uk

Mathrubhumi

Interview

Music ML ↓ Епізодів: 28

അഭിമുഖങ്ങള്‍ അതിലൂടെ അനുഭവങ്ങളും വിശേഷങ്ങളും

Обов'язково відвідайте сайт подкасту та підтримайте його автора: www.spreaker.com

Автор

Mathrubhumi

Категорія

Music

Сайт подкасту

www.spreaker.com

Останній епізод

2 вер 2024

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

നല്ല കൈയക്ഷരം വേണോ കാലിഗ്രാഫിക്ക്? | Interview with Calligraphy Expert Narayana Bhattathiri 02.09.2024

കാലിഗ്രാഫി വിദഗ്ദ്ധന്‍ എന്‍ ഭട്ടതിരി പറയുന്നു   എങ്ങനെ നല്ല ഭംഗിയായി എഴുതാന്‍ കഴിയും? എല്ലാവര്‍ക്കും നല്ല ഭംഗിയില്‍ എഴുതാന്‍ പറ്റുമോ പലര്‍ക്കുമുള്ള സംശയമാണിത്. കാലിഗ്രാഫിയുടെ ചരിത്രമെന്താണ് എന്താണെന്ന് കാലിഗ്രഫിയെന്നും തുടങ്ങി കാലിഗ്രഫിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് കാലിഗ്രാഫി വിദഗ്ദ്ധന്‍ എന്‍ ഭട്ടതിരി ഒപ്പം കൊച്ചിയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിനെക്കുറിച്ച...

'ജീവിതാനുഭവങ്ങളാണ് എന്റെ എഴുത്തിനാധാരം'- വിജയരാജമല്ലിക 16.03.2022

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും കവയത്രിയുമാണ് വിജയരാജമല്ലിക. മലയാള വ്യാകരണം തീരെ അറിയാത്ത അവസ്ഥയിൽ നിന്നും അഭിനന്ദനാർഹയായ കവയത്രിയായി മാറിയത് എങ്ങനെയെന്ന് അവർ പങ്കുവെയ്ക്കുന്നു.

ഹൃദയത്തിലെ സെല്‍വ മലയാളിയാണ് | Interview 29.01.2022

ഹൃദയം എന്ന ചിത്രം കണ്ടവരാരും ഈ സംഭാഷണമോ അത് പറയുന്ന സെല്‍വയേയോ ഒരിക്കലും മറക്കാനിടയില്ല. അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്‍കുന്നത് സെല്‍വയാണ്. ഒരര്‍ത്ഥത്തില്‍ ആ ചങ്ങാതിക്കൂട്ടത്തിന്റെ ഹൃദയം തന്നെയാണ് സെല്‍വ. സെല്‍വയായെത്തിയത് ഒരു മലയാളി നടനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി കലേഷ് രാമാനന്ദ് ആണ് ഹൃദയത്തിലെ സെല്‍വ. തിയേറ്റര്‍ കല...

'കഥകളിയില്‍ എത്രയോ പ്രധാനവേഷങ്ങള്‍ സ്ത്രീകള്‍ കെട്ടിയാടുന്നു; പുതിയ തീരുമാനം ചരിത്രപരം | Interview with Ranjini Kizhakke Pisharam 20.10.2021

കേരള കലാമണ്ഡലത്തില്‍ കഥകളി വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാനുളള ചരിത്രപരമായ തീരുമാനത്തെ കൈയടികളോടെയാണ് ഈ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുകുലസമ്പ്രദായത്തില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു കലാമണ്ഡലത്തില്‍ നേരത്തേ കഥകളിവേഷത്തില്‍ പ്രവേശനം കലാമണ്ഡലത്തിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ്...

ഭര്‍ത്താവ് മോളെ എന്ന് വിളിച്ചില്ല: കാമുകനൊപ്പം പോയ സ്ത്രീ വനിതാ കമ്മീഷനോട് പറഞ്ഞത് | interview with shahida-kamal 25.09.2021

2020-ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാനഭംഗ കേസുകളില്‍ 96 ശതമാനവും വീട്ടിലുള്ളവരൊ ബന്ധുക്കളൊ സുഹൃത്തുക്കളൊ സ്ത്രീകളുമായി അടുത്തു ബന്ധമുള്ളവരൊ ആണ് പ്രതികള്‍. വെറും നാല് ശതമാനം മാത്രമാണ് അപരിചിതരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിതാ കമാല്‍ സംസാരിക്കുന്നു തയ്യാറാക്കി അവതരിപ്പിച്ചത് ശങ്കര്‍ സി.ജി

അറിയാം ആംഗ്യ ഭാഷയെക്കുറിച്ച് | International Day of Sign Languages Special Podcast 23.09.2021

സെപ്തംബര്‍ 23 അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനമായി നാം ആചരിക്കുകയാണ്. We sign for Human Rights എന്നതാണ് ഐക്യ രാഷ്ട്ര സഭ ഇത്തവണ ആംഗ്യ ഭാഷാ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. ആംഗ്യ ഭാഷയുടെ വ്യത്യസ്തങ്ങളായ സവിശേഷതകള്‍, ആംഗ്യഭാഷയ്ക്ക് നിലവില്‍ സമൂഹത്തിലുള്ള പ്രചാരം, ആംഗ്യഭാഷാ പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്...

ഇനി നേരിലൊന്നു കാണണം ഇഷ്ടപ്പെട്ട പായസം വെച്ചുകൊടുക്കണം ലാലേട്ടന്റെ 'കട്ടഫാന്‍' പറയുന്നു | interview with Rukminiyamma 22.09.2021

കഴിഞ്ഞ ദിവസമാണ് മോഹന്‍ ലാലിനെ കാണാന്‍ ആ?ഗ്രഹമുണ്ടെന്നു പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ വൈറലായത്. തൃശ്ശൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജോബി ചുവന്നമണ്ണ് പകര്‍ത്തിയ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉടന്‍ വീഡിയോ താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വൈകാതെ രുക്മിണിയമ്മയെ തേടി സാക്ഷാല്‍ മോഹന്‍ ലാലിന്റെ വിളിയുമെത്തി. കോവിഡ് മഹാമാരി ഒതുങ്ങിയാലുടന്‍ നേരിട്ട് കാണാമെന്ന ഉറപ്പും താരം...

സലിം കുമാര്‍ ഒരിടത്തും പറയാത്ത 'ആ കഥ'; ബാബു ജനാര്‍ദനന്‍ പറയുന്നു | interview with Babu Janardhanan 21.09.2021

സലിം കുമാര്‍ ഒരിടത്തും പറയാത്ത 'ആ കഥ'; അച്ഛനുറങ്ങാത്ത വീടിലേക്ക് സലിം കുമാര്‍ എത്തുന്നതിന് ഒന്ന് രണ്ട് വിഷയങ്ങളുണ്ട്. കുതിരവട്ടം പപ്പുവിനേപ്പോലെയാണ് എനിക്ക് സലിം കുമാറിനെ തോന്നിയിട്ടുള്ളത്. പപ്പുവേട്ടന് അധികം സീരിയസ് വേഷങ്ങളൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. സലിം കുമാറിനെ ഞാന്‍ പേഴ്‌സണലി തന്നെ കാണുകയായിരുന്നു. ബാബു ജനാര്‍ദനന്‍ പറയുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ് ദാസ് | എഡിറ്റ് ദിലീപ് ടി.ജി

ആ 12 കോടി എന്തുചെയ്യും ബമ്പറടിച്ച ജയപാലന്‍ ചേട്ടന്‍ പറയുന്നു |interview with lottery winner 21.09.2021

റിസള്‍ട്ട് അറിഞ്ഞതിന്റെ പിറ്റേദിവസം ആണ് ഭാര്യയോട് പോലും ജയപാലന്‍ ചേട്ടന്‍ ലോട്ടറി അടിച്ച കാര്യം പറഞ്ഞത്. ഓണം ബമ്പര്‍ വിജയി ജയപാലന്‍ ചേട്ടന്‍ ആര്‍.ജെ ജോഷ്‌നിയുമായി നടത്തിയ അഭിമുഖം കേള്‍ക്കാം.

സലീമേട്ടന്‍ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല; വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ |Interview with vishnu unnikrishnan 20.09.2021

എനിക്ക് വളരേക്കാലം മുതല്‍ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രം ഗമാണ് ആദ്യത്തേത്. പിന്നെ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയില്‍... അഭിനയത്തില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സലീം കുമാറിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ...

സമുദായ നേതാക്കളെ നേരില്‍ കണ്ടത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചല്ല: വി.ഡി സതീശന്‍ | Interview with VD Satheesan 18.09.2021

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സമുദായ നേതാക്കളെ നേരില്‍ക്കണ്ടത് രാഷ്ട്രീയനേട്ടം ലക്ഷ്യവെച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സമൂഹത്തില്‍ വിദ്വേഷമുണ്ടാകുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അതിരുവിടുന്നുവെന്ന് തോന്നിയപ്പോള്‍ പ്രശ്നം പരിഹരിക്കാനാണ് പാര്‍ട്ടി ഇടപെട്ടതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ കോണ്‍ഗ്രസിനെ മാതൃകയാക്കിയാണെങ്കില്‍...

ആദ്യത്തെ നിപ ഒരു പാഠമായിരുന്നു, പകച്ചു നിൽക്കാതെ പ്രതിരോധിച്ചു - ശൈലജ ടീച്ചർ 12.09.2021

2018ലെ നിപയില്‍ നിന്ന് കേരളം പഠിച്ചത് ഒരു വലിയ പാഠമാണ്. മഹാമാരിയെ എങ്ങനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്ന പാഠം. മാസ്‌കിന്റേയും പി.പി.ഇ. കിറ്റിന്റേയും ഉപയോഗവും ക്വാറന്റൈനുമെല്ലാം കേരളം ആദ്യം ശീലിച്ചത് നിപയില്‍ നിന്നാണ്. ലോക ശ്രദ്ധനേടിയ ആ കേരളാ മോഡല്‍ തന്നെയായിരുന്നു നിപ വീണ്ടും വന്നപ്പോളും കോവിഡിലും നമ്മള്‍ രോഗപ്രതിരോധത്തിന് ഉപയോഗിച്ചത്. അന്ന് നിപ പ്രതിരോധത്തിന്റെ അമരക്കാരിയായിരുന്ന മുന്‍ ആരോഗ്യമന...

വാക്‌സിനോട് മുഖം തിരിക്കുന്നത് ധീരതയോ വിഡ്ഢിത്തമോ? ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ | importance of vaccination 11.09.2021

കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് വാക്സിനേഷനു കല്‍പ്പിച്ച് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന്‍ ഇന്ന് 72 കോടി പിന്നിട്ടിരിക്കുന്നു. എന്നാല്‍ കോവിഡ് വാക്സിനേഷനോട് വിമുഖത കാണിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. യഥാര്‍ഥത്തില്‍ വാക്സിനുകളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ധീരന്‍മാരോ അതോ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരോ? ഈ വിഷയത്തില...

ആത്മഹത്യയെ പ്രതിരോധിക്കേണ്ടത് എങ്ങനെ ഡോക്ടര്‍ പറയുന്നു | World Suicide Prevention Day 10.09.2021

ആത്മഹത്യയെ പ്രതിരോധിക്കേണ്ടത് എങ്ങനെ ഡോക്ടര്‍ പറയുന്നു ഒറ്റപ്പെടലിന്റെ കപ്പലില്‍ നങ്കൂരമിട്ടിരിക്കുന്ന മനസ്സിലാണ് ആത്മഹത്യപ്രവണതയുടെ തിരമാലകള്‍ വന്നാഞ്ഞടിക്കുക. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന് തോന്നലാണ് അവര്‍ക്ക് ഉണ്ടാകേണ്ടത്. മാനസികരോഗങ്ങളെ പറ്റിയുള്ള തെറ്റിധാരണകളെ കുറിച്ചും വിഷാദരോഗങ്ങളുടെ കാരണങ്ങളെയും പറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.രമേശ് പറയുന്നത് ക...

ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകള്‍: നിപ ബാക്കിയാക്കിയ മുത്തലിബ് പറയുന്നു 10.09.2021

18 പേരുടെ ജീവനാണ് 2018 ല്‍ നിപ വൈറസ് കവര്‍ന്നെടുത്തത്. അസുഖം ബാധിച്ച് മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്ന് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍. ആ വീട്ടില്‍ ബാക്കിയായത് ഉമ്മയും ഇളയമകന്‍ മുത്തലിബും മാത്രം. പിതാവിനെയും സഹോദരങ്ങളെയും നഷ്ടമായതിന് ശേഷം മുത്തലിബിനെയും ഉമ്മയെയും കാത്തിരുന്നത് ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകളാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ കാലത്തെക്കുറിച്ച് മുത്തലിബ് പറയുന്നു. ത...

ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട മുസ്ലീം ലീഗ് വേട്ടക്കാരനൊപ്പം നിന്നു; മുന്‍ ഭാരവാഹി ഹഫ്‌സമോള്‍ | Interview with Hafsa Mol 10.09.2021

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ മുസ്ലീം ലീഗ് വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്ന് ഹഫ്‌സ മോള്‍. ഇഷ്ടക്കാരെയും സ്തുതിപാടകരെയും സംഘടനാ തലപ്പത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി നശിക്കുമെന്നു നൂറ് ശതമാനം വിശ്വസിക്കുന്നു, പുറത്തുനിന്ന് കലഹിക്കുന്നത് പാര്‍ട്ടിയെ നിലനിര്‍ത്താനാണെന്നും ഹഫ്‌സമോള്‍ പറയുന്നു. ലിഗീല്‍ സമഗ്രമായ അഴിച്ചുപണി വേണം, ഇല്ലെങ്കില്‍...

കുട്ടികള്‍ക്ക് നിപ വരില്ലെന്ന പ്രചാരണം തെറ്റോ ? Nipah virus and kids 08.09.2021

കുട്ടികള്‍ക്ക് നിപ വരില്ലെന്ന് കേരളത്തില്‍ ആദ്യം നിപ സ്ഥിരീകരിച്ച കാലം മുതല്‍ പ്രചരിക്കുന്നതാണ്. അത് കൊണ്ടു തന്നെ കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ചത് വലിയ ആശങ്കയാണ് പലരക്ഷിതാക്കളിലും ഉണ്ടാക്കുന്നത്. കുട്ടികളിലെ നിപയെ കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലെ പീഡിയാട്രിക് വിഭാഗം മേധാവി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍ ഇ.കെ സംസാരിക്കുന്നു.

ക്രിയേറ്റിവിറ്റിയുണ്ടാകാന്‍ ചില പൊടിക്കൈകള്‍, ഒപ്പം ലോകപ്രശസ്തമായ ചില ക്രിയേറ്റിവിറ്റികളും | Tips to Rejuvenate Your Creativity 08.09.2021

ബുദ്ധിയുറയ്ക്കുന്ന പ്രായം മുതല്‍ നമ്മള്‍ കേള്‍ക്കുന്ന വാക്കാണ് ക്രിയേറ്റിവിറ്റി. ക്രിയേറ്റീവാകൂ എന്ന് ഏതൊരു കുട്ടിയും സ്‌കൂളില്‍ നിന്ന് മാത്രമല്ല വീട്ടില്‍ നിന്നും കേള്‍ക്കുന്ന പതിവ് പല്ലവിയാണ്. ജോലി സ്ഥലത്ത് പോയാലും ഇത് തന്നെയാണ് അവസ്ഥ.. അതുകൊണ്ട് തന്നെ ഒരാളുടെ ജനനം മുതല്‍ മരണം വരെ ഒരാളെ പിന്തുടരുന്ന വാക്കാണ് ക്രിയേറ്റിവിറ്റി. അപ്പോള്‍ പിന്നെ ക്രിയേറ്റീവായി ചിന്തിച്ചല്ലേ പറ്റു. ക്രിയേറ്റിവിറ്റി എ...

ചെമ്പിലെ അപ്പൂപ്പി പറയുന്നു സ്വന്തം മമ്മൂട്ടിയെക്കുറിച്ച് | Mathrubhumi 07.09.2021

എഴുപതാം ജന്മദിനത്തിന്റെ ആരവങ്ങളില്‍ നിന്നൊഴിഞ്ഞുമാറി മമ്മൂട്ടി മൂന്നാറിലാണ്, സതീര്‍ഥ്യനും പ്രിയപ്പെട്ട കൂട്ടുകാരനുമായ അപ്പൂപ്പിക്കൊപ്പം. കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ബാര്‍ബര്‍ ബാലനും നായകനും തമ്മിലുള്ള ബന്ധമാണ് മമ്മൂട്ടിയും താനുമായുള്ളതെന്ന് അപ്പൂപ്പി പറയുന്നു | തയ്യാറാക്കി അവതരിപ്പിച്ചത് സി.ജി ശങ്കര്‍

'ഒരുടുപ്പിട്ടാലും കാറില്‍ വന്നിറങ്ങിയാലും നിങ്ങള്‍ക്ക് ചേരണം, അത് മമ്മൂട്ടിക്കായ്ക്ക് ഉണ്ട്. എനിക്കിതൊന്നുമില്ല':Interview with mohanlal 07.09.2021

മലയാളസിനിമയെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് മറ്റൊരു വിതാനത്തിലേക്കുയര്‍ത്തി.അതിന് മഴവില്‍നിറങ്ങള്‍ നല്‍കി. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി തനിക്കൊപ്പം മലയാള സിനിമയുടെ തേരോടിച്ച മമ്മൂട്ടി 70-ാം പിറന്നാളിലെത്തുമ്പോള്‍ അദ്ദേഹത്തെപ്പറ്റിയും ആ കാലത്തെപ്പറ്റിയും മോഹന്‍ലാല്‍ സംസാരിക്കുന്നു.. അഭിമുഖം ശ്രീകാന്ത് കോട്ടയ്ക്കല്‍

കാലില്‍ തൊട്ട് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു: ദേവരാജന്‍മാഷിനെ സ്മരിച്ച് എം.ജയചന്ദ്രന്‍ | M Jayachandran remembers Devarajan Master 05.09.2021

പിന്നീട് കുറേ ദിവസത്തേക്ക് ഞാന്‍ മാഷിനെ വിളിച്ചില്ല. മാഷ് ഗിറ്റാറിസ്റ്റായ ഇളങ്കോ ചേട്ടനോടൊക്കെ അവന്‍ ചെയ്തത് ശരിയായില്ല അവന്‍ ഇനി ഇവിടെ വരണ്ട എന്നൊക്കെ പറഞ്ഞു. എന്റെ മനസ്സിലാണെങ്കില്‍ വല്ലാത്ത സങ്കടം, അത് ഒരു അഗ്‌നി പര്‍വ്വതം പോലെ ഒക്കെ എനിക്ക് തോന്നി തുടങ്ങി.. ഗുരുവായ ദേവരാജന്‍ മാഷിനെ ഓര്‍ത്തെടുത്ത് എം.ജയചന്ദ്രന്‍ | അഭിമുഖം; രാജി പുതുക്കുടി

ജാഗ്രത എങ്ങനെ: നിപയെ തിരിച്ചറിഞ്ഞ ഡോ. അനൂപ് കുമാര്‍ പറയുന്നു | Nipah in Kerala interview with Doctor Anoop Kumar AS 05.09.2021

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ജാഗ്രത നിര്‍ദ്ദേശങ്ങളെക്കുറിച്ചും ആരോഗ്യവിദഗ്ദ്ധന്‍ ഡോ. അനൂപ് കുമാര്‍ എ.എസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ.അനൂപിന് തോന്നിയ സംശയമാണ് നിപാ സ്ഥിരീകരണത്തിലേക്ക് നയിച്ചത്..അഭിമുഖം: രാജി പുതുക്കുടി

വൈലോപ്പിള്ളിയുടെ ക്ലാസില്‍ കോട്ടുവായിട്ട ഇന്നസെന്റിന് സംഭവിച്ചത് | Innocent share his school experience 04.09.2021

വൈലോപ്പിള്ളിയുടെ ക്ലാസില്‍ കോട്ടുവായിട്ട ഇന്നസെന്റിന് സംഭവിച്ചത് ഹ പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിദ്യാര്‍ത്ഥിയായിരുന്നു ചലച്ചിത്ര താരം ഇന്നസെന്റ് തന്റെ അനുഭവം പങ്കുവയ്ക്കുന്നു. ആദ്യം മനപ്പൂര്‍വ്വം കോട്ടുവായിട്ട ഇന്നസെന്റിനെ വൈലോപ്പിള്ളി പൊക്കി. പക്ഷേ രണ്ടാമത് ഒറിജിനലായി വീണ്ടും കോട്ടുവായ ഇട്ട ഇന്നസെന്റിനെ വൈലോപ്പിള്ളി സ്റ്റാഫ് റൂമിലേക്ക് കൂട്ടികൊണ്ടുപോയി.. തുടര്‍ന്ന് കേള്‍ക്കാം..

ആദ്യം കണ്ടത് തിങ്കളാഴ്ച.. വൈറല്‍ ആഴ്ച്ചപ്പാടിന് പിന്നിലെ ആള്‍ പറയുന്നു | Interview with Shanif 03.09.2021

ആദ്യം കണ്ടത് തിങ്കളാഴ്ച ...സോഷ്യല്‍ മീഡിയയില്‍ വൈറലായ ആഴ്ചപ്പാട്ടിന്റെ പിന്നിലെ ആളിതാ ...ഷാനിഫ് അയിരൂര്‍ ..പന്ത്രണ്ട് വര്‍ഷമായി മാപ്പിളപ്പാട്ട് ആല്‍ബങ്ങളുടെ സംവിധായകനെന്ന നിലയില്‍ പ്രശസ്തനാണ് ഷാനിഫ്. ആര്‍.ജെ ജോഷ്‌നി ഷാനിഫുമായി നടത്തിയ അഭിമുഖം

ഗ്രാമ്പുകൊണ്ട് കുത്തിയാണ് മൂത്രം പോകുന്നത് | Interview with Transwomen Tripthi 03.09.2021

2015 ലാണ് ട്രാന്‍സ് വുമണായ തൃപ്തി തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ബുദ്ധിമുട്ടുകള്‍ തൃപ്തിയെ വിട്ട് പോയിട്ടില്ല. തങ്ങളുടെ സ്വപ്നമാണ് ശസത്രക്രിയയും അതിന് ശേഷമുള്ള ജീവിതവുമെന്ന് കൂടി പറയുകയാണ് തൃപ്തി.

Слухайте подкаст Interview у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали