Ascension
The Bible in a Year - Malayalam
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...
Author
Ascension
Category
Podcast website
Latest episode
Dec 30, 2025
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ദിവസം 316: ശിഷ്യത്വത്തിൻ്റെ ഭാവം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.11.2025 24:28
ശിഷ്യന്മാർ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും, മാനസാന്തരനുഭവത്തിലേക്ക് വരാതിരുന്നാൽ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചും ലൂക്കായുടെ സുവിശേഷത്തിൽ ഇന്നും നാം ശ്രവിക്കുന്നു.യേശുവിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്നത് പലപ്പോഴും അത്ഭുതങ്ങളും അനുഗ്രഹങ്ങളും ആണ്, നമ്മളെ മാനസാന്തരപ്പെടുത്തുന്ന കൃപയല്ല.ഓരോ തിരസ്കാരവും, കൂടുതൽ കർത്താവിൻ്റെ സന്നിധിയിൽ കരുണ അപേക്ഷിക്കാനും,...
ദിവസം 315: യേശുവിൻ്റെ ഗിരിപ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.11.2025 34:14
ലൂക്കായുടെ സുവിശേഷത്തിൽ സാബത്താചരണത്തെക്കുറിച്ചുള്ള തർക്കവും,സാബത്തിൽ യേശു രോഗശാന്തി നൽകുന്നതും, പിന്നീട് സുവിശേഷഭാഗ്യങ്ങൾ വിവരിക്കുന്നതും,നായിനിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നതും, രക്തസ്രാവക്കാരിയെയും പിശാച് ബാധിതനെയും സുഖപ്പെടുത്തുന്നതും, ഇന്ന് നാം ശ്രവിക്കുന്നു. ദൈവവചനത്തിൽ ക്രിസ്തുവിൻ്റെ ശക്തി നിറഞ്ഞുനിൽക്കുന്നു, വചനത്തെ തൊടുമ്പോൾ, നമ്മൾ തൊടുന്നത് യേശുവിനെ തന്നെയാണ് എന്നും ദൈവം ആഗ്രഹിക്കുന്നത...
ദിവസം 314: സ്‌നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.11.2025 28:48
യേശുവിന് വഴിയൊരുക്കാൻ വന്ന സ്‌നാപകയോഹന്നാന് ദൈവത്തിൻ്റെ അരുളപ്പാട് ഉണ്ടാകുന്നതും പിന്നീട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും ലൂക്കാ സുവിശേഷത്തിൽ മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. നാല്‌പതുദിവസം യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതും പരീക്ഷണത്തെ അതിജീവിക്കുന്നതുമാണ് ലൂക്കാ സുവിശേഷം നാലാം അദ്ധ്യായത്തിൻ്റെ പ്രമേയം. കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നതും തളർവാതരോഗിയെ സുഖപ്പെടുത്തുന്നതും ലൂക്കാ സുവിശേഷകൻ മനോഹ...
ദിവസം 313: ബാലകാല വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.11.2025 28:54
സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. അത്ഭുതകരമായ ദൈവിക കാര്യങ്ങളെ ഗ്രഹിക്കണമെങ്കിൽ ഒരു മനുഷ്യൻ പൂർണമായ ഒരു ധ്യാന ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ലൂക്കാ 1-2, സുഭാഷിതങ്ങൾ 25:24-26] BIY INDIA LINKS— 🔸BIY Malyalam...
Intro to 'Messianic Fulfillment - മിശിഹായുഗപൂർത്തീകരണം' | Fr. Daniel with Fr. Wilson 08.11.2025 43:59
മിശിഹായുഗ പൂർത്തീകരണം എന്ന ബൈബിൾ കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം! ഫാ. വിൽസൺ വീണ്ടും ഒരു ചർച്ചാ പരിപാടിയിൽ ഫാ. ഡാനിയേലിനൊപ്പം ചേരുന്നു! ഇന്ന് അവർ ലൂക്കോസിൻ്റെ സുവിശേഷം നമുക്ക് പരിചയപ്പെടുത്തുകയും ഈ ആവർത്തന സുവിശേഷത്തിൻ്റെ സവിശേഷമായ വശങ്ങൾ എടുത്തുകാണിക്കുകയും ചെയ്യും. യേശുവിൻ്റെ മനുഷ്യത്വം, സ്ത്രീകളുടെ പങ്ക്, പാർശ്വവൽക്കരിക്കപ്പെട്ടവരുമായുള്ള യേശുവിൻ്റെ പതിവ് ഇടപെടലുകൾ, സ്വർഗ്ഗാരോഹണത്തിൻ്റെ ര...
ദിവസം 312: ക്രിസ്തുവിനെ പ്രതി സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.11.2025 19:11
മക്കബായരുടെ പുസ്തകത്തിൽ യൂദാസ് തൻ്റെ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ ദൈവ രാജ്യത്തിനു വേണ്ടി അധ്വാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇന്നു നാം ശ്രവിക്കുന്നു. മക്കബായ വിപ്ലവത്തിൻ്റെ കാലത്ത് അവരെല്ലാവരും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തത്, അവർക്ക് അവരുടെ ഭാര്യമാരോടോ, മക്കളോടോ, സഹോദരീസഹോദരന്മാരോടോ, ഒക്കെയുള്ള സ്നേഹത്തെക്കാൾ ഉപരി വിശുദ്ധ ദേവാലയത്തെ പ്രതിയായിരുന്നു.മറ്റെന്തിനെക്കാളും അധികം ക...
ദിവസം 311: ഇരുളും വെളിച്ചവും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.11.2025 22:37
സെല്യൂക്കസിൻ്റെ പുത്രനായ ദമെത്രിയൂസ് രാജാവ് കൗശലപൂർവ്വം യഹൂദരെ നേരിടുന്നതിൻ്റെ വിവരണങ്ങളാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ ഉള്ളത്. യൂദാസിനെ വധിക്കാനും അവനോടൊപ്പമുള്ളവരെ ചിതറിക്കാനും മഹത്തായ ദേവാലയത്തിൻ്റെ പ്രധാനപുരോഹിതനായി അൽക്കിമൂസിനെ നിയമിക്കാൻ നിക്കാനോറിന് കല്പന നൽകുന്നതും ഇവിടെ കാണാം. മനുഷ്യജീവിതത്തിലെ ഇരുളും വെളിച്ചവും എന്ന ആശയമാണ് ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം ദർശിക്കുന്നത്. ഏത് തകർച്ചയുടെ...
ദിവസം 310: സമാധാന ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.11.2025 21:41
യൂദാസ് മക്കബേയൂസിൻ്റെ നേതൃത്വത്തിൽ ദൈവജനം പ്രതാപവാനായിരുന്ന ഒരു രാജാവിനും സജ്ജീകരിക്കപ്പെട്ട ആയുധസജ്ജരായ അയാളുടെ പട്ടാളക്കാർക്കും എതിരായിട്ട് യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും അവരെ പരാജയപ്പെടുത്തി വിജയം നേടുന്നതും മക്കബായരുടെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നു. അംഗുലീചലനത്താൽ സകലരെയും തറപറ്റിക്കുന്ന ദൈവത്തിൻ്റെ ശക്തിയിലുള്ള ആശ്രയംകൊണ്ടും ദൈവസഹായംകൊണ്ടുമായിരുന്നു ഈ വിജയം. വിഗ്രഹങ്ങളെ ആരാധിച്ച ജനതയുടെ ജീവ...
ദിവസം 309: ഉത്ഥാനത്തിനുള്ള പ്രത്യാശ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.11.2025 24:07
മക്കബായരുടെ പുസ്തകത്തിൽ യാമ്നിയായിൽ കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരത്തിൽ തകിടുകൾ യൂദാസ് കണ്ടെത്തുന്നതും അവരുടെ മരണ കാരണമായ ഈ വിഗ്രഹാരാധനയ്ക്ക് പാപപരിഹാര ബലിയർപ്പിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകത്തിലേയ്ക്ക് വരുമ്പോൾ അവിടെ വിഗ്രഹാരാധനയെ കുറിച്ച് വളരെ വിശദമായി പരാമർശിക്കുന്നുണ്ട്.എല്ലാ മരിച്ചു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉള്ള ഒരു കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ട്. സൃഷ്ട വസ്ത...
ദിവസം 308: ദൈവ കരുണയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.11.2025 23:07
മക്കബായരുടെ പുസ്തകത്തിൽ,രാജാവിൻ്റെ ആത്മ മിത്രമായിരുന്ന ലിസിയാസ് യഹൂദരെ നശിപ്പിക്കാൻ പുറപ്പെട്ട് വന്നതും ആ സമയത്ത് യൂദാസിന്റെ നേതൃത്വത്തിൽ ദൈവജനം ദൈവത്തിൻ്റെ സഹായം തേടി പ്രാർഥിക്കുന്നതും നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകം ചർച്ചചെയ്യുന്നത് ദൈവത്തിൻ്റെ കരുണയാണ്. ആത്യന്തികമായി ലോകത്തെ ഇന്ന് താങ്ങി നിർത്തിയിരിക്കുന്നത് ദൈവകരുണയാണ്. ഈ കരുണ വെളിപ്പെട്ടത് ക്രിസ്തുവിൻ്റെ കുരിശിൽ ആണ്.ആ കരുണയിലേക്ക് തി...
ദിവസം 307: ദേവാലയശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.11.2025 18:49
അന്തിയോക്കസിൻ്റെ പുത്രൻ യൂപ്പാത്തോർ അധികാരത്തിൽ വന്നതിന് ശേഷം ജറുസലേം പിടിച്ചടക്കാനായി ഒരു സൈന്യാധിപൻ - തിമോത്തേയോസ് പുറപ്പെടുന്നതിനെക്കുറിച്ചാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പഴയനിയമകാലത്തെ പൂർവപിതാക്കന്മാർ എങ്ങനെ ജ്ഞാനത്താൽ നയിക്കപ്പെട്ടുവെന്നും പാപത്തിൽനിന്ന് അവർ സുരക്ഷിതരായി ജീവിക്കാൻ ജ്ഞാനം എങ്ങനെ സഹായിച്ചു എന്നുമുള്ള വിവരണങ്ങൾ ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം കാണുന്നു. ദ...
ദിവസം 306: ക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.11.2025 20:18
യഹൂദ ജനതയെ പീഡിപ്പിച്ചിരുന്ന അന്തിയോക്കസിന്റെ ദാരുണമായ അന്ത്യത്തെ കുറിച്ചാണ് മക്കബായരുടെ പുസ്തകത്തിൽ നാം ഇന്ന് വായിക്കുന്നത്.ജ്ഞാനത്തിന്റെ പുസ്തകത്തിൽ സോളമൻ എങ്ങനെ ജ്ഞാനം സ്വീകരിച്ചു എന്നതിൻ്റെ വിവരണമാണ് നൽകുന്നത്. അഹങ്കാരം ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വെറുപ്പിക്കുന്നു. ഈ ഭൂമി വെച്ചുനീട്ടുന്ന മറ്റെല്ലാ കാര്യങ്ങളെക്കാളും അധികം ജ്ഞാനത്തെ വിലമതിച്ചതുകൊണ്ട് സോളമന് ജ്ഞാനത്തോടൊപ്പം ബാക്കിയെല്ലാം ലഭിച്...
ദിവസം 305: ജ്ഞാനം നേടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 31.10.2025 22:22
നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്‌തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര്യാപ്‌തരാ...
ദിവസം 304: പുനരുത്ഥാനത്തിലുള്ള വിശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.10.2025 20:27
അത്യത്ഭുതകരമായ വിശ്വസ്തതയുടെ സാക്ഷ്യമാണ് ഒരു അമ്മയുടെയും ഏഴ് മക്കളുടെയും സംഭവത്തിലൂടെ മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന പ്രതിഫലവും ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നു. അമ്മയും ഏഴ് മക്കളും പ്രദർശിപ്പിച്ച ധീരതയുടെ അടിസ്ഥാനകാരണം പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസമായിരുന്നു. തിന്മയിലും വഴിപിഴച്ച ജീവിതത്തിലും മുന്നോട...
ദിവസം 303: എലെയാസറിൻ്റെ രക്തസാക്ഷിത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.10.2025 20:35
വിജാതീയർ ജറുസലേമിനെ ആക്രമിച്ചു കീഴടക്കി വിജാതീയവൽക്കരണം നടത്തിയപ്പോൾ ഈ പീഡകളെയെല്ലാം നിശബ്ദസഹനത്തിലൂടെ സ്വീകരിച്ച് ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ച ആദിമ രക്തസാക്ഷികളുടെ ചരിത്രമാണ് മക്കബായരിലൂടെ പറയുന്നത്. നീതിമാൻ്റേയും ദുഷ്ടൻ്റേയും ജീവിതങ്ങളിലെ വ്യത്യാസമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ വിലപ്പെട്ടതെന്ന് അനുഭവപ്പെടുന്ന വചനങ്ങൾ എഴുതിയെടുക്കുകയും അത് നിരന്തരം വാ...
ദിവസം 302: ദൈവമഹത്വത്തിന് ഒന്നാം സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.10.2025 24:16
മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ അധികാരത്തിനു വേണ്ടിയും സ്ഥാനമാനത്തിനു വേണ്ടിയുമുള്ള അമിതമായ ആഗ്രഹം പ്രധാന പുരോഹിതന്മാരെ കടന്നു പിടിച്ചപ്പോൾ ജനം തകർച്ചയിലേക്ക് പോകുന്നതായി നാം കാണുന്നു. പ്രഭാഷകൻ്റെ പുസ്‌തകത്തിൽ ശിമയോൻ എന്ന പ്രധാന പുരോഹിതൻ തൻ്റെ നേതൃത്വശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തന്നെത്തന്നെ നിർലോഭമായി സമർപ്പിക്കാനുള്ള ഒരു ശുശ്രൂഷയായി തിരിച്ചറിഞ്ഞു. മറ്റൊരുവൻ്റെ വീഴ്‌ചയിൽ നാം സന്തോഷിക്കര...
ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.10.2025 26:07
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാ...
ദിവസം 300: പ്രാർത്ഥന ആത്മീയമനുഷ്യൻ്റെ കരുത്ത് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.10.2025 26:05
ഹെലിയോദോറസ് എന്ന രാജാവിൻ്റെ പ്രതിനിധി ഒരു തെറ്റായ ആരോപണം കേട്ടതിൻ്റെ വെളിച്ചത്തിൽ ദേവാലയത്തിലേക്ക് അയയ്ക്കപ്പെടുന്നതും, അയാൾ ദേവാലയത്തിൽ പ്രവേശിച്ചതറിയുന്ന ജനം ഹൃദയം തകർന്ന് ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നതും ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ആഴമായ പ്രാർത്ഥനാ ജീവിതമാണ് ഒരു ആത്മീയ മനുഷ്യൻ്റെ കരുത്ത്. എല്ലാകാര്യത്തിലും നമ്മളെ നിയന്ത്രിക്കേണ്ടതും നയിക്...
ദിവസം 299: പ്രപഞ്ചത്തിൽ ദൈവമഹത്ത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.10.2025 24:29
ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്‌ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്‌കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല...
ദിവസം 298: ദേവാലയപ്രതിഷ്‌ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.10.2025 25:26
ബാബിലോൺ പ്രവാസം നടക്കുന്നതിനു മുമ്പ് ജറെമിയാ പ്രവാചകൻ എവിടെയെങ്കിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്ന അഗ്നി പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനത്തോട് കൊണ്ടുവരാൻ നെഹമിയാ ആവശ്യപ്പെടുന്നതും അത് ഒളിച്ചുവച്ചിരുന്ന പൊട്ടക്കിണറ്റിൽ പോയി നോക്കുമ്പോൾ അവിടെ അഗ്നിയ്ക്ക് പകരം കൊഴുത്ത ദ്രാവകം കാണപ്പെടുന്നതും സൂര്യ പ്രഭയിൽ ഈ ദ്രാവകം പിന്നീട് ചൂടുപിടിച്ച് അത് തീയായി മാറുകയും ചെയ്തു എന്നുമുള്ള കാര്...
ദിവസം 297: തൊഴിലിൻ്റെ ശ്രേഷ്ഠത - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.10.2025 23:33
ശിമയോൻ്റെ ജാമാതാവായിരുന്ന ടോളമി ചതിയിൽപ്പെടുത്തി ശിമയോനെയും രണ്ട് ആൺമക്കളെയും കൊന്നുകളയുന്നതും അവശേഷിക്കുന്ന മകൻ യോഹന്നാൻ, ദേശത്തിൻ്റെ ഭരണം ഏറ്റെടുക്കുന്നതുമാണ് 1മക്കബായരുടെ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നത്. പ്രഭാഷകൻ്റെ പുസ്തകത്തിൽ പ്രഭാഷകൻ എല്ലാ തൊഴിലിൻ്റെയും ശ്രേഷ്ഠത എടുത്തു പറയുകയാണ്. പ്രധാനമായും വൈദ്യനെ ബഹുമാനിക്കണമെന്നും കർത്താവാണ് അവനെ രൂപപ്പെടുത്തിയതെന്നും പറയുന്നു. അതുപോലെ...
ദിവസം 296: യഥാർഥ സ്നേഹിതൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.10.2025 23:22
ദൈവം തൻ്റെ ജനത്തിന് പരോക്ഷമായി നല്‌കുന്ന സഹായത്തിൻ്റെയും കരുതലിൻ്റെയും വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്രമാണ് മക്കബായരുടെ ഒന്നാം പുസ്‌തകം. താരതമ്യേന ചെറുതായിരുന്ന ഒരു ജനത തുടർച്ചയായ നേതൃത്വം ഇല്ലാതിരുന്ന ഒരു ജനത, ഒരു പുരോഹിതൻ്റെ കുടുംബത്തിൽപ്പെട്ട മൂന്നാല് ചെറുപ്പക്കാരുടെ നേതൃത്വത്താൽ ശക്തരായ വിജാതീയ ജനതകളെ നേരിട്ട് പൊരുതി നിന്നതിൻ്റെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രഭാഷകൻ്റെ പുസ്‌തകം സൗ...
ദിവസം 295: വ്യർഥസ്വപ്‌നങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.10.2025 22:38
മത്താത്തിയാസിൻ്റെ അവശേഷിച്ച ഏക പുത്രനായ ശിമയോൻ നേടിയെടുത്ത സമാധാനത്തിൻ്റെ അന്തരീക്ഷവും ശിമയോൻ്റെ മഹത്വത്തെക്കുറിച്ചുമാണ് മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നാം വായിക്കുന്നത്. ശിമയോൻ്റെ കാലത്ത് നാട്ടിൽ നിലനിന്നിരുന്ന സമാധാനത്തെയും സന്തോഷത്തെയുംകുറിച്ചുള്ള വിവരണങ്ങൾ ഇതിലുണ്ട്. ദൈവഭയം ഒരു മനുഷ്യന് നൽകുന്ന യഥാർത്ഥ സുരക്ഷിതത്വം എന്താണെന്ന് പ്രഭാഷകനിൽ കാണാൻ സാധിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽ മാതാപിത...
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.10.2025 20:57
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സ...
ദിവസം 293: നല്ല ഭാവിയും നല്ല ശിക്ഷണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.10.2025 22:07
ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വളർന്നു വരാതെ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.