Mathrubhumi

Out OF Town By Anjay Das

യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം

Auteur

Mathrubhumi

Categorie

Society

Website van de podcast

www.mathrubhumi.com

Nieuwste aflevering

8 jan. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ചരിത്രം ഉറങ്ങുന്ന മുനിയാട്ടുകുന്നിലെ മുനിയറകള്‍ | Muniyattukunnu Hillock 11.11.2022

തൃശ്ശൂര്‍ ജില്ലയിലെ മുനിയാട്ടുകുന്നില്‍ എത്തിയാല്‍ മുനിയറകള്‍ കാണം. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇവിടെ മുനിയറകള്‍ മാത്രമല്ല ഉള്ളത്. മുനിയറകള്‍ തേടി ഇവിടെ എത്തുന്നവര്‍ക്ക് പല സര്‍പ്രൈസുകളും മുനിയാട്ടുകുന്ന് സമ്മാനിക്കുന്നുണ്ട്. മുനിയാട്ടുകുന്നിന്റെ വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Muniyattukunnu Hillock

കോട്ട പോലെ കാടും മലകളും: നടുവില്‍ കോഴിപ്പാറ വെള്ളച്ചാട്ടവും | Kozhippara Waterfalls 04.11.2022

മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കാടും മലനിരകളും കോട്ടപോലെ നില്‍ക്കുന്ന ഭൂപ്രകൃതി അതിന് നടുവിലൂടെയാണ് കക്കാടംപൊയ്യില്‍ വെള്ളച്ചാട്ടം എന്ന പേരിലും അറിയപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടം ഒഴുകുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയുടെ വിശേഷങ്ങളുമായി Out Of Town -ല്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Kozhippara Waterfal...

മഞ്ഞും വെയിലും മഴയും കണ്ട് കുടജാദ്രിയിലേക്ക് | Kodachadri Out Of Town By Anjay Das 28.10.2022

കുടജാദ്രി യാത്ര ഓരോരുത്തര്‍ക്കും ഓരോ അനുഭവം ആണ്. പ്രകൃതിയെ തൊട്ടറിഞ്ഞ് മഞ്ഞിലും മഴയിലും കുളിച്ച് വെയില്‍കൊണ്ട് കുടജാദ്രിയെ അനുഭവിച്ച് അറിയാം. അത്തരം ഒരു കുടജാദ്രിയാത്രയുടെ വിശേഷങ്ങളുമായി

വാഴയൂരിലെ മിനി വാഗമണ്‍ | Mini Vagamon Vazhayur 20.10.2022

യഥാര്‍ത്ഥ വാഗമണ്ണിന്റെ അതേ കാലവസ്ഥയോടുകൂടിയ ഈ പ്രാദേശിക ഹില്‍ സ്റ്റേഷനില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. മലപ്പുറം ജില്ലയിലെ വാഴയൂരില്‍ സ്ഥിതി ചെയ്യുന്ന ഈ കുന്നിന്‍ മുകളിലെ കാഴ്ചകള്‍ അതിമനോഹരമാണ്. Out Of Town By Anjya Das . സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Mini Vagamon Vazhayur

ആയിരം കണ്ണിലും കൊള്ളില്ല എൻ ഊരിലെ കാഴ്ചകൾ | En Ooru Wayanad 13.10.2022

യാത്രകള്‍ക്കൊരു സ്വഭാവമുണ്ട്. നമ്മള്‍ പ്രതീക്ഷിക്കുന്ന അനുഭവമേ അല്ല തരിക. വന്‍ പ്രതീക്ഷയോടെ പോയി നിരാശ സമ്മാനിക്കുകയും അതേ സമയം ഒരു പ്ലാനുമില്ലാതെ പുറപ്പെട്ട് വന്‍ സര്‍പ്രൈസുകള്‍ നല്‍കുകയും ചെയ്യും ചിലയിടങ്ങള്‍. അനുഭവങ്ങളുടെ അങ്ങേയറ്റമായിരിക്കും ഓരോ യാത്രയും. ഒരു പ്രതീക്ഷയുമില്ലാതെ എത്തുകയും തിരിച്ചുപോരാതെ അവിടത്തന്നെ അങ്ങ് കുറ്റിയടിച്ച് നിന്നാലോ എന്ന് തോന്നിക്കുകയും ചെയ്യുന്ന ഒരിടം. അതാണ് വയനാട്ട...

മാടായിപ്പാറയിലെ ജൂതക്കുളം | Joothakulam at Madayipara 12.10.2022

ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ണൂരിലെ മാടായിപ്പാറ. കാക്കപ്പൂവുകള്‍ പൂത്തുനില്‍ക്കുന്ന സമയത്ത് മാടായിപ്പാറ സഞ്ചാരികളുടെ സ്വര്‍ഗമാവും. ജൂതക്കുളമാണ് സഞ്ചാരികളെ മാടായിപ്പാറയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പുരാതന കാലത്ത് ജൂതന്മാര്‍ നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കുളമാണിത്. അങ്ങനെയാണ് ജൂതക്കുളം എന്ന പേരുവന്നത്. ചെങ്കല്ല് തുരന്നെടുത്താണ് ജൂതക്കുളം നിര്‍മിച്ചിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരു...

കോഴിക്കോടുണ്ട് ഒരു മിനി കുമ്പളങ്ങി | Akalapuzha oloppara tourism 29.09.2022

ഒറ്റനോട്ടത്തില്‍ കുമ്പളങ്ങി പോലെ തോന്നും, കുമരകമാണോ എന്നും. അതുകൊണ്ടു തന്നെയാണ് ആളുകള്‍ അതിനെ മിനി കുമരകമെന്നും മറ്റും വിളിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ ആരുടെയും ശ്രദ്ധയില്‍ അത്രയൊന്നും പെടാത്ത ഒരു പ്രദേശമാണ് ഒളോപ്പാറ. അകലാപ്പുഴ കനിഞ്ഞ് അനുഗ്രഹിച്ച ഇവിടെ എത്തുമ്പോള്‍ കണ്ണും മനസ്സും കുളിരും. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്എന്‍.ടി സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്...

മഞ്ഞില്‍ കുളിച്ച് കടലുകണ്ട് പഴങ്കുറ്റി മലയില്‍ | Payamkuttimala Eco Tourism Spot 14.09.2022

കോഴിക്കോട് വടകരയ്ക്ക് അടുത്താണ് പ്രകൃതി രമണീയമായ പയംകുറ്റിമല. കോടമഞ്ഞില്‍ കുളിച്ച് കടലുകണ്ട് പയംകുറ്റി മലയിലെ കാഴ്ചകള്‍ ആസ്വദിക്കാം. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | Payamkuttimala Eco Tourism Spot

ബ്രിട്ടീഷ് ഡൈനാമിറ്റിലും തകരാത്ത തൃക്കളയൂരിലെ ആനവയര്‍ മതില്‍ | Thrikkalayoor Sree Mahadeva Temple 29.08.2022

ഇന്ത്യയില്‍ ആദ്യമായി ഡൈനാമിറ്റ് പരീക്ഷിച്ചത് കേരളത്തിലാണ്. വര്‍ഷം 1884. ഒരു ക്രിസ്മസ് ദിനമായിരുന്നു അന്ന്. ഏകദേശം 12 കലാപകാരികള്‍ ചാലിയാര്‍ കടന്നുവന്ന് തൃക്കളയൂര്‍ ക്ഷേത്രത്തിന്റെ ?ഗോപുരം കയ്യടക്കുകയും പുറത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇതറിയുകയും സൈന്യത്തെ അയക്കുകയും ചെയ്തു. കലാപകാരികളും ബ്രിട്ടീഷ് സൈന്യവും ശക്തമായ പോരാട്ടം നടന്നു. ബോംബ് വര്‍ഷം നടന്നു. ഇരുഭാഗത്തും വ...

ഒറ്റ ടിക്കറ്റില്‍ രണ്ട് സ്ഥലം കാണാം, ഇത് മലബാറിന്റെ ഊട്ടി | Thonikadavu kariyathumpara 18.08.2022

ഊട്ടി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് തമിഴ്നാട്ടിലെ ഊട്ടിയാണ്. എന്നാല്‍ കോഴിക്കോട് ഒരു ഊട്ടിയുണ്ട്. മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കക്കയത്തിനടുത്തുള്ള തോണിക്കടവ്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Thonikadavu kariyathumpara

സൂര്യോദയവും ചന്ദ്രാസ്തമയവും ഒരുമിച്ച് കാണാം; അട്ടമലയിലെ അത്ഭുത കാഴ്ചകള്‍ | Attamala view point 10.08.2022

വയനാട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് വരുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാല്‍ അവയൊന്നും അല്ലാതെ അധികം അറിയപ്പെടാത്ത മനോഹര ഇടങ്ങളും വയനാട്ടിലുണ്ട്. അങ്ങനെ ഒന്നാണ് പുല്‍പ്പള്ളി ചൂരല്‍മലക്ക് അടുത്തുള്ള അട്ടമല. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്

കൊളാവി: കോഴിക്കോടും ഉണ്ടൊരു ഗോവ | Mini Goa Kolavi Beach at Payyoli, Kozhikode 02.08.2022

കോഴിക്കോട്ടെ കടല്‍ത്തീരമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അധികമാര്‍ക്കും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു ബീച്ചുണ്ട് കോഴിക്കോട്. പയ്യോളിക്കടുത്തുള്ള കൊളാവി ബീച്ചാണത്. ഭൂപ്രകൃതിയില്‍ ഗോവയോട് സാദൃശ്യമുള്ളതിനാല്‍ 'മിനി ഗോവ' എന്നൊരു വിളിപ്പേരും നാട്ടുകാര്‍ കൊളാവിക്ക് നല്‍കിയിട്ടുണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട്...

കേണി; പാക്കത്ത് പ്രകൃതി ഒരുക്കിയ വിസ്മയം | pakkam keni wayanad 20.07.2022

വയനാട്ടില്‍ പുല്പള്ളിക്കടുത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്. പാക്കം എന്ന വനഗ്രാമത്തിനകത്ത് സ്ഥിതി ചെയ്യുന്ന കേണിയാണ് ആ വിസ്മയം. കഷ്ടിച്ച് ഒരാള്‍ക്ക് മുഖം നോക്കാന്‍ മാത്രം വലിപ്പമേയുള്ളൂ. പക്ഷേ ഇതുവരെ വറ്റിയ ചരിത്രമില്ല ഈ നീരുറവയ്ക്ക്. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു ക്ഷേത്രം പോലെ കരുതി കുടിനീരിനായി ആശ്രയിക്കുന്ന കേണിയുടെ വിശേഷങ്ങള്‍ അറിയാം. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ്...

മുപ്ലിയത്തെ മുളങ്കാടുകള്‍ | യാത്രാ | Mupliyam Bamboo forest 13.07.2022

മുപ്ലിയത്തെ മുളങ്കാടുകള്‍ യാത്രാ എവിടെ ക്യാമറവെച്ചാലും മനോഹരമായ ഫ്രെയിം. മുന്നില്‍ ആര്‍ച്ചുപോലെ വളഞ്ഞുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. മുകളില്‍ മുളയിലകള്‍ കൊണ്ട് പന്തല്‍. ആ മുളം തണലിനുകീഴില്‍ മനോഹരമായ കാഴ്ചകള്‍ കണ്ട് കഥകള്‍ പറഞ്ഞ് എത്രനേരം വേണമെങ്കിലും ഇരിക്കാം. തൃശ്ശൂര്‍ ജില്ലയിലെ മുപ്ലിയത്താണ് ഈ മുളങ്കാട്. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Mupliyam Bamboo forest

Luister naar de podcast Out OF Town By Anjay Das in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds