Ascension

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...

Não deixe de visitar o site do podcast e apoiar quem o produz: biymalayalam.fireside.fm

Autor

Ascension

Categoria

Religion

Site do podcast

biymalayalam.fireside.fm

Último episódio

30 de dez de 2025

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ദിവസം 268: കർത്താവിനോടുള്ള ബന്ധത്തിൽ ആഴപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.09.2025

പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനം ദേവാലയം പണിയാനും ജറുസലേമിൻ്റെ ആരാധനകൾ പുനസ്ഥാപിക്കാനും കർത്താവിനോടുള്ള ബന്ധം ആഴത്തിൽ അരക്കെട്ടുറപ്പിക്കാനും തുടങ്ങുമ്പോൾ ദൈവം അവർക്കു നൽകുന്ന പ്രോത്സാഹനത്തിൻ്റെയും ശക്തിപ്പെടുത്തലിൻ്റെയും വാക്യങ്ങളാണ് ഇന്ന് എസ്രായുടെയും സഖറിയായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നുത്. നമ്മളെ നാലു വശത്തുനിന്നും ഞെരുക്കാൻ സാത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം, കർത്താവ് തൻ്റെ...

ദിവസം 267: സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.09.2025

മടക്കയാത്രയുടെ ആദ്യത്തെ പുറപ്പാടിന് നേതൃത്വം നൽകുന്ന സെറുബാബെലിനെയും പ്രധാന പുരോഹിതനായ ജോഷ്വയെയും കുറിച്ച് ഇന്ന് എസ്രായുടെയും ഹഗ്ഗായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കുന്ന നിമിഷം മുതലാണ്, ജീവിതത്തിൻ്റെ പാരതന്ത്ര്യങ്ങൾ, അടിമത്വങ്ങൾ, അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് നമ്മൾ നമ്മുടെ വിമോചനത്തിൻ്റെ യാത്ര ആരംഭിക്കുന്നത്. ഈ ലോകത്തിലെ ഭവനം അല്ല, സ്വർഗ്ഗത്...

Episode 291: Intro to Return- 'മടക്കയാത്ര' | Fr. Daniel with Fr. Wilson 23.09.2025

'മടക്കയാത്ര' യുടെ കാലഘട്ടത്തിലേക്ക് സ്വാഗതം! ഇന്ന് നമ്മൾ ഒൻപതാം ബൈബിൾ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിനായി നമ്മെ ഒരുക്കുന്നതിന് ഫാ. ഡാനിയേലിനൊപ്പം ഒരു പുതിയ ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ വീണ്ടും പങ്കുചേരുന്നു. ഇതിൽ ഇസ്രായേല്യരുടെ ജറുസലേമിലേക്കുള്ള തിരിച്ചുവരവും ഫരീസേയരുടെ ഉയർച്ചയും ഉൾക്കൊള്ളുന്നു. പുറപ്പാടിൽ തുടങ്ങി യേശുവിൻ്റെ പരസ്യജീവിത ശുശ്രൂഷയുടെ കാലം വരെ ബൈബിളിലുടനീളമുള്ള വിവിധ പ...

ദിവസം 266: യഥാർത്ഥ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.09.2025

രാജാവിൻ്റെ പീഡാനുഭവം, മരണം, രാജാവ് വിജയത്തോടെ ഉത്ഥിതനായി മടങ്ങിവരുന്നത്, എന്നിവയാണ് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. ഈ രാജാവ്, അവൻ്റെ ജീവൻ കുരിശിൽ നമുക്ക് തന്ന്, താനാണ് യഥാർത്ഥ രാജാവ് എന്ന് പ്രഖ്യാപിക്കുകയാണ്. ലോകമെമ്പാടും പോയി എല്ലാ സൃഷ്ടികളോടും അവിടുത്തെ സുവിശേഷം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നത്. അതാണ് നമ്മുടെ ദൗത്യം എന്ന് ഡാനിയേൽ അച...

ദിവസം 265: നിർമ്മലമായ സ്നേഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.09.2025

ഈശോ യുഗാന്ത്യത്തെക്കുറിച്ചും അവസാന വിധിയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. പുതിയ ഉടമ്പടിയും കുർബാന സ്ഥാപനവും നടത്തുന്നു. യുദാസിനാൽ ഒറ്റികൊടുക്കപ്പെട്ട്, ശിഷ്യന്മാരാൽ ഉപേക്ഷിക്കപ്പെട്ട് ന്യായാധിപ സംഘത്തിനു മുൻപിൽ ഏല്പിക്കപ്പെടുന്നു. നമുക്കുവേണ്ടി ഈശോ കുറ്റാരോപണങ്ങൾക്ക് മുൻപിൽ നമുക്കുവേണ്ടി നിശ്ശബ്ധനായി. അന്തിമ വിധിയിൽ നമ്മൾ സ്നേഹിച്ചോ സ്നേഹിച്ചില്ലയോ എന്ന ചോദ്യത്താൽ വിധിക്കപെടുമെന്ന് അച്ചൻ ഓർമ്മി...

Episode 279: ദിവസം 264: ഫരിസേയത്വം എന്ന അന്ധകാര അരൂപി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.09.2025

ഈശോ ഫരിസേയരോടും സദുക്കായരോടും ദേവാലയ പ്രമാണികളോടും പലവിധമായ വാദങ്ങളിലും ചോദ്യങ്ങളിലും മറുപടികളിലും ഇടപെടുകയും ചെയ്യുന്നത് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. ഫരിസേയത്വം എന്ന ആ അന്ധകാര അരൂപിയുടെ സാന്നിധ്യം വഴി നമ്മൾ നല്ലവരാണെന്ന് അവകാശപ്പെടുകയും ആ നിമിഷം മുതൽ നമ്മൾ മറ്റുള്ളവരെ വിധിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നു. തങ്ങൾ തന്നെ ഉണ്ടാക്കിയ കുറച്ച് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് തങ്...

ദിവസം 263: യേശുവിൻ്റെ പ്രബോധനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.09.2025

സ്വർഗരാജ്യത്തെക്കുറിച്ചുള്ള സൂചനകളും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതും നല്ല ജീവിതം നയിക്കേണ്ടുന്നതിന് വേണ്ട യേശുവിൻ്റെ പ്രബോധനങ്ങളുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. സമ്പൂർണ്ണ ആശ്രയം യേശുവിലാവണമെന്നും എളിമപ്പെടാനുള്ള ഒരു കൃപാവരം ദൈവം തന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ മത്തായി 18 -21, സുഭാഷിതങ്ങൾ 19: 13-16]...

ദിവസം 262: ദൈവരാജ്യത്തിൻ്റെ ഭക്ഷണം ദിവ്യകാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.09.2025

ഒരോ വ്യക്തിയുടെയും ആന്തരികശുദ്ധിയെക്കുറിച്ചും ദൈവരാജ്യത്തിൻ്റെ ഭക്ഷണമായ ദിവ്യകാരുണ്യത്തെക്കുറിച്ചും ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നു. ദൈവരാജ്യജീവിതത്തിന് സഹായിക്കുന്ന ഇന്ധനവും ആത്മീയ സഹായവുമാണ് ദിവ്യകാരുണ്യം. ദൈവരാജ്യത്തിൻ്റെ ഈ ഭക്ഷണം എല്ലാ ജനതകൾക്കും വേണ്ടി നൽകപ്പെടുന്ന സമ്മാനവുമാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ പ്രയാസകരമായ കാര്യങ്ങൾ മനുഷ്യൻ്റെ നന്മയ്ക്കായി ഏറ്റെടുക്കാ...

ദിവസം 261: ദൈവരാജ്യം ഉപമകളിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.09.2025

ദൈവരാജ്യത്തിന് എതിരായി നിൽക്കുന്ന ചില തെറ്റായ ധാരണകളെ തിരുത്തുന്നതും, ദൈവരാജ്യത്തിൻ്റെ കാഴ്ചപ്പാടുകൾ ലോകരാജ്യത്തിൻ്റെയും പഴയനിയമരാജ്യത്തിൻ്റെയും പൈശാചികരാജ്യത്തിൻ്റെയും കാഴ്ചപ്പാടുകളിൽ നിന്ന് എത്രമാത്രം വിഭിന്നമായിരിക്കുന്നു എന്ന് ഉപമകളിലൂടെ ഈശോ സൂചിപ്പിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നത്. ദൈവമായ കർത്താവിൻ്റെ സ്വരം കേട്ട് വിശ്വസ്തതയോടെ അവിടത്തെ ഹൃദയത്തോട...

ദിവസം 260: ദൈവരാജ്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.09.2025

ദൈവരാജ്യത്തിൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തുന്നതാണ് മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്നത്. ദൈവരാജ്യത്തിൻ്റെ ശക്തി മിശിഹാ വെളിപ്പെടുത്തുന്നത് മനുഷ്യൻ്റെ ശരീരത്തെ ബലഹീനമാക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തിക്കൊണ്ടും പൈശാചിക അടിമത്തങ്ങളിൽ കഴിയുന്നവരെ വിടുവിക്കുക വഴിയുമാണ്. വിശ്വാസം എന്ന താക്കോലിട്ടാണ് ദൈവരാജ്യത്തിൻ്റെ കൃപകളെല്ലാം നമ്മൾ തുറന്നെടുക്കുന്നത്. അതുകൊണ്ട് ആഴമായ ക്രിസ്തു വിശ്വാസമാണ് അടിസ്ഥാന...

ദിവസം 259: ദൈവരാജ്യവും ദൈവരാജ്യത്തിൻ്റെ നീതിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.09.2025

ദൈവരാജ്യത്തിൻ്റെ നിയമങ്ങളെക്കുറിച്ചാണ് ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. ഈശോ ഇങ്ങനെ പറയുന്നു, നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെടും. ദൈവരാജ്യത്തിൻ്റെ നിയമങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ഒരു ധാർമിക ജീവിതവും, അത് മനോഭാവങ്ങളിൽ അധിഷ്ഠിതവും, ഈ ലോകത്തോടുളള പരിപൂർണ്ണമായ വിരക്തിയും, നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. പിതാവായ ദൈവത്തോട...

ദിവസം 258: യേശുവിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.09.2025

അബ്രഹാമിന് നൽകിയ വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായ മിശിഹായെ അവതരിപ്പിച്ചുകൊണ്ട് യേശുക്രിസ്‌തുവിൻ്റെ ജനനവും യേശുവിൻ്റെ ശുശ്രൂഷയുടെ ആരംഭവുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാം പരാജയങ്ങൾക്കും ക്രിസ്തുവിൽ ഒരു പരിഹാരമുണ്ടെന്നും അതിനായി യേശുവിൽ അഭയം പ്രാപിക്കുകയും അവൻ്റെ ഹൃദയത്തിൻ്റെ ഭാഗമാവുകയും ചെയ്യുകയാണ് വേണ്ടതെന്നു ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [മത്തായി 1-4,...

Intro to 'Messianic Checkpoint 3- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ് 3' | Fr. Daniel with Fr. Wilson 14.09.2025

മിശിഹായിലേക്കുള്ള മൂന്നാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് വി.മത്തായിയുടെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഈശോയുടെ ശിഷ്യൻ എന്ന നിലയിൽ വി. മത്തായിയുടെ സുവിശേഷം എങ്ങനെ വ്യത്യസ്തമാണെന്നും തുടങ്ങിയ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും. Congratulations on reaching the third Messianic Checkpoint! Today we will join Fr. Daniel a...

ദിവസം 257: ജറുസലേമിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.09.2025

പ്രവാസത്തിലേക്ക് പോകുന്ന ജനത്തെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ വിശദാംശങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. ജറുസലേമിനുണ്ടായ നാശവും പ്രവാസത്തിൻ്റെ ഏറ്റവും ദുഷ്കരമായ കാഴ്‌ചകളും ജറെമിയാ അവതരിപ്പിക്കുന്നു. തങ്ങളുടെ തിന്മയും പാപവുമാണ് ദൈവം വാഗ്‌ദാനമായി തന്ന ദേശത്തു നിന്ന് തങ്ങളെ പറിച്ചെറിഞ്ഞതെന്ന് ജനം മനസ്സിലാക്കുന്നു. കാൽവരിയുടെ മുകളിൽ ബലിയർപ്പിക്കപ്പെട്ട് മഹത്വം പ്രാപിച്ച് ഉത്ഥാനം ചെയ്‌തു മടങ്ങിവരുന്...

ദിവസം 256: ദൈവത്തിലേക്കുള്ള മടങ്ങിവരവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 12.09.2025

ബാബിലോണിൻ്റെ നാശത്തെക്കുറുച്ചുള്ള ജറെമിയായുടെ പ്രവചനവും, പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ തങ്ങളുടെ തെറ്റ് തിരിച്ചറിയുന്ന ജനത ദൈവത്തോട് കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതുമാണ് നാം കാണുന്നത്. ഓരോരോ സഹനങ്ങളിലൂടെ നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ ഓർത്തിരിക്കണം, എനിക്കിതിൻ്റെ അവസാനം അറിയില്ലെങ്കിലും, എൻ്റെ ദൈവം ഇതിൻ്റെ മനോഹരമായ അന്ത്യം കണ്ടിട്ടുണ്ട്. ആ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും, ദൈവത്തിലേക്ക് മട...

ദിവസം 255: ദൈവ മഹത്വത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.09.2025

ബാബിലോണിന് സംഭവിക്കാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള ജറെമിയാ പ്രവചനവും പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ,ജനത്തിൻ്റെ ദുരിത്തെക്കുറിച്ചുള്ള വിവരണവും, കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മയിൽ മനസ്സ് പതറുമ്പോൾ നമ്മൾ മനസ്സിലേക്ക് കൊണ്ടു വരേണ്ട ചിന്ത, കർത്താവിൻ്റെ കാരുണ്യം ഒരിക്കലും അസ്തമിക്കുന്നില്ല എന്നതാണ്. ബാബിലോണിൻ്റെ പ്രധാനപ്പെട്ട തിന്മയായി ജറെമിയാ പറയുന്നത് അഹങ്കാരം എന്ന പാപമാണ്.അഹങ്കരിക്കാതിരിക...

ദിവസം 254: ജനതകളുടെ ന്യായവിധി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.09.2025

ജറെമിയാപ്രവാചകൻ ഫിലിസ്ത്യർക്കെതിരെയും മൊവാബ്യർക്കെതിരെയും നടത്തുന്ന പ്രവചനങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. മറ്റ് മനുഷ്യർക്ക് ദുരിതവും ആപത്തും വരുമ്പോൾ അവരത് അർഹിക്കുന്നു എന്ന് പറയുന്ന ഫിലിസ്ത്യരുടെയും മൊവാബിൻ്റെയും രീതി ദൈവം ചൂണ്ടിക്കാണിക്കുന്നു. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി തീക്ഷ്‌ണതയോടെ ചെയ്യാതെ അലസമായിട്ട് ചെയ്‌താൽ നമ്മൾ ശപിക്കപ്പെട്ടവരായി മാറുമെന്ന് ജറെമിയാ പറയുന്നു. ഹൃദയത്തെ വശീകര...

ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.09.2025

ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്‌തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്. ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക...

ദിവസം 252: ഈജിപ്തിലെ യഹൂദർക്കു സന്ദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.09.2025

ജറെമിയായിലൂടെ ദൈവം സംസാരിച്ചത് കേൾക്കാതെ യഹൂദജനം ഈജിപ്ത്തിലേക്ക് പോകുന്നതും അവിടെവെച്ച് യഹൂദർക്ക് ലഭിക്കുന്ന സന്ദേശവുമാണ് ജറെമിയായുടെ പുസ്തകത്തിലൂടെ പറയുന്നത്. കർത്താവ് ഇസ്രായേലിനു ചെയ്‌ത നന്മകൾക്കു സാക്ഷ്യംവഹിക്കാനും മംഗളമാശംസിക്കാനും പ്രധാനപുരോഹിതനും ഇസ്രായേല്ക്കാരുടെ ആലോചനാസംഘവും യൂദിത്തിനെ സന്ദർശിക്കുന്നതുമാണ് യൂദിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നത്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നമ്മ...

ദിവസം 251: ദൈവപരിപാലനയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.09.2025

ദൈവത്തിൻ്റെ സ്വരം യോഹനാനും കൂട്ടരും ആവശ്യപ്പെട്ടെങ്കിലും അവർ ആ ദൈവവചനത്തെ അനുസരിക്കാൻ തയ്യാറാകാതെ വന്നതും, ദൈവത്തിൽ ആശ്രയിച്ചും, ദൈവത്തോട് പ്രാർത്ഥിച്ചും, ഹോളോഫർണസിൻ്റെ തല മുറിച്ചെടുത്ത് ഇസ്രായേൽ പാളയത്തിലേക്ക് കയറിച്ചെല്ലുന്ന യൂദിത്തിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവിൻ്റെ അനന്തമായ പരിപാലനയിൽ വിശ്വസിച്ച്, കർത്താവ് നയിക്കുമെന്ന ആഴമായ വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ച് ശത്രുവിൻ്റെ എല്ലാ...

ദിവസം 250: യൂദിത്തിൻ്റെ ദൈവിക ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.09.2025

ജറുസലേമിൻ്റെ പതനവും, ജനം പ്രവാസികളായി നാടുകടത്തപ്പെടുന്നതിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ ആണ് ഇന്ന് ജറെമിയായുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. യൂദിത്തിൻ്റെ പുസ്തകത്തിൽ ശത്രുപാളയത്തിൽ ഇരുന്നുകൊണ്ട് തൻ്റെ ജനത്തിൻ്റെ വിമോചനത്തിനു വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന യൂദിത്തിനെയാണ് കാണുന്നത്.ഏതു തകർച്ചയിലും, രക്ഷപ്പെട്ട് പുറത്തേക്ക് വരാൻ നമ്മെ സഹായിക്കുന്നത് ദൈവിക ജ്ഞാനം ആണ്.അതുകൊണ്ട് എല്ലാ ദിവസവും കർ...

ദിവസം 249: വിശ്വസ്തനായ ജറെമിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.09.2025

ജറുസലേമിൻ്റെ തകർച്ചയെക്കുറിച്ചുള്ള പ്രവചനവും, സത്യത്തിനു വേണ്ടി നമ്മൾ എത്ര വില കൊടുക്കണം എന്നും ജറെമിയാ നമ്മെ പഠിപ്പിക്കുന്നു. ശത്രു വന്ന് പടിവാതിൽക്കൽ നിൽക്കുമ്പോൾ എങ്ങനെയാണ് ദൈവജനം അതിനെ കൈകാര്യം ചെയ്യേണ്ടത്, എന്ന് യൂദിത്തിൻ്റെ ഗ്രന്ഥം മനസ്സിലാക്കിത്തരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാനുഷിക മാർഗ്ഗങ്ങൾ അവലംബിക്കാതെ, ഒരാത്മീയ പോരാട്ടത്തിലൂടെ ശത്രുവിനെ പരാജയപ്പെടുത്താൻ നമുക്ക് കഴിയും എന...

ദിവസം 248: കല്പനകൾ അനുസരിച്ചു ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.09.2025

യോനാദാബിൻ്റെ നിർദ്ദേശമനുസരിച്ച് വിശ്വസ്തതയോടെ ജീവിച്ച റേക്കാബ്യർ എന്ന ജനവിഭാഗത്തെപറ്റി ജറെമിയായുടെ പുസ്‌തകത്തിൽ നാം വായിക്കുന്നു. റേക്കാബ്യരും ഇസ്രായേല്യരും തമ്മിലുള്ള താരതമ്യവും ഇവിടെയുണ്ട്. ദൈവത്തെ അനുസരിക്കുന്ന ജനമാണ് റേക്കാബ്യർ. യൂദിത്തിൻ്റെ പുസ്‌തകത്തിൽ, പ്രതികൂല അവസ്ഥയിൽ ഇസ്രായേൽ പുലർത്തുന്ന അന്ധമായ ദൈവാശ്രയത്തിൻ്റെ നേർചിത്രം നമുക്ക് കാണാം. ജീവിതത്തിൽ ദൈവവചനത്തോട് കൃത്യമായ ഒരാദരവും ബഹുമാനവും...

ദിവസം 247: ആന്തരികവിശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.09.2025

ജറുസലേം പരിപൂർണമായി നശിപ്പിക്കപ്പെടുന്നതും ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ രാജാവായ സെദെക്കിയാ ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നതും നമ്മൾ ജറെമിയായുടെ പുസ്‌തകത്തിൽ കാണുന്നു. ദൈവജനത്തിൻ്റെ ചരിത്രം സംക്ഷിപ്തമായി ആഖിയോർ എന്ന ഒരു മനുഷ്യൻ വിവരിക്കുന്നതാണ് യൂദിത്തിൻ്റെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. വെളിയിൽനിന്ന് ഉള്ളിലേക്ക് കടക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, അവൻ്റെ അകത്തുനിന്ന് പുറത്തേക്ക് വരുന്ന...

ദിവസം 246: പ്രതീകാത്മകമായ വാഗ്‌ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.09.2025

അസ്സീറിയാ രാജാവായിരുന്ന നബുക്കദ്‌നേസറിൻ്റെ വാക്കുകളെ അവഗണിച്ച എല്ലാ ദേശങ്ങൾക്കെതിരെ രാജാവും, സർവസൈന്യധിപനായിരുന്ന ഹോളോഫർണസും യുദ്ധത്തിന് പോകുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ വായിക്കുന്നത്. യൂദാ രാജാവിനെതിരെയുള്ള കർത്താവിൻ്റെ അരുളപ്പാടും ജറെമിയായോട് നിലം വാങ്ങാനുള്ള കർത്താവിൻ്റെ വചനവുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നഷ്ടപ്പെടലുകളിൽ പഠിക്കുന്ന പാഠം സുരക്ഷിതമായി ജീവിക്കുന്ന കാലത്ത് നമ്മൾ...

Ouça o podcast The Bible in a Year - Malayalam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos