Madhyamam

Madhyamam

News ML ↓ 711 episoder

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Husk å besøke podkastens nettsted og støtte skaperen: www.madhyamam.com

Forfatter

Madhyamam

Kategori

News

Podkastens nettsted

www.madhyamam.com

Siste episode

10. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

പ്ര​കാ​ശോ​ത്സ​വം 01.11.2021

കോവിഡ്​ മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ്​ എഡിറ്റോറിയൽ 

ഈ ഇടപെടൽ പ്രതീക്ഷ നൽകുന്നുണ്ട്​ 29.10.2021

പെഗസസ്​ വിഷയത്തിൽ കഴിഞ്ഞദിവസം സുപ്രീം കോടതി നടത്തിയ ഇടപെടൽ  കൂരിരു​ളിലെ സൂ​ര്യ​വെ​ളി​ച്ച​മാകുകയാണെന്ന്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ

കു​ഞ്ഞും അ​മ്മ​യും പി​ന്നെ സി.​പി.​എ​മ്മും 27.10.2021

അനുപമ എന്ന മാതാവ്​ തന്‍റെ കുഞ്ഞിന്​ വേണ്ടി നടത്തുന്ന മുറവിളി കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട പലതും മു​ന്നോട്ട്​ വെക്കുന്നുണ്ടെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ

സൗ​ക​ര്യം വേ​ണം കോ​ട​തി​ക്ക്​; സ്വാ​ത​ന്ത്ര്യ​വും 25.10.2021

ജുഡീഷ്യറിയുടെ നിലനിൽപിനും പ്രവർത്തന സംവിധാനങ്ങൾക്കും ജനാധിപത്യത്തി​ന്‍റെ മറ്റു തൂണുകളുടെ ദാക്ഷിണ്യം കാത്തു നിൽക്കേണ്ടി വരുന്നത്​ അതിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ

ജപ്​തിക്കല്ല, പലിശക്കാണ്​ മൊറ​​േട്ടാറിയം വേണ്ടത്​ 22.10.2021

കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്​പ​കളുടെ തിരിച്ചടവിന്​ സർക്കാർ മൊറ​േട്ടാറിയം പ്രഖ്യാപിച്ചിട്ടൂണ്ടെങ്കിലും പൂർണ ഫലമുണ്ടാകാൻ പലിശ ബാധ്യത കൂടി ജനങ്ങൾക്ക്​  ഒഴിവാകുന്ന നടപടിയാണ്​ വേണ്ടതെന്ന്​ ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ

പൂ​ർ​വാ​ധി​കം ക​ലു​ഷ​മാ​കുന്ന ക​ശ്​​മീ​ർ 21.10.2021

കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ്​ റദ്ദാക്കിയതിന്​ ശേഷം താഴ്​വരയിൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ക്ര​മ​സമാ​ധാ​ന​ത്ത​ക​ർ​ച്ച​യു​ടെ​യും സം​ഭ​വ​ങ്ങ​ൾ പൂ​ർ​വാ​ധി​കം വ​ർ​ധിക്കുന്ന പശ്​ചാത്തലത്തിലാണ്​ ഇന്നത്തെ എഡിറ്റോറിയൽ

ബംഗ്ലാദേശിലെ അക്രമങ്ങൾ 20.10.2021

നമ്മുടെ അയൽപക്കമായ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷം, ആ രാജ്യം സമീപകാലത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചയും നേടിയെടുത്ത വികസന മുന്നേറ്റവും അപ്രസക്​തമാക്കാൻ മാത്രം തീവ്രമാണെന്ന ആശങ്ക പങ്കുവെക്കുകയും മുറിവുണക്കാനുള്ള നടപടികൾക്ക്​ ആഹ്വാനം മുഴക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

മാ​റി​യ കാ​ലാ​വ​സ്​​ഥ​യും മാ​റാ​ത്ത മ​നോ​ഭാ​വ​വും 18.10.2021

കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടു​േമ്പാൾ ഭ​ര​ണ​കൂ​ടവും മലയാളികളും അഭിമുഖീകരിക്കേണ്ട വിഷയങ്ങളിലേക്ക്​ ശ്രദ്ധക്ഷണിക്കുന്നതാണ്​ ഇന്നത്തെ എഡിറ്റോറിയൽ

പ​ട്ടി​ണി​ക്ക​ണ​ക്ക്​ നി​ഷേ​ധി​ച്ചാ​ൽ അ​ത്​ ഇ​ല്ലാ​താ​കി​ല്ല 18.10.2021

ഇന്ത്യയിൽ സാമാന്യ ജനത്തിന്‍റെ അവസ്​ഥ കൂടുതൽ മോശമാകുന്നതായി തെളിയിക്കുന്ന പട്ടിണി സൂചിക പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ പ്രതിലോമ നിലപാടുകളും ഭവിഷ്യത്തുക്കളും വിലയിരുത്തുന്ന എഡി​റ്റോറിയൽ

നജീബ് എവിടെ? 14.10.2021

ജെ.എൻ.യുവിലെ വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശുകാരൻ നജീബ് അഹ്​മദിന്‍റെ തിരോധാനത്തിന് അഞ്ചു വർഷം പിന്നിടു​േമ്പാഴും കേസിൽ ഒരു തുമ്പുപോലും അന്വേഷിക്കുന്നവർക്ക്​ ലഭിച്ചില്ലെന്നത്,​ നജീബുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറം ലോകം അറിയരുത് എന്ന്​ കരുതുന്നവരുടെ കരുത്താണ് തെളിയിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ 

കെ​ടു​കാ​ര്യ​സ്​​ഥ​ത​യു​ടെ ദേ​ശീ​യ മാ​തൃ​ക! 13.10.2021

അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ ഭരണ-ഉദ്യോഗസ്​ഥ സംവിധാനത്തിന്‍റെ തെളിവുകളു​െട പട്ടികയിലേക്ക്​ കോഴിക്കോ​ട്ടെ കെ.എസ്​.ആർ.ടി.സി ടെർമിനൽ കൂടി ചേർത്തിരിക്കുന്നു. ഈ വാർത്തകൾ ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും ഒട്ടും അസ്വസ്​ഥപ്പെടുത്തുന്നില്ലെന്ന ആശങ്ക പങ്കുവെക്കുന്ന എഡിറ്റോറിയൽ 

രാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത് 12.10.2021

താപ വൈദ്യുതിനിലയങ്ങളിൽ അസംസ്കൃതവസ്തുവായ കൽക്കരിയുടെ ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ കേ ന്ദ്രസർക്കാറിന്‍റെ ഉറപ്പുകളെ എത്രമാത്രം വിശ്വസിക്കാമെന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും പരിഹാര നടപടികളുടെ ആവശ്യകത ചൂണ്ടികാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ 

പു​ര​സ്​​കാ​രത്തെ​ക്കാ​ൾ, ഇ​തൊ​രു സ​ന്ദേ​ശ​മാ​ണ്​ 09.10.2021

ഈ വർഷത്തെ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ന​ൽ​കി​യ​തു​വ​ഴി ഭ​ര​ണ​കൂ​ട അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ പൊ​രു​തു​ന്നവർക്ക്​ കരുത്ത്​ പകരുന്ന ശ​ക്​​ത​മാ​യ സ​ന്ദേ​ശ​മാ​ണ് നൊ​ബേ​ൽ ക​മ്മി​റ്റി ​ലോ​ക​ത്തി​ന്​ നൽകിയതെന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ ഇ​ന്നത്തെ എഡിറ്റോറിയൽ. ഒപ്പം, നേ​രു​പ​റ​യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന...

ഭൗ​തി​ക നൊ​ബേ​ലും കേ​ര​ള​വും 08.10.2021

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ മ​നു​ഷ്യ​ക​ര​ങ്ങളുടെ പങ്ക്​ ​  തുറന്നുകാണിക്കുന്നതാണ്​ ഇത്തവണത്തെ ശാസ്​ത്ര നൊബേൽ പുരസ്​കാരങ്ങൾ. ആ പുരസ്​കാരങ്ങൾ ഉള്ളടക്കം ചെയ്​തിരിക്കുന്ന ദുരന്തമുന്നറിയിപ്പ്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ

മ​യ​ക്കുമ​രു​ന്നി​​ന്‍റെ മാ​യാ​ലോ​കം 06.10.2021

രാജ്യത്ത്​ അസാധാരണമാംവിധം വർധിച്ച മയക്കമരുന്നുപയോഗവും ലഭ്യതയും തടയാൻ ശ്രമിക്കുന്നതിന്​ പകരം അതിൽ നിന്ന്​ വിദ്വേഷത്തിന്‍റെ വിളവെടുക്കാൻ ശ്രമിക്കുന്ന പ്രവണതയെ വിമർശിക്കുകയും പൊതുതിൻമയെ ഒരുമിച്ച്​ എതിർക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടുകയും ചെയ്യുന്ന എഡിറ്റോറിയൽ 

പൊലീസ്​ ​ക്രൂരത തടയാൻ ജുഡീഷ്യൽ സമിതി 04.10.2021

പൗരൻമാരു​ടെ സംരക്ഷണത്തിനും സുരക്ഷക്കുമായി സ്​ഥാപിക്കപ്പെട്ട പൊലീസ്​ അടക്കമുള്ള സംവിധാനങ്ങൾ ജനവിരുദ്ധമാകുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടി ആവശ്യപ്പെടുന്ന​ എഡിറ്റോറിയൽ

കനയ്യ വന്നതുകൊണ്ടു മാത്രം കാര്യമില്ല 30.09.2021

ഒരു വശത്ത് ജിഗ്​നേഷും കനയ്യയും അകത്തേക്ക് വരുമ്പോൾ മറുവശത്ത് പ്രഗത്ഭരായ നേതാക്കൾ പുറത്തേക്ക് പോകുന്നത് കോൺഗ്രസി​െൻറ ഇന്നത്തെ അവസ്​ഥയെയാണ് കാണിക്കുന്നതെന്ന്​ പറയുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ

മോ​ശെ​യു​ടെ വ​ടി​യും യൂ​ദാ​സി​െ​ൻ​റ വെ​ള്ളി​ക്കാ​ശും 29.09.2021

മലയാളിയുടെ കേളി കേട്ട പ്രബുദ്ധതയെ പരിഹസിച്ചുകൊണ്ടാണ്​ കൊച്ചിയിലെ പുരാവസ്​തു നിക്ഷേപ തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്​. സമൂഹത്തിൽ ആകെ പടർന്ന അമിതമായ ധനാർത്തിയും ഉന്നത വ്യക്​തികളുടെ അശ്രദ്ധവും ദുരൂഹവുമായ ബന്ധങ്ങളും സമം ചേർന്നുവന്ന​േപ്പാഴുണ്ടായ ആ തട്ടിപ്പിനെ വിശകലനം ചെയ്യുന്ന എഡി​​റ്റോറിയൽ

ആ​രു മാ​റ്റു​മീ ച​ട്ട​ങ്ങ​ളെ? 28.09.2021

ജുഡീഷ്യറിയിലെ സ്​ത്രീപ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ എൻ.വി രമണയുടെ പ്രസ്​താവനയുടെ പശ്ചാത്തലത്തിൽ പുതുപ്രതീക്ഷകൾ പങ്കുവെക്കുന്നതാണ്​ ഇന്നത്തെ എഡിറ്റോറിയൽ

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ സ്വ​കാ​ര്യ ഫ​ണ്ടോ? 27.09.2021

നിയമങ്ങളെയും ചട്ടങ്ങളെയും കുറുക്കുവഴികളിലൂടെ മറികടന്ന്​ ഭരണ നിർവഹണം പ്രഹസനമാക്കി മാറ്റുന്ന കേന്ദ്രത്തി​ലെ ഭരണകക്ഷി, പി.എം കെയേർസിനെ എങ്ങനെയാണ്​ ദുരുപയോഗിക്കുന്നതെന്ന്​ വ്യക്​തമാക്കുന്ന എഡിറ്റോറിയൽ  

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ ന​യം തി​രു​ത്തി​യേ തീ​രൂ 24.09.2021

സാ​മൂ​ഹി​കനീ​തി​യു​ടെ അ​ട്ടി​മ​റി​യും പ്ര​ാദേ​ശി​ക അ​സന്തു​ലിതാ​വ​സ്ഥ​യും സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​സൂ​ത്രി​ത​മാ​യി അ​ര​ങ്ങേ​റു​ന്ന കാഴ്ചയാണ്​ ​പ്ല​സ് വ​ൺ പ്ര​വേ​ശ​ന നടപകളിൽ തെളിയുന്നതെന്ന്​ ചൂണ്ടികാണിക്കുന്ന​ എഡിറ്റോറിയൽ

മുഖ്യമന്ത്രിക്ക് ഇത് നേര​േത്ത ആകാമായിരുന്നു 23.09.2021

അമുസ്​ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിന്‍റെ കണ്ടുപിടിത്തത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ കണക്കിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

കൊ​ടി സു​നി​മാ​ർ ഉ​ണ്ടാ​വു​ന്ന​ത്​ 22.09.2021

രാജ്യത്തെ നിയമ-നീതിന്യായ സംവിധാനത്തെ മുഴുവൻ പരിഹസിച്ചു കൊണ്ട്​ തടവറകൾക്കകത്തു പോലും ചില കൊടുംകുറ്റവാളികൾക്ക്​ പ്രത്യേക പരിഗണന നൽകുന്നത്​ പുതിയ കുറ്റവാളികൾ വളരുന്നതിനും സമൂഹത്തിൽ അതിന്‍റെ കെടുതികൾ തുടരുന്നതിനും കാരണമാകുന്നത്​ എങ്ങനെയെന്ന്​ വ്യക്​തമാക്കുന്ന എഡിറ്റോറിയൽ

ഖത്തർ വാർത്തകൾ/ സെപ്​റ്റംബർ 21 21.09.2021

ദിവസേന ഖത്തറിൽ നിന്നുള്ള വാർത്തകൾ

ക്യാ​പ്​​റ്റ​ൻ പ​ടി​യി​റ​ങ്ങു​േമ്പാ​ൾ പഞ്ചാബിലെ കോ​ൺ​ഗ്ര​സി​െ​ൻ​റ ഭാ​വി 21.09.2021

പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക്​ ഏറെകുറെ സാധ്യത കൽപിച്ചിരുന്ന കോൺഗ്രസ്​ പാർട്ടിയിലെ പടലപ്പിണക്കങ്ങളും ഭരണത്തിലെ തലമാറ്റവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ​

Hør på podkasten Madhyamam i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.