fr

S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

N'hésitez pas à visiter le site du podcast et à soutenir son créateur : www.dillidalipodcast.com

Auteur

S Gopalakrishnan

Catégorie

Society

Site du podcast

www.dillidalipodcast.com

Dernier épisode

28 oct. 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

തെളിവാർന്ന ഒരു ജീവിതം വെളിവായത് 20.05.2020

തെളിവാർന്ന ഒരു ജീവിതം വെളിവായത് രാഘവൻ തിരുമുൽപാട് ജന്മശതാബ്ദി ആദരപതിപ്പ് നാം ഓരോരുത്തരും ആദരപൂർവം ഹൃദയത്തോടു ചേർക്കേണ്ട അസാധാരണ ജീവിതമായിരുന്നു പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. കടൽ പോലെ അപാരമായ പാണ്ഡിത്യവും കടൽ പോലെ അഗാധമായ ദർശനവും അദ്ദേഹത്തിൽ സംഗമിച്ചു . ഈ പോഡ്കാസ്റ്റ് അദ്ദേഹത്തിനുള്ള വിനീതമായ ആദരമാണ് . ചികിത്സ വ്യവസായമായ കാലത്ത് മറിച്ചു ചിന്തിച്ച ആരോഗ്യചിന്തകനെ ഇക്കാലത്ത് സ്മരിച്ചില്ലെങ്...

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഹോമർ കവിതകൾ 18.05.2020

"കാൽപ്പാന്തകാർമേഘനാഥൻ ചുഴറ്റുന്ന ഖഡ്ഗത്തിൽ നിന്നും തെറിച്ച തീഗോളമായ് കൽപ്പനയും കൊണ്ടു സ്വർഗത്തിൽ നിന്നുടൻ യുദ്ധരംഗത്തേക്കു പാഞ്ഞു മിനർവയും" കോവിഡ് അടച്ചിരുപ്പു കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് ഇറങ്ങിയത് ഹോമർ എന്ന തുറസ്സിലേക്കാണ് . ഇതിഹാസ കാവ്യം 'ഇലിയഡ്' വായിച്ച പ്രശാന്തിയിൽ കവിയിൽ ഹോമർ പ്രതിധ്വനിച്ചതിന്റെ ഫലമായ മനോഹരമായ വരികൾ ദില്ലി -ദാലിയ്ക്കു വേണ്ടി പ്രൊഫസ്സർ സുനിൽ പി ഇളയിടം ഏഴുഭാഗങ്ങൾ പാരായണം ചെ...

കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ? 15.05.2020

കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ? Center for European Reforms തലവൻ Charles Grant എഴുതിയ പ്രസക്തമായ ലേഖനത്തിന്റെ മലയാളരൂപം സ്വയം പര്യാപ്തതാ വാദങ്ങളിലെ അപായസൂചനകൾ, രാജ്യങ്ങളിലെ  ദേശീയതാവാദങ്ങൾ ശക്തിപ്പെടുന്നു , ചൈനാപ്പേടി, ഷെൻഗൻ രാജ്യങ്ങൾ പരസ്പരം  അതിർത്തികളിൽ നിയന്ത്രണങ്ങൾ തുടങ്ങി ആറു നെഗറ്റിവ്  പ്രവണതകൾ വിശദമാക്കുന്നു

മലയാളി പ്രതിയാണ് 14.05.2020

മലയാളിയുടെ വീട്ടിലെ കരുണയുടെ അതിർവരമ്പുകൾ തല കുമ്പിട്ടാണ് ഇന്നത്തെ ദില്ലി ദാലിയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് . ദേവികയുടെ കോപവും സങ്കടവും നമ്മെ ഉണർത്തേണ്ടതാണ് ..മലയാളിയുടെ ഉള്ളിലെ യാഥാസ്ഥിതികൻ / യാഥാസ്ഥിതികയോടാണ് പ്രൊഫസ്സർ ജെ . ദേവിക ഇന്ന് ആത്മഹത്യ ചെയ്ത ഒരു പെൺകുഞ്ഞിനെ മുൻനിർത്തി സംസാരിക്കുന്നത് ...ചരിത്രകാരിയായ ദേവിക ചോദിക്കുന്നു , എന്തു മണ്ണാങ്കട്ടയാണ് നിങ്ങളുടെ ചരിത്രബോധവും നൈതികതയുമെന്ന്...

സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ് 13.05.2020

"ഞാൻ സൂചിപ്പിക്കുന്നത് സർ സി പിയെയാണ്. നമുക്ക് ആ ജന്തുവിനെ വേണ്ട " തിരുവിതാംകൂർ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഒരു പ്രസംഗത്തിന് 85 വയസ്സ് . സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ് പ്രസംഗശേഷം അദ്ദേഹത്തിന് രണ്ടുവർഷത്തെ കഠിന തടവ് തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിലും അവകാശസമരങ്ങളിലും  മത -ജാതി വിയോജിപ്പുകൾ /യോജിപ്പുകൾ വഹിച്ച പങ്ക് വ്യക്തമാക്കുന്ന പ്രസംഗം . ദില്ലി -ദാലിയുടെ ചരിത്രശബ്ദരേഖ...

പ്രൊഫസ്സർ ഹരി വാസുദേവന് ആദരാഞ്ജലി 11.05.2020

കോവിഡ് 19 അകാലത്തിൽ ഈ ചരിത്രകാരനെ നമുക്കിടയിൽ നിന്നും കൊണ്ടുപോകുമ്പോൾ ഇന്ത്യൻ ഗവേഷണ രംഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത് . മലയാളികളായ നമുക്ക് ദു :ഖിക്കുവാൻ കൂടുതൽ കാരണമുണ്ട് . യുറേഷ്യൻ ചരിത്രത്തിലും ലോകവ്യവസായവൽക്കരണ ചരിത്രത്തിലും മധ്യേഷ്യൻ ചരിത്രത്തിലും അഗാധ അവഗാഹമുണ്ടായിരുന്ന, വിവിധ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ശ്രേഷ്ഠനെ  ആദരിക്കുന്ന  ഒരു പോഡ്കാസ്റ...

കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ? 10.05.2020

ഒറ്റ  ചോദ്യമാണ് കവിയോട് ചോദിച്ചത് :  കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ? മലയാളികളുടെ  പ്രിയങ്കരകവികളിൽ ഒരാളായ  റഫീക് അഹമ്മദ് മനോഹരമായി പറഞ്ഞ മറുപടിയാണ് ഇന്നത്തെ ദില്ലി -ദാലിയിൽ . മനുഷ്യവംശത്തിന്റെ സാംസ്കാരിക പരിണാമത്തെ കുറിച്ചും , ആശയദൃഢതകളെ കുറിച്ചും, കവിത പ്രവർത്തിക്കുന്ന ആഴമേറിയ മേഖലകളെ കുറിച്ചും,   പ്രണയനേരത്തിലെ  അദൃശ്യകവിതയെ കുറിച്ചും മനുഷ്യൻ പോരാടിയ സമര...

കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ? 09.05.2020

കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ? ആശങ്കകൾ നിരവധി സമഗ്രമായ വിശകലനം . ഡൽഹി മലയാളികൾ , ഡൽഹിയെ സ്നേഹിക്കുന്ന മലയാളികൾ , കേരളം എന്ന് അഭിമാനിക്കുന്ന മലയാളികൾ , ചോദ്യം ചെയ്യുന്ന മലയാളികൾ , ഏതു വൻ നഗരത്തിൽ ജീവിക്കുന്ന മലയാളികൾ  എല്ലാവരും കേൾക്കേണ്ട അഭിമുഖം. ജനകീയ ആരോഗ്യ -ശാസ്ത്ര പ്രവർത്തകനും Water Aid India യുടെ Head , Policy യുമായ വി ആർ രാമൻ സംസാരിക്കുന്നു . 1 . കോവിഡ് പ്രതിരോധത്തിൽ ഡൽഹി...

ഒരു ജൊരാസങ്കോ പകൽ 08.05.2020

ടാഗോർ തോണിയിൽ നിന്നുമിറങ്ങി വയൽ വരമ്പത്തുകൂടി നടക്കുകയായിരുന്നു 1900 ലെ ആഷാഢമാസത്തിൽ . ആദ്യമഴ പെയ്യാൻ തയ്യാറായി നിന്നപ്പോഴാണ് ആ പെൺകുട്ടി കുടിലിൽ നിന്നും പുറത്തു വന്നത് ...അങ്ങനെ രബീന്ദ്രസംഗീതത്തിലെ എക്കാലത്തെയും നല്ല ഒരു ഗാനം പിറന്നു . ദില്ലി-ദാലിയുടെ ഈ ലക്കം ഗുരുദേവ് ടാഗോറിനുള്ള സ്‌നേഹോപഹാരമാണ്‌ ...ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ . 1997 ൽ ടാഗോർ ഭവനമായ ജൊരാസങ്കോ  സന്ദർശിച്ചപ്പോൾ ഗായ...

എന്താണ് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? 07.05.2020

എന്താണ് കുട്ടികൾക്ക് നമ്മുടെ  കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? ഈ ചോദ്യം ചോദിച്ചത് ചരിത്രകാരിയും എഴുത്തുകാരിയും സ്ത്രീപക്ഷ പ്രവർത്തകയുമായ പ്രൊഫസ്സർ ജെ . ദേവികയോടാണ്. എങ്ങനെ ഭാവനാപൂർണമാക്കാം നമ്മുടെ  ചരിത്ര ക്ലാസ്സ്മുറികൾ..സൂക്ഷ്മതയോടെ , അനുഭവവെളിച്ചത്തിൽ ദേവിക സംസാരിക്കുന്നു .

ചിലർക്ക് കോവിഡ് കാലം എത്രയോ പരിചിതം 06.05.2020

ലോകത്തിന് മരണം ഇന്ന് അയൽപ്പക്കം പോലെ പരിചിതം . എന്നാൽ ഒരു പാർക്കിൻസൺസ് രോഗി പറഞ്ഞതു കേൾക്കൂ . അദ്ദേഹം പറയുന്നത് നാം ഇന്നനുഭവിക്കുന്നത് അദ്ദേഹം 12 വർഷങ്ങളായി അനുഭവിക്കുന്നതാണ് ..അനിശ്ചിതത്വം നൽകുന്ന രഹസ്യലോകങ്ങൾ ... നിങ്ങൾക്ക് സഞ്ചരിക്കണോ ? പാർക്കിൻസൺസ് അതിന് അനുവദിക്കില്ല ..വെറുതേ അനങ്ങാതെ  ഒന്നിരിക്കാൻ ആഗ്രഹിച്ചാൽ അതിനും അനുവദിക്കില്ല . നിങ്ങൾക്ക് ചിന്തിക്കണോ ? അനുവദിക്കില്ല ..ഒന്നും ചിന്തിക...

കോറോണയും കലാലോകവും 05.05.2020

കൊറോണയുടെ കാലത്തെ കലാ പ്രവർത്തനത്തെ കുറിച്ച് റിയാസ് കോമുവുമായി അഭിമുഖം ഇന്ത്യൻ  കലാരംഗത്തിൻ്റെ കോവിഡ് കാലാവസ്ഥ. ഇന്ത്യൻ കലാമേഖല നെഹ്റുവിയൻ കാലത്തും  ശേഷവും, ഇന്ത്യൻ ഭരണഘടനയും കലയും, കമ്മ്യൂണിസ്റ്റ് നേതാവ് പി സി ജോഷിക്കും  ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡും, കൊച്ചിയിലെ പൗരബോധം ഏറ്റെടുത്ത  ബിനാലെ, കേരളത്തിൻ്റെ പൊതുബോധവും കലയുടെ അതിജീവനവും.. റിയാസ് വിവിധ  വിഷയങ്ങളെ കുറിച്...

ഒരു പാട്ട് , മൂന്നു ജീവിതകാലങ്ങളിൽ 04.05.2020

അനാസക്തി എന്നു പേരുള്ള ആശ്രമത്തിലെ   ഒരു ദേവദാരു മരത്തിനു കീഴിൽ സ്‌നേഹിതയുടെ മടിയിൽ തലവെച്ചു കിടന്ന് അവളുടെ മുഖത്തേക്കു നോക്കി ഒരു യുവാവ് പാടിയപ്പോഴാണ് 'മൃഗനയന രസിക മോഹിനി' എന്ന ഗാനം ഞാൻ ആദ്യം കേട്ടത് ...പിന്നീട് ആ ഗാനം ജീവിതത്തിൽ ഒരു അവിഭാജ്യ ഭാഗമായി മാറി . പണ്ഡിറ്റ് സത്യശീൽ ദേശ്പാണ്ഡേ ആ ഗാനത്തെ കുറിച്ച് ഒരിക്കൽ വിശദമായി എന്നോട് സംസാരിച്ചു . പിന്നീട് ഒരിക്കൽ  ആ ഗാനം നാഗ്പൂരിൽ വെച്ച...

സത്യജിത് റേ എഴുതിയ  ഇന്ത്യ 03.05.2020

സത്യജിത് റേ : ജന്മശതാബ്ദി ചിന്തകൾ " ചിലരുടെ കല അവരുടെ കാലത്തിന്റെയും സ്ഥലത്തിന്റെയും പരിധികളിൽ മാത്രമായി ഒതുങ്ങുമ്പോൾ മറ്റുചിലരുടേത് മാറുന്ന കാലത്തിനും സ്ഥലത്തിനുമൊപ്പം, വ്യക്തിപരമായി നമ്മുടെ സംവേദനക്ഷമതയ്ക്കും ജീവിതാനുഭവങ്ങൾക്കുമൊപ്പം കൂടുതൽ സങ്കീർണവും എപ്പോഴും സമകാലികവുമായി നമ്മോടൊപ്പം സഞ്ചരിക്കുന്നു, വളരുന്നു. അങ്ങിനെ നോക്കുമ്പോൾ സത്യജിത് റായ് ഇപ്പറഞ്ഞ രണ്ടാം ഗണത്തില്പെടുന്ന കലാകാരനാണ്. നമുക്കെ...

നിർമ്മിതബുദ്ധിയും നാം ജീവിക്കേണ്ട ലോകവും 02.05.2020

ദില്ലി-ദാലി  യുടെ ഈ ലക്കം ഒരു അഭിമുഖ സംഭാഷണമാണ്. ഹൈദരാബാദിലെ EFLU യിൽ പ്രൊഫസറും Educational Multimedia Research Centre മേധാവിയുമായ Dr ടി ടി ?സംസാരിക്കുന്നു . Artificial Intelligence (നിർമ്മിതബുദ്ധി) മനുഷ്യസമൂഹത്തെ എങ്ങനെ മാറ്റിതീർക്കുന്നു എന്നതിനെ കുറിച്ച് . പ്രധാനമായും 5 ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് ഒന്ന് . മനുഷ്യൻ ഒരു ജൈവപ്രതിഭാസമാണ്. നൈസർഗ്ഗികത മനുഷ്യനുള്ള മനോഹരമായ സഹജഭാവമാണ് ....

2020 ലെ മെയ് ദിനവും ഇന്ത്യയിലെ സ്ത്രീത്തൊഴിലാളികളും. 01.05.2020

തൊഴിലാളി പ്രകടനങ്ങളോ തെരുവുകളെ ചുവപ്പണിയിക്കുന്ന പതാകകളോ ഇല്ലാതെ ലോകത്ത് ഒരു മെയ് ദിനം . എന്നാലും ഈ മെയ് ദിനം കൂടുതൽ ശക്തമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ് എ ആർ സിന്ധു ഉയർത്തുന്നത് . CITU ദേശീയ സെക്രട്ടറിയും All India Coordination of Working Women കൺവീനറുമായ സിന്ധു പ്രധാനമായും ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് ഉത്തരം പറയുന്നത് . ഒന്ന് : കൊറോണാ നിഴൽ വീഴ്ത്തിയ മെയ് ദിനം ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പക്ഷത്...

വ്യാധികാലത്തെ കലയും ജീവിതവുംകലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 01.05.2020

കളിവിളക്ക് തെളിയാത്ത ഒരു കാലം  ഇതിനു മുൻപ്  ഇങ്ങനെ   ഉണ്ടായിട്ടുണ്ടോ എന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനോട് ചോദിച്ചപ്പോൾ അദ്ദേഹം  മറുപടി എന്നെ അത്ഭുതപ്പെടുത്തി ..മനുഷ്യജീവിതത്തിൽ ആനന്ദത്തിന് സ്ഥാനം താഴെയാണ്..ഇക്കാലം ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ നിലനിർത്താൻ വേണ്ടിയുള്ളതാണ് ... ദില്ലി ദാലി പോഡ്‌കാസ്റ്റിൽ അതിഥിയായി വന്ന അദ്ദേഹം പറയുന്ന പ്രധാന കാര്യങ്ങൾ ഒന്ന് : കോവിഡ്...

ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം 29.04.2020

യുദ്ധ -ഹിംസാ നിരാസങ്ങളുടെ ആശയഭംഗി എല്ലാ കാലങ്ങളിലും ഹൃദയാവർജ്ജകമായി തുടരുമെങ്കിലും ഗാന്ധി ഇരുളിൽ തെരഞ്ഞ അതിന്റെ അധികഭംഗികൾ കൂടുതൽ മനോഹരങ്ങൾ ആയിരുന്നു . 1947 ഡിസമ്പർ മൂന്നാം തീയതി ഇന്ത്യൻ സേനാധിപൻ ജനറൽ കരിയപ്പ ഗാന്ധിയെ കാണാൻ ചെന്നു . ചർഖയിൽ നൂൽക്കുന്നതു നിർത്തി ഗാന്ധി പട്ടാള ഓഫീസർക്ക് ചെവി കൊടുത്തു . കരിയപ്പ ഒരു ചോദ്യം ചോദിച്ചു ..ഗാന്ധിയ്ക്ക് മറുപടി ഇല്ലായിരുന്നു. മറുപടി കണ്ടെത്തും മുന്നേ അദ്ദേഹം ക...

പ്രകൃതി നിർമ്മിച്ചവർ സംസാരിക്കുന്നു 27.04.2020

ഇന്ത്യയിലെ കൊറോണാ വ്യാപനത്തെ രാജ്യത്തെ മുഴുവൻ ജില്ലകളിലും പ്രവചിക്കുവാൻ കഴിയുന്ന ഒരു dashboard ഡൽഹി IIT യിലെ ഗവേഷകർ വികസിപ്പിച്ചു . 'പ്രകൃതി' എന്ന മനോഹരമായ പേരാണ് ഇതിന് ഇട്ടിരിക്കുന്നത് ...ആധികാരികമായി കൊറോണാ വ്യാപനത്തെ മനസ്സിലാക്കാൻ കഴിയുന്ന ഈ ചുവടുവെയ്‌പിന്‌ വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത് . പഞ്ചായത്ത് , മുനിസിപ്പൽ , ജില്ലാ , സംസ്ഥാന , കേന്ദ്ര തലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഭരണകർത്താക...

ജി വേണുഗോപാൽ മറക്കാത്ത ഒരു കടുവ 26.04.2020

ദില്ലി ദാലി Podcast ഒരു പരമ്പര തുടങ്ങുകയാണ് . നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം . നമ്മിൽ ഓരോരുത്തർക്കുമുണ്ട് അത്തരത്തിൽ ഒരു സ്വപ്നം . ബാല്യത്തിലോ കൗമാരത്തിലോ യൗവനത്തിലോ കണ്ടത് ...ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം .. നമ്മുടെ പ്രിയങ്കര ഗായകനാണ് ആദ്യമായി ഇതിൽ പങ്കെടുക്കുന്നത് .. കൂടെ രണ്ടു സ്വപ്നഗാനങ്ങളും പാടുന്നു . നിങ്ങൾക്ക് ഒരു സ്വപ്നം പറയാനുണ്ടെങ്കിൽ dillidali2020@gmail.com ലേക്ക് എഴുതൂ. രസകരമെങ്ക...

ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു  മഹാവ്യാധിക്കാലവും 25.04.2020

ചട്ടമ്പിസ്വാമികളും  കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു  മഹാവ്യാധിക്കാലവും ഇന്ന് മലയാളം കലണ്ടർ പ്രകാരം  മേടമാസത്തിലെ കാർത്തിക . ഇന്നാണ് 96 വർഷങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികൾ സമാധി ആയത് . കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ പെരുമ്പാവൂർ ഭാഗത്ത് ഒരു ദലിത് മേഖലയിൽ ഒരു പകർച്ചവ്യാധി പടർന്നപ്പോൾ അവിടെയെത്തിയ ചട്ടമ്പിസ്വാമികളെ കുറിച്ചാണ് ഇന്ന് ദില്ലി ദാലി സംസാരിക്കുന്നത് . ഹിന്ദുമതത്തിലെ ബ്രാഹ്മണ്യത്തെ ച...

രത്തൻ  ടാറ്റായുടെ ചിന്തയിലെ ചേരികൾ 24.04.2020

കോവിഡ് 19 മുംബൈ നഗരത്തിലെ ചേരികളിൽ വ്യാപിക്കുന്നതിൽ ആശങ്കാകുലനായി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു . നഗരത്തിലെ ചേരികളിലെ കൊറോണാ വ്യാപനം നമ്മുടെ  നാണക്കേട് ആണെന്നും അത് അഭിമുഖീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ നഗരാസൂത്രണത്തിലെപിഴവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . ദില്ലി ദാലിയിൽ പത്രപ്രവർത്തകൻ അമൃത് ലാൽ (Indian Express , Delhi ) ഇതെക്കുറിച്ച് പ്രതികരിക്കുന്നു...

ഒരു ഫിറോസ്‌പുർ യാത്രയുടെ ഓർമ്മ 23.04.2020

അകാൽപ്രീത് സിംഗ് എന്നോടു പറഞ്ഞു : " സാറിനറിയാമോ , കല്യാണം കഴിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ഭഗത് സിംഗ് പറഞ്ഞതെന്താണെന്ന് ? 'അടിമഭാരതത്തിൽ ഞാൻ വിവാഹം കഴിക്കുന്നുവെങ്കിൽ എന്റെ വധുവിന്റെ പേര് മരണം എന്നായിരിക്കും' 'മൃത്യു കൗർ ', എന്ന് കൂട്ടിച്ചേർത്തിട്ട് നാഷണൽ ഹൈവേയുടെ അന്തമറ്റ ദൂരക്കാഴ്ചയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് അയാൾ ഒന്നു മുരണ്ടു . ഒരു പഞ്ചാബ് യാത്രയിലെ ഡ്രൈവർ പറഞ്ഞ ഭഗത് സിംഗ് കഥകൾ...'ഞങ്ങൾ ഫിറ...

ബാക്കിയായ ലെനിൻ : ലോകത്തിനും ഇന്ത്യയ്ക്കും 22.04.2020

ലെനിൻ : നൂറ്റിയൻപതാം ജന്മവാർഷികം ഇന്ന്‌  22 April 150 കൊല്ലങ്ങൾക്കു മുൻപ് ലെനിൻ ജനിച്ച ദിവസം മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സച്ചിദാനന്ദനുമായി ലെനിനെ കുറിച്ചുള്ള അഭിമുഖം . പ്രധാനമായും നാലു ചോദ്യങ്ങൾ 1 . ആരാണ് ഇപ്പോൾ ലോകത്തിന് ലെനിൻ ? 2 . ഗാന്ധി എന്നും കൂടെയുണ്ടായിട്ടും നെഹ്‌റുവിനെ എങ്ങനെ ലെനിൻ സ്വാധീനിച്ചു? നെഹ്‌റുവിൽ എത്ര കണ്ട് ലെനിൻ ഉണ്ട് ? 3 . ഗാന്ധി ലെനിനേക്കാൾ ഒരു വയസ്സിനു മൂപ്പുള്ള...

സ്വയം വൃത്തിയാകുന്ന മഹാഗംഗ 20.04.2020

ഇന്നു രാവിലെ കണ്ട ബനാറസ് ഗംഗ കോവിഡ് കാലത്ത് സ്വയം വൃത്തിയായ ഒരു നദിയുടെ കഥ ഒരു പതിറ്റാണ്ടിലേറെയായി ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാധ്യാപകനായ സുരേഷ് കെ നായർ 'ദില്ലി-ദാലി' യുടെ അഭ്യർത്ഥന പ്രകാരം ഇന്നു രാവിലെ ഗംഗാതീരത്തു പോയി. അദ്ദേഹം കണ്ട ഗംഗ കണ്ടുശീലിച്ച മലിനനദി അല്ല . മനുഷ്യൻ ചരിത്രനഗരത്തിൽ നിന്നും പിന്മാറിയപ്പോൾ സ്വയം കുളിച്ച് പാപപരിഹാരം ചെയ്ത് വൃത്തിയായ ഗംഗ . കേട്ടു നോക്കൂ ഈ അഭിമുഖം ... സ്വയ...

Écoute le podcast Dilli Dali sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics