Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Auteur

Mathrubhumi

Categorie

Kids

Website van de podcast

www.spreaker.com

Nieuwste aflevering

10 jul. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

കൊള്ളത്താവളം കണ്ടെത്തിയ ടിപ്പു | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 30.06.2022

വര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്വൈതാശ്രമം ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു കുരുവിളയും റോബിനും ശ്രീഹരിയും. അവരുടെ സ്‌കൂളിലേക്കുള്ള പോക്കും വരവുമൊക്കെ ഒരുമിച്ചുതന്നെയായിരുന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്

കയറില്‍ കെട്ടിയ ഒട്ടകം | കുട്ടിക്കഥകള്‍ | Malayalam Kids Stories 27.06.2022

കച്ചവടക്കാരനായ അസീസിന് മൂന്ന് ഒട്ടകങ്ങളുണ്ടായിരുന്നു.ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ഒട്ടകങ്ങളുമായി നാട്ടിലേക്ക് വരികയായിരുന്നു അസീസ്. രാത്രിയായപ്പോള്‍ അസീസ് ഒരു സത്രത്തില്‍ തങ്ങാന്‍ തീരുമാനിച്ചു.. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈനാ രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്

പൊട്ടാത്ത പാറക്കല്ല് | കുട്ടിക്കഥകള്‍ | Kuttikkathakal Podcast 24.06.2022

കച്ചവടക്കാരനായ രാംലാല്‍ ഒരിക്കല്‍ ദൂരെ കച്ചവടം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു.അപ്പോഴാണ് വഴിവക്കില്‍ നല്ല തിളക്കമുള്ള ഒരു പാറക്കല്ല് കിടക്കുന്നത് അയാള്‍ കണ്ടത്. രാം ലാലിന് ഈ കല്ല് വളരെ ഇഷ്ടപ്പെട്ടു. ഈ കല്ലുകൊണ്ട് ദൈവത്തിന് ദൈവത്തിന്റെ മനോഹരമായ ഒരു പ്രതിമ ഉണ്ടാക്കാം എന്ന് കരുതി രാം ലാല്‍ ആ കല്ലെടുത്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

അമ്മയെ കാത്ത് | കുട്ടിക്കഥകള്‍ | Mathrubhumi Kids stories 21.06.2022

മോസ്‌കോയിലെ ഒരു വൈകുന്നേരം. അവന്‍ ക്ലാസ് മുറിയില്‍ ഇരിക്കുകയാണ്. തെളിഞ്ഞ വൈകുന്നേരത്തിന്റെ ഇളംവെയിലൊളികള്‍ ക്ലാസ്മുറിയിലേക്ക് ചെരിഞ്ഞു വീണുകൊണ്ടിരുന്നു. റഷ്യന്‍ നോവലിസ്റ്റായ ഫയദോര്‍ ദസ്തയേവ്‌സ്‌കി രചിച്ച കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

മൂന്ന് ചോദ്യങ്ങള്‍ | കുട്ടിക്കഥകള്‍ | Kids stories Mathrubhumi Podcast 20.06.2022

വിശ്വസാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ പ്രശസ്തമായ ഒരു കഥ.. പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.അദ്ദേഹത്തിന് ഒരിക്കല്‍ മൂന്ന് ചോദ്യങ്ങള്‍ മനസിലുദിച്ചു. കഥ വായിച്ചത്: ഷൈന രഞ്ജിത്ത്: സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

യജമാനന്റെ വെടിയേറ്റ ജാക്ക് | കുട്ടിക്കഥകള്‍ | Podcast 16.06.2022

യജമാനന്റെ വെടിയേറ്റ ജാക്ക് കുട്ടിക്കഥകള്‍ ജര്‍മനിയിലെ ബര്‍ലിന്‍ പട്ടണത്തില്‍ വളരെ തിരക്കുപിടിച്ച ഒരു വസ്ത്ര വ്യാപാരി ഉണ്ടായിരുന്നു. ജയിംസ് സ്റ്റുവര്‍ട്ട് എന്നായിരുന്നു അയാളുടെ പേര്. ഏത് നേരത്തും ഒരു വെള്ളക്കുതിരയുടെ പുറത്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്

ആ ശനിയാഴ്ച ദിനം | കുട്ടിക്കഥകള്‍ | Podcast 14.06.2022

സാമുവല്‍ ലാങ്‌ഹോണ്‍ ക്ലെമന്‍സ് എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ തൂലികാ നാമമാണ് മാര്‍ക്ക് ട്വയിന്‍. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവല്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍ എന്ന കഥയിലെ ഒരു ഭാഗം. ആ ശനിയാഴ്ച ദിനം. പരിഭാഷ: ഹര്‍ഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്

ശവപ്പെട്ടിയില്‍ അടയ്ക്കപ്പെട്ട മിഷാല്‍ | കുട്ടിക്കഥകള്‍ | podcast 08.06.2022

ഇംഗ്ലണ്ടിലെ ഒരു കര്‍ഷകഗ്രാമമായിരുന്നു സസക്‌സ്. അവിടുത്തെ പേരുകേട്ട കൃഷിക്കാരില്‍ ഒരാളായിരുന്നു വില്യംസ്. അയാള്‍ക്ക് സ്വന്തമായി വിശാലമായ ഒരു ഗോതമ്പ് വയല്‍ ഉണ്ടായിരുന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

മീനായ് മാറിയ പെണ്‍കുട്ടി | കുട്ടിക്കഥകള്‍ | Podcast 07.06.2022

മീനുകള്‍ക്ക് ശല്‍ക്കങ്ങള്‍ ഉണ്ടായതിനെക്കുറിച്ച് ഫിലിപ്പൈന്‍സില്‍ പ്രചരിക്കുന്ന ഒരു നാടോടിക്കഥ മീനായ് മാറിയ പെണ്‍കുട്ടി. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

മിയയുടെ അത്ഭുത ലോകം | കുട്ടിക്കഥകള്‍ | Podcast 30.05.2022

മിയമോള്‍ക്ക് അവളുടെ ഡാഡി വിദേശത്ത് നിന്ന് ഒരു സമ്മാനം കൊണ്ടുവന്നു. വണ്ടര്‍ വേള്‍ഡ് എന്ന് പേരുള്ള ഒരു കളിപ്പാട്ടം. അതുവെറു ഒരു കളിപ്പാട്ടമല്ല പേരുപോലെ ഒരു അത്ഭുത ലോകം തന്നെ ആണ്. കൊട്ടാരവും വീടും പാര്‍ക്കും പല തരം കുപ്പായങ്ങള്‍ ഇട്ട മനുഷ്യരും.. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് | സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്

കള്ളന്‍മാരെ കടിച്ചുകീറിയ എവറസ്റ്റ് | കുട്ടിക്കഥകള്‍ | Kids Stories 27.05.2022

കുല്‍ദീപ് ചൗധരിയുടെ ബഡാ ബംഗ്ലാവിന് മുന്നിലൂട് കടന്നുപോകുന്നവര്‍ക്ക് എന്നും സുപരിചിതനാണ് മാല്‍ഖന്‍ സിങ്. ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെ മനസിലും പതിയുന്ന ഗംഭീര രൂപമായിരുന്നു അയാളുടേത്. ആറരയടിയോളം പൊക്കം. അതിനൊത്തവണ്ണം നീണ്ട മൂക്ക്. ചുരുട്ടിവെച്ച കൊമ്പന്‍മീശ. ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ശരീര പ്രകൃതി. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: സുന്ദര്‍ എസ്

കാരുണ്യത്തിന്റെ മൂല്യം | കുട്ടിക്കഥകള്‍ | Kids Stories 24.05.2022

നഗരത്തിലെ ഒരു വലിയ ഹോട്ടലാണ് രംഗം. ഗ്രാമത്തില്‍ നിന്ന് വന്ന ഒരു അച്ഛനും മകളും അവിടെ ഭക്ഷണം കഴിക്കാന്‍ കയറിയതാണ്. അത്ര പരിഷ്‌കാരമൊന്നുമില്ലാത്ത വേഷമാണ് രണ്ടുപേരുടെയും... സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്

രാപ്പാടിയുടെ പാട്ട് | കുട്ടിക്കഥകൾ | Podcast 19.05.2022

റഷ്യയില്‍ ധനികനായ ഒരു വ്യാപാരി താമസിച്ചിരുന്നു. ചുറു ചുറുക്കുള്ള ബുദ്ധിമാനായ ഒരു ജോലിക്കാരന്‍ അയാള്‍ക്ക് ഉണ്ടായിരുന്നു. ഇവാന്‍ എന്നായിരുന്നു അയാളുടെ പേര്. വ്യാപാരിയാകട്ടെ പെരും ദുഷ്ടനായിരുന്നു.ലാംഗ്വേജ് ഓഫ് ബേര്‍ഡ്‌സ് കഥ പരിഭാഷപ്പെടുത്തിയത്: ഹര്‍ഷ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്.

മാളുവും അന്‍പും | കുട്ടിക്കഥ | Kids stories 17.05.2022

മാളുവിന് ജീവനാണ് അന്‍പ് എന്ന പട്ടിക്കുട്ടിയെ പെട്ടിമുടിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെഴുതിയ കഥ കേള്‍ക്കാം. കഥ എഴുതിയത് :   തമ്പി ആന്റണി എഴുതിയ കഥ: അവതരണം: ഷൈന രഞ്ജിത്ത്. മിക്‌സിങ്:  പ്രണവ് പി.എസ്

ഏഴ് അത്ഭുതങ്ങൾ | കുട്ടിക്കഥകൾ | Podcast 13.05.2022

"ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എഴുതൂ." ടീച്ചർ പറഞ്ഞതുകേട്ട് കുട്ടികൾ വേ​ഗം എഴുതാൻ തുടങ്ങി. പെട്ടന്നുതന്നെ പലരും ഉത്തരമെഴുതി ടീച്ചർക്ക് കൊടുത്തു. ലോകാത്ഭുതങ്ങളെപ്പറ്റി കേട്ടിട്ടില്ലാത്ത ആനി മാത്രം എന്തോ ആലോചിച്ചിരുന്ന് കുത്തിക്കുറിക്കുന്നു. അവതരണം: ഷൈന രഞ്ജിത്ത് | സൗണ്ട് മിക്സിം​ഗ്: പ്രണവ് പി.എസ്.

മഞ്ഞുമലയിലെ നിധി | കുട്ടിക്കഥകള്‍ | Kids Stories 11.05.2022

അമ്പമ്പോ..! എന്താണത്. രാവിലെ ഉറക്കമുണര്‍ന്ന് വന്ന ജീവികള്‍ തങ്ങളുടെ കാടിന്റെ നടുവിലുള്ള ആ വലിയ മഞ്ഞുമല കണ്ട് ഞെട്ടി. ഏതാണ്ട് പത്ത് ആനകള്‍ ചേര്‍ന്നാലുള്ള ഉയരവും വലുപ്പവും ഉണ്ടതിന്. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

ബാവാങ് പുതിഹും ബാവാങ് മേരാഹും | കുട്ടിക്കഥ | Indonesian folk tales 09.05.2022

ഒരു ഗ്രാമത്തില്‍ അതി സുന്ദരികളായ രണ്ട് സഹോദരിമാര്‍ താമസിച്ചിരുന്നു. ഒരാള്‍ ബവാങ് പുതിഹും ഒരാള്‍ ബാവാങ് മേരാഹും. ബവാങ് പുതിഹിന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഒരു ഇന്തോനേഷ്യന്‍ നാടോടിക്കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

കത്തുന്ന ബംഗ്ലാവ് | കുട്ടിക്കഥകള്‍ | Podcast 28.04.2022

രഘുറാമിന് ഒരു ബംഗ്ലാവ് ഉണ്ട്. നഗരത്തില്‍ കണ്ണായ സ്ഥലത്തുള്ള ആ പഴയ ബംഗ്ലാവ് വാങ്ങാന്‍ പലരും വന്നു. നല്ല വില പറഞ്ഞിട്ടും രഘുറാം ആര്‍ക്കും അത് വിറ്റില്ല. കാരണം എന്താകും. ബാക്കി കഥകേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്.

കേണലിന്റെ സ്വന്തം പ്രിന്‍സ് | കുട്ടിക്കഥകള്‍ | Kids stories 26.04.2022

യജമാനനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൊതിച്ച പ്രിന്‍സ് എന്ന നായയുടെ ഉത്തമ സ്‌നേഹത്തിന്റെ കഥ.

കടം വീട്ടിയ നായ | കുട്ടിക്കഥകള്‍ | Kids stories 23.04.2022

200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ കൊപ്പള്ളിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ വളരെ പേരുകേട്ട ഒരു പല വ്യജ്ഞന വ്യാപാരി ഉണ്ടായിരുന്നു. ശങ്കരപ്പ എന്നായിരുന്നു അയാളുടെ പേര്. തികഞ്ഞ സത്യസന്ധനും മര്യാദക്കാരനുമായിരുന്നു ശങ്കരപ്പ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

വില്വമംഗലത്ത് സ്വാമിയാര്‍ |  കുട്ടിക്കഥകള്‍ | Podcast 20.04.2022

വില്വമംഗലത്ത് സ്വാമിയാര്‍ ഉണ്ണിക്കണ്ണന്റെ വലിയ ഭക്തനായിരുന്നു. പൂജ ചെയ്യുന്ന സ്വാമിയാരെ കുസൃതികള്‍ കാണിച്ച് ശല്യപ്പെടുത്തി അദ്ദേഹത്തിന്റെ ക്ഷമ പരീക്ഷിച്ചും പിന്നീട് സ്വാമിയാര്‍ പൊട്ടിത്തെറിച്ചതും കണ്ണന്‍ പിണങ്ങിയതും പിണക്കം മാറ്റാന്‍ കണ്ണനെതേടി അനന്തന്‍ കാട്ടിലെത്തിയതും കഥ കേള്‍ക്കാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

കുട്ടികളുടെ ഐതിഹ്യമാല ഗോവിന്ദ സ്വാമികളും മഹാരാക്ഷസനും | Kids stories Podcast 19.04.2022

മഹാപണ്ഡിതനും നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന ഭര്‍തൃഹരിയുടെ ജനനവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം. 'ഗോവിന്ദസ്വാമികളും മഹാരാക്ഷസനും' സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്

ഉണ്ണിക്കുട്ടനും കുഞ്ഞന്‍ കാക്കയും | കുട്ടിക്കഥകള്‍ | podcast 13.04.2022

ഒരു വീട്ടില്‍ ഒരു ഉണ്ണിയുണ്ടായിരുന്നു. ഉണ്ണി പാത്രത്തില്‍ അപ്പമെടുത്ത് തന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ വന്നിരിക്കും അപ്പോള്‍ കുഞ്ഞന്‍കാക്ക പറന്നുവന്ന് മരക്കൊമ്പിലിരിക്കും. കുഞ്ഞന്‍കാക്കയും ഉണ്ണിയും വര്‍ത്തമാനം പറഞ്ഞ് പലഹാരങ്ങള്‍ പങ്കുവെച്ച് കുറേ നേരം ഇരിക്കും.. പിന്നെ ഉണ്ണിപറയും അമ്മേ കുഞ്ഞന്‍കാക്ക പോകുകയാണത്രെ ഒരു കഷണം നെയ്യപ്പം കൊണ്ടുവരു.. അച്യുതാനന്ദന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദില...

കൂട്ടുകാരിയെ രക്ഷിച്ച ടാര്‍സന്‍ | കുട്ടിക്കഥ | kids stories 08.04.2022

സിയോണ എന്ന പെണ്‍കുട്ടിയെ പുഴ നീന്തി കടന്ന് രക്ഷിച്ച ഉറ്റസുഹൃത്ത് ടാര്‍സന്‍ എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

അത്രി സൂര്യനായി | കുട്ടിക്കഥ | kids stories 06.04.2022

സൂര്യചന്ദ്രന്മാര്‍ക്ക് ശോഭ ഇല്ലാതായാല്‍പ്പിന്നെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? ബ്രഹ്‌മാവിന്റെ മാനസപുത്രനായ അത്രി മഹര്‍ഷി സൂര്യചന്ദ്രന്മാരായി മാറിയ കഥ

Luister naar de podcast കുട്ടിക്കഥകള്‍ | Malayalam Stories For Kids in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds