Mathrubhumi

NextGen Updates

Mathrubhumi Sci & Tech Podcast | Malayalam

Forfatter

Mathrubhumi

Kategori

Technology

Podkastens nettsted

www.spreaker.com

Siste episode

25. jun 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

തൂണിലും തുരുമ്പിലും എഐ; ലോകം നിര്‍മിതബുദ്ധിക്ക് പിറകെ പായുമ്പോള്‍ | Important AI trends 25.06.2024

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വസാധാരണമായൊരു ചര്‍ച്ചാവിഷയം ആയിരിക്കുന്നു. സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനികളെല്ലാം തന്നെ എഐയ്ക്ക് പിറകെയാണ്. അടുത്ത ദശകങ്ങളില്‍ ലോകത്തെ നയിക്കുക എഐ ആയിരിക്കുമെന്നാണ് പ്രവചനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ വിശേഷങ്ങളുമായി NextGen Updates . അവതരണം: റെജി പി ജോര്‍ജ്, ഷിനോയ് മുകുന്ദന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി...

തലച്ചോര്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്യുന്ന കാലം വരുമോ? മുന്നേറ്റവുമായി ന്യൂറാലിങ്ക് 02.02.2024

മനുഷ്യവംശത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കണ്ടുപിടുത്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു കണ്ടുപിടുത്തമാവും ന്യൂറാലിങ്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഭ്രാന്തമായി ആശയങ്ങളിലൊന്നായി കരുതിയിരുന്ന, മനുഷ്യന്റെ തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കാനാവുന്ന ആ സാങ്കേതിക വിദ്യ വളരെ കുറിച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഒട്ടേറെ മുന്നേറിയിരിക്കുന്നു....

ഉപഗ്രഹ ഇന്റര്‍നെറ്റ്- ഇന്ത്യയും ചുവടുവെക്കുമ്പോള്‍| India in Satellite Internet| 18.01.2024

ജിയോ സ്‌പേസ് ഫൈബര്‍, വണ്‍ വെബ് തുടങ്ങിയ സ്ഥാപനങ്ങളുടെ വരവോടെ ഇന്ത്യയിലും ഉപഗ്രഹ ഇന്റര്‍നെറ്റ് ചര്‍ച്ചയാവുകയാണ്. പരമ്പരാഗത ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ പരിമിതികള്‍ മറികടക്കുന്ന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന ആശയത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ഈ രംഗത്ത് അത്ഭുതകരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനെ കുറിച്ച്‌ ഇത്തവണ റെജി പി ജോര്‍ജും ഷിനോയ...

ഓള്‍ട്ട്മാന്റെ തിരിച്ചുവരവും നിഗൂഢമായ പ്രൊജക്ട് ക്യൂ സ്റ്റാറും | Sam Altman to return as OpenAI CEO 29.11.2023

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയുടെ മേധാവിയായി സാം ഓള്‍ട്ട്മാന്‍ തിരികെ എത്തിയിരിക്കുന്നു. തന്നെ പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ മുഴുവന്‍ പുറത്താക്കിയാണ് ഈ തിരിച്ചുവരവ്. കമ്പനിയില്‍ കൂടുതല്‍ സ്വാധീന ശക്തിയോടെ തിരികെ വരുന്ന ഓള്‍ട്ട്മാന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാമായിരിക്കും. നിഗൂഢമായ പ്രൊജക്ട് ക്യു സ്റ്റാറിലൂടെ അദ്ദേഹം ആസൂത്രണം ചെയ്യുന്നതെന്ത്?. റെജി പി ജോര്‍ജും ഷ...

സ്മാര്‍ട്ഫോണുകളില്ലാത്ത കാലം വരുമോ; ഹ്യൂമന്‍ എഐ പിന്‍ വിപ്ലവം സൃഷ്ടിക്കുമോ | HumaneAIPIN 17.11.2023

സ്മാര്‍ട് ഫോണുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഉപകരണം എന്ന നിലയിലാണ് ഹ്യുമേന്‍ 'എഐ പിന്‍' എന്ന പുതിയ ഉപകരണം അവതരിപ്പിച്ചത്. സ്‌ക്രീനില്ലാത്ത ആപ്പുകളില്ലാത്ത ഈ ഉപകരണം ഇതിനകം സാങ്കേതിക ലോകത്തെ ചര്‍ച്ചയായിക്കഴിഞ്ഞു. എങ്ങനെയാണ് എഐ പിന്നും സമാനമായ മറ്റ് സാങ്കേതിക വിദ്യകളും സ്മാര്‍ട്ഫോണുകളുടെ ഭാവിയെ ബാധിക്കുക! റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

സ്വന്തം കണ്ണുകൊണ്ട് കാണുന്നതെല്ലാം വിശ്വസിക്കാമോ? ഡീപ്പ് ഫെയ്ക്കിനെ പേടിക്കണോ ? | Deepfake technology 10.11.2023

ഇതുവരെ നമ്മുടെ വിശ്വാസത്തിന്റെ ആധികാരികത സ്വന്തം കണ്ണുകളായിരുന്നു. കോടതികളില്‍ പോലും അതുകൊണ്ട് തന്നെ ദൃസാക്ഷിമൊഴികള്‍ക്ക് വലിയ വിലയുണ്ട്. പക്ഷേ കണ്ണുകള്‍ കൊണ്ട് കാണുന്നതുപോലും സത്യമല്ലെന്നാണ് പുതിയകാല ടെക്ക്‌നോളജികള്‍ നല്‍കുന്ന പാഠം. അതെ പറഞ്ഞുവരുന്നത് ഡീപ്പ് ഫെയ്ക്കിനെക്കുറിച്ചാണ്. തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും ഡീപ്പ് ഫെയ്ക്...

ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിച്ച നാസയുടെ ഡാര്‍ട്ട്‌ | NASA’s DART Mission 12.10.2022

നമ്മുടെ ഭൂമി അത്ര സുരക്ഷിതമാണോ? അല്ല എന്നാണുത്തരം. ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ആറരക്കോടി കൊല്ലങ്ങള്‍ക്കുമുമ്പ് വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ, ഏതോ ഒരു ആകാശവസ്തു ഭൂമിയില്‍ വന്നിടിച്ചതാണ് ദിനോസറുകളുടെ വംശം നശിക്കാനിടയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഭാവിയില്‍ ഇനിയും 'കൊലയാളി' ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കും. ഒപ്പം, കൂട്ടിയിടിയില്‍ തിരിച്ചുപിടിക്ക...

5G, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് ? | What is 5G? How will it transform our world 07.10.2022

5G നിങ്ങളെ കാത്തിരിക്കുന്നത് എന്ത് ? ഇനി വരാന്‍ പോകുന്നത് 5G യുടെ ലോകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്താണ് 5G അതിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്. 5G നിങ്ങളുടെ ലോകത്ത എങ്ങനെയാണ് മാറ്റിമറിയ്ക്കാന്‍ പോകുന്നത്. നെറ്റ്‌സ്‌ജെന്‍ അപ്‌ഡേറ്റ്‌സുമായി ഷിനോയ് മുകുന്ദന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | What is 5G? How will it transform our world

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ ഇല്ലാതാക്കുമോ? അദൃശ്യമായവ കാണാന്‍ എംആര്‍ ഹെഡ്സെറ്റ് | will destroy humanity one day? 20.09.2022

സാങ്കേതിക വിദ്യാ രംഗത്ത് സമീപകാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവതരണം: ഷിനോയ് മുകുന്ദന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | will destroy humanity one day?

5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ | 5g Technology | 5G spectrum auction in India | 5G India | Technology Podcast 29.07.2022

5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റിന് തുടക്കമിടാന്‍ പോവുകയാണ്. ലേലം നടപടികള്‍ പൂര്‍ത്തിയായി സെപ്റ്റംബറില്‍ തന്നെ സേവനം ആരംഭിക്കുമെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് ഇന്ത്യയില്‍ 5ജി എത്തിക്കുക. അഞ്ചാം തലമുറ ആശയവിനിമയ സാങ്കേതിക വിദ്യ എന്താണെന്നും അതിന...

നത്തിങ് ഫോണ്‍ അത്ര വലിയ സംഭവമോ? | Malayalam Podcast | Technology Podcast | Nothing phone (1) | Carl Pei | Mathrubhumi Podcast 08.07.2022

നത്തിങ് ഫോണ്‍ അത്ര വലിയ സംഭവമോ? ബ്രിട്ടിഷ് കമ്പനിയായ നത്തിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് നത്തിങ് ഫോണ്‍ (1). സാധാരണ ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ രംഗപ്രവേശം ചെയ്യാറുള്ളതില്‍ നിന്ന് വിപരീതമായി തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് നത്തിങ് ഫോണ്‍. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഐഫോണിനോട് കിടപിടിക്കുമെന്ന അവകാശ വാദവും കൂടിയാവുമ്പോല്‍ ടെക്ക് സമൂഹത്തില്‍ ഈ ഫോണ്‍ വലിയ...

വരുന്നു ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തുന്ന കാലം | The Satellite Era Begins 04.01.2022

കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ വേഗംകൂടിയ ഇന്റര്‍നെറ്റ് എന്താണെന്ന് അനുഭവിച്ചുതുടങ്ങിയത്. വേഗംകൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ശൃംഖല രാജ്യവ്യാപകമായി സ്ഥാപിക്കാന്‍ ഭരണകൂടംതന്നെ മുന്നിട്ടിറങ്ങി. തയ്യാറാക്കി അവതരിപ്പിച്ചത്: ഷിനോയ് മുകുന്ദ

ഫേസ്ബുക്കിന് ഇനി പുത്തന്‍ പേര് 'മെറ്റ' | Facebook Renames Itself Meta 29.10.2021

ഫെയ്സ്ബുക്ക് പേര് മാറ്റിയിരിക്കുന്നു. ഇനിമുതല്‍ ഈ സോഷ്യല്‍ മീഡിയാ ഭീമന്‍ മെറ്റാ എന്നറിയപ്പെടും. കമ്പനിയുടെ ഭാവി ലക്ഷ്യങ്ങളും പദ്ധതികളും എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പേര് മാറ്റം. തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ

സാധാരണക്കാരും പുതുമുഖങ്ങളും; ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സ്‌പേക്‌സ് എക്‌സ് 07.09.2021

സാധാരണ മുന്‍പരിചയമുള്ള ഏതെങ്കിലും ബഹിരാകാശ സഞ്ചാരിയുടെ നേതൃത്വത്തിലാണ് ബഹിരാകാശ യാത്രകള്‍ നടത്താറുള്ളത്. എന്നാല്‍ ഇന്‍സ്പിരേഷന്‍ 4 ല്‍ ബഹിരാകാശ യാത്ര നടത്തുന്നവര്‍ എല്ലാവരും പുതുമുഖങ്ങളും സാധാരണക്കാരുമാണ് തയ്യാറാക്കി അവതരിപ്പിക്കുന്നത് | ||ഷിനോയ് മുകുന്ദന്‍

ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് വാട്സാപ്പ് ചാറ്റുകള്‍ മാറ്റാം | Mathrubhumi 06.09.2021

ഐഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോള്‍ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കി വാട്സാപ്പ്. ഉപഭോക്താക്കള്‍ ഏറെകാലമായി ഉന്നയിച്ച ആവശ്യമായിരുന്നു ഇത്.

Hør på podkasten NextGen Updates i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.