Mathrubhumi
News & Views
വാര്‍ത്തകളും വാര്‍ത്താ വിശേഷങ്ങളുമായി മാതൃഭൂമി പോഡ്കാസ്റ്റ്.
Não deixe de visitar o site do podcast e apoiar quem o produz: www.spreaker.com
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
കടം വാങ്ങാനുള്ള കരുത്ത് നമുക്കുണ്ടോ? തോമസ് ഐസക്കിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ |C. P. John 22.10.2021 8:55
മാതൃഭൂമിയില്‍ ഡോ.ടി.എന്‍ തോമസ് ഐസക് എഴുതിയ കടത്തെ അങ്ങനെ പേടിക്കണോ എന്ന ലേഖനത്തിന് സി.എന്‍.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ എഴുതിയ മറുപടി ലേഖനം കേള്‍ക്കാം
ലോക ഭക്ഷ്യ ദിനം: അറിയാം ഓര്‍ക്കാം | World Food Day 16.10.2021 3:08
എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ആണ് ലോക ഭക്ഷ്യദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ്(എഫ്.എ.ഒ.) ലോക ഭക്ഷ്യദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. വിശപ്പ് എന്ന പ്രശ്നത്തെ നേരിടുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലോകമെമ്പാടും ബോധവത്കരണത്തിന് ആഹ്വാനം ചെയ്യുക, എല്ലാവര്‍ക്കും ആരോഗ്യപ്രദമായ ഭക്ഷണശൈലി ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാമാചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്...
പുസ്തകം പൂജ വയ്ക്കുന്നത് എങ്ങനെ ? | Pooja Veppu at Home. 13.10.2021 4:49
പുസ്തകം പൂജ വയ്ക്കുന്നത് എങ്ങനെ ? അറിയേണ്ടതെല്ലാം മിഥുന്‍ വെള്ളാപ്പറമ്പ് പറയുന്നു . എഡിറ്റ് ദിലീപ് ടി.ജി
ഭൂമി തരംമാറ്റാന്‍ ഇടനിലക്കാര്‍ വാങ്ങുന്നത് മൂന്നുലക്ഷംവരെ | Investigation Podcast 09.10.2021 16:55
കൃഷിയോഗ്യമല്ലാത്ത 25 സെന്റുവരെ സൗജന്യമായി തരംമാറ്റാമെന്ന് നിയമമുള്ളപ്പോഴാണ് ഈ ചൂഷണം. വീടിനും ചെറിയ വാണിജ്യകെട്ടിടങ്ങള്‍ക്കും പ്ലാന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഇരയാവുന്നതില്‍ കൂടുതലും. ചതുപ്പുനിലങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ തരംമാറ്റിനല്‍കാന്‍ ബന്ധപ്പെടുക എന്ന രീതിയില്‍ ബാനറുകളും ബോര്‍ഡുകളും വെച്ചാണ് ഇവര്‍ ആളുകളെ കാന്‍വാസ് ചെയ്യുന്നത്. അങ്ങനെ ലഭിച്ച ഒരു നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 10 സെന്റിന്...
കാര്‍ ഇടിപ്പിച്ച് കൊല്ലുന്നവരും അറസ്റ്റിലായവരും | Lakhimpur Violence 07.10.2021 7:28
രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലെ ലഖീംപുര്‍ ഖേഡിയിലേക്കാണ്. കര്‍ഷകസമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് പോലും രേഖപ്പെടുത്താതെ 30 മണിക്കൂറാണ് കസ്റ്റഡിയില്‍വെച്ചത്. രാജ്യം മുറവിളി കൂട്ടിയപ്പോള്‍ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ട ആശിഷ് മിശ്ര പുറത്തും കര്‍ഷക...
ആരാണ് ആര്യന്‍ഖാനെ പൂട്ടിയ സമീര്‍ വാങ്ക്‌ഡെ | Who is Sameer Wankhede 05.10.2021 2:47
ബോളിവുഡ് താരം ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പിടിയിലായതിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സമീര്‍ വാങ്ക്‌ഡെ. വര്‍ഷങ്ങളായി ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ബന്ധത്തിന് പുതിയ മുഖം നല്‍കുകയാണ് വാങ്ക്‌ഡെയുടെ ഇടപെടലിലൂടെ. ആരാണ് ഈ സമീര്‍ വാങ്ക്‌ഡെ? തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി. എഡിറ്റ് ദിലീപ് ടി.ജി
മലയാളി വീണ കെണികള്‍ | Fraud Case in Kerala 03.10.2021 6:00
80കളിലെ ലാ ബെല്ല തട്ടിപ്പു മുതല്‍ ആട്, തേക്ക്, മാഞ്ചിയവും, സോളാറും സ്വര്‍ണക്കടത്തും കഴിഞ്ഞ് ഇതാ വീണ്ടും മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നിരിക്കുന്നു. തട്ടിപ്പുകളേറെ നടന്നിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്നു ചാടുകയാണ് നമ്മള്‍ മലയാളികള്‍. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ കേരളം കണ്ട കുപ്രസിദ്ധ തട്ടിപ്പുകളുടെ ലഘുചരിത്രമാണ് ഇത്. തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പ...
ഇനി കേള്‍വിയുടെ കാലം, ശബ്ദങ്ങളുടെ ലോകം | International Podcast Day 30.09.2021 4:01
കാറ് ഓടിക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ വഴിയിലൂടെ നടക്കുമ്പോള്‍ അങ്ങനെ തോന്നുമ്പോഴൊക്കെ പോഡ്കാസ്റ്റ് കേള്‍ക്കാം. വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കേള്‍ക്കാം. വാര്‍ത്തകള്‍ അഭിമുഖങ്ങള്‍ സിനിമാ റിവ്യൂകള്‍, പാചകം അങ്ങനെ എന്തും നിങ്ങളുടെ മുന്നില്‍ പോഡ്കാസ്റ്റായി എത്തും. ഒന്ന് വായിക്കാനൊ ഒരു വീഡിയോ കാണാനൊ പോലും സമയമില്ലാത്തവരുടെ ഇടയിലാണ് പോഡ്കാസ്റ്റിന് സാധ്യതയേറുന്നത്. സമയ...
എന്തിനു മെര്‍ക്കല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു? | Angela Merkel 27.09.2021 4:20
സാമര്‍ത്ഥ്യമുള്ള നേതാവായി, മികച്ച ഭരണാധികാരിയായി എതിരാളികളാരുമില്ലാതെ ഇനിയും ആ കസേരയില്‍ തുടരാന്‍ കഴിയുമായിരുന്നിട്ടും എന്തിനു മെര്‍ക്കല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു? | തയ്യാറാക്കി അവതരിപ്പിച്ചത്. മേഘ ആന്‍ ജോസഫ്
കോവിഡ് ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെ കീഴടക്കുന്നുവെന്ന് WHO | Podcast on Covid Delta Variant 23.09.2021 1:54
കോവിഡ് വൈറസ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും ഗാമയേയും കീഴ്പ്പെടുത്തുന്ന വിധം ഡെല്‍റ്റ ശക്തി പ്രാപിച്ചെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ സാന്നിധ്യം ഒരു ശതമാനത്തില്‍ താഴെയാണെന്നും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഡെല്‍റ്റയാണെന്നുമാണ് വ്യക്തമാവുന്നത്. 185 രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലും യു.കെ...
കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം |How to protect child from Covid 18.09.2021 10:42
കുട്ടികളെ കോവിഡില്‍നിന്നു രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യണം?, കോവിഡ് ബാധിക്കുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുന്നുണ്ടോ വാക്സിനേഷന്‍ എത്രത്തോളം ഗുണം ചെയ്യും തുടങ്ങിയ വിഷയങ്ങളില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. അബ്ദുള്‍ റൗഫ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി. എഡിറ്റ് ദിലീപ്...
വ്യത്യസ്തതയുള്ളവര്‍ വളരട്ടെ, വ്യത്യസ്ത ചിന്തകള്‍ വളരട്ടെ; ഫാ.ജയിംസ് പനവേലിന്റെ വൈറല്‍ പ്രസംഗം | fr James Panavelil Viral speech podcast 15.09.2021 6:39
കര്‍ഷകനല്ലേ സാറേ ഒന്നു കളപറിക്കാനിറങ്ങിയതാ... ഈശോ സിനിമയുമായി ബന്ധപ്പെട്ട് ക്രിസംഘി പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ഫാദര്‍ ജെയിംസ് പനവേലിന്റെ പുതിയ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമാണ് പശ്ചാത്തലം. ബൈബിള്‍ വചനങ്ങളേയും ദൈവത്തെയും ഉദാഹരിച്ച് കൊണ്ട് ജെയിംസ് പനവേലില്‍ നടത്തിയ ഈ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ...
സുരക്ഷയ്ക്ക് ഇരട്ടപ്പൂട്ടിട്ട് വാട്സാപ്പ് 13.09.2021 2:15
വാട്ട്സാപ്പിന്റെ സുപ്രധാന സുരക്ഷാ സംവിധാനം എന്നപേരിലാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഈ പറയുന്നത്ര സുരക്ഷിതത്വമൊന്നും വാട്സാപ്പ് നല്‍കുന്നില്ല എന്നും ആരോപണമുണ്ട്. ഈ ആരോപണത്തെ പഴുതടച്ച് ഇല്ലാതാക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. നേരത്തേ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലായിരുന്നു. പക്ഷേ, സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍...
കടക്കെണിയില്‍ കേരളം മുന്നില്‍ 13.09.2021 2:49
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളത് മലയാളിക്കാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ ദേശീയ കടം നിക്ഷേപ സര്‍വ്വേയിലെ കണ്ടെത്തല്‍. കേരളത്തില്‍ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് കടം കൂടുതലെന്നും ഇതില്‍ കൂടുതല്‍ കൃഷിക്കാരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേള്‍ക്കാം.
ഫോര്‍ഡ് ഇന്ത്യ വിടുമ്പോള്‍ 13.09.2021 3:24
ഇന്ത്യക്കാര്‍ക്ക് ഫോര്‍ഡ് എന്നാല്‍ ഇക്കോ സ്‌പോര്‍ട്ട് ആണ്. അത്രയും ചാരുത നിറഞ്ഞ ഒരു കാര്‍. ഇനിയും എത്രയോ മികച്ച കാറുകള്‍ ഇറങ്ങാനിരിക്കെ പാതിവഴിയില്‍ ഫോര്‍ഡ് മടങ്ങുമ്പോള്‍ എങ്ങനെ സങ്കടപ്പെടാതിരിക്കും. അമേരിക്കന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്സും ഹാര്‍ലി ഡേവിഡ്സണും ഇതിനു മുമ്പേ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. എന്തു കൊണ്ടായിരിക്കും വിദേശ കമ്പനികള്‍ ഇന്ത്യ പോലൊരു വലിയ വിപണി വേണ്ടെന്നു വെക്കു...
9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ് | 20 years after 9/11 11.09.2021 4:00
അമേരിക്കയുടെ ചരിത്രത്തില്‍ കറുത്ത ഏടായി മാറിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ്. 2001 സെപ്തംബര്‍ പതിനൊന്നിനായിരുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരവും പെന്റഗണ്‍ ടവറും ഭീകരാക്രമണത്തില്‍ തകര്‍ന്നത്. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനായിരുന്നു ഭീകരാക്രമണം ആസൂത്രണം ചെയതത്. ആക്രമണത്തില്‍ 2996 പേര്‍ കൊല്ലപ്പെട്ടു. 25000ത്തോളം പേര്‍ക്ക് പരിക്കേറ്റു. | തയ്യാറാക്കി അവതരിപ്പിച്...
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു: അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ് | Nipah virus in Kozhikode 05.09.2021 3:37
മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കുട്ടിയ്ക്ക് നിപ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ശനിയാഴ്ച വൈകിയാണ് ലഭിച്ചത്. | അവതരണം: അഞ്ജയ് ദാസ് എന്‍.ടി
'ക്രൂരന്മാരുടെ കൂട്ടമാണ് താലിബാൻ'; അമേരിക്കൻ സൈനിക മേധാവി 02.09.2021 1:08
അഫ്ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. താലിബാൻ ഭീകരരുടെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുടെ നേതൃത്വത്തിലാകും സർക്കാർ.താലിബാൻ ക്രൂരൻമാരുടെ കൂട്ടമാണെന്ന് അമേരിക്കൻ സൈനിക മേധാവിആരോപിച്ചു
'ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ല' - സുനീഷയുടെ ശബ്ദരേഖ പുറത്ത് 01.09.2021 3:50
പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത്. സ്വന്തം വീട്ടിലേക്ക് പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് സമ്മതിക്കുന്നില്ല. ഭര്‍തൃവീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖ.
കോവിഡാനന്തരം കുട്ടികളില്‍ മിസ്‌ക് രോഗം 01.09.2021 22:47
കോവിഡാനന്തരം കുട്ടികളില്‍ മിസ്‌ക് രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡോ.ഡാനിഷ് സലീമിന്റെ വാക്കുകള്‍ കേള്‍ക്കാം
ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജു 31.08.2021 2:19
കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. വിവാഹ മോചന ഹര്‍ജിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്.
കട്ടിയുള്ള വസ്തുകൊണ്ട് കണ്ണിലടിച്ചു; മൂക്കിന്റെ പാലം പൊട്ടി, ഏറ്റത് ക്രൂരമര്‍ദ്ദനമെന്ന് റുജീഷ് 26.08.2021 6:44
വാഹനം സര്‍വീസ് ചെയ്തുകൊടുക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് മുക്കം സ്വദേശിയായ റുജീഷ് റഹ്മാനെ അക്രമിസംഘം കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ കണ്ണിന് താഴെയുള്ള എല്ലുകള്‍ പൊട്ടി ശസ്ത്രക്രിയ വേണ്ട അവസ്ഥയിലാണ് റുജീഷ് ഇപ്പോള്‍
കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണം വിശദീകരിച്ച് ഡോ. എസ്.എസ് ലാല്‍ 25.08.2021 19:57
എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ മാത്രം കുറയാതിരിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോകടര്‍ എസ്.എസ് ലാല്‍. പ്രതിരോധത്തിലും നിയന്ത്രണങ്ങളിലുമുണ്ടായ പാളിച്ചകള്‍ അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് വിശദീകരിച്ചു.
ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന് ഒരു നൂറ്റാണ്ട് 25.08.2021 1:57
ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലപ്പുറത്ത് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന് ഒരു നൂറ്റാണ്ട്. 1921ലായിരുന്നു പൂക്കോട്ടൂര്‍ യുദ്ധം. കരുത്തരായ ബ്രിട്ടീഷ് സൈന്യത്തോട് കൈയില്‍ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികള്‍ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന് പറയാനുള്ളത്. .
തിരുത്തല്‍വാദികളെ വിമര്‍ശിച്ച് ഖാര്‍ഗെ, മറുപടിയുമായി കപില്‍ സിബലും ആനന്ദ് ശര്‍മ്മയും 24.08.2021 2:36
കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തെത്തി. മഹാമാരിക്കാലത്ത് ജി.23 നേതാക്കള്‍ അപ്രത്യക്ഷരായെന്നും തിരുത്തല്‍വാദികള്‍ പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ജി.23 നേതാക്കള്‍ രംഗത്തെത്തി
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos