Manorama Online

Sunday Special

News EN ↓ 139 episodes

Sunday Specials

Be sure to visit the podcast's website and support the creator: www.manoramaonline.com

Author

Manorama Online

Category

News

Podcast website

www.manoramaonline.com

Latest episode

Nov 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.7+ rating iOS soon

Episodes

തത്തക്കുട്ടന്റെ വികൃതി | Bedtime Story for Kids 08.11.2026

ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പു...

മിന്നുവും കൂട്ടുകാരും... - MKid | Moral Story | Bedtime story 03.11.2026

അന്നൊരു അവധി ദിവസമായിരുന്നു. മിന്നുവും കൂട്ടുകാരും വീടിനടുത്തെ പറമ്പിൽ ഒത്തുകൂടി. ഇന്നെന്ത് കളിക്കും? എല്ലാവരും ആലോചിച്ചു.. അപ്പോഴാണ് അച്ഛൻ വാങ്ങിക്കൊടുത്ത പുതിയ പന്തുമായി അച്ചുവിന്റെ വരവ്... കഥ കേട്ടോളൂ   It was a holiday, and Minnu and her friends had gathered in the vacant lot near their homes play... Let's listen to the story. Story & Narration:  Athulya R Krishnan Production - N...

പീക്കുമയിലിന് സന്തോഷം വന്നു | Story for Kids | MKID | Story for Kids | Animal Story 29.10.2026

പീക്കുവിന് പീലി വിരിച്ചാടാൻ വലിയ ഇഷ്ടമാണ്. പക്ഷെ അവന്റെ നൃത്തം കാണാൻ കാട്ടിൽ ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണ്. ഒരിക്കൽ പീക്കു ഒരു പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയതായിരുന്നു. അപ്പോൾ അവിടെ വേറെയും ചില മൃഗങ്ങളൊക്കെ വെള്ളം കുടിക്കാൻ വന്നിട്ടുണ്ടായിരുന്നു. ചിലർ പുഴക്കരയിൽ അൽപ സമയം വിശ്രമിക്കുന്നുമുണ്ടായിരുന്നു. അപ്പോൾ പീക്കുവിന് തോന്നി, 'ഇപ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ, ഞാൻ അന്ന് പഠിച്ച ആ ന...

ഉണ്ണിമായയുടെ അടുക്കളത്തോട്ടം - MKid | Moral Story | Bedtime story 25.10.2026

അമ്മയ്ക്കൊപ്പം പച്ചക്കറിക്കടയിൽ എത്തിയതായിരുന്നു ഉണ്ണിമായ. കടക്കാരൻ നൽകിയ ബാസ്ക്കറ്റ് വാങ്ങി അമ്മ ഓരോന്നായി തിരഞ്ഞെടുക്കാൻ തുടങ്ങി. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ..എന്തെല്ലാം തരം പച്ചക്കറികളാണ് എല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് നടക്കും വഴി ഉണ്ണി അമ്മയോട് ചോദിച്ചു... കഥ കേട്ടോളൂ   Unnimaya had tagged along with her mother to the vegetable shop. Taking a ba...

പൂക്കി കണ്ട റഫ്ളേസ്യപ്പൂവ് | Malayalam Story for Kids | MKid | Pooki the Kitten & Flower Rafflesia​ 23.10.2026

ആ കാട്ടിലെ കുഞ്ഞരുവിയുടെ കരയിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു പൂക്കിപ്പൂച്ചയും അമ്മയും. ഇളം വെയിൽ കാഞ്ഞുകൊണ്ട് നടക്കാനിറങ്ങുന്നത് അവരുടെ വൈകുന്നേരപരിപാടികളിൽ പ്രധാനമായിരുന്നു. ചുറ്റും നിരീക്ഷിച്ച്, ഓരോന്നും കണ്ടും പറഞ്ഞുമൊക്കെയാണ് അവരുടെ നടത്തം. അപ്പോൾ ഇളം വയലറ്റ് നിറത്തിലുള്ള ഒരു കുഞ്ഞിപ്പൂവ്വ് പറന്നുവന്നു പൂക്കിപ്പൂച്ചയുടെ കവിളിൽ വീണു. 'ങേ? ചിറകുള്ള പൂവോ? ഈ പൂവ് എങ്ങനെ പറന്നു വന്നു?' പൂക്കി അത്ഭുത...

മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Malayalam Story for Kids | MKid | ​Mooshikasthree 18.10.2026

അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്ന സന്യാസിയുടെ മേൽ എന്തോ വന്നു വീണു. നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞായിരുന്നു. ഒരു പൂച്ച അതിനെ പിടിക്കാൻ ഓടിച്ചപ്പോഴാണ് എലി അറിയാതെ സന്യാസിയുടെ മേൽ ചെന്നു വീണത്. സന്യാസി വേഗം ആ പൂച്ചയെ ഓടിച്ച...

രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast 17.10.2026

ഗ്യാനേഷ് വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നാണ് രാഷ്ട്രപതിയോട് പ്രതിപക്ഷം പറയുന്നത്. ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നവർക്കും, അതെല്ലാം കേൾക്കുന്ന രാഷ്ട്രപതിക്കും അറിയാം. പക്ഷേ ഒരു ചെറു ധാർമിക സമ്മർദമെങ്കിലും രാഷ്ട്രപതിയിൽ നിന്നുണ്ടാവേണ്ടേ? ഒരു ആശ്വാസവാക്കെങ്കിലും. യഥാർഥത്തിൽ പ്രതിപക്ഷത്തിന്റെ പരാതിയിൽ രാഷ്ട്രപതിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? രാഷ്ട്രപതി പറഞ്ഞാൽ അതെല്ലാം രാജ്യം ഭരിക്കുന്നവർ മുഖവ...

കുസൃതിക്കാരൻ കുഞ്ഞൻ പാമ്പ് - MKid | Snake | Moral Story | Bedtime story 14.10.2026

കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമരത്തിന്റെ കെട്ടുപിണഞ്ഞ വേരുകളിൽ ഊർന്നു കളിച്ചും അരുവിയിലെ വെള്ളത്തിൽ ഒഴുകി നടന്നും കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിച്ചുമെല്ലാം അവനാ കാട്ടിലങ്ങനെ വിലസി നടന്നു... കഥ കേട്ടോളൂ  Kunjan, the little snake, lived in a hollow at...

തിത്തിമി മീനും മേഘവും - MKid | Fish | Moral Story | Bedtime story 11.10.2026

വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു പോന്നു ... കഥ കേട്ടോളൂ   Deep within a vast forest, there was a beautiful littl...

പറക്കും പാലവും സുപ്രു എന്ന സ്‌കൂട്ടറും | Malayalam Story for Kids | MKid | Suprru Scooter Story 07.10.2026

ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. കുറച്ചുകാലം മുൻപ് അവരുടെ നാട്ടിലെ വലിയ മലകൾക്കിടയിൽ ഒരു പുതിയ തൂക്കുപാലം വന്നിരുന്നു. ഈ പാലം വളരെ വീതി കുറഞ്ഞതും, കാറ്റത്ത് ആടുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും അതിൽ കയറില്ല. നമ്മുടെ സുപ്രു സ്കൂട്ടർ എന്ന...

പാട്ട് മറന്ന കുയിൽ!- MKid | Cuckoo |  Bedtime story 04.10.2026

കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. കാടിന്റെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ആ കുയിൽ.... കഥ കേട്ടോളൂ   On a large branch deep within the forest lived a little cuckoo who sang beautifully. Her sweet melodies made the l...

കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast 30.09.2026

സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജ...

തമ്പുവും ആകാശത്തെ വെള്ളപ്പന്തും! - MKid | Thambu | Bedtime story 27.09.2026

കാറ്റാടി കാട്ടിലെ കുസൃതിക്കാരൻ ആനക്കുട്ടിയായിരുന്നു തമ്പു. പകല സമയം മുഴുവൻ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കുന്ന തമ്പുവിന് രാത്രിയായാൽ ഉറങ്ങാൻ വലിയ മടിയായിരുന്നു.ഒരു പൂർണ്ണചന്ദ്ര ദിനത്തിൽ, കാടൊട്ടാകെ വെള്ളി വെളിച്ചം പരന്നു കിടക്കുകയായിരുന്നു. കാറ്റാടി മരങ്ങളുടെ തലപ്പുകൾക്കിടയിലൂടെ മാനത്തേക്ക് നോക്കിയ തമ്പു, വട്ടത്തിൽ തിളങ്ങിനിൽക്കുന്ന അമ്പിളിമാമനെ കണ്ടു! .. കഥ കേട്ടോളൂ Thampu was a mischievous baby el...

കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast 23.09.2026

ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ...

ചെമ്പരത്തിച്ചോട്ടിലെ പൂച്ചവീട് | Malayalam Kids Story | Jiji & Jinu | MKid 23.09.2026

അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവിലെ ഉറക്കം ഉണർന്നാൽ അവർ ആദ്യം ഓടിയെത്തുന്നത് ജിജിപൂച്ചയുടെ അടുത്തേക്കാണ്. അത്രയ്ക്കു സ്നേഹമാണ്. എന്നാലും അവൾക്ക് ഏറ്റവും സ്നേഹം ആരോടായിരുന്നെന്നോ? ജിനുപൂച്ചയോട്. അവൻ ഒരു വീട്ടിലെയും പൂച്ചയല്ല. നാട്ടിലും ഓരോ വീട്ടിലുമൊക്കെ...

മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Bedtime Story for Kids | MKID | Cat Story 13.09.2026

ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായി...

നല്ല പല്ലിക്കുട്ടി | Bedtime Story for Kids | MKid 11.09.2026

ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ? എന്നിട്ടോ? കഥ കേട്ടോളൂ... In a house on the twelfth floor of a building, there lives a little liz...

ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast 09.09.2026

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Sonia Gandhi's memoir highlights the trend of political au...

'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം 09.09.2026

​തിരക്കുകൾക്കിടയിലും ഡോക്ടറായും പാട്ടുകാരിയായും അവതാരകയായും നിറഞ്ഞുനിൽക്കുന്ന ഡോ. ബിനീത രഞ്ജിത് മലയാളികൾക്ക് പ്രിയപ്പെട്ട മുഖമാണ്. 'ബ്രൈഡാത്തി' പാട്ടിന്റെ പിറവിക്ക് പിന്നിലെ കൗതുകങ്ങളും, ലാലേട്ടന്റെ 'ഓറ' സമ്മാനിച്ച മാന്ത്രിക നിമിഷങ്ങളും, വേഷവിധാനങ്ങളുടെയും ഒരുക്കങ്ങളുടെയും പേരിൽ സമൂഹം കൽപ്പിച്ചു തരുന്ന പദവികളെക്കുറിച്ചുള്ള തുറന്ന ചിന്തയുമായി മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു   In...

തമ്പുവിനെ പേടിപ്പിച്ച കൊച്ചുപൂച്ച! - MKid | Thambu | Kochu Poocha | Bedtime story 06.09.2026

കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്ഷണമൊന്നുമില്ല... കഥ കേട്ടോളൂ   Our dear Thampu was playing with little ants in the Kattadi forest and splashing water by the riverside. Even though evening was setting in, there was no sign of him stopping his play...

അവളുടെ കൈപ്പുണ്യം | Ayinu Podcast | Manorama Online Podcast 05.09.2026

അടുക്കള രാഷ്ട്രീയത്തെയും ലിംഗപദവികളെയും പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ? അടുക്കള ജോലികളും പാരമ്പര്യ ഭക്ഷണ നിർമിതിയും സ്ത്രൈണതയുടെ ഭാഗമായി ചിത്രീകരിക്കുന്നതിനോടുള്ള അഭിപ്രായം എന്താണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  When mentioning kitchen politics and gender roles, shouldn't one be careful? What is your opinion on portraying kitchen chores and traditional food preparation...

ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast 02.09.2026

‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും...

മിന്നുവിന്റെയും ക്രോക്കുവിന്റെയും കൂട്ടുകാരൻ - MKid | Minnu | Krokku | Bedtime story 30.08.2026

ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മിന്നുവിന്റെ തോളിലിരുന്നു.... കഥ കേട്ടോളൂ   One holiday morning, Minu was busy watering the plants. Suddenly, Kroku appeared, eager to chat. Flapping his tiny wings, with mischief in his eyes, Kroku flew over and perc...

മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw 25.08.2026

വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും, മണ്ണുമാന്തി യന്ത്രമായ ചിങ്കു ജെ.സി.ബിയും, വേഗത്തിൽ ഓടുന്ന കുഞ്ഞിക്കാറും, മെലിഞ്ഞ സൈക്കിളും ഉണ്ടായിരുന്നു. അവർ വലി...

'ഇതൊക്കെ വ്യാജമല്ലേ?' | Ayinu Podcast | Manorama Online Podcast 22.08.2026

പ്രണയബന്ധങ്ങൾ തകരുമ്പോൾ പോക്സോ നിയമം പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നത് ഈയിടെ വാർത്തയിൽ കണ്ടിരുന്നല്ലോ. അത് യഥാർത്ഥ ഇരകളുടെ പ്രശ്നങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? ഇത്തരം ദുരുപയോഗം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും സാരമായി ബാധിക്കും. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  We've seen in the news lately how the POCSO Act is being misused for revenge when relationships break up. How does tha...

Listen to the Sunday Special podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.