S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.dillidalipodcast.com

Szerző

S Gopalakrishnan

Kategória

Society

A podcast weboldala

www.dillidalipodcast.com

Legutóbbi epizód

2026. szept. 27.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

സർവ്വേഫലങ്ങൾക്കുശേഷമുള്ള കേരളരാഷ്ട്രീയം Dilli Dali 33/2021 30.03.2021

ഒരു തെരഞ്ഞെടുപ്പു സർവ്വേ പരാജയമാകുന്നതെപ്പോൾ ? പ്രത്യക്ഷമല്ലാത്ത അടിയൊഴുക്കുകൾ സർവ്വേയിൽ പ്രതിഫലിക്കുമോ ? എല്ലാ സർവ്വേകളും പറയുന്നത് മുസ്‌ലിം സമുദായത്തിൽ നിന്നും ഒരു ഇടതനുകൂല ചായ്‌വ് വ്യക്തമാണെന്നാണ് . ഇത് ശരിയാണെങ്കിൽ അത് കേരള രാഷ്ട്രീയത്തേയും മുസ്‌ലിം ലീഗിനേയും UDF നേയും  എങ്ങനെ സ്വാധീനിക്കും ?, മാറ്റിത്തീർക്കും ? UDF ന് ഒരു വലിയ പരാജയം സംഭവിച്ചാൽ UDF തള്ളപ്പെടുന്ന അഗാധപ്രതിസന്ധിയുടെ വ്യാപ്...

2021 ലേത് ശ്‌മശാന ഹോളി Dilli Dali32/2021 29.03.2021

ഡൽഹി അതിർത്തിയിൽ സമരരംഗത്തുള്ള കർഷകർക്കായി ഒരു ഹോളി പോഡ്കാസ്റ്റ് . രംഗ്ഭരി ഏകാദശിയുടെ അടുത്ത ദിവസം ഞാൻ ബനാറസിലെ മണികർണ്ണികാ ഘാട്ടിലെ കത്തുന്നചിതകൾക്കു നടുവിൽ ചിദംബരശിവന്റെ ചിതാഭസ്മഹോളി കാണാനിടയായി. നിറങ്ങളില്ല . പൂക്കളില്ല . ദൈവങ്ങളില്ല . മനുഷ്യരില്ല . ഭൂതങ്ങളോടൊത്ത് ഭസ്മത്തിൽ ഹോളിയാടുന്ന ചിദംബരശിവന്റെ നൃത്തം . ഡൽഹി അതിർത്തിയിൽ അനാഥമാകുന്നു എന്ന് നമുക്ക് തോന്നുമ്പോഴും ഉള്ളിലെ അഗ്നികെടാത്ത സമരഭൂമിയ...

ലോകജലദിനവും മീനച്ചിലാറിന്റെ സ്വപ്നവും  Dilli Dali 30/2021 22.03.2021

ലോകജലദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം! എഴുപത്തെട്ടുകിലോമീറ്റർ നീളമുള്ള മീനച്ചിലാർ ആരോഗ്യവത്തായി നിലനിൽക്കണമെങ്കിൽ മൂവായിരം കിലോമീറ്റർ വരുന്ന അനുബന്ധതോടുകൾക്ക് ജീവനുണ്ടാകണമെന്ന തിരിച്ചറിവിൽ നദീനാഡികളെ അന്വേഷിച്ചിറങ്ങിയ കുറേപ്പേരുടെ കഥ . എങ്ങനെ മരിച്ചതോടുകളിൽ ഒഴുക്കുണ്ടായി ? ജനകീയപങ്കാളിത്തം എങ്ങനെയുണ്ടായി ? ആര് എക്കൽ നീക്കി ? എങ്ങനെ മലരിക്കൽ ആമ്പൽതടാകം ഉണ്ടായി ? അയ്യായിരം ഏക്കർ തരിശുനിലത്ത് എങ്ങനെ ക...

ഡൽഹിയുടെ ചിറകരിയുമ്പോൾ Dilli Dali 29/2021 18.03.2021

ഡൽഹിയുടെ ചിറകരിയുമ്പോൾ പുതിയ   രാഷ്ട്രീയനീക്കത്തെക്കുറിച്ച് ഒരു സംഭാഷണം : ഇക്കണോമിക് ടൈംസ് ഒപ്പീനിയൻ എഡിറ്റർ ടി കെ അരുൺ സംസാരിക്കുന്നു പുതിയ നിയമനിർമ്മാണം ഡൽഹിയിലെ ജനങ്ങളുടെ സ്വയംഭരണത്തിനുള്ള  ജനാധിപത്യാവകാശങ്ങൾ അപഹരിക്കുകയാണോ ? ചില യൂറോപ്യൻ രാജ്യങ്ങളുടെ വലുപ്പമുള്ള ജനപദമാണ് ഡൽഹി, രണ്ടുകോടിയിലേറെ ജനങ്ങൾ പാർക്കുന്ന സ്ഥലം. അതിനെ വാഷിങ്ടൺ ഡിസിയെ കാണുന്നതുപോലെ കാണാൻ കഴിയുമോ ? ഷീലാ ദീക്ഷ...

അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും Dilli Dali 28/2021 16.03.2021

അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും  മൂന്നുവർഷങ്ങളായി ആ പെൺകടുവയെ മനുഷ്യൻ വേട്ടയാടാൻ പഠിപ്പിച്ചു . അവൾ അവനിയുടെ മകൾ എന്നറിയപ്പെട്ടു . നരഭോജിയായ 'അമ്മയെ സുപ്രീം കോടതിവിധിയാൽ വെടിവെച്ചുകൊല്ലുകയായിരുന്നു . അപ്പോൾ മനുഷ്യന് അറിയില്ലായിരുന്നു പത്തുമാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അവനിയ്ക്കുണ്ടായിരുന്നു എന്ന് . മനുഷ്യൻ കുഞ്ഞുങ്ങളെ എടുത്തുവളർത്തി . അമ്മക്കടുവയുടെ ഭാഗം മനുഷ്യൻ അഭിനയിച്...

കമല സുരയ്യയുടെ പ്രതിഷേധപ്രാർത്ഥനകൾ Dilli Dali 27/2021 14.03.2021

പൂക്കളും കനികളും നിലംപതിക്കുന്നു . വാനമ്പാടിക്കൂടുകളും . ഓരോ മുട്ട തകരുമ്പോഴും മറ്റൊരു നാളെ ഛിദ്രിക്കപ്പെട്ട ഭ്രൂണം കണക്കെ വായ് തുറന്നവസാനിക്കുന്നു ........................................... പുരുഷാ , നീ യൂദാസാണ് നാളെ കോഴി കൂവുംമുമ്പ് നീ എന്നെ  ഒറ്റുകൊടുക്കും ...................................... യുവപ്രഭാഷകാ മഴക്കാലത്തെ മരപ്പൂപ്പൽ പോലെ ആ വേദന എന്നിൽ വളരുന്നു . നീയെന്റെ ആരാണ് ? മിത്രമോ ശത്രുവ...

പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും 26/2021 10.03.2021

പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും പോപ്പ് ഫ്രാൻസിസിന്റെ ഇറാഖ് സന്ദർശനത്തിന്റെ സാമൂഹിക , സാംസ്കാരിക , രാഷ്ട്രീയ , സാമ്പത്തിക , മത മാനങ്ങളാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്. ക്രിസ്തീയസമൂഹങ്ങളിൽ പോപ്പ് നടത്തുന്ന സാംസ്കാരികഇടപെടലുകളുടെ പ്രത്യേകതകൾ എന്തൊക്കെ ? ഷിയാ -സുന്നി ലോകങ്ങളുമായുള്ള ഈ പോപ്പിന്റെ ഇടപെടലുകൾ 800 വർഷങ്ങൾക്കുമുൻപ് ഫ്രാൻസിസ് അസ്സീസ്സി ചെയ്ത ഇടപെടലുകളുമായി ഈ സന്ദർശനത്ത...

കവിയെ നാം എവിടെ കബറടക്കും ? Dilli Dali 25/2021 09.03.2021

നാം പ്രത്യാശയെ നാട്ടുനനയ്ക്കുന്നു , തൊഴിലില്ലാത്തവരും തടവുപുള്ളികളും ചെയ്യന്നതുപോലെ ... കവി പറഞ്ഞു : കടൽകാക്കകൾ തട്ടിപ്പറിച്ച തിര എന്റേതാണ് ... ആരാണ് കവി ? ഒരു വാതിലിൽ നിന്നും മറ്റൊരു വാതിലിലേക്ക് നടക്കുന്നവൻ ...മമതകൾ ഇല്ലാത്തവൻ . അപ്പോൾ കവിയെ നമ്മൾ എവിടെ മറവുചെയ്യും ? മറവിയിലോ ? Mahmoud Darwish നെ ചുറ്റിപ്പറ്റി അലയുന്ന ഒരു പോഡ്കാസ്റ്റ് കാറ്റ് . സ്നേഹപൂർവ്വം  എസ് . ഗോപാലകൃഷ്ണൻ  ഡൽഹി&nbsp...

ഒരു മെക്സിക്കൻ അപാരത 24/2021 06.03.2021

PROMETHEUS 1930 ഒരു ചുവർചിത്രവും കലാകാരനും ദില്ലി -ദാലിയിൽ ഒരു പോഡ്കാസ്റ്റ് ഒരഗ്നിബാധയിൽ ഇടതുകൈ നഷ്ടപ്പെട്ട മെക്സിക്കൻ ചുവർചിത്രകാരൻ അഗ്നിയ്ക്ക് നൽകിയ മറുപടിയാണ് ലോകോത്തരമായ fresco Prometheus (1930 ) ക്രിസ്തു സ്വന്തം കുരിശുതകർക്കുന്ന ചിത്രത്തിലൂടെ മെക്സിക്കോ ശ്രദ്ധിച്ച ഈ കലാപകാരിയെ ലോകം ശ്രദ്ധിച്ചത്   Prometheus ലൂടെയാണ്.   Jackson Pollock പറഞ്ഞത് വടക്കേ അമേരിക്കയിലെ എക്കാലത്തെ...

മിയാൻ കി തോടിഒരു ആത്മഛായാശബ്ദചിത്രം 23/2021 25.02.2021

മിയാൻ കി തോടി ഒരു ആത്മഛായാശബ്ദചിത്രം ഒരു പരീക്ഷണപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം 1963 ൽ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ മിയാൻ കി തോടി കേട്ടപ്പോൾ എന്റെ മനസ്സ് സഞ്ചരിച്ച ദൂരങ്ങൾ ഒരു ശബ്ദചിത്രമാക്കാൻ ശ്രമിച്ചതാണിത് . 33 ആനകളുടെ വലുപ്പമുള്ള ഒരു നീലത്തിമിംഗലം, ഒരു ചിത്രശലഭത്തിന്റെ ജന്മം , ശ്രീനാരായണഗുരു ജീവിച്ചപ്പോൾ ജീവിച്ച ദസ്തയ്വ്സ്കിയുടെ നരകചിന്ത , ബാപ്പുവിനോട് കലഹിക്കുന്ന ബാ, ആനന്ദനോട് ബുദ്ധൻ പറഞ്ഞത് , വാസവ...

നവൽനി എന്ന പ്രതിഭാസം 22/2021 23.02.2021

പ്രിയ സുഹൃത്തേ , റഷ്യയിൽ വ്ലാദിമിർ  പുടിനെതിരെ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന വിവാദനായകനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . റഷ്യൻ സമകാലീന ആഭ്യന്തര  രാഷ്ട്രീയത്തേയും സമ്പദ്‌രംഗത്തേയും വിദേശബന്ധങ്ങളേയും അടുത്ത് പഠിക്കുന്ന ഡോക്ടർ ഉമാ പുരുഷോത്തമനാണ് ദില്ലി -ദാലിയിലെ അതിഥി . സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളായിൽ International Relations and Politics ൽ അധ്യാപികയാണ് ഉമ . വ്ലാദിമിർ പുടിൻ ഇതു...

ഇ ശ്രീധരൻസാർ കേൾക്കാൻ ഒരു പോഡ്കാസ്റ്റ് 20.02.2021

രാഷ്ട്രീയപാർട്ടിയിൽ ചേരാതെ മൈസൂർ പ്രധാനമന്ത്രിയായ സർ മോക്ഷഗുണ്ഡം  വിശ്വേശ്വരയ്യ പ്രിയ സുഹൃത്തേ , ആധുനിക ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം വിശേശ്വരയ്യ ഇന്ത്യ കണ്ട എക്കാലത്തേയും വലിയ എഞ്ചിനീയർമാരിൽ ഒരാൾ ആയിരുന്നു  . മൈസൂർ രാജാവ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. ഹൈദരാബാദിലെ നിസാമും പ്രധാനമന്ത്രിയാക്കാൻ മുന്നോട്ടുവന്നു . ഗാന്ധിയോടു വിയോജിച്ചു , എന്നിട്ടും ഗാന്ധി...

ബാലേട്ടൻ എന്ന നേർരേഖ 18.02.2021

പ്രിയ സുഹൃത്തേ , ചരിത്രം തുറന്ന വാഹനത്തിൽ കൈകൂപ്പി കടന്നുപോകുമ്പോൾ വഴിവക്കിൽ മിഴിനട്ടുനിന്നുകളഞ്ഞ ബാലനായിരുന്നു പുതുക്കുടി ബാലേട്ടൻ. അനശ്വരനായ ഒരു കാണി. ഊരിയ കത്തിയുമായി നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴും ബാലേട്ടന് അതേ മാനസികാവസ്ഥയായിരുന്നു. 1940 കളിൽ  എൻ വി കൃഷ്ണവാര്യർ എഡിറ്റ് ചെയ്തിരുന്ന സ്വന്തന്ത്രഭാരതം പത്രം   കല്ലായിയിലെ തന്റെ മേൽനോട്ടത്തിലുള്ള &nb...

മിയാൻമാർ മരീചിക Dilli Dali 19/2021 15.02.2021

മിയാൻമാർ മരീചിക ജനാധിപത്യം പട്ടാളം സമൂഹം The Hindu ദിനപ്പത്രത്തിൽ International Affairs Editor സ്റ്റാൻലി ജോണി , മിയാൻമാറിൽ ജീവിച്ച , ഇപ്പോൾ ചെന്നൈയിൽ ശിവ് നാടാർ കോളേജിൽ അധ്യാപകരായ ഡോ . ചെറി മാത്യു ഫിലിപ്പോസ്  , ഡോ .ദീപേഷ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുന്ന ആഴമുള്ള ചർച്ച എന്തുകൊണ്ട് മിയാൻമാറിൽ ജനാധിപത്യഭരണം അട്ടിമറിക്കപ്പെട്ടു ? ഭരണഘടനാപ്രകാരം തന്നെ എങ്ങനെ ആ രാജ്യത്തിൽ പട്ടാളത്തിന് മേൽക്കൈ വരു...

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 18/2021 14.02.2021

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ  പ്രണയപ്രാർത്ഥന 2021 പ്രണയദിന പോഡ്കാസ്റ്റ് മൊസാർട് സി -മൈനറിൽ മഹാപ്രാർത്ഥന ചെയ്തത് കാമുകിയെ  ദൈവം നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയം . അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങൾ , പരാജയങ്ങൾ . മരിയ കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്കാസ്റ്റ് . സ്നേഹപൂർവ്വ...

ഒരു ധൈഷണിക ജീവിതം 17/2021 Dilli Dali 11.02.2021

പ്രിയസുഹൃത്തേ , 1971 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് .  അതായത് ഇന്നേക്ക് അൻപതുകൊല്ലങ്ങൾക്കു മുൻപ് . അദ്ദേഹത്തെ അടുത്തറിഞ്ഞ , അദ്ദേഹവുമായി കത്തിടപാടുകൾ ഉണ്ടായിരുന്ന , കൗമാരത്തിൽ സഹോദരൻ അയ്യപ്പനേയും MC ജോസഫിനെയും കുറ്റിപ്പുഴയേയും ഒരുമിച്ചു കാണാൻ കഴിഞ്ഞ ആഹ്ലാദം ഇപ്പോഴും കൊണ്ടു നടക്കുന്ന ഡോക്ടർ ബി ഇക്‌ബാൽ കുറ്റിപ്പുഴയെ അനുസ്മരിക്കുന്നു . ലോകത്തിലെ യുക്തിവാദ ചരിത്...

വിശുദ്ധപശു എന്ന മിത്ത് 16/2021 09.02.2021

ഫെബ്രുവരി ആദ്യവാരം അന്തരിച്ച ചരിത്രകാരൻ പ്രൊഫസ്സർ DN Jha യ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണിത് . വിശുദ്ധപശു എന്ന മിത്ത്എന്ന പുസ്തകത്തിലെ  ' മാംസം ഭക്ഷണമാണ് , യാജ്ഞവൽക്യന് ഇഷ്ടം ബീഫ് ആയിരുന്നു' എന്ന അദ്ധ്യായത്തിന്റെ പ്രസക്തഭാഗങ്ങൾ ആണിത് . ഋഗ് വേദത്തിന്റെ പത്താം അദ്ധ്യായത്തിൽ അതിഥികൾക്കായി ഭക്ഷണമാകാൻ അർഹമായ പശുക്കളെ കുറിച്ച് പറയുന്നത് , ശതപഥബ്രാഹ്മണത്തിൽ മാംസമാണ് ഏറ്റവും നല്ല ഭക്ഷണം എന്ന് പറയുന്നത് ,...

ആറളത്തെ കബീർ ശലഭം 15/2021 06.02.2021

നിലാവു വിരിച്ച വെളുത്ത കമ്പളം പോലെ പുഴയ്ക്കു മേലെ പതിനായിരം ചിത്രശലഭങ്ങൾ ...അവയിലൊന്ന് ആറളത്തെ കാട്ടുചെത്തികളിൽ ഒന്നിന്റെ ഇതളിൽ ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു നോക്കി ...കബീർ എന്റെ ചെവിയിൽ പാടി 'എത്ര നേർമ്മയാണ് നിന്റെ വസ്ത്രത്തിന് ! ആരാണ് ശലഭമേ നിന്റെ ഉടയാട നെയ്തത് ? ശലഭത്തിലെ ഏത് മതം? ഏത് ജാതി നീ ?" ഈ പോഡ്കാസ്റ്റ് ഞാനും ഒരു ചിത്രശലഭവും ഒരുമിച്ച് കുമാർ ഗന്ധർവയുടെ കബീറിനെ കേട്ടതിന്റെ ഓർമ്മയാണ്. ശലഭമേ ,...

ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി 14/2021 04.02.2021

.ഇന്നലെ  രാത്രി ഞാൻ കഴിച്ച ചപ്പാത്തി  വടക്കേ ഇന്ത്യയിലെ ഏതോ ഗോതമ്പുപാടത്തു നിന്നും എന്റെ അത്താഴമേശയിലെത്തിയതായിരുന്നു ആ  ചപ്പാത്തികൾ . ഇന്നലെ എന്റെ പകലോ ? പകൽ ഞാൻ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ അടുത്തായിരുന്നു. ഡൽഹി -ഉത്തർ പ്രദേശ് അതിർത്തി അടച്ചുകെട്ടിയിരുന്നു. ഇന്ത്യാ -പാകിസ്താൻ അതിർത്തിയോ ? അതോ ഏതോ നാസി തടങ്കൽ പാളയത്തിന്റെ ചുറ്റുമതിലോ ?  വലിയ മുള്ളുവേലികളാൽ അടച്ചു ക...

നഗ്നരും നരഭോജികളും 13/2021 Dilli Dali 03.02.2021

പ്രിയ സുഹൃത്തേ , 'നഗ്നരും നരഭോജികളും' സിനിമാറ്റോഗ്രാഫർ വേണു എഴുതിയ പുതിയ യാത്രാവിവരണ പുസ്തകമാണ്. അസാധാരണമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം നൽകുന്നത് .  ഈ ലക്കം പോഡ്കാസ്റ്റ് ഒരു book talk ആണ് . പുസ്തകം വായിച്ചതിന്റെ അടിസ്ഥാനത്തിൽ വേണുവുമായി ഒരു സംഭാഷണം . ഇന്ത്യയുടെ red corridor എന്നറിയപ്പെടുന്ന ഛത്തിസ്ഗഢിലെ വനമേഖലയിലൂടെയുള്ള ഒറ്റയാൻ യാത്ര.  അരവിന്ദൻ കാഞ്ചനസീത ചിത്രീകരിച്ച ദണ്ഡകാരണ്യത്തിലൂടെ...

തപ്പു താളങ്ങൾ Dilli Dali 12/2021 01.02.2021

രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ് ഇന്ത്യൻ എക്സ്പ്രസ്സ് തമിഴ്നാട് ലേഖകൻ അരുൺ ജനാർദ്ദനനുമായി അഭിമുഖ സംഭാഷണം MGR -കരുണാനിധി -ജയലളിത കാലത്തിനു ശേഷമുള്ള  തമിഴ് രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ രജനികാന്തും കമലഹാസനും പരാജയപ്പെടുന്നോ ? രജനികാന്ത് അപ്രസക്തനോ ? രജനി മഠഭൂമിയിൽ വളർന്ന അരാഷ്ട്രീയജീവിയോ ? എല്ലാവരും MGR ന്റെ ബിംബബാക്കിയാകാൻ ശ്രമിക്കുന്നതെന്തുകൊണ്ട് ? തമിഴ് നാട്ടിൽ MGR പൈതൃ...

അഭിമുഖങ്ങളുടെ രാജാവിന് വിട Dilli Dali 10/2021 24.01.2021

പ്രീയ സുഹൃത്തേ , റേഡിയോ , ടീവി അഭിമുഖങ്ങളിലൂടെ മാധ്യമരംഗത്ത് ചിരപ്രതിഷ്ഠനായ ഇതിഹാസപ്രക്ഷേപകൻ ലാറി കിങ്ങ് ശനിയാഴ്ച അന്തരിച്ചു . കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു. അറുപതിനായിരത്തോളം അഭിമുഖങ്ങൾ ....താരങ്ങൾ , നേതാക്കൾ , വിപ്ലവകാരികൾ , കായികതാരങ്ങൾ , എഴുത്തുകാർ ,അധോലോകനായകർ , പരാജിതർ..... ദില്ലി -ദാലിയുടെ ആദര പോഡ്കാസ്റ്റ് ആണിത്. ടൈംസ് അദ്ദേഹവുമായി നടത്തിയ അഭിമുഖവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിര...

കവ്വാലിയും ഒരു പോക്കറ്റടിക്കാരനും Dilli Dali 9/2021 23.01.2021

പ്രിയ സുഹൃത്തേ , നീത്‌ഷെയുടേതു പോലെയുള്ള മീശ വിരലാൽ വകഞ്ഞു മാറ്റി, ഒരു കവിൾ ചായ മോന്തിയിട്ട്  അയാൾ എന്നോടു പറഞ്ഞു , ആത്മഹത്യ ചെയ്യാൻ പോകുന്നയാളിന് ഒരു സൂചിയിൽ നൂൽ നൂൽക്കാൻ കൊടുത്താൽ മതി അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് . ഡൽഹിയിലെ നിസ്സാമുദ്ദീൻ ദർഗ്ഗയിലെ ഒരു കവ്വാലി സംഗീത സായാഹ്നത്തിൽ ഞാൻ പരിചയപ്പെട്ട അസാധാരണനായ ഒരു പോക്കറ്റടിക്കാരനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . അയാൾ എന്നോട് പറഞ്ഞു 'നിങ...

അമേരിക്കയിലെ സ്ഥാനാരോഹണവും ലോകവും നമ്മളും Dilli Dali 8/21 20.01.2021

പ്രിയ സുഹൃത്തേ , പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . അമേരിക്കയിൽ പുതിയ സ്ഥാനാരോഹണം നടക്കുമ്പോൾ ബൈഡനും കമല ഹാരിസും നേരിടുന്ന വെല്ലുവിളികളും , അമേരിക്കൻ തെരഞ്ഞെടുപ്പും അതിനുശേഷവും നടന്ന കാര്യങ്ങളും ലോകത്തിലെ ജനാധിപത്യങ്ങളോട് പറയുന്ന കാര്യങ്ങളും ഈ പോഡ്കാസ്റ്റ് വിശദമായി അന്വേഷിക്കുന്നു . The Week മാഗസീനിന്റെ ഡൽഹി ചീഫ് ഓഫ് ബ്യുറോ ആർ . പ്രസന്നനും , അമേരിക്കൻ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി...

ജീനിബാബയുടെ പൂച്ചകൾ Dilli Dali 7/2021 20.01.2021

പ്രിയ സുഹൃത്തേ , പൂച്ചകളാണ് ഇന്നത്ത പോഡ്‌കാസ്റ്റിൽ നിറയേ . ഫിറോസ് ഷാ തുഗ്ലക്കിന്റെ നഗരവും കോട്ടകൊത്തളവും ഡൽഹി എന്നേ മറന്നു . അദൃശ്യനായ ജീനി ബാബയും ജിന്നിന്റെ പൂച്ചകളും മാത്രം ഇപ്പോൾ . അവർ ചരിത്രാതീതർ....ദൈവം കറുത്ത മണ്ണാൽ മനുഷ്യനെ സൃഷ്ടിച്ചു . അതിനും മുൻപേ തീയിന്റെ പുകയില്ലാത്ത നാളത്തിൽ നിന്നും അദൃശ്യനായ ജിന്നുകളെ സൃഷ്ടിച്ചു. നാം കാണാത്തതു കാണുന്ന പൂച്ചകൾ ജീനിബാബയെ കാണുന്നു.  നിങ്ങളുടെ ജീവിതത...

Hallgasd a(z) Dilli Dali podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.