Manorama Online

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Bezoek zeker de website van de podcast en steun de maker: bingepods.com

Auteur

Manorama Online

Categorie

Arts

Website van de podcast

bingepods.com

Nieuwste aflevering

9 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

സെലിനെ ഉപദ്രവിച്ചു, ലാലുച്ചേട്ടനോട് വഴക്കിട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 09.10.2026

സെലിൻ എന്നെ വീണ്ടും ആശ്വസിപ്പിക്കാൻ വന്നെങ്കിലും അവളെയും പിടിച്ചു തള്ളി. അതിന്റെ ശക്തിയിൽ വാതിലിൽ തലയടിച്ച് അവൾ വീണു. അതുകണ്ട് വേലണ്ണൻ കത്തുന്നൊരു നോട്ടം നോക്കി. അയാളെന്നെ തല്ലിയേക്കും. വാതിൽ വലിച്ചടച്ച് മുറിക്കുള്ളിൽ കയറി. See omnystudio.com/listener for privacy information.

തിരക്കിൽ അവളെ പലപ്പോഴും മറന്നു പോകുന്നു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 09.10.2026

ടേബിൾ ലാമ്പ് ഓഫ് ചെയ്ത്, സെലിനെ കെട്ടിപ്പിടിച്ചു കിടന്നു. അവളെയിങ്ങനെ പിന്നിലൂടെ കെട്ടിപ്പിടിച്ചുള്ള കിടപ്പിന് വല്ലാത്തൊരു സുഖമുണ്ട്. എല്ലാ ഭാരങ്ങളുമിറക്കി വെക്കാവുന്നൊരു ചുമടുതാങ്ങി പോലെ… See omnystudio.com/listener for privacy information.

ട്രെയിനിന്റെ രണ്ടു ലോക്കോപൈലറ്റുമാരിൽ ഒരാളെ നേരിൽ കണ്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 06.10.2026

അശ്വന്ത് തട്ടിവിളിച്ചപ്പോഴാണ് അതിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞത്. വേലണ്ണനെയും ഒപ്പം കൂട്ടി ഞങ്ങൾ സഖാവ് സുഗതന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി എട്ടരകഴിഞ്ഞേയുള്ള എന്നിട്ടും  നവംബറിന്റെ നേർത്ത തണുപ്പുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. കാറിന്റെ ഇരമ്പിച്ച വന്യമായൊരു ശ്വസമെടുപ്പ് പോലെയുണ്ട്. എട്ടേമുക്കാലോടെ മരണവീടിന് സമീപത്തേക്ക് എത്തി. കാറ് ഒതുക്കിയിട്ട്, ഇടുങ്ങിയ മറ്റൊരു വഴിയിലേക്ക് നടന്ന...

വിളിക്കാതെ വരുന്ന അതിഥിയല്ല മരണം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 29.09.2026

ഉച്ചയോടെയാണ് ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്. ലാലുച്ചേട്ടൻ ഇന്ന് വൈകിട്ട് തൃച്ചിയിലേക്ക് പോവുകയാണ്. കൂടെ അഭിയും ആർട്ട് ഡയറക്ടർ സലീമിക്കയുമുണ്ട്. ഞങ്ങൾ നേരെ മരടിലേക്കാണ് വന്നത്. കഴിഞ്ഞ തവണ നൗഷാദിക്കയെ കാണാൻ കഴിഞ്ഞിരുന്നില്ല.  ഇറങ്ങുന്നതിനു മുൻപ് ഇക്കയെ ഫോണിൽ വിളിച്ച് വീട്ടിലുണ്ടെന്ന് ഉറപ്പിച്ചാണ് ഇവിടേക്ക് വന്നത്. See omnystudio.com/listener for privacy information.

നേരിട്ട അപമാനം മറക്കാൻ കഴിയുന്നില്ല - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 29.09.2026

എത്രയോ നാളത്തെ സ്വപ്നമായിരുന്നു സിനിമ. അത് സംഭവിക്കുമെന്നുറപ്പായപ്പോൾ മറ്റാരെക്കാളുമേറെ സന്തോഷിച്ചതാണ്. പക്ഷേ, ഇന്ന് എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ആത്യന്തികമായി സിനിമ സംവിധായകന്റേതു മാത്രമാണെന്നാണ് പറയുന്നത്. എന്നാൽ അതിനും മുകളിലാണ് പ്രൊഡ്യൂസറുടെ സ്ഥാനം.  See omnystudio.com/listener for privacy information.

സംവിധായകനും നിര്‍മാതാവും തമ്മിൽ തർക്കം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 22.09.2026

കാറിന്റെ താക്കോൽ സെക്യൂരിറ്റിക്കാരന് കൊടുക്കുമ്പോഴാണ് ലാലുച്ചേട്ടനതു പറഞ്ഞത്. താക്കോൽ കൊടുത്തതിനുശേഷം ഞങ്ങൾ ലോബിയിലേക്ക് നടന്നു. ഗൗരിയും മറ്റുള്ളവരും ഇവിടെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ അവർ ഒരു ഹായ് പറഞ്ഞു. ഗൗരിയോട് സംസാരിച്ചിരിക്കുന്ന, സാധാരണയിലുമധികം ഉയരമുള്ള ആഫ്രിക്കൻ വംശജനിലേക്കാണ് എന്റെ ശ്രദ്ധ പാഞ്ഞത്. See omnystudio.com/listener for privacy information.

അമൻ കുമാർ എന്ന ചിലങ്കാധിപൻ! 21.09.2026

എന്റെ കാലിലെ ഈ ചിലങ്ക ഒന്നഴിച്ചു തരാമോ?ജോധ്പൂരിലെ ഒട്ടകപ്പുരയിൽ നിൽക്കെ അമൻ കുമാർ എന്ന ഒട്ടകത്തിന്റെ ആവശ്യം എനിക്കു വല്ലാതെ റൊമാന്റിക്കായി തോന്നി. പഴയൊരോർമ ചൂളംവിളിക്കുന്നു; മധുര എക്സ്പ്രസിൽ ഒരു സന്ധ്യ. നിറമാല തൊഴുത് തിരുമുടി മാല വഴിപാടു കഴിച്ച് മമ്മിയൂരിലും ചൊവ്വല്ലൂരിലും വെള്ളയില പുഷ്പാഞ്ജലി നേർന്ന് വൈകുന്നേരത്തെ ട്രെയിനിൽ ഗുരുവായൂരിൽ നിന്നു കയറിയതാണ് ഞാൻ. ഗുരുവായൂരിൽ തൊഴുതു മടങ്ങുമ്പോൾ മനസ്സ് പ...

അവസാന മീറ്റിങ്ങിനായി യാത്ര പുറപ്പെട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 18.09.2026

കാതറിനെ കാണേണ്ട ദിവസമാണിന്ന്. രാവിലെ മുതലൊരു സുഖക്കുറവുണ്ട്. ഇന്നലെ രാത്രിയിൽ ലാലുച്ചേട്ടൻ വിളിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിലുള്ള അങ്ങേരെ ഫ്ലാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. വൈകിട്ടാണ് കാതറിനും സാവിയുമടക്കമുള്ള ടീമുമായുള്ള മീറ്റിങ്.  See omnystudio.com/listener for privacy information.

ബോഗികൾ വലിയ ശബ്ദത്തോടെ കായലിലോട്ട് വീണു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 15.09.2026

ഇന്നലെ ഒത്തിരി വൈകിയാണ് കിടന്നത്. സെലിൻ വിളിച്ചുണർത്തിയില്ലേല്‍ ഈ നേരത്തും എഴുന്നേൽക്കില്ലായിരുന്നു. സമയം 9 കഴിഞ്ഞു. ലാലുച്ചേട്ടൻ പട്ടാമ്പിയിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. രണ്ടുദിവസം വീട്ടിൽ നിന്നതിനുശേഷം മടങ്ങിവരാമെന്നു ഇന്നലെ സൂചിപ്പിച്ചിരുന്നു. അതിനടുത്ത ദിവസം കാതറിനുമായി മീറ്റിങ്ങുണ്ട്. ഇന്നലെയാണ് അവളും വിളിച്ചത്. കാനഡയിൽ നിന്നും നാളെ അവരും മടങ്ങിയെത്തും.  See omnystudio.com/listen...

തിരിച്ചറിവ് അസ്വസ്ഥനാക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 11.09.2026

ഇന്ന് മുഴുവൻ ഇതുവരെ എഴുതിയ സ്ക്രിപ്റ്റിൽ ഇരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതു കേട്ടതുമുതൽ എന്തോ വല്ലാത്തൊാരു ആധിയുണ്ട്. ശരിക്ക് ഉറങ്ങിയതു പോലുമില്ല. അല്ലെങ്കിലും ഇതെഴുതാൻ തുടങ്ങിയതു മുതൽ ഉറക്കം തീരെയില്ല. See omnystudio.com/listener for privacy information.

എഴുതുകയെന്നതു മാത്രമാണ് എന്റെ ജോലി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 09.09.2026

രാത്രിയിൽ കുറേനേരം സെലിന്റെ ഉപദേശമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എല്ലാ കാര്യങ്ങൾക്കും ക്ഷമപറഞ്ഞു, ഇനിയങ്ങിനെയൊന്നും ചെയ്യില്ലെന്ന് അവൾക്ക് അമ്മയുടെ പേരിൽ സത്യം ചെയ്ത്, വാക്കുകൊടുത്തു. വേലണ്ണൻ ഇന്ന് വരില്ല, ഇന്നലെ അങ്ങേരതു അവളോട് വിളിച്ചു പറഞ്ഞിരുന്നു.  See omnystudio.com/listener for privacy information.

മൂന്ന് ദിവസം കൊണ്ട് തിരക്കഥ തീരില്ല- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 07.09.2026

കൊല്ലത്ത് മടങ്ങിയെത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു. സെലിനൊട്ടും അടുക്കുന്നില്ല. തീവണ്ടിയിലിരുന്ന് കുറേ ക്ഷമ പറഞ്ഞതാണ്. എന്നിട്ടും അവളുടെ മനസ് മാറിയിട്ടില്ല. മാത്രമല്ല, വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അച്ഛൻ ഞങ്ങൾ രണ്ടുപേരെയും മാറ്റി നിർത്തി കുറേ ഉപദേശിച്ചിരുന്നു.  See omnystudio.com/listener for privacy information.

ഖലാസികളുടെ വീരകൃത്യങ്ങൾ- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 02.09.2026

ആറുമണിയായി ഉറങ്ങുമ്പോൾ. എന്നിട്ടും ഏഴരയ്ക്ക് അച്ഛൻ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റു. മുറിയിൽ നിന്നും പുറത്തിറങ്ങി ഒന്നു ഫ്രഷായപ്പോൾ അച്ഛൻ കാപ്പി തന്നു. അതു കുടിച്ചിരിക്കെ സെലിനും അമ്മയും അമ്പലത്തിൽ നിന്നും മടങ്ങിയെത്തി. എത്തീസ്റ്റായ അവൾ അമ്പലത്തിൽ പോയത് അമ്മയുടെ സന്തോഷത്തിനു മാത്രമാണ്. കഴിഞ്ഞ തവണയതു ഞാൻ ചോദിച്ചിരുന്നു. See omnystudio.com/listener for privacy information.

സിനിമയുടെ തിരക്കിനിടയിൽ എല്ലാവരെയും മറന്ന് പോകുന്നു- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 28.08.2026

“ഇങ്ങൾ രണ്ടാളും കുറച്ചീസം ഈടെണ്ടാവോ?” ഭക്ഷണം കഴിക്കുമ്പോഴാണ് അമ്മയുടെ ചോദ്യം. “ഒണ്ടാവുമെന്നേ..” സെലിനിത് എന്തുധൈര്യത്തിന്റെ പുറത്താണ് പറഞ്ഞതെന്നാണ് ഞാനോർക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിനുള്ള ജനശതാബ്ദിയ്ക് മടങ്ങാമെന്ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന സമയത്തേ അവളോട് സൂചിപ്പിച്ചതാണ്. ടിക്കറ്റും ബുക്ക് ചെയ്തതിട്ടുണ്ട്. അതും അവൾക്കറിയാവുന്നതാണ്. See omnystudi...

ഖലാസികളെ തേടിയുള്ള യാത്ര - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 26.08.2026

നാട്ടിലേക്കുള്ള യാത്രയ്ക്കായി റെയിൽവെസ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് തീവണ്ടി അരമണിക്കൂർ ലേറ്റാണെന്നു അറിഞ്ഞത്. കോച്ച് ചാർട്ടിൽ നോക്കി എം 2 കോച്ചിന്റെ പൊസിഷൻ കണ്ടെത്തി. ഇവിടെയിരിക്കുമ്പോഴാണ് റെയിൽവേ ജോലിക്കാരെ ശ്രദ്ധിച്ചത്. ഇതുവരേയുള്ള യാത്രകളിലൊന്നും അവരെ വെറുതെപ്പോലും നോക്കാറില്ലായിരുന്നു.  See omnystudio.com/listener for privacy information.

അച്ഛനോട് സഹായം ചോദിക്കാൻ മടി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 21.08.2026

ചെന്നൈയിൽനിന്നും ഇടയ്കിടെ വിളിച്ച് എഴുത്തിന്റെ പുരോഗതി ലാലുച്ചേട്ടൻ അന്വേഷിക്കുന്നുണ്ട്. ഈയടുത്തായി ആളിച്ചരെ ദേഷ്യത്തിലാണ്. പലതവണ എന്നെ വഴക്കു പറഞ്ഞു. ഇന്നു രാവിലെ വിളിച്ചപ്പോൾ ഖലാസികളുടെ സീനുകൾ ഒന്നുകൂടെ വിശദമാക്കി എഴുതണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി കാതറിനും സാവിയും ലാലുച്ചേട്ടനും ഞാനും ഗൂഗിൾമീറ്റിൽ ഒന്നരമണിക്കൂർ  സംസാരിച്ചിരുന്നു. ആ സമയം സാവിയും ഇതേ കാര്യം സൂചിപ്പിച്ചതാ...

ട്രെയിനപകടത്തെ കുറിച്ചുള്ള സത്യം തേടി ഒരു സിനിമ - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 18.08.2026

വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ലാലുച്ചേട്ടനൊരു കോൾ വന്നു. കമൽ സാറായിരുന്നു. പുതിയ പടത്തിന്റെ എഡിറ്റിങ് സംബന്ധിച്ചുള്ള വർക്കിന് ചെന്നൈയിലേക്ക് പോവാനായിരുന്നത്. ഞങ്ങളെ വീട്ടിൽ ഇറക്കി, ഒന്നു ഫ്രഷായതിനുശേഷം ലാലുച്ചേട്ടൻ എറണാകുളത്തേക്ക് പുറപ്പെട്ടു. അവിടെ നിന്നും നാളെ രാവിലത്തെ ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് പോവും. അങ്ങേര് പോയതിനുശേഷം ഞാൻ എഴുതാനിരുന്നു. സാദിഖ് ഇക്കയിൽ നിന്നും ലഭിച്ച വിവരങ്ങൾ അതേ...

അപകടവിവരം അറിഞ്ഞ് ക്യാമറയുമായി സംഭവസ്ഥലത്തേക്ക്- ബോഗി നമ്പർ 14 - അധ്യായം: അമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 14.08.2026

ഇതുവരെ എഴുതിയതെല്ലാം ഇന്നലെയാണ് സെലിൻ പരിഭാഷപ്പെടുത്തി കഴിഞ്ഞത്. കാതറിൻ തന്നെ മെയിൽ ഐഡിയിലേക്ക് അത് രാത്രിയോടെ മെയിൽ ചെയ്തു. അവരെല്ലാവരും കനേഡിയൻ കമ്പനിയുടെ മറ്റേതോ വർക്കുമായി ബന്ധപ്പെട്ട് കാനഡയിലാണ് ഉള്ളത്. ഇന്നു രാവിലെ ലാലുച്ചേട്ടൻ ഇവിടെ എത്തിയിട്ടുണ്ട്. ഇനിയാകെ രണ്ട് മാസമാണ് മുന്നിലുള്ളത്. എത്ര പെട്ടെന്നാണ് നാലു മാസങ്ങൾ കടന്നു പോയിരിക്കുന്നത്! ആലോചിക്കുമ്പോൾ തന്നെ അതിശയം തോന്നുന്നു. See o...

നാട്ടിലെ ചട്ടമ്പി രക്ഷകനായ കഥ- ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 11.08.2026

കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയിട്ട് മൂന്നാമത്തെ ദിവസമാണിത്. മുഴുവൻ സമയവുമെന്നോണം എഴുത്തിലാണ്. സെലിൻ സ്ക്രിപ്റ്റ് ട്രാൻസലേറ്റ് ചെയ്തു തുടങ്ങിയതും ആശ്വാസമാണ്. കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയിൽ കരഞ്ഞു കാല്‍ പിടിച്ചപ്പോഴാണ് അവളതു സമ്മതിച്ചത്. ഇന്നലെയവൾ ട്രാൻസലേറ്റ് ചെയ്ത ഒരു പേജ് കാതറിന് അയച്ചുകൊടുത്തിരുന്നു. അതും സെലിന്റെ നിർബന്ധത്തിനു പുറത്ത് ചെയ്തതാണ്. കാതറിന് അത് ഓകെയാണേല്‍ മാത്രമേ ത...

പടം ഇറങ്ങിക്കഴിഞ്ഞാൽ അവന്റെ ലൈഫ് മാറുമെന്നാണ് ലാലുച്ചേട്ടന്റെ പ്രവചനം - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 06.08.2026

കേരളത്തിൽ തന്നെ ഷൂട്ട് ചെയ്യാനാണ് എനിക്കും താത്പര്യം. പക്ഷേ അവരു പറയുന്നതുപോലെ എളുപ്പമല്ല അതെന്നു മാത്രം. നമ്മൾ വല്ലതും അന്വേഷിച്ച് ചെല്ലുമ്പോൾ ഇവിടെയുള്ള ആളുകളുടെ മനോഭാവം നിനക്കും അറിയുന്നതല്ലേ? See omnystudio.com/listener for privacy information.

സിനിമ ഷൂട്ടിങ് വൈകാതെ ആരംഭിക്കും - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 04.08.2026

“ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ഉള്ളിലുള്ള സീനുകളെല്ലാം നമുക്ക് ഇവിടെ തന്നെ ചെയ്യാവുന്നതേയുള്ളൂ. അതിനൊരു തീവണ്ടി മുഴുവനായി റെന്റ് ചെയ്യേണ്ടിവരുമെന്നു മാത്രം. അതിന് കുറച്ചു ഫോർമലിറ്റീസ് ഉണ്ടാവും.” “ഫോർമാലിറ്റീസിന്റെ കാര്യങ്ങൾ വിടൂ. അത് കാതറിൻ നോക്കിക്കോളും.” “അങ്ങനെയല്ല, സാവീ. പറയുമ്പോൾ എല്ലാം പറയണമല്ലോ? മാത്രമല്ല, മൂന്നോ നാലോ ക്യാമറായൂണിറ്റ് ഉപയോഗിച്ച് പല...

വെറും മുപ്പത് സെക്കന്റുള്ള വീഡിയോ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 31.07.2026

വള്ളക്കാരൻ ഫിലിംസിന്റെ എക്സ് ഹാന്റിലിൽ വന്ന വെറും മുപ്പത് സെക്കന്റുള്ള ഒരു വീഡിയോ ആയിരുന്നത്. അഭി പറഞ്ഞപ്പോഴാണ് ഞാനത് കണ്ടത്. അന്നു പാലത്തിൽ നിന്നും ഗൗരി എടുത്ത ഫോട്ടോകൾ ഉപയോഗിച്ച് നിർമിച്ച ഒരു വീഡിയോയാണ്. 1988. ആ മഴദിവസം അപ്പാടെ എടുത്തുവെച്ചതുപോലുള്ളൊരു ബ്ലാക്ക് ആന്റ് വെറ്റ് വീഡിയോ! ഗൗരിയെ ചുമ്മാതല്ല കാതറിൻ കൊണ്ടുവന്നതെന്ന് ഉറപ്പായി. See omnystudio.com/listener for privacy information.

തിരക്കഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ തേടിയുള്ള യാത്ര - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 28.07.2026

റോയ് സാറിനെ വിളിച്ചപ്പോൾ ‘ഉച്ചകഴിഞ്ഞ് വിളിക്കൂ’ എന്നായിരുന്നു മറുപടി. ആളൊരു കടുപ്പക്കാരനാണെന്നു തോന്നുന്നു. അദ്ദേഹത്തിൽ നിന്നും അന്വേഷിക്കാനുള്ളവ നോട്സായി എഴുതിവെച്ചു. ഉച്ചവരെ എഴുതിയെല്ലാം ഒരിക്കൽകൂടെ വായിച്ചു. അതിനുശേഷം വീടിനു പുറത്തിറങ്ങി. കുറച്ചുസമയം തൊടിയിലൂടെ നടന്നു. സെലിനും വേലണ്ണനും കൂടെയുണ്ടായിരുന്നു. പറമ്പിലെ കപ്പ വേലണ്ണനും ഞാനും ചേർന്ന് പിഴുതു. ഉച്ചയ്ക്ക് കപ്പയും ഊണും ക...

സ്വന്തം മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 24.07.2026

രാവിലെ മുതലുള്ള ഇരിപ്പാണ്, ഇന്നൊരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. എത്ര ശ്രമിച്ചിട്ടും കഴിയുന്നുമില്ല. ഇനിയും ലാപിനു മുന്നിൽ ഇതേ ഇരിപ്പിരുന്നാൽ എഴുതിയതത്രയും ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്തേക്കും. അതുകൊണ്ട് മാത്രം ലാപ് അടച്ചുവെച്ചു. സമയം ഒന്നരകഴിഞ്ഞു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്തൊരു ആധിയുണ്ട്. എല്ലാത്തിനോടും വിരസത. വേഗത്തിലുള്ള നെഞ്ചിടിപ്പ്, കഴുത്തിനു ചുറ്റും ചുമലിലും വല്ലാത്തൊരു വേദന.&...

വിദേശത്ത് നിന്നും വരുന്ന ടെക്നീഷ്യൻസുമായി ചർച്ച ഉടൻ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 22.07.2026

ഇന്നലെ സുധിയേട്ടൻ വിളിച്ചിരുന്നു, രാവിലെ ഒരിടംവരെ പോവാനുണ്ടെന്നു മാത്രമാണ് പറഞ്ഞത്. രാവിലെ പത്തരയോടെ ആള് ഇവിടെ ഹാജരായി. പുതിയൊരു ലീഡുമായിട്ടാണ് അങ്ങേരെ വരവ്. കേട്ടപ്പോൾ അത് സിനിമയിലേക്ക് ആവശ്യമില്ലെന്നു മനസിലായി. പക്ഷേ അത് സുധിയേട്ടനോടു തുറന്നു പറയാൻ കഴിയില്ല. യാതൊരു നേട്ടവും ഇല്ലാഞ്ഞിട്ടും എനിക്കുവേണ്ടി മാത്രം പലപ്പോഴും സമയം മിനക്കെടുത്തിയിട്ടുണ്ട്. അതിന്റെ പേരിൽ മാത്രമാണ് ഇപ്പോൾ, അതിലൊര...

Luister naar de podcast Manorama Literature in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds