Mathrubhumi

News & Views

News ML ↓ 78 episodi

വാര്‍ത്തകളും വാര്‍ത്താ വിശേഷങ്ങളുമായി മാതൃഭൂമി പോഡ്കാസ്റ്റ്.

Visita il sito del podcast e sostieni chi lo crea: www.spreaker.com

Autore

Mathrubhumi

Categoria

News

Sito del podcast

www.spreaker.com

Ultimo episodio

21 nov 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android 10 mln+ di download · valutazione 4,7+ iOS in arrivo

Episodi

ദത്തെടുക്കല്‍ എങ്ങനെ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം| How to adopt a child 26.10.2021

2019 ഒക്ടോബറില്‍ കോഴിക്കോട് പന്നിയങ്കര മാനാരി ഇസ്ലാഹിയ പള്ളി വരാന്തയില്‍ നാലുദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തയത് പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തതിനാല്‍ ചികിത്സ തേടുന്ന ഒട്ടേറെ ദമ്പതിമാര്‍ തങ്ങള്‍ക്കു കുഞ്ഞിനെ തരുമോ എന്ന് ചോദിച്ച് പോലീസ് സ്റ്റേഷനിലും ശിശുക്ഷേമ സമിതി മുമ്പാകെയും എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍,...

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതിമാരെ നേരില്‍ കണ്ടപ്പോള്‍ | Child adoption case 25.10.2021

ആ കുഞ്ഞ് ഉറങ്ങുകയാണ്, പുഞ്ചിരി തൂകി... അനുപമയും അവരുടെ കുഞ്ഞും അതേത്തുടര്‍ന്നുള്ള വിവാദങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോള്‍, കുഞ്ഞിനെ ദത്തെടുത്ത ദമ്പതിമാരെ നേരിട്ടു കണ്ട അനുഭവം പങ്കിടുകയാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ദാസ്. എഡിറ്റ് ദിലീപ് ടി.ജി

അറിയാം ദത്തെടുക്കല്‍ നിയമവും നടപടി ക്രമങ്ങളും | How to Adopt a Child 25.10.2021

അനുപമയെന്ന 22 വയസ്സുകാരിയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട കഥ നമുക്കിടയിലുണ്ടാക്കിയ ചോദ്യങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ ഇല്ലാത്തവര്‍ എങ്ങനെയാണ് ഒരു കുട്ടിയെ ദത്തെടുക്കുന്നത്? ദത്ത് നല്‍കിയ കുട്ടിയെ തിരിച്ചെടുക്കാനാകുമോ? കുട്ടിയെ തിരിച്ച് കിട്ടാന്‍ നിയമ തടസ്സങ്ങളുണ്ടോ? അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് വളര്‍ത്താന്‍ കൊടുക്കാന്‍ പറ്റുമോ?. തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി

കടം വാങ്ങാനുള്ള കരുത്ത് നമുക്കുണ്ടോ? തോമസ് ഐസക്കിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ |C. P. John 22.10.2021

മാതൃഭൂമിയില്‍ ഡോ.ടി.എന്‍ തോമസ് ഐസക് എഴുതിയ കടത്തെ അങ്ങനെ പേടിക്കണോ എന്ന ലേഖനത്തിന് സി.എന്‍.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ എഴുതിയ മറുപടി ലേഖനം കേള്‍ക്കാം

ലോക ഭക്ഷ്യ ദിനം: അറിയാം ഓര്‍ക്കാം | World Food Day 16.10.2021

എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ആണ് ലോക ഭക്ഷ്യദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ്(എഫ്.എ.ഒ.) ലോക ഭക്ഷ്യദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. വിശപ്പ് എന്ന പ്രശ്നത്തെ നേരിടുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലോകമെമ്പാടും ബോധവത്കരണത്തിന് ആഹ്വാനം ചെയ്യുക, എല്ലാവര്‍ക്കും ആരോഗ്യപ്രദമായ ഭക്ഷണശൈലി ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാമാചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്...

പുസ്തകം പൂജ വയ്ക്കുന്നത് എങ്ങനെ ? | Pooja Veppu at Home. 13.10.2021

പുസ്തകം പൂജ വയ്ക്കുന്നത് എങ്ങനെ ? അറിയേണ്ടതെല്ലാം മിഥുന്‍ വെള്ളാപ്പറമ്പ് പറയുന്നു . എഡിറ്റ് ദിലീപ് ടി.ജി

ഭൂമി തരംമാറ്റാന്‍ ഇടനിലക്കാര്‍ വാങ്ങുന്നത് മൂന്നുലക്ഷംവരെ | Investigation Podcast 09.10.2021

കൃഷിയോഗ്യമല്ലാത്ത 25 സെന്റുവരെ സൗജന്യമായി തരംമാറ്റാമെന്ന് നിയമമുള്ളപ്പോഴാണ് ഈ ചൂഷണം. വീടിനും ചെറിയ വാണിജ്യകെട്ടിടങ്ങള്‍ക്കും പ്ലാന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഇരയാവുന്നതില്‍ കൂടുതലും. ചതുപ്പുനിലങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ തരംമാറ്റിനല്‍കാന്‍ ബന്ധപ്പെടുക എന്ന രീതിയില്‍ ബാനറുകളും ബോര്‍ഡുകളും വെച്ചാണ് ഇവര്‍ ആളുകളെ കാന്‍വാസ് ചെയ്യുന്നത്. അങ്ങനെ ലഭിച്ച ഒരു നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 10 സെന്റിന്...

കാര്‍ ഇടിപ്പിച്ച് കൊല്ലുന്നവരും അറസ്റ്റിലായവരും | Lakhimpur Violence 07.10.2021

രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലെ ലഖീംപുര്‍ ഖേഡിയിലേക്കാണ്. കര്‍ഷകസമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് പോലും രേഖപ്പെടുത്താതെ 30 മണിക്കൂറാണ് കസ്റ്റഡിയില്‍വെച്ചത്. രാജ്യം മുറവിളി കൂട്ടിയപ്പോള്‍ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ട ആശിഷ് മിശ്ര പുറത്തും കര്‍ഷക...

ആരാണ് ആര്യന്‍ഖാനെ പൂട്ടിയ സമീര്‍ വാങ്ക്‌ഡെ | Who is Sameer Wankhede 05.10.2021

ബോളിവുഡ് താരം ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പിടിയിലായതിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സമീര്‍ വാങ്ക്‌ഡെ. വര്‍ഷങ്ങളായി ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ബന്ധത്തിന് പുതിയ മുഖം നല്‍കുകയാണ് വാങ്ക്‌ഡെയുടെ ഇടപെടലിലൂടെ. ആരാണ് ഈ സമീര്‍ വാങ്ക്‌ഡെ? തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി. എഡിറ്റ് ദിലീപ് ടി.ജി

മലയാളി വീണ കെണികള്‍ | Fraud Case in Kerala 03.10.2021

80കളിലെ ലാ ബെല്ല തട്ടിപ്പു മുതല്‍ ആട്, തേക്ക്, മാഞ്ചിയവും, സോളാറും സ്വര്‍ണക്കടത്തും കഴിഞ്ഞ് ഇതാ വീണ്ടും മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നിരിക്കുന്നു. തട്ടിപ്പുകളേറെ നടന്നിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്നു ചാടുകയാണ് നമ്മള്‍ മലയാളികള്‍. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ കേരളം കണ്ട കുപ്രസിദ്ധ തട്ടിപ്പുകളുടെ ലഘുചരിത്രമാണ് ഇത്. തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പ...

ഇനി കേള്‍വിയുടെ കാലം, ശബ്ദങ്ങളുടെ ലോകം | International Podcast Day 30.09.2021

കാറ് ഓടിക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ വഴിയിലൂടെ നടക്കുമ്പോള്‍ അങ്ങനെ തോന്നുമ്പോഴൊക്കെ പോഡ്കാസ്റ്റ് കേള്‍ക്കാം. വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കേള്‍ക്കാം. വാര്‍ത്തകള്‍ അഭിമുഖങ്ങള്‍ സിനിമാ റിവ്യൂകള്‍, പാചകം അങ്ങനെ എന്തും നിങ്ങളുടെ മുന്നില്‍ പോഡ്കാസ്റ്റായി എത്തും. ഒന്ന് വായിക്കാനൊ ഒരു വീഡിയോ കാണാനൊ പോലും സമയമില്ലാത്തവരുടെ ഇടയിലാണ് പോഡ്കാസ്റ്റിന് സാധ്യതയേറുന്നത്. സമയ...

എന്തിനു മെര്‍ക്കല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു? | Angela Merkel 27.09.2021

സാമര്‍ത്ഥ്യമുള്ള നേതാവായി, മികച്ച ഭരണാധികാരിയായി എതിരാളികളാരുമില്ലാതെ ഇനിയും ആ കസേരയില്‍ തുടരാന്‍ കഴിയുമായിരുന്നിട്ടും എന്തിനു മെര്‍ക്കല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു? | തയ്യാറാക്കി അവതരിപ്പിച്ചത്. മേഘ ആന്‍ ജോസഫ്

കോവിഡ് ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെ കീഴടക്കുന്നുവെന്ന് WHO | Podcast on Covid Delta Variant 23.09.2021

കോവിഡ് വൈറസ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും ഗാമയേയും കീഴ്പ്പെടുത്തുന്ന വിധം ഡെല്‍റ്റ ശക്തി പ്രാപിച്ചെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ സാന്നിധ്യം ഒരു ശതമാനത്തില്‍ താഴെയാണെന്നും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഡെല്‍റ്റയാണെന്നുമാണ് വ്യക്തമാവുന്നത്. 185 രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലും യു.കെ...

കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം |How to protect child from Covid 18.09.2021

കുട്ടികളെ കോവിഡില്‍നിന്നു രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യണം?, കോവിഡ് ബാധിക്കുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുന്നുണ്ടോ വാക്സിനേഷന്‍ എത്രത്തോളം ഗുണം ചെയ്യും തുടങ്ങിയ വിഷയങ്ങളില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. അബ്ദുള്‍ റൗഫ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി. എഡിറ്റ് ദിലീപ്...

വ്യത്യസ്തതയുള്ളവര്‍ വളരട്ടെ, വ്യത്യസ്ത ചിന്തകള്‍ വളരട്ടെ; ഫാ.ജയിംസ് പനവേലിന്റെ വൈറല്‍ പ്രസംഗം | fr James Panavelil Viral speech podcast 15.09.2021

കര്‍ഷകനല്ലേ സാറേ ഒന്നു കളപറിക്കാനിറങ്ങിയതാ... ഈശോ സിനിമയുമായി ബന്ധപ്പെട്ട് ക്രിസംഘി പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ഫാദര്‍ ജെയിംസ് പനവേലിന്റെ പുതിയ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമാണ് പശ്ചാത്തലം. ബൈബിള്‍ വചനങ്ങളേയും ദൈവത്തെയും ഉദാഹരിച്ച് കൊണ്ട് ജെയിംസ് പനവേലില്‍ നടത്തിയ ഈ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ...

സുരക്ഷയ്ക്ക് ഇരട്ടപ്പൂട്ടിട്ട് വാട്സാപ്പ് 13.09.2021

വാട്ട്സാപ്പിന്റെ സുപ്രധാന സുരക്ഷാ സംവിധാനം എന്നപേരിലാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഈ പറയുന്നത്ര സുരക്ഷിതത്വമൊന്നും വാട്സാപ്പ് നല്‍കുന്നില്ല എന്നും ആരോപണമുണ്ട്. ഈ ആരോപണത്തെ പഴുതടച്ച് ഇല്ലാതാക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. നേരത്തേ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലായിരുന്നു. പക്ഷേ, സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍...

കടക്കെണിയില്‍ കേരളം മുന്നില്‍ 13.09.2021

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളത് മലയാളിക്കാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ ദേശീയ കടം നിക്ഷേപ സര്‍വ്വേയിലെ കണ്ടെത്തല്‍. കേരളത്തില്‍ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് കടം കൂടുതലെന്നും ഇതില്‍ കൂടുതല്‍ കൃഷിക്കാരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേള്‍ക്കാം.

ഫോര്‍ഡ് ഇന്ത്യ വിടുമ്പോള്‍ 13.09.2021

ഇന്ത്യക്കാര്‍ക്ക് ഫോര്‍ഡ് എന്നാല്‍ ഇക്കോ സ്‌പോര്‍ട്ട് ആണ്. അത്രയും ചാരുത നിറഞ്ഞ ഒരു കാര്‍. ഇനിയും എത്രയോ മികച്ച കാറുകള്‍ ഇറങ്ങാനിരിക്കെ പാതിവഴിയില്‍ ഫോര്‍ഡ് മടങ്ങുമ്പോള്‍ എങ്ങനെ സങ്കടപ്പെടാതിരിക്കും. അമേരിക്കന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്സും ഹാര്‍ലി ഡേവിഡ്സണും ഇതിനു മുമ്പേ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. എന്തു കൊണ്ടായിരിക്കും വിദേശ കമ്പനികള്‍ ഇന്ത്യ പോലൊരു വലിയ വിപണി വേണ്ടെന്നു വെക്കു...

9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ് | 20 years after 9/11 11.09.2021

അമേരിക്കയുടെ ചരിത്രത്തില്‍ കറുത്ത ഏടായി മാറിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ്. 2001 സെപ്തംബര്‍ പതിനൊന്നിനായിരുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരവും പെന്റഗണ്‍ ടവറും ഭീകരാക്രമണത്തില്‍ തകര്‍ന്നത്. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനായിരുന്നു ഭീകരാക്രമണം ആസൂത്രണം ചെയതത്. ആക്രമണത്തില്‍ 2996 പേര്‍ കൊല്ലപ്പെട്ടു. 25000ത്തോളം പേര്‍ക്ക് പരിക്കേറ്റു. | തയ്യാറാക്കി അവതരിപ്പിച്...

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു: അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ് | Nipah virus in Kozhikode 05.09.2021

മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കുട്ടിയ്ക്ക് നിപ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ശനിയാഴ്ച വൈകിയാണ് ലഭിച്ചത്. | അവതരണം: അഞ്ജയ് ദാസ് എന്‍.ടി

'ക്രൂരന്മാരുടെ കൂട്ടമാണ് താലിബാൻ'; അമേരിക്കൻ സൈനിക മേധാവി 02.09.2021

അഫ്ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. താലിബാൻ ഭീകരരുടെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുടെ നേതൃത്വത്തിലാകും സർക്കാർ.താലിബാൻ ക്രൂരൻമാരുടെ കൂട്ടമാണെന്ന് അമേരിക്കൻ സൈനിക മേധാവിആരോപിച്ചു

'ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ല' - സുനീഷയുടെ ശബ്ദരേഖ പുറത്ത് 01.09.2021

പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത്. സ്വന്തം വീട്ടിലേക്ക് പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് സമ്മതിക്കുന്നില്ല. ഭര്‍തൃവീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖ.

കോവിഡാനന്തരം കുട്ടികളില്‍ മിസ്‌ക് രോഗം 01.09.2021

കോവിഡാനന്തരം കുട്ടികളില്‍ മിസ്‌ക് രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡോ.ഡാനിഷ് സലീമിന്റെ വാക്കുകള്‍ കേള്‍ക്കാം

ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജു 31.08.2021

കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. വിവാഹ മോചന ഹര്‍ജിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്.

കട്ടിയുള്ള വസ്തുകൊണ്ട് കണ്ണിലടിച്ചു; മൂക്കിന്റെ പാലം പൊട്ടി, ഏറ്റത് ക്രൂരമര്‍ദ്ദനമെന്ന് റുജീഷ് 26.08.2021

വാഹനം സര്‍വീസ് ചെയ്തുകൊടുക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് മുക്കം സ്വദേശിയായ റുജീഷ് റഹ്മാനെ അക്രമിസംഘം കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ കണ്ണിന് താഴെയുള്ള എല്ലുകള്‍ പൊട്ടി ശസ്ത്രക്രിയ വേണ്ട അവസ്ഥയിലാണ് റുജീഷ് ഇപ്പോള്‍

Ascolta il podcast News & Views su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici