Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Kids ML ↓ 300 episódios

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Autor

Mathrubhumi

Categoria

Kids

Site do podcast

www.spreaker.com

Último episódio

10 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

യഥാര്‍ഥ സേവകന്‍ കഥകള്‍ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast 05.10.2024

പണ്ട് ആഫ്രിക്കയില്‍ അയാന്‍ എന്നൊരു രാജാവ് ഉണ്ടായിരുന്നു. ധാരാളം ജോലിക്കാര്‍ അദ്ദേഹത്തിന് ഉണ്ടെങ്കിലും വിശ്വസ്ഥനായ ഒരു സേവന്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു. തനിക്ക് ഒരു സേവനകനെ കണ്ടുപിടിക്കാന്‍ ഒടുവില്‍ അദ്ദേഹം തീരുമാനിച്ചു. ആ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

മരവും പക്ഷികളും  | കുട്ടിക്കഥകള്‍ | Podcast   28.09.2024

ഒരു കൂട്ടം പക്ഷികള്‍ കൂടുണ്ടാക്കാനുള്ള മരം അന്വേഷിച്ച് ഇറങ്ങിയതാണ്.  അങ്ങനെ പറന്നു പോകുമ്പോള്‍ പുഴയുടെ കരയില്‍ നില്‍ക്കുന്ന ഒരു മരം അവര്‍ കണ്ടു. പക്ഷികള്‍ മരത്തിന് അടുത്തെത്തി ചോദിച്ചു. നിന്റെ മരച്ചില്ലയില്‍ ഞങ്ങള്‍ കൂടുകൂട്ടിക്കോട്ടെ. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

വേഷവും അറിവും | കുട്ടിക്കഥകള്‍ | Kids Stories Podcast 21.09.2024

ഒരിടത്ത്  ധ്യാനദത്തന്‍ എന്നൊരു സന്യാസി ഉണ്ടായിരുന്നു. വനത്തിന് അടുത്തുള്ള ഒരു ആശ്രമത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ധാരാളം പേര്‍ എത്തുമായിരുന്നു. ഒരിക്കല്‍ ഗ്രാമത്തിലെ പണക്കാരനായ രാം സേട്ട് ഈ സന്യാസിയെക്കുറിച്ച് കേള്‍ക്കാന്‍ ഇടയായി. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

സമാധാനം തരുന്ന ചിത്രം | കുട്ടിക്കഥകള്‍  | Kuttikkathakal 14.09.2024

സോമദത്തരാജാവിന് ചിത്രകലയോട് വലിയ താത്പര്യമായിരുന്നു. ഒരിക്കല്‍ രാജാവ് ചിത്രകാരന്മാര്‍ക്കായി ഒരു മത്സരം വെച്ചു. ശാന്തിയും സമാധാനവും മികച്ച രീതിയില്‍ പ്രകടമാക്കുന്ന ഒരു ചിത്രം വരയ്ക്കണം. ഏറ്റവും നല്ല ചിത്രത്തിന് സമ്മാനം രാജാവ് വിളംബരം ചെയ്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കലഹത്തിന് കാരണം | കുട്ടിക്കഥകള്‍  | kuttikkathakal 31.08.2024

  കച്ചവടക്കാരനായിരുന്നു രാം സേട്ട് ഒരിക്കല്‍ ഒരു സന്യാസി രാം സേട്ടിന്റെ കടയില്‍ ഭിക്ഷയാചിച്ച് എത്തി.  സന്യാസിക്ക് അരിയും നാണയങ്ങളും ഒക്കെ കൊടുത്തിട്ട് രാം സേട്ട് ചോദിച്ചു. സ്വാമി എനിക്കൊരു സംശയം ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

ഒരു ദിവസത്തെ കാത്തിരിപ്പ് | കുട്ടിക്കഥകള്‍ | Kuttikkathakal 24.08.2024

ജനാല അടയ്ക്കാന്‍ വേണ്ടിയാണ് മകന്‍ മുറിയിലേക്ക് വന്നത് അവന്റെ ഭാഗം കണ്ടപ്പോള്‍ അവന് എന്തോ അസുഖമുണ്ടെന്ന് തോന്നി  ഏണസ്റ്റ് ഹെമിങ്‌വേയുടെ A day's wati  എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത്  ശരത് മണ്ണൂര്‍. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

ഉപ്പും മധുരവും | കുട്ടിക്കഥകള്‍  | Malayalam kids stories 17.08.2024

കോളേജില്‍ ആദ്യ വര്‍ഷ ബാച്ചിന്റെ ക്ലാസ് തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി. ഇതിനിടെ ക്ലാസിലെ രാജു എന്ന കുട്ടിയെ  ക്ലാസ് ടീച്ചര്‍ ശ്രദ്ധിച്ചു. അവന്‍ മറ്റുകുട്ടികളോടൊന്നും സംസാരിക്കുന്നത് കേട്ടിട്ടില്ല.  എപ്പോഴും സങ്കടമുള്ള മുഖത്തോടെ മൂകമായിട്ട് ഇരിപ്പാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

മാര്‍ഗനെറ്റ് അമ്മൂമ്മയുടെ വീട്| കുട്ടിക്കഥകള്‍| Podcast 10.08.2024

ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ വലിയൊരു കാടിനരികിലായി മാര്‍ഗനെറ്റ് എന്ന് പേരുള്ള ഒരു അമ്മൂമ്മ താമസിച്ചിരുന്നു. വളരെ പ്രായം ചെന്നതിനാല്‍ തന്നെ അവര്‍ക്ക് കണ്ണിന് ചെറിയ കാഴ്ച്ചക്കുറവ് ഉണ്ടായിരുന്നു. കാട്ടില്‍ നിന്ന് ലഭിക്കുന്ന ഉണക്ക വിറകുകള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ട് പോയി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് അമ്മൂമ്മ ജീവിച്ചിരുന്നത്. മിഥുന്‍ ചന്ദ്രന്‍ തയ്യാറാക്കിയ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.   സൗണ്...

പൂച്ചക്കുറിഞ്ഞ്യാരെ കണ്ട കൊച്ചുകേശവന്‍| കുട്ടിക്കഥകള്‍| Podcast 03.08.2024

തൃത്തല്ലൂരമ്പലത്തില്‍ പണ്ട് കൊച്ചുകേശവന്‍ എന്ന് പേരുള്ള ഒരു ഉശിരന്‍ ആനയുണ്ടായിരുന്നു. കുട്ടിയായിരുന്നകാലത്ത് തഞ്ചാവൂരുകാരനായ പട്ടുവസ്ത്രവ്യാപാരിയാണ് അവനെ അമ്പലത്തില്‍ നടയിരുത്തിയത്. ഏതോ ഒരു വലിയ കാര്യം നേടാനായി അയാള്‍ അമ്പലത്തില്‍ നേര്‍ച്ച നേര്‍ന്നിരുന്നു. അത് സാധിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആ വ്യാപാരി ലക്ഷണമൊത്ത ഒരു കുട്ടിയാനയെ സംഭാവനചെയ്തത്. പക്ഷേ. കൊച്ചുകേശവന്റെ വരവ് അമ്പലത്തിന്റെ നടത്തിപ്...

ജോലിയും ഭാരവും | കുട്ടിക്കഥകള്‍ | Podcast 27.07.2024

സോമപുരിയിലെ രാജാവായിരുന്നു സോമ വര്‍മ്മന്‍. നല്ലവനായ അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായിരുന്നു. ഒരിക്കല്‍ രാജ്യത്ത് കൊടുംവരള്‍ച്ച ഉണ്ടായി. കൃഷിയെല്ലാം നശിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ് പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

ഏഴ് സഹോദരിമാര്‍ | കുട്ടിക്കഥകള്‍  | Malayakam Kids stories Podcast 20.07.2024

ഒരിക്കല്‍ ചൈനയിലെ ഒരു കടല്‍ത്തീരത്ത് രണ്ട് സഹോദരന്മാര്‍ താമസിച്ചിരുന്നു. ബായ് ഹായ്, ബായ് ഷാന്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ഇരുവരും മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു. ഒരു ചൈനീസ് കഥ.  പുനരാഖ്യാനം: ഗീത. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

കിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍ 13.07.2024

ഒരു ദിവസം കിച്ചു കാക്ക വിശന്നപ്പോള്‍ ഇര തേടാന്‍ ഇറങ്ങി. ഒരു നഗരത്തിലൂടെ പറന്നപ്പോഴതാ കുറേ മനുഷ്യര്‍ പ്രാവുകള്‍ക്ക് അരിമണികള്‍ വിതറി കൊടുക്കുന്നു. ഹോ ഒരു പ്രാവായിരുന്നെങ്കില്‍ അധികമൊന്നും പറക്കാതെ ഇവരുടെ കൂട്ടത്തിലിരുന്ന് അരിമണി കൊത്തിതിന്നാമായിരുന്നു, എന്റെ ഈ കറുത്ത നിറമാണ് പ്രശ്‌നം, കിച്ചു കാക്ക കരുതി. സന്തോഷ് വള്ളിക്കോടിന്റെ കഥ.  അവതരണം ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം എസ് സുന്ദര്‍. പ്രൊഡ്യൂസര്‍ അല്‍...

നാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels 06.07.2024

ഈച്ചയും തവളയും മുള്ളന്‍പന്നിയും കൂട്ടുകാരായിരുന്നു. ഒരു മരക്കുറ്റിയ്ക്ക് അരികിലുള്ള കൊച്ചുവീട്ടിലായിരുന്നു  അവര്‍ നാല് പേരും താമസം. ഒരുനാള്‍ അവര്‍ ആഹാരം തേടി പുറത്തിറങ്ങി.  റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനും ആയിരുന്ന   വ്‌ളാദിമിര്‍ സുത്തീവിന്റെ ഡിഫറെന്റ് സൈസ്ഡ് വീല്‍സ് എന്ന കഥയുടെ പരിഭാഷ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Different-sized...

 കഠിനാധ്വാനത്തിന്റെ വില |കുട്ടിക്കഥകള്‍ | kidssstories podcast 29.06.2024

ഒരു ദിവസം മുരളി റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി. മുരളി നീ എങ്ങോട്ട് പോകുന്നു. വിലകൂടിയ ആഡംബരക്കാറില്‍ ഇരുന്ന ആളെ മുരളി വേഗം തിരിച്ചറിഞ്ഞു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മികച്ച പൂവ് |ബീര്‍ബല്‍ കഥ |  കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 22.06.2024

മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ  ഭരണകാലം. ഒരിക്കല്‍ അദ്ദേഹം തന്റെ സദസിലുള്ളവരോട് ചോദിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൂവ് ഏതാണ്.  സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

മൂന്ന് ചാക്കും വൃദ്ധനും | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast 15.06.2024

പണ്ടൊരു രാജ്യത്ത് ഒരു യുവാവ് തൊഴിലന്വേഷിച്ച് പലയിടത്തും അലഞ്ഞുനടക്കുകയായിരുന്നു. നല്ലൊരു തൊഴില്‍ കിട്ടാതെ വിഷമത്തോടെ അയാള്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. സന്തോഷ്  വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

യഥാര്‍ത്ഥ ധനികന്‍ | കുട്ടിക്കഥകള്‍ | kuttikkathakal 08.06.2024

സത്യാനന്ദന്‍ എന്ന സന്യാസി ഒരിക്കല്‍ ഒരു ഗ്രാമത്തിലെത്തി. അദ്ദേഹത്തെ കാണാന്‍  ധാരാളം പേര്‍ വന്നെത്തി. കൂട്ടത്തില്‍ ആ ഗ്രാമത്തിലെ ഒരു ധനികനും ഉണ്ടായിരുന്നു.  സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍: പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

മനസിലെ വെള്ളിപ്പാളി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast 01.06.2024

വലിയ പണക്കാരനാണ് രാം ലാല്‍ . വ്യവസായം നടത്തി ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ സമ്പത്ത് കൂടിയിട്ടും വലിയ സന്തോഷം ഒന്നുമില്ല. അങ്ങനെ രാം ലാല്‍ ഒരു സന്യാസിയുടെ അടുത്തെത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം;ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ദൈവം രക്ഷിച്ചു | കുട്ടിക്കഥകള്‍ | Kuttikkathakal 25.05.2024

ജയാനന്ദന്‍ രാജാവിന്റെ കൊട്ടാരവളപ്പില്‍ വലിയൊരു പഴത്തോട്ടം ഉണ്ടായിരുന്നു. മുന്തിരി, പേരയ്ക്ക, മാങ്ങ, ഓറഞ്ച് എന്നിങ്ങനെ   വിവിധ ഇനം പഴങ്ങള്‍കൊണ്ട്  സമ്പന്നമായിരുന്നു പഴത്തോട്ടം. സന്തോഷ് വള്ളിക്കോടിന്റെ കഥ.  അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

പറയും മുമ്പ് മൂന്ന് കാര്യങ്ങള്‍ |കുട്ടിക്കഥകള്‍ | Kids stories Podcast 20.05.2024

ഒരിക്കല്‍ ജ്ഞാന ദത്തന്‍ എന്ന സന്യാസിയുടെ അടുത്ത് ഒരു പണ്ഡിതന്‍ എത്തി. എന്നിട്ട് സന്യാസിയോട് അല്‍പ്പം ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു..സ്വാമി അങ്ങയുടെ ഒരു സുഹൃത്തിനെപ്പറ്റി ഒരു കാര്യം പറയാനുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്.  പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

സങ്കടം വെച്ചുമാറല്‍  | കുട്ടിക്കഥകള്‍  | Malayalam kids stories 11.05.2024

ഒരിടത്ത് തീര്‍ത്ഥാനന്ദ എന്ന് പേരുള്ള ഒരു സന്യാസി ഉണ്ടാരുന്നു. ആളുകളുടെ പ്രശ്‌നം കേട്ട് അദ്ദേഹം പ്രതിവിധി നിര്‍ദ്ദേശിക്കാറുള്ളതുപോലെ ധാരാളം ആളുകള്‍ തീര്‍ത്ഥാനന്ദയെ കാണാന്‍ വരാറുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ആത്മവിശ്വാസവും വിശ്വാസവും | കുട്ടിക്കഥകള്‍ | Malayalam kids stories podcast 04.05.2024

ഒരു തെരുവില്‍ സര്‍ക്കസ് നടക്കുകയാണ്. ഒരു മനുഷ്യന്‍ അയാളുടെ ചെറിയ മകനെയും തോളത്തുവെച്ചുകൊണ്ട്. വളരെ ഉയരത്തില്‍ വലിച്ചുകെട്ടിയിരുന്ന കയറിലൂടെ  അതി സാഹസികമായി നടക്കുകയാണ്.  സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

അധികം കിട്ടിയ കാശ് | കുട്ടിക്കഥകള്‍| Malayalam kids stories podcast  27.04.2024

ബോധാനന്ദ സ്വാമി എന്ന സന്യാസിക്ക് പട്ടണത്തില്‍ ഒരു ആശ്രമമുണ്ട്. ആശ്രമത്തിലെത്തുന്നവര്‍ക്കായി അദ്ദേഹം ആഴ്ച തോറും അദ്ദേഹം. നന്മയെയും സ്‌നേഹത്തെയും പറ്റിയൊക്കെ പ്രഭാഷണം നടത്താറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

തുരങ്കത്തില്‍ കുടുങ്ങിപ്പോയ ബസ് | കുട്ടിക്കഥകള്‍ | Malayalam Stories For Kids 20.04.2024

ഒരിക്കല്‍ ഒരു സ്‌കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ദൂരെ സ്ഥലത്തേക്ക് ടൂര്‍ പോവുകയായിരുന്നു. സ്‌കൂളില്‍ നിന്ന് സ്ഥിരം ടൂര്‍ പോകുന്ന ബസുകാരെ തന്നെയാണ് ഇത്തവണയും വിളിച്ചത്.  അതുകൊണ്ട് പോകേണ്ട വഴികളെക്കുറിച്ച് ഡ്രൈവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട്  മിക്‌സിങ്: എസ്.സുന്ദര്‍

20 മണ്‍പാത്രങ്ങള്‍ | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast 13.04.2024

മഹാക്രൂരനായ ഭരണാധികാരിയായിരുന്നു നാഗേന്ദ്രന്‍ രാജാവ്. നിസാര കാര്യങ്ങള്‍ക്ക് പോലും രാജാവ് വധശിക്ഷയാണ് കൊടുക്കുക. രാജാവിന്റെ കൊട്ടാരത്തില്‍  അമൂല്യങ്ങളായ 20 മണ്‍പാത്രങ്ങള്‍ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

Ouça o podcast കുട്ടിക്കഥകള്‍ | Malayalam Stories For Kids no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos