Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Kids ML ↓ 300 episoder

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Forfatter

Mathrubhumi

Kategori

Kids

Podcastens hjemmeside

www.spreaker.com

Seneste episode

10. jul. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

രാമാ, രാമ്ജിയാ | കുട്ടിക്കഥകള്‍ | podcast 01.04.2022

മിസോറാമിലെ ഒരു ഗ്രാമത്തിലായിരുന്നു കാഞ്ചീറാമിന്റെ താമസം. കൂടെ ഒരു മകനും അങ്ങനെയിരിക്കെ മകനെ വിവാഹം കഴിപ്പിക്കാന്‍ കാഞ്ചീറാം തീരുമാനിച്ചു. അടുത്ത ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെയും അയാള്‍ കണ്ടെത്തി. സരോജിനി ഉണ്ണിത്താന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

അഹങ്കാരത്തിന്റെ ഫലം | Kids Stories 31.03.2022

അച്ഛന്റെയും അമ്മയുടെയും വിയോഗത്തോടെ കാട്ടില്‍ തനിച്ചായ ചിന്നന്‍ എന്ന അഹങ്കാരിയായ ഒരു മാനിന്റെ കഥയാണിത്.

നെയ്ത്തുപഠിച്ച ഹംബ്രുമായി | കുട്ടിക്കഥകള്‍| Podcast 30.03.2022

നെയ്ത്തുപഠിച്ച ഹംബ്രുമായി: മനുഷ്യര്‍ നെയ്ത്തുവിദ്യ പഠിച്ചതിനെക്കുറിച്ച് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷ്മീസ് വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കഥയാണിത്.

പ്രോകൊപൊയിയും ഡാനിലോയും | ഒരു റഷ്യന്‍ നാടോടിക്കഥ | Russian Fairy Tales 28.03.2022

പണ്ട് പണ്ട് റഷ്യയില്‍ യുറാല്‍ മലനിരകള്‍ക്ക് സമീപം ഒരു ശില്‍പ്പി ഉണ്ടായിരുന്നു പ്രോകൊപൊയി എന്നായിരുന്നു അയാളുടെ പേര്. അതിവിശിഷ്ടമായ കല്ലില്‍ നിന്ന് പല തരത്തിലുള്ള ആഭരണങ്ങളും പൂക്കുടകളും കൊത്തിയെടുക്കുന്ന ഒരു ശില്‍പ്പി ആയിരുന്നു അയാള്‍. ബാക്കി കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ്; ദിലീപ് ടി.ജി

പ്രതികാര ദാഹിയായ ബ്രൂണോ | കുട്ടിക്കഥകള്‍ | bruno 27.03.2022

തന്നെയും തന്റെ യജമാനനെയും അപമാനിച്ച സര്‍ക്കസുകാരനെ ഒരു പാഠം പഠിപ്പിച്ച കരുത്തനായ ബ്രൂണോ എന്ന നായയുടെ കഥയാണിത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത് കുട്ടിക്കഥകള്‍

പ്രാണികളുടെ ബലൂണ്‍ പ്രകടനം | കുട്ടിക്കഥ | kids stories 25.03.2022

പ്രാണികളുടെ ബലൂണ്‍ പ്രകടനം വീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ നിരവധി പ്രാണികള്‍ താമസിച്ചിരുന്നു. പൂമ്പാറ്റയും തേനീച്ചയും മിന്നാമിന്നിയും വണ്ടും ചീവീടും... സന്തോഷ് വള്ളിക്കോടിന്റെ കഥ. വായിച്ചത്: ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി

യജമാനന്റെ ജീവന്‍ കാത്ത ബ്രൂസ്‌ലി | കുട്ടിക്കഥകള്‍ | Podcast 20.03.2022

സമയോജിതമായ ഇടപെടല്‍കൊണ്ട് തന്റെ യജമാനന്റെ ജീവന്‍ രക്ഷിച്ച ഒരു നായയുടെ കഥയാണ് ഇന്ന്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

പാറപൊടിച്ച് കുഞ്ഞ് - ഒരു പുരാണ കഥ | purana katha 09.03.2022

കുന്തീദേവിക്ക് വായുദേവന്റെ അനുഗ്രഹത്താല്‍ ഒരു കുഞ്ഞ് ജനിച്ചു. അസാധാരണമായ വലുപ്പവും ശക്തിയും ഉള്ള ഒരു മിടുക്കന്‍ കുഞ്ഞ്. കുഞ്ഞിനെയും എടുത്ത് കുന്തീദേവി കാറ്റുകൊള്ളാന്‍ പുറത്തിറങ്ങി. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

കാക്കി പാന്റ് | കുട്ടിക്കഥ | Kids Stories 07.03.2022

ബോക്കെയ്ക്ക് കാക്കി നിറത്തിലുള്ള ഒരു പാന്റ് ഉണ്ട്. അവന്‍ വലിയ ഗമയില്‍ അതും ഇട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ എത്തും ബാക്കി കഥ കേള്‍ക്കാം. പ്രശസ്ത റഷ്യന്‍ ബാലസാഹിത്യകാരന്‍ നിക്കാളായി നോസോ എഴുതിയതാണ് ഈ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

പാമ്പിനോട് പകരം വീട്ടിയ ബാലു | Balu Kids Stories 03.03.2022

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെട്ട സുന്ദരകുട്ടനായിരുന്നു ബാലു. ഏത് നേരവും അവന്‍ വീടിന്റെ മുന്‍വശത്ത് തന്നെ ഉണ്ടാകും. കഥ അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

മാന്ത്രികമരം | കുട്ടിക്കഥ | Kids Story 16.02.2022

ടോണി അച്ഛനോടൊപ്പം വീട്ടിലേക്ക് വരികയായിരുന്നു.അപ്പോഴാണ് കുറേപേര്‍ മരം വെട്ടി വണ്ടിയില്‍ കയറ്റുന്നത് കണ്ടത്്. ഇത് കണ്ടപ്പോള്‍ ടോണി പറഞ്ഞു ആ മരത്തടി എല്ലാം ഉരുണ്ട് അവരുടെ തലയില്‍ വീണാലോ ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

തീവണ്ടി കുത്തിമറിച്ച് കാട്ടാന | കുട്ടിക്കഥ | Kids Story 10.01.2022

മലേഷ്യയിലെ പേറാക്ക് സംസ്ഥാനത്തെ ഒരു കൊച്ചുപട്ടണമാണ് ടാപ്പോ റോഡ്. അവിടെ നിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ടെലൂക്കാന്‍സണ്‍ എന്ന സ്ഥലത്തേക്ക് പുതിയൊരു റെയില്‍വേ ലൈന്‍ പണിയാന്‍ അധികാരികള്‍ തീരുമാനിച്ചു. ധാരാളം വന്യമൃഗങ്ങള്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒരു കൊടും കാടിന്റെ നടുവിലൂടെയായിരുന്നു റെയില്‍പ്പാത. പിന്നീട് എന്തുസംഭവിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

സ്വര്‍ണ നാണയം | കുട്ടിക്കഥ | Gold Coin 07.01.2022

നസറുദ്ദീന്‍ മുല്ലയ്ക്ക് ഒരു അയല്‍ക്കാരനുണ്ട്. ആളുകളെ പറ്റിക്കലാണ് അയാളുടെ വിനോദം. ഒരിക്കല്‍ അയല്‍ക്കാരന്‍ മുല്ലയുടെ വീട്ടിലെത്തി. മുല്ല എനിക്ക് അത്യാവശമായി ഒരു സ്വര്‍ണനാണയം കടം തരണം പെട്ടെന്നു തന്നെ തിരിച്ചു തന്നോളാം അയാള്‍ അപേക്ഷ സ്വരത്തില്‍ പറഞ്ഞു. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി

പെട്ടിയിലെ സമ്പത്ത് | കുട്ടിക്കഥ | Treasure Box 05.01.2022

വലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്‌നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍ അടുക്കിവയ്ക്കും. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. അതുകൊണ്ടുതന്നെ രാം ലാലിനെ ആ നാട്ടിലെ ആര്‍ക്കും ഇഷ്ടവുമല്ല. രാം ലാലിന് പിന്നീട് എന്തുസംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് : ദിലീപ് ടി.ജി

വേനല്‍ മഴയില്‍ | കുട്ടിക്കഥ | Vemal Mazhayil 02.01.2022

വേനല്‍ മഴയില്‍ കുട്ടിക്കഥ വേനല്‍ക്കാലം കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം കടുത്ത പരീക്ഷണ കാലമാണ്. നദികളും തോടുമെല്ലാം വറ്റി വരളും. മരങ്ങളും ചെടികളും ഉണങ്ങിക്കരിയും കാട്ടുതീ കാടിനെ വിഴുങ്ങും എല്ലാം കൊണ്ടും കഠിനമായ ഒരു കാലം കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി

കുറ്റവും ശിക്ഷയും | കുട്ടിക്കഥ | Kids Story 29.12.2021

ഒരു ക്ലാസ് മുറിയാണ് രംഗം രാവിലെ അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറി കിടക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകിന്റെ കുട്ടിക്കാലത്തെ ഒരു സംഭവം വിവരിക്കുന്ന കഥ കേള്‍ക്കാം . അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

വന പാലകനും കാട്ടാനയും | Forest officer and Elephant 28.12.2021

ബീഹാറിലെ അതിര്‍ത്തിയിലുള്ള ഒരു വന പ്രദേശത്തിലെ ഫോറസ്റ്റ് ഓഫീസറാണ് അവിനാശ് ബാബു. ഫോട്ടോഗ്രാഫിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ സഹായിയാണ് ആദിവാസി യുവാവ് ആയ മോര. മോരയും കുടുംബവും അവിനാശ് ബാബുവിന് എല്ലാവിധ സഹായങ്ങളും നല്‍കും. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

മദയാനയെ കൊമ്പുകുത്തിച്ച ബാബ്ജി എന്ന നായ | Kids story 21.12.2021

വിഷപാമ്പിനെയും കാട്ടാനയെയും നേരിട്ട് തന്റെ യജമാനനെ രക്ഷിച്ച ധീരനായ ഒരു നായയുടെ കഥ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രജ്ഞിത്ത്.

ഒട്ടകത്തിന് പൂഞ്ഞയുണ്ടായ കഥ | camel hump 19.12.2021

ഒട്ടകത്തിന്റെ പുറത്ത് പൂഞ്ഞ എന്നൊരു ഭാഗം ഉണ്ട്. ഒട്ടകത്തിന് ഈ പൂഞ്ഞ ലഭിച്ചിതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. പ്രശസ്ത സാഹിത്യകാരനായ റുഡ്യാര്‍ഡ് കിപ്ലിംഗ് ആണ് ഈ കഥ എഴുതിയത്. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

ആട്ടിന്‍പട്ടാളം 15.12.2021

പണ്ടുപണ്ട് ഹംഗറിയിലെ ഒരുഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരാള്‍ താമസിച്ചിരുന്നു. പക്ഷേ പരമദരിദ്രനായിരുന്നു അയാള്‍. നാട്ടുകാരുടെ ആടുകളെ മേയ്ക്കാന്‍ കൊണ്ടുപോകലായിരുന്നു അയാളുടെ ജോലി. അങ്ങനെയിരിക്കെ അയാള്‍ക്ക് രാജ്യസേവനത്തിനായി പട്ടാളത്തില്‍ ചേരേണ്ടി വന്നു.

തീവണ്ടി അപകടം ഒഴിവാക്കിയ കമാന്‍ഡര്‍ രാജ 14.12.2021

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പതിനഞ്ച് കൊല്ലത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോന്ന ഒരു പട്ടാളക്കാരനായിരുന്നു പല്‍ബീര്‍ സിംങ്. ലഖ്‌നൗവിലെ ഒരു കൊച്ചുവീട്ടില്‍ തന്റെ വളര്‍ത്തുനായയുടെ കൂടെയായിരുന്നു അയാള്‍ താമസിച്ചിരുന്നത്. രാജ എന്നായിരുന്നു നായയുടെ പേര്. ഇതിനിടെ ഒരു വ്യാപാരി സെക്യൂരിറ്റി ജോലി നല്‍കാമെന്ന് പറഞ്ഞ് പല്‍ബീറിനെ സമീപിച്ചു. അങ്ങനെ പല്‍ബീറും രാജയും വ്യാപാരിയുടെ വസ്ത്രനിര്‍മ്മാണ ശാലയില്‍ എത്തി

ജപ്പാനീസ് നാടോടിക്കഥ യുരാഷിമ റ്റാരോ | Urashima Tarō 09.12.2021

പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന്‍ കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി

നാന്‍സിയെ രക്ഷിച്ച ബ്ലാക്കി | Nancy and Blacky 07.12.2021

നാന്‍സിയെ രക്ഷിച്ച ബ്ലാക്കി ലണ്ടന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ ഈസ്റ്റഹാമിലെ ഒരു സന്ധ്യ നേരം ഇരുട്ടിത്തുടങ്ങി മുറ്റത്തെ പൈന്‍മരചില്ലയില്‍ നിന്ന് കൂമന്റെ മുങ്ങല്‍ ഉയര്‍ന്നുകേട്ടു. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

തവളയും തേളും | കുട്ടിക്കഥ | Frogs and Scorpions 05.12.2021

ഒരു ദിവസം തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു ആപ്പോഴാണ് തേള് ആ വഴി വന്നത്. അവന്‍ തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല എന്നെ അക്കരയ്ക്ക് ഒന്ന് എത്തിക്കാമോ..കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

മഞ്ഞ് പെണ്‍കുട്ടി റഷ്യന്‍ നാടോടിക്കഥ | Russian Folk Tales 30.11.2021

കാടിനോട് അടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ആകെ 40 താഴെ ആളുകള്‍ മാത്രമുള്ള ഒരു കുഞ്ഞുഗ്രാമം അപ്പൂപ്പനും അമ്മൂമ്മയും എപ്പോഴും കടുത്ത സങ്കടത്തിലായിരുന്നു. എന്താണ് കാരണമെന്നോ തങ്ങള്‍ക്ക് ലാളിക്കാനോ കൊഞ്ചിക്കാനൊ ഒരു കുഞ്ഞില്ല. കാത്തിരിപ്പിനൊടുവില്‍ അവരുടെ ജീവിതത്തിലേക്ക് മഞ്ഞുപെണ്‍കുട്ടിയെത്തി, ആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് പിന്നീട് സംഭവിച്ചത്. അവതരിപ്...

Lyt til podcasten കുട്ടിക്കഥകള്‍ | Malayalam Stories For Kids i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.