Dhanam
Money Tok
A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഓണ്‍ലൈന്‍ ടേം പോളിസികളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങള്‍ | Dhanam Money Tok 04.12.2019 4:35
നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നെത്താവുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലും ആശ്രിതരുടെ ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച മാര്‍ഗമാണ് ഓണ്‍ലൈന്‍ ടേം പ്ലാനുകള്‍. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഓണ്‍ലൈന്‍ ടേം പ്ലാനുകള്‍ നല്‍കുന്നത്. എന്നാല്‍ ഇവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്നാണ് ഈ ആഴ്ചയിലെ മണിടോക്ക് ചര്‍ച്ച ചെയ്യുന്നത്. കേട്ടു നോക്കൂ.
പണം മാറ്റിവയ്ക്കലാണോ സമ്പാദ്യം? സമ്പാദ്യത്തെയും നിക്ഷേപത്തെയും തിരിച്ചറിയാം | Dhanam Money Tok 27.11.2019 7:48
സേവിംഗ്‌സും നിക്ഷേപവും തമ്മില്‍ വ്യത്യാസം ഉണ്ടോ. ഇല്ലെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അല്ല; ഇവ തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയാണ്. ഇവ മനസിലാക്കിയവര്‍ക്ക് വേഗത്തില്‍ തന്നെ സാമ്പത്തിക ഭദ്രത കൈവരിക്കാനും അതുവഴി സാമ്പത്തികമായി അഭിവൃദ്ധി നേടാനും കഴിയുന്നു. സേവിംഗ്‌സും നിക്ഷേപവും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി സമ്പാദ്യം വളര്‍ത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റിലൂടെ പറ...
ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Dhanam Money Tok 20.11.2019 7:33
വീടെന്നത് ഏതൊരാള്‍ക്കും ‘ഡ്രീം ഹോം’ തന്നെയാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കിയും ലോണ്‍ എടുത്തുമെല്ലാം സ്വപ്നഭവനം പണിയാന്‍ നമുക്ക് മടിയില്ല. പക്ഷേ, വീടിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് നാം പ്രാധാന്യം നല്‍കാറേയില്ല. കഴിഞ്ഞ രണ്ടു പ്രളയത്തിലുമായി കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകളാണ് നശിച്ചു പോയത്. എന്നാല്‍, വളരെ ചെറിയ ശതമാനം ആളുകള്‍ക്കേ നഷ്ടപരിഹാരത്തുക ലഭിച്ചുള്ളൂ. അത് കൊണ്ട് തന്നെ ഹോം ഇന്‍ഷ...
പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ് | Dhanam Money Tok 13.11.2019 6:51
ഏതൊക്കെ പോളിസികളാണ് അറുപതു വയസ്സിനുമേല്‍ പ്രായമായവര്‍ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എങ്ങനെയാണ് അവ താരതമ്യം ചെയ്ത് മികച്ചത് തെരഞ്ഞെടുക്കേണ്ടത്. എന്തൊക്കെ ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Dhanam Money Tok 06.11.2019 6:14
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച നമുക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടാക്കിത്തന്നിട്ടുണ്ട്. അല്ലേ, ഇന്‍ഷുറന്‍സ് മേഖലയിലും ഇത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണവും വര്‍ദ്ധിച്ചും വരുന്നു. മെഡിക്ലെയിം, മോട്ടോര്‍, ടേം പോളിസി, ഹോം, പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് സാധാരണയായി എല്ലാവരും ഓണ്‍ലൈനിലൂടെ എടുക്കുന്നത്. പോളിസി...
എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം? | Dhanam Money Tok 30.10.2019 6:27
പ്രതിമാസം 500 രൂപ മുതല്‍ നീക്കി വച്ച് ദീര്‍ഘകാലം കൊണ്ട് വലിയ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ഏതൊരു സാധാരണക്കാരനും ആശ്രയിക്കാവുന്ന ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് മനസിലാക്കാതെ എടുത്തു ചാടിയിട്ട് ഒരു കാര്യവുമില്ല. എന്നാല്‍ ബുദ്ധിപൂര്‍വം നിക്ഷേപിച്ചാലോ ഇത്രയും നേട്ടം സാധ്യമാക്കുന്ന ദീര്‍ഘകാല പദ്ധതികളില്ലെന്നു തന്നെ പറയാം. ഓഹര...
പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ് എങ്ങനെ തെരഞ്ഞെടുക്കാം? | Dhanam Money Tok 23.10.2019 6:24
പ്രകൃതിദുരന്തവും മോശമായ റോഡുകളുമെല്ലാം ദൈനംദിന പ്രശ്‌നങ്ങളാകുമ്പോള്‍ അപകടങ്ങള്‍ നമ്മുടെ സന്തത സഹചാരിയാണ്. എപ്പോള്‍, എവിടെ വച്ച്, ആര്‍ക്കു വേണമെങ്കിലും അപകടം സംഭവിക്കാം. അപകടങ്ങള്‍ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ. അപകട ചികിത്സയ്ക്ക് വരുന്ന ഭീമമായ തുക അവിടെ നിക്കട്ടെ, അപകടത്തില്‍ മരണം സംഭവിച്ചാലോ, അല്ലെങ്കില്‍ അപകടത്തെ അതിജീവിച്ച പിന്നീടുള്ള ജീവിതവുമൊക്കെയാണ് നമ്മെ ആശങ്കപ്പെടുത്ത...
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ | Dhanam Money Tok 16.10.2019 5:17
ഓഹരിവിപണിയില്‍ മ്യൂച്വല്‍ ഫണ്ടിലൂടെ നിക്ഷേപം നടത്തുമ്പോള്‍ റിസ്‌ക് കൈകാര്യം ചെയ്യാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട പ്രാഥമികമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്
നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍ | Dhanam Money Tok 09.10.2019 3:35
കഴിഞ്ഞ മാസം മുതല്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുംകേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളും കൊണ്ടുവന്നിരിക്കുന്നത്. ഇതിലെ ഏറ്റവും ആകര്‍ഷകമായ ഘടകം ലോണുകളുടെ പലിശ നിരക്ക് കുറയുന്നു എന്നതാണ്. ഇനിയുമുണ്ട് മറ്റ് ചില സുപ്രധാന മാറ്റങ്ങള്‍. ഇതാ ഇന്നത്തെ മണി ടോക്കില്‍, ഈ മാസം ആദ്യം മുതല്‍ നടപ്പിലായ, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 സാമ്പത്തിക ക...
റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള വേവലാതികള്‍ വേണ്ട! ജീവിക്കാം ഫ്രീയായി | Dhanam Money Tok 02.10.2019 5:58
ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുന്ന സമയം മുതല്‍ മലയാളികള്‍ക്ക് പലതരം ആധികളാണ്. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക മേഖലകള്‍ പുരോഗമിച്ചെങ്കിലും വാര്‍ദ്ധക്യ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ ആക്കം വര്‍ദ്ധിച്ചിട്ടേയുള്ളു. വിശ്രമകാല ജീവിതത്തിലും സ്വന്തം കാലില്‍ നില്‍ക്കേണ്ട അവസ്ഥയാണിന്ന്. ഹൗസിംഗ് ലോണ്‍, മാതാപിതാക്കളുടെ ചികിത്സ ചെലവ്, കുട്ടികളുടെ സ്‌കൂള്‍ കോളേജ് പഠനം, വാഹന വായ്പ തുടങ്ങി നിരവധി കടമ്പകള്‍ കടന്ന...
പോളിസി നിരസിക്കപ്പെടാതിരിക്കാനുള്ള 7 കാര്യങ്ങള്‍ | Dhanam Money Tok 25.09.2019 6:39
ജീവിതത്തിലെ അവിചാരിത സംഭവങ്ങളില്‍ തളരാതിരിക്കാനാണ് നാം ടേം പ്ലാനും ഹെല്‍ത്ത് പോളിസിയുമെല്ലാം എടുക്കുന്നത്. അതുമൂലം ഗുണം ലഭിക്കേണ്ട ഘട്ടത്തില്‍ കമ്പനികള്‍ ക്ലെയിം നിരസിച്ചാല്‍ അവതാളത്തിലാകുന്നത് നമ്മുടെ മുന്‍കരുതലുകള്‍ തന്നെയാണ്. ക്ലെയിം നിരസിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ നമ്മുടെ പിഴവ് മൂലം അത് സംഭവിക്കാന്‍ പാടില്ല. ഇതാ പോളിസി നിരസിക്കപ്പെടാതിരിക്കാനുള്ള ഏഴ് കാര്യങ്ങള്‍ മണി ടോക്കിലൂടെ കേള്‍...
ചെലവിന് അനുസരിച്ചു പണം കണ്ടെത്താൻ കഴിയുന്നില്ലേ? ശ്രദ്ധിക്കു ഈ കാര്യങ്ങൾ | Dhanam Money Tok 18.09.2019 4:49
ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കണം, വ്യക്തിഗത വായ്പയുടെ അടവ് തെറ്റിക്കിടക്കുന്നു, ബില്‍ പേമെന്റുകള്‍ ബാക്കിയിരിക്കുന്നു… ചെലവിനനുസരിച്ച് പണം കണ്ടെത്താന്‍ കഴിയാതെ പ്രശ്നത്തിലാകാറുണ്ടോ? ഇതാ സാമ്പത്തിക ആസൂത്രണം എളുപ്പത്തില്‍ ചെയ്യാന്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ആണ് ഇന്നത്തെ മണിടോക്കിലൂടെ നാം ചര്‍ച്ച ചെയ്യുന്നത്. മോശമായ സാമ്പത്തിക ആസൂത്രണമാണ് കടത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കും റിട്ടയര്‍മെന്റിന് ശേഷം...
ഭവന വായ്പ എടുത്തവര്‍ക്ക് പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍ | Dhanam Money Tok 04.09.2019 4:18
റിസര്‍വ് ബാങ്ക് റിപ്പോ റേറ്റില്‍ കുറവ് വരുത്തുമ്പോഴെല്ലാം രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ അവരുടെ ഭവന വായ്പാ പലിശ നിരക്കിലും കുറവ് വരുത്തുന്നുണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. പക്ഷേ അതിന്റെ മെച്ചം പൂര്‍ണ്ണമായും ലഭിക്കുന്നത് പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്കാണ്. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക്, റിസര്‍വ് ബാങ്ക് വരുത്തുന്ന കുറവ്, അത്ര പെട്ടെന...
സാമ്പത്തിക നേട്ടത്തിന് 5 സ്മാര്‍ട്ട് നീക്കങ്ങള്‍ | Dhanam Money Tok 28.08.2019 5:09
സമ്പന്നരായവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ കൃത്യമായ സമയത്തെ സ്മാര്‍ട്ടായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകും. ഒന്നു ശ്രമിച്ചാല്‍ ഓരോരുത്തര്‍ക്കും നിക്ഷേപങ്ങളിലൂടെയും ശരിയായ നീക്കങ്ങളിലുടെയും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഇതാ അതിനായുള്ള 5 വഴികളാണ് ഇന്നത്തെ പോഡ്കാസ്റ്റില്‍ പറയുന്നത്.ഈ അഞ്ച് മാർഗങ്ങളിലൂടെ എങ്ങനെ സാമ്പത്തിക നേട്ടം കൈവരിക്കാം എന്നറിയാൻ പോഡ്കാസ്റ്റ് കേൾക്കുക.ഇന്‍കംടാക്‌സ് റിട്ടേണ്‍...
സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം | Dhanam Money Tok 21.08.2019 5:06
ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ പ്രവചനാതീതമാണ്. സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള വരുമാനം കൊണ്ട് മുന്നോട്ടുപോകാനാകാത്ത വിധം കുടുംബാംഗങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരികയോ, പ്രകൃതി ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുകയോ സംഭവിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ളവരുമാനം ഇല്ലാതാക്കുന്ന തരത്തില്‍ ജോലി നഷ്ടപ്പെട്ടെന്...
എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ | Dhanam Money Tok 14.08.2019 5:02
ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. നല്ലൊരു മഴ പെയ്താല്‍ മതി ആയുഷ്‌ക്കാലം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഒലിച്ചുപോകാന്‍. ഈ മഴക്കാലത്തും നാമത് കണ്ടു. ഏത് വെല്ലുവിളികളെയും മറികടന്ന് തിരിച്ചുവരാമെന്ന് പറയുമെങ്കിലും അടിയന്തിര സന്ദര്‍ഭങ്ങളെ മറികടക്കാന്‍ പണം നമ്മുടെ കൈയില്‍ വേണം.അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാമ്പത്തികാവശ്യങ്ങള്‍ക്കായി എമര്‍ജന്‍സ...
പുത്തന്‍ വരുമാനക്കാര്‍ക്ക് ഇതാ ചില സ്മാർട്ട് ടിപ്സ് | Dhanam Money Tok 07.08.2019 3:49
പുത്തന്‍ വരുമാനക്കാര്‍ക്ക് ഇതാ ചില സ്മാർട്ട് ടിപ്സ് | Dhanam Money Tok by Dhanam
ജീവിതം റിസ്‌ക്ഫ്രീ ആക്കാൻ ഇതാ ഒരു മാർഗം | Dhanam Money Tok 31.07.2019 5:27
ജോലി ലഭിച്ചതിനു ശേഷം ജീവിതം സുരക്ഷിതമാകുമെന്ന് പലര്‍ക്കും ധാരണയുണ്ട് എന്നാല്‍ പല റിസ്‌ക് ഫാക്റ്ററുകളും നമ്മള്‍ തിരക്കുകള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ മറന്നു പോകും. അതില്‍ പ്രധാനമാണ് റിസ്‌ക് ഫ്രീ ആയി മാറാന്‍ വേണ്ട ചില അത്യാവശ്യ ഘടകങ്ങള്‍. ജീവിതം റിസ്‌ക്ഫ്രീയാക്കാന്‍ യുവാക്കള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, അതിന് എന്തൊക്കെ പോളിസികള്‍ വേണം? പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ത...
ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം? | Dhanam Money Tok 24.07.2019 5:00
ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം? | Dhanam Money Tok by Dhanam
തട്ടിപ്പ് സ്‌കീമിൽ പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം | Dhanam Money Tok 17.07.2019 4:57
അമിത ലാഭം വാഗ്ദാനം നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിച്ച് കബളിപ്പിച്ച സംഭവങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. ഇക്കഴിഞ്ഞയാഴ്ച തട്ടിപ്പ് നിക്ഷേപ പദ്ധതികളെ നിരോധിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാല്‍ നിരോധനങ്ങള്‍ കൊണ്ട് മാത്രം ഇത്തരം വ്യാജ നിക്ഷേപ പദ്ധതികള്‍ക്ക് തടയിടാനാവില്ല. നിക്ഷേപ പദ്ധതികള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാകണം. പോണ്‍സി സ്കീമുകളെ എങ്ങനെ തിരിച്ച...
എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ | Dhanam Money Tok 10.07.2019 5:40
രാജ്യത്തെ ഓരോ പൗരനും വാർധക്യത്തിൽ പെൻഷൻ ലഭിക്കത്തക്കരീതിയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റം. എൻപിഎസിലെ നിക്ഷേപത്തിന് സർക്കാർ നൽകുന്ന നികുതിയിളവുകളാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍പിഎസിൽ ചേരാം. എൻപിഎസിനെക്കുറിച്ച് നിക്ഷേപകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
കുട്ടികളും അറിഞ്ഞിരിക്കണം, ഫിനാൻഷ്യൽ പ്ലാനിംഗ് | Dhanam Money Tok 03.07.2019 3:28
കുട്ടികളും അറിഞ്ഞിരിക്കണം, ഫിനാൻഷ്യൽ പ്ലാനിംഗ് | Dhanam Money Tok by Dhanam
ഫിനാൻഷ്യൽ പ്ലാനിംഗ് എളുപ്പമാക്കാം ഈ ആപ്പുകൾ ഉണ്ടെങ്കിൽ | Dhanam Money Tok 26.06.2019 3:38
നമ്മുടെ വരവ് ചെലവ് കണക്കുകൾ തിട്ടപ്പെടുത്തുന്നത് ഇന്ന് മുൻപത്തേക്കാളും എളുപ്പമായിരിക്കുകയാണ്. പണം കൃത്യതയോടെ മാനേജ് ചെയ്യാനും ബജറ്റിനനുസരിച്ച് ചെലവാക്കാനും നിക്ഷേപ തീരുമാനങ്ങളെടുക്കാനുമൊക്കെ സഹായിക്കുന്ന ധാരാളം മൊബൈൽ ആപ്ലിക്കേഷനുകൾ ഇപ്പോൾ ലഭ്യമാണ്. ഏറ്റവും ജനപ്രിയമായ അത്തരം ചില ആപ്പുകളെക്കുറിച്ചാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. You Need a Budget, Expensify, Monefy, Spendee, Mobills, Budget എന്നിവയെ...
ഡെബിറ്റ് കാര്‍ഡ് തട്ടിപ്പിൽനിന്ന് എങ്ങനെ രക്ഷനേടാം | Dhanam Money Tok 19.06.2019 4:40
ആർബിഐയുടെ കണക്കു പ്രകാരം 2017-18 സാമ്പത്തിക വർഷത്തിൽ 2,059 ഓൺലൈൻ തട്ടിപ്പുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്കുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഉപഭോക്താവിന്റെ അശ്രദ്ധ ചില തട്ടിപ്പുകാർക്ക് അനുഗ്രഹമാകാറുണ്ട്. ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ പലവിധമുണ്ട്. അവ എന്തൊക്കെയാണെന്നും സുരക്ഷ നേടാൻ എടുക്കേണ്ട മുന്‍കരുതലുകൾ എന്തൊക്കെയാണെന്നും നോക്കാം.
ഹെൽത്ത് ഇൻഷുറൻസ്: ഉറപ്പായും ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കണം | Dhanam Money Tok 12.06.2019 4:30
ഹെൽത്ത് ഇൻഷുറൻസ്: ഉറപ്പായും ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കണം | Dhanam Money Tok by Dhanam
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.