SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: www.sbs.com.au
Πού να ακούσεις;
Podcast στην εφαρμογή Replaio Radio Έρχεται σύντομαΤα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast
Επεισόδια
ഓസ്ട്രേലിയയിൽ തുടർച്ചയായ അഞ്ചാം മാസവും വീടുവില താഴേക്ക്; മൂന്ന് മാസത്തിനിടെ മൂല്യത്തിൽ 40,000 ഡോളറിന്റെ ഇടിവ് 01.09.2026 3:25
ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ വീടുകളുടെ വില വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ഡാറ്റാ ഏജൻസിയായ കോട്ടാലിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ ഭൂരിഭാഗം തലസ്ഥാന നഗരങ്ങളിലും വീടുവില താഴേക്ക് പോകുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നത്തെ വാർത്ത: സ്മാർട്ട് കണ്ണടകളുടെ ഇറക്കുമതി നിരോധിക്കില്ലെന്ന് ഓസ്ട്രേലിയ; കാഴ്ചാവൈകല്യമുള്ളവർക്ക് നേട്ടമെന്ന് സർക്കാർ 31.08.2026 3:45
2026 ഓഗസ്റ്റ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ക്യാമറ കണ്ണടകൾ നിങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടോ? സ്വകാര്യത സംരക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? 31.08.2026 4:07
കെ-മാർട്ട് പോലുള്ള സ്റ്റോറുകളിൽ കുറഞ്ഞ വിലയിൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന കാമറ കണ്ണടകൾ ലഭ്യമായതോടെയാണ് സ്വകാര്യത സംബന്ധച്ച വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്. ക്യാമറ ഘടിപ്പിച്ച കണ്ണടകളുടെ ഉപയോഗത്തിന് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ഇ-സേഫ്റ്റി കമ്മീഷണർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: നേപ്പാളിന് അഞ്ച് മില്യൺ ഡോളറിൻറെ സാമ്പത്തിക സഹായം; ഹ്യുമാനിറ്റേറിയൻ വിസകളിൽ മാറ്റമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി 29.08.2026 8:29
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
പ്രശ്നക്കാരൻ സ്ക്രീൻ ഉപയോഗമല്ലെന്ന് പഠനം; കുട്ടികളുടെ ഡിജിറ്റൽ ലോകത്ത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 28.08.2026 3:35
സ്ക്രീൻ സമയവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 3000ത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വീടുകളിൽ കോഴികളേയും പക്ഷികളേയും വളർത്തുന്നവർക്ക് മുന്നറിയിപ്പ്; ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം 28.08.2026 3:53
2026 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വെള്ളവും വൈദ്യുതിയും വിഴുങ്ങുന്ന ഡാറ്റാ സെന്ററുകൾ; പുതിയ AI ഊർജ്ജ നയം ചർച്ചയാകുന്നതെന്തുകൊണ്ട്? 28.08.2026 9:33
AI ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിന് ഭീമമായ അളവിൽ വൈദ്യുതിയും ജലവും ആവശ്യമാണ്. ഇത്തരം ഡാറ്റാ സെൻററുകളുടെ പ്രവർത്തനത്തിനാവശ്യമായ ഉർജ്ജസ്രോതസ്സാണ് നിലവിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും കാരണമായിരിക്കുന്നത്. ഫെഡറൽ-സംസ്ഥാന സർക്കാരുകൾ തമ്മിൽ നയത്തെ ചൊല്ലി തർക്കങ്ങളും ഉടലെടുത്ത് കഴിഞ്ഞു. എന്തുകൊണ്ട് പുതിയ AI ഊർജ്ജ നയം ഇത്രയധികം ചർച്ചകൾക്ക് വഴിവെക്കുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: നേപ്പാൾ പ്രളയത്തിൽ 34 ഓസ്‌ട്രേലിയക്കാരെ കാണാതായി; പ്രത്യേക സംഘത്തെ അയക്കുമെന്ന് സർക്കാർ 27.08.2026 6:00
2026 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഹ്യുമാനിറ്റേറിയൻ വിസകൾ വെട്ടിക്കുറയ്ക്കും; കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂചന 27.08.2026 6:55
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഹ്യുമാനിറ്റേറിയൻ വിസകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് ആൽബനീസി സർക്കാർ. അടുത്ത സാമ്പത്തിക വർഷം മുതൽ അനുവദിക്കുന്ന വിസകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നാണ് റിപ്പോട്ടുകൾ. ഹ്യുമാനിറ്റേറിയൻ വിസകൾക്ക് പുറമേ, മുഴുവൻ കുടിയേറ്റ സംവിധാനത്തിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: AI ഊർജ്ജ നയത്തിൽ ഫെഡറൽ സർക്കാരുമായി ഭിന്നത; ഊർജ്ജ സ്രോതസ്സ് സംസ്ഥാനങ്ങൾ തീരുമാനിക്കുമെന്ന് QLDയും NTയും 26.08.2026 4:34
2026 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
'മാർക്കറ്റ് പ്ലേസ്' കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നുണ്ടോ? നിങ്ങൾ ATOയുടെ നിരീക്ഷണത്തിലാകാം 26.08.2026 4:00
മാർക്കറ്റ് പ്ലേസിലൂടെയും, സമാന പ്ലാറ്റ്ഫോമുകളിലൂടയും സെക്കൻഹാൻഡ് വിൽപ്പനകൾ നടത്താറുണ്ടോ? ഇത്തരം കച്ചവടങ്ങളിൽ നിന്ന് ലാഭം കിട്ടിയാൽ അതിന് നികുതി കൊടുക്കേണ്ടിവരുമോ? ഇത്തരം ഇടപാടുകൾ ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.. .
ഇന്നത്തെ വാർത്ത: ബത്‌ല ഗ്രൂപ്പ് സാമ്പത്തീക പ്രതിസന്ധിയിൽ; നിർമ്മാണ കമ്പനി വളണ്ടിയർ ഭരണത്തിലേക്ക് കടന്നു 25.08.2026 3:18
2026 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
വീക്കെൻഡ് വാരിയേഴ്സാണോ നിങ്ങൾ? പരുക്കൊഴിവാക്കാൻ വാം അപ്പ് മുഖ്യം; വ്യായാമത്തിനിറങ്ങും മുൻപ് അറിയേണ്ടതെല്ലാം... 25.08.2026 20:47
ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേഷ് വിശദീകരിക്കുന്നു. കേൾക്കാം,...
ഇന്നത്തെ വാർത്ത: ശമ്പളത്തിൻറെ പകുതിയിലധികവും വാടകയിലേക്ക്; തലസ്ഥാന നഗരങ്ങളിൽ വാടക കുതിച്ചുയരുന്നു 24.08.2026 3:49
2026 ഓഗസ്റ്റ് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയ പോയവാരം: പൊതുകടം ഒരു ട്രില്യൺ ഡോളർ കടന്നു; NDIS പരിഷ്കരണം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് 22.08.2026 11:02
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ.... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക. ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
What are my rights if stopped by police in Australia? - ഓസ്‌ട്രേലിയയിൽ പോലീസ് നിങ്ങളെ തടഞ്ഞാൽ: അറിയേണ്ട നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും 21.08.2026 11:08
Police officers have a range of operational powers they can exercise under legislation, including to ask questions, give ‘move on’ directions and conduct searches. Here’s what you need to know about your basic rights and obligations in a police interaction. - ഓസ്ട്രേലിയയിലെ ഒരു പൊതു സ്ഥലത്ത് പോലീസ് നിങ്ങളെ തടഞ്ഞു നിർത്തിയാൽ തിരിച്ചറിയൽ രേഖ കാണിക്കേണ്ടതുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങ...
ഇന്നത്തെ വാർത്ത: റൺവേയിൽ ഒരേസമയം രണ്ട് വിമാനങ്ങൾ; സിഡ്നി വിമാനത്താവളത്തിൽ നാലാമതും സുരക്ഷാ വീഴ്ച 21.08.2026 5:18
2026 ഓഗസ്റ്റ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയൻ മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ നഷ്ടമാകും; ഏജൻറുമാർക്കെതിരായ നിയമങ്ങൾ ശക്തമാക്കി സർക്കാർ 21.08.2026 6:19
ഓസ്‌ട്രേലിയയിലെ മൈഗ്രേഷൻ മേഖലയിൽ ജോലി ചെയ്യുന്ന ഏജന്റുമാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി നടപടി ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാരുടെ രജിസ്ട്രേഷൻ നമ്പർ റദ്ദാക്കുകയോ, സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്ന് മൈഗ്രേഷൻ ഏജന്റ്സ് രജിസ്ട്രേഷൻ അതോറിറ്റി ഓഫീസ് വ്യക്തമാക്കി. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ; പലിശ കൂടാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ 20.08.2026 5:22
2026 ഓഗസ്റ്റ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓർമകളുടെ ഓണപ്പാട്ടുകളുമായി ഗായകർ; ഈണങ്ങളിൽ നിറയുന്ന പൊന്നോണം 20.08.2026 9:33
ഓണമെന്നാൽ മനസിലേക്ക് ഓടിയെത്തുന്ന ഒരുപിടി ഓണപ്പാട്ടുകളുണ്ട്..പൊന്നോണം പടിവാതിൽക്കൽ എത്തിനിൽക്കേ, മലയാളിയുടെ മനസിൽ ഗൃഹാതുരമായ ഓർമകളുണർത്തുന്ന ഓണപ്പാട്ടുകളും ഓർമകളും പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ ചില ഗായകർ. കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: മുസ്ലീം കുടുംബത്തിന് നേരെ ഭീഷണി: ഡാർവിനിൽ 53-കാരൻ അറസ്റ്റിൽ 19.08.2026 4:22
2026 ഓഗസ്റ്റ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഭക്ഷണ പാക്കറ്റുകളിലെ 'സ്റ്റാർ റേറ്റിങ്' നോക്കിയാണോ വാങ്ങുന്നത്? അറിയേണ്ടതെല്ലാം 19.08.2026 4:58
സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിന് മുന്നിലെ ‘ഹെൽത്ത് സ്റ്റാർ റേറ്റിങ്’ പലരുടെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. അര സ്റ്റാർ മുതൽ അഞ്ച് സ്റ്റാർ വരെ നൽകുന്ന ഈ റേറ്റിങ് യഥാർത്ഥത്തിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ആരാണ് ഇത് നിശ്ചയിക്കുന്നത്, എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ? വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വിഡോ ടാക്സ് ഒഴിവാക്കുന്നത് പരിഗണനയിൽ: പ്രതിപക്ഷവുമായി സർക്കാർ ധാരണയിലെത്തി 18.08.2026 6:02
2026 ഓഗസ്റ്റ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
കണ്ടാൽ 'മറുക്' പോലെ; രക്തമൂറ്റുന്ന ടിക്ക് ബൈറ്റുകളെ പ്രതിരോധിക്കേണ്ടതെങ്ങനെ ? 18.08.2026 8:13
ഓസ്ട്രേലിയയിൽ സർവസാധാരണമായി കാണപ്പെടുന്ന ജീവിവർഗമാണ് ടിക്ക്. മനുഷ്യശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഇവയെ സാധാരണ കണ്ടെത്താൻ പ്രയാസമാണ്. എന്താണ് ടിക്ക് ബൈറ്റെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും ന്യൂസൌത്ത് വെയിൽസിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ റെയ്‌മോൾ പള്ളത്ത് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ആരോഗ്യ, നിർമ്മാണ, പ്രതിരോധ മേഖലകളിലെ ജോലികൾക്കും, രാജ്യത്തുള്ളവർക്കും വിസ മുൻഗണന; പ്രയോറിറ്റി ലിസ്റ്റിൽ മാറ്റം വരുത്തി ഓസ്ട്രേലിയ 18.08.2026 12:54
ഓസ്ട്രേലിയൻ സ്കിൽഡ് വിസ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലുള്ള അപേക്ഷകർക്ക് മുൻഗണന നൽകിയാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. പ്രയോരിറ്റി ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Παρόμοια podcast
Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS