Dhanam
100Biz Strategies
A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
Be sure to visit the podcast's website and support the creator: www.buzzsprout.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
EP 50: മുന്‍നിര ബ്രാന്‍ഡ് ആകണോ? ഇതാ ഈ തന്ത്രം പരീക്ഷിക്കാം 17.01.2023 4:39
വിപണിയില്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ 1,00,000 കാറുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ടെന്ന് കരുതുക. അവര്‍ 10000 എണ്ണം മാത്രം ഉല്‍പ്പാദിപ്പിക്കുകയും പ്രീമിയം വില ഈടാക്കിക്കൊണ്ട് വിപണിയിലേക്കിറക്കുകയും ചെയ്യുന്നു. ഇവിടെ ഉപഭോക്താവിന്റെ ആവശ്യകതയെ ബുദ്ധിപരമായി ഉപയോഗിച്ചു കൊണ്ട് ഉയര്‍ന്ന വില ചുമത്തുവാന്‍ കമ്പനിക്ക് സാധിക്കുന്നു. പ്രീമിയമൈസേഷന്‍ (Premiumization) അവസരങ്ങള്‍ അനുസരിച്ചും നടപ്പില്‍ വരുത്താന്‍ കഴിയുന്നു....
EP 49: പാഴ്‌ചെലവുകള്‍ ഒഴിവാക്കി ബിസിനസില്‍ പരമാവധി മൂല്യം, ഇത് ലീന്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി 09.01.2023 5:00
കോവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാനായി കുപ്പിയില്‍ (Vial) നിന്നും എടുക്കുമ്പോള്‍ ഒന്നോ രണ്ടോ തുള്ളി വാക്‌സിന്‍ പാഴായിപ്പോകുന്നുവെന്നു കരുതുക. കോടിക്കണക്കിന് കുപ്പികളില്‍ നിന്നും ഇങ്ങിനെ വാക്‌സിന്‍ പാഴായിപ്പോയാലുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കും. ചിലപ്പോള്‍ ചെറുതെന്ന് തോന്നുന്ന നഷ്ടം വലിയ തോതില്‍ ബിസിനസിനെ ബാധിക്കാം. ഓരോ പാഴ്‌ച്ചെലവും നിയന്ത്രിക്കുവാന്‍ ബിസിനസുകള്‍ ശ്രമിക്കണം. നിരന്തരമായ അഭ്യസനത്ത...
EP 48: പ്രോഡക്റ്റ് ശരിയായ രീതിയില്‍ ലോഞ്ച് ചെയ്യാന്‍ ഒരു മികച്ച സ്ട്രാറ്റജി 02.01.2023 5:02
ഉല്‍പ്പന്നം തയ്യാറായിക്കഴിഞ്ഞാല്‍ ധൃതി പിടിച്ച് അതിന്റെ വാണിജ്യോല്‍പ്പാദനം ആരംഭിക്കുകയല്ല സംരംഭകന്‍ ചെയ്യേണ്ടത്. ഉല്‍പ്പന്നത്തിന്റെ പരീക്ഷണം (Product Testing) ഇതുവരെ തിരിച്ചറിയാത്ത പല പ്രായോഗിക വസ്തുതകളിലേക്കും വെളിച്ചം വീശും. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മിലുള്ള സംവേദനവും അനുഭവവും നല്‍കുന്ന പാഠങ്ങള്‍ ഉല്‍പ്പന്നത്തെ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന ഒന്നാക്കി മാറ്റുവാന്‍...
EP 47: ഉയര്‍ന്നവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ് ബിസിനസ് കൂട്ടാം സ്‌കിമ്മിംഗ് എന്ന തന്ത്രത്തിലൂടെ 26.12.2022 4:40
വിപണിയിലേക്ക് പുതുതായി അവതരിപ്പിക്കപ്പെടുന്ന ചില ഉല്‍പ്പന്നങ്ങളുടെ വില കേട്ട് ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടാറുണ്ടാകാം. എന്തുകൊണ്ടാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്ര വില എന്ന് നിങ്ങള്‍ അത്ഭുതപ്പെടാം. വില എത്ര ഉയര്‍ന്നു നിന്നാല്‍ പോലും ഇവ വാങ്ങുവാന്‍ ധാരാളം ഉപഭോക്താക്കള്‍ തയ്യാറാണ് എന്നതും കാണുവാന്‍ സാധിക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടിയുള്ള തിക്കിത്തിരക്കലുകള്‍ നിങ്ങള്‍ക്ക് വിപണിയില്‍...
EP 46: ഇനി കാര്യങ്ങള്‍ കൈവിട്ടു പോകില്ല, 'ജസ്റ്റ് ഇന്‍ ടൈം' സ്ട്രാറ്റജി നിങ്ങളുടെ ബിസിനസിനെ വരച്ചവരയില്‍ നിര്‍ത്തും 20.12.2022 4:38
നിങ്ങള്‍ക്കൊരു സൈക്കിള്‍ വാങ്ങണം. നേരെ കടയിലേക്ക് കയറി ചെല്ലുന്നു. സൈക്കിള്‍ തിരഞ്ഞെടുക്കുന്നു, അപ്പോള്‍ തന്നെ വാങ്ങുന്നു, അതില്‍ കയറി വീട്ടിലേക്ക് പോരുന്നു. എത്ര എളുപ്പം. എന്നാല്‍ ഒരു കാറ് വാങ്ങണമെന്ന് കരുതൂ. ഷോറൂമില്‍ കയറുന്നു. കാര്‍ ഏത് വേണമെന്ന് തീരുമാനിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ കാര്‍ ലഭിക്കുന്നില്ല, കാത്തിരിക്കേണ്ടി വരുന്നു. എന്താണിങ്ങനെ? സൈക്കിള്‍ ഷോറൂമില്‍ സൈക്കിള്‍ സ്റ്റോ...
EP 45: സ്‌കേസിറ്റി മാര്‍ക്കറ്റിംഗ് തന്ത്രം പ്രയോഗിക്കാം, ഉപഭോക്താക്കളെ കയ്യിലെടുക്കാം 13.12.2022 4:43
ക്ലബ്ഹൗസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എത്ര വേഗമാണ് നമുക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയും ജനകീയമാകുകയും ചെയ്തത്. കോവിഡ് കാലഘട്ടത്തില്‍ അടച്ചുപൂട്ടിയിരിക്കേണ്ട അനിവാര്യതയിലേക്ക് നാമെത്തിയപ്പോള്‍ ക്ലബ്ഹൗസ് എല്ലാവര്‍ക്കും ഒത്തുകൂടാനും പരസ്പരം കേട്ടു മുട്ടുവാനുമുള്ള വലിയൊരു വേദിയായി മാറി. ക്ലബ്ഹൗസിലേക്കുള്ള ആദ്യ പ്രവേശനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ആരുടെയെങ്കിലും ക്ഷണം ലഭിച്ചാല്‍ മാത്രമേ ക്ലബ്ഹൗസില്...
EP 44 - 'കോംപ്ലിമെന്ററി ഗുഡ്‌സ്' വില്‍പ്പന തന്ത്രം നിങ്ങളുടെ ബിസിനസിനെ സഹായിക്കുന്നതെങ്ങനെ? 06.12.2022 4:18
നിങ്ങള്‍ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ വാങ്ങുമ്പോള്‍ കൂടെ പ്രൊട്ടക്ഷന്‍ ഗാര്‍ഡും മൊബൈല്‍ കവറും പവര്‍ബാങ്കുമെല്ലാം വാങ്ങില്ലേ. ഈ തന്ത്രമാണ് കോംപ്ലിമെന്ററി ഗുഡ്‌സ് എന്ന വില്‍പ്പന തന്ത്രം. ഇത് ഒട്ടുമിക്ക ഉല്‍പ്പന്ന സേവന ബിസിനസിലും പയറ്റാനാകും. അതിനായി കോംപ്ലിമെന്ററി ബിസിനസ് തന്ത്രം എങ്ങനെ എന്ന് മനസ്സിലാക്കാം. കോംപ്ലിമെന്ററി ബിസിനസ് തന്ത്രത്തെക്കുറിച്ച് ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത...
EP 43 - ഡാര്‍ജിലിംഗ് ടീയുടെ ബിസിനസ് തന്ത്രം നിങ്ങളുടെ ബിസിനസിനെയും സൂപ്പര്‍ഹിറ്റാക്കും 29.11.2022 4:45
നിങ്ങള്‍ ചായ കുടിക്കാന്‍ ഒരുങ്ങുന്നു, സ്വര്‍ണ്ണത്തിന്റെ നിറമുള്ള ചായ കപ്പില്‍ നിറയുന്നു. അതില്‍ നിന്നും ഉയരുന്ന ചായയുടെ ഗന്ധം നിങ്ങള്‍ ആസ്വദിക്കുന്നു. ചായ കുടിക്കുമ്പോള്‍ സ്വാദ് നാവില്‍ കിനിയുന്നു. ഉന്മേഷം നിങ്ങളില്‍ ഉണരുന്നു. നിങ്ങള്‍ കുടിക്കുന്നത് ഡാര്‍ജിലിംഗ് ടീയാണ്. നിങ്ങളുടെ ഭാര്യ അതാണ് വാങ്ങുന്നതും വീട്ടില്‍ ഉപയോഗിക്കുന്നതും. ചായപ്പൊടി വാങ്ങുമ്പോള്‍ ആ ബ്രാന്‍ഡ് നോക്കിയാണ ജീവിതപങ്കാളി ചായ ബ്ര...
EP 42 - റസ്റ്റോറന്റ് ബിസിനസുകാര്‍ പ്രയോഗിക്കുന്ന ഈ സിംപിള്‍ തന്ത്രം നിങ്ങളെയും സഹായിക്കും 15.11.2022 4:53
ഒരു റെസ്റ്റോറന്റ് ഗ്രൂപ്പ് തങ്ങളുടെ മെനുവില്‍ കൂട്ടിച്ചേര്‍ക്കുവാനായി പുതിയൊരു വിഭവം പാകപ്പെടുത്തി. തങ്ങളുടെ കീഴിലുള്ള എല്ലാ റെസ്റ്റോറന്റുകളിലും ഒരുമിച്ച് ഈ വിഭവം വില്‍പ്പനക്കായി ഉള്‍പ്പെടുത്തുന്നതിന് പകരം അവര്‍ തങ്ങളുടെ പത്ത് റെസ്റ്റോറന്റുകളെ മാത്രം തെരഞ്ഞെടുത്ത് ഇത് ആദ്യം അവതരിപ്പിച്ചു. അവിടെ നിന്നും കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങള്‍ അറിഞ്ഞ് വിഭവം കൂടുതല്‍ മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമാണ് എല്ല...
EP 41 - പുതിയ വിപണികള്‍ കണ്ടെത്തി വളരാന്‍ സംരംഭകര്‍ക്കായി ഒരു ബിസിനസ് തന്ത്രം 08.11.2022 5:19
പുതിയ വിപണികള്‍ കണ്ടെത്തുകയും അവിടേക്ക് കടന്നു ചെല്ലുകയും ചെയ്യുന്ന തന്ത്രം ബിസിനസുകളെ വളരുവാന്‍ സഹായിക്കും. പ്രാദേശിക വിപണിയിലെ ശക്തമായ മത്സരം അടിവേരുകള്‍ അറുക്കുന്നതിനു മുന്‍പേ മറ്റിടങ്ങളിലും കൂടി തങ്ങളുടെ ബിസിനസുകള്‍ വേരുറപ്പിക്കുവാനും വരുമാനം ഗണ്യമായി ഉയര്‍ത്തുവാനും ബിസിനസുകള്‍ക്ക് പുതിയ വിപണികളിലേക്കുള്ള കാല്‍വെപ്പ് ഗുണകരമാകും. കേരളത്തില്‍ പ്ലൈവുഡ് നിര്‍മ്മിക്കുന്ന ഒരു സംരംഭകന്‍ ഇന്തോനേഷ്യയ...
EP 40 - ബാറുകളുടെ 'പ്രൈസ് സിഗ്നല്‍' തന്ത്രം നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം, ബിസിനസ് കൂട്ടാം 01.11.2022 4:43
പ്രൈസ് സിഗ്‌നല്‍ (Price Signal) ഒരു മാര്‍ക്കറ്റിംഗ് സന്ദേശമാണ് (Marketing Message). സംരംഭകന്‍ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ ഈ സന്ദേശത്തിന് കഴിയുന്നു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൂചന അല്ലെങ്കില്‍ അടയാളം ബിസിനസ് അവരുമായി സംവദിക്കുവാന്‍ ശ്രമിക്കുന്ന കാര്യം വ്യക്തമായി മനസ്സിലാക്കുവാന്‍ ഈ സന്ദേശം വഴി അവര്‍ക്ക് സാധിക്കുന്നു. Happy Hour എന്ന് ബാര്‍ പറയുമ്പോള്‍ എന്താണ്...
EP39- ഗ്രാമഫോണ്‍ സി ഡികള്‍ക്ക് വഴിമാറിയില്ലേ! പേടിക്കേണ്ട, വരൂ പൊളിച്ചെഴുതാം നിങ്ങളുടെ ബിസിനസ്! 25.10.2022 4:52
നായകന്‍ നായികയുടെ കണ്ണുകളിലേക്ക് നോക്കുന്നു. അവള്‍ പ്രേമപരവശയായി നില്‍ക്കുകയാണ്. നായകന്‍ മെല്ലെ നടന്ന് ഗ്രാമഫോണിനടുത്തെത്തി അത് പ്രവര്‍ത്തിപ്പിക്കുന്നു. മുറിയില്‍ സംഗീതം ഒഴുകി പരക്കുമ്പോള്‍ നായകന്‍ നായികയുടെ അടുത്തെത്തി അവളുടെ കരം കവരുന്നു. രണ്ട് പേരും കൂടി സംഗീതത്തിന്റെ താളത്തിനൊത്ത് ചുവട് വെയ്ക്കുന്നു. പഴയകാല സിനിമകളില്‍ ഇത്തരമൊരു രംഗം കാണാത്തവര്‍ വിരളമായിരിക്കും. വീടുകളിലേക്ക് സംഗീതം കൊണ്ട് വന്...
EP38- നിങ്ങളുടെ ഉല്‍പ്പന്നത്തിനുണ്ടോ യുണിക് സെല്ലിംഗ് പ്രൊപ്പോസിഷന്‍? 18.10.2022 4:58
'നിങ്ങള്‍ മരിച്ചാലും ഈ ഉല്‍പ്പന്നങ്ങള്‍ നിലനില്‍ക്കും'' ഒരു കമ്പനി ഇത്ര ധൈര്യത്തോടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഉല്‍പ്പന്നത്തിലുള്ള അവരുടെ ആത്മവിശ്വാസം നിങ്ങളെ ഞെട്ടിക്കും. എത്ര ശക്തമായാണ് അവര്‍ ആ സന്ദേശം ഉപഭോക്താക്കളിലേക്ക് നല്‍കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ആര്‍ക്കു കഴിയും? സാഡില്‍ബാക്ക് ലതര്‍ (Saddleback Leather) പരസ്യം ചെയ്യുന്നത് ഇങ്ങിനെയ...
EP37- മദ്യം വില്‍ക്കുന്ന സ്ട്രാറ്റജിയെന്താണെന്ന് അറിയാമോ? ഈ തന്ത്രം നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്‌തേക്കാം 11.10.2022 4:59
മദ്യത്തിന് വില വര്‍ധിപ്പിക്കുകയാണ്. വില വര്‍ധന നിലവില്‍ വന്നു കഴിഞ്ഞു. മുന്‍പുണ്ടായിരുന്ന വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. മദ്യത്തിന്റെ വില്‍പ്പനയെ ഈ വിലവര്‍ധന ബാധിക്കുമെന്നും മദ്യത്തിന്റെ ഉപഭോഗം കുറയുമെന്നും നമ്മള്‍ വിചാരിക്കുന്നു. എന്നാല്‍ നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മദ്യത്തിന്റെ ഉപഭോഗം ഒട്ടും കുറയുന്നതായി കാണുന്നില്ല. മദ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുകയും ചെയ...
ഓരോ ബിസിനസ് ആശയവും ഒന്നോ അതിലധികമോ പ്രശ്‌നങ്ങളുടെ പരിഹാരമാണ്. ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുമ്പോള്‍ നിര്‍മാതാവ് ഇത് അറിഞ്ഞിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ. 04.10.2022 4:59
ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് സ്ട്രാറ്റജികള്‍ പരിചയപ്പെടുത്തുന്ന പോഡ്കാസ്റ്റ് സിരീസില്‍ ഇന്ന് മുപ്പത്തി ആറാമത്തെ സ്ട്രാറ്റജി കേള്‍ക്കാം. ബ്രോണ്‍ ആന്‍ഡ് ഓറല്‍ ബി (Braun Oral B) തങ്ങളുടെ പുതിയ ഇലക്ട്രിക് ടൂത്ത് ബ്രഷ് രൂപകല്‍പ്പന (Design) ചെയ്യാന്‍ ചുമതലപ്പെടുത്തിയത് കിം കോളിനേയും (Kim Colin) സാം ഹെച്ചിനേയുമായിരുന്നു (Sam Hecht). ബ്രോണ്‍ ആന്‍ഡ് ഓറല്‍ ബിക്ക് ആ ഇലക്ട്രിക് ടൂത്ത് ബ്രഷ് തികച്ചും വ്...
EP35- നൈക്കിയും മക്‌ഡൊണാള്‍ഡ്‌സും പയറ്റിത്തെളിഞ്ഞ 'ലോക്കല്‍ മാര്‍ക്കറ്റിംഗ്' നിങ്ങള്‍ക്കും പ്രയോഗിക്കാം 26.09.2022 4:48
'Nothing Beats a Londoner' നൈക്കി ബ്രാന്‍ഡിന്റെ (Nike) പരസ്യ കാമ്പയിനായിരുന്നു. അതിന് എടുത്തുകാട്ടേണ്ട വലിയൊരു പ്രത്യേകതയുണ്ടായിരുന്നു, മുന്‍കാലത്തെപ്പോലെ പ്രശസ്തരായ അത്‌ലറ്റുകളെ ഉപയോഗിച്ചായിരുന്നില്ല ആ കാമ്പയിന്‍ ചെയ്തത്. അതിനു പകരം ലണ്ടനിലെ തെരുവുകളിലും കളിക്കളങ്ങളിലും വിവിധ കായിക വിനോദങ്ങള്‍ (Sports) പരിശീലിച്ചിരുന്ന യുവാക്കളെയാണ് അതില്‍ കാണിച്ചത്. നൈക്കിയുടെ വസ്ത്രങ്ങള്‍ അണിഞ്ഞ് ലണ്ട...
EP34- മികച്ച ജീവനക്കാരെ ഉപയോഗിച്ച് ബിസിനസ് ഇരട്ടിയാക്കാന്‍ മത്തിക്കച്ചവടക്കാരന്റെ 'ക്യാറ്റ്ഫിഷ് മാനേജ്‌മെന്റ്' 20.09.2022 5:14
കടലില്‍ പോയി മത്തികളെ (Sardines) പിടിച്ച് ജീവനോടെ വിപണിയില്‍ എത്തിക്കുന്ന ഒരു നോര്‍വീജിയന്‍ മീന്‍പിടുത്തക്കാരന്റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജീവനുള്ള മത്തികള്‍ക്ക് വിപണിയില്‍ ചത്ത മത്തികളെക്കാള്‍ ഇരട്ടി വില ലഭിക്കും. ഉള്‍ക്കടലില്‍ നിന്നും പിടിക്കുന്ന മത്തികളെ ജീവനോടെ വിപണിയിലെത്തിക്കുക മീന്‍പിടുത്തക്കാര്‍ക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. കരയിലേക്കുള്ള ദീര്‍ഘ യാത്രയില്‍ മത്തികളുടെ ജീവന്‍ നിലനിര്‍...
EP33- ഹൈടെക് ആകും മുമ്പ് അറിഞ്ഞിരിക്കണം 'ലോ ടെക്‌നോളജി' 06.09.2022 5:16
അന്നയും വര്‍ക്കിയും ബാംഗ്ലൂരില്‍ താമസം ആരംഭിച്ചു. ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത് നഗരത്തിലെ തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ പ്രശാന്തമായ ഒരിടത്താണ്. ഫ്‌ളാറ്റില്‍ കുടിയേറിക്കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ അന്ന വര്‍ക്കിയോട് ഒരാവശ്യം ഉന്നയിച്ചു ''നമുക്കൊരു അമ്മിക്കല്ല് വാങ്ങണം.'' വര്‍ക്കി അത്ഭുതപ്പെട്ടു ''ഇവിടെ മിക്‌സി ഉണ്ടല്ലോ പിന്നെന്തിനാണ് അമ്മിക്കല്ല്.''...
EP32- ഹാപ്പിസോക്‌സിന്റെ തന്ത്രം കേള്‍ക്കൂ, വ്യത്യസ്തരായാല്‍ വിപണി കീഴടക്കുന്നതെങ്ങനെയെന്നറിയാം 30.08.2022 5:00
Dr സുധീര്‍ ബാബു എഴുതിയ ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പോഡ്കാസ്റ്റ് സീരീസില്‍ ബിസിനെസിലെ വ്യത്യസ്തത അഥവാ വിഭിനാത്വത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. വിപണി പിടിക്കാന്‍ ഹാപ്പി സോക്‌സ് ചിന്തിച്ചത് തികച്ചും വേറിട്ട രീതിയിലാണ്. സാധാരണ ലൈറ്റ് കളറുകള്‍ അല്ലാതെ കണ്ണഞ്ചിപ്പിക്കുന്ന അസാധാരണ നിറങ്ങളും അതിശയിപ്പിക്കുന്ന രൂപകല്പ്പനയും (Design) സമന്വയിപ്പിച്ച സര്‍ഗ്ഗാത്മകതയില്‍ സോക്‌സ് നിര്‍മാണം. ലോകവിപണിയ...
EP31- ബിസിനസില്‍ Quality - Value - Price എന്നിവയുടെ പ്രാധാന്യം 23.08.2022 5:16
വില്‍പ്പനയില്‍ ഗുണമേന്മ പോലെ തന്നെ നിങ്ങള്‍ ഉല്‍പ്പന്നത്തിന് നിശ്ചയിക്കുന്ന മൂല്യവും പ്രധാനമാണ്. അത്തരത്തിലാകണം വിലയിടലും. പോഡ്കാസ്റ്റ് കേള്‍ക്കൂ. നിങ്ങളൊരു ഡയമണ്ട് വാങ്ങുന്നു. ഡയമണ്ടിന് നിങ്ങളൊരിക്കലും കുറഞ്ഞ വില പ്രതീക്ഷിക്കുന്നില്ല. അതിന്റെ മേന്മക്കനുസരിച്ചുള്ള വില കൊടുത്താല്‍ മാത്രമേ നല്ല ഡയമണ്ട് ലഭിക്കുകയുള്ളൂ എന്ന് നിങ്ങള്‍ക്കറിയാം. ഒരാള്‍ ഡയമണ്ടിന് വളരെ കുറഞ്ഞ വില (Cheap Price) പറയുന്നു. അപ...
EP 30 : 'രണ്ട് വശങ്ങളുള്ള വിപണി'; നാട്ടിന്‍പുറങ്ങളില്‍ പയറ്റിത്തെളിഞ്ഞ തന്ത്രം കോര്‍പ്പറേറ്റ് ബിസിനസിന് പോലും പ്രയോഗിക്കാം 16.08.2022 4:55
ഒരു വിപണി രണ്ട് വ്യത്യസ്ത ഗുണഭോക്താക്കള്‍ക്ക് പ്രോജനമാകുന്നു, ഒരുമിച്ചു കൊണ്ടു വരുന്നു, രണ്ടു പേര്‍ക്കും ഗുണകരമായ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു. ഈ തന്ത്രം Listen to more podcasts : https://dhanamonline.com/podcasts
EP 29: ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി മാറ്റാം, ബിസിനസ് കൂട്ടാം 09.08.2022 5:03
ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയോടും സൂക്ഷ്മതയോടുകൂടി പ്രദര്‍ശിപ്പിക്കുന്നത് വില്‍പ്പന തന്ത്രം കൂടിയാണ്. നിങ്ങളുടെ ബിസിനസിലും ഇത് പ്രയോഗിക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more podcasts : https://dhanamonline.com/podcasts
EP 28: വിപണി കീഴടക്കാന്‍ അറിയണം 'വൈറ്റ് ലേബലിംഗ് ടെക്‌നിക്' 02.08.2022 4:43
വിപണിയില്‍ പലരും പല തന്ത്രങ്ങള്‍ പയറ്റുന്നു. ഉപഭോക്താക്കള്‍ക്കറിയാത്ത ചില ബ്രാന്‍ഡ് സീക്രട്ടുകള്‍ ഉണ്ട്. ഇതാ അത്തരമൊരു ടെക്‌നിക് അറിയാം. ധനം 100 ബിസ് സ്ട്രാറ്റജിയുടെ 28 ാം എപ്പിസോഡ് കേള്‍ക്കൂ. Listen to more Podcasts : https://dhanamonline.com/podcasts
EP27: ബിസിനസ് പ്രോസസ് റീ-എന്‍ജിനീയറിംഗ് നടത്താം, അഴിച്ചുപണിയാം ബിസിനസ് 26.07.2022 4:44
ഫോര്‍ഡ് മോട്ടോര്‍ കമ്പനി പരീക്ഷിച്ച് വിജയിച്ച തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങളുടെ പോഡ്കാസ്റ്റ് പതിപ്പില്‍ ബിസിനസ് പ്രോസസ്സ് റീഎന്‍ജിനീയറിംഗ് (BPR) എന്ന അതിശക്തമായ തന്ത്രമാണ് ഇന്ന് പറയുന്നത്. ഫോര്‍ഡ് കാര്‍ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് വികസിപ്പിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും ആഗോളഭിമന്മാര്‍ക്കിടയിലും വിപണി പിടിക്കാനും പ്രയോഗിച്ച അതേ തന്ത്രം നിങ്ങളുടെ...
EP26- യു കെയിലെ ടെസ്‌കോ സ്‌റ്റോറുകള്‍ വില്‍പ്പന കൂട്ടിയ ഈ തന്ത്രം നിങ്ങള്‍ അറിഞ്ഞിരിക്കണം 19.07.2022 4:38
യു കെയിലെ ടെസ്‌കൊ സ്റ്റോറുകള്‍ (Tesco Stores) തങ്ങളുടെ വില്‍പ്പന വിവരങ്ങള്‍ (Sales Data) വിശകലനം ചെയ്തപ്പോള്‍ വളരെ രസകരമായ ഒരു സംഭവം കണ്ടെത്തി. സ്റ്റോറുകളില്‍ കുട്ടികള്‍ക്കായുള്ള നാപ്കിനുകള്‍ വാങ്ങുവാന്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാകുന്നു. ഈയൊരു വസ്തുതയില്‍ കൂടുതല്‍ പഠനം നടത്തിയപ്പോള്‍ അവര്‍ക്ക് മനസ്സിലായത് സ്തീകളെ വീട്ടില്‍ കുട്ടികളെ പരിചരിക്കുവാന്‍ അനുവദിച്ചു കൊണ്ട് പുരുഷന്മാര്‍ കുട്ട...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.