Mathrubhumi

Minnaminni kathakal | Mathrubhumi

Kids ML ↓ 200 epizód

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids 

Szerző

Mathrubhumi

Kategória

Kids

A podcast weboldala

www.spreaker.com

Legutóbbi epizód

2026. jan. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ആരാണ് ശക്തിമാന്‍|മിന്നാമിന്നിക്കഥകള്‍ |Minnaminnikadhakal 12.08.2024

വലിയ പൊങ്ങച്ചക്കാരന്‍ ആണ് അമറന്‍ സിംഹം. ഒരു ദിവസം അമറന്‍ കാട്ടിലൂടെ നടക്കുമ്പോള്‍ കുറേ മൃഗങ്ങളെ കണ്ടു. അവന്‍ വിചാരിച്ചു എല്ലാവരെയും ഒന്നു പേടിപ്പിക്കാം, ഗര്‍ര്‍ര്‍ അമറന്‍ ഉറക്കെ ഗര്‍ജിച്ചു.ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുഞ്ഞിയും കുറിഞ്ഞിയും| മിന്നാമിന്നിക്കഥകള്‍| Minnaminnikkathakal 09.08.2024

മുത്തിയമ്മൂമ്മയുടെ വീട്ടില്‍ രണ്ട് സുന്ദരി പൂച്ചകളുണ്ട്. കുഞ്ഞിയും കുറിഞ്ഞിയും. മുത്തിയമ്മൂമ്മയ്ക്ക് കുഞ്ഞിയെയും കുറിഞ്ഞിയെയും ഒരു പോലെ ഇഷ്ടമായിരുന്നു. പിഞ്ഞാണ പാത്രത്തില്‍ പാലൂട്ടിയും കുമ്പ നിറയെ ചോറും മീനും ഒക്കെ കൊടുത്ത് അമ്മൂമ്മ പൊന്ന് പോലെയാണ് അവരെ നോക്കിയിരുന്നത്.  ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുട്ടായിയോട് കൂട്ടായി | മിന്നാമിന്നിക്കഥകള്‍  | Minnaminnikkathakal 05.08.2024

മഹാവികൃതിയാണ് കൂട്ടായി മുയല്‍കുട്ടന്‍. പകല്‍ മുഴുവന്‍ അവന്‍ മുയലമ്മയുടെ പുറകേ നടന്ന് ശല്യപ്പെടുത്തും. സൂക്ഷിച്ചുവരിച്ചിരിക്കുന്ന കാരറ്റുകള്‍  വെറുതെ തിന്നുതീര്‍ക്കും. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട്  മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

അമ്മുവും അമ്മയും | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 02.08.2024

മിടുക്കിക്കുട്ടിയാണ് അമ്മു. മണ്ണില്‍ കളിക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമാണ്. ഒരു അവധി ദിവസം അമ്മു അമ്മ കാണാതെ ചെറിയൊരു കമ്പെടുത്ത് മുറ്റത്ത് കിളക്കാന്‍ തുടങ്ങി. സൗമ്യ ദുര്‍ഗ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

കരയിലെ കാഴ്ചകള്‍ കണ്ടേ | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 29.07.2024

ചെല്ലക്കുളത്തിലെ ചെല്ലന്‍ മീനിന് ഈയിടെയായി ഒരു ആഗ്രഹം. കരയിലൊന്നു പോകണം. കരയിലെ കാഴ്ചകള്‍ കാണണം. കരയിലെത്താന്‍ വേണ്ടി അവന്‍ പലതവണ കുതിച്ചുചാടി. പക്ഷേ ഒരിക്കല്‍പോലും കരയിലെത്താന്‍ കഴിഞ്ഞില്ല. പി.ജോസിന്റെ കഥ. അവതരണം. ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുഞ്ഞപ്പനെലിയുടെ കുട | മിന്നാമിന്നിക്കഥകള്‍ | The Umbrella and Mouse 26.07.2024

 കുഞ്ഞിമലക്കാട്ടിലാണ് കുഞ്ഞപ്പനെലിയുടെ താമസം. അവന്‍ ആളൊരു മിടുമിടുക്കനാണ്. എന്നും രാവിലെ കുഞ്ഞപ്പന്‍ നേരെ പട്ടണത്തിലേക്ക് പോകും. വയറുനിറയെ എന്തെങ്കിലുമൊക്കെ കഴിച്ച് മടങ്ങുമ്പോള്‍ കൂട്ടുകാര്‍ക്കായി വല്ല ബ്രഡ്ഡോ കേക്കോ കരുതാന്‍ അവന്‍ മറക്കാറില്ല. തയ്യാറാക്കിയത്: സന്ധ്യ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

ചുള്ളനും മുള്ളനും | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 22.07.2024

ചുള്ളിക്കാട്ടിലെ  ചുള്ളന്‍ മുള്ളന്‍പന്നി ആളൊരു വികൃതിക്കുട്ടനാണ്. ഒരുദിവസം അവന്‍ പുഴയോരത്തുകൂടി നടക്കുകയായിരുന്നു. അപ്പോഴാണ് പുഴയില്‍നിന്ന് വെള്ളംകുടിക്കാനായി ചുള്ളിക്കൊമ്പന്‍ പുള്ളിമാന്‍ ആ വഴി വന്നത്. ജോസ് പി എഴുതിയ കഥ. അവതരണം:  ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ധേനുകനെ കൊന്ന ബാലകന്മാര്‍ | മിന്നാമിന്നിക്കഥകള്‍  | Minnaminnikkathakal 19.07.2024

കാളിന്ദീതീരത്തുള്ള കാളിവനത്തില്‍ ധേനുകന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. മഹാദുഷ്ടനായിരുന്നു ധേനുകന്‍. മഹാദുഷ്ടനായിരുന്നു ധേനുകന്‍. ഹോസ്റ്റ്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പൊന്നുണ്ണിയുടെ പുട്ടുമരം | മിന്നാമിന്നിക്കഥകള്‍ | Malayalam Kids stories Podcat 15.07.2024

ഒരിക്കല്‍ ഒരിടത്ത് പൊന്നുണ്ണി എന്നൊരു കുട്ടിയുണ്ടായിരുന്നു. പൊന്നുണ്ണിയ്ക്ക് പുട്ട് തിന്നാന്‍ ഏറെ ഇഷ്ടമായിരുന്നു.  പൊന്നുണ്ണിയുടെ പുട്ടുകൊതി കണ്ട് അമ്മ അവനെ പുട്ടുണ്ണി എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. കഥ അവതരിപ്പിച്ചത്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മേരിക്കുട്ടിയും പുതുവര്‍ഷ സമ്മാനവും|മിന്നാമിന്നിക്കഥകള്‍| Minnaminnikkathal 12.07.2024

മേരിക്കുട്ടിയുടെ പപ്പയ്ക്ക് അങ്ങ് ദൂരെ ദൂരെ ഒരിടത്താണ് ജോലി.  മേരിക്കുട്ടിയുടെ പപ്പ എല്ലാ പുതുവര്‍ഷത്തിനും നാട്ടിലെത്തും, എന്നിട്ട് മേരിക്കുട്ടി ആവശ്യപ്പെടുന്ന പുതുവര്‍ഷ സമ്മാനം വാങ്ങി നല്‍കും. ഇത്തവണ പുതുവര്‍ഷത്തിന് ഞാനൊരു പട്ടിക്കുട്ടനെ വാങ്ങിത്തരാന്‍ പപ്പയോട് പറയും, മേരിക്കുട്ടി പപ്പ വരാന്‍ കാത്തിരിപ്പായി..കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

കൊക്കുവാലന്‍ പൂക്കളും വെള്ളകൊക്കും  | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 08.07.2024

തോട്ടുവക്കത്ത് ധാരാളം കൊക്കുവാലന്‍ പൂക്കള്‍ ഉണ്ടായിരുന്നു. ഇളംകാറ്റില്‍ ആലോലമാടുന്ന അവയെ കണ്ടാല്‍ വെള്ളകൊക്കുകള്‍ നിരന്നിരിക്കുകയാണെന്നേ തോന്നു. കെ.എ മജീദിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

അയ്യോ കൊമ്പൊടിഞ്ഞേ | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 05.07.2024

ചന്ദനക്കാട്ടിലെ കിന്തുക്കലമാനിന്റെ  കൊമ്പുകള്‍ കാണാന്‍ എന്തു ചന്തമാണെന്നോ കൊച്ചുകൊച്ചു ശിഖരങ്ങളുള്ള സ്വര്‍ണ നിറത്തിലുള്ള കൊമ്പ് വിഷ്ണുവിന്റെ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

കോഴിയമ്മയും കുഞ്ഞുങ്ങളും |മിന്നാമിന്നിക്കഥകള്‍  01.07.2024

മായമോളുടെ അമ്മ രാവിലെ  കോഴിക്കൂട് തുറന്നു. അപ്പോള്‍ കോഴിയമ്മയും കുഞ്ഞുങ്ങളും കലപില കൂട്ടി കൂട്ടില്‍ നിന്നിറങ്ങി. മണികണ്ഠന്‍ കോട്ടായിയുടെ കഥ അവതരിപ്പിച്ചത്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ബ്രഹ്‌മാവിന് പറ്റിയ അമളി |  പുരാണ കഥ  | മിന്നാമിന്നിക്കഥകള്‍| Minnaminni kathakal 28.06.2024

ഒരിക്കല്‍ ബ്രഹ്‌മാവ് ശ്രീകൃഷ്ണന്റെ ശക്തി പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം കൂട്ടുകാരോടൊത്ത് പശുക്കളെ മേച്ചു നടക്കുന്ന കൃഷ്ണനെ കണ്ട ബ്രഹ്‌മാവ് ഉടനടി പശുക്കളെയെല്ലാം അപ്രത്യക്ഷമാക്കി. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

കള്ളനെ കുടുക്കിയ കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 24.06.2024

പപ്പുണ്ണി എന്ന മോഷ്ടാവിന്റെ കാറിന്റെ  നാലു ടയറുകളായിരുന്നു സാന്‍ഡ,ഫാന്‍ഡ, ഷിന്‍ഡ, മിറാന്‍ഡ എന്നിവര്‍. പപ്പുണ്ണിക്ക് പകല്‍ മുഴുവന്‍ ഉറക്കവും രാത്രി ജോലിയുമാണ് പതിവ്. ജോസ് പ്രസാദിന്റെ കഥ. അവതരിപ്പിച്ചത്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

പൂവാലി മീനും കണ്ണന്‍ തവളയും| മിന്നാമിന്നികഥകള്‍| Minnaminnikadhakal 20.02.2024

ഒരിടത്ത് ധാരാളം ആമ്പല്‍ പൂക്കള്‍ നിറഞ്ഞ ഒരു കുളമുണ്ടായിരുന്നു. പലതരം മീനുകളും തവളകളുമാണ് ആ കുളത്തില്‍ താമസിച്ചിരുന്നത്. അവരെല്ലാം ആ കുളത്തില്‍ സന്തോഷത്തോടെ കഴിഞ്ഞു. പൂവാലി മീനും കണ്ണന്‍ തവളയും അടുത്ത ചങ്ങാതിമാരായിരുന്നു. അയ്യശ്ശേരി രവീന്ദ്രന്റെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍.

ചിണ്ടനും പാണ്ടനും| മിന്നാമിന്നിക്കഥകള്‍|Minnaminnikadhakal| 23.01.2024

കണ്ണന്റെ വീട്ടിലെ കാവല്‍ക്കാരായ നായകളാണ് ചിണ്ടനും പാണ്ടനും. പകലുറക്കവും രാത്രി കാവലുമാണ് അവരുട പ്രധാന വേല. അവര്‍ ഒരിക്കലും വഴക്കിടുകയോ മത്സരിക്കുകയോ ചെയ്തിട്ടില്ല. കെ. കെ പല്ലശ്ശനയുടെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍

ലോലിതകുട്ടിയുടെ വിദ്യാരംഭം | Minnaminnikkathakal 01.01.2024

മുല്ലയ്കലിലെ ലോലിതക്കുട്ടിയ്ക്ക് ഹരിശ്രീ കുറിയ്ക്കാന്‍ വല്ലാത്തൊരു മോഹം. അച്ഛന്‍ അങ്ങ് മുംബൈയിലാണ്. വില്ലേജ് ഓഫീസറായ അമ്മയാകട്ടെ കുറേ നാളായി തിരക്കിലുമാണ്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

 പഴത്തൊലി പണിതന്നേ.. | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 18.12.2023

മിന്നാമിന്നിക്കഥകള്‍ അപ്പുണ്ണിയും അനുജത്തി അമ്മിണിയും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിയ്ക്കാന്‍ വിളിച്ചത്. കഥ എഴുതിയത്: രമേഷ് ചന്ദ്രവര്‍മ്മ ആര്‍. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

തക്കുടുമോളുടെ പുസ്തകം | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 09.12.2023

തക്കുടുമോളുടെ അലമാരയില്‍ നല്ല നല്ല കഥകളുള്ള ഒരു ചിത്ര പുസ്തകം ഉണ്ടായിരുന്നു. അന്നൊരു ദിവസം പുസ്തകത്തിന് അകത്ത് ഒരു മുട്ടന്‍ വഴക്ക് തുടങ്ങി. കഥ എഴുതിയത്: പ്രവീണ. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പാട്ടുകാരന്‍ നീലന്‍ |മിന്നാമിന്നിക്കഥകള്‍ | Podcast 25.11.2023

കാട്ടിലെ പാട്ടുമത്സരത്തില്‍ ചിന്നുതത്തയ്ക്ക് ഒന്നാം സമ്മാനം കിട്ടി. ചിന്നുവിനെ എല്ലാവരും വാഴ്ത്തി. പക്ഷേ നീലന്‍ അണ്ണാന്‍ മാത്രം കൂട്ടത്തില്‍ കൂടിയെ ഇല്ല. പ്രവീണ എഴുതിയ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

കുരങ്ങനുണ്ണിയുടെ മനസ് | മിന്നാമിന്നിക്കഥകള്‍| Minnaminni Kathakal| 12.11.2023

കാട്ടില്‍ ചിത്ര രചന മത്സരം നടക്കുകയാണ്. നല്ലൊരു ചിത്രം വരച്ച് വര്‍ണം കൊടുക്കുകയാണ് വേണ്ടത്. ഏറ്റവും നല്ല ചിത്രത്തിന് സമ്മാനവും ഉണ്ട്. പ്രവീണ തയ്യാറാക്കിയ കഥ അവതരിപ്പിച്ചത് ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

 കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 04.11.2023

കനകമലക്കാട്ടിലെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. കാട്ടിലെങ്ങും വിഷുവിന്റെ തിക്കും തിരക്കുമായി വിഷുവിന്റെ തലേ ദിവസം വെളുമ്പന്‍കരടി പറഞ്ഞു. നമുക്ക് കണിയൊരുക്കാം... സിപ്പിപ്പള്ളിപ്പുറത്തിന്റെ കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മഴ വന്നപ്പോള്‍ | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 28.10.2023

വീടിനടുത്തുള്ള പലചരക്കുകടയില്‍ പഞ്ചസാര വാങ്ങാന്‍ വന്നതായിരുന്നു അപ്പുണ്ണിയും അനുജത്തിയും കടക്കാരന്‍ പഴവും പഞ്ചസാരയും പൊതിഞ്ഞ് അപ്പുണ്ണിയുടെ കയ്യില്‍ കൊടുത്തു. കഥ: അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Minnaminni kathakal

അമ്മ തത്തയും കുഞ്ഞിതത്തയും | മിന്നാമിന്നിക്കഥകള്‍ | Kids stories 17.10.2023

തോട്ടുവരമ്പിലെ അത്തിമരത്തില്‍ ഒരു അമ്മ തത്തയും കുഞ്ഞിതത്തയും താമസിച്ചിരുന്നു. കുഞ്ഞി തത്ത പറക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അമ്മ തത്ത തീറ്റ തേടാന്‍ പോകുമ്പോള്‍ കുഞ്ഞി തത്തയോട് പറയും... കഥ: അവതരിപ്പിച്ചത്; ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Hallgasd a(z) Minnaminni kathakal | Mathrubhumi podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.