SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk å besøke podkastens nettsted og støtte skaperen: www.sbs.com.au

Forfatter

SBS

Kategori

News

Podkastens nettsted

www.sbs.com.au

Siste episode

10. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

ഇന്നത്തെ വാർത്ത; CGT ഇളവിലേറെയും സിഡ്നിയിലേയും മെൽബണിലേയും അതി സമ്പന്നർക്ക്; നെഗറ്റീവ് ഗിയറിംഗ് അധിക ബാധ്യതയെന്നും റിപ്പോർട്ട് 13.03.2026

2026 മാർച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ അറിയാം 13.03.2026

സബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

'Australian Idol'ലിൽ തിളങ്ങി മലയാളി ഗായിക; വേറിട്ട ശബ്ദവുമായി അലീറ്റ സന്തോഷ് 13.03.2026

സംഗീത റിയാലിറ്റി ഷോ ആയ ഓസ്‌ട്രേലിയൻ ഐഡലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഡലൈഡ് മലയാളിയായ അലിറ്റ സന്തോഷ്. റിയാലിറ്റി ഷോയിലേക്കുള്ള പ്രവേശനവും, സംഗീത യാത്രയും അലീറ്റ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

രണ്ട് നഗരങ്ങളിൽ വീട് വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്; മറ്റിടങ്ങളിൽ കുതിപ്പ് തുടരും 13.03.2026

ആഗോള പ്രതിസന്ധികളെ തുടർന്ന് ചില ഓസ്ട്രേലിയൻ നഗരങ്ങളിൽ ഭവന വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ മറ്റിടങ്ങളിൽ വില മുന്നോട്ട് തന്നെയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ധനവിലയും, പണപ്പെരുപ്പവും പലിശ വർദ്ധനവും ഭവന വിപണിയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: വീട് വാങ്ങുന്നവർക്ക് ബിൽഡിംഗ് പെസ്റ്റ് റിപ്പോർട്ടുകൾ സൗജന്യമാക്കും; ചെലവ് വഹിക്കേണ്ടത് വിൽക്കുന്നവർ 12.03.2026

2026 മാർച്ച് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പുതിയ 'കേരളം' നിങ്ങൾക്കിഷ്ടപ്പെട്ടോ? പേര് മാറ്റത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ കേൾക്കാം... 12.03.2026

കേരളത്തിൻറെ പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്നാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിൻറെ ദീർഘകാലമായുള്ള ആവശ്യത്തിന് അടുത്തിടെ ഭാരത സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ പേര് മാറ്റം കൊണ്ടുള്ള നേട്ടങ്ങൾ എന്താണ്? ഇതിനെ വിദേശ മലയാളികൾ എങ്ങനെയാണ് നോക്കി കാണുന്നത്? കേൾക്കാം, ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ.

How public and community housing works in Australia - വാടക കുറഞ്ഞ വീടുകൾ അന്വേഷിക്കുകയാണോ? ഓസ്ട്രേലിയിൽ ലഭ്യമായ സഹായങ്ങൾ അറിയാം 12.03.2026

In Australia, government-subsidised rental housing is available for eligible households. Assessment is based on need under criteria that vary depending on your state or territory. Here’s what to expect when applying for different types of housing assistance, some common myths around social housing and where to reach out for help. - ഓസ്ട്രേലിയയിൽ സർക്കാർ സഹായത്തോടെ കുറഞ്ഞ വാടകയ്കക്ക് ലക്ഷക്കണക്കിന്...

ഇന്നത്തെ വാർത്ത: മിഡിൽ ഈസ്റ്റിൽ നിന്നുള്ള താത്കാലിക വിസക്കാർക്ക് ഓസ്ട്രേലിയയിൽ നിരോധനം; നടപടി അഭയാർത്ഥികളെ കുറയ്ക്കാൻ 11.03.2026

2026 മാർച്ച് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ഓഫീസിൽ പോകുന്നത് കുറച്ചു, ഇലക്ട്രിക് കാറും പരിഗണനയിൽ'; ഇന്ധനവിലയെ മറികടക്കാൻ ബദൽ മാർഗങ്ങൾ ആലോചിച്ച് മലയാളികൾ 11.03.2026

ഓസ്‌ട്രേലിയയിൽ ഇന്ധനവില ലിറ്ററിന് 2 ഡോളർ കടന്നത് വാഹന ഉടമകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ധനവിലയിലെ അധിക ബാധ്യത ഒഴിവാക്കുന്നതിനായി പലരും ജീവിത രീതികളിൽ മാറ്റം വരുത്തി തുടങ്ങിയിരിക്കുകയാണ്. യാത്രാ ശീലങ്ങളിലും, ജോലികളിലും വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ പറ്റി ചില ഓസ്ട്രേലിയൻ മലയാളികൾ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 60% വരെ വില കൂടുമെന്ന് മുന്നറിയിപ്പ് 10.03.2026

2026 മാർച്ച് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വില കുതിച്ച് തുടങ്ങി; ഇന്ധനം ലാഭിക്കാൻ അൽപ്പമൊന്ന് ശ്രദ്ധിക്കാം 10.03.2026

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഓസ്‌ട്രേലിയയിൽ പെട്രോൾ വില ലിറ്ററിന് 2 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, ഡ്രൈവിംഗിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങളിലൂടെ എങ്ങനെ പെട്രോളും പണവും ലാഭിക്കാമെന്ന് ഈ പോഡ്‌കാസ്റ്റ് വിശദീകരിക്കുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

SBS വേൾഡ് വാച്ചിൽ പുതിയൊരു മലയാളം ചാനൽ കൂടി; ഏഷ്യാനെറ്റ് ന്യൂസ് ഇനി ചാനൽ 35ൽ 10.03.2026

SBS കുടുംബത്തിലുള്ള SBS വേൾഡ് വാച്ചിൽ പുതിയതായി ഒരു മലയാളം വാർത്ത ബുള്ളറ്റിൻ കൂടി വരികയാണ്. എല്ലാ ദിവസവും രാത്രി 10 മണിക്കാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്ത വേൾഡ് വാച്ചിൽ പ്രക്ഷേപണം ചെയ്യുക. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇന്ധന ലഭ്യതയിൽ ആശങ്ക; കരുതൽ ശേഖരം ഉപയോഗിച്ച് തുടങ്ങിയിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും സർക്കാർ 09.03.2026

2026 മാർച്ച് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നീണ്ട പകലുകളും തിരക്കേറിയ ജീവിതവും; ഓസ്‌ട്രേലിയയിലെ റമദാൻ മാസത്തെ ജീവിതം എങ്ങനെയെന്ന് കേൾക്കാം 09.03.2026

ഓസ്‌ട്രേലിയയുടെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ കഴിയുമ്പോഴും, റമദാൻ മാസത്തിലെ ആചരങ്ങൾ മുറ തെറ്റാതെ പാലിക്കുന്നവരാണ് ഓസ്ട്രേലിയയിലെ മിക്ക മലയാളി മുസ്ലീങ്ങളും. അണുകുടുംബങ്ങളായി കഴിയുമ്പോൾ ജോലിക്കും തിരക്കിനുമിടിയിൽ ഇത് വിഷമമേറിയൊരു കാര്യമാണ്. ഓസ്‌ട്രേലിയയിലെ നീണ്ട പകലുകൾക്കും ജോലിത്തിരക്കുകൾക്കുമിടയിൽ നാട്ടിലെ അതേ ആവേശത്തോടെയും പൂർണ്ണതയോടെയും ഓസ്ട്രേലിയയിലെ മുസ്ളീം മലയാളികൾ നോമ്പ് തുറ ആചരിക്കുന്നതെങ്ങ...

പെരിമെനോപസ് കാലത്ത് സ്ത്രീകൾക്ക് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്? അറിയേണ്ടതെല്ലാം... 07.03.2026

ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: വരുമാനം കൂടിയ ജോലികളിൽ സ്ത്രീകൾ കുറവ്; വിമാന യാത്രകളുടെ നിരക്ക് വർദ്ധിക്കും 07.03.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഇന്നത്തെ വാർത്ത: അമേരിക്കൻ അന്തർവാഹിനിയിൽ ഓസ്‌ട്രേലിയൻ സൈനികരുണ്ടായിരുന്നെന്ന് ഓസ്ട്രേലിയ; പരിശീലനത്തിന് പോയവരെന്ന് പ്രധാനമന്ത്രി 06.03.2026

2026 മാർച്ച് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നോമ്പുകാല വിഭവം: കുഴയ്ക്കേണ്ട, പരത്തേണ്ട! ചട്ടി പോലും വേണ്ടാതൊരു ചട്ടിപ്പത്തിരി, അതും ഓവനിൽ 06.03.2026

മലബാറിലെ നോമ്പുകാല സ്പെഷ്യൽ വിഭവമാണ് ചട്ടിപ്പത്തിരി. ചട്ടിപ്പത്തിരിക്കായി മാവ് കുഴയ്ക്കാതേയും, പരത്താതേയും എങ്ങനെ ഓവനിൽ എളുപ്പത്തിൽ ചട്ടിപ്പത്തിരി ഉണ്ടാക്കാമെന്ന് വിവരിക്കുകയാണ് സിഡ്നിയിലുള്ള ഫസ്‌മിൻ അബ്ദുൾ ഖാദർ . കേൾക്കാം സ്വാദേറിയ ചട്ടിപ്പത്തിരിയുടെ രുചിക്കൂട്ട്...

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയ്ക്ക് കൂടുതൽ എഞ്ചിനീയർമാരെയും ആർക്കിടെക്ടുകളെയും ആവശ്യം; ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറ്റമല്ല 05.03.2026

2026 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

More than style: How First Nations fashion is growing in Australia - ഫാഷൻ ലോകത്തെ ഓസ്ട്രേലിയൻ സ്റ്റൈൽ; ആദിമ വർഗ്ഗ ഫാഷൻ സങ്കൽപ്പങ്ങളെ അടുത്തറിയാം... 05.03.2026

If you’ve spent any time in Australia, you’ve probably noticed how relaxed the style is. You might notice activewear, surf brands and casual clothes everywhere. But there’s another side to Australian fashion. Aboriginal and Torres Strait Islander designers have been creating clothes and accessories for thousands of years — and that work is very much alive today. You’ll see it on runways, in global...

വിസ ഫീസ് ഇരട്ടിയാക്കി ഓസ്ട്രേലിയ; പ്രതിസന്ധിയിലായത് ആയിരക്കണക്കിന് അപേക്ഷകർ 04.03.2026

ടെംപററി ഗ്രാഡ്യുവേറ്റ് വിസയുടെ ഫീസ് ഓസ്ട്രേലിയൻ സർക്കാർ മാർച്ച് 1 മുതൽ വർദ്ധിപ്പിച്ചു. ഒറ്റയടിക്ക് ഫീസിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സബ്ക്ലാസ്സ് 485 വിസയുടെ ഫീസിലുണ്ടായ വർദ്ധനവിനെ പറ്റിയും അത് അപേക്ഷകരെ എങ്ങനെയെല്ലാം ബാധിക്കും എന്നതിനെ പറ്റിയും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം.

ഇന്നത്തെ വാർത്ത: ഇലക്ട്രിക് വാഹനങ്ങൾക്ക് റെക്കോർഡ് വിൽപന; പെട്രോൾ കാറുകൾക്ക് പ്രിയം കുറയുന്നു 04.03.2026

2026 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഗൾഫ് സുരക്ഷിതമോ? യുദ്ധ വാർത്തകളിൽ ആശങ്ക വേണോ; പ്രവാസി മലയാളികളുടെ പ്രതികരണമറിയാം 04.03.2026

സംഘർഷം തുടങ്ങിയ ആദ്യ ദിവസങ്ങളിലുണ്ടായ ഭീതിയിൽ നിന്ന് കര കയറിയതായി ഗൾഫ് രാജ്യങ്ങളിലെ പലരും ചൂണ്ടിക്കാട്ടുന്നു. സൈനിക നീക്കങ്ങളും മിസൈലുകൾ പതിക്കുന്ന വാർത്തകളും പുറത്തുവരുന്നുണ്ടെങ്കിലും ജാഗ്രതയോടെ , ജോലികളിൽ സജീവമാവുകയാണ് പലരും. നാട്ടിലുള്ള ബന്ധുക്കൾ ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും പ്രവാസികൾ പറയുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇറാനെതിരായ ആക്രമണത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഓസ്ട്രേലിയ; മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ തിരികെ എത്തിക്കണമെന്നും ആവശ്യം 03.03.2026

2026 മാർച്ച് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ വിവാഹങ്ങൾക്ക് ഓസ്ട്രേലിയയിൽ ഡിവോഴ്സ് ലഭിക്കുമോ? നിയമവശങ്ങൾ അറിയാം 03.03.2026

ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ എത്തിയ ദമ്പതികൾക്കിടയിൽ വേർപിരിയൽ അനിവാര്യമായാൽ അത് വിസ സ്റ്റാറ്റസിനെ എങ്ങനെ ബാധിക്കും? പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനം നേരിടുന്നവർക്ക് ഓസ്‌ട്രേലിയൻ നിയമം നൽകുന്ന പ്രത്യേക പരിരക്ഷകൾ എന്തൊക്കെയാണ്? ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നിയമപരമായി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സിഡ്‌നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീ...

Hør på podkasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.