Mathrubhumi
പാട്ടുപുരാണം | Pattu Puranam | Mathrubhumi
ഹിറ്റ് സിനിമാഗാനങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥകള്‍ അറിയാം Hots; രാജേഷ് ബി.കെ. പഞ്ചമി പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
മലയാളികളെ നിദ്രാവിഹീനരാക്കിയ പാട്ടും ഉമ്മര്‍ കേട്ട പഴിയും | Avalude Ravukal 28.10.2024 27:44
ഉച്ചപ്പടം എന്നൊരു അപഖ്യാതി ഉണ്ടായിരുന്നു ഐ വി ശശിയുടെ അവളുടെ രാവുകള്‍ക്ക്. ഈ ചീത്തപ്പേര് മാറ്റി അതിനെ നിത്യഹരിതമാക്കിയത്, ക്ലാസ്സിക് ആക്കിയത് അതിന്റെ പ്രമേയവും അതിലെ ഗാനങ്ങളുമാണ്. രാകേന്ദു കിരണങ്ങളും ഉണ്ണി ആരാരീരോയും ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടിലും മായാതെയുണ്ട്. . പക്ഷേ കോപ്പിയടി വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ള കഥകളുമുണ്ട് ആ പാട്ടുകള്‍ക്ക് പറയാന്‍. മലയാളികളെ നിദ്രാവിഹീനരാക്കിയ ആ പാട്ടുകള്‍ പിറ...
പടമില്ലാതെ ഹിറ്റായ കുടജാദ്രിയിലും സംവിധായകന്റെ കണ്ണീരും | Navarathri film songs 08.10.2024 16:15
നമ്മുടെ പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റില്‍ നവരാത്രിപാട്ടുകളും ഉണ്ട്. വിശ്വാസത്തിനും അപ്പുറത്ത് മലയാളികളുടെ മനസിനെ സംഗീത സാന്ദ്രമാക്കിയതാണ് ആ പാട്ടുകളില്‍ പലതും. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയും സൗപര്‍ണികാമൃതവീചികളുമെല്ലാം ഇങ്ങനെ മനസ്സില്‍ കുടിയേറിയ പാട്ടുകളാണ്. ഈ പാട്ടുകള്‍ക്കെല്ലാമുണ്ട് നിരവധി അറിയാക്കഥകള്‍ പറയാന്‍. ആ കഥകളുമായാണ് ഇത്തവണ പാട്ടുപുരാണം എത്തുന്നത്. ഹോസ്റ്റ്: ബി.കെ രാജേഷ്, പഞ്...
അടിച്ചുമാറ്റിയ പാട്ടുകളും തിരിച്ചുകൊടുത്ത അവാര്‍ഡും ; തേന്മാവിന്‍കൊമ്പത്തെ പാട്ടുകഥകള്‍ | Thenmavin kombath songs 03.10.2024 20:56
ഇന്നും മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകളുടെ പ്ലേ ലിസ്റ്റില്‍ തേന്മാവിന്‍ കൊമ്പത്തെ പാട്ടുകളുണ്ട്... എന്നാല്‍ വിവാദങ്ങളും വാര്‍ത്തകളും നിറഞ്ഞു നിന്നതാണ് ആ പാട്ടുപിറന്ന കാലം. ആ കഥയാണ് ഇന്ന് പാട്ടുപുരാണത്തില്‍ ബി.കെ രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. സൗണ്ട് മിക്‌സിങ: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | Thenmavin kombath songs
കരുണാകരന്റെ വൈരാഗ്യം അലിയിച്ചുകളഞ്ഞ പാട്ട് | Super hit krisha devotional songs 21.08.2024 29:17
ചിരിക്കുന്ന ചിത്രയെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാല്‍, മലയാളത്തിന്റെ വാനമ്പാടി പാട്ടിനിടെ നിയന്ത്രണം വിട്ട് വിതുമ്പിയ നിമിഷവുമുണ്ട്. ആ ശ്രീകൃഷ്ണ ഭക്തിഗാനത്തിലെ ഏത് ഭാവമാവും ചിത്രയെ കണ്ണീരിണിയിച്ചിരിക്കുക. പരിഭവങ്ങളും പരിദേവനങ്ങളും പ്രണയവും കലരുന്ന കൃഷ്ണഭക്തിഗാനങ്ങള്‍ കേട്ട് മനസ് ആര്‍ദ്രമായി, കണ്ണീര്‍ പൊഴിച്ചവര്‍ ഏറെയാണ്. ഈ പാട്ടുകളില്‍ പലതിന്റെയും പിറവിക്ക് പിറകിലുമുണ്ട് ഇങ്ങനെ കണ്ണീരിന്റെയും...
ചൈനയുടെ ചതി; ചോരയിലെഴുതിയ പാട്ടുകള്‍ | patriotic songs Independence day special 14.08.2024 29:16
സ്വാതന്ത്രസമരത്തിന് തീവേഗം പകര്‍ന്നതില്‍ പാട്ടുകള്‍ക്കുള്ള പങ്ക് ചെറുതല്ല. സമരങ്ങളെ തീപിടിപ്പിച്ച പാട്ടുകള്‍ സ്വാതന്ത്ര്യാനന്തരവും നമ്മളുടെ സിരകളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ചിലപ്പോഴെങ്കിലും പ്രണയ, ശോഭ ഗാനങ്ങളെപ്പോലും നിഴലിലാക്കുകയും ചെയ്തു ഈ ദേശഭക്തിഗാനങ്ങള്‍. മലയാളം, ബോളിവുഡ് ചിത്രങ്ങളിലെ ഏതാനും ദേശഭക്തിഗാനങ്ങളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണത്തില്‍. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണു...
ദേവദൂതന്‍: നസറുദ്ദീന്‍ ഷായും മാധവിയും മാധവും പോയി മോഹന്‍ലാലും ജയപ്രദയും വന്നതെങ്ങനെ? 25.07.2024 50:02
ഒരു സംഗീതജ്ഞനിലൂടെ തന്റെ കഥ പറയാന്‍ വന്ന ആത്മാവ്. അതായിരുന്നു സിബി മലയിലും രഘുനാഥ് പലേരിയും മോഹന്‍ലാലും ജയപ്രദയും ചേര്‍ന്ന് അവിസ്മരണീയമാക്കിയ ദേവദൂതന്‍. പാട്ടിന്റെ പട്ടുനൂലില്‍ കോര്‍ത്ത സ്വപ്നസുന്ദരമായൊരു ഫാന്റസിയായിരുന്നെങ്കിലും ഒന്നര പതിറ്റാണ്ട് കാലം ആ സ്വപ്നം താലോലിച്ച സംവിധായകന് അത് സമ്മാനിച്ചത് വിഷാദം. നിര്‍മാതാവിന് കനത്ത നഷ്ടവും. എന്നിട്ടും ഇറങ്ങി കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും അത് മലയാളിയുടെ...
എഴുത്തുകാരനെയും കൊണ്ട് മുങ്ങിയ സംഗീതസംവിധായകന്‍ അന്നവും അവാര്‍ഡും മുട്ടിച്ചിട്ടും ആ മോഹൻലാൽ പാട്ട് സൂപ്പര്‍ഹിറ്റ് | പാട്ടുപുരാണം| Podcast 19.07.2024 50:11
മാടമ്പള്ളി മേടയുടെ തെക്കിനിയില്‍ നിന്ന് മണിച്ചിത്രത്താഴ് തുറന്ന് പുറത്തുവന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയും കുറേ നിത്യഹരിത ഗാനങ്ങളും മാത്രമല്ല, കുറേ കഥകള്‍ കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് ഒരുപാട് തലമുറകളുടെ മനസ്സില്‍ ചേക്കേറിയ മണിച്ചിത്രത്താഴിലെ ഈ പട്ടുകളെക്കുറിച്ചും അവയ്ക്ക് പിന്നണി പാടിയ രസകരമായ കഥകളെക്കുറിച്ചുമാണ് പാട്ടുപുരാണത്തില്‍ ബി.കെ.രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. നിര്‍മാണം: അല്‍...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.