Mathrubhumi

News & Views

News ML ↓ 75 episodes

വാര്‍ത്തകളും വാര്‍ത്താ വിശേഷങ്ങളുമായി മാതൃഭൂമി പോഡ്കാസ്റ്റ്.

Be sure to visit the podcast's website and support the creator: www.spreaker.com

Author

Mathrubhumi

Category

News

Podcast website

www.spreaker.com

Latest episode

Apr 21, 2025

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

ആശയും ആശങ്കയുമായി വയനാട്ടിലേക്കുള്ള ബദല്‍പാത | Wayanad tunnel project 13.05.2022

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ചുരം. സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന മലമ്പാത എന്നതിനപ്പുറം മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തര്‍സംസ്ഥാന പാതകൂടിയാണ് ഇന്ന് താമരശ്ശേരി ചുരം. താമരശ്ശേരി അടിവാരത്ത് നിന്നും തുടങ്ങി വയനാട് ലക്കിടിയില്‍ അവസാനിക്കു...

സദ്യ വിളമ്പേണ്ടത് എങ്ങനെ കഴിക്കേണ്ടത് എങ്ങനെ: ചില വിഷുവിശേങ്ങള്‍ | Vishu podcast 15.04.2022

മലയാളത്തിന് വിഷു വെറുമൊരു ആഘോഷം മാത്രമല്ല ജീവിതത്തോട് ഇഴുകി ചേര്‍ന്ന കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ സുവര്‍ണ ദിനമാണ് വിഷു. വിഷു ആഘോഷിക്കുമ്പോള്‍ ചില വിഷു വിശേഷങ്ങള്‍ക്കൂടി അറിഞ്ഞിരിക്കാം. അവതരണം; ഷൈന രഞ്ജിത്ത്. എഡിറ്റ്: കൃഷ്ണലാല്‍

ബോളിവുഡ് കാത്തിരുന്ന കല്യാണം | Ranbir Kapoor, Alia Bhatt Wedding 12.04.2022

ബോളിവുഡ് ആഘോഷത്തിമിര്‍പ്പിലാണ്. കാത്തിരുന്ന കല്യാണം പടിവാതില്‍ക്കലെത്തിയ പ്രതീതിയാണ് സിനിമാലോകത്തിനും ആരാധകവൃന്ദത്തിനും. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹമാണ് ഏപ്രില്‍ 17ന്. പാപ്പരാസികള്‍ ഈ പ്രണയജോഡികളെ ക്യാമറയ്ക്കുള്ളിലാക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ. എഡിറ്റ്: ദിലീപ് ടി.ജി

പഠനവും പരീക്ഷയും 05.04.2022

ജീവിതത്തിലുടനീളം പഠനം നടക്കുന്നു എന്നാണല്ലോ പറയാറുള്ളത്. എങ്കിലും ഓരോസമൂഹവും ഔപചാരിക പഠനത്തിന് ഒരു കാലഘട്ടം കണക്കാക്കിയിട്ടുണ്ട്. മുഖ്യമായും ബാല്യകൗമാരങ്ങള്‍ നിറഞ്ഞ് യൗവനത്തിലേക്ക് നീളുന്നതാണത്. ഓരോ പ്രായത്തിലും വ്യക്തി ആര്‍ജിക്കേണ്ട അനുഭവങ്ങളും അറിവും സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ആലോചിച്ചാണ് കരിക്കുലം അല്ലെങ്കില്‍ പാഠ്യപദ്ധതി തയ്യാറാക്കുന്നത്. അതാണ് അടിസ്ഥാനരേഖ. കരിക്കുലത്തില്‍ വിഭാവനംചെയ്ത ലക്ഷ...

ബിജെപി തരംഗം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പഞ്ചാബ് തൂത്തുവാരി എഎപി | Election Analysis 10.03.2022

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്,മണിപ്പൂര്‍, ഗോവ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിശകലനവുമായി മനു കുര്യന്‍. എഡിറ്റ്: ദിലീപ് ടി.ജി

ഒറ്റയ്‌ക്കൊരു സെലന്‍സ്‌കി | Volodymyr Zelensky 02.03.2022

'എനിക്ക് നിങ്ങളോട് ഗുഡ്മോണിങോ ഗുഡ് ഇവനിങോ പറയാനാവില്ല. കാരണം യുക്രൈന്‍ ജനതയ്ക്ക് ഒരുദിവസവും ഇപ്പോള്‍ നല്ലതല്ല, ചിലര്‍ക്ക് ഒരുപക്ഷേ ഇന്ന് അവരുടെ അവസാന ദിവസമായിരിക്കാം. ഇന്ന് യുക്രൈന് ദുരന്തദിനമാണ്. ഈ പോരാട്ടത്തില്‍ യുക്രൈന്‍ ഒറ്റയ്ക്കാണ്. യുക്രൈനിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. 'Nobody will break us, because we are Ukrainians

വ്‌ളാദിമിര്‍ സെലന്‍സ്‌കി ; യുക്രൈന്റെ വാര്‍ ഹീറോ | Volodymyr Zelenskyy 01.03.2022

"പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രശസ്ത കോമഡി താരത്തിന് വമ്പൻ വിജയം"- മൂന്നു വർഷങ്ങൾക്കു മുമ്പ്, 2019-ൽ യുക്രൈൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൽ മിക്ക വാർത്തകളുടെയും തലക്കെട്ട് ഇങ്ങനെ ആയിരുന്നു. റഷ്യൻ അധിനിവേശത്തിനെതിരെ ഇന്ന് പ്രതിരോധ മതിൽ തീർക്കുന്ന വ്ളാദിമിർ സെലൻസ്‌കിയായിരുന്നു ആ പ്രസിഡന്റ്. സത്യത്തിൽ ആരാണ് വ്ളാദിമിർ സെലൻസ്‌കി. സജീവരാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ എന്തായിരുന്നു ആ കോമഡി...

ടീം മാറി ക്യാപ്റ്റന്‍, കര്‍ഷക പ്രക്ഷോഭചൂടില്‍ കാലുകുത്താനാകാതെ മോദി; ഇളകി മറഞ്ഞ് പഞ്ചാബ് | Punjab Election 12.01.2022

തുടര്‍ച്ചയായി രണ്ടാം തവണയും മൃഗീയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഏഴ് വര്‍ഷത്തിനിടെ ആദ്യമായിമാപ്പ് പറയേണ്ടി വന്നത് കര്‍ഷകര്‍ക്ക് മുന്നിലാണ്. സമാനതകളില്ലാത്ത ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ നട്ടെല്ലായിരുന്നു പഞ്ചാബിലെ കര്‍ഷകര്‍. കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കുന്ന പഞ്ചാബ്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ കര്‍ഷക സമരം തന്നെയാണ് മുഖ്യവിഷയം. തയ്യ...

മെക്‌സിക്കൻ മാഫിയ നടത്തിയ കൊലപാതകം 08.01.2022

2018-ൽ മെക്‌സിക്കോയിൽ ലഹരിമരുന്ന് മാഫിയ സംഘം നടത്തിയ കൊലപാതകത്തിന്റേ വീഡിയേക്കൊപ്പമുള്ള ഓഡിയോ.

കെ റെയില്‍ കേരളത്തെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍: സി.ആര്‍ നീലകണ്ഠന്‍ | Silverline Project 07.01.2022

പദ്ധതി പാരിസ്ഥിതികമായി എത്ര ദുരന്തമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറയാനാകും. പ്രധാനമായും നാല് വര്‍ഷങ്ങളായി നിരന്തരം പ്രളയവും വരള്‍ച്ചയും ഓഖിയും നേരിടുന്ന കേരളം പോലൊരു സ്ഥലത്ത് പാരിസ്ഥിതികമായി വളരെ ദുര്‍ബലമായൊരു സ്ഥലത്ത് ഏത് തരത്തിലുമുള്ള ഇടപെടല്‍ നടത്തണമെങ്കിലും അത് കാലാവസ്ഥാ മാറ്റം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട് വേണം. പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ സില്‍വര്‍ലൈന്‍ പദ്ധതി കേര...

ഡെസ്മണ്ട് ടുട്ടു ബിഷപ്പായിരുന്ന രാഷ്ട്രീയക്കാരന്‍; രാഷ്ട്രീയക്കാരനായിരുന്ന ബിഷപ്പ് | Desmond Tutu 29.12.2021

തൊലിനിറം എല്ലാം നിര്‍ണയിച്ചിരുന്ന ഒരിടത്ത് ജനിച്ച കറുത്തവനായിരുന്നു ഡെസ്മണ്ട് ടുട്ടു. ബിഷപ്പായിരുന്ന രാഷ്ട്രീയക്കാരന്‍; രാഷ്ട്രീയക്കാരനായിരുന്ന ബിഷപ്പ്. കറുപ്പിലും വെളുപ്പിലുമല്ല, മാരിവില്‍ നിറത്തിലാണ് ടുട്ടു ദക്ഷിണാഫ്രിക്കയെ വിഭാവനംചെയ്തത്. എല്ലാ സംസ്‌കാരങ്ങളും എല്ലാ വംശങ്ങളും എല്ലാ ലൈംഗികാഭിമുഖ്യമുള്ളവരും സമത്വത്തോടെ കഴിയുന്ന 'റെയിന്‍ബോ നേഷന്‍'. മണ്ടേല ഒരിക്കല്‍ പറഞ്ഞതുപോലെ ദക്ഷിണാഫ്രിക്കയുടെ വൈ...

ഉറച്ച ശബ്ദം നിലപാടിലെ കാര്‍ക്കശ്യം കോണ്‍ഗ്രസിലെ ഹരിത മുഖം പി.ടി തോമസ് ഇനി ഓര്‍മ്മ | P. T. Thomas 22.12.2021

ഉറച്ച ശബ്ദം നിലപാടിലെ കാര്‍ക്കശ്യം കോണ്‍ഗ്രസിലെ ഹരിത മുഖം പി.ടി തോമസ് ഇനി ഓര്‍മ്മ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ...

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ല്‍ എത്തുമ്പോള്‍ | marriage age of women from 18 to 21 16.12.2021

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം 21ആകും. ഇതിനായി 2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും 1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ടിലും 1955-ലെ ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരും. ജയ ജെയ്റ്റിലി അധ്യക്ഷയായ കര്‍മ സമിതി 2020 ഡിസംബറില്‍ നീതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര...

വിജയം അപ്രതീക്ഷിതം, ആദ്യമായി റാംപില്‍; മിസ് കേരള 2021 ഗോപിക സുരേഷ് പറയുന്നു 15.12.2021

ഈ വര്‍ഷത്തെ മിസ് കേരള പട്ടം സ്വന്തമാക്കിയ ഗോപിക സുരേഷിന് ഇത് ആദ്യ റാംപ് അനുഭവമായിരുന്നു. ബെംഗളൂരുവില്‍ എം.എസ്.സി. സെക്കോളജി വിദ്യാര്‍ത്ഥിനിയായ ഗോപിക കണ്ണൂര്‍ സ്വദേശിയാണ്. 'സൗന്ദര്യ മത്സരങ്ങള്‍ ടോക്സിക് ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ എന്റെ അനുഭവം മറിച്ചായിരുന്നു,' ഗോപിക പറയുന്നു. എഡിറ്റ്: ദിലീപ് ടി.ജി.

മഞ്ഞ, വെള്ള റോഡില്‍ പലവിധം വരകള്‍ എന്തിന്? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം | Road Safety Rules 13.12.2021

വാഹനമോടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്കുപോലും ഗതാഗതചിഹ്നങ്ങള്‍ പലതും അറിയില്ല. അപ്പോള്‍പ്പിന്നെ ഡ്രൈവര്‍മാര്‍ക്കു നിര്‍ദേശരൂപത്തില്‍ നിരത്തില്‍ കുറിക്കുന്ന വരകളെക്കുറിച്ചു പറയേണ്ടതില്ലല്ലോ. അവ എന്താണെന്നും എന്തിനാണെന്നു അറിയുന്നവര്‍ ചുരുക്കം. അവതരിപ്പിച്ചത്: ഭാഗ്യശ്രീ. എഡിറ്റ്: ദിലീപ് ടി.ജി

ബിപിന്‍ റാവത്ത് മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്‌ട്രൈക്‌സ് | Bipin Rawat 08.12.2021

മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്‌ട്രൈക്‌സ്'- സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്. അവതരണം: ഭാഗ്യശ്രീ എഡിറ്റ് ദിലീപ് ടി.ജി

രാത്രിയില്‍ ഇറങ്ങിയ അജ്ഞാതര്‍ കുറുവാ സംഘമോ? ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി പേലീസ് | Kuruva sangam 28.11.2021

കോട്ടയത്ത് അതിരമ്പുഴ തൃക്കേല്‍ ക്ഷേത്രം, മറ്റം കവല എന്നിവിടിങ്ങളില്‍ നാട്ടുകാരെ ഭീതിപ്പെടുത്തി മോഷണസംഘങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവര്‍ തമിഴ്നാട്ടിലെ കുറുവാ സംഘം ആണോയെന്ന സംശയം ബലപ്പെട്ടത്. അടിവസ്ത്രംധരിച്ച് മുഖംമൂടിയ നിലയിലായിരുന്നു ഇവര്‍.

ഒമിക്രോണ്‍ അപകടകാരി; വീണ്ടും ആശങ്കയിലേക്ക് ലോകം | Omicron is more dangerous 28.11.2021

ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ അതിവേഗം പടരുന്ന തരത്തില്‍ ജനിതകമാറ്റം വന്ന വൈറസാണെന്ന് ഗവേഷകര്‍. പത്ത് കോവിഡ് വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും ഉള്ളതും കൂടുതല്‍ വ്യാപനശേഷി ഉണ്ടായിരുന്നതും. തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി.

ക, ഇക്ക, ഗ, ഇഗ്ഗ, ങ യ്ക്കൊരു തിരുത്ത് | Podcast on Malyalam letters 10.11.2021

മായരുത് മലയാളം. മലയാളഭാഷയുടെ പുരോഗതിയില്‍ എക്കാലവും സജീവമായ ഇടപെടലുകള്‍ നടത്തിയ മാതൃഭൂമി ഇത്തവണ മലയാളഭാഷയെ കൈകോര്‍ത്തുപിടിക്കുന്നത് ഭാഷ അന്യംനിന്നുപോകുന്നോ എന്ന സന്ദേഹം ഭാഷാസ്നേഹികള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ്. പ്രാഥമിക പാഠപുസ്തകങ്ങളില്‍ അക്ഷരമാലയെ തിരികെ കയറ്റാന്‍ കഴിഞ്ഞത് നേട്ടമായി. ഇതിനൊപ്പം ഭാഷയിലെ ഉച്ചാരണശുദ്ധിയെക്കൂടി വിശദമായി പരിചയപ്പെടുത്തുകയാണ് എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിന്റെ...

ബി​ഗ് ബജറ്റ് ചിത്രങ്ങൾ തിയേറ്റർ വിടുമ്പോൾ നഷ്ടം ആർക്ക് ? | OTT emerging over Theatres 10.11.2021

മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം ഒടുവില്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. മരയ്ക്കാര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ബ്രോ ഡാഡി, എലോണ്‍, ട്വെല്‍ത് മാന്‍ എന്നിവയടക്കം നാല് ചിത്രങ്ങളും ഇനി ഒടിടിയില്‍ കാണാം. ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമ, അത് താരങ്ങളുടെയും പിന്നണിപ്രവര്‍ത്തകരുടെയും മാത്രം...

COP 26 ഭൂമിയെ കാക്കുമോ | UN Climate Change Conference 02.11.2021

കാലാവസ്ഥാപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോളസമ്മേളനം നടക്കുന്നത്. ഈ സമ്മേളനത്തിലുണ്ടാകുന്ന തീരുമാനങ്ങളാകും ഭൂമിയുടെ ഭാവി നിശ്ചയിക്കുക.

ജോജുവിനെ കെ. സുധാകരന്‍ ഗുണ്ടയെന്ന് വിളിച്ചതില്‍ പ്രതിഷേധമുണ്ട്: ബി.ഉണ്ണികൃഷ്ണന്‍ | B Unnikrishnan support Joju 01.11.2021

ജോജുവിനെ കെ.സുധാകരന്‍ ഗുണ്ട എന്ന് വിശേഷിപ്പിച്ചതിലും ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതിലും ശക്തമായ പ്രതിഷേധമുണ്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പ്രതിപക്ഷ നേതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു

ദത്തെടുക്കല്‍ എങ്ങനെ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം| How to adopt a child 26.10.2021

2019 ഒക്ടോബറില്‍ കോഴിക്കോട് പന്നിയങ്കര മാനാരി ഇസ്ലാഹിയ പള്ളി വരാന്തയില്‍ നാലുദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തയത് പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തതിനാല്‍ ചികിത്സ തേടുന്ന ഒട്ടേറെ ദമ്പതിമാര്‍ തങ്ങള്‍ക്കു കുഞ്ഞിനെ തരുമോ എന്ന് ചോദിച്ച് പോലീസ് സ്റ്റേഷനിലും ശിശുക്ഷേമ സമിതി മുമ്പാകെയും എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍,...

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതിമാരെ നേരില്‍ കണ്ടപ്പോള്‍ | Child adoption case 25.10.2021

ആ കുഞ്ഞ് ഉറങ്ങുകയാണ്, പുഞ്ചിരി തൂകി... അനുപമയും അവരുടെ കുഞ്ഞും അതേത്തുടര്‍ന്നുള്ള വിവാദങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോള്‍, കുഞ്ഞിനെ ദത്തെടുത്ത ദമ്പതിമാരെ നേരിട്ടു കണ്ട അനുഭവം പങ്കിടുകയാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ദാസ്. എഡിറ്റ് ദിലീപ് ടി.ജി

അറിയാം ദത്തെടുക്കല്‍ നിയമവും നടപടി ക്രമങ്ങളും | How to Adopt a Child 25.10.2021

അനുപമയെന്ന 22 വയസ്സുകാരിയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട കഥ നമുക്കിടയിലുണ്ടാക്കിയ ചോദ്യങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ ഇല്ലാത്തവര്‍ എങ്ങനെയാണ് ഒരു കുട്ടിയെ ദത്തെടുക്കുന്നത്? ദത്ത് നല്‍കിയ കുട്ടിയെ തിരിച്ചെടുക്കാനാകുമോ? കുട്ടിയെ തിരിച്ച് കിട്ടാന്‍ നിയമ തടസ്സങ്ങളുണ്ടോ? അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് വളര്‍ത്താന്‍ കൊടുക്കാന്‍ പറ്റുമോ?. തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി

Listen to the News & Views podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.