Ascension
The Bible in a Year - Malayalam
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...
Author
Ascension
Category
Podcast website
Latest episode
Dec 30, 2025
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.10.2025 27:49
ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്...
ദിവസം 291: പാപം പതിയിരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.10.2025 27:48
മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീവിതത്തിൽ...
ദിവസം 290: ജ്ഞാനത്തിൻ്റെ മാഹാത്മ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.10.2025 24:56
റോമാക്കാരുമായി ചെയ്‌ത ഉടമ്പടിക്ക് ശേഷം യൂദാസ് യുദ്ധത്തിൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും സഹോദരനായ ജോനാഥാൻ അയാളുടെ സ്ഥാനത്ത് അധികാരത്തിലേക്ക് എത്തുന്നതും മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമ്മൾ കാണുന്നു. ദൈവിക ജ്ഞാനം അഭ്യസിക്കുന്നതിനെപ്പറ്റിയും ദുഷ്ടസ്ത്രീകളെക്കുറിച്ചുള്ള വിവരണവും പ്രഭാഷകനിൽ നാം വായിക്കുന്നുണ്ട്. ജ്ഞാനത്തിന് ഒരാൾ അല്പാല്പമായി കൊടുക്കുന്ന വില അതാണ് ഒരാളെ ജ്ഞാനത്തിൻ്റെ സമു...
ദിവസം 289: റോമാക്കാരുമായി സഖ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.10.2025 21:29
ഗ്രീക്കുകാരെ എതിരിടുന്നതിന് ഒരു സഹായമാകുമെന്ന് കരുതി യൂദാസ്, പ്രബലശക്തിയായിരുന്ന റോമുമായി ചെയ്‌ത ഉടമ്പടി ഇസ്രായേലിൻ്റെ ചരിത്രത്തിലെ വലിയ ഒരു അബദ്ധമായി മാറുന്നു. വിജാതീയ ബന്ധങ്ങളിലേക്ക് പോകുന്നതിൻ്റെ തിരിച്ചടികൾ മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമുക്ക് കാണാം. ശത്രുവിനെ നേരിടുന്നതിന് മറ്റൊരു ശത്രുവിൻ്റെ സഹായം തേടുന്നത് ഗുണകരമാവില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിൻ്റെ മുൻപിൽ നിന്ന് നമുക്ക് ഒന്നു...
ദിവസം 288: കർത്തൃഭയം യഥാർഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.10.2025 25:01
വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾക്കുകയും...
ദിവസം 287: നല്ല വാക്ക് ദാനധർമ്മത്തോളം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.10.2025 28:34
അന്തിയോക്കസ് എപ്പിഫാനസിൻ്റെ മരണവും തുടർന്ന് രാജാവാകുന്ന അവൻ്റെ പുത്രൻ ജറുസലേമിനെതിരെ ചെയ്യാൻ ഒരുമ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച് മക്കബായരുടെ ഒന്നാം പുസ്തകത്തിലും പിന്നീട് നല്ല ജീവിതം നയിക്കേണ്ടതിന് ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും ഇന്ന് നാം ശ്രവിക്കുന്നു. നല്ല മരണം, മനോഹരമായ ഒരു ജീവിതത്തിൻ്റെ സമ്മാനമാണെന്നും, നല്ല വാക്കുകൾ, സ്നേഹം നിറഞ്ഞ വാക്കുകൾ സംസാരിക്കാൻ കഴിയുന്നത്...
ദിവസം 286: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 12.10.2025 26:08
മക്കബായരുടെ പുസ്തകം ദൈവരാജ്യത്തിനും ദൈവത്തിൻ്റെ നിയമത്തിനും എതിരെ കടന്നു കയറിയ അധിനിവേശത്തിനെതിരെ വിശ്വസ്തരായ ആളുകൾ നടത്തിയ ചെറുത്തുനിൽപ്പിൻ്റെ കഥയാണ്. വിശ്വാസത്തിനെതിരെ പ്രതിരോധിക്കാനുള്ള മനുഷ്യൻ്റെ ഉത്തരവാദിത്വത്തെ കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിൽ ചൂണ്ടികാണിക്കുന്നു. ജീവനും മരണവും ദൈവം നമ്മുടെ മുമ്പിൽ വെച്ചിട്ടുണ്ട്. ഏതു വഴിയെ പോകണം എന്ന് തീരുമാനിക്കാൻ മനുഷ്യന് എല്ലാവിധ അവകാശങ്ങളും ഉണ്ട്, എന്നാൽ...
ദിവസം 285: ദേവാലയ പ്രതിഷ്ഠാ തിരുനാൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.10.2025 27:17
അന്തിയോക്കസ് എപ്പിഫാനസ് മലിനമാക്കിയ ജറുസലേം ദേവാലയത്തെ യൂദാസിന്റെ നേതൃത്വത്തിൽ തിരിച്ചു പിടിച്ച് ശുദ്ധീകരിക്കുന്നതാണ് 1 മക്കബായറിൽ നാം കാണുന്നത്. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട് എന്ന ചോദ്യവും ദൈവത്തിൽ ആശ്രയിക്കാനും പ്രഭാഷകന്റെ പുസ്തകത്തിൽ നിന്ന് നമ്മൾ വായിക്കുന്നു. ക്രിസ്തു വിശ്വാസികൾ എന്ന നിലയിൽ സൂക്ഷിക്കേണ്ട ഒരു ക്രിസ്തീയ പുണ്യമാണ് വിനയമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു...
ദിവസം 284: ക്രിസ്തുവിനോടൊപ്പം ഭൂരിപക്ഷം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.10.2025 27:08
യൂദാസ് മക്കബേയൂസ്, അന്തിയോക്കസ് എപ്പിഫാനസിൻ്റെ നേതൃത്വത്തിൽ ദൈവജനത്തിന് നേരിടുന്ന ദുരിതത്തെ പ്രതിരോധിക്കാനുള്ള ഭക്തരായ മനുഷ്യരുടെ പരിശ്രമങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് 1 മക്കബായരുടെ പുസ്‌തകത്തിൽ വായിക്കുന്നത്. യുദ്ധത്തിൻ്റെ വിജയം സൈന്യത്തിൻ്റെ എണ്ണത്തെ ആശ്രയിച്ചിരിക്കുകയല്ല മറിച്ച് ദൈവം കൂടെ ഉണ്ടോ ഇല്ലയോ എന്നതാണ് പ്രസക്തമായ വിഷയം എന്ന തിരിച്ചറിവ് നമുക്ക...
ദിവസം 283: ദൈവീക ദൗത്യത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.10.2025 27:05
മത്താത്തിയാസ് എന്ന ഒരു വൃദ്ധ പുരോഹിതനും, അദ്ദേഹത്തിൻ്റെ അഞ്ച് ആൺമക്കളും, നിയമത്തിനും, ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനും വേണ്ടി, ധൈര്യത്തോടെ നിലകൊള്ളുന്ന, ഒരു നിലപാടിൻ്റെ ചരിത്രമാണ് ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രശ്നങ്ങളില്ല അവസരങ്ങളേയുള്ളൂ. ഓരോ പ്രശ്നവും ദൈവത്തിൻ്റെമഹത്വവും സാന്നിധ്യവും വെളിപ്പെടുത്തുന്നതിനും ദൈവ വഴിയിലേക്ക് മനുഷ്യരെ...
ദിവസം 282: ജ്ഞാനത്തിൻ്റെ രഹസ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.10.2025 26:16
അലക്സാണ്ടർ, ചക്രവർത്തി ആയതിൽ പിന്നെ ഉണ്ടായ ചില പ്രധാനപ്പെട്ട ചരിത്രഗതിയിലെ മാറ്റങ്ങളാണ് നമ്മൾ 1 മക്കബായരിൽ വായിക്കുന്നത്. പിന്നീട് അദ്ദേഹത്തിൻ്റെ മരണശേഷം അന്തിയോക്കസ് എപ്പിഫാനസ് വിജാതീയവൽക്കരണത്തിലേക്ക് തിരിയുകയാണ്. ഈ പൈശാചികമായ പ്രവർത്തനത്തെ തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ചുള്ള ജീവിതം കൊണ്ട് പ്രതിരോധിക്കാൻ യഹൂദജനത ശ്രമിച്ചതിൻ്റെ ചരിത്രമാണ് ഇവിടെ നാം കാണുന്നത്. വിശ്വാസത്തിൻ്റെ അടിസ്ഥാന തലങ്ങളെ ശത്ര...
Intro to 'Maccabean Revolt Period - മക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം' | Fr. Daniel with Br. John Paul 08.10.2025 19:49
മക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ യാത്രയിലെ പത്താമത്തെ ബൈബിൾ കാലഘട്ടം ബ്രദർ ജോൺ പോളിനോടൊപ്പം ചേർന്ന് ഫാ. ഡാനിയേൽ അവതരിപ്പിക്കുന്നു. ഗ്രീസിലെ അന്തിയോക്കസ് എപ്പിഫാനസിൻ്റെ കീഴിൽ യഹൂദന്മാരുടെ അടിച്ചമർത്തലിൽ ആരംഭിച്ച് വിശുദ്ധഭൂമിയിലെ ഹെറോദിയൻ ഭരണത്തോടെയാണ് ഇത് അവസാനിക്കുന്നത്. ഈ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളിലൂടെ ഫാ. ഡാനിയേലും ബ്രദർ ജോൺപോളും നമ്മെ നയിക്കുന്നു. മക്കാബിയ കുടുംബത്തിൻ്റെ തീക...
ദിവസം 281: നെഹെമിയായുടെ നവീകരണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.10.2025 27:51
ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും അവിശ്വസ്തമായ ദാമ്പത്യത്തിന് എതിരെയും സാബത്താചരിക്കുന്നതിൽ വന്ന പാളിച്ചകളും ആസന്നമാകുന്ന കർത്താവിൻ്റെ വിധിദിനവുമാണ് മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. [നെഹെമിയാ 13, മലാക്കി 1- 4, സുഭാഷിതങ്ങ...
ദിവസം 280: കൃതജ്ഞതയുടെ തിരുനാളുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.10.2025 23:52
നെഹെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ മതിലുകൾ പ്രതിഷ്ഠിക്കപ്പെടുന്നതും, ഈ മതിലുകളുടെ കോട്ടയുടെ വാതിലുകൾ കാക്കാനും, ദൈവത്തെ ആരാധിക്കാനുമുള്ള ആളുകളെ നിയോഗിക്കുന്നതും പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ ജനത്തിൻ്റെ ജീവിതത്തെ രക്ഷിക്കാനായി ദൈവം ഇടപെട്ടതിൻ്റെ ഓർമ്മക്കായി, യഹൂദർ ആചരിച്ചിരുന്ന പുരീം ഉത്സവത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ഓരോ തിരുനാളിലും നല്ല ദൈവം എങ്ങനെയാണ് നമ്മളെ രക്ഷിച്ചത് എന്ന് ഓർക്കാൻ ക...
ദിവസം 279: ദൈവത്തിൻ്റെ പരമാധികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.10.2025 21:29
ജറുസലേമിലേക്ക് പോയി അധിവസിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയെക്കുറിച്ചും, ജറുസലേമിലേക്ക് പോകാൻ തയ്യാറായവരുടെ പേരുകൾ ദൈവവചനത്തിൽ എഴുതപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചും നെഹെമിയായുടെ പുസ്തകത്തിലും, ദൈവത്തിൻ്റെ പരമാധികാരത്തെക്കുറിച്ച് എസ്തേറിൻ്റെ പുസ്തകത്തിലും ഇന്നു നാം ശ്രവിക്കുന്നു. ഒരു കാലത്ത് ആകർഷകമായിരുന്നതെല്ലാം പിന്നീട് ഒരു കാലത്ത് അനാകർഷകമായി മാറും. യേശുക്രിസ്തുവിലാണ് നമ്മൾ സന്തോഷം കണ്ടെത്തേണ്...
ദിവസം 278: ദൈവം സർവ്വശക്തൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.10.2025 24:31
നിയമഗ്രന്ഥം വായിച്ചുകേട്ടുകഴിയുമ്പോൾ ജനത്തിനുണ്ടായ അനുതാപവും തുടർന്ന് അവർ ദൈവവുമായിട്ടുള്ള ഉടമ്പടി ഉറപ്പിക്കുന്നതും നെഹെമിയായുടെ പുസ്തകത്തിലും, എസ്തേറിൻ്റെ പുസ്തകത്തിൽ, എസ്തേർരാജ്ഞിയുടെ വിരുന്നു സൽക്കാരവും, തുടർന്ന് മൊർദെക്കായ്യുടെ സമ്മാനത്തെക്കുറിച്ചും, ഹാമാൻ്റെ പതനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ദൈവത്തെ ആശ്രയിക്കുന്ന നീതിമാനെതിരെ എത്ര ഗൂഢമായ തന്ത്രങ്ങൾ പിശാച് ആവിഷ്കരിച്ചാലും ആത്യന്തികമായി നീത...
ദിവസം 277: ജനം പാപം ഏറ്റുപറയുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.10.2025 25:43
ജന്മനാട്ടിൽ അടിമകളായി തങ്ങൾ കഴിയേണ്ടിവരുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം ദൈവം നയിച്ച രക്ഷാകരചരിത്രത്തിൻ്റെ വഴികളെ വിശ്വസിക്കാത്തതും മറന്നതുമാണെന്ന് തിരിച്ചറിയുന്ന ഇസ്രായേൽ ജനം തങ്ങളുടെ വലിയ ദുരിതത്തിൽ ഈ തിരിച്ചറിവുകളിലേക്ക് എത്തുന്നതിൻ്റെ മനോഹരമായ ദൃശ്യമാണ് നെഹെമിയായിൽ നമ്മൾ വായിക്കുന്നത്. എസ്തേറിൻ്റെ പുസ്‌തകത്തിലേക്ക് വരുമ്പോൾ യഹൂദരെ നശിപ്പിക്കാനായി ഹാമാൻ രാജാവിനെ സ്വാധീനിച്ച് പുറപ്പെടുവിച്ച വിധി മൊ...
ദിവസം 276: വചന പഠനത്തിൻ്റെ ആവശ്യകത - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.10.2025 17:18
നെഹെമിയായുടെ പുസ്തകത്തിൽ എസ്രാ, നിയമസംഹിത കൊണ്ടുവന്ന് ജനത്തിൻ്റെ മുമ്പിൽ വച്ച് വായിക്കുന്നതും,പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ അഹസ്വേരൂസ് രാജാവ്,മൊർദെക്കായ് തന്നെ ബഹുമാനിക്കാത്തത് കൊണ്ട്, മൊർദെക്കായ്യെ മാത്രമല്ല, യഹൂദ ജനതയെ മുഴുവൻ ഉന്മൂലനാശത്തിന് വിധേയമാക്കാൻ കെണി ഒരുക്കുന്ന, ഹാമാനെ കുറിച്ച് ഇന്ന് നാം ശ്രവിക്കുന്നു.കുടുംബങ്ങൾ സുസ്ഥിരമാകണമെങ്കിൽ ചിട്ടയായ വചന പഠനം, അത്യാവശ്യമാണെന്നും,പിശാച് ഉയർത്തുന...
ദിവസം 275: അഹസ്വേരൂസിൻ്റെ വിരുന്ന് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.10.2025 28:22
മൊർദെക്കായുടെ വളർത്തുമകളായ എസ്തേറിനെ ദൈവം രാജ്ഞീപദവിയിലേക്ക് ഉയർത്തുന്നത് എസ്തേറിൻ്റെ പുസ്‌തകത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ തകർന്നു കിടന്ന മതിൽ പുനരുദ്ധരിക്കുന്നതിനെപ്പറ്റി നെഹെമിയാ പറയുകയാണ്. ചെറിയ പ്രാർഥനകൾ കൊണ്ട് നെഹെമിയാ തനിക്ക് എതിരേ വന്ന വലിയ ദുരന്തങ്ങളെ നേരിട്ടു. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പ്രാർത്ഥനയിലേക്ക് ഉയർത്തണമെന്ന മനോഹരമായ പാഠമാണ് ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നത്. [ന...
ദിവസം 274: മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.09.2025 22:07
നെഹെമിയായുടെ പുസ്തകത്തിൽ മതിൽ പണിക്ക് നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും, എസ്തേറിൻ്റെ പുസ്തകത്തിൽ പ്രവാസത്തിൽ നിന്ന് മടങ്ങി പോകാത്ത ജനതയുടെ ചരിത്രത്തെ കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. തടസ്സം ഉണ്ടാകുമ്പോൾ അവർ ആദ്യം ചെയ്തത്, ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. ഏതു ആത്മീയ യുദ്ധവും വിജയിക്കുന്നത് ശക്തമായ മധ്യസ്ഥ പ്രാർഥനയിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ നെഹെമിയാ 4-5, എസ്തേർ 11-12, സുഭാഷിതങ്...
ദിവസം 273: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.09.2025 19:58
ജറുസലേമിൻ്റെ കോട്ട പുനർനിർമ്മിക്കാൻ വ്യത്യസ്‌ത തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് നെഹെമിയായിൽ നാം വായിക്കുന്നത്. ഓരോരുത്തരും ദൈവരാജ്യത്തെ സംബന്ധിക്കുന്ന ഓരോ വിഷയങ്ങളിൽ ആകുലപ്പെടുകയും ഭാരപ്പെടുകയും ചെയ്‌താൽ ദൈവരാജ്യത്തിൻ്റെ കോട്ട വേഗം നിർമ്മിക്കപ്പെടും എന്ന് പ്രവാചകൻ പറയുന്നു. സഖറിയായുടെ പ്രവചനത്തിലേക്ക് വരുമ്പോൾ കർത്താവിൻ്റെ ദിനത്തെക്കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള പ്രതിപാദനമാണ് കാണുന്നത്. എല്...
ദിവസം 272: നെഹെമിയായുടെ ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.09.2025 21:25
തകർന്നു കിടക്കുന്ന ജറുസലേമിൻ്റെ മതിലുകൾ പുതുക്കി പണിയുക എന്നതാണ് ദൈവം നെഹെമിയായെ ഏല്പിച്ച ഉത്തരവാദിത്വം. ജനത്തിൻ്റെ ദുസ്ഥിതി ഓർത്ത് നെഹെമിയാ ഭാരപ്പെടുന്നു. ഈശോ ആഗ്രഹിക്കുന്ന ഒരു ജീവിത ശൈലിയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലല്ലോ എന്ന ഒരു യഥാർത്ഥ ഭക്തൻ്റെ വിലാപമാണ് സഖറിയാ വിവരിക്കുന്നത്. ക്രിസ്തുവിനെ എതിർക്കുന്ന, വിശ്വാസം ക്ഷയിപ്പിക്കുന്ന തള്ളിക്കയറ്റങ്ങളെ പ്രതിരോധിക്കുന്ന മതിൽ ഇന്ന് സഭക്ക് ചുറ്റും ഉ...
ദിവസം 271: ഇസ്രായേല്യരുടെ മിശ്രവിവാഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.09.2025 28:59
പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ചിലർ തങ്ങളുടെ വംശശുദ്ധി നഷ്ടപ്പെടുത്തുകയും കർത്താവിനോടുള്ള ഭക്തിയിൽ പുറകോട്ടു മാറുകയും ചെയ്യുന്നതു കാണുമ്പോൾ എസ്രാ ജനത്തെ കുറ്റപ്പെടുത്തുന്നതിനു പകരം, ദൈവസന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നതും പിന്നീട് സഖറിയാ പ്രവചനത്തിലേക്ക് വരുമ്പോൾ, യൂദായെ ഞെരുക്കിയ ജനതകൾക്കെതിരെയുള്ള ശിക്ഷാവിധിയും, ക്രിസ്തുവിനെക്കുറിച്ചുള്ള ചില പ്രവചനങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ ബ...
ദിവസം 270: എസ്രായുടെ ദൈവാശ്രയത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.09.2025 27:21
എസ്രായുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ഉപവാസവും, മറുവശത്ത് സഖറിയായിൽ ദൈവം ജനത്തെ ശാസിക്കുന്ന ആത്മാർത്ഥതയില്ലാത്ത, അനുതാപമില്ലാത്ത ഉപവാസത്തെക്കുറിച്ചും ഇന്നു നാം ശ്രവിക്കുന്നു. ദൈവവചനം പഠിക്കാൻ താല്പര്യം കാണിച്ച എസ്രായോടു ശത്രുക്കളെപ്പോലും പ്രീതിയുള്ളവരാക്കി മാറ്റാൻ ദൈവം ഇടവരുത്തി. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് മനുഷ്യനെ ആശ്രയിക്കേണ്ടി വരില്ല. വ്യർത്ഥമായ ആചാരങ്ങൾ നിർവഹിക്കുന്നതിന് പകരം, പരസ്പരം സത്യം സംസ...
ദിവസം 269: ദൈവിക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.09.2025 27:00
ജറുസലേം ദേവാലയത്തിൻ്റെ പണി പുനരാരംഭിക്കുന്നതും ദാരിയൂസ് രാജാവിൻ്റെ അനുകൂലവിളംബരവുമാണ് എസ്രായുടെ പുസ്തകത്തിൽ നാം കാണുന്നത്. സഖറിയായ്ക്കുണ്ടായ വിവിധ ദർശനങ്ങളെക്കുറിച്ചാണ് സഖറിയായുടെ ഗ്രന്ഥത്തിൽ വർണ്ണിക്കുന്നത്. നാം അപ്രതീക്ഷിതമായി പ്രതിസന്ധികൾ നേരിടുമ്പോൾ അവ ദൈവവചനവും ദൈവത്തിൻ്റെ വാഗ്ദാനങ്ങളും നമ്മുടെ ജീവിതത്തിൽ നിറവേറുന്നതിനായും ദൈവത്തിൻ്റെ അരുളപ്പാടുകൾ സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നതിനായും ദൈ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.