S Gopalakrishnan
Dilli Dali
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Husk at besøge podcastens hjemmeside og støtte skaberen: www.dillidalipodcast.com
Forfatter
S Gopalakrishnan
Kategori
Podcastens hjemmeside
Seneste episode
27. sep. 2026
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
നരസിംഹറാവുവും നിസ്സാർ ഹുസൈൻ ഖാനും ഒരു തരാനയും : Podcast in memory of a meeting with PV Narasimha Rao 56/2023 30.09.2023 11:46
ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു മാർഗിലെ ഒൻപതാം നമ്പർ വീട്ടിൽ പി . വി . നരസിംഹറാവുവിനെ ഞാൻ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു . ശുഭ്രവസ്ത്രധാരിയായി ആ കൃശഗാത്രം മുന്നിൽ വന്നിരുന്നു . അദ്ദേഹം സംസാരിച്ചത് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രത്യേക ഘരാനയെക്കുറിച്ചുമാത്രമായിരുന്നു. ആ ദിവസത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ പോഡ്‌കാസ്റ്റ് . ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ പാടിയ യമൻ രാഗതരാന അദ്ദേഹത്തിൻ്റെ ഇഷ്ട...
ഇന്ത്യാ -കാനഡ പിണക്കം : ചരിത്രവും യാഥാർഥ്യവും In conversation with R Prasannan 55/2023 25.09.2023 36:19
ആഗോളരാഷ്ട്രീയവും പ്രതിരോധരാഷ്ട്രീയവും ചരിത്രപരമായ ആഴത്തിൽ മനസ്സിലാക്കുന്ന ആർ . പ്രസന്നനുമായി സംസാരിക്കുമ്പോൾ നമ്മളും ആഗോളതലത്തിൽ നിൽക്കുന്നതുപോലെ തോന്നും. അദ്ദേഹം ഇപ്പോൾ മലയാളമനോരമയുടേയും The Week വാരികയുടേയും ഡൽഹിയിലെ റസിഡന്റ് എഡിറ്ററാണ്. ദില്ലി -ദാലിയിൽ ഇന്ത്യാ -കാനഡ പിണക്കത്തെക്കുറിച്ച് സംസാരിക്കുവാനാണ് അദ്ദേഹം എത്തിയത്. സംഭാഷണവിഷയങ്ങൾ : അപക്വമതിയും ആഗോളരാഷ്ട്രീയനേതാക്കളിലെ ആത്മരതിക്കാരിൽ ഒരാളു...
മരണം , നൃത്തം : 1939 ലെ ഒരു വൈലോപ്പിള്ളിക്കവിതയുടെ പോഡ്‌കാസ്റ്റ് അനുഭവം 54/2023 20.09.2023 18:24
പ്രിയ സുഹൃത്തേ , 'മരണം , നൃത്തം ' എന്ന പുതിയ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് താങ്കൾക്ക് സ്വാഗതം . ദാർശനികൻ സ്പിനോസ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയെന്നോണം വൈലോപ്പിള്ളി 1939 ൽ എഴുതിയ ഒരു കവിതയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് അനുഭവമാണിത് . സ്പിനോസ ചോദിച്ചു , ' ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും ?, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ നിമിഷത്തിൽ ?' വൈലോപ്പിള്ളി ഒരു നർത്തകിയെ മുൻനിർത...
ഒരു മൂന്നുമിനിറ്റ് പാട്ട് അമേരിക്കയെ പിളർക്കുമ്പോൾ : A Podcast by S. Gopalakrishnan 53/2023 15.09.2023 15:12
പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം. അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ നിന്നയാൾ കഴിഞ്ഞ മാസം ഒരു പാട്ടുപാടി , അമേരിക്കയിലെ പണിയെടുക്കുന്നവർക്കുവേണ്ടി ...അവർ അധ്വാനിക്കുന്നതിന്റെ ലാഭം കൊണ്ട് സമ്പന്നജീവിതം നയിക്കുന്നവർക്കെതിരേ ഒരു പാട്ടുപാടി . ജനങ്ങൾ ആ ഗാനം...
ഒരു പ്രഭാതത്തിൻ്റെ അവശിഷ്ടത്തിൽ നിന്ന്: പുറത്തു മഴ, അകത്ത് രാഗം പൂരിയ 52/2023 11.09.2023 20:58
ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി . പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ രാഗവും. പാട്ടുകേണ്ടുകൊള്ളുള്ള നടത്തിലെ ചിതറിയ ചിന്തകളാണ് ഈ പോഡ്‌കാസ്റ്റിൽ . സ്വന്തം ജയിൽ മുറിയ്ക്കുള്ളിൽ എല്ലാദിവസവും ഏഴുകിലോമീറ്റർ നടന്ന വിനോബ ഭാവെ , വർഷങ്ങളോളം ഒരൊറ്റകാട്ടുപാതയിൽ നടന്ന് ചിന്തയുടെ...
നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി : P. Raman talks about the poetry of G. Kumara Pillai Dilli Dali 50/2023 28.08.2023 37:31
പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം . കവി ജി .കുമാരപിള്ളയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി പി .രാമനുമായുള്ള ഒരു സംഭാഷണമാണിത്. ഏതനുഭവത്തെയും വ്യക്ത്യനുഭവമാക്കി എന്നതാണ് ജി . കുമാരപിള്ളയെ ഒരു വലിയ കവിയാക്കിയത് എന്ന് രാമൻ പറയുന്നു . 'നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി' സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
മുക്കുറ്റിയും തിരുതാളിയും : എം ജി രാധാകൃഷ്ണനോടൊത്തുണ്ടായിരുന്ന ഒരോണത്തിൻ്റെ ഓർമ്മ Dilli Dali 49/2023 24.08.2023 13:43
1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി . രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു . കുത്തബ് മിനാർ കോംപ്ലക്‌സിലൂടെ നടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു , 'വഞ്ചീശമംഗളം' ഒന്നുപാടാമോ ? ഒരു മടിയും കൂടാതെ അദ്ദേഹം പാടി , 'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം'.....എന്നിട്ട് സുന്ദരമായ കുസൃതിച്ച...
സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013 21.08.2023 1:01:38
ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്‌കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ...
അണുകുടുംബത്തിലെ കോട്ടകൾ, അതിലെ വിള്ളലുകൾ : A Podcast by S. Gopalakrishnan 47/2023 14.08.2023 16:09
ഉമേഷിന്റെ അമ്മയുടെ വാക്കുകൾ . ' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു' 2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്...
ഗാന്ധി വൈക്കം സത്യഗ്രഹത്തിന് മുൻപും പിൻപും : A podcast by S. Gopalakrishnan 46/2023 08.08.2023 33:56
ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് . 1915 ൽ ഇന്ത്യയിൽ തിരികെ എത്തിയശേഷം വൈക്കം സത്യഗ്രഹത്തിനു മുൻപ് ഗാന്ധി നേതൃത്വം കൊടുത്ത നാലു സത്യഗ്രഹങ്ങളിലും ജാതി ഒരു വിഷയമായിരുന്നില്ല. ഗാന്ധിയുടെ പിൽക്കാല രാഷ്ട്രീയ സാമൂഹിക ആത്മ...
രാഷ്ട്രീയപാർട്ടികൾക്കു കിട്ടുന്ന തെറ്റായ പണവും ഇന്ത്യയിലെ ശിങ്കിടി മുതലാളിമാരും Interview with T.K. Arun 45/2023 03.08.2023 35:58
അടുത്തകൊല്ലം ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ് . ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ അധാർമികമായ ഒരു വശം തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രമാത്രം പണം എവിടെനിന്നുകിട്ടുന്നു എന്നതാണ് . ഇന്ത്യയിലെ ഏറ്റവും പ്രമുഖ സമ്പദ്‌കാര്യ പത്രപ്രവർത്തകരിൽ ഒരാളായ ടി .കെ അരുൺ അടുത്ത കാലത്ത് ഒരു ലേഖനം എഴുതിയിരുന്നു : Corrupt political funding makes all capitalists crony. മലയാളികൾക്കായ...
ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു: സിനിയഡ് ഒ ' കൊണറിനുള്ള ആദരം 44/2023 30.07.2023 14:52
പ്രിയ സുഹൃത്തേ , 'ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു, കുഴപ്പം പിടിച്ച ലോകത്തോട് വിട ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിഞ്ഞയാഴ്ച അന്തരിച്ച പോപ്പ് ഗായിക Sinéad O'Connor നുള്ള ആദരമാണ് ഇത് . പാശ്ചാത്യ ജനപ്രിയ സംഗീതത്തിൻ്റെ പ്രകാശ -ശബ്ദ -സമ്പദ് ധാരാളിത്തത്തിനു പിന്നണിയിൽ വ്യക്തിവിഷാദത്തിൻ്റെ ഇരുട്ടുണ്ട്. ദിശാമുഖം നഷ്ടപ്പെട്ട തോണിപോലെ വിഷാദത്തിൻ്റെ നടുക്കടലിൽ അലഞ്ഞപ്പോഴും ലോ...
വാക്കിന്റെ പ്രേതസഞ്ചാരം : മലയാളത്തിലെ 'മരണ'വാക്കുകളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് 43/2023 25.07.2023 14:30
ഒരു നായയെ സ്വർഗത്തിലേക്ക് വിടാൻ മനുഷ്യന്റെ ഭാഷയ്ക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് അവളെ നാം ദിവംഗതയാക്കാത്തത്. ദിവം സ്വർഗമാണ് . അതിലേക്ക് ഗമിക്കലാണ് ദിവംഗത ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവർക്ക് മരണാന്തരകാര്യങ്ങളെയോർത്തുള്ള വെപ്രാളമാണ് മരണസംബന്ധമായ എല്ലാ വാക്കുകളിലും കാണുന്നത്. ജീവിതത്തിന്റെ മുന്തിരിസത്തുതീർന്ന് ചത്തുപോയവരാകട്ടെ, ഒന്നുമറിയുന്നില്ലാതാനും. അതിനാലാണ് കുമാരനാശാൻ എഴുതിയത് 'ചത്തവർക്ക് കണ...
വീണുപോയവരുടെ നാഥാ, എന്നെ മറുകര എത്തിച്ചാലും : A podcast by S. Gopalakrishnan on a Lalon Fakir song 42/2023 21.07.2023 17:40
പ്രിയസുഹൃത്തേ, ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി. ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം ചെയ്തു പാടി. വംശീയവൈരങ്ങളെ ചോദ്യം ചെയ്തു പാടി. ബംഗാളിലെ ഈ മഹാനായ സൂഫി അധികാരപീഠങ്ങളെ പരിഹസിച്ചുപാടി. ആ ചിന്തകകവിയുടെ പാട്ടുകൾ ടാഗോറിൻ്റെ ഗീതാവിതാനത്തേയും കാസി നസ്രുൾ ഇസ്‌ലാമിന്റെ ഗീതികളെയ...
ഉമ്മൻ ചാണ്ടിയും കേരളത്തിലെ ജനാധിപത്യമൂല്യങ്ങളും : In conversation with K Suresh Kurup 41/2023 19.07.2023 29:09
രാഷ്ട്രീയപ്രവർത്തനത്തിൽ എന്നും എതിർചേരിയിൽ നിന്നിട്ടും ഉമ്മൻ ചാണ്ടിയെ സുരേഷ് കുറുപ്പ് എന്തുകൊണ്ട് സുജനാധിപത്യമര്യാദകളുടെ പ്രതിനിധിയായി കാണുന്നു? തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന സാമുദായികാന്തർധാരകളെ ഉമ്മൻ ചാണ്ടി എങ്ങനെ സ്വാംശീകരിച്ചു? കോട്ടയത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സുരേഷ് കുറുപ്പ്, ഉമ്മൻ ചാണ്ടി ഒരു ജനപ്രതി...
MT = MT എം ടി അനുഭവത്തിലെ ആധാരശ്രുതി 39/2023 12.07.2023 16:50
ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല. എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ സർഗ്ഗജീവിതമുള്ള ഒരാൾക്ക് കേരളത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് പറയാനുള്ളത് തൻ്റെ എഴുത്തിന്റെ സമഗ്രതയിലുണ്ടെന്ന മട്ടിലാണ് ആ അസാന്നിദ്ധ്യം. അസാന്നിദ്ധ്യത്തിലും സന്നിഹിതമാകുന്ന ഒരു ശ്ര...
വിരലുകളിൽ തലച്ചോറുണ്ടായിരുന്ന ഒരാൾ : ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്ര സംഭാവനകൾ In conversation with EP Unny 38/2023 07.07.2023 38:06
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്രസംഭാവനകളെക്കുറിച്ച് പ്രമുഖ ദേശീയ കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണിയുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . നമ്പൂതിരിയുടെ ദൃശ്യപരമായ ഓർമ്മശക്തി, അദ്ദേഹത്തിൻ്റെ സവിശേഷ ലാവണ്യലോകങ്ങൾ, അദ്ദേഹമുൾപ്പെട്ട ഒരു സഹൃദയസംഘത്തിന്റെ സാമൂഹ്യബദ്ധതകൾ, നമ്പൂതിരിയുടെ ഒറിജിനലുകൾ സംരക്ഷിയ്ക്കപ്പെടേണ്ടതിന്റെ അടിയന്തിരാവശ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംഭാഷണ...
ഞങ്ങൾ മരണവുമായി കളിക്കുന്നവർ : A podcast by S. Gopalakrishnan on an Uzbek song 37/2023 04.07.2023 9:56
ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... : &#...
മഹിമയുടെ ആയുർദൈർഘ്യം : പി . ചിത്രൻ നമ്പൂതിരിപ്പാടിനുള്ള ആദര പോഡ്‌കാസ്റ്റ് A talk with D Ashtamoorthy 36/2023 30.06.2023 36:43
അന്തരിച്ച പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി-ദാലി പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം. നാലു പതിറ്റാണ്ടുകളിൽ അദ്ദേഹത്തോടടുത്ത് ജീവിച്ച മരുമകൻ ഡി. അഷ്ടമൂർത്തിയുമായുള്ള സംഭാഷണമാണിത്. എന്തുകൊണ്ട് അബ്രഹാമിക് മതങ്ങളിലെ പിതാമഹനില ചിത്രൻ നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നു എന്ന് അഷ്ടമൂർത്തി കരുതുന്നു? നൂറ്റിമൂന്നാം വയസ്സിലും വൈകുന്നേരം നടക്കാനിറങ്ങിയ അദ്ദേഹത്തിൻ്റെ ഓജസ്സാർന്ന ജീവിതരീതികൾ എന്താ...
പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ : P. Bhaskaran centenary podcast by S. Gopalakrishnan 34/2023 14.06.2023 11:19
1833 ൽ ഒരു കപ്പലിൽ ഇരുന്ന് ദുഃഖിതനായ ഒരു പുരോഹിതൻ എഴുതിയ പ്രാർത്ഥനയാണ് 'വെളിച്ചമേ നയിച്ചാലും' എന്നത്. പതിന്നാലാം നൂറ്റാണ്ടിലെ വിജയനഗരസാമ്രാജ്യത്തിന്റ ഒരു ശിലാലിഖിതത്തിലാണ് 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ളത്. പുല്ലിലും പൂവിലും പുഴുവിലും കിളിയിലും വന്യജീവിയിലും വനചരനിലും ജീവബിന്ദുവിൻ അമൃതം തൂകിയ ലോകപാലകനുവേണ്ടി മതനിരപേക്ഷമായ പ്രാർത്ഥനാഗാനം രചിക്കുമ്പോൾ പി...
ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? റസൂലൻ ബായിയുടെ ജീവിതവും ഒരനശ്വരഗാനവും A Podcast by S. Gopalakrishnan 33/2023 10.06.2023 23:39
ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ചൈത്രമാസഗാനമുണ്ട് ഹിന്ദുസ്താനി സംഗീതത്തിൽ . റസൂലൻ ബായി പാടി അനശ്വരമാക്കിയ ഗാനം . ബനാറസ് പൂരബ് അംഗ് ശൈലിയിലെ ഈ മഹാഗായികയുടെ അഹമ്മദബാദിലെ വീട് 1969 ലെ വർഗ്ഗീയകലാപത്തിൽ അഗ്നിക്കിരയായി . 1974 ൽ മരിക്കുമ്പോൾ പട്ടിണിയായിരുന്നു . എന്നാൽ ഇന്നും ആ ഗാനം കാലത്തെ അതിജീവിക്കുന്ന പവിഴമായി തുട...
മാപ്പ്, പ്രീയപ്പെട്ട കാതലീൻ : A podcast on Kathleen Folbigg's innocence 32/2023 07.06.2023 7:29
സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു എന്ന കുറ്റത്തിന് കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒരമ്മ, അവർക്കുമേൽ ആരോപിതമായ കുറ്റം, അവർ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട കൃത്യം , അവർ ചെയ്തിട്ടില്ല എന്ന് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നു . ആ അമ്മയെ വിട്ടയക്കുവാൻ പോകുന്നു . ഈ വാർത്ത , നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആയിരക്കണക്കിന് വാർത്തകളിൽ ഒന്ന് എന്ന നിലയിലല്ല നമ്മുടെ മുന്നിൽ കിടക്കുന്നത് . മനുഷ്...
ദ്രാവിഡം മെരുങ്ങുമോ ? ഉത്തരേന്ത്യൻ ഹിന്ദുത്വ പദ്ധതിയും തമിഴ് നാടും Interview with Amrith Lal 31/2023 04.06.2023 35:55
രോഷാകുലയായ കണ്ണകി മധുരയിൽ പ്രവേശിച്ചപ്പോൾ കൊട്ടാരത്തിലെ സെങ്കോൽ വളഞ്ഞു എന്ന് ചിലപ്പതികാരം പറഞ്ഞത് ഏത് ധർമ്മച്യുതിയുടെ മുഹൂർത്തത്തിലാണ് ? പാർലമെന്റിൽ സെങ്കോൽ സ്ഥാപിച്ച ദിവസം സൻസദ് മാർഗിൽ ഗുസ്തി വനിതാതാരത്തിൻ്റെ കണ്ണീരുവീണപ്പോൾ ഇതാ സെങ്കോൽ വളഞ്ഞു എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇളങ്കോ അടികളെ ഓർത്തുകൊണ്ട് പറഞ്ഞപ്പോൾ അതു ചൂണ്ടിയത് ആഴമേറിയ ചില ബോധ്യങ്ങളിലേക്കാണോ ? തമിഴ് സ്വാഭിമാന പ്രസ്ഥാന...
തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം Interview with Stanly Johny, International Affairs Editor, The Hindu 30/2023 31.05.2023 33:34
പ്രിയ സുഹൃത്തേ , നഷ്ടപ്പെട്ട ഓട്ടോമൻ സാമ്ര്യാജ്യത്തിൻ്റെ ഗൃഹാതുരതയുടെ ചെങ്കോൽ ആണോ Erdogan പേറിയിരിക്കുന്നത് ? അവസാനത്തെ സുൽത്താൻ താനാണെന്ന് അയാൾ കരുതുകയാണോ ? തുർക്കിയിലെ ലിബറൽ-നാഗരിക ജനതയും Recep Tayyip Erdogan ന് എതിരായിരുന്നിട്ടും തുർക്കിയുടെ ഹൃദയഭൂമി എന്തുകൊണ്ട് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു ? തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . The Hindu ദിനപ്പത്രത്തിൻ്റ...
നവ്ഖലിയിലെ ചെങ്കോലും സുചേതയുടെ ജനഗണമനയും A Podcast by S. Gopalakrishnan 29/2023 27.05.2023 10:54
ചരിത്രത്തിലെ സമ്മാനിതരായ, വിജയികളായ പ്രച്ഛന്നവേഷങ്ങളെ മറന്നിട്ട് മനുഷ്യൻ ഓർത്തിരിക്കുന്നത് ഒരൊറ്റമുണ്ടുമായി കുരിശിൽ മനുഷ്യപുത്രനേയും ഒരൊറ്റമുണ്ടിൽ വെടിയേറ്റുമരിച്ച ഗാന്ധിജിയേയുമാണ്. ജഗദ് ഭക്ഷകനായ കാലം എന്തോർക്കും എന്ത് ബാക്കിവെയ്ക്കും ? ആധുനിക ഇന്ത്യ നൈതികലോകത്തിന് കൈമാറ്റം ചെയ്ത ചെങ്കോൽ ഗാന്ധിജി നവ്ഖലിയിലെ രക്തനിലത്തിൽ നടക്കാനുപയോഗിച്ച ഊന്നുവടിയാണ്. നവ്ഖലിയിൽ ഗാന്ധിജിയുടെ കൂടെ നടന്നിരുന്ന ധീരവനിത...
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.