Mathrubhumi

20/20 Kerala Story | Mathrubhumi

News ML ↓ 20 episoder

 ലോക്‌സഭ ഇലക്ഷനില്‍ മാറ്റുരയ്ക്കുന്ന കേരളത്തിലെ 20 മണ്ഡലങ്ങളെയും മാതൃഭൂമിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു 

Husk å besøke podkastens nettsted og støtte skaperen: www.spreaker.com

Forfatter

Mathrubhumi

Kategori

News

Podkastens nettsted

www.spreaker.com

Siste episode

24. apr 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

ഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' : ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്‍ക്ക്‌ | Kasaragod 24.04.2024

ഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്‍ക്ക് കാസര്‍കോടും മഞ്ചേശ്വരത്തും മൂന്നാമതായി പിന്തള്ളപ്പെടുന്ന അടിയൊഴുക്കാണ് എല്‍ഡിഎഫിന് പ്രധാന തിരിച്ചടി. പയ്യന്നൂരും കല്യാശ്ശേരിയും തൃക്കരിപ്പൂരുമായി ആ വോട്ടുവ്യത്യാസം വീട്ടാനായാല്‍ സിപിഎം കാസര്‍കോട് തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ ഉണ്ണിത്താന്‍ തന്നെ ജയിക്കാനാണ് സാധ്യത. കാസര്‍കോടിലെ  രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ് മാധ്യമ...

സുധാകരന്റെ ഭൂരിപക്ഷം ഗണ്യമായി കുറയും, സിപിഎം പിടിച്ചെടുക്കുമോ കണ്ണൂര്‍ | Kannur 24.04.2024

കണ്ണൂര്‍ രാഷ്ട്രീയമെന്നാല്‍ കെ സുധാകരനും ജയരാജന്‍മാരും തമ്മിലുള്ള പോരാട്ടമായിരുന്നു നാളിതുവരെ. പക്ഷേ ഇലക്ഷനില്‍ നേരിട്ടുള്ളൊരു ഏറ്റുമുട്ടല്‍ ഇതുവരെ ഉണ്ടായിട്ടുമില്ല. ആദ്യമായാണ് എം.വി ജയരാജനും കെ സുധാകരനും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്നെങ്കിലും സുധാകരനല്ലാതെ കണ്ണൂരില്‍ മറ്റാരുമില്ലെന്ന യാഥാര്‍ത്ഥ്യത്തിനൊടുവിലാണ് സുധാകരന്‍ വീണ്ടും കണ്ണൂരില്‍ സ്...

ഷാഫിയോ ശൈലജയോ; ഫോട്ടോഫിനിഷില്‍ വടകരയുടെ ഉത്തരം എന്താകും | Vatakara 24.04.2024

ഗ്ലാമര്‍ പോരാട്ടത്തിലൂടെ ശ്രദ്ധേയമായ മണ്ഡലം, ഏറ്റവും ആവേശം നിറഞ്ഞ മത്സരം നടക്കുന്ന മണ്ഡലം. പ്രവചനം അസാധ്യമായ മണ്ഡലം  സംസ്ഥാനത്തെ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. കെ.കെ ഷൈലജ എന്ന ജനകീയയായ ജനപ്രതിനിധിയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ സിപിഎം നില്‍ക്കുമ്പോഴാണ് പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കുന്നത്.  ടി.പി ചന്ദ്രശേഖരര്‍ വധം, പാനൂരില്‍ പ...

കരീംക്ക v/s  രാഘവേട്ടന്‍; മുന്‍തൂക്കം ആര്‍ക്ക് | CALICUT 24.04.2024

കോണ്‍ഗ്രസോ യുഡിഎഫോ എന്നതിനപ്പുറം എം.കെ രാഘവന്‍ എന്ന വ്യക്തിയോടുള്ള ഇഷ്ടം കോഴിക്കോടിന് കൂടിക്കൂടി വരുകയാണ് ഓരോ തിരഞ്ഞെടുപ്പിലും. കരീംക്കയിലൂടെ രാഘവേട്ടന്റെ ജൈത്രയാത്രയ്ക്ക് സിപിഎം തടയിടുമോ?  കോഴിക്കോടെ വിജയസാധ്യതകള്‍ ിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പി പി ശശീന്ദ്രന്‍, മനു കുര്യന്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍, പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

രമ്യ ഹരിദാസിന് വെല്ലുവിളിയായി ആലത്തൂര്‍; സിപിഎം ലക്ഷ്യം കാണുമോ | Alathur 24.04.2024

സിപിഎമ്മിന്റെ കുത്തകയായിരുന്ന മണ്ഡലം 2019 ല്‍ രമ്യാ ഹരിദാസ് എന്ന പുതുമുഖ സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം പിടിച്ചെടുത്തു. അക്ഷരാര്‍ത്ഥത്തില്‍ അന്ന് യുഡിഎഫിനെ പോലും ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലമായിരുന്നു ആലത്തൂരിലേത്. മന്ത്രി കെ. രാധാകൃഷ്ണനെന്ന ജനകീയനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുന്നത്.  ആലത്തൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്...

രാഹുലിന്റെ ഭൂരിപക്ഷം കുറയുമോ; മറിയുന്ന വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴും |Wayanad 23.04.2024

രാജ്യത്തെ തന്നെ ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമോ കൂടുമോ എന്നതാണ് വയനാട്ടിലെ മത്സരം.  ആനി രാജയുടെ മികച്ച സ്ഥാനാര്‍ത്ഥിത്വം, സംസ്ഥാനത്തെ തങ്ങളുടെ ഏറ്റവും സമുന്നതനായ നേതാവിനെ തന്നെ അങ്കത്തട്ടിലിറക്കി കെ.സുരേന്ദ്രനിലൂടെ മത്സരം കടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപി, വന്യജീവി ആക്രമണവും ആതുരസേവനരംഗത്തുള്‍പ്പെടെ വയനാട് നേരിടുന്ന പിന്നോക്കാവസ്ഥയും ചര്‍ച്ചയാ...

പൊന്നാനിയില്‍ 2014 ലെ സാഹചര്യമെന്ന് LDF; സമസ്തയില്‍ ലീഗിന് കൈപൊള്ളുമോ | Ponnani 23.04.2024

മുസ്ലിം ലീഗ് തുടര്‍ച്ചയായി ജയിക്കുമ്പോഴും പൊന്നാനിയില്‍ ഇടതുപക്ഷത്തിന് സാധ്യതയുള്ള മണ്ഡലമാണ് പൊന്നാനി. 2014 ലില്‍ 25,410 വോട്ട് മാത്രമായിരുന്നു ഇ.ടിക്ക് ഭൂരിപക്ഷം കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും മണ്ഡലം മാറിയെത്തിയ സ്ഥാനാര്‍ഥിയും സിഎഎ പോലുള്ള വിഷയങ്ങളുമാണ് മാറ്റങ്ങള്‍. പൊന്നാനിയില്‍ എല്‍ഡിഎഫിന് പ്രതീക്ഷയ്ക്ക് വകയുണ്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും അവലോകനം ചെയ്യുന്നു.സൗണ്ട...

ഭൂരിപക്ഷം കുറയ്ക്കാന്‍ ഉറച്ച് എല്‍ഡിഎഫ്; മലപ്പുറത്ത് അത്ഭുതം പ്രതീക്ഷിക്കാമോ | Malappuram 23.04.2024

യുഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയാണ് മലപ്പുറം. ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം. പൗരത്വ വിഷയം അടക്കം ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പില്‍ സമസ്തയും ലീഗും തമ്മിലുള്ള ഭിന്നതയുടെ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍  എല്‍ഡിഎഫിന് അത്ഭുതം പ്രതീക്ഷിക്കാമോ..കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

തൃശൂരില്‍ കളംമാറി; 60,000 വോട്ട് കൂടി നേടുമോ സുരേഷ് ഗോപി | Thrissur 23.04.2024

ശക്തമായ ത്രികോണ മത്സരം. ഫലം അറിയാന്‍ കേരളം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍, ഹൈ വോള്‍ട്ടേജ് പ്രചാരണം വിവാദങ്ങളില്‍ തൃശ്ശൂരില്‍ പോരാട്ടം പൊടിപാറുകയാണ്. സുരേഷ് ഗോപിയിലൂടെ ബിജെപി, ലീഡറുടെ മകനെ കളത്തിലിറക്കി യുഡിഎഫിന്റെ സര്‍പ്രൈസ്. ജനകീയനായ നേതാവിനെ രംഗത്തിറക്കി എല്‍ഡിഎഫും പോരിനിറങ്ങിയപ്പോള്‍ തൃശ്ശൂരില്‍ പ്രവചനം അസാധ്യം. തൃശ്ശൂരിലെ അടിയൊഴുക്കുകള്‍ വിലയിരുത്തുകയാണ...

പാലക്കാട് ബിജെപി വോട്ട് കൂടാം; ചോരുക ആരുടെ വോട്ട് | Palakkad 23.04.2024

സിപിഎമ്മിന്റെ ഉറച്ച കോട്ട പൊളിച്ചാണ് വി.കെ ശ്രീകണ്ഠന്‍ ഡല്‍ഹി ടിക്കറ്റെടുത്തത്. സീറ്റ് തിരിച്ചുപിടിക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്‍ കളത്തിലിറങ്ങുമ്പോള്‍ ബിജെപി സി കൃഷ്ണകുമാറിലൂടെ മത്സരം ത്രികോണമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. കെ.എ ജോണി പിപി ശശീന്ദ്രന്‍ മനു കുര്യന്‍ എന്നിവര്‍ ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്

ചാലക്കുടിയില്‍ ബെന്നിക്ക് എളുപ്പമല്ല, രവീന്ദ്രനാഥ് ഫാക്ടര്‍ നിര്‍ണായകം | chalakudy 19.04.2024

2014ല്‍ ഇന്നസെന്റിലൂടെ സിപിഎം അട്ടിമറി സൃഷ്ടിച്ച മണ്ഡലമാണ് ചാലക്കുടി. ഒരുപരിധി വരെ പി.സി ചാക്കോയുടെ അതിമോഹവും അന്നത്തെ യുഡിഎഫ് തോല്‍വിക്ക് കാരണമായി. ജനകീയനായ മുന്‍ മന്ത്രി സി രവീന്ദ്രനാഥിനെ മത്സരിപ്പിക്കുന്നതിലൂടെ സിപിഎം 2014 ലിലെ അട്ടിമറി ആവര്‍ത്തിക്കാനാണ് കോപ്പുകൂട്ടുന്നത.് തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ വലിയ ലീഡ് നേടിയാല്‍ വിജയം കൂടെപ്പോരുമെന്ന കണക്കുക...

ഹൈബിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഷൈന്‍, ജയത്തോളമെത്തുമോ ? | Ernakulam 18.04.2024

കേരളത്തിന് കോണ്‍ഗ്രസിന് ഏറ്റവും അടിത്തറയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. കഴിഞ്ഞ തവണയും ഹൈബി ഈഡനെ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച മണ്ഡലം. അപ്രതീക്ഷിതമായി കെ.ജെ ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി ഇടതുപക്ഷം ഇത്തവണ നടത്തുന്ന പരീക്ഷണം ഹൈബിയ്ക്ക് വെല്ലുവിളി ആകുമോ. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര...

വിജയഫോര്‍മുല മാറി; ഹൈറേഞ്ചിന്റെ പിന്തുണ ഡീനോ അതോ ജോയ്സിനോ | Idukki 18.04.2024

2019 ല്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസായിരുന്നു. ഹൈറേഞ്ചും ലോറേഞ്ചും ഒരു പോലെ കോണ്‍ഗ്രസിനെ തുണച്ചു. ഇത്തവണ കാര്യങ്ങള്‍ ആകെ മാറി. വന്യമൃഗ ശല്യവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇടുക്കികാരുടെ വോട്ടിനെ സ്വാധീനിക്കും അതുറപ്പ്. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ഇടുക്കിയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുന്നു. സൗണ്ട...

ചോരുന്ന വോട്ട് നിര്‍ണായകം പത്തനംതിട്ട ഈസി വാക്കോവര്‍ ആവില്ല | Pathanamthitta 17.04.2024

ആകാംഷ നിറഞ്ഞ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.   ശബരിമല വികാരം ആഞ്ഞടിച്ച 2019 ലെ ഇലക്ഷന്‍ വിജയിച്ചില്ലെങ്കില്‍ പോലും രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകളുമായി ബിജെപി നേട്ടം കൊയ്തിരുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് അനില്‍  ആന്റണിയെ ആണ് രംഗത്തിറക്കിയിരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി  മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും യുഡിഎഫിന് വേണ...

ടെന്‍ഷന്‍ ചാഴികാടനോ? കോട്ടയത്തെ കണ്‍ഫ്യൂഷന്‍ | Kottayam 17.04.2024

വര്‍ഷങ്ങള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസ്സുകള്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് ഒരു ലോക്സഭാ സീറ്റില്‍. യുഡിഎഫില്‍ നിന്ന് ജയിച്ച് ഇടത്തേക്ക് ട്രാക്ക് മാറ്റിയ തോമസ് ചാഴിക്കാടന്‍ ഇതാദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. പി.ജെ. ജോസഫിന്റെ വിശ്വസ്തന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തി കണക്കുതീര്‍ക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും. പോരാട്ടത്തിന് പുതിയ മാനം നല്‍കി തുഷാര്‍ വെള്ളാപ്പള്ളി കൂടി കളത്തിലിറങ്ങിയതോടെ അട...

കനല്‍ത്തരി കെടുത്തുമോ കെ.സി | Alappuzha 16.04.2024

2019ല്‍ ഒറ്റ സീറ്റിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയപ്പോള്‍ കനല്‍ ഒരു തരി മതിയെന്ന് ഇടതുപക്ഷം ആശ്വസിച്ചത് ആലപ്പുഴ ചൂണ്ടിയാണ്. എ എം ആരിഫ് എന്ന ആ കനല്‍ കെടുത്താന്‍ കെ.സി വേണുഗോപാല്‍ എന്ന ഏറ്റവും സമുന്നതായ നേതാവിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ശോഭ സുരേന്ദ്രനെ തന്നെ ഗോദയിലിറക്കി ബിജെപിയും ത്രികോണ പോരിന് കോപ്പുകൂട്ടുമ്പോള്‍ ഇത്തവണ ആലപ്പുഴയില്‍ പോരാട്ടം കടുക്കും. കെ.എ ജോണിയും പി.പി ശശീന്ദ്രനും മനു ക...

റെക്കോഡ് സൃഷ്ടിക്കുമോ കൊടിക്കുന്നില്‍, അതോ ഇത്തവണ കാലിടറുമോ | Mavelikkara 16.04.2024

മാവേലിക്കരയെ കൊടിക്കുന്നില്‍ സുരേഷിന്റെ കുത്തക മണ്ഡലം എന്നുവിശേഷിപ്പിക്കാം. കാരണം കഴിഞ്ഞ ഒന്‍പത് തവണ മത്സരിച്ചപ്പോള്‍, എല്‍ഡിഎഫ് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ തന്നെ പുറത്തിറക്കിയിട്ടും രണ്ടേ രണ്ട് തവണ മാത്രമാണ് കൊടിക്കുന്നില്‍ പരാജയമറിഞ്ഞത്. പത്താം അങ്കത്തിന് ഇറങ്ങുന്ന കൊടിക്കുന്നില്‍ ഇത്തവണയും വിജയിച്ചാല്‍  ഏറ്റവും കുടുതല്‍ കൂടുതല്‍ തവണ എം.പിയാകുന്നയാള്‍ എന്ന റെക്കോര്‍ഡ് കൊടിക്കുന്നിലിന് സ്വന്തമാ...

താരപ്രഭാവത്തിന് പ്രേമചന്ദ്രന്റെ പ്രഭാവം തകര്‍ക്കാനാകുമോ | Kollam 16.04.2024

സിപിഎമ്മിന് കണ്ണിലെ കരടാണ് എന്‍.കെ പ്രേമചന്ദ്രന്‍.  ആദ്യം എം.എ ബേബിയെന്ന അതികായനെയും രണ്ടാമത് നിലവിലെ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും അട്ടിമറിച്ച പ്രേമചന്ദ്രന്‍ ഹാട്രിക്ക് ലക്ഷ്യമിടുന്നു. പ്രേമചന്ദ്രന്റെ തേരോട്ടത്തിന് തടയിടാന്‍  ചലചിത്രതാരവും കൊല്ലം എംഎല്‍എയുമായ മുകേഷിനെ സിപിഎം കളത്തിലിറക്കിയപ്പോള്‍ ചലചിത്ര താരമായ കൃഷ്ണകുമാര്‍ ആണ് ബിജെപിക്ക് വേണ്ടി കൊല്ലത്ത് നിന്ന് ജനവിധി തേടുന്നത്. ജനങ്ങള്‍ക്കിടയി...

ആറ്റിങ്ങല്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമോ?   | Attingal 15.04.2024

ഒരിക്കല്‍ സിപിഎമ്മിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ഏകദേശം  നാലാം പതിറ്റാണ്ടോളം സിപിഎമ്മിന്റെ ഭാഗമായിരുന്ന മണ്ഡലം കഴിഞ്ഞ തവണ യൂഡിഎഫ് തരംഗത്തില്‍ അടിപതറുകയായിരുന്നു. ഇത്തവണ ആറ്റിങ്ങല്‍ തി രിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പിപിശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബിഎസ്.

 തരൂരിനെ കൈവിടുമോ ? തിരുവനന്തപുരത്തിന്റെ മനസിലെന്ത് | Thiruvananthapuram 15.04.2024

തരൂര്‍ തുടര്‍ച്ചയായി മൂന്നാം തവണയും തിരുവന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് എത്തുമോ. പന്ന്യന്‍ രവീന്ദ്രനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാന്‍  ഇടതുമുന്നണിക്കാകുമോ. തലസ്ഥാനത്ത് താമര വിരിയിക്കാന്‍  രാജീവ് ചന്ദ്രശേഖറിനാകുമോ?  മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പി.പി ശശീന്ദ്രനും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്

Hør på podkasten 20/20 Kerala Story | Mathrubhumi i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.