Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Husk å besøke podkastens nettsted og støtte skaperen: www.madhyamam.com
Hvor kan du lytte?
Podkaster i appen Replaio Radio Kommer snartPodkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster
Episoder
അമേരിക്ക ലോകനീതിക്കെതിരെ 10.02.2025 4:39
Madhyamam Editorial Podcast അമേരിക്കയുടെ ആഭ്യന്തര പ്രശ്നമെന്ന് കരുതി തള്ളാൻ പറ്റാത്തതരത്തിൽ, ട്രംപിന്റെ ഉന്മത്ത ചിന്തകൾ ആഗോള സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കൂടി അപായപ്പെടുത്തുകയാണ്
ഡൽഹി ഫലവും ആപ്പിന്റെ ഭാവിയും 09.02.2025 5:45
രണ്ടര പതിറ്റാണ്ടിനുശേഷം, ബി.ജെ.പി ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചുവരുമ്പോൾ രാജ്യത്തെ മതേതര ചേരിയുടെ ആശങ്ക ഇരട്ടിക്കുകയാണ്
ഞെരുക്കം പ്രകടം; വേണം, പ്ലാൻ ബി 08.02.2025 6:23
സംസ്ഥാനമിപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണെന്ന കൃത്യമായ സൂചനതന്നെയാണ് സംസ്ഥാന ബജറ്റിലുള്ളതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
പ്രബുദ്ധ മലയാളി പിന്നെയും പറ്റിക്കപ്പെടുമ്പോൾ 07.02.2025 4:58
പാതിവിലയ്ക്ക് സ്കൂട്ടറുകൾ, ലാപ്ടോപ്, തയ്യൽ മെഷീൻ വാഗ്ദാനംചെയ്തു നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പതിനായിരങ്ങൾ ഇരകളായിരിക്കെ, ഈ ചൂതാട്ടത്തെ ഗൗരവത്തിൽ കണ്ട് നടപടികളെടുക്കാൻ സർക്കാർ സന്നദ്ധമാകേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
മതംമാറ്റത്തിന് ‘നോട്ടീസ് പീരിയഡു’മായി രാജസ്ഥാൻ 05.02.2025 6:24
രാജസ്ഥാനിൽ മതപരിവർത്തനവിരുദ്ധ നിയമം പാസാക്കിയിരിക്കുകയാണ്. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ ഏതു പരിവർത്തനവും ഇല്ലാതാക്കുന്നതാണ് ബില്ലിലെ വകുപ്പുകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിക്ഷയം വിളിച്ചോതുന്ന രാഷ്ട്രീയ പ്രമേയം 05.02.2025 6:40
പാളിച്ചകൾ തിരുത്താൻ പര്യാപ്തമായ നിർദേശങ്ങളൊന്നും സി.പി.എം പുറത്തിറക്കിയ 24ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
അയോധ്യയുടെ കണ്ണുനീർ 04.02.2025 5:31
സവർണ മേൽകോയ്മ, ഉന്നത-അധമകുല സങ്കൽപങ്ങൾ പൂർണമായും ഉടഞ്ഞുവീണാൽ മാത്രമേ ഇന്ത്യയിലെ ദലിതുകൾക്കും ആദിവാസികൾക്കും സ്വൈര്യജീവിതം സാധ്യമാവൂ എന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യയെ വീണ്ടെടുക്കാൻ ഒരു ഒറ്റയാൾ പോരാട്ടം 03.02.2025 4:11
നീതി ചോദിച്ചതിന് ഒരു സ്ത്രീയെ രാജ്യ സംവിധാനങ്ങളും രാഷ്ട്രീയക്കാരും ഒറ്റപ്പെടുത്തി തോൽപിക്കാനിറങ്ങിയ കഥ കൂടിയാണ് സകിയ ജാഫരിയുടെ ജീവിതമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ബജറ്റിലെ കളംമാറ്റിക്കളികൾ 02.02.2025 5:13
മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പരിഗണനയിൽ വരാത്തതും പ്രധാന ആവശ്യമായ വയനാട് പാക്കേജ് പോലും കേന്ദ്രം ഗൗനിക്കാത്തതും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ 01.02.2025 5:17
കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രയാഗ് രാജ് ദുരന്തം: ഉത്തരവാദിയാര് ? 31.01.2025 4:15
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ച സംഭവത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ശർജീൽ ഇമാമിന്റെ അഞ്ചു തടവറ വർഷങ്ങൾ 29.01.2025 5:48
വിദ്യാർഥി നേതാവായ ശർജീൽ ഇമാം ജയിലിൽ അടക്കപ്പെട്ടിട്ട് അഞ്ചുവർഷം തികയുകയാണ്. നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെ പ്രതീകമാണ് ശർജീൽ ഇമാമിന്‍റെ അറസ്റ്റും ജയിൽവാസവുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കൊലപാതകങ്ങളിൽ ഞെട്ടിത്തരിച്ച് കേരളം 29.01.2025 5:02
നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
ട്രംപ് പണി തുടങ്ങി 28.01.2025 5:25
അധികാരമേറ്റതിനു പിന്നാലെ കുടിയേറ്റക്കാരെ നിർബന്ധിതമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
ഉയർത്തിപ്പിടിക്കാം, ഈ ഭരണഘടന 26.01.2025 6:42
75 വർഷം തികയുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
വിനാശകരമായ ട്രംപിസം 25.01.2025 6:11
അമേരിക്കൻ പ്രസിഡന്‍റായി അധികാരമേറ്റശേഷം ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകളും സ്വീകരിച്ച നടപടികളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
ഇനിയെങ്കിലും ഗസ്സയെ ചേർത്തുപിടിക്കണം 23.01.2025 6:08
ഗസ്സയുടെ പുനർനിർമാണം എന്ന ബൃഹത്തായ അജണ്ടയിലേക്ക് കടക്കുമ്പോൾ ഇനിയെങ്കിലും ഇരകളായിരുന്ന ആ ജനസഞ്ചയത്തെ കൈവിടാതെ കൂടെ നിർത്താനുള്ള അലിവും അനുകമ്പയും അവർ പുലർത്തുമോ എന്നാണ് ലോക മനഃസാക്ഷി ഉറ്റുനോക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Podcast | ധനക്കമ്മിക്ക് പരിഹാരം ലഹരി സാമ്രാജ്യ വികസനമോ? 22.01.2025 6:13
നിരോധനമല്ല, മദ്യവർജനമാണ് നയം എന്ന് വിജ്ഞാപനമിറക്കി അധികാരത്തിലേറിയ പിണറായി സർക്കാർ മദ്യനയം പുതുക്കുമ്പോഴൊക്കെ മദ്യവ്യവസായത്തിന് പരമാവധി ഊന്നൽ നൽകുന്നതാണ് അനുഭവസത്യമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
രണ്ടാം ഊഴത്തിലെ ഡോണൾഡ് ട്രംപ് 21.01.2025 4:47
ഡോണൾഡ് ട്രംപ് വീണ്ടും അേമരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ തീവ്ര വലതുപക്ഷ ദേശീയതയും വെള്ള വംശീയതയും സമംചേർത്ത ട്രംപിസം കൂടുതൽ സജീവമാക്കാനുള്ള യത്നങ്ങളുമായാണ് രണ്ടാം പുറപ്പാടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
മദ്യമുതലാളിത്തത്തിന്റെ സ്വന്തം നാട് 20.01.2025 4:22
വരണ്ടുപോയ ‘ഇടതു’ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണം കൂടിയാണ് ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തികനയമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നീലവാനിൽ വീണ്ടുമൊരു വിജയഗാഥ 18.01.2025 4:36
സ്പേസ് ഡോക്കിങ് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
പ്രസംഗത്തിന്‍റെ പ്രാസഭംഗിയിൽ തീരില്ല പ്രവാസി പ്രശ്നങ്ങൾ 16.01.2025 5:36
18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രഖ്യാപനങ്ങൾ മാത്രം പോരായെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ആർ.എസ്.എസ് മേധാവിയുടെ ‘യഥാർഥ സ്വാതന്ത്ര്യദിനം’ 15.01.2025 5:46
പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
അമേരിക്കയിലെ തീച്ചുഴലി 14.01.2025 6:15
അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ദിവസങ്ങളായി പടരുന്ന കാട്ടുതീ കാലാവസ്ഥ വ്യതിയാനത്തിന്‍റെയും പിഴച്ച നഗരാസൂത്രണത്തിന്‍റെയും താളംതെറ്റിയ ദുരന്ത നിവാരണത്തിന്‍റെയും ഫലമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യ-താലിബാൻ ചർച്ച 11.01.2025 5:11
അധികാരത്തിൽവന്ന് മൂന്നുവർഷം പിന്നിട്ടിട്ടും താലിബാൻ സർക്കാറിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചതിന് വലിയ മാനങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Lignende podkaster
Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.