Manorama Online
Manorama INDIA FILE
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
Visita il sito del podcast e sostieni chi lo crea: bingepods.com
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
പഞ്ചാബ് പാടത്ത് വിളയുന്നത് | India file Podcast | Manorama Online Podcast 29.04.2026 6:17
2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ സിഖ് മത കാർഡ് ഇറക്കി കളി തുടങ്ങിയിരിക്കുകയാണ് ഭരണകക്ഷിയായ എഎപി. അതിനെ ബിജെപിയും മറ്റു കക്ഷികളും എങ്ങനെ മറികടക്കും? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു. Punjab Blasphemy Law Politics shapes the electoral narrative as AAP leverages religious sentiment to consolidate S...
ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast 21.04.2026 7:19
ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The BJP has nominated...
സഹകരണസംഘത്തിന്റെ സഹായ പദ്ധതി 15.04.2026 6:27
എസ്ഐആർ സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ള ആശങ്കകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അവഗണിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഭാവിയെന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് അവതരിപ്പിക്കുന്ന ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. In this episode of India File , Jomy Thomas examines the growing concerns surrounding the SIR process and its potential impact on electora...
ആശയം വിട്ടൊരു കളിയില്ല | India file Podcast | Manorama Online Podcast 07.04.2026 5:58
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി അസമയത്തു കൊണ്ടുവന്നതാണെന്ന ആക്ഷേപം ബിജെപിക്കാർക്കുതന്നെയുണ്ട്. ആശയപരമായ സ്വാധീനമുള്ള ബിൽ ഉചിതസമയത്ത് വീണ്ടും കൊണ്ടുവരുമെന്നു കരുതണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. FCRA amendment India debate highlights the political clash over foreign funding regulations and NGO oversight. Political Clash Over...
സ്ത്രീകളെക്കുറിച്ചുള്ള വേവലാതി | India file Podcast | Manorama Online Podcast 01.04.2026 6:12
ലോക്സഭയിലെയും നിയമസഭകളിലെയും വനിതാസംവരണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. സർക്കാരിനു പെട്ടെന്ന് ഇങ്ങനെയൊരു ഉൾവിളിയുണ്ടായതിനു പിന്നിലെന്ത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Women Reservation Bill India is gaining urgency as the government considers advancing the implementation of reservation for women in...
ഭരണം പഠിപ്പിക്കുന്ന ജഡ്ജി| India file Podcast | Manorama Online Podcast 25.03.2026 5:33
അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Justice Atul Sreedharan of the Allahabad High Court is demonstrating how to confr...
തെറിക്കുന്ന തൊപ്പി, ഉറയ്ക്കുന്ന തൊപ്പി | India file Podcast | Manorama Online Podcast 19.03.2026 6:49
ആനന്ദബോസല്ല, ആർ.എൻ. രവിയാണ് ഇപ്പോൾ ബംഗാളിൽ വേണ്ടതെന്ന് അമിത് ഷായ്ക്കു തോന്നുന്നെങ്കിൽ അതിൽ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം നീളുന്ന ദൂരക്കാഴ്ചയുണ്ട്. എന്നാൽ സമീപകാലത്തെ രണ്ടു നിർബന്ധിത രാജികളും രണ്ടു വിചാരണ പ്രമേയങ്ങളും കേന്ദ്രത്തിലെ നല്ല ഭരണത്തിന്റെ സൂചനയല്ല. രാജ്യത്തെ ഭരണസംവിധാനത്തിന്റെ നാല് ഉന്നതസ്ഥാനത്തിരിക്കുന്നവർക്കാണ് ഈ അവസ്ഥ! ഇതിനു പിന്നിലെന്താണ്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് &ls...
അശുദ്ധമാകുന്ന അവാർഡ് | India File | Sahitya Akademi Award | Epi 48 14.03.2026 6:47
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് പട്ടിക കേന്ദ്ര സാംസ്കാരിക മന്ത്രാലയം തട്ടിക്കൊണ്ടുപോയിട്ട് രണ്ടരമാസം. അക്കാദമി അതിന്റെ സ്വതന്ത്ര സംവിധാനത്തിലൂടെ തയാറാക്കിയ അവാർ‍ഡ് പട്ടിക എന്തിനായിരിക്കും കേന്ദ്രം ഇത്രയും നാൾ പിടിച്ചുവച്ചത്? പുതിയൊരു കുങ്കുമ സാഹിത്യചേരിയുടെ നിർമാണമടക്കം സർക്കാരിനു ലക്ഷ്യം പലതാകാം. വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പ...
പാഠപുസ്തകങ്ങൾ ഹാജർ | India file Podcast | Manorama Online Podcast 04.03.2026 6:23
പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ‍ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാ...
രാഷ്ട്രീയ ഭക്ഷണത്തിന്റെ അരുചി | India file Podcast | Manorama Online Podcast 25.02.2026 6:34
വിദ്വേഷത്തിനു മുന്നിൽ വാതിൽ കൊട്ടിയടച്ചൊരു ഗ്രാമം. വിദ്വേഷത്തിനു വളരാൻ ആവോളം വളമിട്ട് ഒരു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഒരേ കാലത്തെ രണ്ടുതരം കാഴ്ചകൾ.എന്തു തൊഴിൽ ചെയ്യണം, എന്തു ഭക്ഷണം കഴിക്കണം എന്ന മൗലികാവകാശത്തിൽ വരെ രാഷ്ട്രീയക്കാർ ഇടപെടുകയാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Meat Politics in India: A village th...
ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast 17.02.2026 6:33
അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring cou...
സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! | India file Podcast | 10.02.2026 7:10
സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വി...
നിവേദ്യമാകുമോ നിധിൻ? | India File Podcast 04.02.2026 6:40
ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാ...
ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast 20.01.2026 6:46
സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്...
മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast 13.01.2026 6:19
കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭ...
പുതിയൊരു ചേരി നിർമാണം | India File Podcast 07.01.2026 7:04
പുതിയ ബിജെപിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം; തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. എന്നാൽ, പഴയപടി മതിയെന്ന ചിന്തയുള്ളവരും പാർട്ടിയിലുണ്ട്. അവരുടെ മനസ്സിൽ രാഹുലിനു പകരം പ്രിയങ്കയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്...
രണ്ടുതരം പ്രചോദനങ്ങൾ | India File Podcast 31.12.2025 6:18
‘പ്രചോദനസ്ഥലം’ എന്നു പേരിട്ട് 3 ബിജെപി നേതാക്കളുടെ പ്രതിമ യുപിയിൽ നിർമിക്കാൻ ആലോചിക്കുന്ന സമയത്താണ് ഉന്നാവിലെ പെൺകുട്ടി ഒരു ബിജെപി നേതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്. വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് 2015ൽ നടന്ന ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ യുപി സർക്കാർ തീരുമാനിച്ചത് ഏതാനും മാസം മുൻപാണ്. ഒരു ഭാഗത്ത് അധികാരം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ മറുവശത്ത് ചിലർ അധ...
തിടുക്കത്തിൽ ഒരു ശാന്തി | India File Podcast 24.12.2025 7:45
നെഹ്റു മുതലിങ്ങോട്ട് എല്ലാ പ്രധാനമന്ത്രിമാരും ആണവോർജ ഗവേഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചു മനസ്സിലാക്കി അതിൽ പ്രകടമായ താൽപര്യമെടുത്തവരാണ്. പക്ഷേ, ഇപ്പോൾ ‘ശാന്തി’ എന്നു ചുരുക്കപ്പേരിട്ട് കേന്ദ്രം കൊണ്ടുവന്ന ആണവബില്ലിന്റെ ചർച്ചയിൽ അസാന്നിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വികസിതഭാരത ലക്ഷ്യത്തിൽ ആണവവിഷയമൊക്കെ ഇങ്ങനെ കൈകാര്യം ചെയ്താൽ മതിയോ? അന്വേഷിക്കുകയാണ് ...
നോ യുവർ ഓണർ | India File Podcast | Manorama Online Podcast 17.12.2025 7:10
ഒരുവശത്ത് സർക്കാർ സംരക്ഷണം, മറുവശത്ത് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണഭീഷണി. സവിശേഷ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിൽ ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങൾ കടന്നുപോകുന്നത്. അതിനിടെ രണ്ട് ഹൈക്കോടതികളിലായുള്ള നാല് ജഡ്ജിമാരുടെ പേരും ചർച്ചകളിൽ നിറയുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു ചർച്ച രാജ്യത്ത് ശക്തമാകുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റ...
വന്ദേമാതരം കൊണ്ടൊരു 'വാം അപ്' | India File Podcast | Manorama Online Podcast 10.12.2025 6:27
തങ്ങളുടെ ദേശീയതയുടെ ചേരുവകളുള്ള ചരിത്രം നിർമിച്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമാകാൻ എല്ലാ കാലത്തു ബിജെപി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വന്ദേമാതര ചർച്ചയിലൂടെ മറ്റൊരു ചരിത്രനിർമാണത്തിനാണ് ബിജെപി ശ്രമം. ദേശീയഗീതത്തെ പുതിയൊരു വിഭജനവിഷയമാക്കുന്നു. ചരിത്രനിർമാണത്തിന്റെ ഭാഗമായി വന്ദേഭാരതം എഴുതിയതിന് ഇതുവരെ നൽകാത്ത തീയതിയും ബിജെപി സൃഷ്ടിച്ചു. വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ഈ ‘പുതിയ...
പെൺവോട്ടിന്റെ വില എത്ര? | India File Podcast | Manorama Online Podcast 04.12.2025 6:32
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ത്രീകൾക്കായി പദ്ധതികൾ പ്രഖ്യാപിക്കാൻ പാർട്ടികൾ മത്സരിക്കുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്ത്. സ്ത്രീകളുടെ വോട്ടവകാശത്തിന് ഇങ്ങനെ വിലയിടുമ്പോൾ ജനാധിപത്യത്തിന്റെ വിലയിടിയുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് സ്ത്രീകൾക്കു നൽകുന്ന സൗജന്യങ്ങൾ വിവിധ പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ? കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണപക്ഷം ഈ അവസരം എങ്ങനെയാണ് മുതലെടുക്കുന്ന...
നാലു കോഡുകളുമായി നാലാം വഴിയേ | | India File Podcast | Manorama Online Podcast 29.11.2025 8:34
കേന്ദ്ര സർക്കാർ 4 ലേബർ കോഡുകൾ കൊണ്ടു വന്നിരിക്കുന്നു. തൊഴിൽ നിയമങ്ങളെ കാലത്തിനൊത്ത് മാറ്റിയെഴുതുകയാണ് ആ ലേബർ കോഡുകളിലൂടെയെന്നാണ് കേന്ദ്ര സർക്കാർ വാദം. പക്ഷേ, സ്വന്തം പക്ഷത്തെ ബിഎംഎസ് തന്നെ അതിലെ രണ്ട് കോഡുകളെ എതിർക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. കേന്ദ്രം ആരുടെ നയമാണ് നടപ്പാക്കുന്നത്? സ്വതന്ത്ര ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ ചരിത്രവുമായി ചേർന്നുനിന്ന് വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ&rsquo...
മോദി കാണുന്ന കോൺഗ്രസ് | India File Podcast | Manorama Online Podcast 19.11.2025 7:31
കോൺഗ്രസിനെ ഇനിയും എഴുതിത്തള്ളാൻ മോദി തയാറാകുന്നില്ല. കോൺഗ്രസ് ആശയങ്ങളുടെ നഷ്ടപ്പെടാത്ത പ്രസക്തിതന്നെ പ്രധാന കാരണം. പക്ഷേ, അതിനൊത്തുയരാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതിനും കാരണങ്ങൾ ഏറെയാണ്. വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Modi is still not ready to write off the Congress. The main reaso...
ഇരുട്ടിൽ തുടരുന്നതിൽ എന്തു കാര്യം? | India File | EPi 32 12.11.2025 6:52
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുമോഷണ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കേട്ട ഭാവം പോലും നടിക്കുന്നില്ല. ഉയരുന്ന ചോദ്യം ഇതാണ്– എന്തുകൊണ്ട് ഈ തെളിവുകളുമായി രാഹുൽ കോടതിയിൽ പോകുന്നില്ല. അതിനു കൃത്യമായ ചില കാരണങ്ങളുണ്ട്. അവയെന്താണ്? തിരഞ്ഞെടുപ്പു കമ്മിഷന് ഇക്കാര്യത്തിൽ എന്തെങ്കിലും ആശങ്കയുണ്ടോ? വോട്ടുമോഷണ വിവാദത്തിന്റെ പശ്ചാത്തലവും രാഷ്ട്രീയ സാഹചര്യങ്ങളും വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’...
ഹിമന്തയുടെ ‘നെല്ലി’ പ്രയോഗം | India File Podcast | Manorama Online Podcast 05.11.2025 7:44
ഗായകന്‍ സുബീൻ ഗാർഗിന്റെ മരണത്തോടെ കലങ്ങിമറിഞ്ഞ അസമിലെ രാഷ്ട്രീയസ്ഥിതി തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രഹസ്യായുധം’ പുറത്തെടുക്കുന്നു: 1983ലെ നെല്ലി കൂട്ടക്കൊലയുടെ റിപ്പോർട്ട്. മൂവായിരത്തിലധികം പേരുടെ ജീവനെടുത്ത നെല്ലി കൂട്ടക്കൊല സംബന്ധിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്തുവിടുന്നതിനെ ചൊല്ലി പല കോണുകളിൽ ചർച്ചയുയരുന്നുണ്ട്. അത് ഹിമന്തയുടെ ഗീബൽസീയൻ തന്ത്രമാണെ...
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici