S Gopalakrishnan

Dilli Dali

Society ML ↓ 480 Folgen

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Autor

S Gopalakrishnan

Kategorie

Society

Podcast-Website

www.dillidalipodcast.com

Neueste Folge

8. Jul 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android 5 Mio.+ Downloads · Bewertung 4,8 iOS bald

Folgen

രണ്ട് അപൂർവസഹോദരങ്ങൾ : A podcast on the life and music of Ustads Nazakath Ali and Salamat Ali Khans 27/2025 13.06.2025

പ്രിയ സുഹൃത്തേ ,സംഗീതസംബന്ധിയായ പോഡ്‌കാസ്റ്റുകൾ ദില്ലി -ദാലിയുടെ സഹജഭാവമാണ്. ഈ ലക്കം പോഡ്‌കാസ്റ്റ് ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ പെട്ട ഉസ്താദ് നസാക്കത് അലി ഖാൻ , ഉസ്താദ് സലാമത് അലി ഖാൻ എന്നിവരുടെ ജീവിതത്തേയും സംഗീതത്തേയും കുറിച്ചാണ് . പഞ്ചാബ് പ്രദേശത്തെ ഷാം ചൗരാസി ഘരാനയിലെ ഈ ഗായകർ ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിൽ ആയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു :'എൻ്റെ പ്രവാചകൻ മദീനയിൽ ഹോളി കളിയ്...

മലയാള ചെറുകഥകൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ : A . J . തോമസുമായി സംഭാഷണം 26/2025 10.06.2025

മലയാള ചെറുകഥാലോകത്തിലെ എക്കാലത്തേയും മികച്ച 50 കഥകൾ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്ത അനുഭവവും , വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച 100 ചെറുകഥകളുടെ ഇംഗ്ളീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമാഹരിച്ച അനുഭവവും വിവർത്തകനും എഡിറ്ററും കവിയുമായ എ . ജെ . തോമസ് പങ്കുവെയ്ക്കുന്നു ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ .വിവർത്തകന്റെ സർഗ്ഗകാലം ഒരു പരകായപ്രവേശമോ ?'എൻ്റെ കഥ' മാധവിക്കുട്ടി ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും &#3...

We Are All Biomass നാമെല്ലാം ഒരു ജൈവപിണ്ഡം Slavoj Žižek 2025 ലോകപരിസ്ഥിതിദിന പോഡ്‌കാസ്റ്റ് 25/2025 05.06.2025

ദില്ലി -ദാലിയുടെ 2025 ലോക പരിസ്ഥിതിദിന പോഡ്‌കാസ്റ്റ് ഗാസയിലെ മനുഷ്യദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ ദാർശനികൻ Slavoj Žižek എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ .'നാം ഒരു ജൈവപിണ്ഡം'ഗാസ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്.ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മനുഷ്യർ , കെട്ടിടങ്ങൾ , സാമഗ്രികൾ ...നാം ശീലിച്ച സൗന്ദര്യാത്മകമായ സ്വരലയം പ്രകൃതിയിൽ പ്രത്യാശിക്കുന്നത് ഭ്രമാത്മകതയാണ്.അതിനെ നിരസിക്കാൻ തയ്യാറുണ്ടോ ? ഇല്ലെ...

ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ : Dilli Dali's Tributes to Valmik Thapar 24/2025 01.06.2025

'Bureaucracy killed more tigers than bullets ever did' : Valmik Thaparവെടിയുണ്ടകൾ കൊന്ന കടുവകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ബ്യൂറോക്രസി കൊന്ന കടുവകൾ .ഇന്ത്യ കണ്ട ഏറ്റവും വലിയ കടുവാസ്നേഹികളിൽ ഒരാളായ വാൽമീക് ഥാപ്പർ അന്തരിച്ചു . വന്യജീവി -ആധുനിക മനുഷ്യ സംഘർഷം ഏറ്റവും രൂക്ഷമായ കേരളത്തിനോട് വാൽമീക് ഥാപ്പറുടെ ജീവിതം പറയുന്ന സന്ദേശമെന്താണ് ?അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ആദരാഞ്ജലികൾ .ഈ പോഡ്‌ക...

സുരക്ഷയും ഭീകരതയും : ഇറ്റാലിയൻ ദാർശനികൻ Giorgio Agamben എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ 23/2025 24.04.2025

അമേരിക്കയിലെ 9 / 11 ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ദാർശനികൻ Giorgio Agamben'സുരക്ഷയും ഭീകരതയും' എന്ന ഒരു ലേഖനം എഴുതിയിരുന്നു .അതിൻ്റെ മലയാളപരിഭാഷപഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലി അവതരിപ്പിക്കുന്നു .സുരക്ഷ , ഭീകരത എന്നിവ എങ്ങനെയാണ് പരസ്പരം ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നതെന്നും അങ്ങനെ അതുരണ്ടും എങ്...

Mario Vargas Llosa യുടെ നോബൽ സമ്മാന പ്രസംഗത്തിൻ്റെ മലയാളപരിഭാഷ 23/ 2025 18.04.2025

മരിയോ വർഗാസ് യോസയ്ക്കുള്ള ആദരാഞ്ജലി പോഡ്‌കാസ്റ്റാണിത് . 2010 ഡിസംബർ ഏഴാം തീയതി നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ മലയാളപരിഭാഷ.സാഹിത്യത്തെ, കഥപറച്ചിലിനെ, ഗൗരവത്തോടെ കാണുന്നവർ കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണിത് .51 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എഴുത്ത് എന്ന സാംസ്‌കാരിക പ്രതിഭാസത്തിൻ്റെ ലഹരിയും ആത്മാവും പേറുന്നു.പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നു :'മൃഗങ്ങളിൽ നിന്നും തെല്ല...

Trump ൻ്റെ Tariff യുദ്ധവും ലോകവും: Yanis Varoufakis ൻ്റെ വീക്ഷണത്തിൽ 21/2025 10.04.2025

പ്രിയ സുഹൃത്തേ,ട്രമ്പ് തുടങ്ങിവെച്ചിരിക്കുന്ന Tariff യുദ്ധം ലോകത്തെ എങ്ങനെ ബാധിക്കുവാൻ പോകുന്നു ?സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും ഗ്രന്ഥകാരനും ഗ്രീക്ക് രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ ധനമന്ത്രിയുമായ Yanis Varoufakis ൻ്റെ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള പോഡ്‌കാസ്റ്റാണിത് .ദില്ലി ദാലി യുടെ പുതിയ ലക്കം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ

ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും : ടി .ബി . വേണുഗോപാലപ്പണിക്കർ 20/2025 04.04.2025

ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി . വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപം .ലേഖനം : അവലംബം : Sayahna Foundation

അൻപതുദിവസം പിന്നിട്ട ആശാസമരം കേരളത്തോട് എന്താണ് പറയുന്നത് : ജെ. ദേവിക 19/2025 04.04.2025

കേരളത്തിലെ ആശാത്തൊഴിലാളിസമരം അൻപതുദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ് . എന്തുകൊണ്ടാണ് ഈ സ്ത്രീകളുടെ സമരം ഒത്തുതീർപ്പാകാതെ തുടരുന്നത് ? ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹ്യവിമർശകയുമായ പ്രൊഫസ്സർ ജെ .ദേവികയുമായുള്ള ഒരു സുദീർഘ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

വിളിപ്പുറത്തെത്തിടും എമ്പുരാൻ: EMPURAN രണ്ടാം സെൻസറിങ്ങിനു മുൻപും പിൻപും DILLI DALI REVIEW 18/2025 30.03.2025

കമ്പോളസിനിമകൾ മത-രാഷ്ട്രീയഹിംസകൾ കൈകാര്യം ചെയ്യുമ്പോഴുള്ള നിരുത്തരവാദപരമായ Insensitivity എങ്ങനെയാണ് എമ്പുരാൻ എന്ന സിനിമയിൽ പ്രകടമാകുന്നത്, അത് രണ്ടാം സെൻസറിങ്ങിനുമുൻപാണെങ്കിലും രണ്ടാം സെൻസറിങ്ങിനു ശേഷമാണെങ്കിലും കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ

നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു : ഒരു ബുള്ളേ ഷാ ഗാനത്തെക്കുറിച്ച് 17/ 2025 26.03.2025

ബുള്ളേ നിസ്‌ക്കാരപ്പായ തുറിച്ചുനോക്കി പായ ചാമ്പലായി ബുള്ളേ ജപമാലയിൽ വിരലോടിച്ചു മാല സർപ്പമായി മാറി ബുള്ളേ ഖാസിയുടെ നേരേ വിരൽ ചൂണ്ടി ഖാസി ഇരുമ്പുതൂണായി മാറി : (സച്ചിദാനന്ദൻ , ബുള്ളേ ഷാ അത്ഭുതങ്ങൾ കാട്ടുന്നു ) 'നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു' ( तेरे इश्क नचायां कर के थैया थैया ) എന്നു തുടങ്ങുന്ന ബുള്ളേ ഷാ ഗാനത്തെക്കുറിച്ചുള്ള ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ആബി...

ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം: ഒരു ജോർജിയൻ പള്ളിയനുഭവം From the Archive of Dilli Dali 16/2025 24.03.2025

ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ജോർജിയ സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവമാണിത്.അവിടുത്തെ Svetitskhoveli Cathedral സന്ദർശിച്ചിരുന്നു. അതൊരു യുനെസ്കോ സ്മാരകമാണ്.ക്രിസ്തുവിനെ ക്രൂശിക്കുമ്പോൾ അടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജോർജിയൻ ജൂതൻ ഏലിയാസ് ക്രിസ്തുവിന്റെ ക്രൂശാരോഹണവസ്ത്രം കൊണ്ടുവന്നത് ഈ പള്ളിയിലുണ്ട്. അവിടുത്തുകാർ അങ്ങനെയാണ് വിശ്വസിക്കുന്നത്.ആ പള്ളിയിൽ പ്രാർത്...

ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത് : മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കം 15/2025 19.03.2025

സുഹൃത്തേ,പുതിയലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത്'മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാനുള്ള ശ്രമങ്ങളുടെ സാഹചര്യത്തിൽ ആരോടും വഴക്കിനില്ലാതെ, സ്നേഹബുദ്ധ്യാ ഒരു തുറന്ന കത്ത്

സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, പ്രത്യേക സ്വാദൊന്നുമില്ല : മാധവിക്കുട്ടി : ലോകവനിതാദിനപോഡ്‌കാസ്റ്റ് 14/2025 08.03.2025

' സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, അതിന് പ്രത്യേക സ്വാദൊന്നുമില്ല. പക്ഷേ അതാരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.അമ്മാമ പലതവണയും എന്നോട് പറഞ്ഞു :'ചീത്തപ്പേര് കിട്ടിയാൽ അത്തുകഴുകിക്കളയാൻ പ്രയാസമാണ്'.എൻ്റെ ഏറ്റവും വലിയ സമ്പാദ്യം ചീത്തപ്പേരാണ്.'യാത്രിക എന്ന യാത്രാവിവരണത്തിലെ ആറാം അദ്ധ്യായത്തിൽ മാധവിക്കുട്ടി എഴുതി. അതിതീക്ഷ്ണവും ദീപ്തവുമായ ആ അദ്ധ്യായത്തിൻറെ ശബ്ദരൂപമാണ് ദില്ലി -ദാലിയുട...

ഒരോട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും : FROM THE ARCHIVES OF DILLI DALI PODCAST 13/ 2025 02.03.2025

2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്‌കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്‌കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീര...

കവിതയായിരുന്നു ആ ജീവിതം : ഡോ . ദേശമംഗലം രാമകൃഷ്ണൻ ചെയ്ത വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണം 12/2025 02.03.2025

അദ്ദേഹത്തിൻ്റെ കവിതകളായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമവാർഷികമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കവിയും നിരൂപകനും വിവർത്തകനും അദ്ധ്യാപകനുമായ ഡോ . ദേശമംഗലം രാമകൃഷ്ണൻ നടത്തിയ മനോഹരമായ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണത്തിന്റെ ശബ്ദലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

അമേരിക്കയും യൂറോപ്പും : വർത്തമാനം , ഭാവി : Senior journalist T.K. Arun on the post-Trump-2 world 11/2025 25.02.2025

മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റും ഇക്കണോമിക് ടൈംസ് പത്രത്തിന്റെ മുൻ എഡിറ്ററുമായ ടി .കെ . അരുൺ രണ്ടാം ട്രമ്പ് വരവിനുശേഷമുള്ള ലോകരാഷ്ട്രീയവും അതിനെ നയിക്കുന്ന സാമ്പത്തികാവസ്ഥകളും വിശദമായി , ആഴത്തിൽ , മൗലികതയോടെ വിലയിരുത്തുന്നു. ജർമ്മൻ തിരഞ്ഞെടുപ്പുഫലത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം.

ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു : ആനന്ദും അമൃത് ലാലും തമ്മിലുള്ള സംഭാഷണങ്ങൾ : പുസ്തകാവലോകനം 10/2025 25.02.2025

ഈ ലക്കം ദില്ലി -ദാലി ഒരു പുസ്തകാവലോകനമാണ്.മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ ആനന്ദുമായി അമൃത്‌ ലാൽ നടത്തിയ മൂന്ന് ദീർഘസംഭാഷണങ്ങളുടെ സമാഹാരമായ 'ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു' എന്ന പുതിയ പുസ്തകത്തിന്റെ വായനാനുഭവമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

World Radio Day Podcast on 13 February 2025 റേഡിയോ : രണ്ട് ഏകാന്തതകൾ 9/2025 13.02.2025

റേഡിയോ കേൾക്കുന്നെങ്കിൽ നാം ജെ . സി . ബോസും നിക്കോള ടെസ്‌ലയും അനുഭവിച്ച കഠിനമായ ഏകാന്തതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , 'എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി' എന്ന് .ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശ...

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു : 1953 ൽ വി .ടി . ഭട്ടതിരിപ്പാട് എഴുതിയ ലേഖനം 8/2025 12.02.2025

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു ഇന്ന്, ഫെബ്രുവരി 12, വി ടി ഭട്ടതിരിപ്പാടിന്റെ ചരമദിനമാണ്.1953 ൽ അദ്ദേഹം എഴുതിയ ലേഖനമാണ് 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു'.വി .ടി യ്ക്കുള്ള ആദരസൂചകമായി ആ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലിയിൽ അവതരിപ്പിക്കുന്നു .സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ

ആം ആദ്‌മി പാർട്ടിയുടെ അസ്തമയദിനമോ ? ഡൽഹി തിരഞ്ഞെടുപ്പുഫലവും ഇന്ത്യയും Interview with Manoj Menon 7/2025 09.02.2025

2025 ഫെബ്രുവരി എട്ടാം തീയതി ആം ആദ്‌മി പാർട്ടിയുടെ അസ്തമയദിനമാണോ ?'ഡൽഹി നിയമസഭാതിരഞ്ഞെടുപ്പുഫലവും ഇന്ത്യൻ രാഷ്ട്രീയവും' :മാതൃഭൂമിയുടെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ ദില്ലി ദാലിയ്ക്കു നൽകിയ അഭിമുഖസംഭാഷണത്തിൽ വിലയിരുത്തുന്നു

കൊലയും സംഗീതവും: നാസി തടങ്കൽ പാളയത്തിൽ കൂട്ടക്കുരുതിയ്ക്ക് സംഗീതപശ്ചാത്തലം A podcast on Anita Lasker 06/2025 05.02.2025

വാക്കിലും മനസ്സിലും പാരുഷ്യം പെരുകുമ്പോൾ ഒരു ഇരുണ്ട പോഡ്‌കാസ്റ്റ്. നാസി തടങ്കൽ പാളയത്തിൽ മനുഷ്യരെ ജീവനോടെ ചൂളകളിൽ കത്തിക്കുമ്പോൾ അവരുടെ നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ പാളയത്തിൽ സംഗീതം അവതരിപ്പിക്കേണ്ടിവന്ന ഒരു ദുരന്തസംഘമുണ്ടായിരുന്നു. അതിൽ കൗമാരക്കാരിയായ ഒരു ജൂത പെൺകുട്ടിയുമുണ്ടായിരുന്നു, അനീറ്റ ലാസ്‌കർ. Cello വാദകയായിരുന്ന ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ 99 വയസ്സായി. അവരുടെ ഓർമ്മകളെ അടിസ്ഥാനപ്പെടുത്ത...

മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ : 2025 ജനുവരി 30 പോഡ്‌കാസ്റ്റ് 05/2025 29.01.2025

2025 ലെ ജനുവരി 30 പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ഗാന്ധിജിയുടെ ഒരു വാചകമുണ്ട് : 'മരണം എപ്പോൾ സംഭവിച്ചാലും അത് അനുഗൃഹീതമാണ് . എന്നാൽ ആ അനുഗ്രഹം ഇരട്ടിയ്ക്കും ഒരാൾ സത്യമെന്നു കരുതുന്ന കാരണത്തിനായി മരിക്കുകയാണെങ്കിൽ'. ആ സ്റ്റോയിക് മുഹൂർത്തത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു അവസാനകാല ഗാന്ധി ഒരു പതിറ്റാണ്ടോളം. സോക്രട്ടീസ് കഴിച്ച വിഷമായിരുന്നു, ക്രിസ്തു ഏറിയ കുരിശായിരുന്നു ഗാന്ധിയെ കൊന്ന വെടിയുണ്ട...

ചെറിയ മനുഷ്യരും വലിയ ലോകവും: കഥാപാത്രങ്ങളിലൂടെ / രാമുവിന്റെ പിറന്നാൾ പോഡ്‌കാസ്റ്റ് / D. Ashtamoorthy 04/2025 17.01.2025

ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ...

2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? Interview with Amrith Lal 03/2025 13.01.2025

പ്രിയ സുഹൃത്തേ 2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? ആം ആദ്‌മി പാർട്ടി ഹിന്ദു വോട്ടുകൾ നേടാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ ? ഡൽഹിയിലെ 13 ശതമാനം വരുന്ന മുസ്‌ലീം ജനത ആർക്കു വോട്ടുചെയ്യും? എന്താണ് AAP മുന്നോട്ടു വെയ്ക്കുന്ന 'Post -Ideology കാല' Welfare politics ? ആം ആദ്‌മി പാർട്ടി നേതാക്കൾ അഴിമതിക്കാരാണെന്ന് ഡൽഹിയിലെ സാധാരണക്കാർ വിശ്വസിക്കുന്നുണ്ടോ ? കോൺഗ്രസ്സ് ഡൽഹിയിൽ എന്താണ് പ്രതീ...

Höre den Podcast Dilli Dali in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet