Mathrubhumi

Minnaminni kathakal | Mathrubhumi

Kids ML ↓ 200 episodes

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids 

Author

Mathrubhumi

Category

Kids

Podcast website

www.spreaker.com

Latest episode

Jan 24, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

കൂ..കൂ..കൂ.. തീവണ്ടി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 07.11.2024

 പിങ്കുവും അവളുടെ ചേച്ചി മിങ്കുവും ആദ്യമായാണ് തീവണ്ടിയില്‍ കയറുന്നത്. രണ്ടുപേരും ജനലരികിലുള്ള സീറ്റിലാണ് ഇരുന്നത്. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

തക്കുടുവീരന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 05.11.2024

കാട്ടിലെ ആനകളുടെ നേതാവായിരുന്നു കിട്ടുണ്ണിയാന. കിട്ടുണ്ണിയുടെ ഭാര്യയാണ് കുഞ്ഞേലി. അവര്‍ക്ക് ഒരു മകനുണ്ട്. പേര് തക്കുടു. തക്കുടുക്കുട്ടന്‍ ആളൊരു മിടുക്കനായിരുന്നു. ബിജുനാഥിന്റെ കഥ. ഹോസ്റ്റ്:ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

സത്യസന്ധയായ നീതു  | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories 01.11.2024

നീതു നല്ല കുട്ടിയാണ്. ഒരിക്കല്‍ അവള്‍ കൂട്ടുകാരോടൊപ്പം ഉത്സവം കാണാന്‍ പോയി. പലപല കാഴ്ചകള്‍ കണ്ടുനടക്കുന്നതിനിടയില്‍ അവള്‍ക്ക് ഒരു പേഴ്‌സ് കിട്ടി. അവള്‍ അത് തുറന്നുനോക്കി. നീതു ആ പേഴ്‌സ് എന്ത് ചെയ്തു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കു. കെ.എ മജീദിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

മാവേലിയും വങ്കന്‍മുതലയും | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime stories 28.10.2024

പൊന്നിന്‍ ചിങ്ങം പിറന്നതോടെ കാട്ടില്‍ എല്ലായിടത്തും പൊന്നോണത്തിന്റെ തിരക്കായി! കാട്ടിലെ ഓണഘോഷം കെങ്കേമമാക്കാന്‍ മൃഗങ്ങളെല്ലാം യോഗം ചേര്‍ന്ന് തീരുമാനിച്ചു. സാംബന്‍ കടുവയായിരുന്നു അവരുടെ നേതാവ്. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ് : ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍. അല്‍ഫോന്‍സ പി ജോര്‍ജ്. 

കടിപിടിയാണേ അടിപിടിയാണേ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 25.10.2024

അപ്പക്കാരന്‍ പപ്പന്‍ചേട്ടന്റെ പലഹാരക്കുട്ടയ്ക്കുള്ളില്‍ മുട്ടനൊരു അടിപിടി നടക്കുകയാണ്. ഒരു ബോണ്ടാക്കുട്ടന്‍ ഉരുണ്ട് ചെന്ന് പപ്പടക്കുട്ടനെ തട്ടിയതാണ് കേസ്. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു  സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

മാലുമുയലിന്റെ യാത്ര | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 21.10.2024

മാതുമലയിലെ മാലുമുയലിന് ഒരു മാല കിട്ടി. നല്ല ഭംഗിയുള്ള ഒരു മുല്ലപ്പൂമാല! മാലുമുയല്‍ മുല്ലപ്പൂമാലയുമായി വീട്ടിലേക്കോടി!. കുളിച്ചു വൃത്തിയായിട്ടുവേണം ഈ മുല്ലപ്പൂ മാല ചൂടാന്‍ ! മാലു മുയലോര്‍ത്തു.  ആര്‍. രമേശ് ചന്ദ്രവര്‍മ്മയുടെ കഥ. ഹോസ്റ്റ് ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.

 ഒരു മുട്ടക്കഥ | മിന്നാമിന്നിക്കഥകള്‍  | Malayalam Bed Time stories for kids 18.10.2024

 മഞ്ചാടിക്കുന്നിന് താഴെയാണ് മിന്നിക്കോഴിയുടെ താമസം. ഒരു ദിവസം മുട്ടയിട്ട് അടയിരിക്കുകയായിരുന്നു അവള്‍. കുറേ നേരം കഴിഞ്ഞപ്പോള്‍ മിന്നിക്കോഴിക്ക് വിശന്നു. ങാ ഇനി പോയി എന്തെങ്കിലും ചിക്കിച്ചിഞ്ഞ് കഴിച്ചിട്ട് വരാം  മിന്നി കരുതി.  ധനൂജിന്റെ കഥ.  ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുഞ്ഞിപ്പൊന്ന് | മിന്നാമിന്നിക്കഥകള്‍  | Bed time stories for kids 14.10.2024

അപ്പുക്കുട്ടന്റെ  അച്ഛന്‍ അന്നു വീട്ടില്‍ എത്തിയപ്പോള്‍ കൈയില്‍ മഴ നനഞ്ഞു കുതിര്‍ന്ന ഒരു കുഞ്ഞിക്കോഴിയും ഉണ്ടായിരുന്നു. തോട്ടുവക്കത്തെ ചേമ്പിന്‍ കാട്ടില്‍ നിന്നാണ് അച്ഛന് കുഞ്ഞിക്കോഴിയെ കിട്ടിയത്. പ്രവീണയുടെ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

കിട്ടുക്കുറുക്കന് പറ്റിയ അമളി |  മിന്നാമിന്നിക്കഥകള്‍ | Bed time stories   11.10.2024

 പൂഞ്ചോലക്കാട്ടിലെ ഒരു ഗുഹയിലായിരുന്നു കിട്ടുക്കുറുക്കനും കുടുംബവും താമസിച്ചിരുന്നത്. അമ്മയും അച്ഛനും രണ്ട് മക്കളും അടങ്ങുന്ന ഒരു കൊച്ചുകുടുംബമായിരുന്നു കിട്ടുക്കുറുക്കന്റേത്. ഷീജ സുരേന്ദ്രന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

ചിക്കുവിന്റെ തന്ത്രം | മിന്നാമിന്നിക്കഥകള്‍  | Minnaminnikkathakal 07.10.2024

കുഞ്ഞിക്കുരുവിയായിരുന്നു ചിക്കു. വലിയൊരു മരത്തിലെ കൂട്ടില്‍ അമ്മയോടൊപ്പമാണ് അവളുടെ താമസം. ചിക്കു പറക്കാന്‍ പഠിച്ചുവരുന്നതേയുള്ളു. ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുഞ്ഞിത്തൊമ്മിയും പാപ്പിക്കുട്ടനും | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal podcast 04.10.2024

മഴക്കാലമാണ്. സ്‌കൂളിനും അവധിയാണ്.അതുകൊണ്ട് കട്ടിലില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണ്. കുഞ്ഞിത്തൊമ്മിയും പാപ്പിക്കുട്ടനും. തൊമ്മിയും പാപ്പിയും ചേട്ടനും അനിയനുമാണ് കേട്ടോ.  പ്രവീണയുടെ കഥ. ഹോസ്റ്റ്:  ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

കുഞ്ഞന്‍ തത്തയും താറാവ് ചേട്ടനും  | മിന്നാമിന്നിക്കഥകള്‍ | Parrot and Duck 30.09.2024

പുല്ലാനിപ്പുഴയുടെ തീരത്ത് ഒരു അത്തിമരമുണ്ടായിരുന്നു.അത്തിമരത്തിലെ പൊത്തിലായിരുന്നു തത്തമ്മയും കുടുംബവും താമസിച്ചിരുന്നത്. അച്ഛന്‍ തത്തയും അമ്മത്തത്തയും തീറ്റതേടിപ്പോകുമ്പോള്‍ പറക്കാനറിയാത്ത കുഞ്ഞന്‍തത്ത കൂട്ടില്‍ തനിച്ചാകും. ജോസ് പി യുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

അയ്യോ! വാലു മുറിഞ്ഞേ! | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 27.09.2024

പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു മുറിവാലന്‍ കുരങ്ങനുണ്ടായിരുന്നു. അവന്റെ വാല്‍ ഒരിക്കല്‍ കാട്ടിലെ കടുവാച്ചാര്‍ കടിച്ചുമുറിച്ചു കളഞ്ഞതാണ്. മുറിവാലനെ കാട്ടിലെ മറ്റു കുരങ്ങന്മാര്‍  എന്നും കളിയാക്കും. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

മൂന്ന് ചങ്ങാതിമാര്‍ | മിന്നാമിന്നിക്കഥകള്‍  | Podcast 23.09.2024

ഒരിടത്തൊരിടത്ത് പാടാനറിയാത്ത ഒരു കുയിലും നൃത്തം ചെയ്യാനറിയാത്ത ഒരു മയിലും കൂവാനറിയാത്ത ഒരു പൂവന്‍ കോഴിയുമുണ്ടായിരുന്നു. മൂന്ന് പേരെയും മറ്റു പക്ഷികള്‍ എപ്പോഴും കളിയാക്കും.  അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും. സന്ധ്യയുടെ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

ടിമ്പുവിന് പണി കിട്ടി | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 20.09.2024

ചിന്നുവിന്റെ വീട്ടിലെ പട്ടിക്കുട്ടിയാണ് ടിമ്പു. ഒരു ദിവസം ടിമ്പു കളിക്കാന്‍ ആരുമില്ലാതെ നടക്കുകയായിരുന്നു. അപ്പോഴാണ് അവന്‍ വീട്ടിലെ പൂവാലിപ്പശുവിനെ കണ്ടത്. ടിമ്പു ഓടി പൂവാലിയുടെ അടുത്തു ചെന്നു. ധനൂജിന്റെ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

പുലിക്കുട്ടന്റെ ആനകളി | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 16.09.2024

ഒരു വീരശൂരന്‍ പുലിക്കുട്ടിയായിരുന്നു. താക്കോ. കുട്ടിപ്പൂച്ചയെപ്പോലിരിക്കുന്ന അവന്‍ ആളൊരു കേമനാണ്. ഒരു ദിവസം താക്കോ അമ്മപ്പുലിയുടെ പുറത്ത് ആന കളിക്കുകയായിരുന്നു. പെട്ടെന്ന് അവനൊരു തോന്നല്‍ ശരിക്കും ആനപ്പുറത്ത് കേറിയാലെന്താ... ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

അമ്മുക്കുട്ടി മിടുക്കിക്കുട്ടി | മിന്നാമിന്നിക്കഥകള്‍  | Minnaminnikkathakal 13.09.2024

 അമ്മുക്കുട്ടി ആളൊരു  നാണക്കാരിയാണ്. അധികമാരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കാനാണ് അവള്‍ക്ക് ഇഷ്ടം.  അങ്ങനൊരു ദിവസം അമ്മുക്കുട്ടിയുടെ പിറന്നാളു വന്നു. പുത്തനുടുപ്പൊക്കെയിട്ടാണ് അമ്മക്കുട്ടി അന്ന് സ്‌കൂളില്‍ പോയത്.  '' അമ്മുക്കുട്ടീ പിറന്നാളല്ലേ ഈ മിഠായി കൊണ്ടു പോയി ടീച്ചര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്ക്; !   പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍...

 അക്കു മിടുക്കനായേ | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 09.09.2024

വാശിക്കാരന്‍ അക്കു ഈയടുത്താണ് സ്‌കൂളില്‍ പോയി തുടങ്ങിയത്. എന്നെ എന്നും അച്ഛന്‍ സ്‌കൂളില്‍  കൊണ്ടുവിട്ടാല്‍ മതി അക്കു വാശി പിടിക്കും. ചങ്ങാതിമാര്‍ക്കൊപ്പം സ്‌കൂളില്‍ പോകാന്‍ അക്കു സമ്മതിക്കാറേയില്ല  പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

മീട്ടുവിന്റെ സൂത്രം|മിന്നാമിന്നിക്കഥകള്‍| Minnaminnikkathakal 06.09.2024

വിശന്ന് വലഞ്ഞ് വരുകയായിരുന്നു മീട്ടു തത്ത. ഭക്ഷണം തേടി നടതക്കുന്നതിനിടയ്ക്ക് അവളൊരു കാഴ്ച്ച കണ്ടു. ഒരു മരത്തില്‍ നിറയെ മാമ്പഴങ്ങള്‍ പഴുത്ത് നില്‍ക്കുന്നു. മീട്ടുവിന്റെ വായില്‍ വെള്ളമൂറി.ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കൂട്ടുകാരന്‍ | മിന്നാമിന്നിക്കഥകള്‍   | Minnaminnikkathakal 02.09.2024

മണിക്കുട്ടിയുടെ പൂന്തോട്ടത്തില്‍ അന്ന് പുതിയൊരു പൂവ് വിരിഞ്ഞു. സൂര്യമാമന്റെ മഞ്ഞ വെളിച്ചം ആ കുഞ്ഞുപൂവിനെ തലോടി. മൊട്ടായിരുന്ന കാലം മുതലേ, കണ്ണു തുറന്ന് ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ അവള്‍ കൊതിച്ചിരിക്കുകയായിരുന്നു.  ഷീജ സുരേന്ദ്രന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

 കൊതി കൂടിയാല്‍ | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 30.08.2024

 എപ്പോഴുമെപ്പോഴും പിച്ചുവിന് എന്തെങ്കിലുമൊക്കെ തിന്നണം. കണ്ണില്‍കണ്ടതെല്ലാം തിന്നുതിന്ന് പിച്ചു കുടവയറനായി മാറി.  അങ്ങനൊരു ദിവസം പിച്ചുവിന്റെ അച്ഛന്‍ വലിയൊരു കേക്ക് കൊണ്ടുവന്നു.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

കിട്ടന്‍ പട്ടം തോറ്റേ | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 26.08.2024

കുട്ടന്റെ പട്ടമാണ് കിട്ടന്‍. കുട്ടന്‍ കയറുമായി ഓടുമ്പോള്‍ കിട്ടന്‍ മേലോട്ട് കുതിച്ചുയരും. മുകളിലെത്തിയാല്‍ അവനൊരു പാട്ടുണ്ട്. കുതിച്ചുയരും കിട്ടന്‍ ഞാന്‍ പറപറക്കും പട്ടം ഞാന്‍ പറക്കലിലെന്നെ തോല്‍പ്പിക്കാന്‍  തയ്യാറുള്ളവര്‍ വന്നാട്ടെ.. കെ.എ മജീദിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്. 

അന്നൂസും പൊന്നൂസും | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 23.08.2024

അന്നൂസിന്റെ കുഞ്ഞനിയത്തിയാണ് പൊന്നൂസ്. മിന്നാമിന്നി വന്നുകഴിഞ്ഞാല്‍ പൊന്നൂസ് അന്നൂസിന് കൊടുക്കാതെ  മിന്നാമിന്നിയുമെടുത്ത് ഒറ്റയോട്ടം ഓടും. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

 കൊന്നമരത്തിന്റെ നന്മ | മിന്നാമിന്നിക്കഥകള്‍  | konnamaram 19.08.2024

ഒന്നാനാം കുന്നില്‍ ഒരു കൊച്ചു കൊന്നമരം ഉണ്ടായിരുന്നു. അതുവരെ പൂക്കാത്ത ആ മരത്തില്‍ വന്നിരുന്ന് ഒരു ദിവസം കുഞ്ഞണ്ണാന്‍ പാട്ടുതുടങ്ങി. ബിമല്‍ കുമാറിന്റെ കഥ. ഹോസ്റ്റ്: ആര്‍.അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

കരടിക്കുട്ടന്‍ കണക്കുപഠിച്ചേ | മിന്നാമിന്നിക്കഥള്‍  |Minnaminnikkathakal 16.08.2024

കാട്ടിലെ സ്‌കൂളില്‍ ഒന്നാം ക്ലാസിലാണ് കരടിക്കുട്ടന്‍ പഠിക്കുന്നത്. പക്ഷേ കരടിക്കുട്ടന്‍ കണക്ക് തീരെയറില്ല. കണക്ക് പരീക്ഷയ്ക്ക് അവന് മാത്രം പൂജ്യം മാര്‍ക്കാണ് കിട്ടുന്നത്. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

Listen to the Minnaminni kathakal | Mathrubhumi podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.