Shabna VK

Malayalam Stories for Children | Katha Kelkoo Kanmanee...

Kids ML ↓ 86 episoder

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ

Forfatter

Shabna VK

Kategori

Kids

Podcastens hjemmeside

kathakelkoo.in

Seneste episode

30. maj 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

കാക്ക 19.04.2025

4+ പ്രായത്തിലുള്ള കുട്ടികൾക്ക് ഈസോപ്പ് കഥകളിൽ നിന്ന്

വാൻക 16.04.2025

ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ. 8+ പ്രായത്തിലുള്ളവർക്ക് സ്നേഹത്തിന്റെയും നന്മയുടെയും കൂടുതൽ കഥകൾ കേൾക്കാൻ ⁠⁠ ഇവിടെ ⁠⁠ തൊടാം. പുതിയ കഥകൾ കേൾക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

ഇന്നെന്താണ് അത്താഴം 12.04.2025

നമ്മുടെ കുറവുകൾ മറ്റുള്ളവരുടെ കുറവുകളായാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. സംശയമുണ്ടെങ്കിൽ മിർസയുടെ കഥ കേട്ട് നോക്കൂ !! മധ്യേഷ്യയിൽ നിന്നുള്ള കഥ(സംശയിക്കേണ്ട. സിതാര താജികിസ്താനിൽ പ്രചാരത്തിലുള്ള പേര് തന്നെയാണ്. അർത്ഥവും അത് തന്നെ: നക്ഷത്രം!) 7+ പ്രായത്തിലുള്ള കുട്ടികൾക്ക്

ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങൾ 11.04.2025

6+ പ്രായത്തിലുള്ള കുട്ടികൾക്ക്.

കാരുണ്യം 11.04.2025

ഈസോപ്പ്‍ കഥകളിൽ നിന്ന്. 4+ പ്രായത്തിലുള്ള കുട്ടികൾക്ക്.

നീലനിറമുള്ള പുല്ല് ! 09.04.2025

7+ പ്രായത്തിലുള്ള കുട്ടികൾക്ക്

കിണറ്റിൽ ഒളിപ്പിച്ച നിധി 08.04.2025

തെനാലി രാമൻ കഥകളിൽ നിന്ന്. 5+ വയസ്സുള്ള കുട്ടികൾക്ക്.

അനുസരണയുള്ള കുട്ടി! 08.04.2025

മുല്ല നസിറുദ്ധീൻ കഥകളിൽ നിന്ന്. 7+ പ്രായത്തിലുള്ള കുട്ടികൾക്കും, മുതിർന്നവർക്കും!

സിഗ്‌നൽ 08.04.2025

വെസോവോൾഡ് ഗാർഷിന്റെ ഹൃദയസ്പർശിയായ കഥ. വിവർത്തനം: ഷബ്‌ന. വി. കെ. 10+ കുട്ടികൾക്ക്.

ഹുബ്ബ 24.02.2025

10+ കുട്ടികൾക്ക് കഥ: എ. എം. ഷരീഫ്.

വയസ്സൻ സുൽത്താൻ 13.02.2025

നിങ്ങളെ ആപത്തിൽ സഹായിച്ച ഒരാൾ, പ്രത്യുപകാരമായി അന്യായമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും??! യുനെസ്കോ 'ലോകത്തിന്റെ ഓർമ്മപ്പട്ടിക'(മെമ്മറി ഓഫ് ദി വേൾഡ് രെജിസ്റ്ററി)യിൽ ഉൾപെടുത്തിയ ഗ്രിം സഹോദരന്മാരുടെ കഥാസമാഹാരത്തിൽ നിന്നെടുത്തത്.

കഴുതമനുഷ്യൻ 30.01.2025

ഒരു മണ്ടനായ കർഷകന്റെ രസകരമായ കഥ. പുനരാഖ്യാനം: കെ. എസ്. അബ്ദുൾ റഷീദ്

കുരങ്ങിന്റെ ഹൃദയം 28.01.2025

പഞ്ചതന്ത്രത്തിൽ നിന്നുള്ള ഒരു കഥ. ആർതർ വില്യം റെയ്ഡർ സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് 1925ൽ പരിഭാഷപ്പെടുത്തിയ പഞ്ചതന്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയത്. കാളിദാസന്റെ ശാകുന്തളവും ഹിതോപദേശകഥകളും വിക്രം വേതാളകഥകളും ഭഗവദ്‌ഗീതയും സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്ഡർ ഭാരതീയ സാഹിത്യസമ്പത്തിനെ ലോകത്തിനു പരിചയപ്പെടുത്തിയ വിദേശികളിൽ പ്രധാനിയാണ്. തന്റെ പരിഭാഷയുടെ ആമുഖത്തിൽ പഞ്ചതന്ത്ര...

രാക്ഷസന്റെ പൂന്തോട്ടം 14.01.2025

ഓസ്കാർ വൈൽഡിന്റെ വിഖ്യാതമായ കഥ. വിവർത്തനം: ഷബ്‌ന.വി.കെ.

പുഴയിൽ വീണ കഴുത 05.01.2025

എല്ലാവരെയും തൃപ്തിപ്പെടുത്താൻ നോക്കി അമളി പറ്റിയ വൃദ്ധന്റെ കഥ. പുരാതന ഗ്രീസിൽ, 2500 ൽ അധികം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഈസോപ് എന്ന ഒരു അടിമ എഴുതിയത് എന്ന് പറയപ്പെടുന്നത്.

സഞ്ചാരിത്തവള 24.12.2024

For Ages 4+ Story by Vsevolod Garshin ( as translated from Russian by  Captain Rowland Smith ). Garshin was a commissioned officer in the Russain Army, in the service of Ivan the Great. Before dying at the age of 33 in 1988, he had authored some of the most memorable stories in Russian Literature. 'The Signal' is a particularly moving story, and we plan to do it some time soon. This story is for c...

തൊപ്പിവില്പനക്കാരൻ 21.12.2024

കുരങ്ങന്മാർ കൈക്കലാക്കിയ തന്റെ തൊപ്പികൾ കൗശലം കൊണ്ട് തിരിച്ചു പിടിച്ച തൊപ്പിക്കച്ചവടക്കാരന്റെ കഥ.

കരുത്ത് 12.12.2024

വലുപ്പവും ശക്തിയും ഒന്നാണോ? ഇനി, ശക്തിയും കഴിവും ഒന്നാണോ? ശരിക്കും എന്താണ് കഴിവ്? കുട്ടികൾ ചിന്തിക്കട്ടെ. ചെറിയ കഥ. ഒരു പക്ഷെ, മുതിർന്നവർ കേട്ട് പഴകിയ കഥ. പക്ഷെ കുഞ്ഞുങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും കേട്ടിരിക്കേണ്ട കഥ. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കൂടുതലറിയാൻ സന്ദർശിക്കുക: https://www.kathakelkoo.in

മുഖസ്തുതി 09.12.2024

മുഖസ്തുതി പറയുന്നവരെ കാണുമ്പോൾ നിങ്ങൾക്കു സന്തോഷം വരുമോ, അതോ ഭയം വരുമോ? "ഭയമോ? എന്തിനാണ് ഭയക്കുന്നത്?" ഭയക്കണം, കാരണം മുഖസ്തുതി സമനില തെറ്റിക്കുകയും അങ്ങനെ ആളുകളെ വിഡ്ഢികളാക്കി മാറ്റുകായും ചെയ്യുന്നു. സ്തുതിപാഠകരെ കണ്ടാൽ ഓർക്കുക, അപകടം പതിരിക്കുന്നു. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കൂടുതലറിയാൻ സന്ദർശിക്കുക: https://www.kathakelkoo.in

വാലുകളുടെ കഥ 08.12.2024

എന്തിനാണ് കഥകൾ പറയുന്നത്? ഗുണപാഠം നൽകുവാൻ മാത്രമാണോ കഥകൾ? അല്ല, ഒരു പക്ഷെ ഏറ്റവുംപ്രധാനം ഇതാണ്: കഥപറച്ചിൽ കുട്ടികളുടെ മനസ്സിനെ വികസിപ്പിക്കുന്ന വൈജ്ഞാനിക കളിയുടെ ഒരു രൂപമാണ്. കളിക്കാൻ കൊതിക്കുന്ന കുട്ടിയുടെ ഉത്തമമായ മനോഗെയിമുകളാണ് കഥകൾ.  അതേ, അതാണ് ഐൻസ്റ്റീൻപറഞ്ഞത്; " കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നി...

പുൽച്ചാടി 08.12.2024

ഇളവെയിലിന്റെ അഴക് കാണാതെ, മഴയുടെ സംഗീതം ഒരിക്കൽ പോലും കേൾക്കാതെ, ഒരു പൂവിന്റെ മണവും നുകരാതെ, കഠിനാധ്വാനം മാത്രമാണ് ജീവിതത്തിന്റെ ശരി, വിജയം മാത്രമാണത്തിന്റെ അളവുകോൽ എന്ന് പറയുന്ന പുതിയ കാലത്തിന്റെ ഭ്രാന്തിനു തലവെച്ചു കൊടുക്കേണ്ടതില്ല. പക്ഷെ, അദ്ധ്വാനത്തിന്റെ പ്രാധാന്യവും നന്മയും കാണാതെ പോകാതെ. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് 'കഥ കേൾക്കൂ കണ്മണീ' : അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത...

വീതം വെച്ചപ്പോൾ 07.12.2024

തർക്കിക്കാൻ ഇട വരാതിരിക്കട്ടെ. പറ്റാവുന്നത്ര പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതല്ലേ നല്ലത്; ഇനി പ്രശ്നങ്ങൾപരിഹരിക്കാൻ ഒരു മൂന്നാമൻ അവശ്യമെങ്കിൽ, ആളെ സൂക്ഷിച്ചു തെരഞ്ഞെടുക്കേണ്ടേ, അതാരെങ്കിലും ആയാൽ പറ്റില്ലല്ലോ. 4+ പ്രായത്തിലുള്ള കുട്ടികൾക്ക്. കൂടുതൽ അറിയാൻ സന്ദർശിക്കുക: https://www.kathakelkoo.in

പൂച്ചകളെ വരയ്ക്കുന്ന കുട്ടി (Male Voice) 29.11.2024

ജാപ്പനീസ് നാടോടിക്കഥ. ഓരോ കുട്ടിയും അവരുടേതായായ രീതിയിൽ അനുഗ്രഹീതനാണ്, അനുഗ്രഹീതയാണ്. അവരുടെ കഴിവുകൾ കണ്ടു പിടിക്കുന്നതും അവ പ്രോത്സാഹിപ്പിക്കുന്നതും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നത്രെ. നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പ്രതിഭകളെ കണ്ടെത്താൻ നാം ഒരിക്കലും പരാജയപ്പെടാതിരിക്കട്ടെ.

പൂച്ചകളെ വരയ്ക്കുന്ന കുട്ടി (Female Voice) 15.11.2024

ജാപ്പനീസ് നാടോടിക്കഥ. ഓരോ കുട്ടിയും അവരുടേതായായ രീതിയിൽ അനുഗ്രഹീതനാണ്, അനുഗ്രഹീതയാണ്. അവരുടെ കഴിവുകൾ കണ്ടു പിടിക്കുന്നതും അവ പ്രോത്സാഹിപ്പിക്കുന്നതും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നത്രെ. നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പ്രതിഭകളെ കണ്ടെത്താൻ നാം ഒരിക്കലും പരാജയപ്പെടാതിരിക്കട്ടെ.

ലളിതഹൃദയനായ വലിദാദ് 26.10.2024

സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം. 7+ പ്രായത്തിലുള്ള കുട്ടികൾക്ക്. ആൻഡ്രൂ ലാങ്ങും അദ്ദേഹത്തിന്റെ ഭാര്യ ലിയോനോരയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകൾ തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചു. സ്വന്തമായി കഥകൾ രചിക്കുകയും ചെയ്തു. ബാലസാഹിത്യത്തിന് ഇതിലും വലിയ സംഭാവനകൾ നൽകിയ ദമ്പതികൾ വേറെ ഉണ്ടോയെന്ന് സംശയമാണ്. ലാങ്ങിന്റെ ലോകത്...

Lyt til podcasten Malayalam Stories for Children | Katha Kelkoo Kanmanee... i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.