Mathrubhumi
Minnaminni kathakal | Mathrubhumi
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids
Szerző
Mathrubhumi
Kategória
A podcast weboldala
Legutóbbi epizód
2026. jan. 24.
Hol hallgathatod?
Podcastok az alkalmazásban Replaio Radio HamarosanA podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz
Epizódok
പാണ്ടന്‍ പാഠം പഠിച്ചു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 02.05.2025 3:58
പണ്ടുപണ്ടൊരു വീട്ടില്‍ ഒരു പൂവാലിപ്പശുവും ഒരു പാണ്ടന്‍ നായയും ഉണ്ടായിരുന്നു. ഒരു പഞ്ചപാവമായിരുന്നു പൂവാലിപ്പശു. എന്നാല്‍ പാണ്ടന്‍ നായയോ മഹാ അഹങ്കാരിയും. ഗീത പി.എ കല്ലടയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
മുത്തുവും ബിത്തുവും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 28.04.2025 3:34
മുതുമലക്കാട്ടിലെ രണ്ട് കലമാനുകളായിരുന്നു മുത്തുവും ബിത്തുവും . രണ്ടുപേരും ഉറ്റമിത്രങ്ങളായിരുന്നു. അവര്‍ക്ക് നല്ല ഭംഗിയുള്ള കൊമ്പുകളുണ്ടായിരുന്നു. കൊമ്പുകാട്ടി കാട്ടിലെ സുന്ദരന്മാരായി ഇരുവരും എങ്ങും നൃത്തം വെച്ചു നടക്കും രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കൊലുസും കൊച്ചൂട്ടനും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 25.04.2025 2:57
കിട്ടുണ്ണിയും കുട്ടിമാളുവും ചേട്ടനും അനിയത്തിയുമാണ്. അവരുടെ വീടിനടുത്ത് ഒരു കൊച്ചൂട്ടന്‍ ഉണ്ട്. കൊച്ചൂട്ടന് അനിയനും അനിയത്തിയും ചേട്ടനും ചേച്ചിയും ഒന്നുമില്ല. പ്രവീണയുടെ കഥ.ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍
പൊട്ടക്കുളത്തിലെ നങ്ങേലിത്തവള | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Storis Podcast 21.04.2025 4:42
പണ്ടു പണ്ട്, പാങ്ങാച്ചിക്കുളത്തില്‍ നങ്ങേലി എന്നുപേരുള്ള ഒരു കൊച്ച് തവളപ്പെണ്ണ് പാര്‍ത്തിരുന്നു. വിശക്കുമ്പോള്‍ അവള്‍ ചുറ്റുപാടും ചാടിച്ചാടി ചെന്ന് എന്തെങ്കിലും പ്രാണികളെ അകത്താക്കും . പിന്നീട് കുളക്കരയിലെ കൊച്ചു പാറയില്‍ മുകളിലേക്ക് നോക്കിയങ്ങനെ ഇരിക്കും സി കരുണാകരന്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
നുണയന്‍ ഗുണ്ടാപ്പി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 18.04.2025 3:50
ഗുണ്ടാപ്പി മുതല നാക്കെടുത്താല്‍ നുണയേ പറയൂ. പെരുമഴ പെയ്യുമ്പോള്‍ അവന്‍ പൊരിവെയിലാണെന്ന് പറയും നട്ടപ്പാതിരായ്ക്ക് സൂര്യന്‍ ഉദിച്ചെന്ന് പറയും. തെക്കോട്ടു പോവാണെങ്കില്‍ വടക്കോട്ടു പോവാണെന്നു പറയും. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
അഹങ്കാരം തീര്‍ന്നു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 14.04.2025 4:04
കൊച്ചമ്മിണിയുടെ അടുക്കളയിലെ മൂലയില്‍, മുറത്തിലിരിക്കുകയായിരുന്നു ഒരു വലിയ മത്തങ്ങയും കുറെ വെണ്ടയ്ക്കയും കൂട്ടത്തില്‍ കുറെ കാന്താരി മുളകുമുണ്ടായിരുന്നു. മുറത്തിനുള്ളില്‍ സുഖമായിരിക്കാന്‍ സ്ഥലം കിട്ടാത്തതിനാല്‍ വെണ്ടയ്ക്കകള്‍ മുറുമുറുത്തു !രമേശ് ചന്ദ്രവര്‍മ്മ ആര്‍.എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
പൊന്നമ്പിളി മാമന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 11.04.2025 3:51
ഒരു കൊച്ചുമിടുക്കന്‍ കുട്ടിയാണ് ഉണ്ണി. ദൂരെ ദൂരെ ഒരു പുല്‍മേട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അവന്റെ താമസം. പുല്‍മേട്ടില്‍ പുല്ലുതിന്നാന്‍ വരുന്ന ആടുകളും പൂക്കളില്‍ നിന്ന് തേന്‍കുടിക്കാനെത്തുന്ന പൂമ്പാറ്റകളുമൊക്കെ അവന്റെ ചങ്ങാതിമാരാണ്. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ശംഭുവിന്റെ കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 07.04.2025 4:01
മഹാവികൃതിയായ കുട്ടിയാനയായിരുന്നു ശംഭു!. ശംഭുവിനെ ദിവസവും പാപ്പാന്‍ പുഴയില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകും. പുഴക്കടവിലേക്ക് കൊണ്ടുപോകുമ്പോള്‍ ശംഭുവൊരു വികൃതി കാട്ടും. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അശ്വതി. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
പച്ചക്കറി ഭൂതം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 04.04.2025 4:42
ഒരു വീടിന്റെ തട്ടിന്‍പുറത്താണ് മിട്ടനെലിയുടെയും കൂട്ടുകാരുടെയും താമസം. വീട്ടിലെ സാധനങ്ങളൊക്കെ കട്ടുതിന്ന് സന്തോഷത്തോടെ കഴിയുകയായിരുന്നു അവര്‍. ധനൂജിന്റെ കഥ. ഹോസ്റ്റ്. ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കണ്ണാന്തുമ്പിയുടെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcast 31.03.2025 4:04
പയ്യാമ്പലത്തെ നമ്പോലന്റെ തുമ്പത്തോട്ടത്തിലായിരുന്നു തുമ്പിയമ്മ താമസിച്ചിരുന്നത്. തുമ്പിയമ്മയ്ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. കാത്തുമ്പി, പൂത്തുമ്പി, കണ്ണാന്തുമ്പി. രമേശ് ചന്ദ്രവര്‍മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഠപ്പോം ഠിപ്പോം മുട്ടനിടി! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 28.03.2025 3:26
ഡോബിയപ്പൂപ്പന്റെ അടുക്കളയില്‍ ഒരു കഞ്ഞിക്കലവും കറിക്കലവും ഉണ്ട്. ഏതുസമയവും രണ്ടുംകൂടി അടികൂടും. ''ഈ കഞ്ഞിക്കലം എന്റെ പള്ളയ്‌ക്കൊരു ഇടിയിടിച്ചു!' . ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
തവളക്കുട്ടന്റെ കുട | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 24.03.2025 3:52
ലില്ലിത്തവളയ്ക്ക് ഒരു പുന്നാരമകനുണ്ട്. ചുങ്കു എന്നാണ് ആ തവളക്കുട്ടന്റെ പേര്. ലില്ലിയും ചുങ്കുവും മറ്റ് തവളകള്‍ക്കൊപ്പം ഒരു പൊട്ടക്കുളത്തിലാണ് താമസം. അങ്ങനെയിരിക്കെ മഴക്കാലം വന്നു.| ധനൂജിന്റെ കഥ.ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കഴുത ഭാഗവതരുടെ പാട്ട് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 21.03.2025 3:40
പാട്ടുകേറാ മലയ്ക്കപ്പുറത്ത് പാട്ടറിയാകാടെന്നൊരു കാടുണ്ടായിരുന്നു. അവിടെ ആര്‍ക്കും പാടാനറിഞ്ഞുകൂടാ. ആ കാട്ടിലെ മണ്ടശിരോമണിയായ ഒരു കഴുത ഒരു ദിവസം കാടിറങ്ങി,മലയിറങ്ങി നാടു കാണാന്‍ വന്നു. സി കരുണാകരന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കുട്ടിരാക്ഷസന്‍ കൊച്ചുകള്ളന്‍! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 17.03.2025 3:50
കുടവയറന്‍ കുട്ടിരാക്ഷസനൊരു പെരുങ്കൊതിയനാണേ. രാക്ഷസിയമ്മയും അച്ഛന്‍ രാക്ഷസനും പഠിച്ചപണി പതിനൊട്ടും നോക്കിയിട്ടും കുട്ടിരാക്ഷസന്റെ കൊതി മാറിയതേയില്ല. പ്രവീണയുടെ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
വെളുമ്പന്മാര്‍ തോറ്റേ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 14.03.2025 3:59
കാക്കത്തറവാട്ടിലെ കാക്കമ്മയ്ക്ക് അതിസുന്ദരനായ ഒരു പൊന്‍കുഞ്ഞ് ഉണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് പൊന്‍കുഞ്ഞ് കൂട്ടിലേക്കുവന്നത്. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഉണ്ണി മാങ്ങ തിന്നേ! | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories for kids 10.03.2025 4:32
അക്കുടുമോന്റെ വീട്ടുമുറ്റത്ത് അധികം ഉയരം വെക്കാത്ത ഒരു മാവുണ്ട്. ആ വേനല്‍ക്കാലത്ത് മാവ് പൂത്തു. വൈകാതെ മാമ്പൂവെല്ലാം ഉണ്ണിമാങ്ങകളായി മാറി. പ്രവീണയുടെ കഥ ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
നിറക്കഥ | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories Podcast 07.03.2025 4:30
മരച്ചില്ലകളില്‍കൂടി ചാടിക്കളിക്കുകയായിരുന്നു സുട്ടുക്കുരങ്ങന്‍. പെട്ടെന്നാണ് അവന്‍ താഴെ എന്തോ കിടക്കുന്നത് കണ്ടത്. സുട്ടു വേഗം താഴെ ചെന്നുനോക്കി. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
സിംഹക്കുട്ടന്‍ പാഠം പഠിച്ചു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 03.03.2025 4:09
സിംഹക്കുട്ടന്‍ രാവിലെ ഉണര്‍ന്ന് കുളിച്ചൊരുങ്ങി അച്ഛനായ സിംഹരാജന്റെ മുന്നിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. അച്ഛാ എനിക്ക് ഒറ്റയ്ക്ക് കാടുകാണാന്‍ പോകണം?'' . ജോസ് പി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
മടിയന്‍ ഡിണ്ടക്കന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast 28.02.2025 4:24
ശോശി മുത്തശ്ശിയുടെ വീട്ടില്‍ ഒരു നീളന്‍ ചൂല്‍ ഉണ്ടായിരുന്നു. ആരും ചൂലിനൊരു പേരിടാത്തതുകൊണ്ട് ചൂല് സ്വയം ഡിണ്ടക്കന്‍ എന്നു പേരിട്ടു. പ്രവീണയുടെ കഥ, .ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ചിഞ്ചുക്കുരങ്ങന്റെ ചക്കപ്രഥമന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast 24.02.2025 4:08
വിഷുക്കാലം വന്നതോടെ കാട്ടിലെങ്ങും വലിയ തിക്കും തിരക്കുമായി. വിഷുമേളം കെങ്കേമമാക്കാന്‍ ഓരോ മൃഗത്തിനും വാശിയായി. വിഷുക്കണി ഒരുക്കുന്ന കാര്യം ഞങ്ങളേറ്റു. അതിനുള്ള സാധനങ്ങളൊക്കെ ഞങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട് !.ജംബന്‍ കരടിയും ചങ്ങാതിമാരും പറഞ്ഞു. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
അഞ്ചു കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 22.02.2025 3:33
മിടുക്കിക്കുട്ടിയാണ് കുഞ്ഞു മോള്‍. നന്നായി പഠിക്കും. ഒരു ദിവസം രാത്രി അവള്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ അവള്‍ ഒരു സ്വപ്‌നം കണ്ടു. കെ.എ മജീദ്. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
പാവം പാവം കിട്ടപ്പന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 17.02.2025 3:38
കിട്ടപ്പന്‍ മുതലയ്ക്ക് ഭയങ്കര വയറുവേദനയാണ്. പുഴയിലെ തെളിനീര് കുടിച്ചിട്ടും വെയില്‍ കാഞ്ഞിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല. 'കാട്ടുവള്ളിയുടെ നീര് കുടിച്ചാലേ വേദന മാറു!'' മുതല മുത്തശ്ശിയാണ് പറഞ്ഞത്. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
മഞ്ഞില്‍ പറന്ന ഒച്ച് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 14.02.2025 4:05
കിച്ചന്‍ ഒച്ചിന് ജലദോഷമാണ്. വെളുപ്പാന്‍ കാലത്ത് തീറ്റതേടിയിറങ്ങിയപ്പോള്‍ നല്ല മഞ്ഞായിരുന്നു. മഞ്ഞുംകൊണ്ട് നടന്ന് നടന്ന് പച്ചക്കറിത്തോട്ടത്തിലെത്തിയപ്പോഴേക്കും തുമ്മല്‍ തുടങ്ങിയിരുന്നു. സന്ധ്യയുടെ കഥ.ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
അണ്ണാറക്കണ്ണന്റെ ഈസ്റ്റര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 07.02.2025 4:19
കാല്‍വരിമലയുടെ താഴ് വരയിലുള്ള അത്തിമരത്തില്‍ ഗീലു എന്നു പേരുള്ള ഒരു അണ്ണാറക്കണ്ണന്‍ പാര്‍ത്തിരുന്നു. ഒരു ദിവസം ഗീലുവണ്ണാന്‍ മേലേക്കൊമ്പത്തിരുന്ന് അത്തിപ്പഴം തിന്നുകയായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഉണ്ടന്‍ ഭൂതം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 07.02.2025 4:20
ഒരിടത്തൊരു നാട്ടില്‍ ഉണ്ടന്‍ എന്നൊരു ഭൂതം ഉണ്ടായിരുന്നു. കൈയിലുള്ള മാന്ത്രിക വടിയിലായിരുന്നു ഉണ്ടന്റെ ശക്ത്. ഉണ്ടന്‍ ആരെയും ഉപദ്രവിക്കില്ല. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Hasonló podcastok
A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.