DC Books

The Book Shelf by DC Books

DC Books is the largest publisher in Kerala, the leading publisher of books in Malayalam, and one of the top ten publishers in India. It also operates one of the largest bookstore chains in India, with a network of over 45 bookshops, and over 50 agencies in Kerala.

Bezoek zeker de website van de podcast en steun de maker: hubhopper.com

Auteur

DC Books

Categorie

Arts

Website van de podcast

hubhopper.com

Nieuwste aflevering

10 okt. 2023

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

കിന്നർ കൈലാസയാത്ര | ബാബു ജോൺ | Bookshelf 10.10.2023

ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികൾ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ ദേവഭൂമിയിൽ സ്ഥിതിചെയ്യുന്ന കിന്നർകൈലാസം-ഭക്തർ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാർവതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമായ കിന്നർ കൈലാസയാത്രയ്ക്ക് ഒരാമുഖം.

നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി | ഡോ ജോസഫ് മർഫി | The Bookshelf by DC Books 19.09.2023

ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഉപബോധമനസ്സ് എന്ന മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മർഫി രചിച്ച The Miracles of your mind എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി. കേൾക്കാം, ഉപബോധമനസ്സിന്റെ സഹായത്താൽ ഭയത്തിൽ നിന്നും മുക്തി നേടുന്നത് എങ്ങനെയെന്ന്.

ആൽകെമിസ്റ്റ് | പൗലോ കൊയ്‌ലോ | The Bookshelf by DC Books 01.09.2023

ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവലാണ് ആൽകെമിസ്റ്റ്. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമി കളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മാദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്.  കേൾക്കാം, ആൽകെമിസ്റ്റിനെ സംബന്ധിച്ച്‌ ഡോ. കെ എം വേണുഗോപാൽ എഴുതിയ പഠനം

താത്രീ സ്മാർത്തവിചാരം | ചെറായി രാംദാസ് 24.07.2023

സ്മാർത്തവിചാരത്തെക്കുറിച്ചുള്ള ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനയ്ക്കും വിധേയമാക്കുന്ന 'താത്രി സ്മാർത്തവിചാരം' എന്ന കൃതിയെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ചെറായി രാംദാസിന്റെ വാക്കുകൾ....

പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം ഡോ പി ജെ കുര്യൻ 15.07.2023

പ്ലാസ്മാ ഭൗതികം എന്ന നൂതനമായ ശാസ്ത്രശാഖയെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന 'പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം' എന്ന കൃതിയെക്കുറിച്ച് ഗ്രന്ഥകർത്താവായ ഡോ പി ജെ കുര്യന്റെ വാക്കുകൾ...

നീതി എവിടെ എ ഹേമചന്ദ്രൻ ഐ പി എസ് | Bookshelf 03.07.2023

പോലീസ് ജീവിതത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്ന മുൻ ഡി ജി പി എ ഹേമചന്ദ്രൻ ഐ പി എസിന്റെ 'നീതി എവിടെ' എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും നോർമൻ വിൻസെന്റ് പീൽ 26.06.2023

വിശുദ്ധ ബൈബിളിൽനിന്നും ഷേക്സ്പിയറിൽനിന്നും ടാഗോറിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ജീവിതത്തിലെ കടമ്പകളെ തരണം ചെയ്യാനും ആത്മവിശ്വാസം ഉണർത്താനും വായനക്കാരെ സഹായിക്കുന്ന കൃതി.

ശിവകാമിയുടെ ശപഥം- കൽക്കി കൃഷ്ണമൂർത്തി 09.06.2023

കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന കൽക്കി കൃഷ്ണമൂർത്തിയുടെ ശിവകാമിയുടെ ശപഥത്...

കരിക്കോട്ടക്കരി 01.06.2023

വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കാനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ഉഴറുന്ന അവിടുത്തെ ജനതയുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ, നിസ്സഹായതകളിലൂടെ, പ്രതിരോധങ്ങളിലൂടെ, ഒരു യാത്ര 'കരിക്കോട്ടക്കരി'

നിങ്ങൾ: രചനയുടെ രഹസ്യലോകങ്ങൾ 26.05.2023

ദയാവധം എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട 'നിങ്ങൾ' എന്ന നോവലിനെക്കുറിച്ച് ഗ്രന്ഥകർത്താവായ എം മുകുന്ദനുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ

മഴവിൽക്കണ്ണിലൂടെ മലയാള സിനിമ 19.05.2023

ക്വിയർ ഭാവുകത്വത്തിലൂന്നി നിന്ന് കൊണ്ട് ഒരു ഗേ പുരുഷന്റെ കണ്ണിലൂടെ മലയാള സിനിമകളെ നോക്കിക്കാണുന്ന 'മഴവിൽക്കണ്ണിലൂടെ മലയാളസിനിമ' എന്ന കൃതിയെ ആസ്പദമാക്കി ഗ്രന്ഥകർത്താവായ കിഷോർ കുമാറുമായി ആക്റ്റിവിസ്റ്റായ അനസ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ കേൾക്കാം

കുത്തിയെടുത്ത പാഠങ്ങൾ 11.05.2023

'കേരളത്തിന്റെ നെല്ലറ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടിന്റെ കഴിഞ്ഞ ഒന്നരനൂറ്റാണ്ട് കാലത്തെ വികസനചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

വന്നേരിനാട് - ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം 09.05.2023

കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രമാണ് വന്നേരിനാട്. കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികപരമായും എങ്ങനെ ഉണർന്നുവന്നുവെന്നും ഉയർന്നുവന്നുവെന്നും അന്വേഷിക്കുന്ന ബ്രഹദ്ഗ്രന്ഥമാണിത്. കേൾക്കാം വന്നേരിനാടിന്റെ ചരിത്രത്തെക്കുറിച്ച്

കൂവം 02.05.2023

സ്വപ്നങ്ങളെ ജീവിതമാക്കിയും ജീവിതത്തെ സ്വപ്നമാക്കിയും അതിരില്ലാതെ ഒഴുകുന്ന കഥകൾ വന്ന വഴികളെക്കുറിച്ച് അറിയാം.. കൂവത്തിന്റെ രചയിതാവായ വി കെ കെ രമേഷിന്റെ വാക്കുകളിൽ നിന്ന്....

'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ': ഇ ഉണ്ണികൃഷ്ണന്റെ വാക്കുകൾ കേൾക്കാം 26.04.2023

കാവുകൾ... ജൈവവൈവിധ്യത്തിന്റെ ഉറവിടം.. പ്രകൃതി ദേവതകൾ വാഴുന്നയിടം.... ഈ കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യ സമഗ്രപഠനമാണ് 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ'. കേൾക്കാം, ഈ വിശുദ്ധവനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ഇ ഉണ്ണികൃഷ്ണന്റെ വാക്കുകൾ...

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി ഡി രാമകൃഷ്ണൻ 19.04.2023

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് ഈ നോവലിന്റെ ഭൂമികയെ വിശാലമാക്കുന്നത്. കേൾക്കാം, പ്രമുഖ ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ ശീതൾ ശ്യാം പങ്കു വയ്ക്കുന്ന 'സുഗന്ധി എന്ന ആണ്ടാൾ ദ...

മാടന്‍മോക്ഷം പ്രവചനങ്ങളുടെ നോവല്‍ 11.04.2023

''മതത്തിന്റെ കാതലായ ഒരു ഭാഗമാണ് 'മാടന്‍മോക്ഷം' എന്ന നോവലില്‍ അപഗ്രഥിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം. നമ്മുടെ പാരമ്പര്യത്തില്‍ ദൈവവും മനുഷ്യനുമായുള്ള പാരസ്പര്യം പിത്യപുത്രബന്ധം പോലെയോ മാതൃപുത്രബന്ധം പോലെയോ രാജാവും പ്രജയും തമ്മിലുള്ള ബന്ധംപോലെയോ യജമാനന് അടിമയോടുള്ള ബന്ധം പോലെയോ ആണ്. അല്ലെങ്കില്‍  സുഹൃത്തുക്കള്‍ തമ്മിലുള്ളതുപോലെയുമാവാം. അര്‍ജ്ജുനനും കൃഷ്ണനും തമ്മിലുള്ള സൗഹൃദം അതിന്റെ മാത...

വൈക്കത്തിന്റെ ഇതിഹാസം-പെരിയാർ 31.03.2023

ജാതിക്കോമരങ്ങൾ നടമാടിയ ഇരുണ്ട കാലത്തിലെ ഏറ്റവും തീക്ഷ്ണമായ പോരാട്ടങ്ങളിൽ ഒന്നായ വൈക്കം സത്യഗ്രഹത്തിന് ശക്തി പകർന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ.... പഴ. അതിയമാന്റെ 'വൈക്കം സത്യഗ്രഹ'ത്തിൽ നിന്ന്.......

എന്റെ ജീവിതത്തിലെ ഈ ഒരു നിമിഷത്തിന് വേണ്ടി ആരോ എഴുതി വെച്ചതാകാം ഇതൊക്കെ: മുകേഷ് 22.03.2023

"ഈ പ്രോഗ്രാമിൽ ഞാൻ വന്നതും, ഇത്രയും എപ്പിസോഡ് ചെയ്തതും, കൃഷ്ണകുമാർ ഇവിടെ വന്നതുമെല്ലാം എന്റെ ജീവിതത്തിലെ ഈ ഒരു നിമിഷത്തിന് വേണ്ടി ആരോ എഴുതി വെച്ചതായിരിക്കും"

നിങ്ങൾക്ക് മുന്നേ നടന്നവര്‍ നടന്ന അതേ തെളിഞ്ഞ വഴിയിലൂടെ വീണ്ടും നടക്കാതെ ഇരിക്കുക: സന്തോഷ് ജോര്‍ജ് കുളങ്ങര 18.03.2023

ജോലിയൊന്നും ചെയ്യാതെ നിരാശനായി ഇരുന്ന നാളുകളില്‍ വായനയുടെ ലോകത്തേയ്ക്ക് വീണ്ടും തിരിച്ചുനടന്നു. എസ് കെ പൊറ്റെക്കാട്ടിന്റെ കൃതികള്‍ അന്ന് എന്റെ കൈകളിലൂടെ കടന്നുവന്നു. പെട്ടെന്നൊരു നിമിഷം ഒരു ഇടിമിന്നല്‍ പോലെ എന്റെയുള്ളില്‍ വന്നതാണ് പൊറ്റെക്കാട്ട് ഈ അക്ഷരങ്ങളിലൂടെ എഴുതിവെച്ച നാടുകളെ വിവരിച്ച സംഭവങ്ങളെ, അനുഭവങ്ങളെ ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് എന്തുകൊണ്ട് ഒരു ദൃശ്യയാത്രാവിവരണം ആക്കിക്കൂടാ?...

'ഓര്‍മ്മച്ചാവ്' ഓര്‍മ്മകള്‍ കൈവിട്ടു പോയ ഒരാളുടെ കഥയാണ്: ഡി സി ബുക്‌സ് പോഡ്കാസ്റ്റില്‍ ശിവപ്രസാദ് പി. സംസാരിക്കുന്നു 16.03.2023

മനുഷ്യന്‍ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തനാകുന്നത് ഓര്‍മ്മകളുടെ കാര്യത്തിലാണ്. വലുതും ചെറുതും പഴയതും പുതിയതുമായ ഓര്‍മ്മകള്‍. മനുഷ്യന്റെ മരണം ഓര്‍മ്മകളുടെ മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നു എന്നത് മാത്രമാണ്.

റുഷ്ദിയുടെ ലോകവും നമ്മളുടെ കാലവും മനോജ് കുറൂര്‍ | ബെന്യാമിന്‍ 16.03.2023

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ഒരു പൊതുവേദിയില്‍ പ്രഭാഷണം നടത്താനെത്തിയ പ്രമുഖ സാഹിത്യകാരന്‍ സല്‍മന്‍ റുഷ്ദി അക്രമിക്കപ്പെട്ടു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട മലയാളത്തിലെ എഴുത്തുകാരന്‍ മനോജ് കുറൂറിന് നിരാശയായിരുന്നു ഫലം. മറ്റുകാര്യങ്ങള്‍ക്കെല്ലാം സജീവമായി പ്രതികരിക്കാറുള്ള സോഷ്യല്‍മീഡിയ സമൂഹം ആ സംഭവത്തെ അവഗണിച്ചതില്‍ പ്രതിക്ഷേധിച്ച്, സാഹിത്യവും കലയും ആയി ബന്ധപ്പെട്ട എല്ല...

പൊന്നിയിന്‍ സെല്‍വന്‍; വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ച് ജി സുബ്രഹ്മണ്യന്‍ | DC Books 05.11.2022

പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയതോടെ തമിഴ്‌സാഹിത്യത്തിലെ ഇതിഹാസ നോവല്‍ കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' ഓരോ മലയാളിയും തേടിപ്പോയി വായിക്കുന്ന ഒരു കാഴ്ചയ്ക്കാണ് മലയാളസാഹിത്യം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ജി സുബ്രഹ്മണ്യനെയും മലയാളി വായനക്കാര്‍ തിരഞ്ഞു. അത്ര മനോഹരമായിരുന്നു നോവലിന്റെ മലയാള പരിഭാഷ. ഇപ്പോഴിതാ നോവലിന്റെ വിവര്‍ത്തനത്തെ...

'ഏറ് ' എന്ന നോവലിനെക്കുറിച്ച് ദേവദാസ് വി എം 01.10.2022

അധികാരത്തിന്റെ സമകാലീന സങ്കീര്‍ണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന നോവല്‍ ഏറിനെക്കുറിച്ച് ദേവദാസ് വി.എം.സംസാരിക്കുന്നു

'കാട്ടൂര്‍ കടവ്' : അശോകന്‍ ചരുവില്‍ സംസാരിക്കുന്നു 30.08.2022

നിരവധി കാലങ്ങളും നിരവധി കഥാപാത്രങ്ങളും ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുമൊക്കെ ഇഴ ചേര്‍ന്ന നോവലാണ് 'കാട്ടൂര്‍ കടവ്' : അശോകന്‍ ചരുവില്‍ സംസാരിക്കുന്നു

Luister naar de podcast The Book Shelf by DC Books in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds