S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.dillidalipodcast.com

Szerző

S Gopalakrishnan

Kategória

Society

A podcast weboldala

www.dillidalipodcast.com

Legutóbbi epizód

2026. szept. 27.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ഒരു സഹേലി തോടിയും യർവാദ ജയിലും 15.09.2020

സുഹൃത്തേ , ചില വൈയക്തികാനുഭവങ്ങൾ അമൂർത്തമായിരിക്കും. അത് ഒരു പോഡ്കാസ്റ്റ്- ശബ്ദാനുഭവമാക്കുവാൻ പറ്റുമോ എന്ന് തീർച്ചയില്ല. ഇന്നത്തെ ദില്ലി -ദാലി അങ്ങനെയൊന്നാണ് . മുരളി കണ്ണമ്പള്ളിയുടെ യർവാദ ജയിൽ സ്മരണകൾ വായിക്കുമ്പോൾ എന്റെ പശ്ചാത്തലത്തിൽ പണ്ഡിറ്റ് കുമാർ ഗന്ധർവ പാടിയ സഹേലി തോടി ഉണർന്നിരുപ്പുണ്ടായിരുന്നു. ബ്രിട്ടീഷുകാർ തൂക്കിക്കൊന്നിട്ടും മരിക്കാൻ കൂട്ടാക്കാഞ്ഞ ഉമാജി ഖോമാണെ എന്ന കലാപകാരിയുടെ ഓർമ്മകൾ ആ...

കാഷായം  അഗ്നിയായിരുന്ന അഗ്നിവേശ്  12.09.2020

സ്വാമി അഗ്നിവേശിനെക്കുറിച്ച് അമൃത് ലാൽ സംസാരിക്കുകയാണ് ഇന്ന് ദില്ലി ദാലിയിൽ. ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ശാരീരികാക്രമണങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ  ഹിന്ദു സന്ന്യാസി. വേദം പോലെ പ്രധാനമാണ് ഇന്ത്യൻ ഭരണഘടന എന്ന് വിശ്വസിച്ച സന്ന്യാസി. സുഹൃത്തായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ മൃതദേഹം കാണാൻ ചെന്നപ്പോഴും ആക്രമിക്കപ്പെട്ട മനുഷ്യൻ . തോട്ടിപ്പണി ചെയ്യുന്ന ദളിത് യുവതിയുടെ കാൽ തൊട്ടു വന്ദിച്ചതിന് ബാഹ്...

കപ്പിത്താനും കടലും 11.09.2020

റൊദാന് (Auguste Rodin ) ബൽസാക്കിനെ മനസ്സിലായിരുന്നു , ഒരു കപ്പിത്താന് തുറന്ന കടലിനെ എന്ന പോലെ. 1891 മുതൽ ഏഴുകൊല്ലക്കാലങ്ങൾ ബൽസാക്കിനെ മനസ്സിലാക്കുവാൻ ശില്പിയായ  റൊദാൻ ശ്രമിച്ചു. ഏതോ അപരിചിത ഭൂഖണ്ഡത്തിൽ ഉണ്ടെന്നു കേട്ട ബുദ്ധന്റെ പല്ല് അന്വേഷിച്ചുനടന്ന ഫാഹിയാനെ പോലെ . പ്രതിമ സമിതി ശിൽപമാതൃക നിരസിച്ചു . ശിൽപിയുടെ മരണത്തിന് 22 വർഷങ്ങൾ കഴിഞ്ഞാണ് ആ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് . റൊദാന്റെ 'ബൽസാക...

കേശവാനന്ദ ഭാരതിയും സാമൂഹ്യപാഠവും 07.09.2020

സുഹൃത്തേ , പുതിയ ലക്കം ദില്ലി - ദാലിയിലേക്ക് സ്വാഗതം . ഇന്നലെ സമാധിയായ സ്വാമി കേശവാനന്ദ ഭാരതി ഇന്ത്യൻ ഭരണഘടനയോടുള്ള ഭരണകൂടങ്ങളുടെ സമീപനങ്ങൾക്ക് നൽകിയ സന്ദേശം എന്തായിരുന്നു ? അതിന്റെ ഇന്നത്തെ പ്രസക്തി എന്താണ് ? അഡ്വക്കേറ്റ് ഹരീഷ് വാസുദേവനുമായി അഭിമുഖം : ഹരീഷ് പരാമശിക്കുന്ന കാര്യങ്ങൾ : ഒന്ന് : കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിലെ ഏത് കാര്യമാണ് കേശവാനന്ദ ഭാരതി ചോദ്യം ചെയ്തത് ?, രണ്ട് : സർക്കാരും കേശവാനന്...

മരണത്തിന്റെ ബഹുമാനങ്ങൾ 05.09.2020

സുഹൃത്തേ , ചത്തുപോയി എന്ന ഭാഷാപ്രയോഗം   കഴിഞ്ഞ ദിവസം ഒരു ടി വി വാർത്താചാനൽ ചർച്ച വഴി സജീവമായി . ഒരു ഭാഷ മരണത്തെ സ്വാംശീകരിക്കുന്നത് എങ്ങനെയാണ് ? ഒരാളേയും മരിക്കാൻ അനുവദിക്കാത്ത വാശിയല്ലേ  ജീവിച്ചിരിക്കുന്നവരുടെ ഭാഷയ്ക്ക്? ചിത്തത്തിൽ കൂറിയിന്നവരെ കുമാരനാശാൻ ചത്തുപോകാൻ അനുവദിച്ചതെങ്ങിനെ ? ഇ.എം.എസ് അന്തരിച്ചു എന്നു പറയുമ്പോൾ ആ ഭൗതികവാദിയെ മരിക്കാൻ ഭാഷ അനുവദിച്ചോ ? തിരുമേനി കാലം ചെയ്യുക...

ചിക്കിച്ചിതറിയ ചരിത്രം 04.09.2020

പ്രിയ സുഹൃത്തേ നാളെ സെപ്റ്റംബർ അഞ്ചാണ് . 2017 ൽ ഈ ദിവസമാണ് ഏഴു വെടിയുണ്ടകൾ ഏറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കൊലയാളികൾക്ക് എന്നിട്ടും ഗൗരി ഉയർത്തിയ ചോദ്യങ്ങളെ കൊല്ലാൻ കഴിഞ്ഞില്ല . നാം ചരിത്രം ചിക്കിച്ചികയുമ്പോൾ ആ ചോദ്യങ്ങൾ വീണ്ടും മണ്ണിൽ ഉയരുന്നു . പി എൻ ഗോപീകൃഷ്ണൻ ഈ ഓണക്കാലത്ത് എഴുതിയ അതിശക്തമായ ഒരു കവിത ദില്ലി -ദാലി സെപ്റ്റംബർ അഞ്ചിന്റെ സ്മരണയ്ക്കായി അവതരിപ്പിക്കുകയാണ് , കവിയുടെ ശബ്ദത്തിൽ. " ഇങ...

'ആത്മോപദേശശതക'ത്തിന് കുമാരനാശാൻ എഴുതിയ വ്യാഖ്യാനം 02.09.2020

പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ ചതയദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. 1903 ൽ കുമാരനാശാൻ ആത്മോപദേശശതകത്തിന്റെ ആദ്യ മൂന്ന് ശ്ലോകങ്ങൾക്ക് എഴുതിയ വ്യാഖ്യാനമാണ്‌ ഇന്ന് ഗുരുവിനും ശിഷ്യനുമുള്ള ആദരമായി സമർപ്പിക്കുന്നത് . ഇത് പ്രക്ഷേപണം ചെയ്യാൻ സാധിച്ചത് ഒരു മഹാഭാഗ്യവും ആഹ്ലാദപ്രദമായ ദാർശനികാനുഭവവുമായി കരുതുന്നു. ഗുരുവിന്റെ കവിതയോ ദർശനാഗാധതയോ  മാത്രമല്ല നമ്മെ അത്ഭുതപ്പെടുത്തുന്നത് , കുമാരനാശാൻ സ്വന്തമ...

ഓണം 1942 വരെ : ഒരു ചരിത്ര വായന 31.08.2020

പ്രീയപ്പെട്ട സുഹൃത്തുക്കളേ , ദില്ലി -ദാലിയുടെ ഓരോ ശ്രോതാവിനും തിരുവോണാശംസകൾ . ഇന്ന് ഈ പോഡ്‌കാസ്റ്റിൽ ഒരു ചരിത്രവായനയാണ് . കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ ഓണം എങ്ങനെയായിരുന്നു ? പി . ഭാസ്കരനുണ്ണി എഴുതിയ 'പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ ഓണത്തെക്കുറിച്ച് വിശദവിവരങ്ങൾ ഇല്ല. കൊച്ചീരാജ്യത്തെ അത്തച്ചമയാഘോഷത്തെ കുറിച്ച് പറയുന്നുണ്ട് . ആ ഭാഗമാണ് ഇന്ന് ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത...

സത്യജിത്ത് റായ് എന്ന എഴുത്തുകാരൻ 30.08.2020

പ്രീയപ്പെട്ട സുഹൃത്തേ , സത്യജിത്ത് റായ് ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ നാലാമത്തെ ലക്കമാണിത്. റായ് എന്ന എഴുത്തുകാരനെ കുറിച്ച് ആഴത്തിലുള്ള അവലോകനമാണ് രാഹുൽ രാധാകൃഷ്ണൻ നടത്തുന്നത് . ഏകാന്തരായ മനുഷ്യരെ മനസ്സിലാക്കിയ എഴുത്തുകാരൻ. ശാസ്ത്രവും ഗണിതവും ചരിത്രവും നന്നായറിയാവുന്ന കഥാപാത്രങ്ങൾ , അതിൽ അധ്യാപകരും , കള്ളന്മാരും , അഭിനേതാക്കളും , അപകർഷതാബോധമുള്ളവരും അന്തർമുഖരും ഉണ്ട് . റായ് യുടെ എഴുത്തിന്റെ...

മല കയറുമ്പോൾ 25.08.2020

മലകയറ്റം നമ്മുടെ മനസ്സിലോ നടക്കുന്നത് ? എവറസ്റ്റ് ബേസ് ക്യാമ്പ് , കിളിമഞ്ചാരോ , മർദ്ദി ഹിമാൽ എന്നീ പർവ്വതാരോഹണാനുഭവങ്ങൾ  പങ്കുവെയ്ക്കാനാണ് പ്രസന്ന കെ . വർമ്മയോട് അഭ്യർത്ഥിച്ചത്.  മറുപടികൾ മനോഹരമായി മാറി. മനസ്സാണ് എല്ലാ മലകയറ്റങ്ങളും നടത്തുന്നത് എന്ന് പറയുന്ന മറുപടികൾ . 'എന്റെ ലോകത്തിനു ചുറ്റും ഞാൻ തീർത്ത സുരക്ഷിതത്വങ്ങളിൽ നിന്നുമുള്ള പിടഞ്ഞോട്ടം' ജാഗ്രതയും സ്വക്ഷേത്രബലവും സ്നേഹവും നിറഞ്ഞ...

ഞങ്ങളുടെ കുടുംബത്തിലെ പൂർവ്വ പുണ്യം 23.08.2020

.ഇന്ന് ആഗസ്ത് 23 : അയ്യപ്പപ്പണിക്കർ ചരമദിനം  'നിറവേറിയ വാഗ്ദാനം' എന്ന പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ കുറച്ചു ഭാഗങ്ങൾ ഇന്ന് 'ദില്ലി -ദാലി' അവതരിപ്പിക്കുന്നു . മലയാളിയുടെ സംവേദനക്ഷമതയെ മാറ്റത്തീർത്ത പ്രതിഭാശാലിയുടെ ജനനത്തേയും മരണത്തേയും ഓർക്കുകയാണ് ഇളയ സഹോദരി എം . ലക്ഷ്മിക്കുട്ടിയമ്മ ഈ ജീവചരിത്രക്കുറിപ്പിൽ . തിരുവനന്തപുരത്തു കിംസ് ആശുപത്രിയിൽ കിടക്കുന്ന കൊച്ചേട്ടന് മൃത്യുഞ്ജയ ഹോമം കഴിച്ച പ്...

ഒരാൾ ഒരു മിത്തായി മാറുന്നതെങ്ങനെ ? 21.08.2020

1948 ജൂൺ ഏഴാം തീയതി മാതൃഭൂമി പത്രത്തിൽ മട്ടാഞ്ചേരിയിൽ നിന്നും റിപ്പോർട് ചെയ്ത വാർത്ത : " 685 വയസ്സായ യതിവര്യൻ പോലീസ് കസ്റ്റഡിയിൽ . കണ്ടാൽ മുപ്പതുവയസ്സുതോന്നും . ലോക്കപ്പിലുണ്ട് . വയസ്സുചോദിച്ചപ്പോൾ  685എന്നു പറഞ്ഞു . കഴിഞ്ഞ പതിനൊന്നു കൊല്ലങ്ങളായി കടലിനടിയിലായിരുന്നു താമസമെന്നും പോലീസിനോട് പറഞ്ഞു." ചെറിയ ചെറിയ വാചകങ്ങളിൽ സാധാരണ മനുഷ്യരുടെ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ആളുകളിൽ ഒരാൾ ....

ബംഗ്ളാദേശ് വിമോചനവും പണ്ഡിറ്റ് രവിശങ്കറും 20.08.2020

ഇത് പണ്ഡിറ്റ് രവിശങ്കർ ജന്മശതാബ്ദി വർഷം . കിഴക്കൻ ബംഗാളിലെ ജനങ്ങളുടെ ദുരിതങ്ങളെ കുറിച്ചും മുക്തിബാഹിനി നടത്തുന്ന വിമോചനസമരത്തെ കുറിച്ചും ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് ലോകം അറിഞ്ഞത് അമേരിക്കയിൽ നടന്ന  ഒരു സംഗീതമേളയിലൂടെയാണ്. അതേക്കുറിച്ച് ദില്ലി -ദാലി യിൽ സംസാരിക്കുന്നത്  കേണൽ ഡോക്ടർ  DPK Pillay (ശൗര്യചക്ര ) ആണ്. കൂടെ ജോർജ് ഹാരിസൺ പാടിയ പ്രശസ്തമായ 'ബംഗ്ലാദേശ്' എന്ന ഗാനവും . സ്നേഹത്തോട...

പണ്ഡിറ്റ് ജസ്‌രാജ് : ശ്രദ്ധാഞ്ജലി 18.08.2020

ദില്ലി-ദാലി ആദരപൂർവം ഈ പോഡ്കാസ്റ്റ് സമർപ്പിക്കുന്നു . 1987 ൽ ഒരു വൈകുന്നേരം അദ്ദേഹം പാടുമ്പോൾ ഒരു കൃഷ്ണമൃഗം വേദിക്കു മുന്നിൽ വന്ന് കാതോർത്തു നിന്നു . ഇനി ആ സംഗീതം കേൾക്കാൻ അനശ്വരകാലം കാതോർത്തു നിൽക്കും . ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം 1960 -85 കാലങ്ങളിൽ പാടിയ ഗാനങ്ങളും , അദ്ദേഹത്തിൻറെ പ്രീയപ്പെട്ട ബേഗം അഖ്തർ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട് . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ

ചതികളുടെ ചരിത്രം : ഒരു ശബ്ദരേഖ 17.08.2020

ദില്ലി-ദാലിയുടെ പ്രീയപ്പെട്ട ശ്രോതാക്കളേ, നമുക്കറിയാം . ഇസ്രായേലും  United Arab Emirates ഉം കഴിഞ്ഞ ദിവസം ഒരു ഉടമ്പടിയിൽ ഒപ്പു വെച്ചത്. എഡ്വേഡ് സയ്ദ് പറഞ്ഞതുപോലെ എല്ലാ ഉടമ്പടികളിലും ചതിക്കുഴികളുണ്ടോ ? ആരാണ് പലസ്‌തീൻ ജനതയെ ചതിക്കുന്നത് ? മഹാത്മാ ഗാന്ധി സർവകലാശാലയിലെ  School of Gandhian Thought and Developmental Studies ൽ ഡയറക്ടറായ പ്രൊഫസ്സർ എം എച് ഇലിയാസ് ചരിത്രത്തെ അഗാധമായി സ്പർശിച്ചുകൊണ്...

ആരുടേതാണീ  പതാക ? 15.08.2020

പ്രീയ സുഹൃത്തേ , 2020 ആഗസ്ത് പതിനഞ്ചിന്റെ ദില്ലി - ദാലിയിലേക്ക് സ്വാഗതം. 1925 ൽ രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായതു മുതൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനം വരെയുള്ള കാലത്തെ ഈ പോഡ്കാസ്റ്റ് തിരിഞ്ഞുനോക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉപ്പ് എങ്ങനെയാണ് പരിവാർ സമുദ്രത്തിൽ ഇല്ലാതെ പോയത് ?  തീവ്രഹിന്ദു ആശയലോകത്തിൽ   ഇന്ത്യൻ സ്വാതന്ത്ര്യദിനം എന്നാൽ  എന്താണ്? ആരുടേതാണ...

ഇന്നത്തെ ശ്രീലങ്കയും ഇന്ത്യയും ലോകവും 14.08.2020

ശ്രീലങ്കയിൽ അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചനകൾ എന്തൊക്കെയാണ് ? ചൈന കരയിലും കടലിലും പിടി മുറുക്കുന്നുവോ ? മതദേശീയതയിൽ അടിസ്ഥാനമായ വലതുപക്ഷ വ്യതിയാനം എന്ന ആഗോള പ്രവണതയിൽ ഈ ദ്വീപും ഉൾപ്പെടുന്നുവോ ? ഇസ്‌ലാം തീവ്രവാദത്തിനെതിരെ തമിഴ് -സിംഹള ഐക്യം ഉണ്ടാകുന്നുവോ ? ഇന്ത്യ  look east  പോളിസിയിൽ നിന്നും  act east  പോളിസിയിലേക്ക് മാറിയതിനാൽ ചൈന ഇന്ത്യൻ സമുദ്രത്തിൽ കൂടുതൽ...

ഉദകമണ്ഡലം  റെയിൽവേ ക്വാർട്ടേഴ്‌സിലെ ചിന്നൻചിരുകിളി 12.08.2020

ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച  ഒരു വൈകുന്നേരമാണ് ഈ ലക്കം ദില്ലി -ദാലി പ്രതിപാദിക്കുന്നത്. ഒരു  ഭാരതിയാർ   പാട്ടാണ് അവരുടെ ജീവിതത്തെ എന്നോട് അടുപ്പിച്ചത്. പിന്നെ  ജീവിതത്തിലെ ഭാഗ്യ -ദൗർഭാഗ്യങ്ങളും. മഹാരാജപുരം സന്താനവും , എം എൽ വസന്തകുമാരിയും ടി എൻ ശേഷഗോപാലനും ഈ പോഡ്‌കാസ്റ്റിൽ വിരുന്നെത്തുന്നു ചിന്നൻ ചെറുകിളിയുമായി

മതവും മതേതരത്വവും ശത്രുക്കളാണോ ? 11.08.2020

ചെകുത്താനെ ചെകുത്താൻ എന്നു വിളിക്കുന്നതാണ് ഏറ്റവും പ്രധാനം പ്രീയപ്പെട്ട സുഹൃത്തുക്കളേ , അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപ്പെടുത്തി സാമൂഹ്യനിരീക്ഷകൻ യോഗേന്ദ്ര യാദവ് എഴുതിയ ഒരു ലേഖനവും അതിന് പ്രതാപ് ഭാനു മേത്ത എഴുതിയ പ്രതികരണവുമാണ് ഈ പോഡ്‌കാസ്റ്റിന് പ്രേരണ . ഇന്ത്യൻ മതേതരത്വം പരാജയപ്പെടുന്നെങ്കിൽ എന്താണ് കാരണം ? രണ്ടു വ്യത്യസ്ത വീക്ഷണങ്ങളാണിത്. രണ്ടുപേരും യോജിക്കുന്നത് ഒരു കാര്യത്തിൽ മാത്രം , ചെകുത്താന...

കഥ പോലെ ചിലതു സംഭവിക്കുമ്പോൾ 09.08.2020

ഓർമ്മയിലെ ഏറ്റവും നല്ല ചായ ഏതാണെന്ന് ഒഡിയ കവി അഭയകുമാർ പാഠി എന്നോടു ചോദിച്ചു . മറുപടി എത്തിനിന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലാണ് . നിങ്ങൾക്കും ഒരു പക്ഷേ ഓർമ്മയിലെ ചായ , ചായയേക്കാൾ ഉപരി ഏതെങ്കിലും വ്യക്തിയെ ചുറ്റിപ്പറ്റിയായിരിക്കാം, അല്ലേ ? 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഏഴുകൊല്ലങ്ങൾക്കു ശേഷമാണ് ഡാർജിലിങ്ങിൽ മകൈബാരി എന്ന തേയിലത്തോട്ടം ഉണ്ടായത്. അതിനടുത്തുള്ള ടൈഗർ ഹില്ലിലാണ് അമൃത ഷെർ -...

വിങ്ങ് കമാണ്ടർ D V Sathe : ആദരാഞ്ജലി  08.08.2020

അസാധാരണ ബുദ്ധിശാലിയായിരുന്നു അസാധാരണ സുഹൃത്തായിരുന്നു മനുഷ്യസ്‌നേഹത്തിലും സേവനസന്നദ്ധതയിലും പഠനത്തിലും  ഒന്നാം റാങ്കുകാരനായിരുന്ന സുഹൃത്ത് വിങ്ങ് കമാണ്ടർ D V Sathe യെ സുഹൃത്ത് ഡോക്ടർ സാജു  സ്കറിയ സ്മരിക്കുന്നു ഇന്നത്തെ പോഡ്കാസ്റ്റ് വിങ്ങ് കമാണ്ടർ D V Sathe യ്ക്കുള്ള ആദരാഞ്ജലി

ടെക്നോപാർക്കിന് മുപ്പതു വയസ്സാകുമ്പോൾ 07.08.2020

ദിലി ദാലിയുടെ പ്രീയപ്പെട്ട ശ്രോതാവേ , 1990 ലാണ് കേരളത്തിലെ ആദ്യത്തെ ടെക്നോളജി പാർക് സ്ഥാപിതമായത്. കേരളത്തേയും , തിരുവനന്തപുരത്തെ പ്രത്യേകിച്ചും മാറ്റിത്തീർത്ത ഒരു വലിയ വ്യവസായ സംരംഭം നമുക്ക് നൽകുന്ന പാഠങ്ങളെ കുറിച്ച് Technopark ന്റെ ആദ്യ CEO ശ്രീ ജി . വിജയരാഘവൻ വിശദമായി സംസാരിക്കുന്ന പോഡ്കാസ്റ്റ് ആണിത് . അദ്ദേഹം പരാമർശിക്കുന്ന വിഷയങ്ങൾ പ്രധാനമായും ഇനി പറയുന്നവയാണ് : ടെക്നോപാർക് എന്ന ആശയം ആരുടേത് ?...

ഇതിഹാസമേ , വിട ! ഇബ്രാഹിം അൽകാസിയ്ക്ക് ഒരു പോഡ്കാസ്റ്റ് ആദരം 05.08.2020

ഇതിഹാസമേ , വിട ! ഇബ്രാഹിം അൽകാസിയ്ക്ക് ഒരു പോഡ്കാസ്റ്റ് ആദരം ജനനം : 18 October 1925, മരണം :  4 August 2020 ആധുനിക ഇന്ത്യൻ നാടക വേദിയ്ക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകിയ ഒരാൾ വിടവാങ്ങുമ്പോൾ.  ഡൽഹിയിലെ National School of Drama യിലെ അദ്ധ്യാപകനും നാടക പ്രവർത്തകനുമായ  അഭിലാഷ് പിള്ള നടത്തുന്ന അനുസ്മരണം . അൽകാസി എന്ന സെക്കുലർ ദീപസ്തംഭം. നാടകവേദിയിൽ അദ്ദേഹം നടത്തിയ ഏഷ്യൻ പ്രകാശനം , ഇന്ത്യയെ സ്...

തടവിന് താങ്ങാനാവാത്ത കവികൾ 02.08.2020

സ്റ്റാലിനെതിരെ ഒസിപ് മന്ദേൽസ്റ്റം എഴുതിയ കവിത അദ്ദേഹത്തെ സൈബീരിയായിലെ തടങ്കൽ പാളയത്തിലും മരണത്തിലും എത്തിച്ചു . എന്നാൽ ആ കവിത ഇന്നും അനശ്വരമായി തുടരുന്നു . ഓമനയായ കുഞ്ഞായിരുന്ന കാലത്ത് എടുത്ത ഹിറ്റ്ലറുടെ മനോഹരമായ ഫോട്ടോയെ നോക്കി  പോളീഷ് കവി വിസ്‌ലാവ സിംബോർസ്‌ക ചോദിച്ചു എങ്ങനെയാണ് ഈ കുഞ്ഞിന് ഇത്ര അധികാരപ്രമത്തനായ സ്വേച്ഛാധികാരിയാകാൻ കഴിഞ്ഞത് ! റഷ്യൻ എഴുത്തുകാരനായിരുന്ന പാസ്റ്റർനാക്കിനെ നോബൽ സമ...

ഗുരുവിൽ നിന്നും ഗാന്ധി നടന്ന ദൂരങ്ങൾ 01.08.2020

ബാലഗംഗാധര തിലകൻ ചരമശതാബ്ദിദിനചിന്തകൾ : August 1, 2020 തിലകന്റെ ഹിന്ദുവിൽ നിന്നും രണ്ടു വ്യത്യസ്ത ഹിന്ദുക്കൾ ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായി ഒന്ന് ഗാന്ധി , രണ്ട് സവർക്കർ .  ഒരാളുടെ രാമൻ ആത്മത്യാഗങ്ങളുടെ പ്രതിനിധിയായിരുന്നു , മറ്റൊരാളുടേത് രാവണനെ കൊന്ന രാമനും . മുസ്‌ലിം എന്നും മുസ്‌ലിം മാത്രമാണെന്നും ഒരിക്കലും ഇന്ത്യാക്കാരൻ അല്ലെന്നും സവർക്കർ പറഞ്ഞപ്പോൾ മൗലാനാ അബുൽ കലാം ആസാദിന്റെ തോളിൽ കയ...

Hallgasd a(z) Dilli Dali podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.