SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1429 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk å besøke podkastens nettsted og støtte skaperen: www.sbs.com.au

Forfatter

SBS

Kategori

News

Podkastens nettsted

www.sbs.com.au

Siste episode

19. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

ലോകത്ത് ഏറ്റവും ശുദ്ധവായുവുള്ള മൂന്ന് നഗരങ്ങള്‍ ഓസ്‌ട്രേലിയയില്‍; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും 19.11.2024

ലോകത്ത് ഏറ്റവും ശുദ്ധവായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം.

ഓസ്ട്രേലിയയിൽ രാജ്യാന്തരവിദ്യാർത്ഥികൾക്ക് പരിധി ഏർപ്പെടുത്താനുള്ള സർക്കാർ ശ്രമം പരാജയപ്പെടാൻ സാധ്യത 18.11.2024

2024 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

വില്ലനാകുന്ന വില്ലൻചുമ; ഓസ്ട്രേലിയയിൽ പടർന്ന് പിടിക്കുന്ന Whooping Coughനെ എങ്ങനെ പ്രതിരോധിക്കാമെന്നറിയാം 18.11.2024

ഓസ്ട്രേലിയയിൽ മുൻപെങ്ങുമില്ലാത്തവിധം Whooping cough അഥവാ വില്ലൻ ചുമ പടർന്ന് പിടിക്കുകയാണ്. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ഈ രോഗാവസ്ഥയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും, നിലവിലെ സാഹചര്യത്തെ പറ്റിയും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

പണപ്പെരുപ്പം, തീരുവ, ഗര്‍ഭച്ഛിദ്രം; ട്രംപിൻറെ നയങ്ങൾ ഓസ്ട്രേലിയൻ രാഷ്ട്രീയത്തെ എങ്ങനെയെല്ലാം സ്വാധീനിക്കാം 18.11.2024

ഓവൽ ഓഫീസിലേക്കുള്ള ഡൊണാൾഡ് ട്രംപിൻറെ തിരിച്ചു വരവ് ഓസ്ട്രേലിയയുടെ സാമൂഹ്യ, സാമ്പത്തീക രംഗത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കേൾക്കാം, ഓസ്ട്രേലിയ എക്സ്പ്ലെയിനറിലൂടെ...

രാഷ്ട്രീയ സംഭാവനകൾക്ക് പരിധിയേർപ്പെടുത്തുന്നു; നിയമം ചെറുപാർട്ടികൾക്കെതിരെന്ന് വിമർശനം: ഓസ്ട്രേലിയ പോയ വാരം 16.11.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

പലസ്തീൻ പ്രമേയത്തെ പിന്തുണച്ച് ഓസ്ട്രേലിയ; UNൽ അനുകൂല നിലപാട് ആദ്യമായി 15.11.2024

2024 നവംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മലയാള മധുരമായി ‘മലയാണ്മ': കേരളത്തനിമയിൽ ഒരു ഓസ്ട്രേലിയൻ കലാരാവ്... 15.11.2024

കേരളത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന എത്ര കലാരൂപങ്ങൾ നിങ്ങൾക്ക് കാണാനും ആസ്വദിക്കാനും കഴിയാറുണ്ട്? കേരളത്തിന്റെ തനതായ കലാരൂപങ്ങളെ, അവയുടെ യഥാർത്ഥ രൂപത്തിൽ വേദിയിലെത്തിക്കാനായി സിഡ്നിയിൽ സംഘടിപ്പിച്ച പരിപാടിയാണ് മലയാണ്മ. സംഗീത അധ്യാപികയായ ഡോ. സ്മിത ബാലുവും, ജീവകാരുണ്യസംഘടനയായ ഓസിന്റ്കെയറും ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയെക്കുറിച്ച് കേൾക്കാം...

ഓൺലൈൻ ആക്രമണം തടയാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ബാധ്യത; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമവുമായി സർക്കാർ 14.11.2024

2024 നവംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒരു മില്യണ്‍ ഡോളര്‍ ഇനാം: ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു 14.11.2024

സിഡ്‌നിയില്‍ ഒമ്പതു വര്‍ഷം മുമ്പ് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പിടിക്കാന്‍ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാരമറ്റ പാര്‍ക്കിന് സമീപത്ത് വച്ച് പ്രഭ അരുണ്‍ കുമാര്‍ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നത്. വിശദമായി കേള്‍ക്കാം..

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്‌ അരലക്ഷത്തോളം നഴ്സുമാർ സമരത്തിൽ; 600 ഓളം ശസ്ത്രക്രിയകൾ മുടങ്ങും 13.11.2024

2024 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മക്കളെ മലയാളം പഠിപ്പിക്കുന്നത് എങ്ങനെയെല്ലാം? ഓസ്‌ട്രേലിയന്‍ മലയാളികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലത്... 13.11.2024

രണ്ടാം തലമുറയിലെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹമാണ്. എന്നാല്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിടാറുണ്ട്. എങ്ങനെയൊക്കെയാണ് മക്കളെ മലയാളം പഠിക്കാന്‍ അച്ഛനമമ്മമാര്‍ സഹായിക്കുന്നത്. ചില ഓസ്‌ട്രേലിയന്‍ മലയാളികളുടെ അനുഭവങ്ങള്‍ കേള്‍ക്കാം...

വിലക്കയറ്റം: സൂപ്പർമാർക്കറ്റുകളെ സർക്കാർ അനാവശ്യമായി കുറ്റപ്പെടുത്തുന്നവെന്ന് കോൾസ് മേധാവി 12.11.2024

2024 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

‘ട്രംപ് പ്രസിഡൻറായത് നാണയപ്പെരുപ്പം കൂട്ടും’: സമ്മർദ്ദം നേരിടാൻ ഓസ്ട്രേലിയ സജ്ജമെന്നും ജിം ചാമേഴ്സ് 11.11.2024

2024 നവംബര്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് 70ലേറെ പേരിൽ നിന്ന് പണം തട്ടി; കൺസൾട്ടിംഗ് സ്ഥാപനത്തിനെതിരെ അന്വേഷണം 11.11.2024

ഓസ്ട്രേലിയയിൽ എംപ്ലോയർ സ്പോൺസേഡ് വിസ വാഗ്ദാനം ചെയത് നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ: സർവീസുകൾ വൈകുന്നു 08.11.2024

2024 നവംബര്‍ ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ ഭവന വിപണി വാങ്ങുന്നവർക്ക് കൂടുതൽ അനുകൂലമാകുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം 08.11.2024

ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

ഓസ്ട്രേലിയയിൽ 16 വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കും 07.11.2024

2024 നവംബർ ഏഴിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ട്രംപിനെ വിജയത്തിലേക്ക് നയിച്ചതെന്ത്? അമേരിക്കയില്‍ നിന്ന് ഒരു വിലയിരുത്തല്‍... 07.11.2024

അമേരിക്കയില്‍ പ്രസിഡന്റ് പദവിയിലേക്ക് വന്‍ വിജയവുമായി ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തിയതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ഒപ്പം, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ച ഘടകങ്ങളും. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അമേരിക്കന്‍ മലയാളിയായ ഡോ. സോജിന്‍ പി വര്‍ഗീസ്.

തടവിൽ നിന്ന് മോചിപ്പിച്ചവർക്ക് ട്രാക്കിംഗ് തളകൾ ഘടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി 06.11.2024

2024 നവംബർ ആറിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

തര്‍ക്കപരിഹാരം കോടതിക്ക് പുറത്ത്: ഓസ്‌ട്രേലിയയിലെ മീഡിയേഷന്‍ നടപടികള്‍ എങ്ങനെയെന്ന് അറിയാം... 06.11.2024

ചെലവും, കാലതാമസവും കുറഞ്ഞ രീതിയില്‍, കോടതിക്ക് പുറത്ത് തര്‍ക്ക പരിഹാരം കണ്ടെത്താവുന്ന മീഡിയേഷന്‍ അഥവാ മധ്യസ്ഥ ചര്‍ച്ചകള്‍ ഓസ്‌ട്രേലിയയില്‍ സജീവമാണ്. എന്താണ് മീഡിയേഷനെന്നും, ഇത് എങ്ങനെയാണ് തര്‍ക്കപരിഹാരത്തിനായി ഉപയോഗിക്കാവുന്നതെന്നും വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ മീഡീയേറ്ററും ഫാമിലി ഡിസ്പ്യൂട്ട് റെസൊലൂഷന്‍ പ്രാക്ടീഷണറുമായ ദീപ സുജിത്ത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

പലിശ നിരക്ക് കുറച്ചില്ല; ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് 05.11.2024

2024 നവംബര്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍... 05.11.2024

Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്‌ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്‍മാര്‍ തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓ...

സ്വഭാവ പരിശോധനയിൽ പരാജയപ്പെട്ടു: പലസ്തീനിൽ നിന്നെത്തിയ ഒരാളുടെ വിസ റദ്ദാക്കിയെന്ന് സർക്കാർ 04.11.2024

2024 നവംബർ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മലയാണ്മ: കേരളീയ കലകളുടെ തനിമ തേടിയൊരു യാത്ര 04.11.2024

കേരളീയ കലാരൂപങ്ങളെ തനിമ നഷ്ടപ്പടാതെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഉദ്യമമാണ് മലയാണ്മ. നവംബർ 9ന് സിഡ്നിയിൽ നടക്കുന്ന പരിപാടിയെ പറ്റി മലയാണ്മക്ക് നേതൃത്വം നൽകുന്ന ഡോ. സ്മിത ബാലു വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം റെക്കോർഡിൽ, മെഡികെയറിൽ ക്ലെയിം ചെയ്യാത്ത ലക്ഷക്കണക്കിന് ഡോളർ: ഓസ്ട്രേലിയ പോയ വാരം 02.11.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

Hør på podkasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.