Luca Magazine

RADIO LUCA | റേ‍ഡിയോ ലൂക്ക

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

Vizitează neapărat site-ul podcastului și susține-i creatorul: luca.co.in

Autor

Luca Magazine

Categorie

Science

Site-ul podcastului

luca.co.in

Cel mai nou episod

28 iun. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

മൂങ്ങ രാജ്യത്തെ കട്ടപ്പ - മീൻ കൂമൻ - അഭിലാഷ് രവീന്ദ്രൻ 10.07.2021

രാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവ...

കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? - ഡോ.ടി.എസ്.അനീഷ് 06.07.2021

കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? ഡോ.ടി.എസ്.അനീഷ് (ആസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

രാജവെമ്പാല - കാട്, ക്യാമറ, കഥ - അഭിലാഷ് രവീന്ദ്രൻ 02.07.2021

ഫോട്ടോഗ്രാഫറും പ്രകൃതിനിരീക്ഷകനുമായ അഭിലാഷ് രവീന്ദ്രന്റെ കാട് ക്യാമറ കഥ പംക്തി. ഇപ്രാവശ്യം പാമ്പുകളുടെ ലോകത്തെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെക്കുറിച്ച് കൂടുതലറിയാം.

ജ്ഞാനസമൂഹത്തിന്റെ ബോധനമാധ്യമം - ഭാഷാചർച്ചയുടെ വർത്തമാനവും ചരിത്ര വഴികളും - RADIO LUCA 27.06.2021

ബോധന മാധ്യമം എന്തായിരിക്കണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെ സാങ്കേതിക പദാവലി ഇല്ല എന്ന കാരണത്താൽ കേരളം നിരസിച്ചിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ട് ജില്ലാ സമ്മേളനങ്ങളിലെ പ്രമേയങ്ങൾ വലിയ ചർച്ചക്ക് വഴിവെക്കുകയും വിമർശിക്കപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ആണ് ഈ വിഷയത്തിൽ ഒരു ചർച്ചക്ക് റേഡ...

സൈരന്ധ്രി നത്തും കൂട്ടുകാരും - അഭിലാഷ് രവീന്ദ്രൻ 08.06.2021

സൈരന്ധ്രി നത്ത്, ചെവിയൻ നത്ത്, പുള്ളി നത്ത്, ചെമ്പൻ നത്ത് - കേരളത്തിൽ സാധാരണയായി കാണാൻ കഴിയുന്ന നാല് കുഞ്ഞൻ മൂങ്ങകളെ അല്ലെങ്കിൽ നത്തുകളെ നമുക്ക് ഈയധ്യായത്തിൽ പരിചയപ്പെടാം. പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.  ലേഖനത്തിനും ഫോട്ടോകൾക്കും ലൂക്ക പോസ്റ്റ് സന്ദർശിക്കുക : https://luca.co.in/oriental-scops-owl-and-other-owls/

അശാന്തമാകുന്ന കേരളത്തിന്റെ തീരദേശം - ജോസഫ് വിജയൻ 06.06.2021

ഏതാണ്ട് 590 കിലോമീറ്റർ തീരപ്രദേശം ഉള്ള ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും തീരമേഖല നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന തീരശോഷണം, അടിക്കടിയുണ്ടാവുന്ന കടൽ ക്ഷോഭം ഇവ തീരങ്ങളും തീരനിവാസികളും നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നതിന് കേരള സമൂഹം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. ഈ...

ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം - ഡോ. സി. ജോര്‍ജ് തോമസ് 06.06.2021

ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന് തുടക്കം കുറിക്കുകയാണ്..എന്താണ് ആവാസവ്യവസ്ഥ പുനസ്ഥാപനം? ആവാസ വ്യവസ്ഥ സംരക്ഷണപ്രവർത്തനങ്ങളിൽ നിന്ന് പുനസ്ഥാപനപ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? എന്താവണം അതിനായി ഉണ്ടായി വരേണ്ട സമീപനവും കർമ്മപരിപാടിയും ? - സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ.ജോർജ്ജ് തോമസുമായുള്ള സംഭാഷണം കേൾക്ക...

ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്പോൾ ശ്രദ്ധീക്കേണ്ട കാര്യങ്ങൾ - ഡോ.ടി.എസ്.അനീഷ് 13.05.2021

കോവിഡിന്റെ രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതിനായുള്ള ഈ ലോക്ക്ഡൗണിൽ നാം വീട്ടിനകത്തിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - തിരുവനന്തപുരം മെഡിക്കൽകോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യാപകനായ ഡോ.ടി.എസ്.അനീഷ് വിശദമാക്കുന്നു...

കോവിഡ് വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? - ഡോ.ടി.എസ്.അനീഷ് 13.05.2021

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യമെന്താണ് ? , വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? ലളിതമായി വാക്സിന്റെ ശാസ്ത്രം വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽകോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യാപകനായ ഡോ.ടി.എസ്.അനീഷ്. കേൾക്കാം

അതിവേഗ റെയിലും കേരളത്തിന്റെ ഗതാതഗതനയവും - ഡോ.ആർ.വി.ജി.മേനോൻ 11.05.2021

കെ റയിൽ പദ്ധതി വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. ഈ പദ്ധതിക്ക് വേണ്ട വായ്പ സമാഹരിക്കാൻ നീതി ആയോഗിന്റെ അനുമതിയും ലഭിച്ചിരിക്കുന്നു. ഈ പദ്ധതി കേരളത്തിന് അനുയോജ്യമാണോ? നിലനിൽക്കുന്ന റയിൽവേ സംവിധാനം മെച്ചപ്പെടുത്തി ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ ? ഈ പദ്ധതിക്കുള്ള സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്താണ് ? ഇപ്പോൾ നിർദേശിക്കപ്പെട്ട സ്റ്റാൻഡേർഡ് ഗേജ് ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കില്ലേ...

കോവിഡ് വാക്സിനുകളും ബൗദ്ധിക സ്വത്തവകാശവും - ഡോ.ബി.ഇക്ബാൽ 10.05.2021

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ കടന്നുപോവുകയാണു നമ്മൾ. ഈ മഹാമാരിയിൽ നിന്ന് വിടുതൽ നേടാൻ വാക്സിനുകളിലാണു ലോകം പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ ലോകമെമ്പാടും വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണു നമ്മൾ. വാക്സിൻ ഉൽപ്പാദനം സാർവത്രികമാക്കുന്നതിനു വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം ഒരു തടസ്സമായി മാറുമോ എന്ന ചോദ്യമാണു ഈ പോഡ്കാസ്റ്റിൽ നമ്മൾ വിഷയമാക്കുന്നത്. ഈ വിഷയത...

രാജാവേ, നിങ്ങളാണ് തെറ്റുകാരൻ - കവിത 07.05.2021

സന്തോഷ് ശേംഡ്കർ പരിഭാഷ - ജയ് സോമനാഥൻ വി.കെ , ചിത്രങ്ങള്‍ : ശ്രീജ പള്ളം (ഫേസ്ബുക്കില്‍ പങ്കിടുന്ന Visage of corona days ചിത്രപരമ്പരയില്‍ നിന്നും) ലൂക്കയിൽ വായിക്കാം- കവിത https://luca.co.in/poem-santhosh/

കോവിഡിനെതിരെ പടുത്തുയർത്തേണ്ട സാമൂഹിക പ്രതിരോധം | ഡോ.ടി.എസ്.അനീഷ് 27.04.2021

വരും ദിനങ്ങൾ നിർണ്ണായകമാണ്.ഒറ്റമനസ്സോടെ ഒന്നിച്ചു നിന്നാലെ നമുക്ക് മഹാമാരിയെ ചെറുക്കാൻ സാധിക്കുകയുള്ളു..ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നതുപോലെ കേരളത്തിൽ സംഭവിക്കാതിരിക്കാൻ നാമെന്ത് ചെയ്യണം... ഡോ.ടി.എസ്.അനീഷ് ( അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

കോവിഡിന്റെ രണ്ടാംതരംഗം - നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഡോ.ടി.എസ്.അനീഷ് 27.04.2021

ഇനി എങ്ങനെയാണ് ഈ ദുരന്തത്തിൽ നിന്നും വ്യക്തിപരമായും സാമൂഹ്യമായും നമുക്ക് കരകയറുവാൻ സാധിക്കുക ? ഡോ.ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

എന്തുകൊണ്ട് വാക്സിൻ സൗജന്യവും സാർവത്രികവുമാകണം ? - നയവും രാഷ്ട്രീയവും | പ്രൊഫ.ആർ.രാംകുമാർ 26.04.2021

ഇന്ത്യയുടെ കോവിഡ് വാക്സിൻ പോളിസി വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണു. 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് മെയ് 1 മുതൽ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം തന്നെ സംസ്ഥാന സർക്കാരുകൾ കൂടിയ വിലക്ക് വാക്സിൻ സ്വന്തം നിലക്ക് വാങ്ങി വിതരണം ചെയ്യണം എന്ന നിർദ്ദേശവും വന്നിരുന്നു. ഈ വാക്സിൻ നയത്തിന്റെ പാളിച്ചകൾ എന്തെല്ലാമാണു എന്ന് വിശകലനം ചെയ്യുകയാണു ഈ പോഡ്കാസ്റ്റ്. സാർവത്രികവും സൗജന്യവു...

ജീവിതശൈലീരോഗങ്ങളും കേരളവും - ഡോ.കെ.ആർ.തങ്കപ്പൻ 20.04.2021

കേരളം നേരിടുന്ന വലിയ ആരോഗ്യപ്രതിസന്ധിയാണ് ജീവിതശൈലീരോഗങ്ങൾ. ജീവിതശൈലീരോഗങ്ങൾ എൺപത് ശതമാനവും തടയാനാകുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് നിലവിൽ കേന്ദ്ര കേരള സർവകലാശാലയിലെ പൊതുജനാരോഗ്യവിഭാഗം പ്രൊഫസറായ ഡോ.കെ.ആർ.തങ്കപ്പൻ സംസാരിക്കുന്നു.

Manual Scavenging - ഇന്ത്യയിൽ 04.04.2021

ഇന്ത്യയുടെ നാണക്കേട് എന്ന് നിസ്സംശയം എല്ലാവരും പറയുന്ന, നിയമം മൂലം നിരോധിക്കപ്പെട്ട, എന്നാൽ ഇപ്പോഴും പലയിടങ്ങളിലും കണ്ടുവരുന്നതുമായ ഒന്നാണു മാനുവൽ സ്കാവഞ്ചിങ്. മനുഷ്യന്റെ വിസർജ്യാവശിഷ്ടങ്ങൾ വൃത്തിയാക്കാൻ തുച്ഛമായ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർ. ഈ തൊഴിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് പ്രത്യേക ജാതി വിഭാഗങ്ങളിലാണ്. വൃത്തിഹീനമായ തൊഴിൽ ചെയ്യുന്നവരായതുകൊണ്ട് സമൂഹത്തിന്റെ അരികിലേക്ക് ഇവർ സ്വാഭാ...

വെള്ളിമൂങ്ങ - Barn owl - പക്ഷിലോകത്തെ അധോലോകക്കാർ | അഭിലാഷ് രവീന്ദ്രൻ 24.02.2021

നാട്ടിലെ എലികളെ മുഴുവൻ തുരത്തുന്നതിൻ്റെ ക്വട്ടേഷൻ മുഴുവനായി പൂച്ചക്ക് ഏൽപിച്ചു കൊടുക്കുന്നത് ശരിയല്ല. നമ്മളാരും കാണാതെ, അറിയാതെ കാണാമറയത്ത് മറഞ്ഞിരുന്ന് പോരാടുന്ന ഈയധോലോക നായകനും ആ ക്രെഡിറ്റ് ഒരൽപം കൊടുക്കുക തന്നെ വേണം. അന്ധവിശ്വാസങ്ങളുടെ കാര്യത്തിലായാലും തനതായ ഒട്ടനവധി സവിശേഷതകളാലും പക്ഷി ലോകത്തെ പ്രസിദ്ധരായ അധോലോക കുടുംബം തന്നെയാണ് നമ്മുടെ ചുള്ളൻ വെള്ളി മൂങ്ങകൾ.  പക്ഷിലോകത്തെ അധോലോക്കാരായ മ...

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഭാവികേരളവും - ഡോ.ജോയ് ഇളമൺ 12.02.2021

നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരത്തിലെത്തിക്കഴിഞ്ഞു. പുതിയ കാലഘട്ടത്തിൽ പുതിയ കാഴ്‌ചപ്പാടുകളും ഉത്തരവാദിത്തങ്ങളും വെല്ലുവിളികളുമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമുന്നിലുള്ളത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷമാണ് ഇത്‌‌. ജനകീയാസൂത്രണം വന്നശേഷം ജനിച്ചവരും ജനപ്രതിനിധികളായി വന്നുവെന്നത്‌ ഈ വർഷത്തെ പ്രത്യേകതയാണ്‌. വികസനരംഗത്ത്‌ കേരളം ഒരുഘട്ടം പിന്നിട്ടു. ഒട്ടേറെ നേട്ടം കൈവരിച്ചു. ഈ...

അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്ന ലഭ്യത - ഭാഗം 2 30.01.2021

പോഡ്കാസ്റ്റിന്റെ രണ്ടാംഭാഗം അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാരുടെ കൂട്ടത്തിൽ പെടുന്ന എൽസെവിയർ  (Elsevier), വൈലി (Wiley India, Wiley Periodicals), അമേരിക്കൻ കെമിക്കൽ  സൊസൈറ്റി എന്നിവർ ചേർന്ന് ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ്  കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്സൈറ്റിന്റെ സ്ഥാപകയായ അലക്സാണ്ട്ര എൽബാക്കിയാൻ (Alexandra  Elbakyan), Libgen വെബ്സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ....

അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്നലഭ്യത -ഭാഗം 1 30.01.2021

പോഡ്കാസ്റ്റിന്റെ ഒന്നാംഭാഗം അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാരുടെ കൂട്ടത്തിൽ പെടുന്ന എൽസെവിയർ  (Elsevier), വൈലി (Wiley India, Wiley Periodicals), അമേരിക്കൻ കെമിക്കൽ  സൊസൈറ്റി എന്നിവർ ചേർന്ന് ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ്  കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്സൈറ്റിന്റെ സ്ഥാപകയായ അലക്സാണ്ട്ര എൽബാക്കിയാൻ (Alexandra  Elbakyan), Libgen വെബ്സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ....

ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും | ഡോ.ജോർജ്ജ് തോമസ് 31.12.2020

ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും  എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്താണ് നാം നേരിടുന്ന പ്രതിസന്ധി ? പരിഹാരം ജൈവകൃഷിയല്ല, എന്തുകൊണ്ട് ? കേരള കാർഷികസർവകലാശാല അഗ്രോണമി വിഭാഗം തലവനായിരുന്ന ഡോ.ജോർജ്ജ് തോമസുമായി ജി,സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം

കോവിഡ്കാലത്തെ വിജ്ഞാനോത്സവം 20.12.2020

വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളൂടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ  വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ്  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന  ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ  എത്തുന്നത്. ഏറെ പ്രത്യേകതകൾ ഉണ്...

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം 14.12.2020

ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്.  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ? , എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ (റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം മെഡിക്കൽ കോളേജ്, കോഴിക്കോട്) ഡോ. അനീഷ് ടി.എസ് ( കമ്യൂണിറ്റി...

കർഷകർ എന്തിനാണ് സമരം ചെയ്യുന്നത് ? 12.12.2020

കാർഷികബില്ലുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് കർഷകസമരം ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കർഷകർ ഉയർത്തുന്ന വാദങ്ങൾ എന്തൊക്കെയാണ് ? ഇവരുടെ വാദങ്ങളിൽ എത്രത്തോളം സത്യമുണ്ട് ? കർഷകരുടെ ആശങ്കകൾ പരിപഹരിക്കാനുള്ള നടപടികൾ എന്തെല്ലാമാണ് ? പ്രൊഫ. ആർ. രാംകുമാറു മായി (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്)  ജി. സാജൻ, രാജേഷ്  പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം

Ascultă podcastul RADIO LUCA | റേ‍ഡിയോ ലൂക്ക în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice