Ascension
The Bible in a Year - Malayalam
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...
Author
Ascension
Category
Podcast website
Latest episode
Dec 30, 2025
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ദിവസം 220:വിമോചനത്തിൻ്റെ സദ്വാർത്ത - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.08.2025 25:04
ക്രിസ്തുവിലൂടെ വരുന്ന വിമോചനത്തിൻ്റെ സദ്വാർത്തയാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവകല്പനകൾ ധിക്കരിക്കുകയും സാബത്തുകൾ അശുദ്ധമാക്കുകയും വിഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അവിശ്വസ്തതയുടെ ഒരു രേഖാചിത്രമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സൗഖ്യവചനങ്ങളെക്കുറിച്ചും ജനത്തിനുവേണ്ടി മധ്യസ്ഥപ്രാർഥന നടത്തേണ്ടതിനെക്കുറിച്ചും ആഴമായ ഒരു ദൈവബന്ധത്തി...
ദിവസം 219: പാപം രക്ഷയ്ക്കു തടസ്സം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.08.2025 19:13
പാപപങ്കിലമായ നമ്മുടെ ജീവിതമാണ് ദൈവത്തിൻ്റെ രക്ഷ നമ്മിൽ നിന്ന് അകറ്റിനിർത്തുന്നതെന്നു സൂചിപ്പിക്കുന്ന വചനഭാഗം ഏശയ്യാ പ്രവാചകനിൽ നിന്നും ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചുള്ള വിലാപഗാനം എസെക്കിയേൽ പ്രവാചകനിൽ നിന്നും നാം ശ്രവിക്കുന്നു. നാം ഓരോ പാപം ചെയ്യുമ്പോഴും ദൈവത്തിൽ നിന്നകന്നു പോകുന്നത് നമ്മളാണെന്നും ദൈവം നമ്മുടെ അരികിൽ നിന്ന് മാറുന്നില്ലെന്ന് നാം മനസ്സിലാക്കണമെന്നും, അകന്നുപോയ ഇടങ്ങളിൽനിന്ന് മ...
ദിവസം 218: ജീവിതവിശുദ്ധിയിലൂടെ രക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.08.2025 27:08
പ്രവാസകാലത്തെ ഇസ്രായേൽ ജനതയുടെ സാബത്താചരണവും ഉപവാസവും സംബന്ധിച്ച വചനഭാഗമാണ് ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിച്ചത്. ഓരോരുത്തരും അവരവരുടെ പാപഭാരം വഹിക്കേണ്ടവരാണെന്നും നമ്മുടെ തിന്മകളുടെ ഉത്തരവാദിത്തം മറ്റൊരാളുടെ ചുമലിൽ വെച്ചുകൊടുക്കാൻ സാധിക്കില്ല എന്ന ശക്തമായ ഓർമ്മപ്പെടുത്തലും താക്കീതും എസെക്കിയേൽ പ്രവാചകൻ നൽകുന്നു. നമ്മുടെ ദൈവമായ കർത്താവിൽ ആനന്ദം കണ്ടെത്താനും നിരന്തരമായ ജീവിതവിശുദ്ധിക്കുവേണ്...
ദിവസം 217: ജീവൻ്റെ ഉറവ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.08.2025 26:30
ജീവൻ്റെ ഉറവയിൽ നിന്ന് പാനം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, അവിശ്വസ്തയായ ജറുസലേമിൻ്റെ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ഭാഗം എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണെന്നും ദൈവത്തിൻ്റെ വചനം ഫലമില്ലാതെ തിരിച്ചുവരില്ല എന്നും ആ ദൈവസ്വരത്തിനുവേണ്ടി കാതോർത്ത് ദൈവഹിതത്തിന് വിധേയപ്പെടാനും ദൈവം അരുളിച്ചെയ്‌ത...
ദിവസം 216:സഹനദാസൻ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.08.2025 20:08
നമ്മുടെ കർത്താവീശോമിശിഹാ എന്ന സഹനദാസനെ സംബന്ധിക്കുന്ന കാര്യങ്ങൾ ഏശയ്യാ പ്രവചനത്തിലൂടെയും, അകൃത്യങ്ങൾ ചെയ്ത് മാനസാന്തരപ്പെടാൻ മനസ്സില്ലാത്ത ചില ആളുകളെക്കുറിച്ച് എസെക്കിയേലിലും ഇന്ന് നാം ശ്രവിക്കുന്നു. ദൈവഹിതം തിരിച്ചറിയാനുള്ള വഴി ദൈവത്തിൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുക എന്നതാണെന്നും, ഈശോ നമുക്കുവേണ്ടി നേടിത്തന്ന ഈ വിലപ്പെട്ട ജീവിതത്തെ അതിൻ്റെ എല്ലാ സാധ്യതകളും വർധിപ്പിച്ച് മനോഹരമാക്കി ഈ ലോകത്തിനും...
ദിവസം 215:ദൈവത്തെ മാത്രം ഭയപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.08.2025 26:50
പ്രവാസത്തിൽ നിന്ന് പുറത്തുവരുന്ന സീയോൻ്റെ ആശ്വാസകാലത്തെക്കുറിച്ചാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങളെ, സംഭവങ്ങളെ, ചുറ്റുപാടുകളെ, വരാൻപോകുന്ന അനുഭവങ്ങളെയൊക്കെ ഭയപ്പെടാതെ, നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ മാത്രം ഭയപ്പെടുക. മന്ത്രവാദത്തിൻ്റെയും വിഗ്രഹാരാധനയുടെയും ആഭിചാരത്തിൻ്റേയും അന്ധവിശ്വാസങ്ങളുടേയും പിന്നാലെ പോകാതെ സത്യദൈവത്തെ മുറുകെ പിടിക്കാനുള്ള കൃപാവരം ലഭിക്കുന്...
ദിവസം 214:കർത്താവിൻ്റെ ദാസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.08.2025 24:40
ഇസ്രായേൽ ജനതയെ മുഴുവനെയും മിശിഹായെയും കർത്താവിൻ്റെ ദാസൻ എന്ന് സൂചിപ്പിക്കുന്ന വചനഭാഗമാണ് ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത്. ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ള ദൈവീക പദ്ധതികൾ മറ്റു മനുഷ്യരോട് പങ്കുവെയ്ക്കുന്നതാണ് ഈ ഭൂമിയിലെ നമ്മുടെ നിയോഗം. ജീവിതത്തിൻ്റെ പ്രതിസന്ധികളെ ഒറ്റയ്ക്ക് സധൈര്യം നേരിടാൻ നമുക്ക് സാധിക്കുന്നത് ഓരോ പ്രഭാതത്തിലും നമ്മുടെ കാതുകൾ തുറന്ന് ദൈവത്തെ കേൾക്ക...
ദിവസം 213: ദേവാലയത്തിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 31.07.2025 23:30
ഇസ്രായേൽ ജനത്തെ അടിമകളാക്കുന്ന ബാബിലോണിന് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനവും,ദേവാലയത്തിൽ നിന്ന് ദൈവത്തിൻ്റെ ശിക്ഷാവിധി ആരംഭിക്കുമെന്നും ദേവാലയം തകർക്കപ്പെടുമെന്നുമുള്ള എസെക്കിയേലിൻ്റെ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദയ കാണിക്കാതിരിക്കുക, കരുണ കാണിക്കാതിരിക്കുക, ആർദ്രത ഇല്ലാതിരിക്കുക, എന്നത് ദൈവദൃഷ്ടിയിൽ മാരകമായ തിന്മയാണ്.ഇന്ന് നമ്മിൽ പലരുടെയും വിഗ്രഹം നമ്മൾ തന...
ദിവസം 212: പേരുചൊല്ലി വിളിക്കുന്ന ദൈവം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.07.2025 25:46
പ്രവാസത്തിൽ നിന്ന് ദൈവജനത്തെ വിമോചിപ്പിക്കാൻ വിജാതീയ രാജാവായ സൈറസിനെ ദൈവം തിരഞ്ഞെടുക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കുന്നു. എല്ലാം മുൻകൂട്ടി കാണുന്നവനും അറിയുന്നവനുമായ നമ്മുടെ ദൈവത്തിൽ ശരണം വയ്ക്കാനുള്ള ബോധ്യവും വിഗ്രഹാരാധനയിൽ നിന്ന് അകന്നിരിക്കണമെന്ന ബോധ്യവും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കുന്നു. പാപം കൂട്ടിവെക്കാതിരിക്കാനും അനുതപിച്ചും കുമ്പസാരിച്ചും ദൈവകര...
ദിവസം 211: ദൈവം നമ്മുടെ വിമോചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.07.2025 28:36
ഇസ്രായേലിനെ പ്രവാസത്തിൽ നിന്ന് വിമോചിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത സൈറസ് എന്ന പേർഷ്യാ രാജാവിനെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുന്നത്. ആത്മീയവും ഭൗതികവുമായ ബന്ധനങ്ങളിൽ നിന്ന് നാം വിമോചിപ്പിക്കപ്പെടുന്നത് നമ്മുടെ കഴിവോ, ഭാഗ്യമോ അല്ല മറിച്ച്, ദൈവമാണ് നമ്മുടെ വിമോചകൻ എന്ന് നാം തിരിച്ചറിയണം. എത്ര പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്തും കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ ഒരു വാതിൽ തുറക്കപ്പെടുന്നതും, ഒരു വഴി...
ദിവസം 210: ദൈവത്തിൽ സമ്പൂർണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.07.2025 27:43
ഏശയ്യായിൽ നിന്നും എസെക്കിയേലിൽ നിന്നും രണ്ടു കാലങ്ങളെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവത്തിൻ്റെ വചനം ഭക്ഷിക്കാത്ത ഒരു പ്രവാചകന് ദൈവത്തിൻ്റെ വചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവം എന്തു പറഞ്ഞാലും, അതു സന്തോഷകരമായ കാര്യമാകട്ടെ, പരിദേവനങ്ങളും സങ്കടങ്ങളും നിറഞ്ഞ കാര്യമാകട്ടെ, അത് ഭക്ഷിക്കാത്തവന് ദൈവവചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവത്തെ പൂർണമായും വിശ്വസിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ...
ദിവസം 209: ജനത്തിന് ആശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.07.2025 25:42
ഏശയ്യായുടെ പുസ്തകത്തിൽ ഹെസക്കിയാരാജാവിൻ്റെ ഭവനത്തിലുള്ളവരെയെല്ലാം ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോകപ്പെടുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. എസെക്കിയേലിൻ്റെ പുസ്തകത്തിൽ എസെക്കിയേലിനുണ്ടായ ദൈവദർശനത്തെ കുറിച്ച് വിവരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സങ്കടങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവത്തിന് അറിയാം; അതിൻ്റെ അവസാനം എന്താണെന്ന് ദൈവത്തിന് അറിയാം; അതിൽ നിന്നുണ്ടാകുന്ന നന്മ എന്താണെന്നു ദൈവത്തിനറിയാ...
ദിവസം 208: വിഗ്രഹങ്ങളുടെ വ്യർത്ഥത - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.07.2025 33:20
അസ്സീറിയാരാജാവായ സെന്നാക്കെരിബിൽ നിന്നും ഹെസക്കിയായെ ദൈവം രക്ഷിക്കുന്നതും രോഗാവസ്ഥയിൽ നിന്ന് ഹെസക്കിയാ മോചിതനാകുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, വിഗ്രഹങ്ങളുടെയും അന്യദേവന്മാരുടെയും നിരർത്ഥകത വെളിപ്പെടുന്ന വചനഭാഗങ്ങൾ ബാറൂക്കിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നമ്മൾ നേരിടുന്ന ഏതു പ്രതിസന്ധിക്കും ഒരു പരിഹാരപദ്ധതി ദൈവത്തിൻ്റെ പക്കലുണ്ടെന്നും നമുക്ക് ചെയ്യാനുള്ളത് ദൈവത്തിൽ ആശ്രയിച്ച് പരി...
ദിവസം 207: പ്രത്യാശയുടെ ജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.07.2025 29:04
ഏശയ്യായുടെ പുസ്തകത്തിൽ കർത്താവിൻ്റെ പ്രതികാരത്തിൻ്റെ ദിനത്തെക്കുറിച്ചും, അസ്സീറിയാ രാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങളെ കീഴടക്കാനായി വരുന്നതും, ബാറൂക്കിൻ്റെ പുസ്തകത്തിൽ പ്രവാസം ജനതകളെ പഠിപ്പിച്ച ജ്ഞാനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട ജീവിതത്തിൻ്റെ നിസ്സഹായതയുടെ അഗാധ തലങ്ങളിലേക്ക് താഴ്ന്നുപോയ ഏത് മനുഷ്യാത്മാവിൻ്റെയും വീണ്ടെടുപ്പിൻ്റെ സാധ്യതകളാണ് സർവ...
ദിവസം 206: നീതിയുടെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.07.2025 27:18
ഏശയ്യായുടെ പ്രവചനത്തിൽ, നീതിയുടെ രാജാവ് എന്ന പ്രത്യാശാനിർഭരമായ സൂചനയും യൂദാജനതയുടെ അലംഭാവവും അനന്തരഫലങ്ങളും, ബാറൂക്കിൻ്റെ പുസ്തകത്തിൽ കർത്താവിൻ്റെ സ്വരം ശ്രവിക്കാതെ അവിടത്തേക്കെതിരായി പാപംചെയ്‌ത ഇസ്രായേൽ -യൂദാജനതകളോട് തെറ്റുകൾ ഏറ്റുപറഞ്ഞു മോചനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. അർഹിക്കാത്ത ദാനങ്ങളാൽ നമ്മെ നിറയ്ക്കുന്ന ദൈവത്തിൻ്റെ മഹാഔദാര്യത്തിൻ്റെ മുമ്പിൽ നന്ദിയുള്ളവരായിരിക്കാ...
ദിവസം 205: അവിശ്വസ്‌തജനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.07.2025 22:21
ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന്...
ദിവസം 204: ജറുസലേമിനു താക്കീതും വാഗ്ദാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.07.2025 26:02
കർത്താവിനെതിരേ പ്രവർത്തിച്ച ദൈവത്തിൻ്റെ സ്വന്തം ജനത്തോടുള്ള മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും യൂദായ്ക്കു സംഭവിക്കാൻ പോകുന്ന വിപത്തിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പുകൾ സെഫാനിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മദ്യപാനം വരുത്തുന്ന ധാർമിക അധഃപതനവും മദ്യം നിരോധിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തുപറയുന്ന ഡാനിയേൽ അച്ചൻ, മദ്യനിരോധനം വരുംകാലതലമുറകൾക്ക് നമുക്ക് കൊടുക്കാവുന...
ദിവസം 203: ശിക്ഷയും രക്ഷയും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.07.2025 26:23
ദൈവം മുൻകാലങ്ങളിൽ ചെയ്ത കാര്യങ്ങൾക്കും വരും കാലങ്ങളിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കും വേണ്ടി ഏശയ്യാ പ്രവാചകൻ ദൈവത്തെ സ്തുതിക്കുന്നതും ദൈവം തരാൻ പോകുന്ന മനോഹരമായ ഒരു വിരുന്നിനെക്കുറിച്ചും ഏശയ്യായുടെ പുസ്തകത്തിൽ വായിക്കുന്നു. ദിവസത്തിലെ പല സന്ദർഭങ്ങളിൽ, പല സാഹചര്യങ്ങളിൽ, ഒരു നിമിഷം കണ്ണുപൂട്ടി നമ്മുടെ ദൈവത്തെ ഓർക്കാൻ, അവനിൽ ഹൃദയം ഉറപ്പിക്കാൻ, അങ്ങനെ സമാധാനത്തികവിൽ ജീവിക്കാൻ നമുക്ക് കഴിയട്ടെ എന്ന് ഡാന...
ദിവസം 202: മനുഷ്യനന്മ ഭൂമിക്ക് വീണ്ടെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.07.2025 23:56
ഇന്നത്തെ വായനയിൽ രാജ്യങ്ങൾക്കെതിരെയുള്ള ശിക്ഷാവിധിയെക്കുറിച്ചും ലോകാന്ത്യത്തെക്കുറിച്ചുമുള്ള ഏശയ്യായുടെ പ്രവചനവും, ബാബിലോണിൻ്റെ ആസന്നമായ അടിമത്തത്തെക്കുറിച്ചുള്ള ഹബക്കുക്കിൻ്റെ പ്രവചനവും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ തിന്മയാണ് ഭൂമി നശിപ്പിക്കപ്പെടാൻ കാരണമെന്നും മനുഷ്യൻ നീതിയും സത്യവും ധർമ്മവും സുവിശേഷമൂല്യവും അനുസരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഭൂമിയുടെ വീണ്ടെടുപ്പ് ആരംഭിക്കുമെന്നും അതിനുള്ള ജ്ഞാനവു...
ദിവസം 201: ദൈവാശ്രയത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.07.2025 24:56
ബാബിലോണിൻ്റെയും അസ്സീറിയായുടെയും പതനങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ദൈവ ശക്തിയിൽ ആശ്രയിച്ചാൽ നമ്മെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന എല്ലാ ശക്തികൾക്കും മീതേ ദൈവത്തിൻ്റെ കരം പ്രവർത്തിക്കും. ജീവിതത്തിൻ്റെ ക്ഷേമത്തിനും നവീകരണത്തിനുമായി നമ്മളാൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള വിവേകവും ജാഗ്രതയും കൃപയും തന്ന് നമ്മെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്...
ദിവസം 200: വിധിപ്രഖ്യാപനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.07.2025 25:13
ഏശയ്യായുടെ പുസ്തകത്തിൽ എത്യോപ്യയെക്കുറിച്ചും ഈജിപ്തിനെക്കുറിച്ചും ഏശയ്യാ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ച് പ്രവചിക്കുന്നു. ഈജിപ്തിൽ ദൈവമായ കർത്താവിനെ അംഗീകരിക്കുന്ന ഒരു ജനത ഉണ്ടാകുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. നാഹും പ്രവാചകന്‍ നിനവേയ്ക്കെതിരെ പ്രവചിക്കുന്നു. നമ്മുടെ ദൈവമാണ് ചരിത്രത്തെയും രാജ്യങ്ങളെയും നിയന്ത്രിക്കുന്നത്, നമ്മൾ ഒന്നിനെയും ആരെയും ഭയപ്പെടേണ്ടതില്ല എന്ന് ഡാനിയേൽ അച്ചൻ...
ദിവസം 199: സഹനങ്ങളിലൂടെ ദൈവത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.07.2025 20:02
ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത് സിറിയായ്ക്കും എഫ്രായിമിനും സമരിയായ്ക്കും എതിരെയുള്ള വിധി വാചകമാണ്. ജോയേൽ പ്രവാചകനിലൂടെ ആത്മാവിനെ വർഷിക്കുമെന്നുള്ള സൂചനയും നമുക്ക് ലഭിക്കുന്നു. ഏറ്റവും നല്ലതിനെ വെളിയിൽ കൊണ്ടുവരാനുള്ള ദൈവത്തിൻ്റെ അവസാന ശ്രമത്തിൻ്റെ ഭാഗമാണ് ജീവിതത്തിലെ വേദനകളും സഹനങ്ങളും. ദുരിതങ്ങളെ ഓർത്തെടുത്ത് ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞാൽ, നല്ല കാലങ്ങളെക്കാൾ അധികം നന്മ കൊണ്ടു വരാൻ പോകുന്നത് ദൈവത...
ദിവസം 198: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.07.2025 24:55
ഏശയ്യാ പ്രവാചകൻ്റെയും ജോയൽ പ്രവാചകൻ്റെയും യൂദാ രാജ്യത്തോടുള്ള പ്രവചനങ്ങളാണ് നാം ശ്രവിക്കുന്നത്. ജീവിതത്തിലുണ്ടാവുന്ന ഒരോ സഹനങ്ങളും സങ്കടങ്ങളും കൂടുതൽ അനുതപിക്കാനുള്ള ആഹ്വാനമായി കാണാൻ നമുക്ക് സാധിക്കണം. തിന്മയും പാപവും സ്വാർത്ഥതയും ദൈവനിയോഗങ്ങൾ മറന്നുള്ള ജീവിതവും, അവിശ്വസ്തതയുമെല്ലാം ഉപേക്ഷിച്ച്, ‘അനുതപിച്ചാൽ രക്ഷപ്രാപിക്കും’ എന്ന സന്ദേശത്തിലൂടെ ദൈവാശ്രയബോധത്തിലേക്ക് മടങ്ങിവരാൻ പ്രവാചക വചനങ്ങൾ ഉദ്ധ...
ദിവസം 197: സർവ്വമഹത്വം ദൈവത്തിന് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.07.2025 28:34
ഏശയ്യായുടെ പ്രവചനത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ചില അടയാളപ്പെടുത്തലുകളും, തോബിത്തിൻ്റെ പുസ്തകത്തിൽ തോബിത്തിൻ്റെ നന്ദി പ്രകാശനവും അന്തിമ ഉപദേശവും നമ്മൾ ശ്രവിക്കുന്നു. ഒരു ജീവിതത്തിൻ്റെ നന്മ, ഒരാൾ തനിക്കു ലഭിച്ച നന്മകൾക്കും നേട്ടങ്ങൾക്കും എത്രമാത്രം ദൈവത്തിനു മഹത്വം കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. എത്രത്തോളം പ്രാർത്ഥനയിൽ നാം വളരുന്നോ അത്രത്തോളം നമ്മുടെ ജീവിതം സുഗമമായിരിക്കുമെന്നും, കാണുന്...
ദിവസം 196: മിശിഹായുടെ ജനനം പ്രവചിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.07.2025 29:02
മിശിഹായുടെ ജനനം ഏശയ്യാ പ്രവചിക്കുന്ന ഭാഗം ഇന്ന് നാം ശ്രവിക്കുന്നു. കൂടാതെ ഇസ്രയേലിനുള്ള ശിക്ഷയും അസ്സീറിയായുടെ അഹങ്കാരത്തിനുള്ള പ്രതിഫലവും പ്രവചിക്കപ്പെടുന്നു. തോബിത്തിൻ്റെ പുസ്തകത്തിൽ നിന്ന് നല്ല ഭാര്യാഭർത്തൃബന്ധത്തെക്കുറിച്ചും മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചും വിശദമാക്കുന്ന ഭാഗങ്ങളും നമുക്ക് ശ്രവിക്കാം. നമ്മുടെ ബന്ധങ്ങളെ ഗൗരവമായി എടുക്കാനും ദൈവം തന്ന ബന്ധങ്ങളെ ആദരവോടെ കാണാനും ഞങ്ങളെ സഹായിക്കണ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.