Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Kids ML ↓ 300 episódios

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Não deixe de visitar o site do podcast e apoiar quem o produz: www.spreaker.com

Autor

Mathrubhumi

Categoria

Kids

Site do podcast

www.spreaker.com

Último episódio

10 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

സിരോഷയുടെ പക്ഷി | കുട്ടിക്കഥകള്‍ | Podcast 22.05.2023

സിരോഷയുടെ പിറന്നാളായിരുന്നു അന്ന്. എത്രയോ സമ്മാനങ്ങളാണ്. അവനന്ന് കിട്ടയതെന്നോ? പമ്പരങ്ങള്‍, കളിക്കുതിരകള്‍, രസികന്‍ ചിത്രങ്ങള്‍, അങ്ങനെ ഒരുപാട് സമ്മാനങ്ങള്‍... ലിയോ ടോള്‍സ്‌റ്റോയിയുടെ The Bird എന്ന കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

 യഥാര്‍ഥ സുഹൃത്ത് | കുട്ടിക്കഥകള്‍ | Malayalam Kids stories 19.05.2023

ഒന്നാം ലോക യുദ്ധം നടക്കുന്ന സമയം. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള കിടങ്ങുകളില്‍ പതിയിരുന്ന് ഭടന്മാര്‍ പരസ്പരം വെടിയുതിര്‍ക്കുകയാണ്. ഇതിനിടെ ഒരു കിടങ്ങിലുണ്ടായിരുന്ന ഭടന്‍ വെടിയേറ്റ് വീണു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Malayalam Kids stories

 നാല് മെഴുകുതിരികള്‍ | കുട്ടിക്കഥകള്‍ | Kids Stories 16.05.2023

ഒരു ഇരുട്ടുമുറിയില്‍ നാല് മെഴുകുതിരികള്‍ കത്തിനില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ ആദ്യത്തെ മെഴുകുതിരിയുടെ പേര് സമാധാനം എന്നായിരുന്നു. അവന്‍ മറ്റുള്ളവരോടായി പറഞ്ഞു. ഇന്ന് ഈ ലോകത്ത് എന്നെ ആര്‍ക്കും ആവശ്യമില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മൂന്നാമത്തെ തുമ്മല്‍ |  ഒരു റഷ്യന്‍ നാടോടിക്കഥ | Podcast   10.05.2023

പണ്ടുപണ്ടു റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ജീവിത കാലം മുഴുവന്‍ എല്ലുമുറിയെ പണിയെടുത്ത് നോക്കെത്താദൂരം പരന്നുകിടന്ന വയല്‍ അയാള്‍ സ്വന്തമാക്കി. അവതരണം:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്

തോല്‍വിയുടെ വില | കുട്ടിക്കഥകള്‍ | Malayalam Kids Stories 08.05.2023

കാട്ടില്‍ ഒരു പറക്കല്‍ മത്സരം നടക്കുകയാണ്. പക്ഷികളുടെയല്ല. വവ്വാലുകളുടെ മത്സരമാണ്. അവസാന റൗണ്ടില്‍ ഒരു കുഞ്ഞന്‍ വവ്വാലും വലിയൊരു വവ്വാലുമാണ് എത്തിയത്. ഒന്നാം സ്ഥാനം തനിക്കാണെന്ന് വലിയ വവ്വാല്‍ ഉറപ്പിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

രാജകുമാരിയുടെ മാന്ത്രിമപ്പെട്ടി | കുട്ടിക്കഥകള്‍  | podcast 04.05.2023

ഇംഗ്ലണ്ടിലെ ആന്‍ രാജകുമാരിക്ക് ഒരിക്കല്‍ ഒരു മന്ത്രവാദി ഒരു പെട്ടി കൊടുത്തു. ഒരുമാന്ത്രികപ്പെട്ടി, എന്നിട്ട് പറഞ്ഞു; ഈ രാജ്യത്തെ ഏറ്റവും ദയയുള്ള ആളുകളുടെ അടുത്തുനിന്ന് ഈ പെട്ടി തുറന്നാല്‍ അവിടെ സന്തോഷം വന്നുചേരും. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

നേതാവിന്റെ ഗുണം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 24.04.2023

കാട്ടിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയമായി മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയത് കാടിന് നടുവിലുള്ള തടാകത്തില്‍ താമസിക്കുന്ന ഹുപ്പോ എന്ന ഹിപ്പോപൊട്ടാമസും കോക്രൂ എന്ന മുതലയുമായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍.

പുതപ്പിന്റെ വില | കുട്ടിക്കഥകള്‍ | Kids Stories Podcast 18.04.2023

ഒരിടത്ത് പിശുക്കനായ ഒരു നെയ്ത്തുകാരന്‍ ഉണ്ടായിരുന്നു. അയാളുടെ പിശുക്കും ആര്‍ത്തിയും കണ്ട ഒരു സന്യാസി അയാള്‍ക്കിട്ട് ഒരു വേലവെയ്ക്കാന്‍ തീരുമാനിച്ചു. ഈ സന്യാസി ഒരു ചെപ്പടിവിദ്യക്കാരനായിരുന്നു. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ് എസ്.സുന്ദര്‍

തിമുന്‍മാസ് എന്ന വെള്ളരിക്കുട്ടി|കുട്ടിക്കഥകള്‍ 08.04.2023

പണ്ട് പണ്ട് ഇന്തോനേഷ്യയിലെ ജാവയിലെ ഒരു ഗ്രാമത്തില്‍ ബുക്‌സിര്‍നി വൃദ്ധയായ സ്ത്രീ താമസിച്ചിരുന്നു. അവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയതിനാല്‍ ഒറ്റയ്ക്കായിരുന്നു സിര്‍നി താമസിച്ചിരുന്നത്. തനിക്ക് ഓമനിക്കാനും ലാളിക്കാനും ഒരു കുഞ്ഞിനെ വേണമെന്ന് അവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതിനായി അവര്‍ എന്നും മനമുരുകി ദൈവത്തോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം രാത്രി സിര്‍നിയുടെ വീടിന് മ...

കറുപ്പും വെളുപ്പും | കുട്ടിക്കഥകള്‍  | Podcast 04.04.2023

കറുത്ത നിറമായിരുന്നു ജിത്തുവിന്. ക്ലാസിലെ ചില കൂട്ടുകാര്‍ ദേഹത്തിന്റെ നിറം പറഞ്ഞ് അവെ കളിയാക്കാറുണ്ട്.ഒരു ദിവസം ക്ലാസില്‍ അധ്യാപകന്‍ പഴഞ്ചൊല്ലുകളെപ്പറ്റി പറയുകയായിരുന്നു. കാക്കകുളിച്ചാല്‍ കൊക്കാകുമോ എന്ന പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ ഒരു കുട്ടി വിളിച്ചുപറഞ്ഞു. കാക്ക ചിലപ്പോള്‍ കൊക്കാവും. നമ്മുടെ ജിത്തുകുളിച്ചാല്‍ വെള്ളവും കറുത്തുപോകും. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മി...

സൗന്ദര്യമത്സര്യം | കുട്ടിക്കഥകള്‍ | Malayalam Kids Stories 31.03.2023

ഒരു പുന്തോട്ടത്തില്‍ ലില്ലി എന്നൊരു ചിത്രശലഭമുണ്ടായിരുന്നു. അവിടത്തെ ഏറ്റവും ഭംഗിയുള്ള ശലഭമായിരുന്നു താന്‍ എന്നായിരുന്നു അവളുടെ ഭാവം. പൂന്തോട്ടത്തില്‍ നടത്തിയ സൗന്ദര്യമത്സരത്തില്‍ ലില്ലിയാണ് വിജയിച്ചത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പോല്യയുടെ പഠനം |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 28.03.2023

നിരക്ഷരയായ ഒരു സ്ത്രീയായിരുന്നു പോല്യ. അവളുടെ ഭര്‍ത്താവായ ഇവാന്‍ നിക്കോളായേവിച്ച് കുച്കിന്‍ ആവട്ടെ തിരക്കേറിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. തന്റെ ഭാര്യയ്ക്ക് എഴുത്തും വായനയും അറിയില്ല എന്നത് ഇവാനെ എപ്പോഴും സങ്കടപ്പെടുത്തി. റഷ്യന്‍ സാഹിത്യകാരനായ മിഖായേല്‍ സൊഷ്‌ചെങ്കോ രചിച്ച പോല്യ എന്ന കഥയുടെ മലയാള പരിഭാഷ. പരിഭാഷപ്പെടുത്തിയത്: പ്രിയദര്‍ശിനി. കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്...

മാതുമ്മാനും ഉണ്ണിക്കണ്ണനും| kids stories podcast 25.03.2023

വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ട്രാക്ടര്‍ കുരുവിളയും രണ്ട് നാട്ടാനകളും അവയുടെ പാപ്പാന്മാരും കുറേ മരംവെട്ടുകാരും ഏതാനും സഹായികളുമടങ്ങുന്ന ഒരു സംഘം മറയൂരിലെത്തി. ഫോറസ്റ്റ് അധികാരികളുടെ അനുവാദത്തോടെ കാട്ടില്‍ നിന്നും മരം മുറിച്ചു കൊണ്ടുപോകുവാനാണ് കുരുവിളയും സംഘവും അവിടെ എത്തിയത്. പണിക്കാര്‍ക്ക് ഭക്ഷണം ഒരുക്കാനായി നാട്ടില്‍ നിന്ന് ഒരു പാവപ്പെട്ട വൃദ്ധനേയും കുരുവിള കൂട്ടിക്കൊണ്ടുവന്നിരുന്നു. മാതുമ്മാന്‍ എന...

ഒളിച്ചിരിക്കുന്ന സന്തോഷം|Malayalam kids stories podcast 23.03.2023

വൈകുന്നേരങ്ങളിലെ പതിവ് നടത്തിന് ഇറങ്ങിയതാണ് അച്യുതന്‍കുട്ടി മാഷ്. കടല്‍ത്തീരം വഴി ഒന്നു രണ്ടു കിലോമീറ്റര്‍ നടക്കും. കടപ്പുറത്തെ സിമന്റ് ബഞ്ചിലിരിക്കുന്ന ചെറുപ്പക്കാരനെ അന്നും മാഷ് കണ്ടു. രണ്ടുമൂന്ന് ദിവസമായി മാഷ് ശ്രദ്ധിക്കുന്നുണ്ട്, വൈകുന്നേരങ്ങളില്‍ അയാള്‍ അവിടെ ഇരിക്കാറുള്ളത്. നിരാശനെപ്പോലെ തിരമാലകള്ഡ നോക്കി സങ്കടപ്പെട്ടാണ് അയാളുടെ ഇരിപ്പ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ...

തനിയെ | കുട്ടിക്കഥകള്‍ |Malayalam Kids stories Podcast 21.03.2023

വേനല്‍ക്കാലത്തെ ഒരു മേള. മൈതാനത്ത് നിരക്കോടുതിരക്കുതന്നെ. ഇടുങ്ങിയ വഴിയിലൂടെ ചിലര്‍ നടന്നും കുതിരയെ ഓടിച്ചും കാളവണ്ടിയിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനിടയിലൂടെ ഒരു ബാലന്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടന്നു നീങ്ങുന്നത് കാണാം. The Lost Child എന്ന കഥയുടെ മലയാളം പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഹര്‍ഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

രാമന്‍ പണിക്കരും ഗിരീശനും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast 16.03.2023

കൊച്ചി ദേവസ്വം ബോര്‍ഡ് അധികാരികള്‍ ഒരിക്കല്‍ രാമന്‍ പണിക്കര്‍ എന്നൊരു ആനപ്പാപ്പാനെ സസ്‌പെന്‍ഡ് ചെയ്തു. മദപ്പാടുള്ള ഗിരീശന്‍ എന്ന ആനയെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് കൊണ്ടുപോയെന്നും എഴുന്നള്ളിപ്പ് സമയത്ത് പാപ്പാന്‍ അല്‍പം മദ്യപിച്ചിരുന്നുവെന്നും പറഞ്ഞാണ് രാമന്‍പണിക്കരെ സസ്‌പെന്‍ഡുചെയ്തത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

ദ്വീപിലെത്തിയ ആമ | Malayalam Kids story Podcast 14.03.2023

നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലില്‍ ഒരിക്കലൊരു കടലാമ കയറിപ്പറ്റി. വൈകാതെ കപ്പല്‍ പുറപ്പെട്ടു, എന്നാല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ വന്‍ കാറ്റും മഴയും വന്ന് കപ്പല്‍ തകര്‍ന്നു. കടലില്‍ ഒറ്റപ്പെട്ടുപോയ ആമ ദിക്കറിയാതെ എങ്ങോട്ടോ നീങ്ങി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Malayalam Kids story Podcast

നീചന് നല്‍കിയ ശിക്ഷ | കുട്ടിക്കഥകള്‍ | Kids stories podcast 09.03.2023

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ മനോഹരമായ ഒരു വീട്ടില്‍ ശ്യാം ശര്‍മ്മ എന്നുപേരായ ഒരു ധനിക വ്യാപാരി താമസിച്ചിരുന്നു. കൊട്ടാര തുല്യമായ ആ വീടിന്റെ ചുറ്റും വര്‍ണമനോഹരമായ പൂന്തോപ്പുകളുണ്ടായിരുന്നു. തൊട്ടടുത്തുതന്നെ ഒരു വലിയ പച്ചക്കറിത്തോട്ടവും പലതരം വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കലവറയും വേറൊരു ഭാഗത്ത് സുന്ദരമായ ഒരു കൊച്ചു തടാകവും ഉണ്ടായിരുന്നു. ഡോ.കാവുമ്പായി ജ...

ബീലുവിന്റെ ഗര്‍ജനം | കുട്ടിക്കഥകള്‍ | Malayalam kids stories 06.03.2023

കാട്ടിലെ രാജാവാണെങ്കിലും ബീലു എന്ന സിംഹം ഗര്‍ജിക്കാറില്ല. കുട്ടിയായിരുന്ന കാലം മുതലേ അവന്‍ ഗര്‍ജ്ജിക്കാന്‍ നോക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം അവനോട് പേടിയില്ലാതെ പെരുമാറാന്‍ കഴിയുമായിരുന്നു. അവനും എല്ലാവരോടും വളരെ ശാന്തനായും പതുക്കെയുമാണ് സംസാരിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

കാട്ടിലെ ഭീകര ജീവികള്‍ | കുട്ടിക്കഥകള്‍ | Kuttikkathakal 24.01.2023

ഒരു ദിവസം കാട്ടിലൂടെ ഒരു കരടി ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മരക്കുറ്റിയില്‍ സങ്കടത്തോടെ ഇരിക്കുന്ന ഒരു ആണ്‍കുട്ടിയെ കണ്ടു.എന്തുപറ്റി കരടി ചോദിച്ചു. എന്റെ കാര്യം തീര്‍ന്നു, ഞാന്‍ ഒരു ഭയങ്കര കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്. കുട്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.എന്താ കുട്ടാ അത്. കരടി വാത്സല്യത്തോടെ ആരാഞ്ഞു. Chris wormell -ന്റെ Ferocious wild Beasts എന്ന കഥയുടെ പുനരാഖ്യാനം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട്...

സൂര്യനെ കട്ട മുതല  | കുട്ടിക്കഥകള്‍  | The stolen Sun 21.01.2023

ഒരു പ്രഭാതസവാരി പതിവുള്ളതാണല്ലോ? സാക്ഷാല്‍ സൂര്യന്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പതിയെ നീങ്ങി. പെട്ടെന്നതാ ഒരു പടുകൂറ്റന്‍ കാര്‍മേഘം ഒഴുകിവരുന്നു. അവര്‍ മുഖാമുഖമെത്തി ഞൊടിയിടയില്‍ സൂര്യനെ അത് മൂടിക്കളഞ്ഞു. സൂര്യന്റെ പ്രകാശ രശ്മികളില്‍ ഒന്നിന് പോലും അതിനുള്ളിലൂടെ പുറത്തുകടക്കാനായില്ല.ഫലമോ ഭൂമിയിലാകെ കൂരിരുട്ടായി. റഷ്യന്‍ എഴുത്തുകാരനായ കോര്‍ണി ചുക്കോവ്‌സ്‌കിയുടെ The stolen Sun എന്ന കവിത കഥാ രൂപത്തില്...

