mylam

MYLAM EDUCATIONAL BLOG

Education ML ↓ 86 episodes

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈനിലേക്കു കൂടി മാറുന്നു. ശബ്ദരൂപത്തിലൂടെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആലോചന തുടങ്ങിയിട്ട് കുറെയേറെനാളായെങ്കിലും ഒരു കരയെത്തുന്നില്ല. അതിനാൽ ആകാശവാണി ഇപ്പോൾ പ്രക്ഷേപണം ചെയ്തുവരുന്ന റേഡിയോ പാഠശാല എന്ന പ്രോഗ്രാമിൽ നിന്നുള്ള ചിലത് സരക്ഷിക്കാനും കുട്ടികൾക്ക് നൽകാനും ശ്രമിച്ചുകൊണ്ട് തുടങ്ങുന്നു. പോകെപ്പോകെ സങ്കല്പിച്ച തരത്തിലുള്ള, വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുന്ന, ഒരു പോഡ്കാസ്റ്റ് പ്രവർത്തനമായി ഇതു മാറിയേക്കാം എന്ന പ്രതീക്ഷയോടെ...

Be sure to visit the podcast's website and support the creator: podcasters.spotify.com

Author

mylam

Category

Education

Podcast website

podcasters.spotify.com

Latest episode

Jan 16, 2024

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

The-Bet 16.08.2021

anton chekhov tr: v.r.santhosh

നെയ്യാറ്റിന്‍കര വെടിവെയ്പ് 08.07.2021

തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ, 1938 ഓഗസ്റ്റ് 31ന് നടന്ന നെയ്യാറ്റിന്‍കര വെടിവെയ്പ് അനുസ്മരിച്ചുകൊണ്ട് 08.07.2021 വ്യാഴാഴ്ച രാവിലെ 11 മണിക്ക്  കായിക-യുവജനകാര്യ വകുപ്പ് സംഘടിപ്പിച്ച വെബിനാറിന്റെ ശബ്ദലേഖനം. മുഖ്യ പ്രഭാഷകന്‍ : പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ആദരണീയനായ സ്വാതന്ത്ര്യസമര സേനാനി പത്മശ്രീ പി. ഗോപിനാഥന്‍...

യോഗദിനം 24.06.2021

യോഗദിനം പ്രഭാഷകൻ: വിനോദ് കെ.എൽ. അധ്യാപകൻ, ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, നെടുമങ്ങാട്

ശരിയായ ആഹാരമാണ് ശരിയായ ഔഷധം 2 06.06.2021

നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ സ്പോർട്സ് ക്ലബ് 2021 ജൂൺ 6 ഞായറാഴ്ച സംഘടിപ്പിച്ച   'ശരിയായ ആഹാരമാണ് ശരിയായ ഔഷധം'  എന്ന ഓൺലൈൻ സംവാദം. ഡോ. അനിതാമോഹനുമായുള്ള സംവാദം കേൾക്കാം

മലയാളം കമ്പ്യൂട്ടിങിന്റെ രണ്ടു പതിറ്റാണ്ട് 30.11.2020

ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ള (ശബ്ദതാരാാവലി) യുടെ ജന്മദിനമായ നവംബർ 27 ഭാഷാപ്രവർത്തനദിനമായി ആചരിച്ചുകൊണ്ട് കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ സംഘടിപ്പിച്ച ഓൺലൈൻ സംവാദം. ഭാഷാപ്രവർത്തകർക്കുള്ള സമർപ്പണമാണ് ഈ ദിനം. മലയാളം കമ്പ്യൂട്ടിങിന്റെ രണ്ടു പതിറ്റാണ്ട് എന്ന വിഷയത്തിൽ അനിവർ അരവിന്ദ് സംവദിക്കുന്നു.

വട്ടെഴുത്തും യൂണികോഡും -ഓൺലൈൻ സംവാദം 26.10.2020

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച  വട്ടെഴുത്ത് സെമിനാറിൽ വട്ടെഴുത്തും യൂണികോഡും എന്ന വിഷയത്തിൽ  സിബു സി.ജെ. നടത്തിയ പ്രഭാഷണം കേൾക്കാം.

കഥാലോകം 25.10.2020

2020 ഒക്ടോബർ 25 ന് യു.പി.വിഭാഗം കുട്ടികൾക്കു വേണ്ടി കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച  സംവാദം. വിഷയം: കഥാലോകം അതിഥി: അഞ്ജലി രാജൻ

പരിസരം- കണ്ടെത്തലും സംരക്ഷണവും (ഭാഗം 2) 19.10.2020

ഡൽഹി സർവകലാശാലയിലെ പ്രൊഫസറും  പരിസ്ഥിതി പഠനവിഭാഗത്തിൽ സിസ്റ്റമാറ്റിക്സ് ലാബിന്റെ തലവനുമായ  ഡോ.എസ്.ഡി.ബിജുവുമായി കുട്ടികൾ നടത്തിയ ഓൺലൈൻ സംവാദത്തിന്റെ ശബ്ദരേഖ. വിഷയം: പരിസരം- കണ്ടെത്തലും സംരക്ഷണവും ഭാഗം 2 സംഘാടനം: കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ

പരിസരം:കണ്ടെത്തലും സംരക്ഷണവും (ഭാഗം-1) 18.10.2020

ഡൽഹി സർവകലാശാലയിലെ പ്രൊഫസറും  പരിസ്ഥിതി പഠനവിഭാഗത്തിൽ സിസ്റ്റമാറ്റിക്സ് ലാബിന്റെ തലവനുമായ  ഡോ.എസ്.ഡി.ബിജുവുമായി കുട്ടികൾ നടത്തിയ ഓൺലൈൻ സംവാദത്തിന്റെ ശബ്ദരേഖ. വിഷയം: പരിസരം- കണ്ടെത്തലും സംരക്ഷണവും  സംഘാടനം: കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ

'ശരിയായ ആഹാരമാണ് ശരിയായ ഔഷധം' 11.10.2020

ആര്യനാട് വി.എച്ച്.എസ്.എസിലെ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച  'ശരിയായ ആഹാരമാണ് ശരിയായ ഔഷധം' എന്ന ഓൺലൈൻ സംവാദം.  ഡോ. അനിതാമോഹനുമായുള്ള സംവാദം കേൾക്കാം

ഐ.എ.എസ് ബാലികേറാമലയല്ല 04.10.2020

ആര്യനാട് വി.എച്ച്.എസ്.എസിലെ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച 'ഐ.എ.എസ് ബാലികേറാമലയല്ല 'എന്ന ഓൺലൈൻ സംവാദം. ത്രിപുര ഹയർ എഡ്യുക്കേഷൻ ഡയറക്ടറും നെടുമങ്ങാട്ട് നിന്നുള്ള ആദ്യത്തെ ഐ.എ.എസ് ഓഫീസറുമായ സജു വാഹിദുമായുള്ള കുട്ടികളുടെ സംവാദം കേൾക്കാം

ഗാന്ധി - കാലത്തിലൂടെ : ഭാഗം 2 02.10.2020

2020 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച സംവാദം. ഗാന്ധി- കാലത്തിലൂടെ എന്ന വിഷയത്തിൽ ഗ്രന്ഥകാരനും പ്രക്ഷേപകനുമായ എസ്.ഗോപാലകൃഷ്ണൻ കുട്ടികളോട് സംവദിച്ചു. ഈ ഓൺലൈൻ സംവാദം രണ്ട് ഭാഗങ്ങളായി പോഡ്കാസ്റ്റ് ചെയ്യുന്നു. ചർച്ചയുടെ രണ്ടാം ഭാഗം.     കുട്ടികളുടെ ചോദ്യങ്ങളും എസ്.ഗോപാലകൃഷ്ണന്റെ പ്രതികരണവുമാണ്  ഈ രണ്ടാം ഭാഗത്തിലുള...

ഗാന്ധി- കാലത്തിലൂടെ : ഭാഗം 1 02.10.2020

2020 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ  എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച സംവാദം. ഗാന്ധി- കാലത്തിലൂടെ എന്ന വിഷയത്തിൽ ഗ്രന്ഥകാരനും പ്രക്ഷേപകനുമായ എസ്.ഗോപാലകൃഷ്ണൻ കുട്ടികളോട് സംവദിച്ചു. ഈ ഓൺലൈൻ സംവാദം രണ്ട് ഭാഗങ്ങളായി പോഡ്കാസ്റ്റ് ചെയ്യുന്നു. ഇത് ആദ്യ ഭാഗം.     ആദ്യഭാഗത്തിൽ എസ്.ഗോപാലകൃഷ്ണന്റെ അവതരണമാണുള്ളത്.

ടോട്ടോചാൻ: കേരളീയാനുഭവം. -ഭാഗം മൂന്നു് 22.09.2020

2020 സെപ്റ്റംബർ 21ന് കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ സംഘടിപ്പിച്ച ഓൺലൈൻ സംവാദം. ടോട്ടോചാൻ: കേരളീയാനുഭവം. തെത്സുകോ കുരൊയാനഗിയുടെ 'ടോട്ടാചാൻ'എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഈ ഓൺലൈൻ സംവാദം മൂന്നു ഭാഗങ്ങളായി പോഡ്കാസ്റ്റ് ചെയ്യുന്നു.  ചർച്ചയുടെ മൂന്നാം ഭാഗത്തിൽ കുട്ടികളുടെ ചോദ്യങ്ങൾ...

ടോട്ടോചാൻ: കേരളീയാനുഭവം. -ഭാഗം രണ്ട് 22.09.2020

2020 സെപ്റ്റംബർ 21ന് കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ സംഘടിപ്പിച്ച ഓൺലൈൻ സംവാദം. ടോട്ടോചാൻ: കേരളീയാനുഭവം. തെത്സുകോ കുരൊയാനഗിയുടെ 'ടോട്ടാചാൻ'എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഈ ഓൺലൈൻ സംവാദം മൂന്നു ഭാഗങ്ങളായി പോഡ്കാസ്റ്റ് ചെയ്യുന്നു. കുട്ടികളുടെ ചോദ്യങ്ങളും കെ.കെ.കൃഷണകുമാറിന്റെ പ്രതികരണവ...

ടോട്ടോചാൻ: കേരളീയാനുഭവം - ഭാഗം ഒന്ന് 22.09.2020

2020 സെപ്റ്റംബർ 21ന് കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ സംഘടിപ്പിച്ച ഓൺലൈൻ സംവാദം. ടോട്ടോചാൻ: കേരളീയാനുഭവം. തെത്സുകോ കുരൊയാനഗിയുടെ 'ടോട്ടാചാൻ'എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഈ ഓൺലൈൻ സംവാദം മൂന്നു ഭാഗങ്ങളായി പോഡ്കാസ്റ്റ് ചെയ്യുന്നു. ഇതിന്റെ ആദ്യഭാഗം

നമ്മുടെ ഭൂമി 12.09.2020

ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച  ഓൺലൈൻ ചർച്ച. നമ്മുടെ ഭൂമി എന്ന വിഷയത്തിലുള്ള ഓൺലൈൻ ചർച്ചയിൽ അതിഥിയായെത്തിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ജിയോളജി വിഭാഗം അധ്യാപകൻ ഡോ. ബിജു ലോൻജിനോസ്. 1196 ചിങ്ങം 25 (2020 സെപ്റ്റംബർ 10) വ്യാഴാഴ്ച സംഘടിപ്പിച്ചത്. പത്താം  ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി,അസ്ന...

കൊറോണക്കാലത്തെ ഓണാഘോഷം 05.09.2020

2020 സെപ്തംബർ ഒന്നിനു വൈകുന്നേരം തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ശബ്ദരേഖ. തിരുവോണത്തിന്റെ പിറ്റേദിവസം നടത്തിയ ഈ പരിപാടിയിയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.

പഠിക്കാൻ പഠിക്കാം' - ഓൺലൈൻ ചർച്ച 28.08.2020

കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ സംഘടിപ്പിച്ച ഓൺലൈൻ ചർച്ച. 'പഠിക്കാൻ പഠിക്കാം' എന്ന വിഷയത്തിലുള്ള ചർച്ചയിൽ അതിഥിയായെത്തിയത് എസ്.എൽ.സഞ്ജീവ്കുമാർ. ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി 1196 ചിങ്ങം 12 (2020 ആഗസ്ത് 28) വെള്ളിയാഴ്ച അയ്യങ്കാളി ജയന്തി ദിനത്തിൽ സംഘടിപ്പിച്ചത്.പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി,അസ്ന,ദേവിക,ഗൗരിരിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും...

ഭൗമചാപം /ചർച്ച 24.08.2020

ഭൗമചാപം സി.എസ്. മീനാക്ഷിയുടെ പ്രഭാഷണത്തെ തുടർന്നുള്ള ചർച്ച.

ഭൗമചാപം 1 24.08.2020

ഭൗമചാപം എഴുത്തനുഭവം  സി.എസ് മീനാക്ഷിയുടെ പ്രഭാഷണം

New Education 22.08.2020

.

ഭൂമിയുടെ അവകാശികൾ - ചർച്ച 19.08.2020

1196 ചിങ്ങം ഒന്നിന് (2020 ആഗസ്റ്റ് 17) നവോത്ഥാനമാസാചരണത്തിന്റെ ഭാഗമായി 'കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ' എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ചർച്ച. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ' എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ചർച്ചയിൽ കുട്ടികൾക്കൊപ്പം അനിത തമ്പിയും അൻവർ അലിയും പങ്കെടുത്തു. 

ഭൂമിയുടെ അവകാശികൾ 13.08.2020

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ ഭൂമിയുടെ അവകാശികൾ ശബ്ദാവതരണം: കെ.വി.സുരേഷ്

SSLC SOCIAL SCIENCE Paper 1 Unit 1 29.07.2020

കോവിഡ് 19 ന്റെ ഇക്കാലത്ത് നാം അതിജീവനത്തിന്റെ പാതകൾ തേടുകയാണ്. വിദ്യാഭ്യാസം ഓൺലൈനിലൂടെ തുടരുന്ന ഇക്കാലത്ത് വിദ്യാർത്ഥികൾക്കൊപ്പം ആകാശവാണിയുമുണ്ട്. ആകാശവാണിയുടെ തിരുവനന്തപുരം നിലയം വിദ്യാർത്ഥികൾക്കു വേണ്ടി പ്രക്ഷേപണം ചെയ്തുവരുന്ന റേഡിയോ പാഠശാല എന്ന പരിപാടിറെക്കോർഡ് ചെയ്ത് ഇവിടെ സൂക്ഷിക്കുന്നു. അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരും ഇത് വിദ്യാർത്ഥികളിൽ എത്തിക്കാൻ ശ്രമിക്കുമല്ലോ. സാമൂഹ്യശാസ്ത്രം പാഠഭാഗങ്...

Listen to the MYLAM EDUCATIONAL BLOG podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.