Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Kids ML ↓ 300 episoder

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Forfatter

Mathrubhumi

Kategori

Kids

Podcastens hjemmeside

www.spreaker.com

Seneste episode

10. jul. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

ഉണ്ണിനമ്പൂതിരിയും പരശുരാമനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 27.09.2022

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂരിന് സമീപമുള്ള പുതിയകാവ് എന്ന സ്ഥലത്തെ മേമനയിലായിരുന്നു പരശുരാമന്‍ എന്ന കൊമ്പനാന ജീവിച്ചിരുന്നത്. ലക്ഷണമൊത്ത കൊമ്പും തുമ്പിക്കൈയും മസ്തകവും മത്തക്കുരുപോലെ ചന്തമാര്‍ന്ന കണ്ണുകളുമുള്ള പരശുരാമന്‍ അക്കാലത്ത് ആയിരക്കണക്കായ ആനപ്രേമികളുടെ ഹരമായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

ഒട്ടകക്കുഞ്ഞിന്റെ സംശയം | കുട്ടിക്കഥകള്‍ | Malayalam Kids Stories 26.09.2022

അമ്മ ഒട്ടകത്തോട് ചൂട് പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് ഒട്ടകക്കുഞ്ഞ് പെട്ടെന്ന് ഒട്ടകക്കുഞ്ഞ് അമ്മയെ നോക്കി . '' അമ്മേ ഞാന്‍ ഒരു സംശയം ചോദിക്കട്ടെ പിന്നെന്താ ചോദിച്ചോളു അമ്മ ഒട്ടകം പറഞ്ഞു. നമ്മുടെ മുതുകത്ത് ഒരു മുഴയുണ്ടല്ലോ അതെന്തിനാ? സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍ | Malayalam Kids Stories Podcast

അമ്മയാനയും കുട്ടിക്കൊമ്പനും | Malayalam Kids Stories Podcast 21.09.2022

ക്രൂദ്ധനായ അമ്മയാന ആനക്കൊട്ടിലിന്റെ അഴികളെല്ലാം തരിപ്പണമാക്കി. അതോടെ കുട്ടിക്കൊമ്പന്‍ പുറത്തേക്ക് ചാടി. അമ്മയാന അവനെ തുമ്പിക്കൈകൊണ്ട് ചേര്‍ത്തുപിടിച്ചു. എന്നിട്ട് രണ്ടുപേരും കൂടി തിടുക്കത്തില്‍ വേച്ച് വേച്ച് നടന്നുനീങ്ങി.ആരും അവരെ പിന്തുടരാന്‍ ധൈര്യപ്പെട്ടില്ല. പിറ്റേന്ന് രാവിലെ ആനപിടിത്തക്കാരും പാപ്പാന്‍മാരും കണ്ടത് ചേതനയറ്റ അമ്മയാനയുടെ ശരീരത്തില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന കുഞ്ഞാനയുടെ കരളലിയിക...

ദാനശീലത്തില്‍ മിടുക്കനാര് | കുട്ടിക്കഥകള്‍ | Malayalan KIds Stories 17.09.2022

ഒരിക്കല്‍ പാണ്ഡവപുത്രന്‍ അര്‍ജുനന്റെ മനസില്‍ ഒരു സംശയം മുളപൊട്ടി. അദ്ദേഹം ആ സംശയവുമായി ഭഗവാന്‍ കൃഷ്ണന്റെ അടുത്തെത്തി. മാധവാ എനിക്കൊരു സംശയം. എന്റെ ജേഷ്ഠന്‍ യുധിഷ്ഠിരന്‍ മഹാദാനശീലന്‍ ആണല്ലോ എന്നിട്ടും എന്തുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെക്കാള്‍ വലിയ ദാനശീലനായി കര്‍ണനെ കാണുന്നത്. അര്‍ജുനന്റെ ചോദ്യം കേട്ട കൃഷ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വരൂ ഞാന്‍ നിനക്ക് നേരിട്ടുതന്നെ കാണിച്ചുതരാം. അവതരണം: ഷൈന രഞ്ജിത്ത...

തത്തയുടെ ഉപദേശം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 15.09.2022

രാം ലാലിന് ബുദ്ധിയുള്ള ഒരു വളര്‍ത്തുതത്തയുണ്ടായിരുന്നു. നന്നായി സംസാരിക്കാന്‍ അറിയുന്ന ആ തത്തയെ മനോഹരമായ വെള്ളിക്കൂട്ടിലാണ് വളര്‍ത്തുന്നത്. തത്ത ആവശ്യപ്പെടുന്ന പഴങ്ങളും ധാന്യങ്ങളുമെല്ലാം രാം ലാല്‍ എത്തിച്ചുകൊടുക്കും. എന്നാല്‍ മറ്റൊന്നുകൂടി തത്ത നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. തന്നെ സ്വതന്ത്രയാക്കാന്‍. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayala...

പ്രാവിന്റെ കൂട് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast 12.09.2022

പ്രാവുകളുടെ കൂട് കണ്ടിട്ടില്ലേ ചുള്ളിക്കമ്പുകള്‍ തലങ്ങും വിലങ്ങുമൊക്കെ വെച്ച് ഭംഗിയൊന്നുമില്ലാത്ത ഒരിനം കൂടാണ് അവയുടേത്. പ്രാവുകളുടെ ഈ കൂടിന് പിന്നില്‍ ഒരു കഥയുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്

തൂവാലയിലെ കെട്ട് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 09.09.2022

ഒരു ദിവസം ശ്രീബുദ്ധന്‍ തന്റെ ചില ശിഷ്യന്മാര്‍ തമ്മില്‍ വലിയ വാഗ്വാദം നടത്തുന്നതുകണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നതുകേട്ട് അദ്ദേഹം ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

സമ്മാനം ! തെന്നാലി രാമന്‍ കഥ | കുട്ടിക്കഥകള്‍ | Malayalam Kids Stories 02.09.2022

ഒരിക്കല്‍ കൃഷ്ണദേവരായര്‍ അയല്‍രാജ്യം ആക്രമിച്ച് കീഴ്‌പ്പെടുത്തി.വിജയം ആഘോഷിക്കാനായി ചക്രവര്‍ത്തി വിപുലമായ പരിപാടികളാണ് ഒരുക്കിയത്.അദ്ദേഹം കൊട്ടാരത്തിലെ എല്ലാ ജോലിക്കാര്‍ക്കും ദര്‍ബാര്‍ അംഗങ്ങള്‍ക്കും പടയാളികള്‍ക്കും സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു. കഥ. കണ്‍സണ്‍ ബാബു. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

ഭൂട്ടാസിങ്ങിന്റെ കൂട്ടുകാരന്‍ ' മോട്ടു' | കുട്ടിക്കഥകള്‍ | Malayalam Kids stories 31.08.2022

ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം വെട്ടിമുറിക്കപ്പെട്ട 1947 ലെ ദിനരാത്രങ്ങള്‍ . ഓരോ കുടുംബവും കൈയില്‍കിട്ടിയതുമാത്രം വാരിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി. സ്വന്തം വീടുകളും കൃഷിയിടങ്ങളുമൊക്കെ ഉപേക്ഷിച്ചാണ് അവര്‍ ഈ രീതിയില്‍ പാലയനം ചെയ്തുകൊണ്ടിരുന്നത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

തിമിംഗിലത്തിന് നെത്തോലി കൊടുത്ത പണി |കുട്ടിക്കഥകള്‍ | Malayalam Kids Stories 29.08.2022

പണ്ടുപണ്ട് കടലില്‍ ഒരു വലിയ തിമിംഗിലം ജീവിച്ചിരുന്നു. മത്സ്യങ്ങളായിരുന്നു അവന്റെ ഇഷ്ട ഭക്ഷണം. അയല,മത്തി,ചൂര,കാരി, കണവ. തിരണ്ടി, നക്ഷത്രമത്സ്യം തുടങ്ങി സകല മീനുകളെയും അവനകത്താക്കും. പ്രശസ്ത സാഹിത്യകാരന്‍ റുഡാര്‍ഡ് ക്ലിപ്പിങ്ങിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

ഉണ്ണി ഗണപതിയുടെ ധീരത | കുട്ടിക്കഥ | Malayalam Kids Stories Podcast 23.08.2022

കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കുമാരനല്ലൂരിലെ പേരുകേട്ട ഒരു മനയായിരുന്നു മാങ്ങാട്ടില്ലം. അവിടുത്തെ ശ്രീവല്ലഭന്‍ തിരുമേനിയുടെ അമ്മ വൈഷ്ണവി തമ്പുരാട്ടിയാണ് നെറ്റിയില്‍ കളഭക്കുറി ചാര്‍ത്തി ആനയെ മാങ്ങാട്ടില്ലത്തേക്ക് എതിരേറ്റത്. തമ്പുരാട്ടി തന്നെ അവന് നല്ലൊരു പേരും നല്‍കി; ഉണ്ണിഗണപതി. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

പണവും വിശ്വാസവും | കുട്ടിക്കഥകള്‍ |Malayalam Kids Stories 20.08.2022

അറേബ്യയിലെ വലിയ സൂഫി പണ്ഡിതനായിരുന്നു അമീര്‍ ഹസ്സന്‍. സത്യസന്ധനായ അദ്ദേഹത്തെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മറ്റൊരു നാട്ടിലേക്ക് പോകാനായി കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പിന്നീട് അമീര്‍ ഹസ്സന് യാത്രയ്ക്കിടയില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.| |Malayalam Kids Stories

ഗണേശനും മുത്തുവും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast 17.08.2022

അവസാനത്തെ മണിനാദം മുഴങ്ങി. താളാത്മകമായ ബാന്‍ഡ് മേളം ഉയര്‍ന്നുപൊങ്ങി. സര്‍ക്കസിന് തുടക്കം കുറിച്ചുകൊണ്ട് ഗണേശന്‍ റിങ്ങിലേക്ക് വരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സര്‍ക്കസ് കൂടാരത്തിനകത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന കാണികള്‍ ഉത്സാഹത്തോടെ കണ്ണുകള്‍ വിടര്‍ത്തി ശ്രദ്ധിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

ഉണ്ണിയേശുവിനെ തിരയുന്ന ബാബൂസ്‌ക | കുട്ടിക്കഥകള്‍ | Malayalam Kids Stories 12.08.2022

ഉണ്ണിയേശു ബെത്‌ലഹേമില്‍ പിറന്നുവീണ രാത്രിയായിരുന്നു അത്. ആ സമയം അവിടെ നിന്ന് ഒരുപാട് ദൂരെയുള്ള ഒരു രാജ്യത്ത് ബാബൂസ്‌ക എന്ന സ്ത്രീ അവരുടെ ചെറിയ വീട്ടില്‍ തീ കാഞ്ഞുകൊണ്ട് വെറുതെ ഇരിക്കുകയായിരുന്നു. പുറത്ത് ശക്തിയായ കാറ്റ് ചൂളമടിച്ചുകൊണ്ട് മഞ്ഞ്പറത്തുകയും അലര്‍ച്ചയോടെ ചിമ്മിനിയിലൂടെ അകത്തേക്ക് കയറിവരികയും ചെയ്തുകൊണ്ടിരുന്നു. പുനരാഖ്യാനം: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

ബര്‍ണാര്‍ഡ് ഡോഗ് മഞ്ഞുമലയിലെ രക്ഷകന്‍ | കുട്ടിക്കഥകള്‍ | Kids Stories 09.08.2022

മഞ്ഞുപുതച്ചുകിടക്കുന്ന ആല്‍പ്‌സ് പര്‍വതനിരകള്‍ മനുഷ്യര്‍ക്ക് എന്നും ഒരു ബാലികേറാമല തന്നെയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനും ഇറ്റലിക്കും ഇടയില്‍ കിടക്കുന്ന ഈ മഞ്ഞുമലകള്‍ താണ്ടി അതിനപ്പുറമുള്ള രാജ്യങ്ങളിലെത്താന്‍ അതിസാഹസികര്‍ക്ക് മാത്രമെ കഴിഞ്ഞിരുന്നുള്ളു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

അപ്പൂപ്പന്റെ സുവര്‍ണസമ്മാനം | കുട്ടിക്കഥ | Makayalam Kids Stories 06.08.2022

പണ്ട് ഇംഗ്ലണ്ടില്‍ പണക്കാരനായ സാഞ്ചോ എന്നൊരു അമ്മാവന്‍ ഉണ്ടായിരുന്നു. ആരെ സഹായിക്കാനും മടിയില്ലാത്ത ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. വിശന്നുവരുന്നവര്‍ക്ക് വയറുനിറയെ ആഹാരം കൊടുക്കും. ഉടുക്കാന്‍ ഇല്ലാത്തവര്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കും കിടക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീടുകള്‍ കെട്ടിക്കൊടുക്കും. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

പ്രത്യുപകാരം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast 04.08.2022

മരംവെട്ടുകാരനായിരുന്നു ദാമു. ഒരിക്കല്‍ മരംവെട്ടാനായി കാട്ടിലെത്തിയ ദാമു വേടന്‍ വിരിച്ച വലയില്‍ ഒരു പരുന്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടു. സഹതാപം തോന്നിയ ദാമു ചുറ്റും നോക്കി. വേടന്‍ അടുത്തില്ലെന്ന് മനസിലായപ്പോള്‍ അയാള്‍ വല അഴിച്ച് പരുന്തിനെ രക്ഷപ്പെടുത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് Malayalam Kids stories Podcast

അക്ബറെ ചോദ്യംചെയ്ത കുട്ടി | കുട്ടിക്കഥ | Malayalam kids Stories podcast 29.07.2022

ഒരു വേനല്‍ക്കാലത്ത് അക്ബര്‍ ചക്രവര്‍ത്തി നായാട്ടിനു പുറപ്പെട്ടു. കൂടെ ഒരു സംഘം പരിചാരകരുമുണ്ടായിരുന്നു. അവര്‍ കാട്ടിനുള്ളിലൂടെ അനേകം മൈല്‍ കുതിരപ്പുറത്ത് സഞ്ചരിച്ചു. എന്നാല്‍ ഒരൊറ്റ മൃഗത്തെപ്പോലും കണ്ടെത്താനായില്ല. ഒടുക്കം വല്ലാത്ത ക്ഷീണവും ദാഹവും കൊണ്ട് അക്ബര്‍ ചക്രവര്‍ത്തിയും സംഘവും തളര്‍ന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

മൂന്ന് ശിഷ്യന്മാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories 25.07.2022

വലിയൊരു ആശ്രമത്തിന്റെ അധിപനാണ് ബോധാനന്ദന്‍. ധാരാളം ശിഷ്യന്മാരുള്ള ബോധാനന്ദന് പ്രായമായി. ആശ്രമത്തിന്റെ അടുത്ത അധിപനാകാന്‍ ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹം മൂന്ന് പേരെ തിരഞ്ഞെടുത്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

ചങ്ങാതിയെ കൈവിടാത്ത കാലാചന്ദ് | കുട്ടിക്കഥകള്‍ | Malayalam Kids Stories 23.07.2022

ബിഹാറിലെ സോണ്‍പൂരില്‍ ജന്തുസ്‌നേഹിയായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. രത്തന്‍ ബാബു എന്നായിരുന്നു അയാളുടെ പേര്. അവിവാഹിതനായ രത്തന്‍ ബാബു താമസിച്ചിരുന്നത് കുടുംബസ്വത്തായി അയാള്‍ക്കുകിട്ടിയ ഒരു എസ്റ്റേറ്റിനകത്തായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayalam Kids Stories

സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണം | കുട്ടിക്കഥ | Malayalam Kids Stories Podcast 14.07.2022

ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദേവശര്‍മ്മന്‍. ഭക്തര്‍ നല്‍കുന്ന ദക്ഷിണയാണ് ദേവശര്‍മ്മന്റെ ഏക വരുമാനം. ദേവശര്‍മ്മന് ഒരു മകളുണ്ട്. വീട്ടു ചിലവ് കഴിഞ്ഞുള്ള ബാക്കി തുക മകളുടെ വിവാഹ ആവശ്യത്തിനായി മാറ്റിവയ്ക്കാന്‍ ദേവശര്‍മ്മന്‍ തീരുമാനിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം. ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; പ്രണവ്. പി.എസ്.

മരവും പച്ചക്കറികളും | കുട്ടിക്കഥകള്‍ | Malayalam Kids stories 11.07.2022

മരവും പച്ചക്കറികളും കുട്ടിക്കഥകള്‍ ഒരു കര്‍ഷകന് ഒരു പച്ചക്കറിത്തോട്ടമുണ്ടായിരുന്നു. തോട്ടത്തിനടുത്തായി ഒരു മരവും. മരവും പച്ചക്കറികളും വലിയ ശത്രുക്കളായിരുന്നു. മരം അതിന്റെ ശാഖകള്‍ വിരിച്ച് പരന്നുനിന്നു. അതുകൊണ്ട് താഴെയുള്ള പച്ചക്കറികള്‍ക്ക് കുറച്ചേ സൂര്യപ്രകാശം കിട്ടുമായിരുന്നുള്ളു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayalam Kids Stories

ശത്രുക്കളെ കിടിലംകൊള്ളിച്ച 'ഡിറ്റെക്ടര്‍' | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 08.07.2022

തന്റെ പരിശീലകനെ അപകടത്തില്‍ നിന്നും രക്ഷിച്ച ഡിറ്റി എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayalam Kids Stories Podcast

ധീരനായ ഉറുമ്പ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 04.07.2022

പണ്ടുപണ്ട് റഷ്യയില്‍ ഒരു ഉറുമ്പ് ജീവിച്ചിരുന്നു.പ്രായമായ അമ്മയോടും ഭാര്യയോടും നാല്‍പത് മക്കളോടുമൊപ്പം ഒരു മണ്‍കൂനയിലാണ് ആ ഉറുമ്പ് താമസിച്ചിരുന്നത്. നമ്മുടെ ഈ ഉറുമ്പിന് പേരൊന്നും ഉണ്ടായിരുന്നില്ല. ചുമ്മാ,ഉറുമ്പ് എന്ന് മാത്രമാണ് അവനെ എല്ലാവരും വിളിച്ചിരുന്നു, തത്യാന മക്കറൊവ എഴുതിയ റഷ്യന്‍ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

ശില്‍പിയുടെ മകന്‍ | കുട്ടിക്കഥകള്‍ | Malayalam kids stories podcast 02.07.2022

ഒരിടത്ത് ഗോപാല്‍ എന്നൊരു പ്രശസ്തനായ ശില്‍പിയുണ്ടായിരുന്നു. നല്ല മനോഹരമായ പ്രതിമകള്‍ നിര്‍മിച്ച് നല്ല വരുമാനമുണ്ടാക്കി അയാള്‍ ജീവിച്ച് പോന്നു. ഗോപാലിന് ഒരു മകനുണ്ട് ശ്യാം. കുട്ടിക്കാലം മുതലേ അച്ഛനൊപ്പം പണിശാലയില്‍ വന്നിരുന്ന് അവനും ശില്‍പങ്ങളുണ്ടാക്കി പഠിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്‌

Lyt til podcasten കുട്ടിക്കഥകള്‍ | Malayalam Stories For Kids i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.