Mathrubhumi

യാത്രാവാണി | Yathravaani | Travelogue

Society ML ↓ 101 episodi

യാത്രികനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജ്യോതിലാല്‍ നടത്തിയ യാത്രകള്‍ കേള്‍ക്കാം

Visita il sito del podcast e sostieni chi lo crea: www.spreaker.com

Autore

Mathrubhumi

Categoria

Society

Sito del podcast

www.spreaker.com

Ultimo episodio

1 gen 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,8 iOS in arrivo

Episodi

നാടുകാണിയില്‍ ഇരുന്ന് കൊച്ചി കാണുമ്പോള്‍ | യാത്രാവാണി | Yathravani by G. Jyothilal 10.12.2021

ഇങ്ങകലെ ഹരിതമലമേലൊരു കൊച്ചുകൂടാരത്തിലിരുന്ന് അറബിക്കടലിന്റെ റാണിയെ ദൂരെ നിന്നു കാണാം. മാനം തെളിഞ്ഞാല്‍ മനം തെളിയും. ദൂരക്കാഴ്ചയുടെ സൗന്ദര്യം. വിശാലമായ പ്രകൃതിയുടെ മനം കവരുന്ന കാഴ്ച.. മഴ കോരിച്ചൊരിയുകയായിരുന്നു. പച്ചക്കാടുകള്‍ അതേറ്റു വാങ്ങുന്നു. കോടമഞ്ഞില്‍ പാത മൂടിക്കിടന്നു. വാഹനങ്ങളുടെ പ്രകാശം മഞ്ഞില്‍ മങ്ങിപടരുന്നു. നനഞ്ഞു കുതിര്‍ന്ന റോഡ്. മഞ്ഞില്‍ നിഴല്‍രൂപങ്ങളായി മരങ്ങള്‍. ചേമ്പിലകള്‍ക്കു മാത...

മലയാളം പറയുന്ന മധ്യപ്രദേശ് യാത്രാവാണി | Podcast 06.12.2021

ഭവാനിച്ചേച്ചി പറഞ്ഞുതുടങ്ങുമ്പോഴേക്കും ഗുരുപൂജയ്ക്കുള്ള മണിമുഴങ്ങി. വർത്തമാനം മുറിഞ്ഞു. മധ്യപ്രദേശിൽ, തലസ്ഥാനനഗരിയായ ഭോപാലിൽനിന്ന് 80 കിലോമീറ്റർ മാറി ഇമിലിയ എന്ന കൊച്ചുഗ്രാമത്തിലിരുന്നാണ് ഭവാനി വല്യമ്മ മണിമണിയായി മലയാളം പറയുന്നത്; നല്ല ഓണാട്ടുകര മലയാളം. ഭോപാലിൽനിന്ന് ഈത്കടിയിലേക്കുള്ള കാർയാത്രയ്ക്കിടയിൽ ഓർത്തത് 64 വർഷംമുമ്പ് നാട്ടിലെ പട്ടിണിയും പരിവട്ടവും താങ്ങാനാവാതെ ജീവിതത്തിന്റെ പുതിയ മേച്ചിൽപ്...

പ്രകൃതീശ്വരീ നിന്‍ തിരുനടയില്‍ | യാത്രാവാണി | Iringole kavu 03.12.2021

ഇരിങ്ങോള്‍ക്കാവ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് അവിടെ എത്തിയത്. ജിഷ വധവും പെരുമ്പാവൂരും പ്രതിയെന്ന് സംശയിക്കുന്നയാളെ ഇരിങ്ങോള്‍ക്കാവില്‍ കണ്ടതും വാര്‍ത്തകളില്‍ നിറയുന്നുണ്ടായിരുന്നു. ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലര്‍ന്നൊരു ക്ഷേത്രമാഹാത്മ്യം; 50 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങോള്‍ കാവ്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി

തോവാളയ്ക്ക് പൂമണമാണ് | യാത്രാവാണി | Thovalai flower market 29.11.2021

പൂ ചാക്കുകള്‍ കെട്ടഴിഞ്ഞ് വീഴാന്‍ തുടങ്ങി. ഹൊസൂരില്‍നിന്ന് ചാക്കുകണക്കിന് മഞ്ഞ ബന്ദിപ്പൂക്കളും ചുവന്ന റോസുകളും എത്തി. മധുരയില്‍നിന്ന് കൊളുന്തും ഡിണ്ടിഗലില്‍നിന്ന് അരളിയും വന്നു. നിമിഷനേരംകൊണ്ട് ആ മൈതാനത്തിന്റെ ഓരോ മൂലകളില്‍ പൂക്കുന്നുകള്‍ ഉയര്‍ന്നുതുടങ്ങി. ആളുകള്‍ വീണ്ടും വീണ്ടുമെത്തി. നിമിഷാര്‍ധംകൊണ്ട് കണ്‍മുന്നിലൊരു വസന്തകാലം. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി

'ഉള്ളത്തി ഊട്ടിയിലെ ഒരു ഊരാണ്' | യാത്രാവാണി | ullathi ooty 26.11.2021

ഊട്ടി എല്ലാവരും എപ്പോഴും ടൂര്‍ പോവുന്ന സ്ഥലമാണ്... അവിടെ എന്തെല്ലാം കാണണം, എവിടെയെല്ലാം പോവണമെന്നതിന് ആര്‍ക്കും ഒരു സംശയവും ഉണ്ടാവാനിടയില്ല. അതുകൊണ്ടാണ് അല്‍പ്പമൊന്നു മാറിച്ചിന്തിക്കാമെന്നു തോന്നിയത്. ഊട്ടിയിലെ ഗ്രാമത്തിലേക്കൊരു ഡ്രൈവും ഗ്രാമത്തില്‍ ഒരു രാത്രികാലവാസവും ആവാമെന്നു കരുതി. ' . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി

സീതയുണ്ട് ഇവിടെ പിന്നെ ലവകുശന്‍മാരും | യാത്രാവാണി | Pulpally Travelogue 22.11.2021

പുല്‍പ്പള്ളി കുരുമുളകിന്റെ സ്വന്തം നാടായാണ് അറിയപ്പെട്ടിരുന്നത്. ചാക്കുകണക്കിന് കുരുമുളകുമായി അങ്ങാടിയില്‍ പോയവര്‍ തിരിച്ചുവരുന്നത് ഒരു ജീപ്പ് വാങ്ങിച്ചായിരിക്കും എന്നാണ് പറയാറ്. അത്രയ്ക്കായിരുന്നുവത്രെ ഈ നാട്ടുകാരുടെ കാര്‍ഷിക സമ്പത്ത്. അന്ന് കുരുമുളക് പറിക്കാനും മറ്റുമായി തമിഴ്‌നാട്ടില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ എത്തുമായിരുന്നു. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി

പച്ചയിലെ പച്ചപ്പ് | യാത്രാവാണി | Palode Tropical Botanic Garden 19.11.2021

20-23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമിയിലുണ്ടായിരുന്ന ഒരു പുഷ്പിത സസ്യത്തിന്റെ തായ്ത്തടിയാണ് ശിലാഖണ്ഡമായി മുന്‍പില്‍. പുല്‍ത്തകിടിയില്‍ കരിങ്കല്‍ പാളികള്‍ കൊണ്ട് അലങ്കരിച്ച് പ്രത്യേകം സംരക്ഷണയോടെ സൂക്ഷിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ തെക്കേ ഏര്‍ക്കാട്ട് ജില്ലയിലെ ശിലാദ്രവ്യ വനത്തില്‍ നിന്നും കൊണ്ടുവന്ന ഈ ഫോസില്‍ മുത്തച്ഛനെ കണ്ടുവണങ്ങി നമുക്ക് യാത്ര ആരംഭിക്കാം. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവ...

നാഗാലാന്‍ഡില്‍ ഖൊണോമോ ഗ്രാമത്തില്‍ | യാത്രാവാണി | Khonoma Village 16.11.2021

റോഡ് മോശമാണെങ്കിലും വണ്ടി ശരവേഗത്തിലാണ് വിടുന്നത്. കാറ്റ് ശക്തമായിരുന്നു. 'ഖൊണോമോ വില്ലേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നു' -നാഗാലാന്‍ഡില്‍ എല്ലാ ഗ്രാമങ്ങള്‍ക്കും ഇത്തരത്തിലുള്ള സ്വാഗത കമാനങ്ങള്‍ കാണാം. കമാനം കടന്ന് വണ്ടി വീണ്ടും മുന്നോട്ട്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി.

നാഗാലാന്‍ഡില്‍ വേഴാമ്പല്‍ ഉത്സവത്തിന് മുന്‍പ് | യാത്രാവാണി | Nagaland Travelogue 13.11.2021

കൊഹിമയില്‍നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ വഴി മഴയില്‍ കുതിര്‍ന്ന് കിടക്കുകയായിരുന്നു. ഉത്സവ നാളുകളില്‍ മാത്രം സജീവമാകുന്ന കിസാമയില്‍ അല്ലാത്തപ്പോള്‍ വിരലിലെണ്ണാവുന്ന സഞ്ചാരികളേ എത്താറുള്ളൂ. ഉത്സവനാളില്‍ ഇവിടം മനുഷ്യമഹാമലയാവും, ഓരോ ഗോത്രവര്‍ഗത്തിന്റെയും നൃത്തതാളവിരുന്ന് ഇവിടെ അരങ്ങേറും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തും. തീനും കുടിയുമായി ഉത്സവം കൊഴുക്കും. ജി.ജ്യോതില...

ഒഴുകിയൊഴുകി പുഴയോടൊപ്പം | യാത്രാവാണി | Chaliyar River Kayaking 09.11.2021

മഴ ആര്‍ത്തിരമ്പി പെയ്യാന്‍ തുടങ്ങി. രാത്രിഭക്ഷണവും കഴിഞ്ഞ് സ്ലീപ്പിംഗ് ബാഗില്‍ ഉറക്കം കാത്തുകിടക്കുമ്പോള്‍ മനസ് തുഴഞ്ഞുകൊണ്ടേയിരുന്നു. പിറ്റേന്ന് വീണ്ടും തുഴയാനുള്ള മനസ്സിന്റെ പരിശീലനം. രണ്ടാം ദിനം അഞ്ചു മണിക്കാണ് എഴുന്നേറ്റത്. നേരം വെളുത്തുവരുന്നതിനു മുന്‍പുതന്നെ പുഴയോരത്തെത്തി. മഴയില്‍ നനഞ്ഞ പുഴയോരം. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പ്രഭാത സൂര്യന്‍. തണുപ്പിലേക്ക് തോണിയിറക്കി ഞങ്ങള്‍ തുഴ...

കടലലകളില്‍, കപ്പല്‍ വീട്ടില്‍ | യാത്രാവാണി | Vietnam Travelogue by G. Jyothilal 05.11.2021

ഹാനോയ്‌യില്‍ കറങ്ങിയ ശേഷം അടുത്ത യാത്ര ഹാലോങ് ബേയിലേക്കായിരുന്നു. നെല്‍വയലുകളും കൃഷിയിടങ്ങളുമായിരുന്നു വഴിയോരക്കാഴ്ച. വഴിയോരക്കാഴ്ചകളില്‍ മുഴുകി വണ്ടി അവിടെ എത്തിയപ്പോള്‍ 12 മണിയായി. ജെട്ടിയിലിറങ്ങി ബോട്ടില്‍ കയറി, കപ്പലിലേക്ക്. കപ്പല്‍ മുന്നോട്ട് നീങ്ങി. ഇതുവരെ കാണാത്തൊരു ലോകം കണ്‍മുന്നില്‍ വിടര്‍ന്നുവരുന്നു. കടലില്‍ ആരോ ബലം പ്രയോഗിച്ച് മാറ്റിയിട്ട പോലെ പച്ചക്കുന്നുകള്‍. അതിന്റെ വിടവുകളിലൂടെ മെല്...

കണ്ടുകണ്ടങ്ങിരിക്കാം | യാത്രാവാണി | Poonthanam Illam 01.11.2021

നിലമ്പൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടയില്‍ പെട്ടെന്നാണ് റോഡരികിലെ ബോര്‍ഡില്‍ പൂന്താനത്തിന്റെ പേര് കണ്ടത്. പിന്നെ നിര്‍ത്താതിരിക്കാനാകില്ല. മലയാളത്തിന്റെ ഇതിഹാസ കവികളിലൊരാളായ പൂന്താനം ജനിച്ച ഇല്ലത്തേക്ക് ഒരു യാത്രാ പോകാം. തയ്യാറാക്കി അവതരിപ്പിച്ചത്. ജി. ജ്യോതിലാല്‍ എഡിറ്റ് ദിലീപ് ടി.ജി

ഫുക്കറ്റില്‍ കടല്‍കാറ്റില്‍ | യാത്രാവാണി | Phuket Travelogue 29.10.2021

തായ് എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. തെക്ക് കിഴക്ക് ഏഷ്യയില്‍ യൂറോപ്യന്‍ കോളനിയാകാത്ത ഏക രാജ്യം എന്നതുകൊണ്ട് ഈ പേര് തായ്‌ലന്റിന് ചേരും. നാട്ടുകാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കാണുമ്പോഴും ഈ രാജ്യത്തിന്റെ പേര് കിറു കൃത്യമാണെന്ന് തോന്നും..തായ്‌ലാന്റ് എന്നാല്‍ സെക്‌സ് ടൂറിസത്തിന്റെ നാടാണ് നമുക്ക് . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി

ചാവുകടല്‍ അതെ, ചാവുന്ന കടല്‍ | യാത്രാവാണി | Dead sea Travelogue 25.10.2021

ചാവുകടലും മരിച്ചുകൊണ്ടിരിക്കുകയാണ്. ചാവുകടലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇസ്രായേലുകാരനായ ഗൈഡ് ആദം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങികൊണ്ടിരിക്കുന്നു. ഒരോ വര്‍ഷവും ഒരു മീറ്ററുകണ്ട് ചാവുകടല്‍ വറ്റികൊണ്ടിരിക്കുന്നു. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി എഡിറ്റ് ദിലീപ് ടി.ജി

ഹൃദയ തടാകക്കരയില്‍ | യാത്രാവാണി| Heart Lake in Chembra Travelogue by G Jyothilal 22.10.2021

കാറ്റും കോടമഞ്ഞും കൊമ്പുകുത്തിക്കളിക്കുന്ന ചെമ്പ്രമല. മലമുകളിലേക്കുള്ള വഴിയില്‍ ഹൃദയാകൃതിയില്‍ ഒരു തടാകം. ട്രെക്കിങ്ങിനെ അവിസ്മരണീയമാക്കുന്നത് ഈ തടാകം ആണ്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് : ദിലീപ് ടി.ജി

ശനീശ്വര സന്നിധിയില്‍ | യാത്രാവാണി| Kuchanur Saneeswara Temple travelogue by G Jyothilal 18.10.2021

തേനിക്കടുത്തുള്ള ഈ ശനീശ്വരന്‍ കോവില്‍, ജീവിതപ്രതിസന്ധികളില്‍ വീണവരുടെ അഭയകേന്ദ്രമാണ്. ഏഴകള്‍ മുതല്‍ താരങ്ങള്‍ വരെ കുഗ്രാമത്തിലെ ഈ ക്ഷേത്രത്തിലെത്തുന്നു ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി

കാടമനൈയിലെ കരടിപുള്ളൈ | യാത്രാവാണി | The girl who raised by Bear travelogue by G Jyothilal 15.10.2021

മൃഗവും മനുഷ്യനും തമ്മിലുള്ള അപൂര്‍വമായ സ്‌നേഹബന്ധത്തിന്റെ നേര്‍ക്കഥയാണിത്. കടുവ കൊന്നുവെന്ന് കരുതിയ കുട്ടിയെ കരടി വളര്‍ത്തിയ സംഭവം. ഈ സംഭവകഥ വായിക്കുമ്പോള്‍ 'മൃഗീയം' എന്ന വാക്കിന്റെ അര്‍ഥകല്പനകളെ മാറ്റേണ്ടതുണ്ടെന്ന് നമുക്ക് മനസ്സിലാവുന്നു. കാട് വന്യതയുടേതുമാത്രമല്ലെന്ന് തിരിച്ചറിയുന്നു. സ്‌നേഹത്തിന്റെ കാണാച്ചരടുകള്‍ എവിടെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്നു; പൊക്കിള്‍ക്കൊടിപോലെ പിണഞ്ഞുകിടക്കുന്നു. കാടമ...

സുല്‍ത്താന്റെ ഗമയില്‍ ബീജാപ്പൂര്‍ | യാത്രാവാണി | Bijapur, travelogue by G Jyothilal 11.10.2021

ബീജാപൂര്‍ പോകാനുള്ള വഴികള്‍ ആലോചിച്ചപ്പോള്‍ പലതും തെളിഞ്ഞു. കൊങ്കണ്‍ വഴി പോയി ഗോവയില്‍ ഇറങ്ങി ബസിന് പോവാം. മൈസൂരില്‍നിന്ന് ഗോല്‍ഗൂമ്പസ് എക്‌സ്പ്രസുണ്ട്. അതിന് പോവാം. ഗോല്‍ഗൂമ്പസ് അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകുടീരമാണ്. എങ്കില്‍ യാത്ര ഗോല്‍ഗൂമ്പസില്‍തന്നെയാവട്ടെ എന്ന് കരുതി. ഒരു സംസ്ഥാനം, പല ലോകം. കര്‍ണാടക ടൂറിസത്തിന്റെ അടയാളവാക്യം. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ്. ദിലീ...

ബാബ ബുധന്‍ഗിരിയിലേക്കൊരു ബൈക്ക് യാത്ര | യാത്രാവാണി | Baba Budangiri travelogue by G Jyothilal 08.10.2021

വഴി നിറയെ കാപ്പിത്തോട്ടങ്ങള്‍. യമനില്‍ നിന്നും പത്തു മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലേക്ക് ഏഴു കാപ്പിക്കുരുവുമായി വന്നതാണ് ബാബ. അതാണ് ഇന്ത്യയിലെ കാപ്പിക്കൃഷിയ്ക്ക് അടിത്തറയിട്ടത്. അതു കൊണ്ടാവാം ബാബയെ കണ്ടുള്ള ഈ മടക്കയാത്രയില്‍ കാപ്പിയിലകളുടെ മര്‍മ്മരം ബാബയുടെ സ്തുതി ഗീതങ്ങളായി കാറ്റേറ്റു വാങ്ങുന്നത്. | യാത്രവിവരണം തയ്യാറാക്കി അവതരിപ്പിച്ചത് :ജി ജ്യോതിലാല്‍| എഡിറ്റ്: ദിലീപ് ടി ജി

കുട്ടനാടന്‍ ജീവിതങ്ങളിലൂടെ |യാത്രാവാണി | kuttanad travelogue By G Jyothilal 04.10.2021

പണ്ട് കേരളത്തിന്റെ നെല്ലറകളിലൊന്നായിരുന്നു കുട്ടനാടെങ്കില്‍ ഇന്ന് വിനോദസഞ്ചാരഭൂപടത്തിലെ ഒരു മരതകമുത്താണിത്. കുട്ടനാട്-ലോകത്തില്‍ പിന്നെ ഇങ്ങനെയൊരിടം നെതര്‍ലെന്‍ഡ്സില്‍ മാത്രമാണ്. സമുദ്രനിരപ്പിനെക്കാള്‍ താണ സ്ഥലത്ത് കായലില്‍ വെള്ളക്കെട്ടിനുള്ളില്‍ ചിറ കെട്ടി വെള്ളം വറ്റിച്ച് കൃഷിചെയ്യുന്ന മനുഷ്യാധ്വാനത്തിന്റെ ഗാഥകള്‍ നിങ്ങള്‍ക്കീ ഓളങ്ങള്‍ പാടുന്നത് കേള്‍ക്കാം. തയ്യാറാക്കി അവതരിപ്പിച്ചത് ജി.ജ്യോതില...

മബൂലയിലെ സിംഹങ്ങള്‍ | യാത്രാവാണി | Africa Mabula Travelogue By G Jyothilal 01.10.2021

കാര്യങ്ങള്‍ എല്ലാം വളരെ നാടകീയമായിരുന്നു. പക്ഷേ ആ നാടകീയതകളില്‍ ഒരു ത്രില്ലുണ്ട്. ആ ത്രില്ല് മുതലാക്കാനറിയാം ദക്ഷിണാഫ്രിക്കന്‍ ടൂറിസത്തിന്. അതേ ടൂറിസത്തിന്റെ കാര്യത്തില്‍ അവര്‍ മിടുക്കരാണ്. പക്ഷേ അതിനിടയില്‍ പാവം മൃഗങ്ങളാണ് പെട്ടുപോകുന്നത്. മൃഗസ്‌നേഹം അല്ലെങ്കിലും ആഫ്രിക്കയില്‍ ഇല്ലെന്ന് തോന്നുന്നു. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി.

അതിരില്‍ ചെന്നു തൊടുമ്പോള്‍ | യാത്രാവാണി | Bangladesh travelogue By G Jyothilal 27.09.2021

ഈ ലോകത്തിന് ആരാണ് അതിരുകള്‍ നിര്‍ണയിക്കുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ തന്നെ. സ്വന്തം പറമ്പിന് വേലികെട്ടി തിരിക്കുന്നിടത്തു നിന്നുതന്നെ അത് തുടങ്ങുന്നു. ഇവിടെ രാജ്യത്തിന്റെ അതിര്‍ത്തിയാണ് വിഷയം. രാജ്യത്തിന് അതിരു വേണ്ടെന്നു പറയാന്‍ നമ്മള്‍ ആരുമല്ല. പക്ഷേ സഞ്ചാരിക്ക് സ്വപ്‌നം കാണാമല്ലോ..യാത്രാവാണി.ജി.ജ്യോതിലാലിന്റെ യാത്രാവിവരണം എഡിറ്റ്. ദിലീപ് ടി.ജി

വര്‍ണ ബലൂണില്‍ ഒരു സ്വപ്‌ന സഞ്ചാരം | യാത്രാവാണി |Hot-air balloon Ride By G Jyothilal 24.09.2021

ചൂടുവായു നിറച്ച് വീര്‍പ്പിച്ച ഭീമന്‍ബലൂണിനു കീഴെ ചൂരല്‍കൊട്ടയിലിരുന്ന് മന്ദമാരുതനൊപ്പമൊരു വ്യോമസഞ്ചാരം. സാഹസികതയും സൗന്ദര്യവും മുകളിലിരുന്ന് എല്ലാം കാണുന്നതിന്റെ സുഖവും... യാത്രാവാണി. ജി. ജ്യോതിലാലിന്റെ യാത്രാവിവരം: എഡിറ്റ് ദിലീപ് ടി.ജി

കൂകൂ കൂകൂ തീവണ്ടി, മെല്ലെപ്പോകും തീവണ്ടി' | യാത്രാവാണി | Train By Gjyothilal 20.09.2021

ആല്‍മരഛായയില്‍ ഗ്രാമചിത്രങ്ങള്‍ കണ്ട് മഞ്ഞമണ്ണില്‍ വിളഞ്ഞുനില്‍ക്കുന്ന കൃഷിയുടെ ഊര്‍വരതയിലൂടെ സാധാരണക്കാരില്‍ സാധാരണക്കാരനായി പഴയകാലത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ ഗുഹാതുരതയും ആകാം... ജി ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി

അകലാപ്പുഴയില്‍ ഇന്ദ്രനീലത്തോണിയില്‍ | യാത്രാവാണി | Akalapuzha By Gjyothilal 18.09.2021

നാട്ടിലെല്ലാവരും കാറും ബൈക്കും വാങ്ങിയപ്പോള്‍ രാഘവേട്ടന്‍ വാങ്ങിയത് ഒരു തോണിയാണ്. അതിന് തന്റെ ജന്മ നക്ഷത്രക്കല്ലായ ഇന്ദ്രനീലത്തിന്റെ പേരുമിട്ടു.. സാഞ്ചാരിയും മാതൃഭൂമി സബ് എഡിറ്ററുമായ ജി. ജ്യോതിലാലിന്റെ യാത്രാവിവരണം കേള്‍ക്കാം. എഡിറ്റിങ്. ദിലീപ് ടി.ജി

Ascolta il podcast യാത്രാവാണി | Yathravaani | Travelogue su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici