Manorama Online

Manorama INDIA FILE

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

Bezoek zeker de website van de podcast en steun de maker: bingepods.com

Auteur

Manorama Online

Categorie

News

Website van de podcast

bingepods.com

Nieuwste aflevering

8 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ഭരണം പഠിപ്പിക്കുന്ന ജഡ്‌ജി| India file Podcast | Manorama Online Podcast 25.03.2026

അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Justice Atul Sreedharan of the Allahabad High Court is demonstrating how to confr...

തെറിക്കുന്ന തൊപ്പി, ഉറയ്ക്കുന്ന തൊപ്പി | India file Podcast | Manorama Online Podcast 19.03.2026

ആനന്ദബോസല്ല, ആർ.എൻ. രവിയാണ് ഇപ്പോൾ ബംഗാളിൽ വേണ്ടതെന്ന് അമിത് ഷായ്ക്കു തോന്നുന്നെങ്കിൽ അതിൽ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം നീളുന്ന ദൂരക്കാഴ്ചയുണ്ട്. എന്നാൽ സമീപകാലത്തെ രണ്ടു നിർബന്ധിത രാജികളും രണ്ടു വിചാരണ പ്രമേയങ്ങളും കേന്ദ്രത്തിലെ നല്ല ഭരണത്തിന്റെ സൂചനയല്ല. രാജ്യത്തെ ഭരണസംവിധാനത്തിന്റെ നാല് ഉന്നതസ്ഥാനത്തിരിക്കുന്നവർക്കാണ് ഈ അവസ്ഥ! ഇതിനു പിന്നിലെന്താണ്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് &ls...

അശുദ്ധമാകുന്ന അവാർഡ് | India File | Sahitya Akademi Award | Epi 48 14.03.2026

കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് പട്ടിക കേന്ദ്ര സാംസ്കാരിക മന്ത്രാലയം തട്ടിക്കൊണ്ടുപോയിട്ട് രണ്ടരമാസം. അക്കാദമി അതിന്റെ സ്വതന്ത്ര സംവിധാനത്തിലൂടെ തയാറാക്കിയ അവാർ‍ഡ് പട്ടിക എന്തിനായിരിക്കും കേന്ദ്രം ഇത്രയും നാൾ പിടിച്ചുവച്ചത്? പുതിയൊരു കുങ്കുമ സാഹിത്യചേരിയുടെ നിർമാണമടക്കം സർക്കാരിനു ലക്ഷ്യം പലതാകാം. വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പ...

പാഠപുസ്തകങ്ങൾ ഹാജർ | India file Podcast | Manorama Online Podcast 04.03.2026

പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ‍ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാ...

രാഷ്ട്രീയ ഭക്ഷണത്തിന്റെ അരുചി | India file Podcast | Manorama Online Podcast 25.02.2026

വിദ്വേഷത്തിനു മുന്നിൽ വാതിൽ കൊട്ടിയടച്ചൊരു ഗ്രാമം. വിദ്വേഷത്തിനു വളരാൻ ആവോളം വളമിട്ട് ഒരു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഒരേ കാലത്തെ രണ്ടുതരം കാഴ്ചകൾ.എന്തു തൊഴിൽ ചെയ്യണം, എന്തു ഭക്ഷണം കഴിക്കണം എന്ന മൗലികാവകാശത്തിൽ വരെ രാഷ്ട്രീയക്കാർ ഇടപെടുകയാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Meat Politics in India: A village th...

ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast 17.02.2026

അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring cou...

സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! ​| India file Podcast | 10.02.2026

സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വി...

നിവേദ്യമാകുമോ നിധിൻ? | India File Podcast 04.02.2026

ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാ...

ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast 20.01.2026

സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്...

മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast 13.01.2026

കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭ...

പുതിയൊരു ചേരി നിർമാണം | India File Podcast 07.01.2026

പുതിയ ബിജെപിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം; തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. എന്നാൽ, പഴയപടി മതിയെന്ന ചിന്തയുള്ളവരും പാർട്ടിയിലുണ്ട്. അവരുടെ മനസ്സിൽ രാഹുലിനു പകരം പ്രിയങ്കയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്...

രണ്ടുതരം പ്രചോദനങ്ങൾ | India File Podcast 31.12.2025

‘പ്രചോദനസ്ഥലം’ എന്നു പേരിട്ട് 3 ബിജെപി നേതാക്കളുടെ പ്രതിമ യുപിയിൽ നിർമിക്കാൻ ആലോചിക്കുന്ന സമയത്താണ് ഉന്നാവിലെ പെൺകുട്ടി ഒരു ബിജെപി നേതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്. വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് 2015ൽ നടന്ന ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ യുപി സർക്കാർ തീരുമാനിച്ചത് ഏതാനും മാസം മുൻപാണ്. ഒരു ഭാഗത്ത് അധികാരം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ മറുവശത്ത് ചിലർ അധ...

തിടുക്കത്തിൽ ഒരു ശാന്തി | India File Podcast 24.12.2025

നെഹ്റു മുതലിങ്ങോട്ട് എല്ലാ പ്രധാനമന്ത്രിമാരും ആണവോർജ ഗവേഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചു മനസ്സിലാക്കി അതിൽ പ്രകടമായ താൽപര്യമെടുത്തവരാണ്. പക്ഷേ, ഇപ്പോൾ ‘ശാന്തി’ എന്നു ചുരുക്കപ്പേരിട്ട് കേന്ദ്രം കൊണ്ടുവന്ന ആണവബില്ലിന്റെ ചർച്ചയിൽ അസാന്നിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വികസിതഭാരത ലക്ഷ്യത്തിൽ ആണവവിഷയമൊക്കെ ഇങ്ങനെ കൈകാര്യം ചെയ്താൽ മതിയോ? അന്വേഷിക്കുകയാണ്  ...

നോ യുവർ ഓണർ | India File Podcast | Manorama Online Podcast 17.12.2025

ഒരുവശത്ത് സർക്കാർ സംരക്ഷണം, മറുവശത്ത് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണഭീഷണി. സവിശേഷ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിൽ ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങൾ കടന്നുപോകുന്നത്. അതിനിടെ രണ്ട് ഹൈക്കോടതികളിലായുള്ള നാല് ജഡ്ജിമാരുടെ പേരും ചർച്ചകളിൽ നിറയുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു ചർച്ച രാജ്യത്ത് ശക്തമാകുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റ...

വന്ദേമാതരം കൊണ്ടൊരു 'വാം അപ്' | India File Podcast | Manorama Online Podcast 10.12.2025

തങ്ങളുടെ ദേശീയതയുടെ ചേരുവകളുള്ള ചരിത്രം നിർമിച്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമാകാൻ എല്ലാ കാലത്തു ബിജെപി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വന്ദേമാതര ചർച്ചയിലൂടെ മറ്റൊരു ചരിത്രനിർമാണത്തിനാണ് ബിജെപി ശ്രമം. ദേശീയഗീതത്തെ പുതിയൊരു വിഭജനവിഷയമാക്കുന്നു. ചരിത്രനിർമാണത്തിന്റെ ഭാഗമായി വന്ദേഭാരതം എഴുതിയതിന് ഇതുവരെ നൽകാത്ത തീയതിയും ബിജെപി സൃഷ്ടിച്ചു. വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ഈ ‘പുതിയ...

പെൺവോട്ടിന്റെ വില എത്ര? | India File Podcast | Manorama Online Podcast 04.12.2025

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ത്രീകൾക്കായി പദ്ധതികൾ പ്രഖ്യാപിക്കാൻ പാർട്ടികൾ മത്സരിക്കുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്ത്. സ്ത്രീകളുടെ വോട്ടവകാശത്തിന് ഇങ്ങനെ വിലയിടുമ്പോൾ ജനാധിപത്യത്തിന്റെ വിലയിടിയുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് സ്ത്രീകൾക്കു നൽകുന്ന സൗജന്യങ്ങൾ വിവിധ പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ? കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണപക്ഷം ഈ അവസരം എങ്ങനെയാണ് മുതലെടുക്കുന്ന...

നാലു കോഡുകളുമായി നാലാം വഴിയേ | | India File Podcast | Manorama Online Podcast 29.11.2025

കേന്ദ്ര സർക്കാർ 4 ലേബർ കോഡുകൾ കൊണ്ടു വന്നിരിക്കുന്നു. തൊഴിൽ നിയമങ്ങളെ കാലത്തിനൊത്ത് മാറ്റിയെഴുതുകയാണ് ആ ലേബർ കോഡുകളിലൂടെയെന്നാണ് കേന്ദ്ര സർക്കാർ വാദം. പക്ഷേ, സ്വന്തം പക്ഷത്തെ ബിഎംഎസ് തന്നെ അതിലെ രണ്ട് കോഡുകളെ എതിർക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. കേന്ദ്രം ആരുടെ നയമാണ് നടപ്പാക്കുന്നത്? സ്വതന്ത്ര ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ ചരിത്രവുമായി ചേർന്നുനിന്ന് വിശകലനം ചെയ്യുകയാണ്  ‘ഇന്ത്യാ ഫയൽ&rsquo...

മോദി കാണുന്ന കോൺഗ്രസ് | India File Podcast | Manorama Online Podcast 19.11.2025

കോൺഗ്രസിനെ ഇനിയും എഴുതിത്തള്ളാൻ മോദി തയാറാകുന്നില്ല. കോൺഗ്രസ് ആശയങ്ങളുടെ നഷ്ടപ്പെടാത്ത പ്രസക്തിതന്നെ പ്രധാന കാരണം. പക്ഷേ, അതിനൊത്തുയരാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതിനും കാരണങ്ങൾ ഏറെയാണ്. വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.    Modi is still not ready to write off the Congress. The main reaso...

ഇരുട്ടിൽ തുടരുന്നതിൽ എന്തു കാര്യം? | India File | EPi 32 12.11.2025

രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുമോഷണ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കേട്ട ഭാവം പോലും നടിക്കുന്നില്ല. ഉയരുന്ന ചോദ്യം ഇതാണ്– എന്തുകൊണ്ട് ഈ തെളിവുകളുമായി രാഹുൽ കോടതിയിൽ പോകുന്നില്ല. അതിനു കൃത്യമായ ചില കാരണങ്ങളുണ്ട്. അവയെന്താണ്? തിരഞ്ഞെടുപ്പു കമ്മിഷന് ഇക്കാര്യത്തിൽ എന്തെങ്കിലും ആശങ്കയുണ്ടോ? വോട്ടുമോഷണ വിവാദത്തിന്റെ പശ്ചാത്തലവും രാഷ്ട്രീയ സാഹചര്യങ്ങളും വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’...

ഹിമന്തയുടെ ‘നെല്ലി’ പ്രയോഗം | India File Podcast | Manorama Online Podcast 05.11.2025

ഗായകന്‍ സുബീൻ ഗാർഗിന്റെ മരണത്തോടെ കലങ്ങിമറിഞ്ഞ അസമിലെ രാഷ്ട്രീയസ്ഥിതി തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രഹസ്യായുധം’ പുറത്തെടുക്കുന്നു: 1983ലെ നെല്ലി കൂട്ടക്കൊലയുടെ റിപ്പോർട്ട്. മൂവായിരത്തിലധികം പേരുടെ ജീവനെടുത്ത നെല്ലി കൂട്ടക്കൊല സംബന്ധിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്തുവിടുന്നതിനെ ചൊല്ലി പല കോണുകളിൽ ചർച്ചയുയരുന്നുണ്ട്. അത് ഹിമന്തയുടെ ഗീബൽസീയൻ തന്ത്രമാണെ...

ആശയം വച്ചുള്ള കീഴടങ്ങൽ | India File Podcast | Manorama Online Podcast 29.10.2025

വർഗീയതയ്ക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും എതിരെയുള്ള ശക്തമായ കമ്യൂണിസ്റ്റ് നിലപാടാണോ, അതോ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന മോദി സർക്കാരിന്റെ പണമാണോ വലുത്? രണ്ടാമത്തേതാണ് വലുതെന്നാണ് ‘പിഎം ശ്രീ’ പദ്ധതിയിൽ ഒപ്പുവച്ചുകൊണ്ട് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. അതിനെ സിപിഐ ചോദ്യം ചെയ്യുന്നു. ഇടതുബദൽ പരാജയപ്പെടുത്താൻ സിപിഎംതന്നെ മുന്നിട്ടിറങ്ങുന്നു എന്ന വിമർശനവും ഉയരുന്നു. ആശയങ്ങള്&z...

കോച്ചിന്റെ ടീം കളിക്കിറങ്ങുമ്പോൾ | India File Podcast | Manorama Online Podcast 22.10.2025

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്വന്തം പാർട്ടിയും ബിഹാറിൽ കളത്തിലുണ്ട്. ഒന്നുകിൽ 150നു മുകളിൽ അല്ലെങ്കിൽ പത്തിൽ താഴെ സീറ്റാണ് പ്രശാന്ത് പ്രവചിക്കുന്നത്. എന്തുകൊണ്ടാണ് തന്റെ പാർട്ടിയുടെ ഭാവിയെന്താകും എന്നുപോലും കൃത്യമായി പ്രശാന്തിനു പറയാൻ സാധിക്കാത്തത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  Even Ele...

മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast 15.10.2025

രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ...

വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast 08.10.2025

ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. How Central Policies Impact D...

പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast 03.10.2025

തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോട‌തിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്?  ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ്...

Luister naar de podcast Manorama INDIA FILE in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds