Manorama Online

Manorama SPORTS

Sports ML ↓ 86 episodes

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast! Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html

Author

Manorama Online

Category

Sports

Podcast website

bingepods.com

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

പതാകയിൽ ഓറഞ്ച് നിറമില്ല; എന്നിട്ടും നെതർലൻഡ്സ് ടീം എങ്ങനെ ‘ഓൾ ഓറഞ്ചാ’യി! 05.12.2022

കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്...  രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാണു ഫുട്ബോളിലെ കീഴ്‌വഴക്കം. ഇംഗ്ലണ്ട്, അർജന്റീന, സ...

അർജന്റീന, ജർമനി, ബൽജിയം..; ലോകകപ്പിൽ കുഞ്ഞന്മാരുടെ അട്ടിമറി ‘വാർ’? 29.11.2022

ദുർബലരായ ടീമുകളെ എളുപ്പത്തിൽ തോൽപിക്കുന്ന വമ്പന്‍ ഫുട്ബോൾ ശക്തികൾ– നേരത്തേ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ റഷ്യൻ ലോകകപ്പ് കഴിഞ്ഞ് കളി ഖത്തറിലേക്കെത്തുമ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ആരു ജയിക്കുമെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ആരെങ്കിലും കരുതിയിരുന്നോ ലാറ്റിനമേരിക്കൻ ശക്തികളായ, മെസ്സിയുടെ അർജന്റീനയെ സൗദി അട്ടിമറിക്കുമെന്ന്! ജപ്പാൻ ജർമനി തോൽപിക്കുമെന...

ബെൽജിയം ടീം ചോദിക്കുന്നു: ‘ലവ്’ അത്ര വലിയ തെറ്റാണോ? പിന്നാലെ വിവാദത്തീ 27.11.2022

ലോകകപ്പിന് ബെൽജിയം ടീമും എവേ ജഴ്സി പുറത്തിറക്കി. അത് അപ്രൂവലിനു വേണ്ടി ഫിഫയ്ക്കു സമർപ്പിച്ചു. പക്ഷേ കണ്ട പടി ഫിഫ പറഞ്ഞു– ഇത് ഖത്തറിന്റെ ഏഴയലത്തേക്ക് പോലും അടുപ്പിക്കാൻ സമ്മതിക്കില്ല. നഹീന്നു പറഞ്ഞാ നഹീ. അതിനൊരു കാരണവുമുണ്ട്. ജഴ്സിയിൽ ലവ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നു. അതിൽ ‘ഒ’ എന്ന അക്ഷരം ഒരു ലോഗോയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അത് സമ്മതിക്കില്ലെന്നാണ് ഫിഫ പറ‍ഞ്ഞത്. ബെൽജിയത്തിന്റെ വ...

മെസ്സിയോ ക്രിസ്റ്റ്യാനോയോ ബെസ്റ്റ്? അർജന്റീനയ്ക്കു വേണ്ടി ഭാര്യയെ പന്തയം വച്ച കഥയും 26.11.2022

ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ ഒരു ടിക്കറ്റിനു വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യും? കയ്യിൽ കാശുണ്ടെങ്കിൽ അങ്ങനെ വാങ്ങും. അല്ലെങ്കിൽ കടം വാങ്ങി ടിക്കറ്റൊപ്പിക്കും. അറ്റകൈക്ക് ചിലപ്പോൾ മോഷ്ടിച്ചേക്കാം.. ‘‘ലോകകപ്പ് കാണാൻ മോഷ്ടിക്ക്യേ.. അസംഭവ്യം’’ എന്നാണോ ആലോചിക്കുന്നത്. ലോകകപ്പ് ടിക്കറ്റിനു വേണ്ടി ഇതല്ല ഇതിനപ്പുറം സംഭവിക്കും. ടിക്കറ്റ് സൗജന്യമാണെന്നു പറഞ്ഞാൽ പിന്നെ രണ്ടാമതൊന്നു ആലോചിക്കുക കൂടിയില്ല പലരും. വ...

ബ്രസീലിനെ മഞ്ഞയിലേക്കു മാറ്റിയ ‘മാറക്കാന ദുരന്തം’; ഇതാണ് ആ കഥ... 25.11.2022

ഏറ്റവുമധികം ലോകകപ്പ് നേടിയ ടീം. ഇത്തവണ അർജന്റീനയും ജർമനിയും ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയപ്പോൾ, സ്വന്തം ആരാധകരെ സന്തോഷത്തിലാറാടിച്ച മഞ്ഞപ്പട. ഫുട്ബോളിലിന്ന് ആഘോഷത്തിന്റെ നിറങ്ങളിലൊന്നാണ് ബ്രസീൽ ജഴ്‌സിയുടെ നിറമായ മഞ്ഞ. എന്നാൽ ആദ്യ കാലത്ത് വെള്ളയായിരുന്നു ബ്രസീലിന്റെ ജഴ്സി. അതു മഞ്ഞയിലേക്കു മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. മാറക്കാന സ്റ്റേഡിയത്തെയും ബ്രസീലിനെയും ഞെട്ടിച്ച ഒരു ദുരന്ത കഥ. അതിൽനിന്നെല...

ഈ ജീവിയാണോ ജപ്പാൻ ജർമനിയെ തോൽപിച്ചതിനു പിന്നിൽ! 24.11.2022

താത്വികമായ എത്രയെത്ര അവലോകനം നടത്തിയിട്ടും ജർമൻ ആരാധകർക്കു പിടികിട്ടുന്നില്ല, എന്തുകൊണ്ടാണ് ജപ്പാനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ തോറ്റത്? ജർമനി മര്യാദയ്ക്ക് കളിക്കാത്തതുകൊണ്ടാണോ? അതോ ജപ്പാൻ നന്നായി കളിച്ചതു കൊണ്ടോ? ഇതൊന്നുമല്ല, ജപ്പാന്റെ ജയത്തിനു പിന്നിൽ ഒരു ജീവിയാണെന്നാണ് ചിലർ പറയുന്നത്. ഒരു നീർനായ കാരണമാണത്രേ ജപ്പാൻ ജയിച്ചത്? ഒന്നു പോടാപ്പാ എന്നു പറയാൻ വരട്ടെ. ജീവികൾ നേരത്തേയും ഫുട്ബോവ്‍ ലോകകപ്പ...

ബീയറു വേണോ വൃത്തി വേണോ? ജപ്പാനെ കണ്ടു പഠിക്കട്ടെ സകല ആരാധകരും! 23.11.2022

‘വീ വാണ്ട് ബീയർ.. വീ വാണ്ട് ബീയർ’ ഇക്വഡോർ ആരാധകരുടെ ഈ ആർപ്പുവിളി ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽനിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് അതിവേഗമാണു പടർന്നു കയറിയത്. സായാഹ്നങ്ങളിലെ ഫുട്ബോൾ മത്സരം ഒരു കപ്പ് ബീയർ നുണഞ്ഞുകൊണ്ട് ആസ്വദിച്ചു ശീലിച്ചവരാണ് ഇക്വഡോറുകാർ. അതുപോലെത്തന്നെ മദ്യപാനത്തോട് യാതൊരുവിധ അനുഭാവവും വച്ചു പുലർത്താത്ത നാടാണു ഖത്തർ. ലോകകപ്പ് മത്സരം നടക്കുന്ന മൈതാനങ്ങളിൽ ബീയർ ഉൾപെടെയുള്ള ലഹരി പാനീയ...

എന്തിനാണ് മെസി ഫൈവ് സ്റ്റാർ താമസം ഉപേക്ഷിച്ചത്? അസാഡോയോട് ഇത്ര കൊതിയോ..! 22.11.2022

ലോകകപ്പിന് ഖത്തറിലെത്തിയ ബെല്‍ജിയം ഫുട്ബോൾ ടീം താമസിക്കുന്ന വില്ലകളിലൊന്നിന് ഒരു ദിവസത്തെ വാടക അ‍‍ഞ്ചര ലക്ഷം രൂപയാണ്. പ്രൈവറ്റ് സ്വിമ്മിങ് പൂൾ, പ്രൈവറ്റ് ബീച്ച്, ട്രെയിനിങ്ങിനുള്ള ഗ്രൗണ്ട്, അണ്ടർ വാട്ടർ റസ്റ്ററന്റ് ഇതൊന്നും പോരാഞ്ഞ് ഒരു വാട്ടർ തീം പാർക്കും 56 റൈഡുകളുമുണ്ട് ബെൽജിയത്തിന്റെ താമസസ്ഥലത്ത്. ഫ്രാൻസ് താമസിക്കുന്ന വില്ലകളിലും റെന്റിനൊട്ടും കുറവില്ല, ഒരു വില്ലയ്ക്ക് കൊടുക്കേണ്ടത് ഒന്നര ലക്ഷ...

ഇന്ത്യയ്ക്കും കിട്ടിയിട്ടുണ്ട് ലോകകപ്പിൽ അവസരം; പക്ഷേ സംഭവിച്ചതെന്ത്? 22.11.2022

ഫുട്‌ബോളിന്റെ തുടക്കം എവിടെയായിരുന്നുവെന്ന് കൃത്യമായ രേഖപ്പെടുത്തലുകളില്ല. എങ്കിലും ഇന്നത്തെ ഫുട്‌ബോളിന് സമാനമായ പല കായിക വിനോദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ഗ്രീസിലെ എപിസ്‌കൈറോസ്, റോമിലെ ഹാര്‍പാസ്റ്റം (ഫോളിസ്), ചൈനയിലെ സൂചു, ജപ്പാനിലെ കെമാരി തുടങ്ങിയവ അവയില്‍പ്പെടും. ആധുനിക ഫുട്‌ബോളിന്റെ ഉദയം ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു. എ.ഡി എട്ടാം നൂറ്റാണ്ടുമുതലാണ് ആധുനിക ഫുട്‌ബോള്‍ ബ...

എതിരാളികൾക്ക് പരവതാനി സമ്മാനിക്കുന്ന ഇറാൻ; എന്താണീ ഫുട്ബോൾ തന്ത്രം? 21.11.2022

ലോകകപ്പിലെ ‘വൺ ടൈം വണ്ടർ’ എന്നാണ് ഇറാനുള്ള വിശേഷണം. അതിനു കാരണവുമുണ്ട്, കടുപ്പമുള്ള ഏതെങ്കിലും ഒരു മത്സരം ജയിക്കുന്നതാണ് ഇറാന്റെ പതിവു രീതി, പിന്നെ പുറത്താകും. നവംബർ 21ന്, ഇംഗ്ലണ്ടിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം. മത്സരത്തിൽ തോറ്റാലും ജയിച്ചാലും ഇറാൻ ഇന്നേ വരെ മുടക്കാത്ത ഒരു കാര്യമുണ്ട്. എതിർ ടീമുകൾക്കും കളിക്കാർക്കും പരവതാനികൾ സമ്മാനിക്കൽ. ഖത്തറിലും അതിനു മാറ്റമില്ല. എന്തിനാണത്? എന്താണ് അതിലൂടെ ഇറാ...

ഖത്തറും ഫുട്ബോളിന്റെ 29 മാന്ത്രികരാവുകളും... 20.11.2022

പേർഷ്യൻ ഉൾക്കടലിൽ സൗദി അറേബ്യയോടു ചേർന്നു കിടക്കുന്ന ഒരു ഉപദ്വീപ്. ഇനിയുള്ള 29 നാളുകളിൽ ഇങ്ങനെയൊരു ഭൂമിശാസ്ത്രപരമായ വിശേഷണം ഖത്തറിന് ആവശ്യമേയുണ്ടാവില്ല. കാരണം, ഇനി ലോകമെന്നാൽ ഖത്തറാണ്. ലോകമൊന്നാകെ കണ്ണുനട്ടിരിക്കുക ഖത്തറിലേക്കായിരിക്കും. നവംബർ 20ന് ഫിഫ ലോകകപ്പിന് പന്തുരുമ്പോൾ ഖത്തറിൽനിന്ന് അത്തറു മണമുള്ള വിശേഷങ്ങളേറെയുണ്ടാകും. ഡിസംബർ 18 ഫൈനൽ ഡേ വരെ ആ വിശേഷങ്ങളുമായി മനോരമ ഓൺലൈനും ഒപ്പമുണ്ട്. തുടക്ക...

Listen to the Manorama SPORTS podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.