S Gopalakrishnan

Dilli Dali

Society ML ↓ 480 episodi

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Visita il sito del podcast e sostieni chi lo crea: www.dillidalipodcast.com

Autore

S Gopalakrishnan

Categoria

Society

Sito del podcast

www.dillidalipodcast.com

Ultimo episodio

8 lug 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,8 iOS in arrivo

Episodi

മണ്ടേല പെൺമക്കൾക്ക് ജയിലിൽ നിന്നയച്ച കത്ത് 30.03.2020

മണ്ടേല പെൺമക്കൾക്ക് ജയിലിൽ നിന്നയച്ച കത്ത് കൊറോണ മൂലം വീടുള്ളവരെല്ലാം വീട്ടുതടങ്കലിലായ ഈ വേളയിൽ കേൾക്കാൻ ഒരു കത്ത് . 1962 മുതൽ 27 കൊല്ലങ്ങൾ ജയിലിൽ കിടന്ന നെൽസൺ മണ്ടേല 1969 ൽ രണ്ടാം ക്‌ളാസ്സിലും മൂന്നാം ക്‌ളാസ്സിലും പഠിച്ചിരുന്ന പെൺ മക്കൾക്ക് അയച്ച ഒരു  കത്ത്. മണ്ടേല ഇങ്ങനെ കത്തുകൾ എഴുതുമ്പോൾ അവ മക്കളുടെ പക്കൽ എത്തുമോ എന്നു പോലും അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു

ദില്ലി -ദാലി : സച്ചിദാനന്ദൻ 29.03.2020

പ്രീയ സുഹൃത്തേ , ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ് തുടങ്ങിയിട്ട് ഇത് മുപ്പതാം നാൾ . ശബ്ദമാധ്യമത്തിൽ നടത്തുന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്. പുത്തൻ സാങ്കേതികവിദ്യ വിവിധ തരത്തിലുള്ള ആശയപ്രചരണോപാധികൾ ആധുനികമനുഷ്യന് അനുവദിക്കുമ്പോൾ ശബ്ദത്തിന്റെ മനോഹര ലോകത്തിൽ നിൽക്കാൻ തീരുമാനിക്കുന്ന ഒരു മാധ്യമ ഇടപെടൽ ആണ് ദില്ലി -ദാലി . ഈ പോഡ്കാസ്റ്റിനെ ചുരുങ്ങിയ കാലത്തിൽ തന്നെ സ്നേഹിക്കാൻ തുടങ്ങിയ എല്ലാവർക്കും ഞാൻ നന്ദ...

Asterix : സ്രഷ്ടാവിന് ആദരാഞ്ജലി 28.03.2020

Asterix : സൃഷ്ടാവിന് ആദരാഞ്ജലി ഇ പി ഉണ്ണിയുമായി അഭിമുഖം മലയാളിയിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു Asterix ഉണ്ടെന്നാണ് പ്രശസ്ത കാർട്ടൂണിസ്റ് ഉണ്ണി പറയുന്നത് . Asterix ന് രൂപകൽപന ചെയ്ത കലാകാരൻ Albert Uderzo യ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഉണ്ണി പറയുന്നു , തന്നിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റിനെ Asterix എങ്ങനെ സ്വാധീനിച്ചു എന്നും കൊറോണ വൈറസിനെ ലോകം ചെറുക്കുമ്പോൾ റോമാ സാമ്രാജ്യത്തെ ചോദ്യം ചെയ്ത Aster...

നമ്മുടെ ലക്ഷ്മണ രേഖകൾ നമ്മുടെ ഭൂതദയകൾ ഇന്നത്തെ ദില്ലി രാത്രി 27.03.2020

നമ്മുടെ ലക്ഷ്മണ രേഖകൾ നമ്മുടെ ഭൂതദയകൾ ഇന്നത്തെ ദില്ലി രാത്രി Dilli Dali Special Edition

ദില്ലിയിൽ കിളികളുടെ അട്ടിമറി 26.03.2020

ദില്ലിയിൽ കിളികളുടെ അട്ടിമറി മനുഷ്യർ പിൻവാങ്ങിയപ്പോൾ ദില്ലിയിൽ അധികാരം തിരിച്ചു പിടിച്ച പക്ഷികൾ ..ഒരു ശബ്ദചിത്രം ദില്ലിയിലെ ഒരു ബാൽക്കണി കാഴ്ച

കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം  25.03.2020

കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം അൻസാരി എന്ന റിക്ഷാക്കാരൻ എന്നെ കഴിഞ്ഞ ദിവസം അതിശയിപ്പിച്ചതിൻറെ അനുഭവവിവരണമാണിത്

'കൊറോണയും ലോകത്തിൻ്റെ ആരോഗ്യനയങ്ങളും' : ഡോക്ടർ കെ പി കണ്ണൻ 24.03.2020

ഒരു പനിയ്ക്കു മുൻപിൽ വമ്പൻ രാഷ്ട്രഭീമന്മാർ പകച്ചു നിൽക്കുന്നു . ചിലർ പറയുന്നു മനുഷ്യാരോഗ്യം ഒരു കച്ചവട വസ്തു ആയി മാറിയതിന് നൽകേണ്ടി വന്ന വലിയ വിലയാണെന്ന്.   പ്രമുഖ സമ്പദ് ശാസ്ത്രജ്ഞൻ ഡോക്ടർ കെ പി കണ്ണനുമായി ഒരു അഭിമുഖം. പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കണം ....ആരോഗ്യം ലാഭമുണ്ടാക്കാനുള്ള ചരക്കല്ല എന്ന് പഠിക്കാൻ ലോകത്തിന് ഒരു മഹാമാരി വേണ്ടി വന്നു എന്നത് എത്ര സങ്കടക...

കൊറോണ : ഇറ്റലിയും കേരളവും Dilli Dali 23.03.2020

കൊറോണ : ഇറ്റലിയും കേരളവും പത്തുകൊല്ലങ്ങൾക്കു മുൻപ് ഒരു യൂറോപ്യൻ പര്യടനത്തിനിടയിലാണ് കുര്യച്ചനേയും ജെയ്‌സിയെയും ഇറ്റലിയിൽ വെച്ചു പരിചയപ്പെട്ടത് . സ്നേഹനിധികളായ അവരുടെ വീട്ടിൽ ഞാൻ താമസിച്ചു. 22 കൊല്ലങ്ങളായി നേഴ്സ് ആയ ജെയ്‌സി കൊറോണ ബാധിച്ച ഇറ്റലിയെ കുറിച്ച് സംസാരിക്കുന്നു . ആഴ്ചകൾ കൊണ്ട് എങ്ങനെ ഇറ്റലിയിലെ ജീവിതം നിശ്ചലമായി ? വൃദ്ധരോടുള്ള സമീപനത്തിലെ പ്രശ്നങ്ങൾ . കുഞ്ഞുങ്ങൾക്ക് കൊറോണ വന്നാൽ എങ്ങനെ ? ഇ...

1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ്‌ പനി 21.03.2020

1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ്‌ പനി ഇത് 2020 . കൊറോണാ വൈറസ് ബാധിച്ച് ലോകം പനിക്കിടക്കയിൽ വിറങ്ങലിച്ചു കിടക്കുമ്പോൾ 1918 ൽ സ്പാനിഷ് ജ്വരം ബാധിച്ച് സബർമതിയിലെ ആശ്രമത്തിൽ കിടന്ന ഗാന്ധിയെ എന്തിന് തിരിഞ്ഞുനോക്കണം ? കാരണമുണ്ട് . സമാനതകൾ ഉണ്ട് . സ്‌പാനിഷ്‌ പനി ലോകരാഷ്ട്രീയത്തെ, സമ്പദ്ഘടനയെ മാറ്റിമറിച്ചു. 2020 ലെ പനിയും അതു തന്നെ ചെയ്തേക്കാം. ദശാബ്ദങ്ങളായി ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്ന മാമൂലുകൾ പ്രാഥ...

കടലും കൊറോണയും നാവികനായ കവിയും 20.03.2020

കടലും കൊറോണയും നാവികനായ കവിയും പസഫിക് സമുദ്രത്തിൽ നിന്നും ടി ജി നിരഞ്ജൻ സംസാരിക്കുന്നു അംഗോളയിൽ നിന്നും ലോഡ് ചെയ്ത രണ്ടുലക്ഷത്തിയെൺപതിനായിരം ടൺ എണ്ണയുമായി കൊറോണയുടെ കാലത്ത് വൻകരകളിൽ അടുക്കാനാവാതെ കടലിൽ ...അതിൽ മലയാളകവി നിരഞ്ജനും. ആഗോളതയുടെ ഇക്കാലത്ത് ഒരു സൂക്ഷ്മജീവി എങ്ങനെ വിഭജിച്ചു നിന്ന രാജ്യങ്ങളെ ഒന്നിപ്പിക്കുന്നു ! നമ്മുടെ ദുരന്ത കാലത്തെ കുറിച്ച് നിരഞ്ജൻ ദില്ലി ദാലിയോട് സംസാരിച്ചത് . കേട്ടാലും...

നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ് 18.03.2020

നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ് ജസ്റ്റിസ് ഗൊഗോയ്ക്ക് 'No' എന്നു പറയാൻ കഴിയേണ്ടതായിരുന്നു. പറഞ്ഞിരുന്നുവെങ്കിൽ കുതിരപ്പുറത്ത് ആടയാഭരണങ്ങൾ അണിഞ്ഞു അടുത്തു വന്ന് ഞെളിഞ്ഞുനിന്ന ചക്രവർത്തി തല താഴ്ത്തി തിരികെ പോകുമായിരുന്നില്ലേ ? പക്ഷേ , എല്ലാവർക്കും ഡയോജിനിസ് ആകാൻ കഴിയില്ലല്ലോ . ഗാന്ധി കൊണ്ട വെയിൽ ഗൊഗോയ്‌ കൊണ്ടില്ലല്ലോ . ദില്ലി ദാലി 18 March 2020

കൊറോണ കൊണ്ടുപോയ വാസ്തുശില്പി 17.03.2020

കൊറോണാ വൈറസ് മൂലം ഇന്നലെ ഇറ്റലിയിലെ മിലാനിൽ അന്തരിച്ച വിശ്രുത വാസ്തുശില്പിയായ വിറ്റോറിയോ ഗ്രിഗൊറ്റി (Vittorio Gregotti ) യ്ക്കുള്ള ആദരാഞ്ജലിയാണ് ഇന്നത്തെ ദില്ലി ദാലിയിൽ. യൂറോപ്പിലെ ആധുനികാനന്തര വാസ്തുകലയുടെ പ്രമുഖ മുഖം. ദാർശനികരുടെ സുഹൃത്തായിരുന്ന വാസ്തുശില്പി. ബാഴ്‌സിലോണാ ഒളിമ്പിക് സ്റ്റേഡിയം രൂപകൽപന ചെയ്ത ആൾ . വെനീസ് ബിനാലെയുടെ തലവനായിരുന്നു. വലിയ പത്രാധിപരായിരുന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാ...

"ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?" 16.03.2020

മാധവിക്കുട്ടി മഴയുള്ള ഒരു രാത്രിയിൽ അവസാനകാലത്ത് എഴുതിയ ഒരു കുറിപ്പാണ് ഇന്നത്തെ 'ദില്ലി -ദാലി' യിൽ. വേദനയുടെ മഷിയിൽ പേന മുക്കി ബുദ്ധനെ കൂട്ടുപിടിച്ച് കമല സുരയ്യ എന്ന മാധവിക്കുട്ടി എഴുതിയ കുറിപ്പ് . "ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?" 'ഇവിടെ എനിക്ക് സമപ്രായക്കാരില്ല. എല്ലാവർക്കും യൗവ്വനമാണ്...ഞാൻ കൈയ്യെത്താത്ത ഒരിടത്തേക്ക് വലിഞ്ഞു കഴിഞ്ഞു. എനിക്ക് വികാരങ്ങൾ ബാക്കിയി...

ഇതിലുമേറെ ലളിതമായെങ്ങനെ ? 12.03.2020

ഇതിലുമേറെ ലളിതമായെങ്ങനെ ? ഭൂഗോളത്തെ വലം വെയ്ക്കുന്ന ഒരു പക്ഷി സ്വർഗത്തിൽ നിന്നും വിരുന്നു വരുന്ന Arctic Tern . ഇത്രയധികം ഊർജ്ജം ഉള്ള മറ്റൊരു ജീവി ഇല്ല . ഭാരം നൂറു ഗ്രാം . ഒരായുസ്സിൽ ഭൂമിയെ രണ്ടുപ്രാവശ്യം വലം വെയ്ക്കുന്ന മഹാദേശാടനം

Dilli Dali നാം കാണുമ്പോൾ നാം കാണാത്തത് 10.03.2020

നാം കാണുമ്പോൾ നാം കാണാത്തത് Dilli Dali Podcast in Malayalam കാഴ്ചയില്ലാത്ത കേശവ് ചൗധരി എൻ്റെ ഹോളി ഉത്സവ  നിറബോധത്തെ വെല്ലുവിളിച്ച അനുഭവ കഥ 10 March 2020

ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ : Story of a Gandhi film 09.03.2020

ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ ഏ കെ ചെട്ടിയാർ 1930 കളുടെ അവസാനം ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് ഒരുഡോക്യുമെന്ററി  സിനിമ എടുക്കാൻ തീരുമാനിച്ചു. അസാമാന്യമായ ഒരു ത്യാഗത്തിൻ്റെ കഥ.  ലോകം മുഴുവൻ സഞ്ചരിച്ച് അൻപതിനായിരം അടി നീളമുള്ള ദൃശ്യങ്ങൾ സമാഹരിച്ചു. അപ്പോഴേക്കും രണ്ടാം ലോകയുദ്ധം തുടങ്ങി. അപ്പോൾ സംവിധായകൻ തെക്കേ ആഫ്രിക്കയിൽ . ചെട്ടിയാർ എന്തുചെയ്തു ? ആ കഥയും , സിനിമയിൽ ഡി കെ പട്ടമ്മാൾ...

ഒരു ഓട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും 04.03.2020

ഒരു ഓട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും Dilli Dali, Podcast in Malayalam : 04 March 2020 ഒരു  ഓട്ടോറിക്ഷയാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്.

സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ Dilli Dali 02.03.2020

സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ " എന്നെ പോലെ സംസാരിച്ച് മരിക്കുന്നതാണ് നിങ്ങളെ പോലെ സംസാരിച്ചു ജീവിക്കുന്നതിലും നല്ലത്" സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ ആണ് ഇന്നത്തെ ദില്ലി -ദാലിയിൽ വധശിക്ഷയ്ക്കു വിധേയനായി വിഷം കഴിച്ചു മരിക്കുന്നതിനു മുൻപേ ദാർശനികൻ പറഞ്ഞു : "മരണമെന്നാൽ ശൂന്യതയാണ് . അബോധതലമാണ് . ആത്മാവിനുള്ള ഭാവാന്തരമാണ്. സ്വപ്നം പോലും ഉപദ്രവിക്കാത്ത നിദ്രയാണത് " ലോകത്തിലെ എല്ലാ സ്വേച്ഛാധികാരങ്ങളേയും...

ഈ ആഴ്ചത്തെ എഡിറ്റോറിയൽ 'മനുഷ്യരാശിയെ കാത്തിരിക്കുന്ന മഹാവ്യാധി' 01.03.2020

ദില്ലി ദാലിയിൽ ഈ ആഴ്ചത്തെ എഡിറ്റോറിയൽ (Here comes the Corona-virus Pandemic)  'മനുഷ്യരാശിയെ കാത്തിരിക്കുന്ന മഹാവ്യാധി' New York Times എഴുതുന്നു : തരംതാണ ദേശീയതാവാദങ്ങളും , വൃത്തികെട്ട വാണിജ്യ യുദ്ധങ്ങളും , പരസ്പര വിശ്വാസത്തകർച്ചയും ആഗോള ആരോഗ്യരംഗത്തെ നാശോന്മുഖമാക്കുന്നു

ഗുരുദ്വാരയുടെ വാതിലും മർദാനയുടെ വീണയും Dilli Dali 29 Feb 2020 29.02.2020

ഗുരുദ്വാരയുടെ വാതിലും മർദാനയുടെ വീണയും ഇന്ദ്രജിത്ത് എന്നോടു പറഞ്ഞു ഈ കലാപം കാണുമ്പോൾ ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത് വാളോങ്ങിയ കൈകൾ അല്ല വീണയുമായി ഗുരു നാനാക്കിൻ്റെ കൂടെ നടന്ന ഭായി മർദാനയെ ആണ് ...നാനാക് ദേവൻ്റെ മുസ്‌ലീം സഹയാത്രികൻ . ദില്ലി കലാപത്തിനിരയായ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഗുരുദ്വാരകൾ വാതിലുകൾ തുറന്നു കൊടുത്തപ്പോൾ എഴുപതു കഴിഞ്ഞ ഇന്ദ്രജിത്ത് എന്നോട് പറഞ്ഞ ചരിത്രം ...പഞ്ചാബും ദില്ലിയും &nbs...

Dilli Dali 27 February റോജർ വാട്ടേഴ്സ് ഇന്ത്യൻ സമരഗാനം വായിക്കുമ്പോൾ 27.02.2020

1968 മുതൽ 2020 വരെ ഇന്ത്യ സഞ്ചരിച്ച ദൂരം ദില്ലി ദാലി 27 ഫെബ്രുവരി 2020 1968 ൽ ബീറ്റിൽസ് ' ഹരേ രാമാ ഹരേ കൃഷ്ണ ' പാടി. ഇപ്പോൾ Pink Floyd ലെ മുതിർന്ന ഗായകൻ ദില്ലിയിലെ യുവ-സമരകവി അമീർ അസീസിൻ്റെ 'ഞങ്ങൾ എല്ലാം ഓർത്തിരിക്കും ' പാടുമ്പോൾ കാര്യങ്ങൾ ഒരുപാടു മാറുന്നു . ദില്ലി ദാലി ഇന്ന് ഒരു സംഗീത വിചാരം നടത്തുന്നു ...നാം കാലത്തിലൂടെ

മദൻ യാദവും ഒരു ഫോട്ടോയും : 2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ 25.02.2020

മദൻ യാദവും ഒരു ഫോട്ടോയും 2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ ഞാൻ മദൻ യാദവിനെ 1996 ൽ കാണുമ്പോൾ അയാൾക്ക് 90 വയസ്സുണ്ടായിരുന്നു . അയാൾ ഒരു കഥ പറഞ്ഞു ...ഒരു ഹിന്ദു -മുസ്‌ലിം മൈത്രിയുടെ അനുഭവ കഥ . ഈ രാത്രി ദില്ലിയ്ക്ക് ഓർക്കുവാൻ അതിവിടെ

First visit of a US President to India 1959 ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ  ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ 24.02.2020

ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ  ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ 1959 ഡിസംബറിലാണ് ആദ്യമായി ഒരു അമേരിക്കൻ രാഷ്ട്രപതി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്. അന്ന് പണ്ഡിറ്റ് നെഹ്‌റു ഇന്ത്യൻ പ്രധാനമന്ത്രിയും വി കെ കൃഷ്ണമേനോൻ പ്രതിരോധ മന്ത്രിയും എ കെ ഗോപാലൻ പ്രതിപക്ഷനേതാവുമായിരുന്നു. നെഹ്രുവിൻ്റെ റഷ്യൻ സ്നേഹവും ,പ്രസിഡണ്ട്  ഐസൻഹവറിന് വി കെ കൃഷ്ണമേനോനോടുള്ള ദേഷ്യവും വഷളായിക്കൊണ്ടിരുന്ന ഇന്ത്യ...

Harappan meat and new vegetarianism ഹാരപ്പയിലെ ഇറച്ചിക്കറിയും കുഞ്ചൻ നമ്പ്യാരുടെ പാഞ്ചാലിയും 22.02.2020

This podcast is on the debate on the food habits of the Harappan civilisation ഡൽഹിയിലെ National Museum ൽ നടക്കുന്ന ഹാരപ്പൻ കാല ഭഷ്യമേള ഒരു ചർച്ച തുടങ്ങിവെച്ചിരിക്കുന്നു . ആദ്യം പ്രസിദ്ധീകരിച്ച ഭക്ഷണ പട്ടികയിൽ മത്സ്യ -മാംസയിനങ്ങൾ ഉണ്ടായിരുന്നു . എന്നാൽ ചിലരുടെ പരാതിയിൽ മത്സ്യവും മാംസവും പിൻവലിഞ്ഞു . പ്രശ്നം ക്രിസ്തുവിനും രണ്ടായിരം കൊല്ലങ്ങൾക്കു മുൻപ് ജീവിച്ച ഹാരപ്പൻ സംസ്കാരത്തിൽ നോൺ വെജിറ്റേറിയൻ ഭക...

The Outsider: ജബേദാ ബീഗവും ഒരസംബന്ധരാഷ്ട്രവും 20.02.2020

Jabeda Begum and 'The Outsider' : A Podcast in Dilli Dali The plight of Jabeda Begum alias Jabeda Khatun, a resident of Guwahari  village, Baksa district, Assam, reported by this newspaper on Wednesday,  shines the light on the flaws in the institutions and the framework  designed to address issues related to citizenship in Assam. Her claim to  be an Indian citizen was rejected...

Ascolta il podcast Dilli Dali su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici