Mathrubhumi
കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Auteur
Mathrubhumi
Categorie
Website van de podcast
Nieuwste aflevering
10 jul. 2026
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
മെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ | Persian Fairy Tale 24.11.2021 5:44
മെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ പണ്ടുപണ്ട് പേര്‍ഷ്യയില്‍ ഒരു ജാലവിദ്യക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് കഥകള്‍ പറഞ്ഞ് ജനങ്ങളെ രസിപ്പിക്കുന്നതില്‍ അതീവ മിടുക്ക് ഉണ്ടായിരുന്നു. അയാള്‍ക്ക് മെലാനി എന്ന് പേരുള്ള ഒരു മകള്‍ ഉണ്ട്. കഥ വായിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി
ആനകളും എലികളും ഒരു പഞ്ചതന്ത്രം കഥ | Panchatantra Story 01.11.2021 3:22
ധനസ്ഥിതി കൊണ്ടും പ്രകൃതി ഭംഗികൊണ്ടും അനുഗ്രഹീതമായ ഒരു നാടുണ്ടായിരുന്നു. അവിടെ ജനങ്ങളും മൃഗങ്ങളും എല്ലാം ഐക്യത്തോടെ ജീവിച്ചു പോന്നു. ഒരു ദിവസം കുറെ കൊള്ളക്കാര്‍ ചേര്‍ന്ന് ആ നാട്ടിലെ സകലതും കൊള്ളയടിച്ചു. പിന്നീട് ആ നാടിനും നാട്ടിലുള്ളവര്‍ക്കും എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് : ദിലീപ് ടി.ജി
മുടിക്കള്ളന്‍ | കുട്ടിക്കഥ | Mudikkallan 31.10.2021 3:18
സിനുമോള്‍ക്ക് ഈയിടെയായി വലിയ സങ്കടം തന്റെ പ്രിയപ്പെട്ട ഡാഡിയുടെ തലമുടി കൊഴിയുന്നു. ഡാഡിയുടെ തലമുടി മോഷ്ടിച്ച് ഡാഡിയെ കഷണ്ടിയാക്കുന്ന മുടിക്കള്ളനെ പിടിക്കാന്‍ സിനുമോള്‍ എന്തു ചെയ്തുവെന്നോ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
ശ്രീകൃഷ്ണന് പാഞ്ചജന്യം കിട്ടിയത് എങ്ങനെ ? | sreekrishnan and panchajanyam 28.10.2021 2:02
ശ്രീകൃഷ്ണന്റെ ശംഖാണ് പാഞ്ചജന്യം ഈ ശംഖ് കൃഷ്ണന് കിട്ടിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. കഥ വായിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി
വായാടി കുറുക്കന്‍ | Vayadi kurukkan 24.10.2021 3:03
ഒരു കാട്ടില്‍ ചങ്ങാതിമാരായ മാനും കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. ഒരിക്കല്‍ മാനും കുരങ്ങനും കൂടി കാടിന് അതിര്‍ത്തിയിലൂടെ നടക്കുമ്പോള്‍ കുറേ പഴങ്ങള്‍ ഒരു കൂടയില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ അതെടുത്ത് വേഗം കാട്ടിലേക്ക് പോന്നു... പിന്നീട് എന്ത് സംഭവിച്ചു. ബാക്കി കഥ കേള്‍ക്കാം. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി
'രണ്ടു സഹോദരന്‍മാര്‍ 'വേതാളം വിക്രമാദിത്യനോട് പറഞ്ഞ കഥ | Vikramadithyanum Vethalavum 22.10.2021 7:04
ഉജ്ജയിനിയിലെ രാജാവായിരുന്നു വിക്രമാദിത്യന്‍. ഒരിക്കല്‍ ഒരു മന്ത്രവാദി വിക്രമാദിത്യന്റെ രാജസദസ്സിലെത്തി. അയാള്‍ രാജാവിന് ഒരു പഴം സമ്മാനമായി നല്‍കി. പിന്നീട് വിക്രമാദിത്യന് എന്ത് സംഭവിച്ചു. അദ്ദേഹം എങ്ങനെ വേതാളത്തിന് അടുത്തെത്തി. വേദാളം വിക്രമാദിത്യനോട് പറഞ്ഞ ആ കഥ എന്താണ്... കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
ബ്രാഹ്മണനും കടുവയും ഒരു പഞ്ചതന്ത്രം കഥ | Panchathanthram Kadha 16.10.2021 2:49
ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ കാട്ടിലൂടെ നടന്നുപോകുമ്പോള്‍ കൂട്ടിലകപ്പെട്ട ഒരു കടുവയെ കണ്ടു. വേട്ടക്കാരുടെ കെണിയില്‍ പെട്ടതായിരുന്നു ആ കടുവ. ദയ തോന്നിയ ആ ബ്രാഹ്മണന്‍ കടുവയെ രക്ഷപ്പെടുത്തി. പിന്നീട് ആ ദയാലുവായ ബ്രാഹ്മണന് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്.
സ്വര്‍ണമാളികയിലെ രാജകുമാരി | The Princess 15.10.2021 7:00
പണ്ടൊരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു. അങ്ങനെയിരിക്കെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായി. ആ കുഞ്ഞിന് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി
ഓട്ടസും എഫിയാള്‍ട്ടസും ഗ്രീക്ക് പുരാണ കഥ | Greek Mythology Stories 13.10.2021 3:11
കടലിന്റെ ദേവനായ പോസിഡോണിന് ഇഫിമേഡിയയില്‍ ജനിച്ച പുത്രന്മാരായിരുന്നു ഓട്ടസും എഫിയാള്‍ട്ടസും. ഇരട്ടകളായ സഹോദരന്‍മാര്‍ ബലവാന്‍മാരായിരുന്നു. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
ഷൂവിനുള്ളില്‍ താമസിച്ച അമ്മൂമ്മ | Shoovinullil Thamasich oru Ammomma 11.10.2021 5:21
പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു അമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയ്ക്ക് ഒന്നും രണ്ടുമല്ല കുറേ കുട്ടികള്‍ ഉണ്ടായിരുന്നു... അമ്മൂമ്മയ്ക്കും അവരുടെ പ്രിയപ്പെട്ട മക്കള്‍ക്കും പിന്നീട് എന്തു സംഭവിച്ചു, അവരുടെ അപ്പൂപ്പന്‍ എവിടെ പോയി. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്; എഡിറ്റ് ദിലീപ് ടി.ജി
കാട്ടിലെ പരിഷ്‌കാരികള്‍ | kattile parishkarikal 08.10.2021 2:37
നമുക്കുള്ളവയെ അവഗണിച്ച് മറ്റുള്ളവരെ അനുകരിക്കാന്‍ പോയാല്‍ വിനയാകുമെന്ന് പഠിപ്പിക്കുന്ന കഥ. സന്തോഷ് വള്ളിക്കോടിന്റെ രചന |അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത് എഡിറ്റ്: ദിലീപ് ടി.ജി.
മുറിഞ്ഞുപോയ വാല്‍ | Murinju poya vaal 04.10.2021 3:33
ഒരു പാറ ഇടുക്കിലാണ് ജിക്കുപല്ലിയുടെ താമസം. ജിക്കുപല്ലിയുടെ മുറിഞ്ഞുപോയ വാലിനെക്കുറിച്ചുള്ള രസകരമായ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി
കാളവണ്ടിയിലെത്തിയ രാജാവ് ഒരു ഗ്രീക്ക് കഥ | bullock cart and king 30.09.2021 3:41
സുന്ദരനും ദയാലുവുമായ യുവ കര്‍ഷകന്‍ ഗോള്‍ഡിയൂസ് രാജാവായ കഥ. ഒരിക്കല്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ ഒരു കഴുകന്‍ വന്നിരുന്നു, എന്തിനായിരിക്കും കഴുകന്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ വന്നിരുന്നത്. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.
മിന്നല്‍ വാസുവിന്റെ ആനവേട്ട | Minnal vasu and Vanamali 29.09.2021 5:25
പൂയംകുട്ടി വനത്തിലെ ആനയായ വനമാലിയും അവനെ വേട്ടയാടാനെത്തിയ വനമാലിയുടെയും കഥ. കാടിന്റെ കാവലായ വനമാലി വേട്ടക്കാരുടെ പേടിസ്വപ്നമാണ്. നല്ലവനായ വനമാലി തന്നെ കൊല്ലാനെത്തിയ ദുഷ്ടനായ മിന്നല്‍വാസുവിനെ മൃഗസ്‌നേഹിയാക്കിയ കഥ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
മരവും ശീലവും: സുഭാഷ് ചന്ദ്രന്റെ കഥ | Maravum Sheelavum by Subhash Chandran 23.09.2021 2:25
ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ വിവരിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരത്തില്‍ നിന്നും. | വായിച്ചത്: ഷൈന രഞ്ജിത്ത് | എഡിറ്റ്: ദിലീപ് ടി.ജി
'യഥാര്‍ത്ഥ മിത്രം' സുഭാഷ് ചന്ദ്രന്റെ കഥ | Real Friend kids Story By Subash Chandran 22.09.2021 3:04
കൗശി നഗരത്തിലെ രാജാവാണ് ചന്ദ്രസേനന്‍ അദ്ദേഹത്തിന് പ്രശോഭന്‍ എന്ന് പേരായ ഒരു മകനുണ്ട്. ഒരിക്കല്‍ ജ്ഞാനിയായ ഒരു സന്യാസി രാജാവിനെ സന്ദര്‍ശിക്കാനെത്തി. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന പുസ്തകത്തിലെ കഥ. വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
ചീവീട് രാജാവ് ...കഥ കേള്‍ക്കാം | cheevedu Rajavu 17.09.2021 4:09
ആര്‍ക്കും എല്ലാക്കാലത്തും മറ്റുള്ളവരെ പറഞ്ഞുപറ്റിച്ച് ജീവിക്കാനാകില്ല. ഇല്ലാത്ത ശക്തിയും അധികാരവും ഉണ്ടെന്ന് ഭാവിച്ച് നടന്നാല്‍ ഒരിക്കല്‍ അവര്‍ പിടിക്കപ്പെടും എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റിങ് ദിലീപ് ടി.ജി
രംഗന്‍ നായയും മദയാനയും; സിപ്പി പള്ളിപ്പുറത്തിന്റെ കഥ | Elephant And Dog 16.09.2021 4:44
രാമനുണ്ണി എന്ന ആനയും രംഗന്‍ എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. രാമനുണ്ണിയുടെ മദപ്പാട് പോലും രംഗന്റെ സ്‌നേഹത്തിന് മുന്നില്‍ തോല്‍ക്കുന്നത് കാണാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റിങ്ങ് ദിലീപ് ടി.ജി
സമ്പാതിയും ജടായുവും | Sampathiyum Jadayuvum 15.09.2021 4:19
ആ കഥ കേട്ട് പെണ്‍കുട്ടിയും കണ്ണീര്‍ വാര്‍ത്തു. കണ്ണീര്‍ തോര്‍ന്നപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു. ഏട്ടന്‍ എന്നെ അങ്ങനെ പൊതിഞ്ഞുപിടിക്കുമോ.. ? ഏട്ടന്‍ നിസാരമട്ടില്‍ പറഞ്ഞു. അതിന് നീയിപ്പോ സൂര്യനിലേക്ക് പറക്കാന്‍ പോണ പക്ഷിയാണോ ഗ്രേസിയുടെ കഥ അവതരണം ഷൈന രഞ്ജിത്ത് എഡിറ്റിങ്: ദിലീപ് ടി.ജി
തീരുമാനമെടുക്കുമ്പോള്‍ | സന്തോഷ് വള്ളിക്കോടിന്റെ കഥ 13.09.2021 3:06
ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ തയ്യാറെടുപ്പും ആലോചനയും വളരെ വേഗത്തില്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു രാജാവ് മകനെ ഉപദേശിക്കുന്ന കഥ | അവതരണം: ഷൈന രഞ്ജിത്ത്
അത്യാഗ്രഹിയായ വ്യാപാരി: ചൈനീസ് നാടോടിക്കഥ | Chinese Nadodikadha 11.09.2021 4:15
നല്ലവനായ ഷാങ്ചിങ് എന്ന കര്‍ഷകന്റെയും അത്യാഗ്രഹിയ ലീഷൂയെങ്ങിന്റെയും കഥ. അവതരണം ഷൈന രഞ്ജിത്ത്
ദയാലുവായ കേശവന്‍ : അവിശ്വസനീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഗുരുവായൂര്‍ | Guruvayur Keshavan 10.09.2021 5:41
ആനപ്രേമികളുടെ ജീവനാണ് ഗുരുവായൂര്‍ കേശവന്‍. കേശവന്റെ കഥകള്‍ പ്രശസ്തവുമാണ്. ഗുരുവായൂര്‍ കേശവന്‍ എന്ന ആനയുടെ ബുദ്ധിയും അനുകമ്പയും വ്യക്തമാക്കുന്ന സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്
കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi 07.09.2021 4:45
പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ കഥ. അവതരണം ഷൈന രഞ്ജിത്ത്
എണ്ണവും ഗുണവും | Ennavum Gunavum By Subhash chandran 06.09.2021 2:50
കാട്ടിലെ മൃഗങ്ങളെല്ലാം ഒരിടത്ത് ഒത്തുകൂടി.. തങ്ങളുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും കേമന്‍? . അത് തീരുമാനിക്കാനാണ് അവര്‍ ഒത്തുകൂടിയത്. പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയ കണ്ണാടിമാളിക എന്ന പുസ്തകത്തിലെ എണ്ണവും ഗുണവും എന്ന കഥ കേള്‍ക്കാം. അവതരണം അശ്വതി അനില്‍
നൃത്തം ചെയ്യുന്ന രാജകുമാരിമാര്‍ | The Twelve Dancing Princesses 04.09.2021 7:31
ഒരു രാജാവിന് 12 രാജകുമാരിമാരുണ്ടായിരുന്നു. ഉറങ്ങാന്‍ പോകുന്ന ഇവരുടെ പാദുകങ്ങള്‍ നേരം വെളുക്കുമ്പേഴേക്കും തേഞ്ഞ് തുള വീണിരിക്കും. എന്തായിരിക്കും കാരണം... ? കാരണം കണ്ടെത്താന്‍ ഒരു സൈനികന്‍ എത്തുന്നു. രാജകുമാരിമാരിലൊരാള്‍ അയാള്‍ക്ക് വധുവായി മാറുന്നുമുണ്ട്. കഥ കേള്‍ക്കാം..
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds