S Gopalakrishnan

Dilli Dali

Society ML ↓ 480 Folgen

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Autor

S Gopalakrishnan

Kategorie

Society

Podcast-Website

www.dillidalipodcast.com

Neueste Folge

8. Jul 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android 5 Mio.+ Downloads · Bewertung 4,8 iOS bald

Folgen

വാക്കിന്റെ പ്രേതസഞ്ചാരം : മലയാളത്തിലെ 'മരണ'വാക്കുകളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് 43/2023 25.07.2023

ഒരു നായയെ സ്വർഗത്തിലേക്ക് വിടാൻ മനുഷ്യന്റെ ഭാഷയ്ക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് അവളെ നാം ദിവംഗതയാക്കാത്തത്. ദിവം സ്വർഗമാണ് . അതിലേക്ക് ഗമിക്കലാണ് ദിവംഗത ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവർക്ക് മരണാന്തരകാര്യങ്ങളെയോർത്തുള്ള വെപ്രാളമാണ് മരണസംബന്ധമായ എല്ലാ വാക്കുകളിലും കാണുന്നത്. ജീവിതത്തിന്റെ മുന്തിരിസത്തുതീർന്ന് ചത്തുപോയവരാകട്ടെ, ഒന്നുമറിയുന്നില്ലാതാനും. അതിനാലാണ് കുമാരനാശാൻ എഴുതിയത് 'ചത്തവർക്ക് കണ...

വീണുപോയവരുടെ നാഥാ, എന്നെ മറുകര എത്തിച്ചാലും : A podcast by S. Gopalakrishnan on a Lalon Fakir song 42/2023 21.07.2023

പ്രിയസുഹൃത്തേ, ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി. ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം ചെയ്തു പാടി. വംശീയവൈരങ്ങളെ ചോദ്യം ചെയ്തു പാടി. ബംഗാളിലെ ഈ മഹാനായ സൂഫി അധികാരപീഠങ്ങളെ പരിഹസിച്ചുപാടി. ആ ചിന്തകകവിയുടെ പാട്ടുകൾ ടാഗോറിൻ്റെ ഗീതാവിതാനത്തേയും കാസി നസ്രുൾ ഇസ്‌ലാമിന്റെ ഗീതികളെയ...

ഉമ്മൻ ചാണ്ടിയും കേരളത്തിലെ ജനാധിപത്യമൂല്യങ്ങളും : In conversation with K Suresh Kurup 41/2023 19.07.2023

രാഷ്ട്രീയപ്രവർത്തനത്തിൽ എന്നും എതിർചേരിയിൽ നിന്നിട്ടും ഉമ്മൻ ചാണ്ടിയെ സുരേഷ് കുറുപ്പ് എന്തുകൊണ്ട് സുജനാധിപത്യമര്യാദകളുടെ പ്രതിനിധിയായി കാണുന്നു? തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന സാമുദായികാന്തർധാരകളെ ഉമ്മൻ ചാണ്ടി എങ്ങനെ സ്വാംശീകരിച്ചു? കോട്ടയത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സുരേഷ് കുറുപ്പ്, ഉമ്മൻ ചാണ്ടി ഒരു ജനപ്രതി...

MT = MT എം ടി അനുഭവത്തിലെ ആധാരശ്രുതി 39/2023 12.07.2023

ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല. എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ സർഗ്ഗജീവിതമുള്ള ഒരാൾക്ക് കേരളത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് പറയാനുള്ളത് തൻ്റെ എഴുത്തിന്റെ സമഗ്രതയിലുണ്ടെന്ന മട്ടിലാണ് ആ അസാന്നിദ്ധ്യം. അസാന്നിദ്ധ്യത്തിലും സന്നിഹിതമാകുന്ന ഒരു ശ്ര...

വിരലുകളിൽ തലച്ചോറുണ്ടായിരുന്ന ഒരാൾ : ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്ര സംഭാവനകൾ In conversation with EP Unny 38/2023 07.07.2023

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്രസംഭാവനകളെക്കുറിച്ച് പ്രമുഖ ദേശീയ കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണിയുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . നമ്പൂതിരിയുടെ ദൃശ്യപരമായ ഓർമ്മശക്തി, അദ്ദേഹത്തിൻ്റെ സവിശേഷ ലാവണ്യലോകങ്ങൾ, അദ്ദേഹമുൾപ്പെട്ട ഒരു സഹൃദയസംഘത്തിന്റെ സാമൂഹ്യബദ്ധതകൾ, നമ്പൂതിരിയുടെ ഒറിജിനലുകൾ സംരക്ഷിയ്ക്കപ്പെടേണ്ടതിന്റെ അടിയന്തിരാവശ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംഭാഷണ...

ഞങ്ങൾ മരണവുമായി കളിക്കുന്നവർ : A podcast by S. Gopalakrishnan on an Uzbek song 37/2023 04.07.2023

ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... : &#...

മഹിമയുടെ ആയുർദൈർഘ്യം : പി . ചിത്രൻ നമ്പൂതിരിപ്പാടിനുള്ള ആദര പോഡ്‌കാസ്റ്റ് A talk with D Ashtamoorthy 36/2023 30.06.2023

അന്തരിച്ച പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി-ദാലി പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം. നാലു പതിറ്റാണ്ടുകളിൽ അദ്ദേഹത്തോടടുത്ത് ജീവിച്ച മരുമകൻ ഡി. അഷ്ടമൂർത്തിയുമായുള്ള സംഭാഷണമാണിത്. എന്തുകൊണ്ട് അബ്രഹാമിക് മതങ്ങളിലെ പിതാമഹനില ചിത്രൻ നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നു എന്ന് അഷ്ടമൂർത്തി കരുതുന്നു? നൂറ്റിമൂന്നാം വയസ്സിലും വൈകുന്നേരം നടക്കാനിറങ്ങിയ അദ്ദേഹത്തിൻ്റെ ഓജസ്സാർന്ന ജീവിതരീതികൾ എന്താ...

പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ : P. Bhaskaran centenary podcast by S. Gopalakrishnan 34/2023 14.06.2023

1833 ൽ ഒരു കപ്പലിൽ ഇരുന്ന് ദുഃഖിതനായ ഒരു പുരോഹിതൻ എഴുതിയ പ്രാർത്ഥനയാണ് 'വെളിച്ചമേ നയിച്ചാലും' എന്നത്. പതിന്നാലാം നൂറ്റാണ്ടിലെ വിജയനഗരസാമ്രാജ്യത്തിന്റ ഒരു ശിലാലിഖിതത്തിലാണ് 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ളത്. പുല്ലിലും പൂവിലും പുഴുവിലും കിളിയിലും വന്യജീവിയിലും വനചരനിലും ജീവബിന്ദുവിൻ അമൃതം തൂകിയ ലോകപാലകനുവേണ്ടി മതനിരപേക്ഷമായ പ്രാർത്ഥനാഗാനം രചിക്കുമ്പോൾ പി...

ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? റസൂലൻ ബായിയുടെ ജീവിതവും ഒരനശ്വരഗാനവും A Podcast by S. Gopalakrishnan 33/2023 10.06.2023

ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ചൈത്രമാസഗാനമുണ്ട് ഹിന്ദുസ്താനി സംഗീതത്തിൽ . റസൂലൻ ബായി പാടി അനശ്വരമാക്കിയ ഗാനം . ബനാറസ് പൂരബ് അംഗ് ശൈലിയിലെ ഈ മഹാഗായികയുടെ അഹമ്മദബാദിലെ വീട് 1969 ലെ വർഗ്ഗീയകലാപത്തിൽ അഗ്നിക്കിരയായി . 1974 ൽ മരിക്കുമ്പോൾ പട്ടിണിയായിരുന്നു . എന്നാൽ ഇന്നും ആ ഗാനം കാലത്തെ അതിജീവിക്കുന്ന പവിഴമായി തുട...

മാപ്പ്, പ്രീയപ്പെട്ട കാതലീൻ : A podcast on Kathleen Folbigg's innocence 32/2023 07.06.2023

സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു എന്ന കുറ്റത്തിന് കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒരമ്മ, അവർക്കുമേൽ ആരോപിതമായ കുറ്റം, അവർ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട കൃത്യം , അവർ ചെയ്തിട്ടില്ല എന്ന് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നു . ആ അമ്മയെ വിട്ടയക്കുവാൻ പോകുന്നു . ഈ വാർത്ത , നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആയിരക്കണക്കിന് വാർത്തകളിൽ ഒന്ന് എന്ന നിലയിലല്ല നമ്മുടെ മുന്നിൽ കിടക്കുന്നത് . മനുഷ്...

ദ്രാവിഡം മെരുങ്ങുമോ ? ഉത്തരേന്ത്യൻ ഹിന്ദുത്വ പദ്ധതിയും തമിഴ് നാടും Interview with Amrith Lal 31/2023 04.06.2023

രോഷാകുലയായ കണ്ണകി മധുരയിൽ പ്രവേശിച്ചപ്പോൾ കൊട്ടാരത്തിലെ സെങ്കോൽ വളഞ്ഞു എന്ന് ചിലപ്പതികാരം പറഞ്ഞത് ഏത് ധർമ്മച്യുതിയുടെ മുഹൂർത്തത്തിലാണ് ? പാർലമെന്റിൽ സെങ്കോൽ സ്ഥാപിച്ച ദിവസം സൻസദ് മാർഗിൽ ഗുസ്തി വനിതാതാരത്തിൻ്റെ കണ്ണീരുവീണപ്പോൾ ഇതാ സെങ്കോൽ വളഞ്ഞു എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇളങ്കോ അടികളെ ഓർത്തുകൊണ്ട് പറഞ്ഞപ്പോൾ അതു ചൂണ്ടിയത് ആഴമേറിയ ചില ബോധ്യങ്ങളിലേക്കാണോ ? തമിഴ് സ്വാഭിമാന പ്രസ്ഥാന...

തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം Interview with Stanly Johny, International Affairs Editor, The Hindu 30/2023 31.05.2023

പ്രിയ സുഹൃത്തേ , നഷ്ടപ്പെട്ട ഓട്ടോമൻ സാമ്ര്യാജ്യത്തിൻ്റെ ഗൃഹാതുരതയുടെ ചെങ്കോൽ ആണോ Erdogan പേറിയിരിക്കുന്നത് ? അവസാനത്തെ സുൽത്താൻ താനാണെന്ന് അയാൾ കരുതുകയാണോ ? തുർക്കിയിലെ ലിബറൽ-നാഗരിക ജനതയും Recep Tayyip Erdogan ന് എതിരായിരുന്നിട്ടും തുർക്കിയുടെ ഹൃദയഭൂമി എന്തുകൊണ്ട് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു ? തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . The Hindu ദിനപ്പത്രത്തിൻ്റ...

നവ്ഖലിയിലെ ചെങ്കോലും സുചേതയുടെ ജനഗണമനയും A Podcast by S. Gopalakrishnan 29/2023 27.05.2023

ചരിത്രത്തിലെ സമ്മാനിതരായ, വിജയികളായ പ്രച്ഛന്നവേഷങ്ങളെ മറന്നിട്ട് മനുഷ്യൻ ഓർത്തിരിക്കുന്നത് ഒരൊറ്റമുണ്ടുമായി കുരിശിൽ മനുഷ്യപുത്രനേയും ഒരൊറ്റമുണ്ടിൽ വെടിയേറ്റുമരിച്ച ഗാന്ധിജിയേയുമാണ്. ജഗദ് ഭക്ഷകനായ കാലം എന്തോർക്കും എന്ത് ബാക്കിവെയ്ക്കും ? ആധുനിക ഇന്ത്യ നൈതികലോകത്തിന് കൈമാറ്റം ചെയ്ത ചെങ്കോൽ ഗാന്ധിജി നവ്ഖലിയിലെ രക്തനിലത്തിൽ നടക്കാനുപയോഗിച്ച ഊന്നുവടിയാണ്. നവ്ഖലിയിൽ ഗാന്ധിജിയുടെ കൂടെ നടന്നിരുന്ന ധീരവനിത...

1948 ലെ കരച്ചിൽ : A Podcast by S. Gopalakrishnan based on two songs by Krishna Chandra Dey 28/2023 19.05.2023

948 ൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ബംഗാളിയിൽ രണ്ടു ഗാനങ്ങൾ ഉണ്ടായി . കൃഷ്ണ ചന്ദ്ര ഡേ എന്ന കെ .സി . ഡേ ആയിരുന്നു ഗായകൻ. അന്ധഗായകൻ . മലയാളികൾക്ക് പ്രിയങ്കരനായ മന്നാ ഡേ യുടെ അമ്മാവൻ. ഈ ലക്കം ദില്ലി -ദാലി ആ പാട്ടുകളെക്കുറിച്ചാണ് . 1948 ലെ ഇന്ത്യയുടെ കരച്ചിലിന്റെ പ്രതിബിംബമായ ആ പാട്ടുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 'ടോബാ ജീബനീർ ഹോമനാലെ സന്ന്യാസി', 'കന്താരിഹീൻ തരണി മോദേർ'. ഗാ...

ഈ മുത്തശ്ശിയുടെ മരണത്തിൽ നമുക്ക് അനുശോചിക്കാം Dilli Dali's tribute to Ouma Katrina Esau 27/2023 14.05.2023

ഒരു പുഴ കരിമ്പാറകളെ മണൽത്തരികളാക്കുന്നതുപോലെയാണ് ഒരു സമൂഹം സമയനദിയിൽ ഭാഷകളെ ഉണ്ടാക്കുന്നത്. നദി മരിക്കുമ്പോൾ മണൽ ഉണ്ടാകുന്നതും നിലയ്ക്കുന്നു. ഓമ കത്രീന ഇസൗവിന്റെ തൊണ്ണൂറാം വയസ്സിലെ വിടവാങ്ങലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒരു ഭാഷയ്ക്ക് വംശനാശം വരാതിരിക്കാനായി ജീവിതം ഒഴിഞ്ഞുവെച്ച സ്ത്രീ . Niuu എന്ന തെക്കേ ആഫ്രിക്കൻ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആൾ . ഭാഷാമുത്തശ്ശി ആ ഭാഷ സംസാരിക്കുന്നതും പോഡ്‌കാസ്റ...

മനുഷ്യനും പുസ്തകവും : ഒരു യാത്രാചരിത്രം WORLD BOOK DAY PODCAST BORGES'S 'ON THE CULT OF BOOKS' 23/2023 23.04.2023

പ്രിയ സുഹൃത്തേ, ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്. Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്, ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ". പ്ല...

India's struggles to freedom and the Arts: Interview with Vinay Lal 22/2023 13.04.2023

Vinay Lal’s book, 'Insurgency and the Arts : The Art of the freedom struggle in India' is an important work written on modern India’s most turbulent moments during its freedom struggle from 1857to 1948. With hundreds of rare paintings and sketches, this volume talks about the artistic expressions of the nation's struggle for freedom. Vinay Lal, professor of history in the University of...

ഇതിനാൽ നിവൃത്തിയാകുന്നു Dilli Dali podcast Good Friday' 23 based on Sebastian Bach's St John Passion 21/2023 08.04.2023

ഇരുനൂറ്റിതൊണ്ണൂറ്റിയൊൻപതുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജർമനിയിലെ ഒരു ചെറിയപള്ളിയിൽ ഒരു മഹാസംഗീതജ്ഞൻ അവതരിപ്പിച്ച ഒരു സംഗീതശിൽപം പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിലെ ഒരു നാഴികക്കല്ലായിമാറി. 2023 ലെ ദുഃഖവെള്ളിയാഴ്ച ദിവസം സെബാസ്റ്റ്യൻ ബാഹിന്റെ (Johann Sebastian Bach ) St John Passion കേട്ടതിന്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . 1724 ൽ യോഹന്നാന്റെ സുവിശേഷത്തിലെ 18 ഉം 19 ഉം അദ...

ഡൽഹിയിലെ ഒരു രാത്രിമഴയും ബാഗേശ്രീയും : A Raga experience I A podcast by S. Gopalakrishnan 19/2023 26.03.2023

ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഞാൻ കൊണ്ട രാത്രിമഴകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കിശോരി അമോൻകറിന്റെ ബാഗേശ്രീയുടെ പശ്ചാത്തലത്തിൽ. ഗായിക ഉപചാരപൂർവം പകർന്ന ബാഗേശ്രീയുടെ ചഷകം കഴിഞ്ഞ മഴരാത്രിയിൽ ഞാൻ അങ്ങനെയാണ് സ്വീകരിച്ചത്. ഒരു നിശാരാഗം മഴയത്ത് ഓർമ്മകളുടെ ജാലകം തുറക്കുകയാണ്...എത്രയെത്ര മഴകൾ !. ഉസ്താദ് ബഡെ ഗുലാമലി ഖാൻ , എം .ഡി . രാമനാഥൻ , കിശോരി അമോൻകർ എന്നിവർ പാടിയ ബാഗേശ...

ലോകബാങ്കിങ് രംഗത്തെ പ്രതിസന്ധി United States bank failures 2023 Interview with T.K. Arun 18/2023 26.03.2023

എന്താണ് ലോകബാങ്കിങ് രംഗത്തെ പ്രതിസന്ധി ? ഒരു സമഗ്രാവലോകനം ഇന്ത്യയിലെ മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകൻ ടി . കെ . അരുൺ വിശദമായി സംസാരിക്കുന്നു , ഒരു നല്ല അദ്ധ്യാപകനെ പോലെ . അമേരിക്കയിലേയും യൂറോപ്പിലേയും ഈ ബാങ്കിങ്ങ് പ്രതിസന്ധി മറ്റുലോകരാജ്യങ്ങളെ ബാധിക്കുമോ ? സത്യത്തിൽ അമേരിക്കൻ സമ്പദ് രംഗം ശക്തിപ്പെടുകയാണോ ? ഇന്ത്യയുടെ റിസർവ് ബാങ്കിന്റെ കടുത്ത ആത്മവിശ്വാസത്തിൻ്റെ അർത്ഥമെന്താണ് ? ഇന്ത്യൻ സ്റ്റ...

സൗദി അറേബ്യ -ഇറാൻ -ചൈന പുതിയ ലോകരാഷ്ട്രീയം Interview with Prof A.K Ramakrishnan 15/2023 19.03.2023

പ്രിയസുഹൃത്തേ , മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും . വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് ഇടനിലനിന്നത് . ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തേയും ലോകരാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിക്കുവാൻ പോകുന്നു എന്ന് വിശദമായി സംസാരിക്കുകയാണ് പ്രൊഫസർ എ . കെ . രാമകൃഷ്ണൻ ദില്ലി -ദാലി പോഡ്‌കാസ്റ്റുമായി ന...

നീത്‌ഷെ കരഞ്ഞപ്പോൾ : A podcast by S. Gopalakrishnan on Dilli Dali 14/2023 16.03.2023

പ്രിയ സുഹൃത്തേ ,   മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .  മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന്  . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ  Josef Breue...

മറിയം അഖോണ്ടി അഖണ്ഡമായ ലോകസംഗീതത്തിൻ്റെ പ്രതിനിധി A Podcast by S. Gopalakrishnan 11/2023 02.03.2023

ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. അഖണ്ഡമായ ലോകസംഗീതത്തിൻ്റെ ഈ പ്രതിനിധിക്കാണ് 2023 ലെ WDR Jazz prize (Music Cultures ) അവാർഡ് . ദുബായ്-ലെ  സംഗീതപ്രണയിയായ ഒരു മൊറോക്കൻ ആണ് എന്നെ മറിയം അഖോണ്ടിയുടെ മാന്ത്രികലോകത്തോട്...

മറ്റേ ലോകവും കലയും Metaworld and the Arts A conversation with with Sunil Nampu, Cartoonist, Animator Dilli Dali 09/2023 21.02.2023

പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും അനിമേറ്ററും ഗ്രാഫിക് നോവലിസ്റ്റുമായ സുനിൽ നമ്പുവാണ് ദില്ലി -ദാലിയിൽ അതിഥിയായി എത്തിയിരിക്കുന്നത്.  Meta World എന്ന പ്രമേയത്തെക്കുറിച്ച് സംസാരിക്കവേ സുനിൽ നമ്പുവിനോട് ഞാൻ ചോദിച്ചു , എന്താകാം അതിൻ്റെ മലയാളം എന്ന് ? സുനിൽ പറഞ്ഞു , 'മറ്റേ ലോകം '  ലോകകല സമഗ്രമായ മാറ്റത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് , സുനിൽ പറയുന്നു . പോർട്ടുഗലിൽ നിന്നു വന്ന വാസ്കോ ഡ ഗാമയേയും ക...

ജമുന കേ തീർ : ഒരു തുംരിയോടുള്ള പ്രണയത്തിന് A podcast by S. Gopalakrishnan Dilli Dali 08/2023 17.02.2023

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നാം പാട്ടുകേൾക്കുന്നത് നല്ലതാണ് . ഉദാഹരണത്തിന് 'ജമുന കേ തീർ ' എന്ന ഈ തുംരി . മുഗൾ ചക്രവർത്തിമാരുടേയും നവാബുമാരുടെയും ദർബാറുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമായ സംഗീതജ്ഞർ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത രാധാ -കൃഷ്ണ ഗീതി. അതിൻ്റെ ചരിത്രവും സംഗീതവുമാണ് ഈ പോഡ്‌കാസ്റ്റ് ഉൾക്കൊള്ളുന്നത് . കൂടാതെ റോഷനാരാ ബേഗം , ഉസ്താദ് അബ്ദുൾ കരീം ഖാൻ , പണ്ഡിറ്റ് കുമാർ ഗന്ധർവ , പണ്ഡിറ...

Höre den Podcast Dilli Dali in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet