Julius Manuel
Julius Manuel
History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present.mail@juliusmanuel.comwww.juliusmanuel.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
റോബർട്ട് പിയറിയും പിയറി ചാനലിന്റെ രഹസ്യവും | Malayalam Arctic History | Greenland Expedition 20.06.2026 56:39
ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഒരു അധ്യായത്തെക്കുറിച്ചാണ് ഈ വീഡിയോ. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രശസ്ത പര്യവേഷകൻ റോബർട്ട് പിയറി ഗ്രീൻലാൻഡിന്റെ ഭൂപടത്തിൽ വരച്ച 'പിയറി ചാനൽ' എന്ന ഒരു സാങ്കൽപ്പിക വര, പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവൻ തലവേദനയായി മാറിയതെങ്ങനെയെന്ന് നാം പരിശോധിക്കുന്നു.
ഭൂമിയെ 20 ലക്ഷം വർഷം നനച്ച മഹാമഴ! | Carnian Pluvial Episode | CPE Explained | 04.06.2026 44:06
ജുറാസിക് പാർക്ക് സിനിമയിൽ നാം കണ്ട ആംബർ (Amber) എന്ന ഉണങ്ങിയ മരക്കറയിൽ നിന്നാണ് ഈ കഥയുടെ തുടക്കം. പ്രകൃതി നമുക്കായി കാത്തുവെച്ച ഒരു ടൈം ക്യാപ്സൂളാണ് ആംബർ. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആംബറുകൾ ഉണ്ടായ ഒരു പ്രത്യേക കാലഘട്ടമുണ്ട്—ഏതാണ്ട് 234 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്! അന്ന് ഇന്നത്തെപ്പോലെ പല ഭൂഖണ്ഡങ്ങളല്ല, 'പാഞ്ചിയ' (Pangea) എന്ന ഒരൊറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഭ...
ക്ലിപ്പർട്ടൻ ഐലൻഡിന്റെ ഞെട്ടിക്കുന്ന രഹസ്യം | Chilling story of Clipperton Island | Julius Manuel 25.05.2026 42:11
വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്. ഈ വീഡിയോയിൽ: 1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിച...
മൃതദേഹം വെച്ച് രാഷ്ട്രീയം കളിച്ചവർ! | Ptolemy: The Kingmaker of Egypt | Julius Manuel | HisStories 18.05.2026 50:24
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അനാഥമായ ഒരു കൂറ്റൻ സാമ്രാജ്യം. അധികാരത്തിന് വേണ്ടി പരസ്പരം പോരടിച്ച ജനറൽമാർ. എന്നാൽ ആ കൂട്ടത്തിൽ ബുദ്ധി കൊണ്ടും തന്ത്രം കൊണ്ടും ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുണ്ടായിരുന്നു - ടോളമി ഒന്നാമൻ. അലക്സാണ്ടറുടെ മൃതദേഹം സിറിയയിൽ വെച്ച് നാടകീയമായി തട്ടിക്കൊണ്ടുപോയി ഈജിപ്തിലെ ഫറവോയായി മാറിയ ടോളമി ഒന്നാമന്റെയും, അറിവിനെ ശക്തിയായി തിരിച്ചറിഞ്ഞ് ലോകപ്രശസ്തമായ അ...
ചരിത്രം തിരുത്തിയ മഹാതട്ടിപ്പുകൾ: Phantom Time Hypothesis മുതൽ ഭാവൽ രാജകുമാരൻ വരെ! | Julius Manuel 11.05.2026 48:26
ചരിത്രത്തിന്റെ മഞ്ഞനിറമുള്ള താളുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വിചിത്രമായ ചില സത്യങ്ങളുണ്ട്. നമ്മൾ വിശ്വസിക്കുന്ന പല ചരിത്ര സംഭവങ്ങളും വെറും പച്ചക്കള്ളമാണെങ്കിലോ? 297 വർഷങ്ങൾ ചരിത്രത്തിൽ നിന്ന് ആരോ വെട്ടിമാറ്റിയെന്ന് പറയുന്ന 'ഫാന്റം ടൈം ഹൈപ്പോതിസിസ്' മുതൽ, അമേരിക്കൻ ഗവൺമെന്റിനെ പറ്റിച്ച ജെയിംസ് റീവിസ്, വ്യാജ രാജകുമാരിയായി മാറിയ മേരി വിൽകോക്സ്, ഇന്ത്യയെ വിസ്മയിപ്പിച്ച ഭാവൽ രാജകുമാരന്റെ കേസ്, ക...
Unknown Gabon 4 | Paul Du Chaillu 17.04.2026 44:11
Expedition of Paul Du Chaillu!
Unknown Gabon 3 | Paul Du Chaillu 31.03.2026 54:10
Adventure Journey: Paul Du Chaillu
Unknown Gabon 2 | Paul Du Chaillu 23.03.2026 42:23
ഗാബോണിൽക്കൂടെയുള്ള പോൾ ഡു ഷയ്യുവിന്റെ സാഹസിക യാത്ര!
Unknown Gabon 1 | Paul Du Chaillu 20.03.2026 40:00
Unknown Gabon 1 | Paul Du Chaillu
Nilagiri - Hunting Expedition 18.03.2026 1:21:48
കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇതിഹാസ നായാട്ട് യാത്ര !
ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 2 25.02.2026 37:17
സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വ...
ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 1 10.02.2026 42:18
ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു. എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അ...
Odyssey-The Real Story of Odyssey & Iliad | Final Part 30.01.2026 54:50
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം...
Odyssey-The Real Story of Odyssey & Iliad | Part (1&2) 14.01.2026 1:38:09
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം...
തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition 28.12.2025 1:12:35
1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക...
Yochib- The River Cave 10.12.2025 48:00
കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്'...
Mayan Underworld 23.11.2025 45:10
എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ...
Turtle Island 3 04.11.2025 33:11
അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട...
Turtle Island 2 31.10.2025 33:13
അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട...
Turtle Island 1 24.10.2025 29:51
The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders. In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the har...
Green Hell 4 | Amazon Expedition 14.10.2025 48:12
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവ...
Green Hell 3 | Amazon Expedition 08.10.2025 28:40
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ...
Green Hell 2 | Amazon Expedition 05.10.2025 29:18
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ...
Green Hell 1 | Amazon Expedition 01.10.2025 32:28
വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് ക...
Flesh & Fear 2 | Hunting with Henry Astbury Leveson 18.09.2025 41:11
മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയി...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.