Mathrubhumi
കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Forfatter
Mathrubhumi
Kategori
Podcastens hjemmeside
Seneste episode
10. jul. 2026
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
രാക്ഷസനും മൂന്ന് പെണ്‍കുട്ടികളും | കുട്ടിക്കഥകള്‍ | Podcast 06.04.2024 22:01
വളരെ അകലെയുള്ള ഗ്രാമത്തില്‍ ഒരിക്കല്‍ ഒരു ദരിദ്രനായ കര്‍ഷകന്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മക്കള്‍ മൂന്ന് പേരും മിടുക്കികളായിരുന്നു. പുനരാഖ്യാനം ഡോ.കെ.എസ് ശ്രീകുമാര്‍: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
അറിവും പഠനവും | കുട്ടിക്കഥകള്‍ | kuttikkathakal 09.03.2024 2:59
മഹാപണ്ഡിതനായിരുന്നു ജയദേവന്‍. ഒരിക്കല്‍ അദ്ദേഹം ഒരു സന്യാസിയെ കാണാനെത്തി. സന്യാസിയെ വണങ്ങിയിട്ട് ജയദേവന്‍ പറഞ്ഞു സ്വാമി ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യമെന്താണെന്ന് എനിക്ക് പഠിക്കണം. അതെനിക്ക് അങ്ങ് പഠിപ്പിച്ചു തരണം: സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
നാരദന്റെ ഭക്തി | കുട്ടിക്കഥകള്‍ | Podcast 17.02.2024 2:47
ഒരിക്കല്‍ മഹാവിഷ്ണു തന്റെ ഭക്തനായ നാരദനോട്. അദ്ദേഹത്തിന്റെ ഭക്തിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞു. ''നാരായണ.. നാരായണ അതിനര്‍ത്ഥം ഞാന്‍ തന്നെയാണ് അങ്ങയുടെ ഏറ്റവും നല്ല ഭക്തനെന്നല്ലേ ഭഗവാനേ''. നാരദന്‍ ചോദിച്ചു. എന്നാല്‍ അല്ലായെന്നായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം. എസ്.സുന്ദര്‍
കുളത്തിലെ തവളകള്‍|Kuttikadhakal| 29.01.2024 3:14
തായ്‌ലാന്‍ഡില്‍ ചായ് എന്നൊരു ആളുണ്ടായിരുന്നു. ഒരിക്കലയാള്‍ നഗരത്തിലെ തിരക്കുള്ള ഒരു റെസ്റ്റോറെന്റിലെത്തി. പാമ്പ്,തവള, എലി തുടങ്ങിയവ പൊരിച്ചതും റോസ്റ്റുമാണ് അവിടുത്തെ സെപഷ്യല്‍. സന്തോഷ് വള്ളിക്കോടിന്റെ കഥ. , അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കാലന്‍ സിംഹവും കീരന്‍ കുറുക്കനും|Kuttikadhakal| 22.01.2024 3:27
കുറിഞ്ഞിക്കാട്ടിലെ ഏറ്റവും വലിയ അപകടകാരിയാണ് കാലന്‍ സിംഹം.കാട്ടിലെ മൃഗങ്ങളെയെല്ലാം വേട്ടയാടിപിടിച്ച് കൊന്ന് തിന്നുന്നതാണ് മൂപ്പരുടെ രീതി. കാട്ടിലെ മറ്റ് ജീവികളെല്ലാം കാലന്‍ സിംഹത്തെ പേടിച്ചാണ് ജീവിക്കുന്നത്. അര്‍ജുന്‍ ജെയിലിന്റെ കഥ, അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
രണ്ടുയാത്രക്കാര്‍ | കുട്ടിക്കഥകള്‍| Kuttikadhakal 18.01.2024 2:08
ഒരിക്കല്‍ ഒരു സത്രത്തില്‍ രണ്ട് യാത്രക്കാര്‍ വന്നെത്തി. രണ്ടുപേരും രണ്ട് വ്യത്യസ്ത സ്ഥലത്ത് നിന്നാണ് വരുന്നത്. എന്നാല്‍ പിറ്റേന്ന് രണ്ടുപേര്‍ക്കും ഒരേ വഴിക്കാണ് പോകേണ്ടത്. അങ്ങനെയവര്‍ ഒരാഴ്ച്ചയോളം ഒരുമിച്ച് യാത്ര ചെയ്തു.. ഒടുവില്‍ രണ്ടുപേര്‍ക്കും രണ്ടുവഴിക്ക് തിരിയേണ്ട സ്ഥലമെത്തി.സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി...
ശക്തിയുള്ള കാര്യം | കുട്ടിക്കഥകള്‍ | Kuttikkathakal 13.01.2024 2:42
ഒരിക്കല്‍ ഗുരുകുലത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയുള്ള കാര്യം എന്താണെന്ന് ഓരോ കുട്ടിയും അവരവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kids stories podcast
സോനുവും ജിനുവും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 08.01.2024 5:38
സോനുക്കുറുക്കനും ജിനുക്കരടിയും ചങ്ങാതിമാരായിരുന്നു. ഊണും ഉറക്കവുമെല്ലാം ഒന്നിച്ചുതന്നെ. എവിടെ യാത്ര പോയാലും അവര്‍ ഒരുമിച്ചേ പോകാറുള്ളു. ശ്രീകുമാര്‍ ചേര്‍ത്തലയുടെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
പരീക്ഷയും പാഠവും | കുട്ടിക്കഥകള്‍ | Kids stories Podcast 06.01.2024 2:02
പണ്ഡിതനായ വിദ്യാധരന്റെ ശിക്ഷ്യന്മാരാണ് അജയനും വിജയനും. അവരുടെ വിദ്യാഭ്യാസം തീരാറായപ്പോള്‍ ഒരു പരീക്ഷ നടത്താന്‍ വിദ്യാധരന്‍ തീരുമാനിച്ചു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍
ചുവന്ന പൂവിലെ രാജകുമാരന്‍| റഷ്യന്‍ നാടോടിക്കഥ | Podcast 02.01.2024 3:52
പണ്ട് റഷ്യയിലെ ഒരു വ്യാപാരിക്ക് മൂന്ന് പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ദൂരെയാത്രയ്ക്ക് ഒരുങ്ങിയ വ്യാപാരി അവരോട് ചോദിച്ചു. യാത്ര കഴിഞ്ഞുവരുമ്പോള്‍ എന്താണ് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരേണ്ടത്. കഥ അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: എസ്.സുന്ദര്‍
മൂര്‍ക്കനും ഉളിയും | കുട്ടിക്കഥകള്‍ | Malayalam Kids Sory podcast 28.12.2023 2:14
ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് ഒരു മരപ്പണിക്കാരന്റെ വീട്ടില്‍ കയറി. രാത്രിയായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
സന്യാസിയും കള്ളനും | കുട്ടിക്കഥകള്‍ | Kids Stories 16.12.2023 3:56
ഒരു ഗ്രാമത്തില്‍ ചങ്ങാതിമാരായ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് താമസമാക്കി പിന്നീടയാള്‍ അറിയപ്പെടുന്ന ഒരു സന്യാസിയായി മാറി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
രാമുവിന്റെ വീട് | കുട്ടിക്കഥകള്‍ | Malayalam Kids stories 11.12.2023 2:30
കൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് അന്നന്ന് കുടുംബം പുലര്‍ത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Kuttikkathakal പ്രൊഡ്യൂസര്‍
പക്ഷി ഭാഷ | ഒരു റഷ്യന്‍ നാടോടിക്കഥ | കുട്ടിക്കഥകള്‍ | Language of the birds 04.12.2023 6:39
പണ്ട് റഷ്യയില്‍ ധനികനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാള്‍ക്ക് ഇവാന്‍ എന്നു പേരുള്ള സമര്‍ഥനും സുന്ദരനും സത്യസന്ധനുമായ ഒരാണ്‍കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. വ്യാപാരി ക്രൂരനായിരുന്നു. പരിഭാഷപ്പെടുത്തിയത്; ജോസ് പ്രസാദ്. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Language of the birds
പൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcast 02.12.2023 2:55
പല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്‍. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍
പ്രാര്‍ത്ഥനയുടെ ഫലം | കുട്ടിക്കഥകള്‍ | kids stories podcast 27.11.2023 2:32
നഗരത്തില്‍ ഒരു ചെറിയ റസ്‌റ്റോറന്റ് നടത്തുകയാണ് മനോഹരന്‍. ബ്രോക്ക് ഫാസ്റ്റിന് ഭയങ്കര തിരക്കാണ് അവിടെ. കസേരകള്‍ ഒഴിവില്ലാത്തതുകൊണ്ട് പലരും കൈയ്യില്‍ വാങ്ങിനിന്നുകൊണ്ടാണ് കഴിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | kids stories podcast
പട്ടത്തില്‍ കെട്ടിയ ചരട് | കുട്ടിക്കഥകള്‍ | Kids stories Podcast 20.11.2023 3:04
ദീപു അച്ഛന്‍ പ്രദീപിന്റെ കൂടെ ബീച്ചിലെത്തിയതാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ദീപു ഒരു പരസ്യ ബോര്‍ഡ് ശ്രദ്ധിച്ചു. ജീവിതവിജയത്തിന് നൂറ് വഴികള്‍' എന്ന പുസ്തകത്തിന്റെ പരസ്യമായിരുന്നു അത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
അബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakal 13.11.2023 3:13
അറേബ്യയിലെ ഒരു ഗ്രാമത്തില്‍ ഉമ്മയോടൊപ്പമാണ് അബു എന്ന കുട്ടിയുടെ താമസം. ഒരിക്കല്‍ അവിടുത്തെ രാജാവ് തെരുവിലൂടെ പരിവാരങ്ങളുമായി വരുന്നത് അബു കണ്ടു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍ | kids stories podcast 06.11.2023 2:18
താഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത് വരുന്നുണ്ട്. സന്തോഷ് വെള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ബുദ്ധിയോ ശക്തിയോ വലുത് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast 03.11.2023 3:39
ഒരിക്കല്‍ ഒരു സിംഹവും കുരങ്ങനും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയായിരുന്നു. ശക്തിയാണോ ബുദ്ധിയാണോ വലുത് എന്നതായിരുന്നു തര്‍ക്കം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്.
സേട്ടുവും സന്ന്യാസിയും കുട്ടിക്കഥകള്‍ | Malayalam Stories For Kids 31.10.2023 3:46
ഒരിടത്ത് രാംസേഠ് എന്നൊരു വ്യാപാരിയുണ്ടായിരുന്നു. വലിയ പണക്കാരനായ അദ്ദേഹത്തെ എല്ലാവരും സേട്ടു എന്നാണ് വിളിച്ചിരുന്നത്. സന്ന്യാസിമാരോ പണ്ഡിതന്മാരോ ആരെങ്കിലും തന്റെ ഗ്രാമത്തില്‍ എത്തിയാല്‍ അവരേ വീട്ടിലേക്ക് ക്ഷണിച്ച് സത്കരിക്കുന്ന പതിവ് സേട്ടുവിന് ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
കൊതിയന്‍ പ്ലൂട്ടോ | കുട്ടിക്കഥകള്‍ | Malayalam Stories For Kids 26.10.2023 1:53
വീട്ടിലെ പഴത്തോട്ടത്തില്‍ ധാരാളം ചെറിപ്പഴങ്ങളുണ്ടായി. അമ്മ അതെല്ലാം പറിച്ച് ഒരു താലത്തില്‍ കൊണ്ട് വെച്ചു. ആരും ഇത് തൊട്ടുപോകല്ലേ ഇതുകൊണ്ട് ഒരു സ്‌പെഷ്യല്‍ കേക്ക് ഉണ്ടാക്കണം അമ്മ പറഞ്ഞു. മഹാ കൊതിയനായിരുന്നു അമ്മയുടെ മൂത്ത മകനായ പ്ലൂട്ടോ. കഥ അവതരിച്ചത്: ഷൈന രഞ്ജിത്ത് സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
കഷ്ടപ്പാടുള്ള ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast 19.10.2023 3:34
അന്നത്തെ ദിവസം രാവിലെ എഴുന്നേറ്റതുമുതല്‍ രവിക്ക് മോശമായിരുന്നു. അന്നുണ്ടായ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് കിടക്കാന്‍ നേരം രവി ദൈവത്തോട് പറഞ്ഞു. ദൈവമേ ദേഷ്യപ്പെടില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ.. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ദൈവത്തെ കാണാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcast 14.10.2023 3:46
അമരാവതിയിലെ രാജാവായ അമരസിംഹന്റെ കൊട്ടാരത്തില്‍ ഒരിക്കല്‍ ഒരു സന്യാസി വന്നെത്തി. വളരെ പ്രശസ്തനും പണ്ഡിതനുമായ അദ്ദേഹത്തിന് വളരെ പ്രൗഢമായ സ്വീകരണം നല്‍കി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ഉണ്ടനും ഉണ്ടണ്ടനും | കുട്ടിക്കഥകള്‍ | Kuttikkathakal Malayalam kids stories 12.10.2023 4:22
പണ്ടു പണ്ടൊരിടത്ത് പൊണ്ണത്തടിയനായ ഒരു ഉണ്ട രാക്ഷസന്‍ ഉണ്ടായിരുന്നു. ഉണ്ട രാക്ഷസന്റെ ചങ്ങാതിയായിരുന്നു ഉണ്ടണ്ടന്‍. ഉണ്ട കണ്ണും ഉണ്ട മൂക്കും ഉണ്ട തലയുമൊക്കെയുള്ള ഉണ്ട രാക്ഷസന്‍ വെറുമൊരു മണ്ടച്ചാരായിരുന്നു. വേണുവാര്യത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.