 ഹിമക്കുതിരപ്പോര് | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast 18.01.2023

പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ ചെറു ദ്വീപായ ഐസ് ലാന്റിന്റെ വടക്കേച്ചരിവില്‍ ഹിമക്കുതിരകള്‍ കൂട്ടം കൂട്ടമായി വസിച്ചിരുന്നു. അത്തരം ഒരു കൂട്ടത്തില്‍ ഒത്തിരിപെണ്‍കുതിരകളും കുട്ടിക്കുതിരകളും ഉണ്ടായിരുന്നു. ഉടല്‍ മുഴുവന്‍ കറുപ്പു നിറമുള്ള ഒരു ആണ്‍കുതിരയായിരുന്നു ആ കാട്ടുകുതിരക്കൂട്ടത്തിന്റെ നേതാവ്. Renneയുടെ The Ice Horse എന്ന കഥയുടെ പുനരാഖ്യാനം. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്...

ഉദ്ദണ്ഡനും കാക്കശ്ശേരിയും |കുട്ടിക്കഥകള്‍|kidsstories 13.01.2023

കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ വിദ്വല്‍ സദസ്സ് പതിനെട്ടര കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനെട്ടര കവികളില്‍ പ്രശസ്തരായിരുന്നു ഉദ്ദണ്ഡനും കാക്കശ്ശേരിയും. കോഴിക്കോട് തളിക്ഷേത്രത്തില്‍ വച്ച് വര്‍ഷം തോറും നടന്ന് വന്നിരുന്ന ഒരു പാണ്ഡിത്യ പരീക്ഷയായിരുന്നു രേവതി പട്ടത്താനം. എല്ലാ വര്‍ഷവും അതില്‍ ജയിച്ചിരുന്നത് ഉദ്ദണ്ഡ ശാസ്ത്രികള്‍ ആയിരുന്നു.എസ്.ജ്യോതിനാഥ വാര്യരുടെ കഥ അവതരണം ഷൈന രഞ്ജിത്ത.

തീ കൊണ്ട് വന്ന കാക്ക കുട്ടിക്കഥ kids stories 10.01.2023

പണ്ട് പണ്ട് കാക്കകള്‍ക്ക് കറുപ്പ് നിറമല്ലായിരുന്നു. മാരിവില്‍ നിറമുള്ള കാക്കകള്‍ എങ്ങനെ കറുപ്പ് നിറമായി ? ദൈവം കാക്കകള്‍ക്ക് കൊടുത്ത വരമെന്തായിരുന്നു ? അവതരണം ഷൈന; രഞ്ജിത്ത്. സൗണ്ട് മിക്‌സിങ് ; പ്രണവ് പി.എസ്

വാക്കുകള്‍ മോഷ്ടിച്ച രാക്ഷസന്‍ | കുട്ടിക്കഥകള്‍ | kids stories 09.01.2023

ഒരിടത്ത് ബിംബു എന്നൊരു രാക്ഷസനുണ്ടായിരുന്നു. എപ്പോഴും ഗൗരവക്കാരനായ ബിംബുവിന് മനുഷ്യരുടെ ചില സ്വഭാവം തീരെ ഇഷ്ടമില്ല. ഹലോ,കണ്‍ഗ്രാജുലേഷന്‍സ്,വെരിഗുഡ്,എക്‌സലന്റ്,പ്ലീസ്,താങ്ക്യൂ ഇങ്ങനെ ആളുകള്‍ പരസ്പരം സ്‌നേഹവാക്കുകള്‍ പങ്കുവെയ്ക്കുന്നത് അയാള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്

Ouça o podcast കുട്ടിക്കഥകള്‍ | Malayalam Stories For Kids no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos