DC Books

Novel Sahithyamaala | നോവൽ സാഹിത്യമാല

Fiction EN ↓ Epizody: 31

ഇവിടെ കേൾക്കാം.... വായിക്കാൻ മറന്ന, വായിക്കാനായി മാറ്റിവെച്ച, വായിക്കാൻ അങ്ങേയറ്റം ആഗ്രഹിച്ച നോവലുകളുടെ സംഗ്രഹീത രൂപം

Autor

DC Books

Kategorie

Fiction

Web podcastu

hubhopper.com

Nejnovější epizoda

1. led 2024

Kde poslouchat?

Podcasty v aplikaci Replaio Radio Už brzy

Podcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty

Stáhnout z Google Play Nainstaluj zdarma Android téměř 10 mil. stažení · hodnocení 4,8 iOS už brzy

Epizody

പരിണാമം | എം പി നാരായണപിള്ള | നോവൽ സാഹിത്യമാല 01.01.2024

ഭരണകൂടത്തിന്റെ സ്വഭാവം മതപരമോ സൈനികമോ മുതലാളിത്തമോ സോഷ്യലിസമോ ജനാധിപത്യമോ ഏകാധിപത്യമോ എന്തും ആയിക്കോട്ടെ.... ചാരവലയങ്ങളും തടങ്കല്‍പാളയങ്ങളുമില്ലാത്ത ഒരു ഭരണവ്യവസ്ഥ ഭൂമിയിൽ സൃഷ്ടിക്കാൻ ഇന്നോളം ആർക്കും കഴിഞ്ഞിട്ടില്ല. കേൾക്കാം, അധികാരത്തിന്റെ ഈ നൈതികപ്രശ്‌നം സമര്‍ത്ഥമായി അഭിവ്യഞ്ജിപ്പിക്കുന്ന നോവൽ. ORDER NOW !!! ️ പരിണാമം - എം പി നാരായണപിള്ള

ഫ്രാൻസിസ് ഇട്ടിക്കോര | ടി ഡി രാമകൃഷ്ണൻ | നോവൽ സാഹിത്യമാല 18.12.2023

ഫ്രാൻസിസ് ഇട്ടിക്കോരയെന്ന ആഗോള കുരുമുളക് വ്യാപാരിയുടെയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റെയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഉൾക്കൊള്ളുന്ന നോവൽ. ORDER NOW ️ ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി ര...

സ്മാരകശിലകൾ | പുനത്തിൽ കുഞ്ഞബ്ദുള്ള | നോവൽ സാഹിത്യമല 04.12.2023

മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യര്‍ത്ഥതയെക്കുറിച്ചും മരണത്തിന്റെയും ശൂന്യതയുടെയും സങ്കീര്‍ണ്ണതകളെക്കുറിച്ചും ഒരേ സ്വരത്തില്‍ വാചാലരായ സമകാലികരില്‍നിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തിയ നോവൽ.... കേൾക്കാം, സ്മാരകശിലകള്‍.

ഭൂതരായർ അപ്പൻ തമ്പുരാൻ | നോവൽ സാഹിത്യമാല 10.11.2023

കേരളചരിത്രം പശ്ചാത്തലമാകുന്ന നോവലാണ് ഭൂതരായർ.ഒപ്പം പഴംകഥകളും രാഷ്ട്രീയവും ആദിമകേരളവും ഭൂപ്രകൃതിയും കലാരൂപങ്ങളുമെല്ലാം പ്രതിപാദ്യവിഷയമായിരിക്കുന്ന അപ്പൻ തമ്പുരാന്റെ ഭൂതരായരിലൂടെ......

ഒരു തെരുവിന്റെ കഥ | എസ് കെ പൊറ്റെക്കാട്ട് | Novel sahithyamala 01.11.2023

ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തില്‍ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിര്‍വ്വഹിച്ച്, സ്വന്തമായ ജീവിതാഭിനയം പിന്തുടര്‍ന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തില്‍ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ത്തി അന്തര്‍ദ്ധാനം ചെയ്തു. ചരിത്രകാരന്മാര്‍ മി...

അഗ്നിസാക്ഷി | ലളിതാംബിക അന്തർജ്ജനം | Novel Sahithyamala 19.10.2023

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ.... നമ്പൂതിരി സമുദായത്തിലെ മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവും ആയ ആചാരങ്ങൾക്കെതിരെ ശബ്ദിച്ച നോവൽ..... ഒരു കാലഘട്ടത്തിന്റെ ഐതിഹാസിക ചരിത്രത്തിന്റെ നേർസാക്ഷ്യം... കേൾക്കാം അഗ്നിസാക്ഷി

കാമമോഹിതം | സി വി ബാലകൃഷ്ണൻ | നോവൽസാഹിത്യമാല 14.10.2023

വിധിവൈഭവത്തിന്റെ വൈചിത്ര്യം വിളിച്ചോതിക്കൊണ്ട് മോഹതമസ്സിലാണ്ട ജാജലി എന്ന ഗുരുവിന്റെ അത്യാശ്ചര്യകരമായ കഥയാണ് കാമമോഹിതം. പ്രമേയപരമായ തീക്ഷ്ണതയ്‌ക്കൊപ്പം രചനാശൈലിയുടെ സുഭഗതകൊണ്ടും ആസ്വാദ്യമധുരമായ കൃതി. പുരാണകഥാസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് അന്തര്‍ഭാവങ്ങളുടെ സംഘര്‍ഷങ്ങള്‍ക്ക് നൂതന വ്യാഖ്യാനം നല്കുന്ന ആവിഷ്‌കാര വൈഭവം. കേൾക്കാം, കാമമോഹിതം

സുന്ദരികളും സുന്ദരന്മാരും | ഉറൂബ് | നോവൽ സാഹിത്യമാല 03.10.2023

ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി--നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി---വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്‍വ്വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല്‍ നിര്‍ണ്ണ യിക്കപ്പെട്ട സ്വത്വഘടനയില്‍നി...

രണ്ടിടങ്ങഴി | തകഴി | നോവൽ സാഹിത്യമാല 28.09.2023

പകലന്തിയോളം പാടങ്ങളില്‍ പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉണര്‍ന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കരണം..... കേൾക്കാം, രണ്ടിടങ്ങഴി....

യന്ത്രം | മലയാറ്റൂർ രാമകൃഷ്ണൻ | നോവൽ സാഹിത്യമാല 12.09.2023

ഭരണസിരാകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ സംഘർഷഭരിതമായ കഥ പറയുന്ന നോവലാണ് മലയാറ്റൂരിന്റെ 'യന്ത്രം'. ഭരണത്തിന്റെ അത്യുന്നതങ്ങളിലെ തലപ്പാവ് ആദ്യമായി അഴിയുകയാണ്, ഈ നോവലിൽ. അധികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളും ബ്യൂറോക്രസിയുടെ ഉള്ളറകളും മനുഷ്യമനസ്സുകളുടെ സങ്കീർണതകളും വായനക്കാർക്ക് മുന്നിൽ വെളിവാക്കുന്ന 'യന്ത്രത്തിലൂടെ..'

ബാല്യകാലസഖി | വൈക്കം മുഹമ്മദ് ബഷീർ | നോവൽ സാഹിത്യമാല 04.09.2023

മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ഈ നോവലിനെ പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. കേൾക്കാം, ബാല്യകാലസഖി

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | എം മുകുന്ദൻ | നോവൽസാഹിത്യമാല 21.08.2023

മയ്യഴിയുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ... ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരൻ മലയാളസാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി. മലയാളത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവലിലൂടെ...

ആലാഹയുടെ പെണ്മക്കൾ | സാറാ ജോസഫ് | നോവൽ സാഹിത്യമാല 10.08.2023

നാഗരികതയുടെ നിന്ദ്യവ്യവഹാരങ്ങളിൽ അമർന്നു പോയ ഒരു ജനതയുടെ വേരുകളിലൂടെയുള്ള യാത്രയാണ് ഈ നോവൽ. അവകാശികളില്ലാത്ത ആത്മാക്കൾ ഉറങ്ങുന്ന കോക്കാഞ്ചിറയെയാണ് നോവലിസ്റ്റ് വരച്ച് കാട്ടുന്നത്. സ്വയം നിർമ്മിക്കുവാനും നവീകരിക്കപ്പെടുവാനുമുള്ള ഒരു ജനവിഭാഗത്തിന്റെ ശ്രമങ്ങളിലൂടെയും സ്ത്രീമനസുകളുടെ ഉള്ളടരുകളിലൂടെയും ഒരു യാത്ര..

മരക്കാപ്പിലെ തെയ്യങ്ങൾ | അംബികാസുതൻ മാങ്ങാട് | നോവൽ സാഹിത്യമാല 04.08.2023

ആഗോളീകരണത്തിന്റെ ഏകശാസനത്തിൽ ഞെരുക്കപ്പെടുന്ന നാട്ടുതനിമകളും നാട്ടുചരിത്രങ്ങളും വരവിളിപോലെ ദേശാന്തരീക്ഷത്തിൽ അലയുന്നു. എല്ലാം ഉപഭോഗച്ചരക്കാകുമ്പോൾ വാമൊഴിചരിത്രത്തിന്റെ കേൾവിപ്പെരുമകളിൽ നിന്ന് വീണ്ടെടുപ്പുകൾക്കായി ചില കാതോർക്കലുകൾ ഉണ്ടാകുന്നു. കേൾക്കാം, ആധുനികജീവിതത്തിന്റെ പ്രതിസന്ധികളും പ്രതിരോധങ്ങളും എഴുതപ്പെടാത്ത ദേശചരിത്രങ്ങളും രേഖപ്പെടുത്തുന്ന നോവൽ ; മരക്കാപ്പിലെ തെയ്യങ്ങൾ

ഹെർബേറിയം | സോണിയ റഫീക്ക് | നോവൽ സാഹിത്യമാല 27.07.2023

പ്രകൃതിയും മനുഷ്യനും തമ്മിൽ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറയുന്ന നോവൽ. മരുഭൂമിയുടെ ഊഷരതയിൽ നിന്ന് ജൈവപ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെർബേറിയം തുറന്നിടുന്നത്. നില മറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഹെർബേറിയം. ഒപ്പം ഈ കാലഘട്ടം ഉണക്കി ഫയലുകളിലാക്കാൻ പോകുന്ന പച്ചപ്പ്, പുറത്ത് പച്ചപിടിച്ചു തന്നെ നിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ നോവൽ വിരൽ...

മാവേലിമൻറം കെ ജെ ബേബി | നോവൽ സാഹിത്യമാല 22.07.2023

വയനാട്ടിലെ ഗിരിവർഗ്ഗക്കാരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന പൈതൃകശക്തിയുടെ നാനാവിധ വൈവിധ്യങ്ങളെയും ആദരവോടെ ആവിഷ്കരിക്കുന്ന നോവലിലൂടെ...

അടയാളങ്ങൾ സേതു- നോവൽ സാഹിത്യമാല 11.07.2023

ഒരു ജന്മത്തിന്റെ മുഴുവൻ സുഖദുഃഖങ്ങൾ, കറുപ്പും വെളുപ്പുമായി ശരീരത്തിൽ അടയാളപ്പെടുത്തിയ പെൻഗ്വിനുകൾ പൂർവ്വജന്മത്തിൽ വിധവകളായിരുന്നു. ഏകാന്തമായി, ഹിമധ്രുവങ്ങളിൽ തപസ്സിന് വിധിക്കപ്പെട്ട അവയുടെ കുലത്തിൽ പിറന്ന പ്രിയംവദയുടെ കഥ - ഒപ്പം മകൾ നീതുവിന്റെയും. സ്വപ്നസദൃശ്യമായ ആഖ്യാനചിത്രങ്ങളിലൂടെ ജീവിതത്തിന്റെ സങ്കീർണ്ണസമസ്യകൾ അവതരിപ്പിക്കുന്ന സേതുവിന്റെ ഏറ്റവും മികച്ച കൃതികളിലൊന്ന്. കേൾക്കാം, 2006 ലെ വയലാർ അവ...

എൻമകജെ അംബികാസുതൻ മാങ്ങാട് നോവൽ സാഹിത്യമാല 06.07.2023

മനുഷ്യന്റെ അന്ധമായ ഇടപെടൽ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ പറയുന്ന നോവലാണ് എൻമകജെ. എൻഡോസൾഫാൻ ദുരന്തത്തിന് ഇരയായി തീർന്ന കാസർകോട്ടെ എൻമകജെ എന്ന ഗ്രാമവാസികളുടെ ദുരന്തത്തിലേക്ക് വിരൽചൂണ്ടുന്നതോടൊപ്പം സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗത്തോട് ഭരണകൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നുമുണ്ട് എൻമകജെ.

ഖസാക്കിന്റെ ഇതിഹാസം ഒ വി വിജയൻ നോവൽ സാഹിത്യമാല 27.06.2023

ആധുനികാനന്തര ഭാവുകത്വത്തെ പ്രകാശിപ്പിച്ച നോവൽ, മലയാള നോവൽ സാഹിത്യചരിത്രത്തെ ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും വിഭജിച്ച കൃതി - ഈ വിശേഷണങ്ങൾ ഒക്കെയും ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് സ്വന്തം. സാഹിത്യലോകത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. നന്മയുടെ വിളനിലങ്ങളായ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച നോവൽ കൂടിയാണിത്.. ഖസാക്ക് വീണ്ടും വീണ്ടു...

അന്ധകാരനഴി - ഇ സന്തോഷ്‌കുമാർ 21.06.2023

കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി; അന്ധകാരനഴി!തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന ഈ നോവലിലൂടെ ഒരു യാത്ര...

നിരീശ്വരൻ - വി ജെ ജയിംസ് 17.06.2023

ലോകത്തിന്റെ ഉത്പത്തിക്കു കാരണവും സകല ജീവജാലങ്ങളെയും നേർവഴി നടത്തുന്നവനുമെന്ന് കരുതപ്പെടുന്ന ദൈവസങ്കല്പത്തിന് ചുറ്റും നിറഞ്ഞാടുന്ന പൊള്ളത്തരങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം ; നിരീശ്വരൻ! ORDER NOW- നിരീശ്വരൻ

ആരാച്ചാർ 07.06.2023

ഭാരതത്തിന്റെയും മുഴുവൻ ലോകത്തിന്റെയും ശക്തിയുടെയും സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമായി ഉയർത്തപ്പെടുന്ന ചേതന എന്ന 22 കാരിയുടെ കഥ പറയുന്ന നോവൽ. ഇത് തൂക്കുകയറിന്റെ ശക്തിയുള്ള സ്ത്രീത്വത്തിന്റെ കഥ..ആരാച്ചാർ!

മഞ്ഞവെയിൽ മരണങ്ങൾ 22.05.2023

ആഖ്യാനത്തിന്റെ വിസ്തൃത ഭൂപടത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്ന, ഫിക്ഷനെ അതിന്റെ പാരമ്യതയിൽ എത്തിച്ച ബെന്യാമിന്റെ നോവലാണ് 'മഞ്ഞവെയിൽ മരണങ്ങൾ'. ഈ നോവലിലൂടെ, അന്ത്രപ്പേർ കുടുംബത്തിന്റെ രഹസ്യനിലവറകളിലൂടെ, മറിയം സേവയിലൂടെ, ദുരൂഹമരണങ്ങളിലൂടെ ഒരു യാത്ര....

മനുഷ്യന് ഒരു ആമുഖം 16.05.2023

ഇത് അര്‍ത്ഥരഹിതമായ കാമനകള്‍ക്ക് വേണ്ടി വ്യര്‍ത്ഥജീവിതത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ക്കായുള്ള ഒരാമുഖം. തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ ഈ നോവലില്‍ പറയുന്നത്. കേള്‍ക്കാം; പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന കുറേയേറെ മനുഷ്യരുടെ കഥ- മനുഷ്യന് ഒരു ആമ...

ധർമ്മരാജ, സി വി യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക. 02.05.2023

മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ ഭരണകാലം. സ്വച്ഛമായി പുരോഗമിച്ചു വന്ന തിരുവിതാംകൂറിനുമേൽ ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴൽ വീഴ്ത്തി. മൈസൂർ സുൽത്താനായ ഹൈദരാലിഖാൻ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാരാദികൾ അകത്തും വിധ്വംസനങ്ങൾക്ക് കോപ്പു കൂട്ടി. കേൾക്കാം അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവ ഉയർത്തിയ ക്ഷോഭങ്ങളെക്കുറിച്ചും വിനകളെക്കുറിച്ചുമൊക്കെ...

Poslouchej podcast Novel Sahithyamaala | നോവൽ സാഹിത്യമാല v Replaio

Rádio a podcasty v jedné aplikaci - zdarma a bez registrace. Nainstaluj si ji ještě dnes a nepropásni premiéru

Stáhnout z Google Play

Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály