Manorama Online

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Auteur

Manorama Online

Categorie

Arts

Website van de podcast

bingepods.com

Nieuwste aflevering

10 jul. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ഇന്നേവരെ അമ്മയ്ക്കോ അച്ഛനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 10.07.2026

മൂന്നുകാര്യങ്ങളാണ് ഈ ദിവസത്തെ സന്തോഷങ്ങൾ. ഒന്ന് കാതറിനും ലാലുച്ചേട്ടനും കൊച്ചിയിൽവെച്ചു കൂടിക്കാഴ്ച നടത്തി. ഈ സിനിമ അങ്ങേര് തന്നെ സംവിധാനം ചെയ്യുമെന്നു ഇരുവരും തീരുമാനിച്ചു. മാത്രമല്ല, ഇന്നലെ രാത്രി വള്ളക്കാരൻ പ്രൊഡക്ഷന്റെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ പടത്തിന്റെ അനൌൺസ് വന്നിട്ടുണ്ട്. സംവിധായകന്റെയും എഴുത്തുകാരന്റെയും പേര് മാത്രം ഉൾപ്പെടുത്തിയുള്ള ഒരു പോസ്റ്റർ. അശ്വന്താണ് എക്സിൽ അതു കാണിച്ചുതന്നത്...

അജേഷിന്റെ സിനിമ ഉടൻ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 06.07.2026

ബോയ് കട്ട് ചെയ്ത മുടിയുള്ള, വലിയ സൺഗ്ലാസ് വെച്ച, കഷ്ടിച്ച് മുട്ടോളമെത്തുന്ന കറുത്ത സ്ലീവ് ലെസ് ഉടുപ്പിട്ട പെൺകുട്ടി. കൂടിയാല്‍ മുപ്പതു വയസുണ്ടാവും. എന്തായാലും ആളൊരു ഇന്ത്യക്കാരിയാണ്. ഇനി ഇവളാണോ ഈ പടം ഡയറക്ട് ചെയ്യുന്നത്?! കാരണം കഴിഞ്ഞ തവണ കണ്ടപ്പോൾ അടുത്ത സിറ്റിംഗിൽ പടത്തിന്റെ ഡയറക്ടറും കൂടെയുണ്ടാവുമെന്ന് കാതറിൻ പറഞ്ഞിരുന്നു.   See omnystudio.com/listener for privacy information.

നിലനിൽപ്പിനുള്ള ഏക മാർഗം സിനിമ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 03.07.2026

രാവിലെയൊരു ബഹളം കേട്ടാണ് ഉണർന്നത്. ഈ ശബ്ദം മുൻപ് കേട്ടു പരിചയമുണ്ട്. ജാലകം തുറന്നു പുറത്തേക്ക് നോക്കി. സെലിന്റെ അപ്പനാണ്! ഇയാൾ എങ്ങനെ ഇവിടെയെത്തി! കസേരയിൽ വാരിവലിച്ചട്ട ഉടുപ്പുകളിൽ നിന്നും ഒരു ടീഷർട്ട് എടുത്തണിഞ്ഞ് മുറിയിൽ നിന്നും തിരക്കിട്ട് പുറത്തിറങ്ങി. ഇവിടെ പതിവില്ലാത്ത ബഹളം കേട്ടിട്ടാവും അയൽവീട്ടുകാര്‍ മതിലിനപ്പുറത്ത് നിന്നും ഇവിടേക്ക് എത്തിനോക്കി നിൽക്കുന്നത്. എന്താണ് സംഭവിക്കുന്നതെന...

പത്രവാർത്തകളിൽ നിന്ന് ലഭിക്കുന്നത് വിലപ്പെട്ട വിവരങ്ങൾ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയേഴ് - E-novel Boggie Number 14 30.06.2026

മൂന്നു ദിവസം ഇവിടെ താമസിച്ചതിനുശേഷം ലാലുച്ചേട്ടൻ രാവിലെയാണ് പോയത്. പതിവിൽനിന്നും വ്യത്യസ്ഥമായി ഈ ദിവസങ്ങളിലത്രയും എന്റെ കൂടെയിരുന്ന് സ്ക്രിപ്റ്റിൽ ആവശ്യമുള്ള തിരുത്തലുകൾ പറഞ്ഞു തന്നു. അതനുസരിച്ച് ചില സീനുകൾ ഞങ്ങൾ മാറ്റയെഴുതി. മറ്റന്നാളാണ് കാതറിനെ കാണേണ്ട ദിവസം. എത്ര പെട്ടെന്നാണ് ഒരുമാസം കഴിഞ്ഞു പോയത്! ഇന്നും നാളെയും പൂർണമായും എഴുത്തിൽ തന്നെ ഇരിക്കാനാണ് പ്ലാൻ. ലാലുച്ചേട്ടൻ മടങ്ങുന്നതിനു മുന്നെ അത...

റഫറൻസായി കൊറിയൻ സിനിമയായ മെമ്മറീസ് ഓഫ് മർഡർ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 26.06.2026

ഇന്നലെ രാത്രി പതിനൊന്നരയോടെ ഇവിടെയെത്തിയതാണ് ലാലുച്ചേട്ടൻ. കൂടെ അഭിയുമുണ്ട്. വന്നു കേറിയപ്പോൾ തുടങ്ങിയ കുടി അവസാനിച്ചത് പുലർച്ചെയാണ്. അതിനിടയിലെപ്പോഴോ കാതറിൻ ലാലുച്ചേട്ടനെ വിളിച്ചെന്നു പറഞ്ഞിരുന്നു. ആ സമയത്ത് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിക്കാനും കഴിഞ്ഞില്ല. അങ്ങേരൊട്ടു പറഞ്ഞതുമില്ല. രാവിലെ വേലണ്ണൻ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റതു പോലും.  See omnystudio.com/listener for privacy i...

ബിഗ് ബജറ്റ് പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 22.06.2026

സിനിമ അവരുടെയെല്ലാം സ്വപ്നമാണ്. അതാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അതോർമ വേണം. മാത്രമല്ല ഫിലിപ്പോസിന്റെ മോളും ആള്‍ കൊള്ളാമെന്നാണ് കേട്ടത്. യൂത്തിനുണ്ടാവുന്ന ധൈര്യം അവൾക്കുണ്ട്. അതുമല്ല, ലാലു പറഞ്ഞ് തന്റെ കഥയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. അതൊരു ഇന്റർസ്റ്റിംഗ് സ്റ്റോറിയാണ്. മലയാളത്തിൽ ഇതുവരെ ഇങ്ങനൊരു സ്റ്റോറി വന്നിട്ടില്ല.  See omnystudio.com/listener for privacy information.

സംസ്കാരച്ചടങ്ങ് കഴിഞ്ഞപ്പോൾ 'പരേതൻ' തിരികെയെത്തി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 19.06.2026

പത്രമോഫീസിൽ നിന്നും കിട്ടിയ വാർത്തകൾ മുഴുവൻ പരതി. ഉപയോഗപ്പെടുമെന്നു തോന്നിയതെല്ലാം ഹൈലൈറ്റ്നർ ഉപയോഗിച്ച് അടയാളപ്പെടുത്തി. ആ മയക്കുമരുന്നു കടത്തുകാരന്റെ വാർത്തയും ഇതിലുണ്ട്. അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പലരുടെയും വാർത്തകൾ പ്രാധാന്യത്തോടെ വന്നിട്ടുണ്ട്. അതിലൊന്ന്, മരിച്ചെന്നു കരുതി കുടുംബം ശവസംസ്കാരം നടത്തിയ ഒരു കോട്ടയത്തുകാരൻ തിരികെ വന്നതാണ്.  See omnystudio.com/listener fo...

യാദൃച്ഛിക കണ്ടുമുട്ടൽ സിനിമാക്കഥയായി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 16.06.2026

ലാലുച്ചേട്ടൻ സെറ്റിലേക്ക് മടങ്ങിയപ്പോൾ വീടാകൊയൊരു മൂകതയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങൾ ശരിക്കും ആഘോഷം തന്നെയായിരുന്നു.  അതിനിടയിൽ സ്ക്രിപ്റ്റ് വായിക്കാനും വളരെ പ്രധാനപ്പെട്ട ചില തിരുത്തലുകൾ ചൂണ്ടിക്കാണിക്കാനും അങ്ങേര് സമയം കണ്ടെത്തി. അപ്പോഴാണ് ഞാൻ എഴുതിയ മണ്ടത്തരങ്ങൾ കാണാൻ കഴിഞ്ഞതും. അതേ രീതിയിൽ അതെങ്ങാൻ സാവിയോ കാതറിനോ കണ്ടിരുന്നേൽ ആ നിമിഷം എന്നെയവർ ചവിട്ടി പുറത്താക്കിയേനെ. അതിലവര്‍ രണ...

കഥ സിനിമയായി കഴിയുമ്പോൾ എല്ലാ അവകാശങ്ങളും ഇല്ലാതാകുമോ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 12.06.2026

മലയാളത്തിൽ ഇനിയൊരു പത്തുവർഷം കഴിഞ്ഞാലും നമുക്കൊന്നും ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത ഒരുഗ്രൻ സിനിമ. അതൊക്കെ കാണുമ്പോഴാണ് നമ്മൾ ഇപ്പോഴും ചക്കിൽകെട്ടിയ കാളയെക്കണക്കാണെന്നു മനസിലാവുന്നത്.  പക്ഷേ, അതിനോടു ചേർന്നു നിൽക്കുന്ന ഒരു സിനിമയാവും ഇതെന്നു ഉറപ്പുണ്ട്. See omnystudio.com/listener for privacy information.

സ്ഫോടനമെന്ന് തോന്നിക്കുന്ന മട്ടിൽ തീവണ്ടിയൊന്ന് ആടിയുലഞ്ഞു - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 09.06.2026

ഒരേയൊരു നിമിഷം! ഞാൻ നിൽക്കുന്ന കംപാർട്ടുമെന്റ് മുന്നിലെ ബോഗിയിൽ നിന്നും വിട്ടുമാറി! പിന്നിലുള്ള നാലോ അഞ്ചോ ബോഗികൾ ഒരുരച്ചിലോടെ പാളത്തിൽ നിന്നും തെന്നി. കണ്ണു ചിമ്മിത്തുറക്കുന്നതിനു മുൻപേയത് താഴേക്ക് പതിച്ചു. അഗാധതയിലേക്കാണ് ആ വീഴ്ച. അത്രയുമായിരുന്നോ സ്വപ്നമെന്ന് ഇപ്പോൾ നിശ്ചയമില്ല. സ്വപ്നങ്ങൾ റെക്കോർഡുചെയ്യപ്പെടുന്ന സാങ്കേതിവിദ്യ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ, ഇന്നുവരേയുള്ള അനുഭ...

ട്രെയിനപകടത്തിന് പിന്നിലെ കാരണം ഒളിപ്പിച്ച് റെയിൽവേ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 04.06.2026

മരിച്ചവരുടേം പരിക്കേറ്റവരുടെയും വിവരങ്ങൾ അന്വേഷിക്കുന്ന ചുമതല ഞങ്ങൾ കുറച്ചു പേർക്കായിരുന്നു. ആ അന്വേഷണത്തിന് ഇടയിലാണ് ഇയാളെ അന്വേഷിച്ച് ആശുപത്രീലെത്തിയ ചിലരെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലെ പന്തികേട് ഞങ്ങൾ ആദ്യം തന്നെ തിരിച്ചറിഞ്ഞായിരുന്നു. പക്ഷേ, അതിന് ഇങ്ങനയൊരു ബന്ധം ഉണ്ടാവുമെന്നു തീരെ കരുതിയില്ല. അവസാനം, തീവണ്ടിയപകടത്തിന്റെ അഞ്ചാമത്തെ ദിവസമാണ് ഇയാളെ മൃതദേഹം കായലീന്നു കിട്ടിയത്. See omnystudi...

ദുരന്തത്തിൽ മരിച്ചവരിൽ മയക്കുമരുന്ന് കടത്തുകാരനും - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 02.06.2026

വിനോദേട്ടൻ പോയതിനുശേഷം ഞങ്ങൾ അശ്വന്തിന്റെ വിശേഷങ്ങൾ കേട്ടു. വിനീതിൻ്റ സിനിമയിലെ ഇൻട്രവെൽബ്ലോക്കിനു തൊട്ടുമുന്നെയാണ് അശ്വന്ത് അവതരിപ്പിക്കുന്ന ക്യാരക്ടർ സ്ക്രീനിൽ വരുന്നതെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. കേട്ടിടത്തോളം പടത്തിന്റെ കഥാഗതിയിൽ തന്നെ മാറ്റം വരുന്ന ക്യാരക്ടറാണത്. അതിന്റെ സന്തോഷം അവന്റെ മനസിനും ശരീരത്തിനുമുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞതിനു ശേഷം വേലണ്ണനേയും കൂട്ടി വിനോദേട്ടന്റെ വീട്ടിലേക...

വിശ്വസിച്ച് കൂടെ വന്നവളെ ഇനി നന്നായി നോക്കാം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 29.05.2026

“സാവി ആളു കൊള്ളാമല്ലേ?” റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സെലിന്റെ ചോദ്യം. “സത്യത്തിൽ ആദ്യം അവനെ കണ്ടപ്പോൾ ഇതൊരു കുരിശാവുമെന്നു ഞാനൊന്നു പേടിച്ചായിരുന്നു. പക്ഷേ, അവനാണ് ഇപ്പോൾ എന്റെ ധൈര്യം.” “അവരിരുവരും സംസാരിക്കുമ്പോൾ തന്റെ മുഖത്തുണ്ടായ ഭാവം ഞാൻ കണ്ടായിരുന്നു. പക്ഷേ, അധികം നെഗളിക്കണ്ട. കാതറിനാണ് ആള്. അവളുടെ തീരുമാനം ഇനിയും പറഞ്ഞിട്ടില്ല. അതോർമവേ...

ഹോളിവുഡ് സിനിമകളുടെ രീതിയിലുള്ള ബിഗ് ബജറ്റ് ചിത്രം- ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 26.05.2026

യംഗ്സ്റ്റേർസ് മിക്കവരും ലോകസിനിമകളിലെ മാറ്റങ്ങൾ കാണുന്നവരാണ്. അതേ ക്വാളിറ്റിയിൽ തീയേറ്ററിൽ ഗൂസ്ബംബ്സ് ചെയ്യിക്കാനുള്ള സ്റ്റഫ് ഉണ്ടായാൽ മാത്രം മതി. അജേഷ് എഴുതിയ സ്ക്രിപ്റ്റിൽ അതുണ്ടുതാനും. പ്രത്യേകിച്ച് ട്രൈയിൻ അപകടത്തിൽപ്പെട്ടതിനു തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങൾ. അതെല്ലാം  ടെക്നിക്കലി മികച്ച ഔട്ട്പുട്ടായാൽ ഈ സിനിമയൊരു ചരിത്രമായിത്തീരും. മലയാളം ഇൻട്രസ്ട്രിയുടെ ചരിത്രം തന്നെ  മാറ്റാൻ പൊട...

അച്ഛനമ്മമാരെ പോലും മറന്നുള്ള യാത്ര' - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 22.05.2026

എഴുതിയും എഴുതാതെയും ദിവസങ്ങൾ എത്രവേഗമാണ് കടന്നു പോയിരിക്കുന്നത്. നാളെയാണ് കാതറിനെ കാണാൻ എറണാകുളത്ത് ചെല്ലേണ്ടത്. സെലിൻ തന്നെ ഡ്രൈവ് ചെയ്യുമെന്നതാണ് ആശ്വാസം. അതിനിടയിൽ രണ്ടുതവണ നൌഷാദിക്ക വിളിച്ചിരുന്നു. സെലിന്റെ അപ്പൻ അവിടെച്ചെന്ന് എന്തോ അലമ്പ് കാണിച്ചെന്നു കേട്ടതുമുതൽ അവളും ടെൻഷനിലാണ്. അവളോട് പറഞ്ഞില്ലെന്നേയുള്ളു, കോഴിക്കോടുള്ള എന്റെ വീട്ടിൽ ചെന്ന് അച്ഛനെയും അയാൾ  കുറേ വഴക്ക് പറഞ്ഞിട്ടുണ...

പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചു - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 19.05.2026

നാട്ടുകാരും പോലീസുകാരും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പക്ഷേ, അപകടത്തിനു ശേഷം മഴ ശക്തമായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വെളിച്ചക്കുറവും കായലിന്റെ ഒഴുക്കും വലിയ തടസമായി. വള്ളക്കാരാണ് ആദ്യം കായലിലോട്ട് ചാടിയത്. അവര് പറ്റാവുന്നവരയൊക്കെ ജീവനോടെയും അല്ലാതെയും രക്ഷപ്പെടുത്തി. പക്ഷേ, ബാക്കിയുള്ളവരെ രക്ഷിക്കാൻ അതൊന്നും പോരായിരുന്നു. See omnystudio.com/listener for privacy information.

മരണം പോലും വിനോദമാക്കി മാറ്റുന്നവർ - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 15.05.2026

ദുരന്തത്തിൻ്റെ സമയത്തും മുതലെടുപ്പ് നടത്തിയ ഒരുകൂട്ടര് ഉണ്ടായിരുന്നു. ചില ബോട്ടുകാരായിരുന്നത്. അപകടം നടന്ന സ്ഥലം കാണാൻ ടിക്കറ്റുവെച്ചു സർവീസ് നടത്തിയ ബോട്ടുകാര്! ദുരന്തം കാണാൻ കാണികളായി രണ്ടു രൂപ മുതൽ പത്തുരൂപവരെ ടിക്കറ്റെടുത്തവരും. പോലീസും മറ്റ് ഉദ്യോഗസ്ഥരും നോക്കി നിൽക്കുമ്പോഴായിരുന്നു ഈ തെമ്മാടിത്തരമെന്നു ഓർക്കണം. See omnystudio.com/listener for privacy information.

ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 12.05.2026

എഴുതിയ സീനുകൾ എവിടെ ഫിക്സ് ചെയ്യണമെന്നു യാതൊരു പിടിയും കിട്ടുന്നില്ല. നോൺലീനിയർ രീതിയിലാണ് ഇപ്പോഴുള്ള എഴുത്ത്. ഒരുതരത്തിൽ അതൊരു പരീക്ഷണമാണ്. വലിയ ടെക്നീഷ്യന്മാര്‍ വരുമെന്നു അവൾ വെറുതെ പറഞ്ഞതാവില്ല. അതൊരു ധൈര്യമാണ്. പക്ഷേ അവരുടെ മുന്നിൽ ചെല്ലുമ്പോൾ എഴുതിയതൊന്നും ബ്ലണ്ടർ ആയിത്തീരരുത്. അതെൻ്റെ വാശിയാണ്. അതു നടക്കണമെങ്കിൽ തീവണ്ടിയിൽ യാത്ര ചെയ്ത കുറച്ചുപേരെ കണ്ടെത്തിയേ തീരൂ. അവരിലൂടെ മാത്രമേ...

കണ്ട കാഴ്ചയുടെ നടുക്കം മാറിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 08.05.2026

മരിക്കേണ്ടവര് മരിച്ചു. രക്ഷപ്പെടേണ്ടവര് രക്ഷപ്പെട്ടു. പക്ഷേ, ഇപ്പോഴും എന്നെപ്പോലെ ചിലരുണ്ട്. കണ്ട കാഴ്ചയുടെ നടുക്കം മാറാതെ നെഞ്ചിലൊരു കെടാക്കനലായി ഇപ്പോഴും കൊണ്ടുനടക്കുന്നവര്. എടോ, ഒരു തീവണ്ടി കാണുന്നത് ഇപ്പോഴും പേടിയാണ്. പാലത്തിലോട്ടു കേറുന്നതു മുതൽ അതിന്റെ ഒച്ചയെക്കാളുമുച്ചത്തിൽ നെഞ്ചീന്നൊരു പിടച്ചിലു വരും. അതിങ്ങനെ തീരെ സഹിക്കാൻ പറ്റാതായപ്പോഴാണ് കായലിൽ പോവുന്നത് നിർത്താൻ ആലോചിച്ചത്....

ദുരന്തത്തെ അതിജീവിച്ചവർക്കുള്ള ട്രിബ്യൂട്ട് - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 05.05.2026

കേൾക്കുമ്പോൾ അതിശയം തോന്നിയേക്കും. അത്രേം ഭാരമുള്ള ബോഗികൾ വെള്ളത്തീന്നു പൊക്കിയെടുക്കുക ഇന്നത്തെ കാലത്ത് എളുപ്പമാവും. പക്ഷേ, അന്ന് അതങ്ങിനെയല്ലായിരുന്നു. മാത്രമല്ല കായലിന്റെ അടിയൊഴുക്കും ചേർന്നപ്പോൾ അതൊരു ഭഗീരപ്രയ്തനം തന്നെ ആയിരുന്നു. അവസാനം കോഴിക്കോടു നിന്നുള്ള മാപ്പിളഖലാസിമാര് വന്നിട്ടാണ് അതു പൊക്കിയെടുത്തത്. അവര്, അവരുടെ പ്രത്യേകം ഉപകരണങ്ങളുമായി വന്നതാണ്. കുറേ കയറുകളും കപ്പികളും മറ്റു...

എന്നും കൂടെ നിൽക്കുന്ന പ്രണയം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 29.04.2026

ഉച്ചകഴിഞ്ഞ് വീടെത്തിയെങ്കിലും എന്തോ മനസ് അസ്വസ്ഥമാണ്. അശ്വന്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആണ്. ഷൂട്ട് തുടങ്ങിക്കാണും. വേലണ്ണനും സെലിനും കൂടെ അങ്ങേരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ചില നേരത്ത് അവളെ തീരെ മനസിലാവുന്നേയില്ല. ഇവിടെ തനിച്ചിരിക്കുമ്പോൾ അമ്മയെ ഓർത്തു. വിളിക്കാനായി ഫോൺ എടുത്തെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. അജ്ഞാതമായൊരു വ്യസനം എന്നെ ഇരുട്ടുപോലെ ആലിംഗനം ചെയ്യുന്നു. എഴുതാൻ ശ...

രക്ഷപ്പെട്ടവരെ കണ്ടെത്തിയാൽ സത്യമറിയാം...- ബോഗി നമ്പർ 14 - അധ്യായം: പത്തൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 28.04.2026

 ഇരുപത് വയസുണ്ടായിരുന്ന ആ ചെറുക്കനെ പിന്നെ കാണുന്നത് അപകടത്തിൽ മരിച്ചവരുടെ ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ്. മൂന്നാമത്തെ ദിവസം അതേ ബോഗിയുടെ ഉള്ളീന്ന് ചീഞ്ഞളിഞ്ഞ നിലയിലാണ് ആ കൊച്ചിനെ കിട്ടിത്. അതിൻ്റെ കൂടെയുണ്ടായിരുന്ന തള്ളേം തന്തേം രക്ഷപ്പെട്ടൊയിരുന്നു. അതുകണ്ടപ്പോൾ മനസിനാകെയൊരു കനമായിരുന്നു.  കർത്താവ് അവനെ മരണത്തിലോട്ട് വിളിക്കാൻ എന്നെയാണ് ഏൽപ്പിച്ചെതെന്നൊരു തോന്നൽ.. See omnystu...

ആർക്കുമറിയാത്ത കഥകൾ അവർക്ക് പറയാനുണ്ടാകും - ബോഗി നമ്പർ 14 - അധ്യായം: പതിനെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 23.04.2026

എന്താണു പറ്റിയതെന്നു ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ. പക്ഷേ, റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നു പറയുന്ന കൊടുങ്കാറ്റ് ഞങ്ങളാരും കണ്ടിട്ടില്ല. കായലീ ജീവിക്കുുന്ന ഞങ്ങക്ക് കാറ്റൊന്നു ചെറുതായി മാറിയാൽ പോലും തിരിച്ചറിയാൻ പറ്റുന്നതാണ്. ദേ..ഏകദേശം ഇതുപോലുള്ള ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു അന്നും. സാധാരണ പോലുള്ള കാറ്റുമായിരുന്നു. പാലത്തിനു മുകളിൽ പണിയെടുക്കുന്ന റെയിൽവേ ജോലിക്കാരും ഉണ്ടായിരുന്നു....

സിനിമ ശരിയായില്ലെങ്കിൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം - ബോഗി നമ്പർ 14 - അധ്യായം: പതിനേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 21.04.2026

ഒരു മണിക്കൂറുകൊണ്ട് മൂന്നു സീനുകൾ എഴുതി. കുറച്ചധികം ഡീറ്റയിലിംഗ് വന്നോ എന്നൊരു സംശയമില്ലാതില്ല. എന്നാലും കുഴപ്പമില്ല. ആദ്യം മുതൽ ഒരിക്കൽ കൂടെ വായിച്ചു. ഇതുവരെ എഴുതിയത് തൃപ്തികരമാണ്. എഴുതിയത് മുഴുവൻ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്തു. അതൊരു സുരക്ഷിതമായ വഴിയാണ്. എന്തു സംഭവിച്ചാലും അത് മറക്കാറില്ല. എതെങ്കിലും കാരണത്താൽ ലാപ് കേടായാൽ ബാക്കപ്പ് ചെയ്തെടുക്കാൻ കഴിയും. ഇല്ലേൽ മുഴുവൻ നഷ്ടപ്പെടും. ആദ്യമെഴുതി...

സിനിമാമോഹം സാധ്യമാകുമോ? - ബോഗി നമ്പർ 14 - അധ്യായം: പതിനാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 17.04.2026

“അതൊരു പെൺകുട്ടിയാണ്. അന്നതിനു പത്തൊമ്പതോ ഇരുപതോ വയസ് പ്രായം കാണും. ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ കൊല്ലത്തുകാരായിരുന്നു അവർ. ആ കുട്ടിയുടെ വിവാഹ നിശ്ചയത്തിനു വേണ്ടി ബന്ധുക്കളെ നേരിട്ട് ക്ഷണിക്കാനായിരുന്നു അന്നവർ വന്നത്. പക്ഷേ, അവളുടെ അച്ഛനും അമ്മയും ആ അപകടത്തിൽ മരണപ്പെട്ടു. ബോഗിക്കുള്ളിൽ കുരുങ്ങിക്കിടന്ന അവളെ രക്ഷിച്ചത്, വിജയണ്ണൻ ആയിരുന്നു. വിജയണ്ണനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?&rdquo...

Luister naar de podcast Manorama Literature in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds