fr

SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

N'hésitez pas à visiter le site du podcast et à soutenir son créateur : www.sbs.com.au

Auteur

SBS

Catégorie

News

Site du podcast

www.sbs.com.au

Dernier épisode

31 oct. 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പ്; വിദേശ വിദ്യാർത്ഥികളിൽ നാലിലൊരാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് പഠനം 31.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം; വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാരിന്റെ പ്രത്യേക പ്രതിനിധി 30.10.2026

2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

'ഹാലോവീനോ ഹോളിവീനോ'? മലയാളികൾക്ക് ഏത് ആഘോഷമാണ് കൂടുതൽ പ്രിയം? 30.10.2026

ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രവും ഓസ്ട്രേലിയൻ ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചെലവുമറിയാം.. ഹാലോവീൻ ആഘോഷങ്ങളെ കുറിച്ച് ചില മലയാളികളുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഭിന്നശേഷിയുടെ പേരിൽ നാട് കടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR; തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് 29.10.2026

മന്ത്രിതല ഇടപെടലിനെ തുടർന്ന് ബെൻഡിഗോയിലെ മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ സർക്കാർ പെർമനൻറ് റസിഡൻസി അനുവദിച്ചു. ഭിന്നശേഷിയുള്ള മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന് നേരത്തെ PR നിഷേധിച്ചത്. കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുകയും മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലഭ...

ഇന്നത്തെ വാർത്ത: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം; കർഷകർക്ക് തിരിച്ചടി, പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം 29.10.2026

2026 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

മൈക്രോബയോളജിസ്റ്റിൽ നിന്ന് ബസ് ഡ്രൈവറിലേക്ക്; ഓസ്‌ട്രേലിയയിൽ കോച്ച് ഡ്രൈവിങ് ജോലി എത്രത്തോളം മികച്ചതാണ്? 29.10.2026

ഓസ്ട്രേലിയയിൽ ഡ്രൈവിങ് മേഖലയിലേക്ക് തിരിയുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വരുമാനസാധ്യതയും ഉയർന്ന ഡിമാൻഡുമാണ് പലരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മൈക്രോബയോളജിസ്റ്റ് എന്ന ജോലിയിൽ നിന്ന് മാറി, മുഴുവൻ സമയ കോച്ച് ഡ്രൈവറായി മാറിയ ശ്രീകല രാമചന്ദ്രൻ നായർക്കും അത്തരമൊരു മാറ്റത്തിന്റെ കഥയാണ് പറയാനുള്ളത്. ബസ് ഡ്രൈവിങ് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും കേൾക്കാം, ശ്രീ...

പെർത്തിൽ ദിവാലി മേള; രണ്ട് ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ 28.10.2026

ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ(ISWA)യുടെ നേതൃത്വത്തിൽ പെർത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ ദിവാലി മേളയുടെ വിശേഷങ്ങൾ ഇവന്റ് കോർഡിനേറ്റർ അരുൺ വി. നായർ വിശദീകരിക്കുന്നു. ഒക്ടോബർ 31നും നവംബർ 1നും ലാംഗ്ലി പാർക്കിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങളെക്കുറിച്ച് കേൾക്കാം. #sbsaudiopodcast

ഇന്നത്തെ വാർത്ത: പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു; നവംബറിലും പലിശ കൂട്ടിയേക്കുമെന്ന് സൂചന 28.10.2026

2026 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

കാർപാർക്കിലെ അപ്രതീക്ഷിത പ്രസവത്തിൽ കൈത്താങ്ങായത് ഈ മലയാളി മാലാഖ; നഴ്‌സ് സിന്ധു ടോണി സംസാരിക്കുന്നു 28.10.2026

ഏതാനും മാസങ്ങൾക്ക് മുൻപ് സൺഷൈൻ കോസ്റ്റ് ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ യുവതിയുടെ അപ്രതീക്ഷിത പ്രസവത്തിന് കൈത്താങ്ങായത് മലയാളി നഴ്‌സ് സിന്ധു ടോണിയായിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് നടന്ന സംഭവത്തെക്കുറിച്ച് സിന്ധു വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്... #sbsaudiopodcast

ഇന്നത്തെ വാർത്ത: അഡ്‌ലൈഡിന് സമീപം കടലിൽ ഭൂചലനം; സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ 27.10.2026

2026 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

മാറ്റം സൃഷ്ടിക്കാൻ നിങ്ങൾക്കും കഴിയും; നിങ്ങളുടെ ശബ്ദത്തിന്റെ പ്രാധാന്യം എന്ത്?| How Australia Works 26.10.2026

ചെറിയൊരു കൂട്ടായ്മക്ക് ഒരു പ്രാദേശിക കൗൺസിലിന്റെ തീരുമാനം മാറ്റാൻ കഴിയുമോ? സ്വന്തം പ്രദേശത്തെ ലൈബ്രറി അടയ്ക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ ജൂലി, മറ്റ് പ്രദേശവാസികളോടൊപ്പം അത് സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നു. നിവേദനത്തിൽ ഒപ്പിടുക, കമ്മ്യൂണിറ്റി യോഗങ്ങളിൽ പങ്കെടുക്കുക, കൗൺസിലർമാരെ സമീപിക്കുക, വോട്ട് ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഓസ്ട്രേലിയൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ പങ്കാളികളാകാം എന്നതാണ് ഈ...

ഇന്നത്തെ വാർത്ത: ഹെലൻ ഹെയ്ൻസ് എംപിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ പിന്തുണ; സഭാനടപടികൾ നിർത്തിവെച്ചു 26.10.2026

2026 ഒക്ടോബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

മരണ ശേഷം ഇനി ചെടികൾക്ക് വളമാകാം; മൃതദേഹം ജൈവവളമാക്കുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിംഗിന്’ NSW-ൽ അനുമതി 26.10.2026

മൃതദേഹത്തെ ജൈവവളമാക്കാൻ അനുവദിക്കുന്ന 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' രീതിക്ക് ന്യൂ സൗത്ത് വെയിൽസ്‌ സർക്കാർ രീതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. മനുഷ്യ ശരീരത്തിൻറെ സ്വാഭാവിക വിഘടന പ്രക്രിയയെ നിയന്ത്രിത സാഹചര്യങ്ങളിൽ വേഗത്തിലാക്കുന്ന ടെറമേഷൻ പ്രക്രിയയെ കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ 24.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക്; സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര് 23.10.2026

2026 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

How laws change, and why it takes time | How Australia Works - നിയമങ്ങൾ മാറുന്നത് എങ്ങനെ? എന്തുകൊണ്ട് സമയമെടുക്കുന്നു?| How Australia Works 23.10.2026

How do laws change in Australia? Through Rodney Croome’s campaigns for human rights and marriage equality, learn how personal stories, community action, courts and parliament can help change the law, and why the process can take time. - കാലഹരണപ്പെട്ട നിയമങ്ങൾ ഓസ്‌ട്രേലിയയിൽ എങ്ങനെയാണ് മാറുന്നത്? മനുഷ്യാവകാശങ്ങൾക്കും വിവാഹ സമത്വത്തിനും വേണ്ടി റോഡ്‌നി ക്രൂം നടത്തിയ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി വ്യക്ത...

സിഡ്നിയിലെ പുതിയ എയർപോർട്ട് ഞായറാഴ്ച തുറക്കും; വെസ്റ്റേൺ സിഡ്നി എയർപോർട്ടിനെ അടുത്തറിയാം... 23.10.2026

വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 25-ന് തുറക്കും. ആദ്യ വിമാനം രാവിലെ 11മണിക്ക് യാത്രക്കാരുമായി പറന്നുയരും. പുതിയ വിമാനത്താവളം സിഡ്നിയിൽ എവിടെയാണ്? എങ്ങനെ എത്താം? ഏതൊക്കെ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്? ടിക്കറ്റ് നിരക്ക് കുറയുമോ? പുതിയ വിമാനത്താവളത്തെക്കുറിച്ച് യാത്രക്കാർ അറിയേണ്ടതെല്ലാം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി; അന്ത്യയാത്രകൾ 'DIY' ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട് 23.10.2026

ഓസ്‌ട്രേലിയയിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവ് കുത്തനെ വർദ്ധിച്ചതായി പഠന റിപ്പോരട്ട്. ഇതോടെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മാറി പലരും ഡൂ ഇറ്റ് യുവർസെൽഫ് എന്ന രീതിയിലേക്ക് മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെൽബൺ സർവകലാശാലയിലെ ഡെത്ത്‌ടെക് റിസർച്ച് ടീം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഓസ്ട്രേലിയൻ ഭവനവിപണിയിൽ റെക്കോർഡ് തകർച്ച; എല്ലാ തലസ്ഥാനങ്ങളിലും വില താഴേക്ക് 22.10.2026

2026 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഓസ്ട്രേലിയയിൽ ഓരോ വർഷവും നൂറിലേറെ ഭൂചലനങ്ങൾ; ഭൂകമ്പ സാധ്യത കൂടിയ മേഖലകൾ ഏതെല്ലാം? 22.10.2026

ഭൂചലന സാധ്യത കുറഞ്ഞ രാജ്യമായാണ് ഓസ്ട്രേലിയയെ പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ഓസ്ട്രേലിയയിടെ വിവിധ ഭാഗങ്ങളിൽ ചെറുതും മിതമായതുമായ നൂറുകണക്കിന് ഭൂചലനങ്ങൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ ആദ്യവാരം വിക്ടോറിയയിലുണ്ടായ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ, ഭൂചലന സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ മലയാളികൾ. ഭൂചലന സാധ്യത കൂടുതലുള്ള...

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടൽ; NABന് പിന്നാലെ Bendigo, Adelaide ബാങ്കുകളും സ്റ്റാഫിനെ കുറയ്ക്കും 21.10.2026

2026 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? നിങ്ങൾക്കും അഭിപ്രായം അറിയിക്കാം 21.10.2026

SBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. സമകാലിക ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: കാറിടിച്ച് പരിക്കേറ്റ MP ഗുരുതരാവസ്ഥയിൽ തുടരുന്നു; മനപ്പൂർവമായ ആക്രമണമെന്ന് പ്രധാനമന്ത്രി 20.10.2026

2026 ഒക്ടോബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: വൺ നേഷൻ കാർട്ടൂണിനെതിരെ ജാക്വി ലാംബി; പിന്തുണയുമായി പ്രധാനമന്ത്രിയടക്കുള്ള നേതാക്കൾ 19.10.2026

2026 ഒക്ടോബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Why power is split, and how that protects you | How Australia Works - അധികാര വിഭജനം എന്തിന്? അത് നിങ്ങളെ എങ്ങനെ സംരക്ഷിക്കും?| How Australia Works 19.10.2026

After receiving a fine for not wearing his motorbike helmet correctly, Hugo decides to have the matter heard in court. His story explains how Parliament, government and the courts have different roles, and how some official decisions can be questioned. - ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് പിഴ ലഭിച്ച ഹ്യൂഗോ, തുടർനടപടികൾ കോടതിയിൽ നേരിടാൻ തീരുമാനിക്കുന്നു. പാർലമെന്റ്, ഗവൺമെന്റ്, കോടതി എന്നിവയുടെ വ്യത്യസ...

Écoute le podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics